STD 5 കേരളപാഠാവലി: പ്രക്യതിപാഠം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali - Sancharathinidayil: Prakruthipadam - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: പ്രക്യതിപാഠം - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
ജവഹർലാൽ നെഹ്‌റു• സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. 1912ല്‍ ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തു. 1919ല്‍ അലഹബാദ് ഹോംറൂള്‍ ലീഗിന്റെ സെക്രട്ടറിയായി.1923 ൽ AICC യുടെ ജനറൽ സെക്രട്ടറി ആയി. 1929 -ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1955 -ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. 1964 മെയ് 27 -ന് അദ്ദേഹം അന്തരിച്ചു.
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകളായ, അന്ന് പത്തുവയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര പ്രിയദര്‍ശിനിയ്ക്ക് 1928 ഇല്‍ ജയില്‍വാസകാലത്തു എഴുതിയ മുപ്പതു കത്തുകളുടെ സമാഹാരമാണ് 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'. ഹിമാലയത്തിലെ മിസ്സൂറിയില്‍ വേനല്‍ക്കാലം ചിലവഴിച്ചു കൊണ്ടിരുക്കുകയായിരുന്നു അന്ന് ഇന്ദിര.
വായിക്കാം കണ്ടെത്താം• ജവഹർലാൽ നെഹ്റു മകൾക്ക് കത്തെഴുതാനുള്ള സാഹചര്യം കണ്ടെത്തി എഴുതൂ.- അച്ഛനും മകളും രണ്ടു സ്ഥലത്തായി താമസിക്കുന്നത് കൊണ്ട് എഴുത്തിലൂടെ ലോക വിശേഷങ്ങൾ മകളെ അറിയിക്കാം എന്നുള്ളതുകൊണ്ടാണ് ജവഹർലാൽ നെഹ്റു മകൾക്ക് കത്തെഴുതിയത്.
• തന്റെ കത്തുകളിലൂടെ എന്തെല്ലാം പകർന്നു നൽകാനാണ് അച്ഛൻ ആഗ്രഹിക്കുന്നത്?- ഭൂമിയുടേയും ചെറുതും അതിന്റെ വലുതുമായ വിഭാഗങ്ങളായ അനേകം രാജ്യങ്ങളുടയും ചരിത്രം കത്തുകളിൽ കൂടി അറിയിക്കുന്നതിലൂടെ ലോകം മുഴുവൻ ഒന്നാണെന്നും അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നുമുള്ള ചിന്തയും പകർന്നു നൽകാനാണ് അച്ഛൻ ആഗ്രഹിക്കുന്നത്.
• നമുക്ക് പ്രകൃതിയിൽനിന്ന് ധാരാളം കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും എന്നതിന് തെളിവായി നെഹ്റു ചൂണ്ടിക്കാണിക്കുന്നത് എന്തെല്ലാം?- ചരിത്രം അറിയുവാനുള്ള ശരിയായ വഴി പ്രകൃതിയാകുന്ന പുസ്തകത്തിൽ നിന്ന് നേരിട്ട് പഠിക്കുകയാണ്. ശിലകളിൽ നിന്നും മലകളിൽ നിന്നും ഭൂമിയുടെ ആദിമകഥ വേഗത്തിൽ പഠിക്കാൻ സാധിക്കും. നോക്കിക്കാണുവാൻ കണ്ണും കേൾക്കുവാൻ ചെവിയുമുണ്ടെങ്കിൽ ഒരു കല്ലുപോലും അതിന്റെ കഥ നമ്മോടു പറയുമെന്നാണ് നെഹ്റു ചൂണ്ടിക്കാണിക്കുന്നത്.
• “ഓരോ കല്ലും പ്രകൃതിഗ്രന്ഥത്തിലെ ഓരോ ഏടാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?- പ്രകൃതിയിൽ കാണുന്ന ഓരോ കല്ലിനും ചിലത് പറയാനുണ്ടാവും. അത് മനസ്സിലാക്കണമെങ്കിൽ പ്രകൃതിഭാഷ പഠിക്കണം. കല്ലുകളും പാറകളുമാകുന്ന ഗ്രന്ഥങ്ങളിൽ നിന്ന് പ്രകൃതി ചരിത്രം വായിച്ചെടുക്കാൻ സാധിക്കുന്നതുകൊണ്ടാണ് ഓരോ കല്ലും പ്രകൃതി ഗ്രന്ഥത്തിലെ ഓരോ ഏടാണ് എന്ന് പറയുന്നത്.
പ്രസംഗം തയാറാക്കാം• ജവഹർലാൽ നെഹ്റു മകൾക്ക് നൽകുന്ന ചില ഉപദേശങ്ങൾ ശ്രദ്ധിക്കൂ.* “നാം ജീവിക്കുന്ന ഈ ലോകത്തിന്റെ ചരിത്രം കുറേയെങ്കിലും അറിയണമെങ്കിൽ അതിലുള്ള എല്ലാ രാജ്യങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടി വരും.* “ലോകം മുഴുവൻ വാസ്തവത്തിൽ ഒന്നാണ്. അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണ്. ഈ ആശയങ്ങൾ വികസിപ്പിച്ച് പ്രസംഗം തയാറാക്കു.മാന്യസദസ്സിന് വന്ദനം,ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ശ്രീ. ജവഹർലാൽ നെഹ്റുവിനെ നമുക്കെല്ലാം അറിയാം. പ്രത്യേകിച്ച് കുട്ടികളും അദ്ദേഹവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയാണദ്ദേഹം. അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രശസ്തമാണ് 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'. 1928ലെ വേനൽക്കാലത്തു മകൾ ഇന്ദിര ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാൻ സമഭൂവിലും താമസിക്കുമ്പോൾ അവൾക്കെഴുതിയതാണ് ഈ കത്തുകൾ. ഇവ പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് അച്ഛന്റെ നിലയിൽ എഴുതിയതാണ്. പുസ്തകത്തിൻറെ ആമുഖത്തിൽ അദ്ദേഹം പറയുന്നതാണിത്. കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ കത്തുകളിലൂടെ അദ്ദേഹം നമ്മോടു പറയുന്നുണ്ട്. നാം ചവിട്ടി മുന്നേറുന്ന നമ്മുടെ ചെരുപ്പിനടിയിൽ ഞെരുങ്ങിപ്പോകുന്ന ഒരു മണൽത്തരിക്കുപോലും ഈ പ്രപഞ്ചത്തിന്റെ ചരിത്രത്തെക്കുറിച്ചു ഒരുപാട് പറയാനുണ്ട് എന്നദ്ദേഹം പറയുന്നു. ലോകത്തെ മുഴുവൻ ഒന്നായി കാണാനാണ് അദ്ദേഹം പറയുന്നത്. എല്ലാ മനുഷ്യരും ഒന്നാണ്. അതിനാൽ തന്നെ എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും പറ്റി അറിയാതെ ഈ ലോകത്തിന്റെ ചരിത്രം പഠിക്കാൻ സാധിക്കില്ല. മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിശൂന്യമായ പ്രവർത്തി യുദ്ധം ചെയ്തു അന്യോന്യം കൊല്ലുകയാണെന്നു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് ആ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ഇന്ന് രാജ്യങ്ങൾ തമ്മിലും, മനുഷ്യർ തമ്മിലും, അതിർത്തിയുടെയും മതത്തിന്റെയും ഒക്കെ പേരിൽ പരസ്പരം യുദ്ധം ചെയ്യുന്നത് കാണുമ്പോൾ ഈ വാക്കുകൾ നമുക്ക് ഓർക്കാതിരിക്കാൻ കഴിയില്ല. ഒരേ ഭൂമിയിൽ, ഒരേ ആകാശത്തിന് കീഴിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഒന്നാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശാലമായ സ്നേഹമാണ് മുന്നോട്ടു വയ്ക്കുന്നത്. മാനവസ്നേഹത്തിന്റെ ഈ വിശാലമായ വീക്ഷണം ഉൾക്കൊണ്ടു ശാന്തിയുടെയും, പരസ്പരസ്നേഹത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ നമുക്ക് കഴിയട്ടെ. നെഹ്റു സ്വപ്നം കണ്ട സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയട്ടെ. നന്ദി, നമസ്ക്കാരം.
ഉചിതമായ ചിഹ്നം ചേർത്തെഴുതാം• ഹാ അതെത്ര മനോഹരമായിരിക്കും എന്നാലോചിച്ചു നോക്കുകഎന്തു ഭംഗിയാണാ പൂവിന് ആ പൂവ് പൊട്ടിച്ചു കളഞ്ഞല്ലോ കഷ്ടം ആരാണിതു ചെയ്തത്“ഹാ! അതെത്ര മനോഹരമായിരിക്കും എന്നാലോചിച്ചു നോക്കുക!'' “എന്തു ഭംഗിയാണാ പൂവിന് !“ആ പൂവ് പൊട്ടിച്ചു കളഞ്ഞല്ലോ”"കഷ്ടം! ആരാണിതു ചെയ്തത് ?”സമാനപദങ്ങൾ കണ്ടെത്തു.
സമാനപദങ്ങൾ കണ്ടെത്തു.• ഒലിച്ചൊലിച്ച് എന്നത് ഒലിക്കുന്നതിന്റെ തുടർച്ചയെ കാണിക്കുന്നു. സമാനപദങ്ങൾ കണ്ടെത്തു.• ചാടിച്ചാടി • ഓടിയോടി• നടന്നുനടന്ന്• കയറിക്കയറി• പറഞ്ഞുപറഞ്ഞ്• കരഞ്ഞുകരഞ്ഞ്
കഥയെഴുതാം • “ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാവാം കല്ല് ഇന്നത്തെ അവസ്ഥയിൽ എത്തിയത്. ധാരാളം കാഴ്ചകളും അനുഭവങ്ങളും കല്ലിനുണ്ടാവാം.” കല്ല് സ്വന്തം കഥ പറയുന്നത് എങ്ങനെയാവാം? എഴുതിനോക്കൂ.- പണ്ട് പണ്ട് വളരെക്കാലം മുമ്പ് ഒരു വലിയ പാറയിൽ നിന്ന് അടർന്നുവീണാണ് ഞാൻ ഉണ്ടായത്. വളരെ മുനകളും മൂലകളുമുള്ള പരുപരുത്ത ഒരു കൽകഷണമായിരുന്നു ഞാൻ. മലഞ്ചെരിവിൽ കിടന്നിരുന്ന എന്നെ മഴ പെയ്തപ്പോൾ ഒഴുകിവന്ന വെള്ളം അങ്ങുദൂരെ താഴ്വരയിലേക്ക് കൊണ്ടുപോയി.മലഞ്ചെരുവിലെ അരുവിയിലൂടെ ഒഴുകി ഒഴുകി ഞാൻ ഒരു ചെറിയ നദിയിൽ ചാടി. ചെറിയ നദിയിൽനിന്ന് ഉരുണ്ടുരുണ്ട് വലിയ നദിയിലേക്കായി പിന്നെ എന്റെ യാത്ര. യാത്രയിൽ എന്റെ മുനകൾ തേഞ്ഞു പോയി. പരുപരുത്ത പുറം മിനുസമുള്ളതായിത്തീർന്നു. നദി എന്നെ ഇവിടെ ഇട്ടിട്ടു പോയതു കൊണ്ടാണ് നിങ്ങൾ എന്നെ കണ്ടത്. നദിയിലൂടെ ഒഴുകിപ്പോയിരുന്നെങ്കിൽ ഞാൻ ചെറുതായിച്ചെറുതായി ഒരു മണൽത്തരിയോളം ആവുമായിരുന്നു. അങ്ങുദൂരെ കടൽക്കരയിൽ കുട്ടികളോടൊത്ത് കളിക്കുമായിരുന്നു.
ഒറ്റപ്പദം• ഉരുളുക, ആയിരുന്നു എന്നീ രണ്ട് പദങ്ങൾ ചേരുമ്പോൾ "ഉരുളുകയായിരുന്നു'' എന്ന ഒറ്റപ്പദം ഉണ്ടാവുന്നു. ഇതുപോലെ ഏതെല്ലാം പദങ്ങൾ ചേർന്നാണ് മൂലയുമില്ലാതെ, പൊട്ടിച്ചെടുത്ത് എന്നീ പദങ്ങൾ ഉണ്ടായത്?• മൂലയുമില്ലാതെ - മൂലയും, ഇല്ലാതെ • പൊട്ടിച്ചെടുത്ത് - പൊട്ടിച്ച്, എടുത്ത്കൂടുതൽ പദങ്ങൾ• ഒരുമിച്ചിരിക്കുമ്പോൾ - ഒരുമിച്ച് , ഇരിക്കുമ്പോൾ • രാജ്യമാകുന്നു - രാജ്യം, ആകുന്നു• അറിയണമെങ്കിൽ - അറിയണം, എങ്കിൽ• രസകരമായിരിക്കുക - രസകരം, ആയിരിക്കുക
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali - Sancharathinidayil: Prakruthipadam - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: പ്രക്യതിപാഠം - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
ജവഹർലാൽ നെഹ്‌റു
• സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. 1912ല്‍ ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തു. 1919ല്‍ അലഹബാദ് ഹോംറൂള്‍ ലീഗിന്റെ സെക്രട്ടറിയായി.1923 ൽ AICC യുടെ ജനറൽ സെക്രട്ടറി ആയി. 1929 -ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1955 -ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. 1964 മെയ് 27 -ന് അദ്ദേഹം അന്തരിച്ചു.
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകളായ, അന്ന് പത്തുവയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര പ്രിയദര്‍ശിനിയ്ക്ക് 1928 ഇല്‍ ജയില്‍വാസകാലത്തു എഴുതിയ മുപ്പതു കത്തുകളുടെ സമാഹാരമാണ് 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'. ഹിമാലയത്തിലെ മിസ്സൂറിയില്‍ വേനല്‍ക്കാലം ചിലവഴിച്ചു കൊണ്ടിരുക്കുകയായിരുന്നു അന്ന് ഇന്ദിര.
വായിക്കാം കണ്ടെത്താം
• ജവഹർലാൽ നെഹ്റു മകൾക്ക് കത്തെഴുതാനുള്ള സാഹചര്യം കണ്ടെത്തി എഴുതൂ.
- അച്ഛനും മകളും രണ്ടു സ്ഥലത്തായി താമസിക്കുന്നത് കൊണ്ട് എഴുത്തിലൂടെ ലോക വിശേഷങ്ങൾ മകളെ അറിയിക്കാം എന്നുള്ളതുകൊണ്ടാണ് ജവഹർലാൽ നെഹ്റു മകൾക്ക് കത്തെഴുതിയത്.
• തന്റെ കത്തുകളിലൂടെ എന്തെല്ലാം പകർന്നു നൽകാനാണ് അച്ഛൻ ആഗ്രഹിക്കുന്നത്?
- ഭൂമിയുടേയും ചെറുതും അതിന്റെ വലുതുമായ വിഭാഗങ്ങളായ അനേകം രാജ്യങ്ങളുടയും ചരിത്രം കത്തുകളിൽ കൂടി അറിയിക്കുന്നതിലൂടെ ലോകം മുഴുവൻ ഒന്നാണെന്നും അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നുമുള്ള ചിന്തയും പകർന്നു നൽകാനാണ് അച്ഛൻ ആഗ്രഹിക്കുന്നത്.
• നമുക്ക് പ്രകൃതിയിൽനിന്ന് ധാരാളം കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും എന്നതിന് തെളിവായി നെഹ്റു ചൂണ്ടിക്കാണിക്കുന്നത് എന്തെല്ലാം?
- ചരിത്രം അറിയുവാനുള്ള ശരിയായ വഴി പ്രകൃതിയാകുന്ന പുസ്തകത്തിൽ നിന്ന് നേരിട്ട് പഠിക്കുകയാണ്. ശിലകളിൽ നിന്നും മലകളിൽ നിന്നും ഭൂമിയുടെ ആദിമകഥ വേഗത്തിൽ പഠിക്കാൻ സാധിക്കും. നോക്കിക്കാണുവാൻ കണ്ണും കേൾക്കുവാൻ ചെവിയുമുണ്ടെങ്കിൽ ഒരു കല്ലുപോലും അതിന്റെ കഥ നമ്മോടു പറയുമെന്നാണ് നെഹ്റു ചൂണ്ടിക്കാണിക്കുന്നത്.
• “ഓരോ കല്ലും പ്രകൃതിഗ്രന്ഥത്തിലെ ഓരോ ഏടാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
- പ്രകൃതിയിൽ കാണുന്ന ഓരോ കല്ലിനും ചിലത് പറയാനുണ്ടാവും. അത് മനസ്സിലാക്കണമെങ്കിൽ പ്രകൃതിഭാഷ പഠിക്കണം. കല്ലുകളും പാറകളുമാകുന്ന ഗ്രന്ഥങ്ങളിൽ നിന്ന് പ്രകൃതി ചരിത്രം വായിച്ചെടുക്കാൻ സാധിക്കുന്നതുകൊണ്ടാണ് ഓരോ കല്ലും പ്രകൃതി ഗ്രന്ഥത്തിലെ ഓരോ ഏടാണ് എന്ന് പറയുന്നത്.
പ്രസംഗം തയാറാക്കാം
• ജവഹർലാൽ നെഹ്റു മകൾക്ക് നൽകുന്ന ചില ഉപദേശങ്ങൾ ശ്രദ്ധിക്കൂ.
* “നാം ജീവിക്കുന്ന ഈ ലോകത്തിന്റെ ചരിത്രം കുറേയെങ്കിലും അറിയണമെങ്കിൽ അതിലുള്ള എല്ലാ രാജ്യങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടി വരും.
* “ലോകം മുഴുവൻ വാസ്തവത്തിൽ ഒന്നാണ്. അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണ്.
ഈ ആശയങ്ങൾ വികസിപ്പിച്ച് പ്രസംഗം തയാറാക്കു.
മാന്യസദസ്സിന് വന്ദനം,
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ശ്രീ. ജവഹർലാൽ നെഹ്റുവിനെ നമുക്കെല്ലാം അറിയാം. പ്രത്യേകിച്ച് കുട്ടികളും അദ്ദേഹവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയാണദ്ദേഹം. അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രശസ്തമാണ് 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'. 1928ലെ വേനൽക്കാലത്തു മകൾ ഇന്ദിര ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാൻ സമഭൂവിലും താമസിക്കുമ്പോൾ അവൾക്കെഴുതിയതാണ് ഈ കത്തുകൾ. ഇവ പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് അച്ഛന്റെ നിലയിൽ എഴുതിയതാണ്. പുസ്തകത്തിൻറെ ആമുഖത്തിൽ അദ്ദേഹം പറയുന്നതാണിത്. കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ കത്തുകളിലൂടെ അദ്ദേഹം നമ്മോടു പറയുന്നുണ്ട്. നാം ചവിട്ടി മുന്നേറുന്ന നമ്മുടെ ചെരുപ്പിനടിയിൽ ഞെരുങ്ങിപ്പോകുന്ന ഒരു മണൽത്തരിക്കുപോലും ഈ പ്രപഞ്ചത്തിന്റെ ചരിത്രത്തെക്കുറിച്ചു ഒരുപാട് പറയാനുണ്ട് എന്നദ്ദേഹം പറയുന്നു. ലോകത്തെ മുഴുവൻ ഒന്നായി കാണാനാണ് അദ്ദേഹം പറയുന്നത്. എല്ലാ മനുഷ്യരും ഒന്നാണ്. അതിനാൽ തന്നെ എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും പറ്റി അറിയാതെ ഈ ലോകത്തിന്റെ ചരിത്രം പഠിക്കാൻ സാധിക്കില്ല. മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിശൂന്യമായ പ്രവർത്തി യുദ്ധം ചെയ്തു അന്യോന്യം കൊല്ലുകയാണെന്നു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് ആ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ഇന്ന് രാജ്യങ്ങൾ തമ്മിലും, മനുഷ്യർ തമ്മിലും, അതിർത്തിയുടെയും മതത്തിന്റെയും ഒക്കെ പേരിൽ പരസ്പരം യുദ്ധം ചെയ്യുന്നത് കാണുമ്പോൾ ഈ വാക്കുകൾ നമുക്ക് ഓർക്കാതിരിക്കാൻ കഴിയില്ല. ഒരേ ഭൂമിയിൽ, ഒരേ ആകാശത്തിന് കീഴിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഒന്നാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശാലമായ സ്നേഹമാണ് മുന്നോട്ടു വയ്ക്കുന്നത്. മാനവസ്നേഹത്തിന്റെ ഈ വിശാലമായ വീക്ഷണം ഉൾക്കൊണ്ടു ശാന്തിയുടെയും, പരസ്പരസ്നേഹത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ നമുക്ക് കഴിയട്ടെ. നെഹ്റു സ്വപ്നം കണ്ട സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയട്ടെ. നന്ദി, നമസ്ക്കാരം.
ഉചിതമായ ചിഹ്നം ചേർത്തെഴുതാം
• ഹാ അതെത്ര മനോഹരമായിരിക്കും എന്നാലോചിച്ചു നോക്കുക
എന്തു ഭംഗിയാണാ പൂവിന് ആ പൂവ് പൊട്ടിച്ചു കളഞ്ഞല്ലോ കഷ്ടം ആരാണിതു ചെയ്തത്
“ഹാ! അതെത്ര മനോഹരമായിരിക്കും എന്നാലോചിച്ചു നോക്കുക!'' “എന്തു ഭംഗിയാണാ പൂവിന് !
“ആ പൂവ് പൊട്ടിച്ചു കളഞ്ഞല്ലോ”
"കഷ്ടം! ആരാണിതു ചെയ്തത് ?”
സമാനപദങ്ങൾ കണ്ടെത്തു.
സമാനപദങ്ങൾ കണ്ടെത്തു.
• ഒലിച്ചൊലിച്ച് എന്നത് ഒലിക്കുന്നതിന്റെ തുടർച്ചയെ കാണിക്കുന്നു. സമാനപദങ്ങൾ കണ്ടെത്തു.
• ചാടിച്ചാടി
• ഓടിയോടി
• നടന്നുനടന്ന്
• കയറിക്കയറി
• പറഞ്ഞുപറഞ്ഞ്
• കരഞ്ഞുകരഞ്ഞ്
കഥയെഴുതാം
• “ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാവാം കല്ല് ഇന്നത്തെ അവസ്ഥയിൽ എത്തിയത്. ധാരാളം കാഴ്ചകളും അനുഭവങ്ങളും കല്ലിനുണ്ടാവാം.” കല്ല് സ്വന്തം കഥ പറയുന്നത് എങ്ങനെയാവാം? എഴുതിനോക്കൂ.
- പണ്ട് പണ്ട് വളരെക്കാലം മുമ്പ് ഒരു വലിയ പാറയിൽ നിന്ന് അടർന്നുവീണാണ് ഞാൻ ഉണ്ടായത്. വളരെ മുനകളും മൂലകളുമുള്ള പരുപരുത്ത ഒരു കൽകഷണമായിരുന്നു ഞാൻ. മലഞ്ചെരിവിൽ കിടന്നിരുന്ന എന്നെ മഴ പെയ്തപ്പോൾ ഒഴുകിവന്ന വെള്ളം അങ്ങുദൂരെ താഴ്വരയിലേക്ക് കൊണ്ടുപോയി.
മലഞ്ചെരുവിലെ അരുവിയിലൂടെ ഒഴുകി ഒഴുകി ഞാൻ ഒരു ചെറിയ നദിയിൽ ചാടി. ചെറിയ നദിയിൽനിന്ന് ഉരുണ്ടുരുണ്ട് വലിയ നദിയിലേക്കായി പിന്നെ എന്റെ യാത്ര. യാത്രയിൽ എന്റെ മുനകൾ തേഞ്ഞു പോയി. പരുപരുത്ത പുറം മിനുസമുള്ളതായിത്തീർന്നു. നദി എന്നെ ഇവിടെ ഇട്ടിട്ടു പോയതു കൊണ്ടാണ് നിങ്ങൾ എന്നെ കണ്ടത്. നദിയിലൂടെ ഒഴുകിപ്പോയിരുന്നെങ്കിൽ ഞാൻ ചെറുതായിച്ചെറുതായി ഒരു മണൽത്തരിയോളം ആവുമായിരുന്നു. അങ്ങുദൂരെ കടൽക്കരയിൽ കുട്ടികളോടൊത്ത് കളിക്കുമായിരുന്നു.
ഒറ്റപ്പദം
• ഉരുളുക, ആയിരുന്നു എന്നീ രണ്ട് പദങ്ങൾ ചേരുമ്പോൾ "ഉരുളുകയായിരുന്നു'' എന്ന ഒറ്റപ്പദം ഉണ്ടാവുന്നു. ഇതുപോലെ ഏതെല്ലാം പദങ്ങൾ ചേർന്നാണ് മൂലയുമില്ലാതെ, പൊട്ടിച്ചെടുത്ത് എന്നീ പദങ്ങൾ ഉണ്ടായത്?
• മൂലയുമില്ലാതെ - മൂലയും, ഇല്ലാതെ
• പൊട്ടിച്ചെടുത്ത് - പൊട്ടിച്ച്, എടുത്ത്
കൂടുതൽ പദങ്ങൾ
• ഒരുമിച്ചിരിക്കുമ്പോൾ - ഒരുമിച്ച് , ഇരിക്കുമ്പോൾ
• രാജ്യമാകുന്നു - രാജ്യം, ആകുന്നു
• അറിയണമെങ്കിൽ - അറിയണം, എങ്കിൽ
• രസകരമായിരിക്കുക - രസകരം, ആയിരിക്കുക
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments