Class 9 അടിസ്ഥാനപാഠാവലി: കവിയും സമൂഹജീവി - ചോദ്യോത്തരങ്ങൾ   


Textbooks Solution for Class 9th Malayalam | Text Books Solution Malayalam കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: 
കവിയും സമൂഹജീവി

SCERT Solutions for Std IX Malayalam Chapterwise
കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: കവിയും സമൂഹജീവി

Class 9 Malayalam BT Questions and Answers
അടിസ്ഥാന പാഠാവലി: ഒരു കുടന്ന വെളിച്ചമായ്: കവിയും സമൂഹജീവി
1. എന്താണ് നവോത്ഥാനം?
- സാമൂഹികസാംസ്കാരിക മണ്ഡലങ്ങളിൽ വലിയ പരിവർത്തനം ഉണ്ടാക്കിയ പുത്തൻ
ഉണർവാണ് നവോത്ഥാനം.

2. 'യൂറോപ്പിനെ കിടിലം കൊള്ളിച്ച മഹാപരിവർത്തനം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? 
- സർഗ്ഗാത്മകതയുടെയും സാമൂഹിക നവോത്ഥാനത്തിന്റെയും കാലഘട്ടമാണിത്. സാഹിത്യരംഗത്തും കലാരംഗത്തും സാമ്പത്തിക രംഗത്തും ഈ മാറ്റം പ്രകടമായി. വോൾട്ടയർ, റൂസ്സോ, കാറൽ മാർക്സ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ യൂറോപ്പിൽ വലിയ മാറ്റമുണ്ടാക്കി. വ്യവസായവിപ്ലവം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു.യൂറോപ്പിൽ ആരംഭിച്ച ഈ വിപ്ലവം ലോകമെമ്പാടും വ്യാപിച്ചു.

3. കേരളത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങൾ എന്തെല്ലാം?·
- ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, വക്കം മൗലവി തുടങ്ങിയവരുടെ
പ്രവർത്തനങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. ഗുരു ജാതി നവീകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സമുദായ നവീകരണം ലക്ഷ്യമാക്കിയാണ് വി.ടി.ഭട്ടതിരിപ്പാട് പ്രവർത്തിച്ചത്.

4. ആശാനിൽ ധർമ്മരോഷം ഉണ്ടാക്കിയ അനുഭവം എന്തായിരുന്നു?
- ജാതിവ്യവസ്ഥയുടെ തിക്തഫലങ്ങൾ നേരിടേണ്ടിവന്ന വ്യക്തിയായിരുന്നു ആശാൻ. കൽക്കത്തയിലും ബാംഗ്ലൂരിലും സമാനമായ അവസ്ഥ ആശാന് നേരിടേണ്ടി വന്നു. കേരളത്തിൽ സവർണരും അവർണരിലെ ആഭിജാത്യക്കോമരങ്ങളും ആശാനെ അവഹേളിച്ചു. ഇത് ആശാനിൽ ധർമ്മരോഷം ഉളവാക്കി.

5. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്ന വരികളിലൂടെ ആശാൻ വ്യക്തമാക്കുന്നത് എന്ത്?
- ദുഷിച്ച സാമൂഹിക വ്യവസ്ഥിതി മാറ്റിയില്ലെങ്കിൽ ആ സാമൂഹിക വ്യവസ്ഥിതി മനുഷ്യനെ ദുഷിപ്പിക്കും എന്ന് സാരം.

6. ജാതിക്കെതിരായ നിലപാടുകൾ ആശാൻ കവിതകളിൽ എങ്ങനെയെല്ലാം പ്രകടമാകുന്നു? 
- ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ തുടങ്ങിയ ഖണ്ഡകാവ്യങ്ങളിലും ഒട്ടേറേ കവിതകളിലും ജാതിക്കെതിരായ ചിന്ത കടന്നുവരുന്നത് കാണാം. ജാതി നിലനിൽക്കുന്ന സമൂഹം നരകമാണെന്ന് തന്റെ കവിതയിലൂടെ ആശാൻ പറയുന്നു. കുട്ടികൾക്ക് വേണ്ടി രചിച്ച ബാലരാമായണത്തിൽ പോലും ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള ആശയങ്ങൾ അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു തീയക്കുട്ടിയുടെ വിചാരം എന്ന കവിതയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപം ഉണ്ടാക്കുന്നവർക്ക് എന്തിനാണ് സ്വരാജ്യം എന്ന ചോദ്യം ആശാൻ ഉന്നയിക്കുന്നു.

7. ആശാൻ തികച്ചും സ്വാതന്ത്ര്യവാദിയാണെന്ന് പറയാനുള്ള കാരണം എന്ത്? സ്വാതന്ത്യത്തെക്കുറിച്ചുള്ള ആശാന്റെ കാഴ്ചപ്പാട് വ്യക്തമാക്കുക.
സ്വാതന്ത്ര്യവാദിയായ കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധം കേവലം സ്വരാജ്യത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ എല്ലാ സ്വാതന്ത്ര്യങ്ങളും ഉൾക്കൊള്ളുന്നതാണ് അത്. സ്വതന്ത്ര്യം അമൃതം തന്നെയാണ്. അസ്വാതന്ത്ര്യം മരണത്തെക്കാൾ ഭയാനകമാണ്. കാൽച്ചങ്ങലയും കൈവിലങ്ങും പൊട്ടിച്ച് സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് എത്താൻ കവി ആഹ്വാനം ചെയ്യുന്നു.

8. "അനുഭവജ്ഞാനത്താൽ പിന്നെയും കത്തിജ്ജ്വലിച്ച ആ ധർമ്മരോഷം അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ലാവപോലെ വഴിഞ്ഞൊഴുകുന്നുണ്ട്.'' കുമാരനാശാന്റെ ധർമ്മരോഷത്തെ ലാവയോട് ഉപമിച്ചതിന്റെ ഔചിത്യം വ്യക്തമാക്കുക.
- ജോസഫ് മുണ്ടശ്ശേരി കുമാരനാശാനെ അഗ്നിപർവ്വതത്തിനോടും ആശാന്റെ ധർമ്മരോഷത്തെ ലാവയോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു. അഗ്നിപർവ്വതത്തിന്റെ ഉള്ളിൽ തിളച്ചുമറിയുന്ന ലാവയാണ് അതിസമ്മർദ്ദത്താൽ വിസ്ഫോടനത്തോടെ പൊട്ടിയൊഴുകുന്നത്. അസമത്വത്തിനും ജാതിവിവേചനത്തിനും അസ്വാതന്ത്യത്തിനും എതിരെ ശക്തമായി പ്രതികരിച്ച കവിയാണ് കുമരനാശാൻ. തീവ്രമായ ജാതിവിവേചനങ്ങളും അസമത്വങ്ങളും ആശാൻ എന്ന അഗ്നിപർവ്വതത്തിനുള്ളിലെ ധർമ്മരോഷമാകുന്ന ലാവയെ ജ്വലിപ്പിച്ചു. എന്തിനെയും കരിച്ചുകളയുന്ന ലാവപോലെ ആ ധർമ്മരോഷം ജാതീയമായ അസമത്വങ്ങളെയും സാമൂഹിക തിന്മകളെയും ഇല്ലാതാക്കാൻ പ്രാപ്തമാകും വിധം അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒഴുകി.

9. 'കവിയും സമൂഹജീവി' എന്ന ശീർഷകത്തിന്റെ ഔചിത്യം പരിശോധിക്കുക.
- എല്ലാവരും സമൂഹജീവികളാണ്. സാമൂഹികമായ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. സമൂഹത്തിലെ കാഴ്ചകളും അനുഭവങ്ങളുമാണ് രചനകളിൽ കാണുക. കുമാരനാശാനെക്കുറിച്ചാണ് 'കവിയും സമൂഹജീവി' എന്ന ലേഖനത്തിൽ പരാമർശിക്കുന്നത്. സമൂഹത്തിലെ ദുരവസ്ഥകൾ മാറണം എന്നാഗ്രഹിച്ച കവിയാണ് കുമാരനാശാൻ. കവിതയെ അദ്ദേഹം സാമൂഹികപരിവർത്തനത്തിനുള്ള
ആയുധമാക്കി. സമൂഹത്തിന്റെ ഉന്നതിക്കെതിരെയും വിവേചനങ്ങൾക്കെതിരെയും അദ്ദേഹം പ്രവർത്തിച്ചു.

10. ലേഖനത്തിലെ നിരീഷണങ്ങൾ വിലയിരുത്തി 'കുമാരനാശാന്റെ ജീവിതവീഷണം' എന്ന വിഷയത്തിൽ കുറിപ്പ് തയാറാക്കുക.
- ചട്ടങ്ങളെ മാറ്റുവാൻ ആഹ്വാനം ചെയ്ത കവിയാണ് കുമാരനാശാൻ. മനുഷ്യൻ മനുഷ്യനെ കാണുന്നതും തൊടുന്നതും ദോഷമായി കരുതിയ ഒരു കാലമുണ്ടായിരുന്നു. ഈ മനോഭാവം വെച്ചുപുലർത്തിയവരെ ആശാൻ ജാതിക്കോമരങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. ജാതിയുടെ പേരിൽ തമ്മിലടിക്കുന്നവർക്ക് സ്വരാജ്യം എന്തിനാണെന്ന് ആശാൻ ചോദിക്കുന്നു. സ്വാതന്ത്യത്തെക്കുറിച്ച് സവിശേഷമായ കാഴ്ചപ്പാടുള്ള ആളായിരുന്നു ആശാൻ. സ്വതന്ത്ര്യം അമൃതം തന്നെയാണ്. അസ്വാതന്ത്ര്യം മരണത്തെക്കാൾ ഭയാനകമാണ്. കാൽച്ചങ്ങലയും കൈവിലങ്ങും പൊട്ടിച്ച് സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് എത്താൻ കവി ആഹ്വാനം ചെയ്യുന്നു. സ്നേഹഗായകനായി അറിയപ്പെടുന്ന കവിയാണ് ആശാൻ. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ സാമൂഹിക പരിവർത്തനമായിരുന്നു കുമാരനാശാന്റെ ജീവിതവീഷണം. ലോകം സ്നേഹത്തിൽ അധിഷ്ഠിതമാണ്. സ്നേഹം നരകത്തെ സ്വർഗമാക്കുന്നുവെന്നും സ്നേഹത്തിൽ നിന്നും ലോകം അഭിവൃദ്ധി നേടുന്നുവെന്നും അദ്ദേഹം തന്റെ കവിതയിലെഴുതി. കാലം സമത്വത്തിനും സ്വാതന്ത്യത്തിനും എതിരായ എല്ലാ മനുഷ്യവിരുദ്ധനിയമങ്ങളെയും മാറ്റിത്തീർക്കുമെന്ന അചഞ്ചലമായ വിശ്വാസം കവിക്കുണ്ടായിരുന്നു.

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here