STD 6 കേരളപാഠാവലി: മഞ്ഞുതുള്ളി - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Kerala Padavali - Activities - prakashakiranangal | Std 6 Malayalam കേരളപാഠാവലി: Unit 04 പ്രകാശ കിരണങ്ങള്‍: മഞ്ഞുതുള്ളി - ചോദ്യോത്തരങ്ങൾ - manjuthulli | Teachers Handbook
മഞ്ഞുതുള്ളി - മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ• മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു.പ്രധാന കൃതികൾ: കേരള സാഹിത്യ ചരിത്രം, ഉമാകേരളം (മഹാകാവ്യം), കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, മണിമഞ്ജുഷ, ഒരു മഴത്തുള്ളി (കവിത)
കണ്ടെത്താം, പറയാം• മഞ്ഞുതുള്ളി എങ്ങോട്ട് പോകുന്നു എന്നാണ് കവി പറയുന്നത്? - ഞങ്ങളെ കൈവിട്ടു മഞ്ഞുതുള്ളി സ്വർഗത്തിലേക്ക് പോകുന്നു എന്നാണ് കവി പറയുന്നത്.
• “താണവർതൻ പേരിലിത്രമേലാർദ്രത കാണുവാനെങ്ങുണ്ടു മന്നിൽ വേറെ?”താണവരോടു കാണിക്കുന്ന ആർദ്രത എന്തെല്ലാമാണ്? - ഭൂമിയിലേക്ക് വന്നു ചേരുന്ന മഞ്ഞുതുള്ളികൾ പുൽക്കൊടിത്തലപ്പത്തും പൂക്കളിലുമാണ് ശോഭയോടെ വിളങ്ങുന്നത്. താഴ്ന്നവരോട് ഇത്രമേൽ ദയയുംസ്നേഹവും പ്രകടിപ്പിക്കാൻ മഞ്ഞുതുള്ളിയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്നാണ് കവി പറയുന്നത്.
• ആതിഥ്യം നൽകാനെത്താൻ വൈകിയത് എന്തുകൊണ്ടാവാം? - രാത്രിയിൽ ഉറങ്ങിപ്പോയത് കൊണ്ടാണ് ആതിഥ്യം നൽകാൻ വൈകിയത് എന്നാണ് കവി പറയുന്നത്. രാവിലെ നേരത്തെ ഉണർന്നു നോക്കിയാൽ മാത്രമേ ചെടികളിൽ പറ്റിപിടിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ.
• മഞ്ഞുതുള്ളിയെ കവി വർണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്? - പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയെ രത്നകിരീടം അണിഞ്ഞ രാജ്ഞിയോടാണ് കവി താരതമ്യപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുതുള്ളിയുടെ സാമീപ്യം പൂക്കൾക്ക് ആനന്ദബാഷ്പവും പുഞ്ചിരിയും നൽകുന്നു. രാത്രിയിൽ വന്നു ചേരുന്ന മഞ്ഞുതുള്ളികൾ ഈശ്വരകാരുണ്യത്തിന്റെ നാമ്പുകളാണ്. അവയുടെ ലാവണ്യവും ശീതളസ്പർശവും പരിശുദ്ധിയും ഹൃദയഹാരിയാണ്. ആകാശത്ത് നിന്ന് ഏതോ ദേവത ഭൂമിയിലേക്ക് വിതറിയ മനോഹരമായ മുത്തുകളായും ദേവസ്ത്രീ ഭൂമിയെ അണിയിക്കാനായി കോർത്തുണ്ടാക്കിയ മനോഹരമായ അലങ്കാരങ്ങളായുമെല്ലാം കവി മഞ്ഞുതുള്ളിയുടെ ലാവണ്യം വർണ്ണിച്ചിരിക്കുന്നു.
• മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകിയത് ആരാണ്? - സൂര്യനാണ് മഞ്ഞുതുള്ളിയുടെ ശരീരത്തിന് മഴവില്ലിന്റെ ഏഴുനിറങ്ങൾ നല്കുന്നത്.
പദപരിചയം• സ്വർഗത്തേക്ക്, വെളുപ്പുള്ള, തണുപ്പുള്ള, ശുദ്ധിയുള്ള, മാലാഖ, ധനം, പൂജയ്ക്കായുള്ള ജലം എന്നീ അർഥങ്ങൾ വരുന്ന പദങ്ങൾ കവിതയിൽനിന്നു കണ്ടെത്തു. • സ്വർഗത്തിലേക്ക് - നാകത്തേക്ക് • വെളുപ്പുള്ള - ശ്വേതം • തണുപ്പുള്ള - ശീതം • ശുദ്ധിയുള്ള - പൂതം • മാലാഖ - വിൺമങ്ക • ധനം - വിത്തം • പൂജയ്ക്കായുള്ള ജലം - അർഘ്യം
കണ്ടെത്താം, എഴുതാം • “പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം.'' • “സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ.'' ഇതുപോലെ മഞ്ഞുതുള്ളിയുടെ സൗന്ദര്യം പരാമർശിക്കുന്ന രണ്ടു സന്ദർഭങ്ങൾ കവിതയിൽനിന്നു കണ്ടെത്തി എഴുതു.• പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്നു. കൽമുടി ചൂടിന റാണിമാരായ്; സൂനങ്ങൾ നിങ്ങളാലേന്തുന്നു നിർഭര മാനന്ദബാഷ്പവും പുഞ്ചിരിയും.
• ചുഴവേ നിങ്ങൾതൻ സ്വച്ഛമാം മെയ്യൊളി യേഴുനിറങ്ങളിൽ വീശിടുന്നു. ഈ നറുമുത്തുകളേതൊരു ദേവത വാനിൽനിന്നിങ്ങനെ വാരിത്തൂകി?
വിശകലനം ചെയ്യാം• മഞ്ഞുതുള്ളികൾ പോകുന്നതോടെ കാഴ്ച നഷ്ടപ്പെടും എന്നു പറയാൻ കാരണമെന്തായിരിക്കാം? കവിത വിശകലനം ചെയ്ത് കുറിപ്പ് എഴുതുക.- മഞ്ഞുതുള്ളികൾ പോയി മറഞ്ഞാൽ കണ്ണുകൾക്ക് കാഴ്ചയുടെ - വിരുന്ന് നഷ്ടമാകും അതാണ് കാഴ്ച നഷ്ടപ്പെടും എന്ന് കവി പറ യുന്നത്. പുൽകളെ കിരീടം വെച്ച റാണിമാരാക്കുന്നതും പൂക്കൾക്ക് സൗന്ദര്യം നൽകുന്നതും ദൈവത്തിൻ കാരുണ്യ കന്ദളങ്ങളായ മഞ്ഞുതുള്ളികളാണ്. തണുത്തതും വെളുത്തതും ശുദ്ധങ്ങളുമായ മഞ്ഞുതുള്ളി കണ്ണുകൾക്ക് മനോഹരമായ കാഴ്ച തന്നെയാണ്.
ശബ്ദഭംഗി • “അത്രമേൽ ശ്വേതങ്ങ, ളത്രമേൽ ശീതങ്ങ-ളത്രമേൽപ്പൂതങ്ങൾ നിങ്ങളെല്ലാം” അടിവരയിട്ട് പദങ്ങളുടെ പ്രത്യേകതയെന്ത്? ഇവ കവിതയ്ക്ക് എങ്ങനെ ഭംഗി നൽകുന്നു? ചർച്ചചെയ്യുക. - ശ്വേതം, ശീതം, പൂതം എന്നീ പദങ്ങൾ മഞ്ഞുതുള്ളിയുടെ സൗന്ദര്യം വർണ്ണിക്കാനാണ് കവി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുതുള്ളി വെളുത്തതും, തണുപ്പുള്ളതും, പരിശുദ്ധവുമാണ് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. അക്ഷരങ്ങളുടെ ആവർത്തനം കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
മഞ്ഞുതുള്ളി - മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
• മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു.
പ്രധാന കൃതികൾ: കേരള സാഹിത്യ ചരിത്രം, ഉമാകേരളം (മഹാകാവ്യം), കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, മണിമഞ്ജുഷ, ഒരു മഴത്തുള്ളി (കവിത)
കണ്ടെത്താം, പറയാം
• മഞ്ഞുതുള്ളി എങ്ങോട്ട് പോകുന്നു എന്നാണ് കവി പറയുന്നത്?
- ഞങ്ങളെ കൈവിട്ടു മഞ്ഞുതുള്ളി സ്വർഗത്തിലേക്ക് പോകുന്നു എന്നാണ് കവി പറയുന്നത്.
• “താണവർതൻ പേരിലിത്രമേലാർദ്രത
കാണുവാനെങ്ങുണ്ടു മന്നിൽ വേറെ?”
താണവരോടു കാണിക്കുന്ന ആർദ്രത എന്തെല്ലാമാണ്?
- ഭൂമിയിലേക്ക് വന്നു ചേരുന്ന മഞ്ഞുതുള്ളികൾ പുൽക്കൊടിത്തലപ്പത്തും പൂക്കളിലുമാണ് ശോഭയോടെ വിളങ്ങുന്നത്. താഴ്ന്നവരോട് ഇത്രമേൽ ദയയും
സ്നേഹവും പ്രകടിപ്പിക്കാൻ മഞ്ഞുതുള്ളിയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്നാണ് കവി പറയുന്നത്.
• ആതിഥ്യം നൽകാനെത്താൻ വൈകിയത് എന്തുകൊണ്ടാവാം?
- രാത്രിയിൽ ഉറങ്ങിപ്പോയത് കൊണ്ടാണ് ആതിഥ്യം നൽകാൻ വൈകിയത് എന്നാണ് കവി പറയുന്നത്. രാവിലെ നേരത്തെ ഉണർന്നു നോക്കിയാൽ മാത്രമേ ചെടികളിൽ പറ്റിപിടിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ.
• മഞ്ഞുതുള്ളിയെ കവി വർണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്?
- പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയെ രത്നകിരീടം അണിഞ്ഞ രാജ്ഞിയോടാണ് കവി താരതമ്യപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുതുള്ളിയുടെ സാമീപ്യം പൂക്കൾക്ക് ആനന്ദബാഷ്പവും പുഞ്ചിരിയും നൽകുന്നു. രാത്രിയിൽ വന്നു ചേരുന്ന മഞ്ഞുതുള്ളികൾ ഈശ്വരകാരുണ്യത്തിന്റെ നാമ്പുകളാണ്. അവയുടെ ലാവണ്യവും ശീതളസ്പർശവും പരിശുദ്ധിയും ഹൃദയഹാരിയാണ്. ആകാശത്ത് നിന്ന് ഏതോ ദേവത ഭൂമിയിലേക്ക് വിതറിയ മനോഹരമായ മുത്തുകളായും ദേവസ്ത്രീ ഭൂമിയെ അണിയിക്കാനായി കോർത്തുണ്ടാക്കിയ മനോഹരമായ അലങ്കാരങ്ങളായുമെല്ലാം കവി മഞ്ഞുതുള്ളിയുടെ ലാവണ്യം വർണ്ണിച്ചിരിക്കുന്നു.
• മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകിയത് ആരാണ്?
- സൂര്യനാണ് മഞ്ഞുതുള്ളിയുടെ ശരീരത്തിന് മഴവില്ലിന്റെ ഏഴുനിറങ്ങൾ നല്കുന്നത്.
പദപരിചയം
• സ്വർഗത്തേക്ക്, വെളുപ്പുള്ള, തണുപ്പുള്ള, ശുദ്ധിയുള്ള, മാലാഖ, ധനം, പൂജയ്ക്കായുള്ള ജലം എന്നീ അർഥങ്ങൾ വരുന്ന പദങ്ങൾ കവിതയിൽനിന്നു കണ്ടെത്തു.
• സ്വർഗത്തിലേക്ക് - നാകത്തേക്ക്
• വെളുപ്പുള്ള - ശ്വേതം
• തണുപ്പുള്ള - ശീതം
• ശുദ്ധിയുള്ള - പൂതം
• മാലാഖ - വിൺമങ്ക
• ധനം - വിത്തം
• പൂജയ്ക്കായുള്ള ജലം - അർഘ്യം
കണ്ടെത്താം, എഴുതാം
• “പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം.''
• “സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ.''
ഇതുപോലെ മഞ്ഞുതുള്ളിയുടെ സൗന്ദര്യം പരാമർശിക്കുന്ന രണ്ടു സന്ദർഭങ്ങൾ കവിതയിൽനിന്നു കണ്ടെത്തി എഴുതു.
• പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്നു.
കൽമുടി ചൂടിന റാണിമാരായ്;
സൂനങ്ങൾ നിങ്ങളാലേന്തുന്നു നിർഭര
മാനന്ദബാഷ്പവും പുഞ്ചിരിയും.
• ചുഴവേ നിങ്ങൾതൻ സ്വച്ഛമാം മെയ്യൊളി
യേഴുനിറങ്ങളിൽ വീശിടുന്നു.
ഈ നറുമുത്തുകളേതൊരു ദേവത
വാനിൽനിന്നിങ്ങനെ വാരിത്തൂകി?
വിശകലനം ചെയ്യാം
• മഞ്ഞുതുള്ളികൾ പോകുന്നതോടെ കാഴ്ച നഷ്ടപ്പെടും എന്നു പറയാൻ കാരണമെന്തായിരിക്കാം? കവിത വിശകലനം ചെയ്ത് കുറിപ്പ് എഴുതുക.
- മഞ്ഞുതുള്ളികൾ പോയി മറഞ്ഞാൽ കണ്ണുകൾക്ക് കാഴ്ചയുടെ - വിരുന്ന് നഷ്ടമാകും അതാണ് കാഴ്ച നഷ്ടപ്പെടും എന്ന് കവി പറ യുന്നത്. പുൽകളെ കിരീടം വെച്ച റാണിമാരാക്കുന്നതും പൂക്കൾക്ക് സൗന്ദര്യം നൽകുന്നതും ദൈവത്തിൻ കാരുണ്യ കന്ദളങ്ങളായ മഞ്ഞുതുള്ളികളാണ്. തണുത്തതും വെളുത്തതും ശുദ്ധങ്ങളുമായ മഞ്ഞുതുള്ളി കണ്ണുകൾക്ക് മനോഹരമായ കാഴ്ച തന്നെയാണ്.
ശബ്ദഭംഗി
• “അത്രമേൽ ശ്വേതങ്ങ, ളത്രമേൽ ശീതങ്ങ-
ളത്രമേൽപ്പൂതങ്ങൾ നിങ്ങളെല്ലാം”
അടിവരയിട്ട് പദങ്ങളുടെ പ്രത്യേകതയെന്ത്? ഇവ കവിതയ്ക്ക് എങ്ങനെ ഭംഗി നൽകുന്നു? ചർച്ചചെയ്യുക.
- ശ്വേതം, ശീതം, പൂതം എന്നീ പദങ്ങൾ മഞ്ഞുതുള്ളിയുടെ സൗന്ദര്യം വർണ്ണിക്കാനാണ് കവി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുതുള്ളി വെളുത്തതും, തണുപ്പുള്ളതും, പരിശുദ്ധവുമാണ് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. അക്ഷരങ്ങളുടെ ആവർത്തനം കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments