STD 5 കേരളപാഠാവലി: വെള്ളിലവള്ളി - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali - Sancharathinidayil: Vellilavalli - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: വെള്ളിലവള്ളി - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
വൈലോപ്പിളളി ശ്രീധര മേനോൻ• ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11-നായിരുന്നു ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966-ല്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. മാമ്പഴം എന്ന കവിതയിലൂടെ മലയാളമനസു കീഴടക്കിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ശബ്ദസൗന്ദര്യം, ഭാവസൗന്ദര്യം, ശാസ്ത്രീയ ചിന്ത തുടങ്ങി നിരവധി ഗുണങ്ങൾ ഒത്തിണങ്ങിയവയായിരുന്നു വൈലോപ്പിള്ളി കവിതകൾ. മലയാളകവിതയിലെ 'ശ്രീ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.
വെള്ളിലവള്ളിവൈലോപ്പിള്ളി ശ്രീധരമേനോന്റെ അതിമനോഹരമായ കവിതയാണ് വെള്ളിലവള്ളി. വാക്കുകള്‍കൊണ്ട് കവി വരച്ച മനോഹര ചിത്രങ്ങളും പ്രയോഗങ്ങളും കവിതയുടെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. ചില്ല, നല്ല, മന്ദം, സുന്ദരി തുടങ്ങിയ വാക്കുകള്‍ കവിതക്ക് നല്ല ഭംഗിയും താളവും നല്‍കുന്നുണ്ട്. പൂമ്പാറ്റയും വെള്ളില വള്ളിയും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകൃതിയിലെ വലിയ സത്യമാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. സുന്ദരിയായി വിലസുന്ന വെള്ളിലവള്ളിയോട് മറ്റ് ചെടികള്‍ക്ക് അസൂയയാണ്. അപ്പോഴാണ് ഏറെ മനോഹരിയായ പൂമ്പാറ്റ പറന്നു വരുന്നത്. എല്ലാ ചെടികളും മാടി വിളിച്ചിട്ടും പൂമ്പാറ്റ വെള്ളില വള്ളിയിലാണ് വന്നിരുന്നത്. വെള്ളില വള്ളി പൂമ്പാറ്റയെ നന്നായി സല്‍ക്കരിച്ചു. എത്ര നല്‍കിയിട്ടും അവള്‍ക്ക് മതിയായില്ല. വെള്ളില ഇലകളുടെ അടിയില്‍ നൂറു കണക്കിന് മുട്ടകളിട്ടിട്ട് പൂമ്പാറ്റ യാത്ര പറഞ്ഞു. പൂമ്പാറ്റയും വെള്ളില ഇലയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് വീണ്ടും പൂമ്പാറ്റകള്‍ ഉണ്ടാകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധമാണ് കവി ചിത്രീകരിക്കുന്നത്. പ്രകൃതിയിലെ സൂഷ്‌മ ഭംഗികളാണ് കവി കണ്ടെത്തുന്നത്. എല്ലാം ഒന്ന് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നന്മ ഉണ്ടാവുക എന്ന സത്യമാണ കവി വിളിച്ച് പറയുന്നത്. ഈ ഭൂമിയുടെ പച്ചപ്പും മനോഹാരിതയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഈ കവിതയിലൂടെ കവി സൂചിപ്പിക്കുന്നത്.
പുതിയ പദങ്ങൾ• മന്ദമണഞ്ഞു - മെല്ലെ വന്നു• ചേതോഹരം - മനസ്സിനെ അപഹരിക്കുന്നത് . • അതിലോലം - വളരെ മൃദുവായത്• പുളകം - രോമാഞ്ചം• മരതകം - പച്ച നിറത്തിലുള്ള രത്നം • ചിക്കെന്ന് - പെട്ടെന്ന്• വാടി - ഉദ്യാനം• വനിക - ഉദ്യാനം • മന്ന് - ഭൂമി• ചാരേ - സമീപത്ത്• വല്ലരി - വള്ളി
കണ്ടെത്താം എഴുതാം1. വെള്ളിലവള്ളിയുടെ മനോഹാരിത എങ്ങനെയാണ് കവിതയിൽ വർണിച്ചിരിക്കുന്നത്?- കമ്മൽ പോലുള്ള പൂവുകൾ, അതിനടുത്ത് വെളുത്ത പട്ടു പോലുള്ള ഇലകൾ, അതിനു ചുറ്റും നൂറു കണക്കിന് പച്ചിലകൾ. ഇവയെല്ലാം ചാർത്തി തുള്ളിരസിച്ചു മനോഹരിയായ ഒരു പെൺകൊടിയെപ്പോലെ നിൽക്കുകയാണ് വെള്ളിലവള്ളി.
2. സുന്ദരിയായ പൂമ്പാറ്റയെ വർണിക്കാൻ കവി ഉപയോഗിച്ച വിശേഷണങ്ങൾ എന്തെല്ലാമാണ്? എഴുതൂ.• സുന്ദരിയാം ചെറുപൂമ്പാറ്റ• ചേതോഹരമായ് വായുവിൽ നീന്തിടുന്ന ദേവത • മഴവില്ലിൻ മകൾ
3. മറ്റു ചെടികൾക്ക് വെള്ളിലവള്ളിയോട് അസൂയ തോന്നിയത് എന്തെല്ലാംകാരണങ്ങളാലാവാം?- വെള്ളിലവള്ളി മനോഹരിയായിരുന്നു. വെള്ളിലവള്ളിയുടെ ഭംഗി കണ്ട് അവളെ മറ്റുള്ളവർ സ്നേഹിക്കുന്നത് കൊണ്ടാകാം ചെടികൾക്ക് അസൂയ തോന്നിയത്. വാടിയിൽ അനേകം പൂച്ചെടികൾ ഉണ്ടായിട്ടും പൂമ്പാറ്റ വന്നിരുന്നത് വെള്ളിലവള്ളിയിലാണ്. അതും ചെടികൾക്ക് അസൂയ തോന്നാൻ കാരണമായിരിക്കാം.
4. 'പുണ്യത്താലിനു കൈവന്നു'' എന്നു വെള്ളിലവള്ളി കരുതാൻ കാരണമെന്തായിരിക്കും?- പൂന്തോട്ടത്തിലേക്ക് കടന്നു വന്ന കൊച്ചുപൂമ്പാറ്റയെ ഇളകിയാടുന്ന ചെറുചില്ലകൾ വീശി മറ്റു പൂച്ചെടികൾ മാടിവിളിച്ചുവെങ്കിലും പൂമ്പാറ്റ ചെന്നിരുന്നത് വെള്ളിലവള്ളിയിൽ ആയിരുന്നു. പൂമ്പാറ്റയുടെ സാമിപ്യം വെള്ളിലവള്ളിയിൽ രോമാഞ്ചം ഉണ്ടാക്കി. പൂമ്പാറ്റ മൃദുലമായി ചെറുകാലുകൾ വെള്ളിലവള്ളിയിൽ ഊന്നിയപ്പോൾ അവൾക്കത് വലിയ പുണ്യമായി തോന്നി.
5. വെള്ളിലവള്ളി എന്നാൽ വെള്ളിലകളുള്ള വള്ളി. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തൂ.• പച്ചിലകൾ - പച്ച നിറത്തിലുള്ള ഇലകൾ• പവിഴച്ചുണ്ട് - പവിഴം പോലുള്ള ചുണ്ട്• പൂമ്പൊടി - പൂവിലെ പൊടി• ചെറുപൂമ്പാറ്റ - ചെറിയ പൂമ്പാറ്റ• മരതകവർണപ്പച്ചിലകൾ - മരതകത്തിന്റെ വർണമുള്ള പച്ചിലകൾ• പട്ടിലകൾ - പട്ടു പോലുള്ള ഇലകൾ
പ്രയോഗങ്ങൾ കണ്ടെത്താം• മഴവില്ലിൻ മകളെന്നോണം - മഴവില്ലിന്റെ മകളെപ്പോലെ • ദേവതയെന്നോണം - ദേവതയെപ്പോലെഇത്തരം കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തു.• കമ്മലിനൊക്കും പൂവുകൾ - കമ്മലിന്റെ ആകൃതിയും മനോഹാരിതയുമുള്ള പൂവുകൾ• മരതകവർണ്ണപ്പച്ചില - മരതകത്തിന്റെ നിറമുള്ള പച്ചയില• പവിഴച്ചുണ്ട് - പവിഴം പോലുള്ള ചുണ്ട്• നിർമ്മലവെള്ളപ്പട്ടിലകൾ - നിർമ്മലമായ വെള്ളപ്പട്ടുപോലുള്ള ഇലകൾ
“മുത്തുകൾ പോലിലകൾക്കിടയിൽ ചെറു-മുട്ടകളിട്ടു പൂമ്പാറ്റ ആയിലകൾക്കടിഭാഗം മുട്ടക-ളായിരമായിരമായപ്പോൾചിറകുവിരുത്തി 'റ്റാറ്റാ' കാട്ടി ചിക്കെന്നെവൾ പോയ് മറവായി.- ഏറെക്കാലം കഴിഞ്ഞ് പൂമ്പാറ്റ തിരിച്ചു വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്തായിരിക്കും? എഴുതിനോക്കൂ.മുത്തുകൾ പോലെ വെള്ളില ഇലകൾക്കിടയിൽ ആയിരക്കണക്കിന് ചെറിയ മുട്ടകളിട്ട് പറന്നകന്ന പൂമ്പാറ്റ കുറെ കാലത്തിനു ശേഷം മടങ്ങി വന്നു. വെള്ളിലവള്ളി സന്തോഷത്തോടെ പൂമ്പാറ്റയ്ക്ക് തേനും പൂമ്പൊടിയും നൽകി. പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞുണ്ടായ നൂറുകണക്കിന് പുഴുക്കൾ തന്റെ തളിരിലകൾ തിന്നു തീർത്തതും ഇലകളൊക്കെ കരിഞ്ഞു പോയതുമെല്ലാം വെള്ളിലവള്ളി പൂമ്പാറ്റയോട് പറയുന്നു. താൻ കാരണം ദുരിതമനുഭവിക്കേണ്ടി വന്ന വെള്ളിലവള്ളിയോട് പൂമ്പാറ്റ ക്ഷമ ചോദിക്കുന്നു. വെള്ളിലവള്ളിക്കു ചുറ്റും തന്റെ മക്കളായ ചെറുപൂമ്പാറ്റകൾ ചിറക്കടിച്ചു പറന്നുല്ലസിക്കുന്നത് കണ്ട് പൂമ്പാറ്റയ്ക്ക് സന്തോഷമായി. ഇത്ര കാലവും തന്റെ മക്കളെ സ്നേഹത്തോടെ പരിപാലിച്ചതിന് അവൾ വെള്ളിലവള്ളിയോട് നന്ദി പറയുന്നു.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം“വെള്ളിലവള്ളി' എന്ന കവിതയ്ക്ക് ആസ്വാദനം തയാറാക്കൂ.വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച "മകരക്കൊയ്ത്ത്' എന്ന കവിതാസമാഹാരത്തിലെ ഒരു കവിതയാണ് "വെള്ളിലവള്ളി. മറ്റു ചെടികൾക്ക് അസൂയ ജനിപ്പിക്കുന്ന തരത്തിൽ പൂന്തോട്ടത്തിൽ ആർത്തുല്ലസിച്ചു നിൽക്കുന്ന മനോഹരിയായ വെള്ളിലവള്ളിയെ നമുക്കി കവിതയിൽ കാണാം. വാക്കുകള്‍കൊണ്ട് കവി വരച്ച മനോഹര ചിത്രങ്ങളും പ്രയോഗങ്ങളും കവിതയുടെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. ചില്ല, നല്ല, മന്ദം, സുന്ദരി തുടങ്ങിയ വാക്കുകള്‍ കവിതക്ക് നല്ല ഭംഗിയും താളവും നല്‍കുന്നുണ്ട്. പൂമ്പാറ്റയും വെള്ളില വള്ളിയും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകൃതിയിലെ വലിയ സത്യമാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. സുന്ദരിയായി വിലസുന്ന വെള്ളിലവള്ളിയോട് മറ്റ് ചെടികള്‍ക്ക് അസൂയയാണ്. അപ്പോഴാണ് ഏറെ മനോഹരിയായ പൂമ്പാറ്റ പറന്നു വരുന്നത്. എല്ലാ ചെടികളും മാടി വിളിച്ചിട്ടും പൂമ്പാറ്റ വെള്ളില വള്ളിയിലാണ് വന്നിരുന്നത്. വെള്ളില വള്ളി പൂമ്പാറ്റയെ നന്നായി സല്‍ക്കരിച്ചു. എത്ര നല്‍കിയിട്ടും അവള്‍ക്ക് മതിയായില്ല. വെള്ളില ഇലകളുടെ അടിയില്‍ നൂറു കണക്കിന് മുട്ടകളിട്ടിട്ട് പൂമ്പാറ്റ യാത്ര പറഞ്ഞു. പൂമ്പാറ്റയും വെള്ളില ഇലയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് വീണ്ടും പൂമ്പാറ്റകള്‍ ഉണ്ടാകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധമാണ് കവി ചിത്രീകരിക്കുന്നത്. പ്രകൃതിയിലെ സൂഷ്‌മ ഭംഗികളാണ് കവി കണ്ടെത്തുന്നത്. എല്ലാം ഒന്ന് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നന്മ ഉണ്ടാവുക എന്ന സത്യമാണ കവി വിളിച്ച് പറയുന്നത്. ഈ ഭൂമിയുടെ പച്ചപ്പും മനോഹാരിതയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഈ കവിതയിലൂടെ കവി സൂചിപ്പിക്കുന്നത്.
ഇഷ്‌ടപ്പെട്ട വരി.കമ്മലിനൊക്കും പൂവുകള്‍, ചാരെനിര്മ്മല വെള്ള പട്ടിലകള്‍,ചില്ലകള്‍ തോറും നൂറുകണക്കിന്നല്ലപകുത്തൊരു പച്ചിലകള്വെള്ളില വള്ളിയിലെല്ലാം ചാര്‍ത്തി- കമ്മലുപോലുള്ള പൂവുകളും അതിനടുത്ത് നിര്‍മ്മലവും തട്ടുപോലെ മൃദലവുമായ ഇലകളും ചില്ലകളില്‍ നൂറുകണക്കിന് നല്ല പതുപതുത്ത ഇലകളും അണിഞ്ഞ് ഒരു സുന്ദരിയെപ്പോലെയാണ് വെള്ളില വള്ളിയെ കവി വര്‍ണ്ണിച്ചിരിക്കുന്നത്.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali - Sancharathinidayil: Vellilavalli - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: വെള്ളിലവള്ളി - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
വൈലോപ്പിളളി ശ്രീധര മേനോൻ
• ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11-നായിരുന്നു ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966-ല്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. മാമ്പഴം എന്ന കവിതയിലൂടെ മലയാളമനസു കീഴടക്കിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ശബ്ദസൗന്ദര്യം, ഭാവസൗന്ദര്യം, ശാസ്ത്രീയ ചിന്ത തുടങ്ങി നിരവധി ഗുണങ്ങൾ ഒത്തിണങ്ങിയവയായിരുന്നു വൈലോപ്പിള്ളി കവിതകൾ. മലയാളകവിതയിലെ 'ശ്രീ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.
വെള്ളിലവള്ളി
വൈലോപ്പിള്ളി ശ്രീധരമേനോന്റെ അതിമനോഹരമായ കവിതയാണ് വെള്ളിലവള്ളി. വാക്കുകള്‍കൊണ്ട് കവി വരച്ച മനോഹര ചിത്രങ്ങളും പ്രയോഗങ്ങളും കവിതയുടെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. ചില്ല, നല്ല, മന്ദം, സുന്ദരി തുടങ്ങിയ വാക്കുകള്‍ കവിതക്ക് നല്ല ഭംഗിയും താളവും നല്‍കുന്നുണ്ട്. പൂമ്പാറ്റയും വെള്ളില വള്ളിയും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകൃതിയിലെ വലിയ സത്യമാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. സുന്ദരിയായി വിലസുന്ന വെള്ളിലവള്ളിയോട് മറ്റ് ചെടികള്‍ക്ക് അസൂയയാണ്. അപ്പോഴാണ് ഏറെ മനോഹരിയായ പൂമ്പാറ്റ പറന്നു വരുന്നത്. എല്ലാ ചെടികളും മാടി വിളിച്ചിട്ടും പൂമ്പാറ്റ വെള്ളില വള്ളിയിലാണ് വന്നിരുന്നത്. വെള്ളില വള്ളി പൂമ്പാറ്റയെ നന്നായി സല്‍ക്കരിച്ചു. എത്ര നല്‍കിയിട്ടും അവള്‍ക്ക് മതിയായില്ല. വെള്ളില ഇലകളുടെ അടിയില്‍ നൂറു കണക്കിന് മുട്ടകളിട്ടിട്ട് പൂമ്പാറ്റ യാത്ര പറഞ്ഞു. പൂമ്പാറ്റയും വെള്ളില ഇലയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് വീണ്ടും പൂമ്പാറ്റകള്‍ ഉണ്ടാകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധമാണ് കവി ചിത്രീകരിക്കുന്നത്. പ്രകൃതിയിലെ സൂഷ്‌മ ഭംഗികളാണ് കവി കണ്ടെത്തുന്നത്. എല്ലാം ഒന്ന് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നന്മ ഉണ്ടാവുക എന്ന സത്യമാണ കവി വിളിച്ച് പറയുന്നത്. ഈ ഭൂമിയുടെ പച്ചപ്പും മനോഹാരിതയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഈ കവിതയിലൂടെ കവി സൂചിപ്പിക്കുന്നത്.
പുതിയ പദങ്ങൾ
• മന്ദമണഞ്ഞു - മെല്ലെ വന്നു
• ചേതോഹരം - മനസ്സിനെ അപഹരിക്കുന്നത് .
• അതിലോലം - വളരെ മൃദുവായത്
• പുളകം - രോമാഞ്ചം
• മരതകം - പച്ച നിറത്തിലുള്ള രത്നം
• ചിക്കെന്ന് - പെട്ടെന്ന്
• വാടി - ഉദ്യാനം
• വനിക - ഉദ്യാനം
• മന്ന് - ഭൂമി
• ചാരേ - സമീപത്ത്
• വല്ലരി - വള്ളി
കണ്ടെത്താം എഴുതാം
1. വെള്ളിലവള്ളിയുടെ മനോഹാരിത എങ്ങനെയാണ് കവിതയിൽ വർണിച്ചിരിക്കുന്നത്?
- കമ്മൽ പോലുള്ള പൂവുകൾ, അതിനടുത്ത് വെളുത്ത പട്ടു പോലുള്ള ഇലകൾ, അതിനു ചുറ്റും നൂറു കണക്കിന് പച്ചിലകൾ. ഇവയെല്ലാം ചാർത്തി തുള്ളിരസിച്ചു മനോഹരിയായ ഒരു പെൺകൊടിയെപ്പോലെ നിൽക്കുകയാണ് വെള്ളിലവള്ളി.
2. സുന്ദരിയായ പൂമ്പാറ്റയെ വർണിക്കാൻ കവി ഉപയോഗിച്ച വിശേഷണങ്ങൾ എന്തെല്ലാമാണ്? എഴുതൂ.
• സുന്ദരിയാം ചെറുപൂമ്പാറ്റ
• ചേതോഹരമായ് വായുവിൽ നീന്തിടുന്ന ദേവത
• മഴവില്ലിൻ മകൾ
3. മറ്റു ചെടികൾക്ക് വെള്ളിലവള്ളിയോട് അസൂയ തോന്നിയത് എന്തെല്ലാം
കാരണങ്ങളാലാവാം?
- വെള്ളിലവള്ളി മനോഹരിയായിരുന്നു. വെള്ളിലവള്ളിയുടെ ഭംഗി കണ്ട് അവളെ മറ്റുള്ളവർ സ്നേഹിക്കുന്നത് കൊണ്ടാകാം ചെടികൾക്ക് അസൂയ തോന്നിയത്. വാടിയിൽ അനേകം പൂച്ചെടികൾ ഉണ്ടായിട്ടും പൂമ്പാറ്റ വന്നിരുന്നത് വെള്ളിലവള്ളിയിലാണ്. അതും ചെടികൾക്ക് അസൂയ തോന്നാൻ കാരണമായിരിക്കാം.
4. 'പുണ്യത്താലിനു കൈവന്നു'' എന്നു വെള്ളിലവള്ളി കരുതാൻ കാരണമെന്തായിരിക്കും?
- പൂന്തോട്ടത്തിലേക്ക് കടന്നു വന്ന കൊച്ചുപൂമ്പാറ്റയെ ഇളകിയാടുന്ന ചെറുചില്ലകൾ വീശി മറ്റു പൂച്ചെടികൾ മാടിവിളിച്ചുവെങ്കിലും പൂമ്പാറ്റ ചെന്നിരുന്നത് വെള്ളിലവള്ളിയിൽ ആയിരുന്നു. പൂമ്പാറ്റയുടെ സാമിപ്യം വെള്ളിലവള്ളിയിൽ രോമാഞ്ചം ഉണ്ടാക്കി. പൂമ്പാറ്റ മൃദുലമായി ചെറുകാലുകൾ വെള്ളിലവള്ളിയിൽ ഊന്നിയപ്പോൾ അവൾക്കത് വലിയ പുണ്യമായി തോന്നി.
5. വെള്ളിലവള്ളി എന്നാൽ വെള്ളിലകളുള്ള വള്ളി. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തൂ.
• പച്ചിലകൾ - പച്ച നിറത്തിലുള്ള ഇലകൾ
• പവിഴച്ചുണ്ട് - പവിഴം പോലുള്ള ചുണ്ട്
• പൂമ്പൊടി - പൂവിലെ പൊടി
• ചെറുപൂമ്പാറ്റ - ചെറിയ പൂമ്പാറ്റ
• മരതകവർണപ്പച്ചിലകൾ - മരതകത്തിന്റെ വർണമുള്ള പച്ചിലകൾ
• പട്ടിലകൾ - പട്ടു പോലുള്ള ഇലകൾ
പ്രയോഗങ്ങൾ കണ്ടെത്താം
• മഴവില്ലിൻ മകളെന്നോണം - മഴവില്ലിന്റെ മകളെപ്പോലെ
• ദേവതയെന്നോണം - ദേവതയെപ്പോലെ
ഇത്തരം കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തു.
• കമ്മലിനൊക്കും പൂവുകൾ - കമ്മലിന്റെ ആകൃതിയും മനോഹാരിതയുമുള്ള പൂവുകൾ
• മരതകവർണ്ണപ്പച്ചില - മരതകത്തിന്റെ നിറമുള്ള പച്ചയില
• പവിഴച്ചുണ്ട് - പവിഴം പോലുള്ള ചുണ്ട്
• നിർമ്മലവെള്ളപ്പട്ടിലകൾ - നിർമ്മലമായ വെള്ളപ്പട്ടുപോലുള്ള ഇലകൾ
“മുത്തുകൾ പോലിലകൾക്കിടയിൽ ചെറു-
മുട്ടകളിട്ടു പൂമ്പാറ്റ
ആയിലകൾക്കടിഭാഗം മുട്ടക-
ളായിരമായിരമായപ്പോൾ
ചിറകുവിരുത്തി 'റ്റാറ്റാ' കാട്ടി
ചിക്കെന്നെവൾ പോയ് മറവായി.
- ഏറെക്കാലം കഴിഞ്ഞ് പൂമ്പാറ്റ തിരിച്ചു വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്തായിരിക്കും? എഴുതിനോക്കൂ.
മുത്തുകൾ പോലെ വെള്ളില ഇലകൾക്കിടയിൽ ആയിരക്കണക്കിന് ചെറിയ മുട്ടകളിട്ട് പറന്നകന്ന പൂമ്പാറ്റ കുറെ കാലത്തിനു ശേഷം മടങ്ങി വന്നു. വെള്ളിലവള്ളി സന്തോഷത്തോടെ പൂമ്പാറ്റയ്ക്ക് തേനും പൂമ്പൊടിയും നൽകി. പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞുണ്ടായ നൂറുകണക്കിന് പുഴുക്കൾ തന്റെ തളിരിലകൾ തിന്നു തീർത്തതും ഇലകളൊക്കെ കരിഞ്ഞു പോയതുമെല്ലാം വെള്ളിലവള്ളി പൂമ്പാറ്റയോട് പറയുന്നു. താൻ കാരണം ദുരിതമനുഭവിക്കേണ്ടി വന്ന വെള്ളിലവള്ളിയോട് പൂമ്പാറ്റ ക്ഷമ ചോദിക്കുന്നു. വെള്ളിലവള്ളിക്കു ചുറ്റും തന്റെ മക്കളായ ചെറുപൂമ്പാറ്റകൾ ചിറക്കടിച്ചു പറന്നുല്ലസിക്കുന്നത് കണ്ട് പൂമ്പാറ്റയ്ക്ക് സന്തോഷമായി. ഇത്ര കാലവും തന്റെ മക്കളെ സ്നേഹത്തോടെ പരിപാലിച്ചതിന് അവൾ വെള്ളിലവള്ളിയോട് നന്ദി പറയുന്നു.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
“വെള്ളിലവള്ളി' എന്ന കവിതയ്ക്ക് ആസ്വാദനം തയാറാക്കൂ.
വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച "മകരക്കൊയ്ത്ത്' എന്ന കവിതാസമാഹാരത്തിലെ ഒരു കവിതയാണ് "വെള്ളിലവള്ളി. മറ്റു ചെടികൾക്ക് അസൂയ ജനിപ്പിക്കുന്ന തരത്തിൽ പൂന്തോട്ടത്തിൽ ആർത്തുല്ലസിച്ചു നിൽക്കുന്ന മനോഹരിയായ വെള്ളിലവള്ളിയെ നമുക്കി കവിതയിൽ കാണാം. വാക്കുകള്‍കൊണ്ട് കവി വരച്ച മനോഹര ചിത്രങ്ങളും പ്രയോഗങ്ങളും കവിതയുടെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. ചില്ല, നല്ല, മന്ദം, സുന്ദരി തുടങ്ങിയ വാക്കുകള്‍ കവിതക്ക് നല്ല ഭംഗിയും താളവും നല്‍കുന്നുണ്ട്. പൂമ്പാറ്റയും വെള്ളില വള്ളിയും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകൃതിയിലെ വലിയ സത്യമാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. സുന്ദരിയായി വിലസുന്ന വെള്ളിലവള്ളിയോട് മറ്റ് ചെടികള്‍ക്ക് അസൂയയാണ്. അപ്പോഴാണ് ഏറെ മനോഹരിയായ പൂമ്പാറ്റ പറന്നു വരുന്നത്. എല്ലാ ചെടികളും മാടി വിളിച്ചിട്ടും പൂമ്പാറ്റ വെള്ളില വള്ളിയിലാണ് വന്നിരുന്നത്. വെള്ളില വള്ളി പൂമ്പാറ്റയെ നന്നായി സല്‍ക്കരിച്ചു. എത്ര നല്‍കിയിട്ടും അവള്‍ക്ക് മതിയായില്ല. വെള്ളില ഇലകളുടെ അടിയില്‍ നൂറു കണക്കിന് മുട്ടകളിട്ടിട്ട് പൂമ്പാറ്റ യാത്ര പറഞ്ഞു. പൂമ്പാറ്റയും വെള്ളില ഇലയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് വീണ്ടും പൂമ്പാറ്റകള്‍ ഉണ്ടാകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധമാണ് കവി ചിത്രീകരിക്കുന്നത്. പ്രകൃതിയിലെ സൂഷ്‌മ ഭംഗികളാണ് കവി കണ്ടെത്തുന്നത്. എല്ലാം ഒന്ന് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നന്മ ഉണ്ടാവുക എന്ന സത്യമാണ കവി വിളിച്ച് പറയുന്നത്. ഈ ഭൂമിയുടെ പച്ചപ്പും മനോഹാരിതയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഈ കവിതയിലൂടെ കവി സൂചിപ്പിക്കുന്നത്.
ഇഷ്‌ടപ്പെട്ട വരി.
കമ്മലിനൊക്കും പൂവുകള്‍, ചാരെ
നിര്‍മ്മല വെള്ള പട്ടിലകള്‍,
ചില്ലകള്‍ തോറും നൂറുകണക്കിന്
നല്ലപകുത്തൊരു പച്ചിലകള്‍
വെള്ളില വള്ളിയിലെല്ലാം ചാര്‍ത്തി
- കമ്മലുപോലുള്ള പൂവുകളും അതിനടുത്ത് നിര്‍മ്മലവും തട്ടുപോലെ മൃദലവുമായ ഇലകളും ചില്ലകളില്‍ നൂറുകണക്കിന് നല്ല പതുപതുത്ത ഇലകളും അണിഞ്ഞ് ഒരു സുന്ദരിയെപ്പോലെയാണ് വെള്ളില വള്ളിയെ കവി വര്‍ണ്ണിച്ചിരിക്കുന്നത്.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments