Class 3 കേരളപാഠാവലി: നിറമുള്ള നന്മകൾ - പഠന സഹായികൾ, ചോദ്യോത്തരങ്ങൾ   


മൂന്നാം ക്‌ളാസിലെ മലയാളത്തിലെ നിറമുള്ള നന്മകൾ (മഞ്ഞപ്പാവാട, നക്ഷത്രവും പൂവും) പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ, ചോദ്യോത്തരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Kerala Padavali Unit 4: നിറമുള്ള നന്മകള്‍ - Study Materials & Teaching Manual / Niramulla nanmakal - Questions and Answers  
മൂന്നാം ക്ലാസ്സിലെ മലയാളം Unit 4: നിറമുള്ള നന്മകൾ (മഞ്ഞപ്പാവാട, നക്ഷത്രവും പൂവും) - Study Materials & Teaching Manual, Teachers Handbook, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ചോദ്യോത്തരങ്ങളും താഴെ നൽകിയിട്ടുണ്ട്.
Unit 4 നിറമുള്ള നന്മകൾ

മഞ്ഞപ്പാവാട - ഡോ.കെ.ശ്രീകുമാർ
പറയാം എഴുതാം
• കുഞ്ഞ്‌ സ്വാദോടെ ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടും അച്ചനും അമ്മയ്ക്കും സന്തോഷം തോന്നിയില്ല. കാരണമെന്ത്‌?
- മഞ്ഞപ്പാവാട വാങ്ങാനുള്ള കാശ് അവരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അവൾ ഭക്ഷണം കഴിക്കാൻ വേണ്ടി അമ്മ വെറുതെ പറഞ്ഞതായിരുന്നു മഞ്ഞപ്പാവാട വാങ്ങിക്കൊടുക്കാമെന്ന്. അത് ആലോചിച്ചപ്പോഴാണ് അച്ഛനും അമ്മയ്ക്കും സന്തോഷം തോന്നാതിരുന്നത്.

• അമ്മയുടെ കൈത്തണ്ടയിൽ പിടിച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കുട്ടി എന്തായിരിക്കും പറഞ്ഞത്‌?
- അമ്മേ, എനിക്ക്‌ മഞ്ഞപ്പാവാട വേണ്ട. അനിയന്‌ അരഞ്ഞാണം വാങ്ങാൻ  വെച്ച പണം അല്ലെ ഇത്‌. ഇത്‌ കൊണ്ട്‌ എനിക്ക്‌ മഞ്ഞപ്പാവാട വാങ്ങണ്ട. അച്ഛന്റെ കയ്യിൽ പണം ഉണ്ടാകുമ്പോൾ മതി എനിക്ക്‌ മഞ്ഞപ്പാവാട.

എന്തെല്ലാം സ്വപ്നങ്ങൾ 
• കഥയിലെ കുട്ടിക്ക്‌ ഒരു പേരു നല്‍കാമോ? കുഞ്ഞനുജനെക്കുറിച്ച്‌ അവള്‍ എന്തെല്ലാം സ്വപ്നങ്ങളായിരിക്കും കണ്ടിരിക്കുക? എഴുതി നോക്കൂ.
- കഥയിലെ കുട്ടിക്ക് നിങ്ങൾക്കിഷ്ടമുള്ള പേര് നല്കൂ കുട്ടുകാരെ..
- കുഞ്ഞനുജനെ കുറിച്ച്‌ അവൾ ഒരുപാട്‌ സ്വപ്നങ്ങൾ കണ്ടിടുണ്ടാകും. കുഞ്ഞനുജൻ  ജനിച്ച അന്നുമുതൽ കുഞ്ഞനുജന്റെ കൂടെ എപ്പോഴും ഉണ്ടാകണമെന്നും, കുഞ്ഞനുജനെ തന്റെ തോളിൽ കിടത്തി ഉറക്കണമെന്നും, ഭക്ഷണം കൊടുക്കണമെന്നും, അവനെ ഒക്കതിരുത്തി കാഴ്ച്ചക്കൾ കാണിച്ചു കൊടുക്കണമെന്നും, സ്‌കൂളിൽ അവനെ കൈപിടിച്ചു കൊണ്ടുപോകണമെന്നും, പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കണമെന്നും, കുളിപ്പിച്ച്‌ കൊടുക്കണമെന്നും, കുഞ്ഞുടുപ്പുകൾ ഇട്ടു കൊടുക്കണമെന്നും, തുടങ്ങി ഒരുപാട്‌ സ്വപ്നങ്ങൾ അവൾ  കണ്ടിട്ടുണ്ടാകാം.

നിറമുള്ള വാക്കുകൾ
• മഞ്ഞനിറമുള്ള പാവാടയാണ്‌ മഞ്ഞപ്പാവാട. ഇതുപോലെ നിറം ചേര്‍ന്നു വരുന്ന എത്ത വാക്കുകള്‍ എഴുതാം?
• വെള്ളക്കൊക്ക്‌
• നീലത്താമര
• നീലക്കുറിഞ്ഞി 
• പച്ചത്തത്ത 
• പച്ചക്കിളി 
• പച്ചോല 
• പച്ചക്കുതിര 
• നീലാകാശം 
• നീലക്കടൽ 
• നീലക്കുയിൽ 
• ചെന്താമര 
• ചെഞ്ചുണ്ട് 
• ചെങ്കടൽ 
• മഞ്ഞച്ചേര 
• മഞ്ഞത്തവള 
• കരിങ്കല്ല് 
• കാർവർണ്ണൻ 

പൂർത്തിയാക്കാം
അച്ഛൻ: നീയെന്തിനാ മോൾക്ക്‌ ആശ കൊടുത്തത്‌?
അമ്മ: മോളുടെ വിഷമം കാണാൻ വയ്യാത്തോണ്ടാ.
അച്ഛൻ: ഇനി നാളെ അവളോടെന്തു പറയും?
അമ്മ: എന്‍റെ കുടുക്കയിൽ കുറച്ചു കാശിരിക്കുന്നുണ്ട്‌ നാളെ അത് പൊട്ടിച്ച് ആ കാശുകൊണ്ട് മോൾക്ക് നല്ലൊരു മഞ്ഞപ്പാവാട വാങ്ങാം. 
അച്ഛൻ: അതു നീ അവൾക്കൊരു കുഞ്ഞനുജൻ ഉണ്ടായാൽ അരഞ്ഞാണം വാങ്ങാൻ  വച്ചിരുന്ന കാശല്ലേ? അതെടുക്കണോ?
അമ്മ: അതു സാരമില്ല. അതിനായി നമുക്ക്‌ പിന്നീട് കാശ്‌ മാറ്റിവെക്കാം. മോള്‍ ഒരുപാട്‌ ആഗ്രഹിച്ചതല്ലേ. ഈ കാശ്‌ കൊണ്ട്‌ അവൾക്ക്‌ മഞ്ഞപാവാട വാങ്ങാം.
അവൾക്ക്‌ വളരെ അധികം സന്തോഷമാകും.

കണ്ടെത്തി എഴുതൂ
“അവൾക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്‌.”
“മഞ്ഞപ്പാവാട''യിലെ പെണ്‍കുട്ടിക്കുണ്ടായ വിഷമമാണ്‌ ഈ വാക്യത്തിലൂടെ സുചിപ്പിച്ചത്‌.
“എനിക്ക്‌ സങ്കല്‍പ്പിക്കാവുന്നതിലപ്പുറമായിരുന്നു അവിടെ നിന്നും കിട്ടിയ സമ്മാനങ്ങൾ.”
ഇതുപോലുള്ള വാക്യങ്ങൾ വരുന്ന സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക.
• എനിക്ക്‌ വിശ്വസിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു അവർ പറഞ്ഞ കാര്യങ്ങൾ.
• എനിക്ക്‌ ചെയ്യാൻ കഴിയുന്നതിലുമപ്പുറമായിരുന്നു അവിടുത്തെ ജോലി.
• എനിക്ക്‌ സങ്കൽപ്പിക്കാവുന്നതിലുമപ്പുറമായിരുന്നു അവിടുത്തെ കാഴ്ചകൾ.
• എനിക്ക്‌ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അവന്റെ വേഗത.
• എനിക്ക്‌ ഊഹിക്കാവുന്നതിനുമപ്പുറമായിരുന്നു ആ കിണറിന്റെ ആഴം.
• എനിക്ക്‌ സഹിക്കാവുന്നതിലുമാപ്പുറമായിരുന്നു എന്റെ കാൽമുട്ടിന്റെ വേദന.
• എനിക്ക്‌ താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ സഞ്ചിയുടെ ഭാരം.

സങ്കല്പിച്ച്‌ എഴുതുക
ഈ കുട്ടി നിങ്ങളുടെ ക്ലാസിലെ ഒരാളായിരുന്നുവെങ്കിൽ പിറന്നാളിന്‌ എന്തെല്ലാമായിരിക്കും നിങ്ങൾ ഒരുക്കുക?
• പിറന്നാൾ മരം നടാം
• ആശംസാകാർഡ് നൽകാം 
• ക്ലാസ്സ് മുറി അലങ്കരിക്കാം 
• പിറന്നാൾ കേക്ക് വാങ്ങാം 
• സമ്മാനങ്ങൾ നൽകാം 
• എല്ലാവരുമൊരുമിച്ച് പാട്ട് പാടാം 

അവള്‍ക്ക്‌ ആശംസ നേര്‍ന്നുകൊണ്ട്‌ കത്തു തയാറാക്കുക.
പ്രിയപ്പെട്ട ചിന്നു,
നിനക്ക്‌ ഒരായിരം പിറന്നാൾ ആശംസകൾ. കഴിഞ്ഞ തവണ നമ്മൾ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചതും മുറ്റത്തൊരു ചെമ്പക മരം നട്ടതും നീ ഓർക്കുന്നുണ്ടോ. ഇത്തവണ നമുക്ക്‌ ഒരു തേന്മാവിന്റെ തൈ നടാം. അതിൽ നിറയെ മാമ്പഴം ഉണ്ടാകുമ്പോൾ എന്നെന്നും നീ എന്നെ ഓർമ്മിക്കുമല്ലോ. ഒരിക്കൽ കൂടി നിനക്ക് ആയിരം പിറന്നാൾ ആശംസകൾ നേരുന്നു.
എന്ന്‌
നിന്റെ സ്വന്തം മിന്നു 

വീണ്ടും വായിക്കാം
ഥയിൽ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സന്ദർഭം ഏതെന്നു കണ്ടെത്തി പറയുക.
എനിക്ക്‌ കഥയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അമ്മ കുടുക്ക നിലത്തുടക്കാനായി
ഉയർത്തിയപ്പോൾ മോള്‍ അമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു പൊട്ടി കരഞ്ഞതാണ്‌. അമ്മയും മകളുമായുള്ള സ്നേഹബന്ധമാണ്‌ ഇവിടെ സൂചിപിക്കുന്നത്‌.

പദശേഖരം
ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയി. സന്തോഷം കൊണ്ട്‌ അവളുടെ ഹൃദയം തുടിച്ചു. വെറുതെ പുറത്തിറങ്ങി ചുറ്റിനടന്നപ്പോൾ ഞങ്ങളുടെ കാല്‍ കഴച്ചു. ഞങ്ങൾ 
ഒന്നിച്ചു പഠിക്കുന്നവരായിരുന്നുഅടുത്തടുത്ത വീടുകളിലാണ്‌ ഞങ്ങൾ താമസിക്കുന്നത്‌.
നിങ്ങളുടെ പദശേഖരത്തിലുള്ള ചില വാക്കുകളാണ്‌ അടിവരയിട്ടിരിക്കുന്നത്‌. സമാനമായ പദങ്ങൾ കണ്ടെത്താമോ?
• വീട്‌ - ഗൃഹം, ആലയം.
• സന്തോഷം - ആഹ്ലാദം, ആനന്ദം 
• കാല്‌ - കഴൽ, പാദം
• ഒന്നിച്ചു പഠിക്കുന്നവർ - സഹപാഠികൾ  
• അടുത്തടുത്ത വീടുകൾ - അയൽക്കാർ 

കണ്ടെത്താം എഴുതാം
ഇവിടെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ കണ്ടെത്തി ക്രമപ്പെടുത്തി എഴുതുക.
അമ്മ / വച്ചിട്ടുണ്ട്‌ / പായസവും - അമ്മ പായസവും വച്ചിട്ടുണ്ട് 
നീട്ടി / സമ്മാനപ്പൊതി / അവർ - അവർ സമ്മാനപ്പൊതി നീട്ടി 
ചിത്രകഥാപുസ്തകം / ഒരു / മനോഹരമായ - ഒരു മനോഹരമായ ചിത്രകഥാപുസ്തകം 
എല്ലാവരും / വന്നു / കൂട്ടുകാർ - കൂട്ടുകാർ എല്ലാവരും വന്നു.
അജിതയുടെ / ഇന്ന്‌ / ജന്മദിനമാണ്‌ - ഇന്ന് അജിതയുടെ ജന്മദിനമാണ് 
പിറന്നാൾ / നല്ല / സമ്മാനം - നല്ല പിറന്നാൾ സമ്മാനം 
ഇനി ക്രമപ്പെടുത്തി എഴുതി നോക്കാം.
• ഇന്ന് അജിതയുടെ ജന്മദിനമാണ് 
• കൂട്ടുകാർ എല്ലാവരും വന്നു.
• അവർ സമ്മാനപ്പൊതി നീട്ടി 
• ഒരു മനോഹരമായ ചിത്രകഥാപുസ്തകം
• നല്ല പിറന്നാൾ സമ്മാനം 
• അമ്മ പായസവും വച്ചിട്ടുണ്ട് 

നക്ഷത്രവും പൂവും - വീരാൻകുട്ടി
കണ്ടെത്തി എഴുതാം
• ചെടിയുടെ മിഴികൾ ഈറനായത് എപ്പോഴാണ്? 
- ആകാശം മിന്നിത്തിളങ്ങി നിൽക്കുന്ന നക്ഷത്രത്ത കാണിച്ചു കൊണ്ട് എന്നോട് മത്സരിക്കാൻ ഇതു പോലെ എന്തെങ്കിലും ഉണ്ടോ എന്ന് മുക്കുറ്റിയോട് ചോദിച്ചു. ഇതു കേട്ടപ്പോഴാണ് മുക്കുറ്റിച്ചെടിയുടെ മിഴികൾ ഈറനായത്.

• “കണ്ണഞ്ചുമാറായി വ്യോമം” എന്തുകൊണ്ട്? 
- തന്റെ ഇല്ലായ്മകളെ ആകാശം പരിഹസിച്ചപ്പോൾ സങ്കടം കൊണ്ട് മുക്കുറ്റിയുടെ ശിരസ്സ് താണു. അപ്പോൾ അവളുടെ ശിരസ്സിൽ രത്നം പതിച്ച പോലെ ഒരു കുഞ്ഞുപൂവ് വിരിഞ്ഞു. അതിന്റെ ശോഭ അവിടെയെല്ലാം പരന്നപ്പോൾ ആണ് ആകാശത്തിന്റെ കണ്ണഞ്ചിപ്പോയത്.

• കുനിഞ്ഞ ശിരസ്സുമായി മുക്കുറ്റി എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാവും? 
- ഈ ഭൂമിയിലെ ഒരു കൊച്ചു ചെടി മാത്രമാണ് ഞാൻ. എന്നെ കാണാൻ ഒരു ഭംഗിയുമില്ല. ആ ആകാശത്തെ നോക്കു, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനുമൊക്കെയായി എന്ത് ഭംഗിയാണ് അവളെ കാണാൻ. എന്നെ സ്നേഹിക്കാൻ ആരും ഇല്ല. നക്ഷത്രം പോലെ ഒരു പൂവ് എനിക്കും കിട്ടിയിരുന്നെങ്കിൽ ഞാനും ആകാശത്തെപ്പോലെ സുന്ദരിയായേനെ.

പകരം പദങ്ങൾ കണ്ടെത്താം
• താഴെ പറയുന്ന പദങ്ങൾക്ക് പകരമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ കണ്ടെത്തുക.
ആകാശം - വ്യോമം, വാനം 
കണ്ണ് - മിഴി, നയനം 
ഭംഗി - കാന്തി, അഴക്
നക്ഷത്രം - താരം, താരകം 
പുവ് - സുമം, മലർ

മാറ്റിയെഴുതാം
• താണുപോയല്ലോ ശിരസ്സ് - ശിരസ്സ് താണുപോയി 
• ഈറനായല്ലോ മിഴികൾ - മിഴികൾ ഈറനായി 
കണ്ണ് അഞ്ചി - കണ്ണഞ്ചി

സംഭാഷണമെഴുതാം
• ആകാശം: നിനക്കെന്നോട് മത്സരിക്കാമോ?
 മുക്കുറ്റി: അയ്യോ! അങ്ങയോട് മത്സരിക്കാൻ ഞാനില്ല. 
• ആകാശം: എന്റെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് പകരം വയ്ക്കാൻ നിന്റെ കൂടെ ആരുമില്ലേ? 
• മുക്കുറ്റി: ഞാൻ വെറുമൊരു കൊച്ചു ചെടി മാത്രമാണ്. അങ്ങയോടു മത്സരിക്കാൻ തക്കവണ്ണം എന്റെ കയ്യിൽ ഒന്നുമില്ല.

ആകാശത്തിലെ കാഴ്ചകൾ എഴുതാം
“ഉണ്ടോ ഒരെണ്ണമിവ്വണ്ണം - നിന
ക്കെന്നോടു മത്സരം കൂടാൻ'' 
വാനം നക്ഷത്രത്തെ ചൂണ്ടി മുക്കുറ്റിയോട് ചോദിച്ചത് കേട്ടില്ലേ? ആകാശത്ത് ഭംഗിയുള്ള മറ്റെന്തൊക്കെ കാഴ്ചകളുണ്ട്?
ആകാശത്ത കാഴ്ചകൾ
 ചന്ദ്രൻ
 ഇടിമിന്നൽ
 സൂര്യൻ
 മഴവില്ല്
 മേഘങ്ങൾ 
 പക്ഷികൾ

ഭൂമിയിലെ കാഴ്ചകൾ എഴുതാം - ഭംഗി കണ്ടെത്താം 
 ചന്തമുള്ള എന്തൊക്കെ കാഴ്ചകൾ ചുറ്റുപാടിൽനിന്ന് കണ്ടെത്താം. 
ഭംഗിയുള്ള കാഴ്ചകൾ 
• പുഴ
• പൂന്തോട്ടം
• മയിൽ
• മലകൾ 
• വെള്ളച്ചാട്ടം 
• കാട് 
• പൂമ്പാറ്റ 
• കടൽ 
ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഭംഗി വിവരിച്ചുകൊണ്ട് ചെറുവിവരണം തയാറാക്കുക.
• പൂന്തോട്ടം
എന്റെ പൂന്തോട്ടത്തിൽ വളരെയധികം ഭംഗിയുള്ള ചെടികൾ ഉണ്ട്. അവയിൽ പല നിറത്തിലും രൂപത്തിലും മണത്തിലുമുള്ള പൂവുകൾ ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവ് റോസാ പൂവാണ്. അതു കാണാൻ എന്തു ഭംഗിയാണെന്നാ. അതിന്റെ നിറം കടും ചുവപ്പാണ്. അതിന് നല്ല മണമാണ്. എന്റെ പൂന്തോട്ടത്തിൽ ഒരുപാട് കിളികളും പൂമ്പാറ്റകളും തേനീച്ചകളും വണ്ടുകളും വന്നിരിക്കാറുണ്ട്. അവയെല്ലാം വരുമ്പോൾ എന്റെ പൂന്തോട്ടം വളരെയധികം മനോഹരമാകും.

പദശേഖരം
• താഴ്‌മ - വിനയം 
• പാര് - ലോകം 
• വ്യോമം - ആകാശം 
• ഈറൻ - നനഞ്ഞ 
• ഇല്ലായ്മ - ഇല്ലാത്ത അവസ്ഥ 
• ശിരസ്സ് - തല 
• കാന്തി - ശോഭ
• താരം - നക്ഷത്രം 
• അഴക് - ഭംഗി 
• ഇവ്വണ്ണം - ഇത് പോലെ

ആശയം കണ്ടെത്താം എഴുതാം
• “ഇല്ലായ്മ സമ്മതിക്കുമ്പോൾ - വേറെ
വല്ലായ്മയെന്തുള്ളൂ പാരിൽ” 
- നമ്മുടെ കുറവുകൾ ബാക്കിയുള്ളവരുടെ മുന്നിൽ സമ്മതിക്കേണ്ടി വരുമ്പോൾ വരുന്ന വേദന വളരെയധികമാണ്. ആർക്കും അവരുടെ കുറവുകൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിക്കാൻ ഇഷ്ടം ഉണ്ടാകില്ല.

• അത്രയും താഴ്മയിൽനിന്നേ - വരൂ 
ഇത്രയ്ക്കഴകു പൂവിന്നും.
- വിനയം ഉള്ളവർക്കേ ജീവിതത്തിൽ വിജയം ഉണ്ടാവുകയുള്ളൂ എന്നാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. എത്ര ഉയർച്ചയിൽ നിൽക്കുന്ന ആളാണെങ്കിലും അഹങ്കരിച്ചാൽ അവർക്ക് നാശം സംഭവിക്കും.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here