Class 9 അടിസ്ഥാനപാഠാവലി: ബുദ്ധന്റെ ഉപദേശം - ചോദ്യോത്തരങ്ങൾ   


Textbooks Solution for Class 9th Malayalam | Text Books Solution Malayalam കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: 
ബുദ്ധന്റെ ഉപദേശം

SCERT Solutions for Std IX Malayalam Chapterwise
കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: ബുദ്ധന്റെ ഉപദേശം

Class 9 Malayalam BT Questions and Answers
അടിസ്ഥാന പാഠാവലി: ഒരു കുടന്ന വെളിച്ചമായ്: ബുദ്ധന്റെ ഉപദേശം
1. 'ബുദ്ധൻ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നു എല്ലാ നാടുകളിലേക്കും ചെല്ലുക. ഈ സുവിശേഷം പ്രസംഗിക്കുക. ദരിദ്രരും എളിയവരും പണക്കാരും മേലാളരും എല്ലാം ഒന്നാണെന്നും സമുദ്രത്തിൽ നദികൾ എന്നപോലെ ഈ മതത്തിൽ എല്ലാ ജാതികളും ഒന്നിച്ചുചേരുന്നുവെന്നും അവരോട് പറയുക'. ഈ ഉപദേശത്തിന്റെ പൊരുൾ എന്ത്?
മനുഷ്യൻ ഒരു ജീവസമൂഹമാണ്. മനുഷ്യനെ വേർതിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം അപ്രസക്തമാണ്. ജാതികളും മതങ്ങളും വിശ്വാസങ്ങളുമെല്ലാം പല നദികൾ പോലെയാണ്. മനുഷ്യസമുദായമെന്ന മഹാസമുദ്രത്തിൽ വിലയം പ്രാപിക്കേണ്ട നദികൾ.

2. വിദ്വേഷത്തെ ഇല്ലാതാക്കാനുള്ള വഴി എന്താണെന്നാണ് ബുദ്ധൻ പറയുന്നത്?
- ഒരിക്കലും വിദ്വേഷത്തെ വിദ്വേഷം കൊണ്ട് ജയിക്കാനാവില്ല. സ്നേഹമാണ് മനുഷ്യനുണ്ടാവേണ്ട അടിസ്ഥാനഭാവം. സ്നേഹംകൊണ്ടു മാത്രമേ വിജയിക്കാനാവൂ

3. “ഒരുവൻ യുദ്ധത്തിൽ ആയിരം പുരുഷൻമാരെ ജയിച്ചേക്കാം, പക്ഷേ ആര് അവനവനെത്തന്നെ ജയിക്കുന്നുവോ അവനാണ് ഏറ്റവും വലിയ ജേതാവ്" അവനവനെത്തന്നെ ജയിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
മറ്റുള്ളവരെ ജയിക്കുമ്പോഴല്ല അവനവന്റെ ആഗ്രഹങ്ങളെ ജയിക്കുമ്പോഴാണ് ഒരുവൻ സ്വയം ജയിക്കുന്നത്. സ്വന്തം വിജയം മറ്റുള്ളവരുടെ പരാജയം ആകുന്നെങ്കിൽ ആ വിജയം പരാജിതനെ വേദനിപ്പിക്കുന്നെങ്കിൽ അങ്ങനെയുള്ള ജയം ജയമായി മാറുന്നില്ല.

4. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് മാത്രമാണ് ഒരു മനുഷ്യൻ ചണ്ഡാളനോ ബ്രാഹ്മണനോ ആകുന്നത്. കർമ്മമാണോ നമ്മുടെ ജീവിതവിജയം നിർണയിക്കുന്നത്?
ജന്മമല്ല പ്രവൃത്തിയാണ് സമൂഹത്തിൽ ഒരു മനുഷ്യന്റെ സ്ഥാനം നിർണയിക്കുന്നത്

5. കേവലത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
- മറ്റൊന്നിനെ ആശ്രയിക്കാതെ തനിച്ചുള്ള നില്പാണ് കേവലത്വം

6. ഈ പ്രപഞ്ചം മുഴുവൻ പരസ്പരബന്ധങ്ങളുടെ ഒരു വ്യവസ്ഥയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാവാം?
- പ്രപഞ്ചത്തിലെ സകലചരാചരങ്ങളും പലവിധത്തിൽ പരസ്പര ബന്ധിതമാണ്. പരസ്പരബന്ധമില്ലാത്ത ഒന്നിനെയും പ്രപഞ്ചത്തിൽ കാണാനാവില്ല.

7. എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്ന് സമർത്ഥിക്കുന്നതെങ്ങനെ?
തീയും പുഴയുമൊക്കെ നാം നേരിട്ടുകാണുന്നതാണ്. തീയുണ്ട്. എന്നാൽ നേരത്തെ കണ്ട് തീയല്ല ഇപ്പോഴുള്ളത്. ആ തീയല്ല ഇനി കത്താൻ പോകുന്ന തീ. അതുകൊണ്ട് തീ ഉണ്ടെന്ന് പറയുന്നത് ശരിയാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ അത് മാറിക്കൊണ്ടിരിക്കുന്നു. ഇതുതന്നെയാണ് പുഴയുടെ കാര്യത്തിലും. നേരത്തെ കണ്ട വെള്ളമല്ല ഇപ്പോൾ ഒഴുകുന്നതും ഇനി ഒഴുകാൻ പോകുന്നതും. ഇതിന്റെയെല്ലാം പൊരുൾ മാറ്റമാണ്. എല്ലാം ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു. പ്രപഞ്ചം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. രൂപവും ഭാവവും സ്ഥിരമായി നിലനിൽക്കുമെങ്കിലും ആന്തരികമായി എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറ്റമില്ലാത്തതായി പ്രപഞ്ചത്തിൽ ഒന്നുമില്ല.

8. ജീവിതം പ്രവാഹമാണ് എന്ന് പറഞ്ഞിരിക്കുന്നതിന്റെ പൊരുൾ എന്ത്?
ശാശ്വതമായത് എന്നൊന്നില്ല. മാറ്റമില്ലാത്തവയില്ല എന്നർത്ഥം. എല്ലാം ഒരു തുടർച്ചയാണ്. കാലവും അങ്ങനെതന്നെ. കാലത്തിനനുസരിച്ച് ജീവിതവും മാറിക്കൊണ്ടിരിക്കുന്നു.

9. നമ്മുടെ അറിവിന് അപ്പുറമുള്ള സത്യങ്ങളെയും അംഗീകരിക്കണമെന്ന് ബുദ്ധൻ വ്യക്തമാക്കുന്നത് എങ്ങനെ?
- കാണുന്നു എന്നുകരുതി ഉണ്ടെന്ന് പറയുന്നതും കാണുന്നില്ല എന്നു കരുതി ഇല്ലെന്നു പറയുന്നതും സത്യമാകണമെന്നില്ല. ആത്യന്തികമായി സത്യം എന്നൊന്നില്ല. ശാശ്വതമായി ഒന്നും നിലനിൽക്കുന്നില്ല. ഒന്നല്ല അനേകം
സത്യങ്ങളുണ്ട്. അതിൽ പലതും നമുക്കറിയാത്തതുമാണ്.

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here