STD 6 അടിസ്ഥാനപാഠാവലി: പുഞ്ച കൊയ്തേ കളം നിറഞ്ഞേ, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 02 keraleeyam - puncha koythe kalam niranje | Std 6 അടിസ്ഥാനപാഠാവലി:  കേരളീയം: പുഞ്ച കൊയ്തേ കളം നിറഞ്ഞേ - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbook
കൃഷിപ്പാട്ടുകൾ
കൃഷിപാട്ടുകൾ നാടൻപാട്ടുകലാണ്. വാമൊഴിയായി തലമുറകളായി കൈമാറി വന്നവ. കൃഷി ചെയുന്ന സമയം അവയുടെ ആയാസം കുറയ്ക്കാൻ പാടുന്നവയാണിത്. പാട്ടുകൾ പല തരമുണ്ട്..
അവയിൽ ചിലതു മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്...
ഞാറ്റുപാട്ട്
വിത്തിടീൽപാട്ട്
ചക്പാട്ട്
കിളിയാട്ടുപാട്ട്
കളപറിക്കൽ പാട്ടുകൾ 

കണ്ടെത്താം, പറയാം 
1. ഏതെല്ലാം തരത്തിലുള്ള വഞ്ചികളെക്കുറിച്ചാണ് പാട്ടിലുള്ളത്? 
- ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻവഞ്ചി, ചുരുട്ടുവഞ്ചി, ചരുപ്പൻ വഞ്ചി, ഇരട്ടവഞ്ചി. ഇതെല്ലാമാണ് പാട്ടിൽ പറയുന്ന വഞ്ചികൾ.

2. പാട്ടിൽ നെൽകൃഷിയുടെ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ഭാഗം കണ്ടെത്തി ചൊല്ലി അവതരിപ്പിക്കുക.
പുഞ്ചയിലെ വിത്തെറിഞ്ഞേ 
കളപറിച്ചേ കെളകെളച്ചേ  
കെള കയിഞ്ഞേ വളമെറങ്ങ്യെ  
വിത്തെറിഞ്ഞേ കളപറിച്ചേ  
കതിരുവന്നേ കനവു വന്നേ
നെരനെരന്നേ കതിരു വന്നേ 
കതിരു വന്നേ പയുപയുത്തേ 
കൊയുതെടുത്തേ മെതികയിഞ്ഞേ  
പൊലിയളന്നേ പറ നെരന്നേ 

2. “തളിരണിഞ്ഞ മനം കുളിത്തേ” - കർഷകന്റെ മനം കുളിർക്കാൻ കാരണമെന്ത്?
- കർഷകൻ അധ്വാനിച്ച് നിലമൊരുക്കി വിത്തുപാകി വളമിട്ട നെൽവിത്തുകൾ കരുത്തോടെ സമൃദ്ധമായി തളിരണിഞ്ഞ് കതിരു വരുന്നത് കണ്ടിട്ടാണ് അയാളുടെ മനം കുളിർത്തത്.

കണ്ടെത്തി എഴുതുക 
പ്രതികരണക്കുറിപ്പ്
• “അധ്വാനം ആഹ്ലാദകരമായ അനുഭവമാണ് നൽകുന്നതെന്ന് ഈ നാടൻപാട്ടിലൂടെ മനസ്സിലാക്കാൻ കഴിയും.” - ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്ത് ? 
- അധ്വാനത്തിന്റെ മഹത്വമാണ് ഈ നാടൻപാട്ടിലുടനീളം പ്രതിഫലിക്കുന്നത്. വിളഞ്ഞുകിടക്കുന്ന സമൃദ്ധമായ നെൽപ്പാടം കർഷകന് നൽകുന്ന അനുഭൂതി വർണ്ണനാതീതമാണ്. സമൃദ്ധമായ നെൽക്കതിരുകൾ കാണുമ്പോൾ കർഷകന്റെ ആഹ്ലാദത്തിന് അതിരുകളില്ല. നിലമൊരുക്കി, വിത്തുപാകി, വളമിട്ട് ഒരുക്കിയ നെൽവിത്തുകൾ കരുത്തോടെ സമൃദ്ധമായി തളിരണിഞ്ഞു കതിരുവരുന്നത് കണ്ടപ്പോൾ കർഷകന്റെ മനസ്സ് കുളിർത്തു. അധ്വാനത്തിന്റെ പ്രതിഫലനമാണ് കർഷകന്റെ ആ സന്തോഷം.

കൃഷിപ്പാട്ടുകൾ ശേഖരിച്ച് പതിപ്പുണ്ടാക്കാം 
• തിത്തോയ് തെയ്തൊയ് പൂന്തോയിക്കണ്ടം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി ഞാറു പൊലിവോം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി കാള പൊലിവോം

• താനാ തന തന താനാ തന തന
താനാ തന തന തന്തിനനോ
ഒര‍ു ചാല‍ുഴ‍ുതില്ല ഒര‍ു വിത്ത‍ും വിതച്ചില്ല
താനെ മ‍ുളച്ചൊര‍ു പൊൻതകര ( താനാ തന തന....)
ഒര‍ു നാളൊര‍ു വട്ടി രണ്ടാം നാൾ രണ്ട‍ു വട്ടി
മ‍ൂന്നാം നാൾ മ‍ൂന്ന‍ു വട്ടി തകര ന‍ുള്ളി ( താനാ തന തന ...)
അപ്പ‍ൂപ്പനമ്മ‍ൂമ്മ അയലത്തെ കേള‍ുമ്മാവൻ
വടക്കേലെ നാണിക്ക‍ും വിര‍ുന്നൊര‍ുക്കി (താനാ തന തന...)
ക‍ുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞ‍ു
ഇനിയെന്ത‍ു ചെയ്യ‍ും പെര‍ുങ്ക‍ുടലേ (താനാ തന തന...)
ആറാറ‍ു മടക്കിട്ട് അറ‍ുപത‍ു ക‍ുര‍ുക്കിട്ട്
അനങ്ങാതെ കിടന്നോ പെര‍ുങ്ക‍ുടലേ. (താനാ തന തന ...)

• അരയരയോ... കിങ്ങിണീയരയോ...
നമ്മക്കണ്ടം...കാരക്കണ്ടം
കാരക്കണ്ടം നട്ടീടുവേ
അരയരയോ...കിങ്ങിണീയരയോ...
ഓരായീരം... കാളേംവന്ന്
ഓരായീരം...ആളുംവന്ന്
ഓരായീരം വെറ്റകൊടുത്ത്
അരയരയോ കിങ്ങിണീയരയോ
നമ്മക്കണ്ടം കാരക്കണ്ടം
കാരക്കണ്ടം നട്ടീടവേ...

• ആതിച്ചൻ ചന്തിരാൻ രണ്ടല്ലോ കാള
കാഞ്ഞിരക്കീഴ് നടുക്കണ്ടം തുണ്ടത്തിൽ
ആതിച്ചൻ കാളേ വലത്തും വച്ചു
ചന്തിരൻ കാളേ യിടത്തും വച്ചു
ഇച്ചാലു പൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തിൽ
ചവുട്ടിനിരത്തിയാ വാച്ചാലും കോരീ
വാച്ചാലും കോരി പൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാ വാരി വെതപ്പീനാ
വാരിവിതച്ചൂ മടയുമടപ്പീനാ
പിറ്റേന്നുനേരം വെളുത്തതും തീയതീ
മട തുറന്നു വെതയും തോത്തീ
നെല്ലെല്ലാം കാച്ചു കനിയും പരുവത്തിൽ
നെല്ലിന്റെ മുട്ടിപ്പെരമാവും കാവല്.

• ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...
കൊയ്യാൻ പോരെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കറ്റ കെട്ടടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
മാനം ഇരുണ്ടെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കൂരേ കേറടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...

• നെല്ലുകൊയ്യെട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റകെട്ടട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റ മെതിക്കട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി വെയ്ക്കുട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി കുടിക്കെട കോര
അങ്ങനെ പറയെന്റമ്മേ
അയ്യട! ഇപ്പക്കിട്ടും
മോനേ പോയി പണി ചെയ്യ്.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here