STD 6 അടിസ്ഥാനപാഠാവലി: ഓണം അന്നും ഇന്നും, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Malayalam - Adisthana Padavali Unit 02 keraleeyam - Onam annum innum | Std 6 അടിസ്ഥാനപാഠാവലി: കേരളീയം: ഓണം അന്നും ഇന്നും - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbookതകഴി ശിവശങ്കരപ്പിള്ള • നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ സമകാലികരായിരുന്നു. 1912 ഏപ്രിൽ 17ന് (കൊല്ലവർഷം:1087 മേടം 5ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നല്‍കിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്. 1934ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുനൂറില്‍പ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
വായിക്കാം, പറയാം• പിള്ളേരോണം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഒരുക്കങ്ങൾ എന്തെല്ലാം? - കർക്കടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസം മുൻപാണത്. പിള്ളേരോണത്തിനുശേഷം ഓണത്തിനായുള്ള കാത്തിരിപ്പാണ്. ഓണത്തിന് എല്ലാ വീട്ടിലും കഴിവനുസരിച്ച് നെല്ല് കരുതിവച്ചിട്ടുണ്ടാവും. അത്തം മുതൽ കന്യകമാരുള്ള വീട്ടിൽ പൂവിടിലുണ്ട്. ചോതിയാകുമ്പോൾ ഓണത്തിനുള്ള നെല്ല് പുഴുക്കാണ്. വിശാഖം മുതൽ കച്ചവടസ്ഥലങ്ങളെല്ലാം ചരക്കുകൾ കൊണ്ടു നിറഞ്ഞിരിക്കും. ഗ്യഹനാഥന്മാർ കഴിവനുസരിച്ച് സാധനങ്ങൾ വാങ്ങും. മൂലം, പൂരാടം ദിവസങ്ങൾ പച്ചക്കറി വാങ്ങാനുള്ളതാണ്. ഉത്രാടം വെപ്രാളമാണ് ഉത്രാടപ്പാച്ചിലെന്നാണ് പറയാറുള്ളത്. ഓണത്തിനു വേണ്ടതെല്ലാം അടുപ്പിച്ചുവയ്ക്കാനുള്ള ഒരുക്കമാണിത്. അത്തത്തിനു മുൻപുതന്നെ ആവിശ്യമുള്ള തേങ്ങ ആട്ടി വെളിച്ചെണ്ണ ശേഖരിച്ചുവച്ചിരിക്കും. പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് വറുക്കലും പൊരിക്കലും ഉപേരി, ശർക്കര പുരട്ടി എന്നിവയെല്ലാം ഉണ്ടാക്കുന്നത് അന്നാണ്. അത്തം മുതൽ ഒൻപതു ദിവസമാണ് പൂവിടുന്നത്. തിരുവോണത്തിന് പുലർച്ചെ പുമാറ്റുന്ന ചടങ്ങുണ്ട്. ഇങ്ങനെ വലിയ ഒരുക്കത്തോടെയാണ് തിരുവോണത്തെ വരവേൽക്കുന്നത്.
• കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാരനുമായി മാറുന്നതെങ്ങനെ?- കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാരനുമായിരിക്കും. കൈയകലത്തുള്ള സ്വന്തം നിലങ്ങൾ അയാൾ മറ്റാർക്കെങ്കിലും പാട്ടത്തിനു നൽകും. ഇവിടെ അയാൾ ജന്മിയാണ്. പാട്ടക്കാരൻ അയാൾക്ക് പാട്ടം നൽകും. ഈ ജന്മിതന്നെ അടുത്തുള്ള മറ്റ് നിലങ്ങൾ കൃഷിക്കായി പട്ടത്തിനെടുക്കാറുണ്ട്. പാട്ടത്തിന് ഏറ്റിട്ടുള്ള നിലങ്ങളുടെ ജന്മിക്ക് ഇയാൾ ഓണക്കാഴ്ച കൊടുക്കണം. അതോടൊപ്പം തന്റെ സ്വന്തം നിലത്തിന് കാഴ്ച ലഭിക്കുകയും ചെയ്യും. അങ്ങനെ ഒരേസമയം ജന്മിയും പാട്ടക്കാരനുമായി കർഷകൻ മാറുന്നു.
• “വെറും സദ്യയുണ്ണൽ മാത്രമല്ല ഓണം, ഓണാഘോഷമാണ് പ്രധാനം”എന്താകാം ഈ പ്രസ്താവനകൊണ്ട് അർഥമാക്കുന്നത്? - അത്തം മുതൽ പത്തുദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഓണം. സദ്യയുണ്ണൽ ആ ആഘോഷത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഓണക്കോടിയും, പൂക്കളമൊരുക്കലും, തുമ്പി തുള്ളലും, തിരുവാതിരകളിയും, കിളിത്തട്ടുമൊക്കെയായി കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും എല്ലാം ഉൾപ്പെട്ട കൂട്ടായ്മയുടെ ആഘോഷമാണ് ഓണം. വീട്ടുകാർക്ക് മാത്രമല്ല അവിടുത്തെ വേലക്കാർക്കും, ആശ്രിതർക്കുമെല്ലാം സന്തോഷത്തിന്റെ നാളുകളാണ് ഓണം.
• “വീട്ടിൽ വെട്ടം തരുന്നവരായിരുന്നു അവർ” - ചക്കാട്ടുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണമെന്ത്?- യന്ത്രത്തിലല്ല പണ്ട് കൊപ്ര ആട്ടിയിരുന്നത്, മരച്ചക്കുകളിലാണ്. ഒരു ദേശത്ത് നാലോ അഞ്ചോ ചക്കുകൾ ഉണ്ടാകും. അന്നു വീടുകളിൽ വിളക്കു കത്തിച്ചിരുന്നത് പുന്നയ്ക്കാ എണ്ണ കൊണ്ടാണ്. അപ്പോൾ ചക്കും ചക്കാട്ടുന്നവരും നാട്ടിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ആവശ്യങ്ങളായിരുന്നു. അവരാണ് വീടിന് വെട്ടം തരുന്നത് എന്നു പറയുന്നത് അതുകൊണ്ടാണ്.
കുറിപ്പ് തയാറാക്കാം • 'പിള്ളേരോണ'ത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുറിപ്പാക്കു. - ചിങ്ങമാസത്തിലെ തിരുവോണം പോലെ കർക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. ചിങ്ങമാസത്തിലെ ഓണസംബന്ധിയായ ചടങ്ങുകളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിടകവറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ കുട്ടികൾക്കായി ഒരുക്കാറുണ്ട്. ചിലയിടങ്ങളിൽ പൂക്കളവുമിടാറുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്നാണ് 'പിള്ളേരോണം' എന്ന പേരിന്റെ അർത്ഥം. പണ്ട്, തിരുവോണം പോലെ തന്നെ ഈ ഓണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. തൊടിയിൽനിന്നും അമ്പലപ്പറമ്പിൽനിന്നും അടർത്തുന്ന നാട്ടുപൂക്കൾകൊണ്ട് ഈ ആഘോഷനാളിൽ പൂമുഖവാതിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കുമായിരുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് തറവാട്ടുകാരണവന്മാർ പോലും പിള്ളേരോണ നാളിൽ കുട്ടികളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുമായിരുന്നത്രേ.
ചർച്ചചെയ്യാം• “ഓണം കൈക്കൊള്ളാൻ വരുന്നവരെ വെറുംകൈയോടെ അയയ്ക്കുമായിരുന്നില്ല.” • “കൂട്ടത്തിൽത്തന്നെ കടമായും നെല്ലു കൊടുക്കും.” “എല്ലാവർക്കും ഓണം'' എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി ഈ പ്രസ്താവനകൾ ചർച്ചചെയ്യു. - ജനങ്ങൾ കൂടുതലും കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന പണ്ടുകാലത്ത് സമൂഹത്തിൽ വലിയതോതിൽ സാമ്പത്തിക അസമത്വം നിലനിന്നിരുന്നു. ദരിദ്രരായ ആളുകൾക്ക് ഓണാഘോഷത്തിന് സഹായം നൽകേണ്ടത് മറ്റുള്ളവരുടെ കടമയാണ്. ഓണം കൈക്കൊള്ളാൻ വരുന്നവരെ വെറുംകൈയ്യോടെ അയയ്ക്കാതിരിക്കുക എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. കഴിവില്ലാത്തവരെ സഹായിക്കുക എന്നത് കടമയായി അന്നത്തെ സമൂഹം പരിഗണിച്ചിരുന്നു. നെല്ല് സ്വന്തമായിട്ടില്ലാത്തവർക്ക് കടമായി നെല്ലുകൊടുത്ത് ഓണത്തിനുള്ള സഹായം നൽകിയിരുന്നു. സ്വയം ഓണം ആഘോഷിക്കുക എന്നതിൽക്കവിഞ്ഞ് എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണമെന്ന സമത്വചിന്തയായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണത്തിന് എല്ലാവരെയും പരിഗണിക്കുന്ന മഹത്തായ മൂല്യം സമൂഹം ഉൾക്കൊണ്ടിരുന്നു.
• “ഇന്ന് ഉപ്പേരിയും ശർക്കരപുരട്ടിക്കും സ്വാദില്ല.” -ഇങ്ങനെ പറയാൻ കാരണം എന്താവാം?- ഉപ്പേരിയും ശർക്കരപുരട്ടിയും പണ്ടുകാലത്തെ വിശിഷ്ടവിഭവങ്ങളായിരുന്നു. ഓണക്കാലത്തു മാത്രമായിരുന്നു ഇവ വീടുകളിൽ ഉണ്ടാക്കിയിരുന്നത്. വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്നതുകൊണ്ടും, സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ടും ഈ പലഹാരങ്ങൾ തകഴിക്കു പ്രിയപ്പെട്ടതായിരുന്നു. കാലം മാറിയപ്പോൾ പാക്കറ്റിൽ എപ്പോൾ വേണമെങ്കിലും വാങ്ങാവുന്ന വിഭവങ്ങളായി ഇവ മാറി. പണം കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് നമ്മുടെ അധ്വാനത്തിന്റെ രുചി ഉണ്ടാവില്ല എന്ന് അദ്ദേഹം പറയുന്നു.
പദപരിചയം• “ഇതിൽ പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് പുത്തനായിരിക്കും'' ഏതെല്ലാമാണവ? കണ്ടെത്തി എഴുതുക.• ഉരപ്പുര - ഉരൽപ്പുര - പണ്ട് വീടുകളിൽ നെല്ലുകുത്തുന്നതിനായി ഉരലും ഉലക്കയും സൂക്ഷിച്ചിരുന്ന സ്ഥലം. • നിലമ്മന - തറയിൽ നല്ല കട്ടിയുള്ള ചെങ്കല്ല് ഇട്ട് ഉറപ്പിക്കുന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തുന്നതിന് മുൻപ് തൊലിയിളക്കുന്നതിനും മറ്റുമായി നിർമ്മിച്ച് ഉറപ്പുള്ള തറ. • ഓണനെല്ല് - ഓണസദ്യക്കും പായസത്തിനും ഉപയോഗിക്കാനായി മാറ്റിവച്ച നെല്ല്. • ഉമി - നെല്ലുകുത്തുമ്പോൾ അരിയിൽ നിന്ന് വേർപ്പെടുന്ന പുറന്തോട്. • കൊപ്ര - ഉണങ്ങിയ തേങ്ങ. ഇത് ആട്ടിയാണ് എണ്ണയുണ്ടാക്കുന്നത്. • അവയ്ക്കുക - ഉരലിലിട്ട് ഉലക്കകൊണ്ടു കുത്തി അരിയുടെ തവിടുകളയുക
ആശയം വിശദമാക്കുക • കരുതിവച്ചിട്ടില്ലാത്തവൻ കടം കൊള്ളണം. • ദിവസങ്ങൾ എണ്ണിനീക്കുക. ഇത്തരം ശൈലികളുടെ ആശയം ചർച്ചചെയ്ത് വിശദീകരിക്കുക • “കരുതി വച്ചിട്ടില്ലാത്തവൻ കടം കൊള്ളണം'' - ഓണം ആഘോഷിക്കാൻ പണമോ വിഭവങ്ങളോ മറ്റോ സൂക്ഷിച്ചു വച്ചിട്ടില്ലാത്തവർ അവ കടം വാങ്ങിയിട്ടായാലും ഓണം ആഘോഷിക്കണം. ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് കയ്യിലൊന്നുമില്ലെങ്കിലും കടംവാങ്ങിയിട്ടാണെങ്കിലും നാം നിറവേറ്റാറുണ്ട്. • "ദിവസങ്ങൾ എണ്ണി നീക്കുക''- തിരുവോണദിനം വന്നെത്താൻ ദിവസങ്ങൾ എണ്ണി അക്ഷമയോടെ കാത്തിരിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പ്രധാനപ്പെട്ട ദിനങ്ങളെ നാം പ്രതീക്ഷയോടെയോ, ഉത്കണ്ഠയോടെയോ കാത്തിരിക്കാറുണ്ട്.
വാക്യവിശകലനം
വാക്യങ്ങൾ
കൃത്യമായ അർഥമുള്ള പദങ്ങൾ കൃത്യമായ അർഥമില്ലാത്ത പദങ്ങൾ
കച്ചവടസ്ഥലങ്ങളെല്ലാം ചരക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും കച്ചവടം, സ്ഥലം, ചരക്കുകൾ, നിറഞ്ഞു കൊണ്ട്
കൃഷിക്കാരന്റെ അറയിൽ നിന്ന് കുറേയധികം നെല്ല് അളവും പോകും. കൃഷിക്കാരൻ, അറ, അധികം, നെല്ല്, അളവ്, പോകും ന്റെ, ഇൽ, നിന്ന്
കൃത്യമായ അർഥമില്ലാത്ത ചില ശബ്ദങ്ങൾകൂടി വാക്യങ്ങളിൽ ഉള്ളതായി കണ്ട ത്തിയല്ലോ. സ്വത്രന്തമായി നിൽക്കുമ്പോൾ അർഥമില്ലാത്തവയാണെങ്കിലും വാക്യത്തിന്റെ അർഥ പൂർണതയ്ക്ക് ഇവ ഒഴിച്ചുകൂടാൻ വയ്യാത്തവയാണ്. ഇതുപോലുള്ള ശബ്ദങ്ങൾ കണ്ടെത്തൂ.
പ്രസംഗം തയ്യാറാക്കാം• കവിതകളിലെ ഓണവും ഓണത്തെക്കുറിച്ചുള്ള തകഴിയുടെ ഓർമ്മകളും ചർച്ച് ചെയ്യൂ. നിങ്ങളുടെ ഓണാനുഭവങ്ങൾ ഉൾപ്പെടുത്തി 'ഓണം അന്നും ഇന്നും' എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കു.മാന്യസദസ്സിന് വന്ദനം, കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. മലയാളികൾ എവിടെ യുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. ഓണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഒത്തൊരുമയുടെയും സാഹോദര്യത്തി ന്റെയും ദാനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഓണം പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. പണ്ടുകാലത്ത് കർക്കിടകത്തിലെ പള്ളരോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ ഓണാഘോഷമായിരുന്നു. ഓണമൊരുക്കാ - നുള്ള അരിയും തേങ്ങയുമെല്ലാം മുന്നേ കരുതി വച്ചിട്ടുണ്ടാകും. അത്തം മുതൽ എല്ലാ വീടുകളിലും പൂക്കളമിടും. പറമ്പിൽ പൂത്തു നിൽക്കുന്ന തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം പറിച്ചെടുത്താണ് പൂക്കളമൊരുക്കിയിരുന്നത്. മുറ്റത്ത് ചാണകമെഴുകിയാണ് പൂവിട്ടിരുന്നത്. ഉത്രാടത്തിന് പൂവാടയുണ്ടാക്കി കുരവയും ആർപ്പുവിളിയുമായി പൂമാറ്റ് നടത്തും. ചോതിക്ക് നെല്ലു പുഴുങ്ങും. ഉണങ്ങിയ നെല്ല് ഉരലിലിട്ട് കുത്തി അരിയാക്കുന്നത് പെണ്ണുങ്ങൾക്കാഘോഷമായിരുന്നു. ഓണമാഘോഷിക്കാൻ പാങ്ങില്ലാ ആവർക്ക് നെല്ലും തേങ്ങയും നൽകിയിരുന്നു. ഉത്രാടത്തിന് ഉപ്പേരി വറുക്കലും മറ്റുമായി വെപ്രാള മാണ്. ഓണക്കോടി നൽകിയിരുന്നു. ഓണക്കാഴ്ച കൊടുത്തിരുന്നു. തിരുവോണ ദിവസം മനുഷ്യർ മാത്രമല്ല. എല്ലാ വളർത്തുമൃഗങ്ങളും പക്ഷികളും പാറ്റയും പല്ലിയും ഉറുമ്പുകളും തുടങ്ങി എല്ലാ ജീവികളും ഓണമാഘോഷിക്കണം എന്നു നിർബന്ധമുണ്ടായിരുന്നു. എല്ലാവരും ഓണ സദ്യയുണ്ട് ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. ഇന്ന് ഓണം ഒരു ഒഴിവുകാല വിനോദമായി മാറിയിരിക്കുന്നു. പൂക്കളമൊരുക്കൽ ഒരു പ്രഹസമായി മാറി യിരിക്കുന്നു. അങ്ങാടിപ്പൂക്കൾ പൂക്കളത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഉപ്പിലും മറ്റും വർണപ്പൊടികൾകലർത്തിയും ഇലകൾ അരിഞ്ഞിട്ടും പൂക്കളത്തിന്റെ നന്മ നഷ്ടമായിരിക്കുന്നു. ഉപ്പേരിയും ശർക്കരവരട്ടിയും കടകളിൽ നിന്ന് വാങ്ങിക്കുന്നു. കുടുംബത്തിന്റെ കൈപുണ്യം മറന്നു പോയിരിക്കുന്നു മലയാളികൾ.വീട്ടുപകരണങ്ങൾ വാങ്ങലും ടി.വി കണ്ടിരിക്ക ലുമായി ഓണം അധപ്പതിച്ചിരിക്കുന്നു. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മുറ്റവും തൊടിയും പൂക്കളും കൃഷിയുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണ് പക്ഷേ ഒന്നോർക്കണം നമ്മുടെ സംസ്കാര ത്തിന്റെ ഭാഗമായ ഓണം പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രകൃതിയുടെ ഉത്സവമാണ്. - നന്ദി നമസ്കാരം.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 6 Malayalam - Adisthana Padavali Unit 02 keraleeyam - Onam annum innum | Std 6 അടിസ്ഥാനപാഠാവലി: കേരളീയം: ഓണം അന്നും ഇന്നും - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbook
തകഴി ശിവശങ്കരപ്പിള്ള
• നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ സമകാലികരായിരുന്നു. 1912 ഏപ്രിൽ 17ന് (കൊല്ലവർഷം:1087 മേടം 5ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു.
ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നല്‍കിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്. 1934ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്.
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുനൂറില്‍പ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
വായിക്കാം, പറയാം
• പിള്ളേരോണം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഒരുക്കങ്ങൾ എന്തെല്ലാം?
- കർക്കടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസം മുൻപാണത്. പിള്ളേരോണത്തിനുശേഷം ഓണത്തിനായുള്ള കാത്തിരിപ്പാണ്. ഓണത്തിന് എല്ലാ വീട്ടിലും കഴിവനുസരിച്ച് നെല്ല് കരുതിവച്ചിട്ടുണ്ടാവും. അത്തം മുതൽ കന്യകമാരുള്ള വീട്ടിൽ പൂവിടിലുണ്ട്. ചോതിയാകുമ്പോൾ ഓണത്തിനുള്ള നെല്ല് പുഴുക്കാണ്. വിശാഖം മുതൽ കച്ചവടസ്ഥലങ്ങളെല്ലാം ചരക്കുകൾ കൊണ്ടു നിറഞ്ഞിരിക്കും. ഗ്യഹനാഥന്മാർ കഴിവനുസരിച്ച് സാധനങ്ങൾ വാങ്ങും. മൂലം, പൂരാടം ദിവസങ്ങൾ പച്ചക്കറി വാങ്ങാനുള്ളതാണ്. ഉത്രാടം വെപ്രാളമാണ് ഉത്രാടപ്പാച്ചിലെന്നാണ് പറയാറുള്ളത്. ഓണത്തിനു വേണ്ടതെല്ലാം അടുപ്പിച്ചുവയ്ക്കാനുള്ള ഒരുക്കമാണിത്. അത്തത്തിനു മുൻപുതന്നെ ആവിശ്യമുള്ള തേങ്ങ ആട്ടി വെളിച്ചെണ്ണ ശേഖരിച്ചുവച്ചിരിക്കും. പൂരാടം, ഉത്രാടം ദിവസങ്ങളിലാണ് വറുക്കലും പൊരിക്കലും ഉപേരി, ശർക്കര പുരട്ടി എന്നിവയെല്ലാം ഉണ്ടാക്കുന്നത് അന്നാണ്. അത്തം മുതൽ ഒൻപതു ദിവസമാണ് പൂവിടുന്നത്. തിരുവോണത്തിന് പുലർച്ചെ പുമാറ്റുന്ന ചടങ്ങുണ്ട്. ഇങ്ങനെ വലിയ ഒരുക്കത്തോടെയാണ് തിരുവോണത്തെ വരവേൽക്കുന്നത്.
• കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാരനുമായി മാറുന്നതെങ്ങനെ?
- കൃഷിക്കാരൻ ഒരേസമയം ജന്മിയും പാട്ടക്കാരനുമായിരിക്കും. കൈയകലത്തുള്ള സ്വന്തം നിലങ്ങൾ അയാൾ മറ്റാർക്കെങ്കിലും പാട്ടത്തിനു നൽകും. ഇവിടെ അയാൾ ജന്മിയാണ്. പാട്ടക്കാരൻ അയാൾക്ക് പാട്ടം നൽകും. ഈ ജന്മിതന്നെ അടുത്തുള്ള മറ്റ് നിലങ്ങൾ കൃഷിക്കായി പട്ടത്തിനെടുക്കാറുണ്ട്. പാട്ടത്തിന് ഏറ്റിട്ടുള്ള നിലങ്ങളുടെ ജന്മിക്ക് ഇയാൾ ഓണക്കാഴ്ച കൊടുക്കണം. അതോടൊപ്പം തന്റെ സ്വന്തം നിലത്തിന് കാഴ്ച ലഭിക്കുകയും ചെയ്യും. അങ്ങനെ ഒരേസമയം ജന്മിയും പാട്ടക്കാരനുമായി കർഷകൻ മാറുന്നു.
• “വെറും സദ്യയുണ്ണൽ മാത്രമല്ല ഓണം, ഓണാഘോഷമാണ് പ്രധാനം”എന്താകാം ഈ പ്രസ്താവനകൊണ്ട് അർഥമാക്കുന്നത്?
- അത്തം മുതൽ പത്തുദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഓണം. സദ്യയുണ്ണൽ ആ ആഘോഷത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഓണക്കോടിയും, പൂക്കളമൊരുക്കലും, തുമ്പി തുള്ളലും, തിരുവാതിരകളിയും, കിളിത്തട്ടുമൊക്കെയായി കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും എല്ലാം ഉൾപ്പെട്ട കൂട്ടായ്മയുടെ ആഘോഷമാണ് ഓണം. വീട്ടുകാർക്ക് മാത്രമല്ല അവിടുത്തെ വേലക്കാർക്കും, ആശ്രിതർക്കുമെല്ലാം സന്തോഷത്തിന്റെ നാളുകളാണ് ഓണം.
• “വീട്ടിൽ വെട്ടം തരുന്നവരായിരുന്നു അവർ” - ചക്കാട്ടുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണമെന്ത്?
- യന്ത്രത്തിലല്ല പണ്ട് കൊപ്ര ആട്ടിയിരുന്നത്, മരച്ചക്കുകളിലാണ്. ഒരു ദേശത്ത് നാലോ അഞ്ചോ ചക്കുകൾ ഉണ്ടാകും. അന്നു വീടുകളിൽ വിളക്കു കത്തിച്ചിരുന്നത് പുന്നയ്ക്കാ എണ്ണ കൊണ്ടാണ്. അപ്പോൾ ചക്കും ചക്കാട്ടുന്നവരും നാട്ടിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ആവശ്യങ്ങളായിരുന്നു. അവരാണ് വീടിന് വെട്ടം തരുന്നത് എന്നു പറയുന്നത് അതുകൊണ്ടാണ്.
കുറിപ്പ് തയാറാക്കാം
• 'പിള്ളേരോണ'ത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുറിപ്പാക്കു.
- ചിങ്ങമാസത്തിലെ തിരുവോണം പോലെ കർക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം 28 ദിവസത്തിന് മുൻപാണത്. ചിങ്ങമാസത്തിലെ ഓണസംബന്ധിയായ ചടങ്ങുകളൊന്നും ഇതിന് ഉണ്ടാവാറില്ല. കർക്കിടകവറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ കുട്ടികൾക്കായി ഒരുക്കാറുണ്ട്. ചിലയിടങ്ങളിൽ പൂക്കളവുമിടാറുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്നാണ് 'പിള്ളേരോണം' എന്ന പേരിന്റെ അർത്ഥം. പണ്ട്, തിരുവോണം പോലെ തന്നെ ഈ ഓണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. തൊടിയിൽനിന്നും അമ്പലപ്പറമ്പിൽനിന്നും അടർത്തുന്ന നാട്ടുപൂക്കൾകൊണ്ട് ഈ ആഘോഷനാളിൽ പൂമുഖവാതിലിനു മുന്നിൽ കുട്ടിപ്പൂക്കളം ഒരുക്കുമായിരുന്നു. അന്ന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികൾക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് ഇരുത്തി, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടും. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് തറവാട്ടുകാരണവന്മാർ പോലും പിള്ളേരോണ നാളിൽ കുട്ടികളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുമായിരുന്നത്രേ.
ചർച്ചചെയ്യാം
• “ഓണം കൈക്കൊള്ളാൻ വരുന്നവരെ വെറുംകൈയോടെ അയയ്ക്കുമായിരുന്നില്ല.”
• “കൂട്ടത്തിൽത്തന്നെ കടമായും നെല്ലു കൊടുക്കും.” “എല്ലാവർക്കും ഓണം'' എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി ഈ പ്രസ്താവനകൾ ചർച്ചചെയ്യു.
- ജനങ്ങൾ കൂടുതലും കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന പണ്ടുകാലത്ത് സമൂഹത്തിൽ വലിയതോതിൽ സാമ്പത്തിക അസമത്വം നിലനിന്നിരുന്നു. ദരിദ്രരായ ആളുകൾക്ക് ഓണാഘോഷത്തിന് സഹായം നൽകേണ്ടത് മറ്റുള്ളവരുടെ കടമയാണ്. ഓണം കൈക്കൊള്ളാൻ വരുന്നവരെ വെറുംകൈയ്യോടെ അയയ്ക്കാതിരിക്കുക എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. കഴിവില്ലാത്തവരെ സഹായിക്കുക എന്നത് കടമയായി അന്നത്തെ സമൂഹം പരിഗണിച്ചിരുന്നു. നെല്ല് സ്വന്തമായിട്ടില്ലാത്തവർക്ക് കടമായി നെല്ലുകൊടുത്ത് ഓണത്തിനുള്ള സഹായം നൽകിയിരുന്നു. സ്വയം ഓണം ആഘോഷിക്കുക എന്നതിൽക്കവിഞ്ഞ് എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണമെന്ന സമത്വചിന്തയായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണത്തിന് എല്ലാവരെയും പരിഗണിക്കുന്ന മഹത്തായ മൂല്യം സമൂഹം ഉൾക്കൊണ്ടിരുന്നു.
• “ഇന്ന് ഉപ്പേരിയും ശർക്കരപുരട്ടിക്കും സ്വാദില്ല.” -ഇങ്ങനെ പറയാൻ കാരണം എന്താവാം?
- ഉപ്പേരിയും ശർക്കരപുരട്ടിയും പണ്ടുകാലത്തെ വിശിഷ്ടവിഭവങ്ങളായിരുന്നു. ഓണക്കാലത്തു മാത്രമായിരുന്നു ഇവ വീടുകളിൽ ഉണ്ടാക്കിയിരുന്നത്. വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്നതുകൊണ്ടും, സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ടും ഈ പലഹാരങ്ങൾ തകഴിക്കു പ്രിയപ്പെട്ടതായിരുന്നു. കാലം മാറിയപ്പോൾ പാക്കറ്റിൽ എപ്പോൾ വേണമെങ്കിലും വാങ്ങാവുന്ന വിഭവങ്ങളായി ഇവ മാറി. പണം കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് നമ്മുടെ അധ്വാനത്തിന്റെ രുചി ഉണ്ടാവില്ല എന്ന് അദ്ദേഹം പറയുന്നു.
പദപരിചയം
• “ഇതിൽ പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് പുത്തനായിരിക്കും'' ഏതെല്ലാമാണവ? കണ്ടെത്തി എഴുതുക.
• ഉരപ്പുര - ഉരൽപ്പുര - പണ്ട് വീടുകളിൽ നെല്ലുകുത്തുന്നതിനായി ഉരലും ഉലക്കയും സൂക്ഷിച്ചിരുന്ന സ്ഥലം.
• നിലമ്മന - തറയിൽ നല്ല കട്ടിയുള്ള ചെങ്കല്ല് ഇട്ട് ഉറപ്പിക്കുന്നതാണ് നിലമ്മന. നെല്ല് ഉരലിൽ കുത്തുന്നതിന് മുൻപ് തൊലിയിളക്കുന്നതിനും മറ്റുമായി നിർമ്മിച്ച് ഉറപ്പുള്ള തറ.
• ഓണനെല്ല് - ഓണസദ്യക്കും പായസത്തിനും ഉപയോഗിക്കാനായി മാറ്റിവച്ച നെല്ല്.
• ഉമി - നെല്ലുകുത്തുമ്പോൾ അരിയിൽ നിന്ന് വേർപ്പെടുന്ന പുറന്തോട്.
• കൊപ്ര - ഉണങ്ങിയ തേങ്ങ. ഇത് ആട്ടിയാണ് എണ്ണയുണ്ടാക്കുന്നത്.
• അവയ്ക്കുക - ഉരലിലിട്ട് ഉലക്കകൊണ്ടു കുത്തി അരിയുടെ തവിടുകളയുക
ആശയം വിശദമാക്കുക
• കരുതിവച്ചിട്ടില്ലാത്തവൻ കടം കൊള്ളണം.
• ദിവസങ്ങൾ എണ്ണിനീക്കുക. ഇത്തരം ശൈലികളുടെ ആശയം ചർച്ചചെയ്ത് വിശദീകരിക്കുക
• “കരുതി വച്ചിട്ടില്ലാത്തവൻ കടം കൊള്ളണം'' - ഓണം ആഘോഷിക്കാൻ പണമോ വിഭവങ്ങളോ മറ്റോ സൂക്ഷിച്ചു വച്ചിട്ടില്ലാത്തവർ അവ കടം വാങ്ങിയിട്ടായാലും ഓണം ആഘോഷിക്കണം. ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് കയ്യിലൊന്നുമില്ലെങ്കിലും കടംവാങ്ങിയിട്ടാണെങ്കിലും നാം നിറവേറ്റാറുണ്ട്.
• "ദിവസങ്ങൾ എണ്ണി നീക്കുക''- തിരുവോണദിനം വന്നെത്താൻ ദിവസങ്ങൾ എണ്ണി അക്ഷമയോടെ കാത്തിരിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പ്രധാനപ്പെട്ട ദിനങ്ങളെ നാം പ്രതീക്ഷയോടെയോ, ഉത്കണ്ഠയോടെയോ കാത്തിരിക്കാറുണ്ട്.
വാക്യവിശകലനം
വാക്യങ്ങൾ | കൃത്യമായ അർഥമുള്ള പദങ്ങൾ | കൃത്യമായ അർഥമില്ലാത്ത പദങ്ങൾ |
---|---|---|
കച്ചവടസ്ഥലങ്ങളെല്ലാം ചരക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും | കച്ചവടം, സ്ഥലം, ചരക്കുകൾ, നിറഞ്ഞു | കൊണ്ട് |
കൃഷിക്കാരന്റെ അറയിൽ നിന്ന് കുറേയധികം നെല്ല് അളവും പോകും. | കൃഷിക്കാരൻ, അറ, അധികം, നെല്ല്, അളവ്, പോകും | ന്റെ, ഇൽ, നിന്ന് |
കൃത്യമായ അർഥമില്ലാത്ത ചില ശബ്ദങ്ങൾകൂടി വാക്യങ്ങളിൽ ഉള്ളതായി കണ്ട ത്തിയല്ലോ. സ്വത്രന്തമായി നിൽക്കുമ്പോൾ അർഥമില്ലാത്തവയാണെങ്കിലും വാക്യത്തിന്റെ അർഥ പൂർണതയ്ക്ക് ഇവ ഒഴിച്ചുകൂടാൻ വയ്യാത്തവയാണ്. ഇതുപോലുള്ള ശബ്ദങ്ങൾ കണ്ടെത്തൂ.
പ്രസംഗം തയ്യാറാക്കാം
• കവിതകളിലെ ഓണവും ഓണത്തെക്കുറിച്ചുള്ള തകഴിയുടെ ഓർമ്മകളും ചർച്ച് ചെയ്യൂ. നിങ്ങളുടെ ഓണാനുഭവങ്ങൾ ഉൾപ്പെടുത്തി 'ഓണം അന്നും ഇന്നും' എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കു.
മാന്യസദസ്സിന് വന്ദനം, കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. മലയാളികൾ എവിടെ യുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. ഓണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഒത്തൊരുമയുടെയും സാഹോദര്യത്തി ന്റെയും ദാനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഓണം പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. പണ്ടുകാലത്ത് കർക്കിടകത്തിലെ പള്ളരോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ ഓണാഘോഷമായിരുന്നു. ഓണമൊരുക്കാ - നുള്ള അരിയും തേങ്ങയുമെല്ലാം മുന്നേ കരുതി വച്ചിട്ടുണ്ടാകും. അത്തം മുതൽ എല്ലാ വീടുകളിലും പൂക്കളമിടും. പറമ്പിൽ പൂത്തു നിൽക്കുന്ന തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം പറിച്ചെടുത്താണ് പൂക്കളമൊരുക്കിയിരുന്നത്. മുറ്റത്ത് ചാണകമെഴുകിയാണ് പൂവിട്ടിരുന്നത്. ഉത്രാടത്തിന് പൂവാടയുണ്ടാക്കി കുരവയും ആർപ്പുവിളിയുമായി പൂമാറ്റ് നടത്തും. ചോതിക്ക് നെല്ലു പുഴുങ്ങും. ഉണങ്ങിയ നെല്ല് ഉരലിലിട്ട് കുത്തി അരിയാക്കുന്നത് പെണ്ണുങ്ങൾക്കാഘോഷമായിരുന്നു. ഓണമാഘോഷിക്കാൻ പാങ്ങില്ലാ ആവർക്ക് നെല്ലും തേങ്ങയും നൽകിയിരുന്നു. ഉത്രാടത്തിന് ഉപ്പേരി വറുക്കലും മറ്റുമായി വെപ്രാള മാണ്. ഓണക്കോടി നൽകിയിരുന്നു. ഓണക്കാഴ്ച കൊടുത്തിരുന്നു. തിരുവോണ ദിവസം മനുഷ്യർ മാത്രമല്ല. എല്ലാ വളർത്തുമൃഗങ്ങളും പക്ഷികളും പാറ്റയും പല്ലിയും ഉറുമ്പുകളും തുടങ്ങി എല്ലാ ജീവികളും ഓണമാഘോഷിക്കണം എന്നു നിർബന്ധമുണ്ടായിരുന്നു. എല്ലാവരും ഓണ സദ്യയുണ്ട് ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. ഇന്ന് ഓണം ഒരു ഒഴിവുകാല വിനോദമായി മാറിയിരിക്കുന്നു. പൂക്കളമൊരുക്കൽ ഒരു പ്രഹസമായി മാറി യിരിക്കുന്നു. അങ്ങാടിപ്പൂക്കൾ പൂക്കളത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഉപ്പിലും മറ്റും വർണപ്പൊടികൾകലർത്തിയും ഇലകൾ അരിഞ്ഞിട്ടും പൂക്കളത്തിന്റെ നന്മ നഷ്ടമായിരിക്കുന്നു. ഉപ്പേരിയും ശർക്കരവരട്ടിയും കടകളിൽ നിന്ന് വാങ്ങിക്കുന്നു. കുടുംബത്തിന്റെ കൈപുണ്യം മറന്നു പോയിരിക്കുന്നു മലയാളികൾ.വീട്ടുപകരണങ്ങൾ വാങ്ങലും ടി.വി കണ്ടിരിക്ക ലുമായി ഓണം അധപ്പതിച്ചിരിക്കുന്നു. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മുറ്റവും തൊടിയും പൂക്കളും കൃഷിയുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണ് പക്ഷേ ഒന്നോർക്കണം നമ്മുടെ സംസ്കാര ത്തിന്റെ ഭാഗമായ ഓണം പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. പ്രകൃതിയുടെ ഉത്സവമാണ്. - നന്ദി നമസ്കാരം.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments