STD 6 അടിസ്ഥാനപാഠാവലി: അജയ്യതയുടെ പ്രതീകം, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Malayalam - Adisthana Padavali Unit 03 swathanthryam thanne jeevitham - ajayyathayude pratheekam | Std 6 അടിസ്ഥാനപാഠാവലി: സ്വാതന്ത്ര്യം തന്നെ ജീവിതം: അജയ്യതയുടെ പ്രതീകം - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbookകെ തായാട്ട് (1927 - 2011)• കുഞ്ഞനന്തൻ തായാട്ട് എന്നാണ് യഥാർഥനാമം. നാടകകൃത്ത്, കഥാകൃത്ത്, ബാല സാഹിത്യകാരൻ എന്നീ നിലകളിൽ പ്രസിദ്ധൻ. കണ്ണൂർ ജില്ലയിലെ പാനൂരാണ് സ്വദേശം. അധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവാണ്. നാം ചങ്ങല പൊട്ടിച്ച കഥ, ജനുവരി മുപ്പത് എന്നീ ചരിത്രാഖ്യായികകൾക്കും പുത്തൻ കനി, നീലക്കണ്ണുകൾ എന്നീ കഥാസമാഹാരങ്ങൾക്കും പുറമെ നിരവധി ബാലസാഹിത്യകൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
പുതിയ പദങ്ങൾ • സന്തതം - എല്ലായ്പ്പോഴും• പ്രവാഹം - ഒഴുക്ക്• നിരക്ഷരൻ - അക്ഷരം അഭ്യസിക്കാത്തവൻ• നിർധനർ - ധനമില്ലാത്തവർ• അനുസ്മരിക്കുക - ഓർമ്മിക്കുക
പദം വേർതിരിക്കുക• ശാന്തരായിരിയ്ക്കാൻ - ശാന്തരായ് + ഇരിയ്ക്കാൻ• തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു - തിരഞ്ഞെടുക്കപ്പെട്ടവർ + ആയിരുന്നു.
സമാനപദം• പുത്രൻ - മകൻ, തനയൻ, സുതൻ• യാത്ര - ഗമനം, യാനം, അയനം• വാക്ക് - വചസ്സ്, ഉദിതം, വാണി
വാങ്മയ ചിത്രം• യാത്രയ്ക്ക് ഒരുങ്ങിയ ഗാന്ധിജിയുടെ വാങ്മ യചിത്രം പാഠഭാഗത്തുനിന്ന് കണ്ടെത്തി സ്വന്തം വാക്യത്തിൽ അവതരിപ്പിക്കുക.- ദണ്ഡിയാത്രയ്ക്കൊരുങ്ങിയ ഗാന്ധിജിയുടെ കൈയിൽ എപ്പോഴും കാണുന്ന മുളവടി ഉണ്ടായിരുന്നു. അത്യാവശ്യസാധനങ്ങൾ നിറച്ച ഒരു കൊച്ചു ഭാണ്ഡവുമായി, ഒറ്റമുണ്ടുമുടുത്ത് അദ്ദേഹം പുഞ്ചിരിയോടെ ആശ്രമത്തിൽ മുൻവാതിലിൽ ഇറങ്ങി നിന്നു. ആ മുഖത്ത് സ്വയം ഏറ്റെടുത്ത പ്രവൃത്തിയുടെ ദൃഢനിശ്ചയം നിഴലിച്ചിരുന്നു.
വായിക്കാം പറയാം• യാത്രാസംഘത്തെ ഗ്രാമീണർ എങ്ങനെയാണ് വരവേറ്റത്?- മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് വല്ലഭായി പട്ടേൽ മുന്നിൽ നടന്നു. അപ്പോൾ ഒട്ടനവധി ആളുകൾ അദ്ദേഹത്തെ എതിരേൽക്കാൻ വഴിയരികിൽ കാത്തുനിന്നു. ആദരവോടെ നിന്ന അവർ അദ്ദേഹത്തിന്റെ വഴിത്താരയിൽ പൂക്കൾ വിതറി, പച്ചിലമെത്ത വിരിച്ചു. വീട്ടുപടിക്കൽ ദീപങ്ങൾ കത്തിച്ചു, പൂജാദ്രവ്യങ്ങളൊരുക്കി. പാതകൾ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. വാദ്യവും ശംഖനാദവും ഉയർന്നു പൊങ്ങി.
• “സ്വാതന്ത്ര്യസമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി" - എങ്ങനെ? - ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ എഴുപത്തൊൻപത് സന്നദ്ധ അനുയായികൾ ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയെടുക്കാൻ ഇറങ്ങി. ഇംഗ്ലീഷ് അധികാരികൾ സത്യാഗ്രഹികളെ തല്ലിച്ചതച്ചു അപ്പോഴും അവർ കൈപ്പത്തിക്കുള്ളിലെ ഉപ്പുതരികൾ അമർത്തിപ്പിടിച്ചു. സ്വന്തം രാജ്യത്തെ ഉപ്പു വാരാനും അത് കൈപ്പിടിയിലമർത്താനും, അതിക്രമിച്ചുവന്ന അന്യരാജ്യക്കാർ എത്രതടഞ്ഞാലും ഉപദ്രവിച്ചാലും തോറ്റുകൊടുക്കില്ല എന്ന നിശ്ചയ ദാർഢ്യമാണ് ഓരോ സത്യഗ്രഹിയുടെയും ഉള്ളിൽ നിറഞ്ഞുനിന്നിരുന്നത്. വന്ദേമാതരത്തോടൊപ്പം അവരുടെ മനസ്സിൽ തിളച്ചു മറിഞ്ഞത് തങ്ങളെ ജയിക്കാൻ ആർക്കും സാദ്ധ്യമല്ലെന്നാണ്.
നിശ്ചലദൃശ്യം• ദണ്ഡിയാത്രയുടെ നിശ്ചലദൃശ്യം സംഘങ്ങളായി അവതരിപ്പിക്കുക, പരസ്പരം വിലയിരുത്തുമല്ലോ.(എ ഗ്രൂപ്പ്) അനിൽ: ഒറ്റമുണ്ടെടുത്ത് അനേകം അനുയായികളുമായി ബഹുദൂരം താണ്ടുകയാണ് നമ്മുടെ രാഷ്ട്രപിതാവ്.(ബി ഗ്രൂപ്പ്) അജിത്: ആ മുളവടിയൂന്നി വേഗതയിൽ പോകുന്ന അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയോടൊപ്പം ദൃഢനിശ്ചയമുണ്ട്.(സി ഗ്രൂപ്പ്) ശാരിക: വിവിധ പ്രായത്തിലുള്ള സത്യഗ്രഹികളിൽ നിരക്ഷരരും വിദ്യാസമ്പന്നരും നിർധനരും സമ്പന്നരും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ശിഖനുമുണ്ട്. മകൻ മണിലാലും പതിനെട്ടു വയസ്സുള്ള പൗത്രൻ കാന്തിലാലും അദ്ദേഹത്തിന് പിന്നാലെയുണ്ട്.(ഡി ഗ്രൂപ്പ്): സന്തോഷ് : ഹൊ! എന്തൊരു ആരവമാണ് ഉയരുന്നത്. പിന്നാലെ ജനസാഗരമല്ലേ ഇക്കാണുന്നത്. ഒരുപക്ഷേ ഇത്രയുംപേർ ഒന്നിച്ചു ശ്രമിച്ചാൽ നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം കൈ അകലത്തിലായിരിക്കും.(എ ഗ്രൂപ്പ്) ആര്യ: ഉപ്പു സത്യാഗ്രഹത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം മഹാത്മാവിന്റെ മുമ്പിൽ മുട്ടു കുത്തും.(ബി ഗ്രൂപ്പ്) അജിത്: ശത്രു അദ്ദേഹത്തെയും കൂട്ടരേയും വേട്ടയാടുമായിരിക്കും. പക്ഷേ ഒരിക്കലും അദ്ദേഹം തളരില്ല.(രംഗത്ത് നിന്ന് ജയഘോഷം)
വേർതിരിച്ചെഴുതാം • ജയഘോഷം - ജയത്തിന്റെ ഘോഷംസത്യഗ്രഹം - സത്യത്തെ മുറുകെ പിടിക്കൽരക്തസാക്ഷിദിനം - രക്തസാക്ഷിയുടെ ദിനംദേശാഭിമാനി - ദേശത്തിന്റെ അഭിമാനിദൃഢനിശ്ചയം - ദൃഢമായ നിശ്ചയം
ലഘുനാടകരചന• ഉപ്പുസത്യഗ്രഹത്തിലെ സംഭവങ്ങൾ ഉൾപ്പെടുത്തി ലഘുനാടകം രചിക്കുക, ക്ലാസിൽ ചെറു സംഘങ്ങളായി അവതരിപ്പിക്കുകയും ചെയ്യുമല്ലോ.- രംഗത്ത് സത്യഗ്രഹികളും ഗാന്ധിജിയും കടലിന് അഭിമുഖമായി നില്ക്കുന്നു. പിന്നിൽ തിരയടിക്കുന്ന കടലിന്റെ ദൃശ്യം.ഗാന്ധിജി : ഇന്നത്തെ ദിവസങ്ങളിൽ പ്രത്യേകത അറിയാമല്ലോ. ജാലിയൻ വാലാബാഗിലെ ക്രൂരമായ നരഹത്യയെ അനുസ്മരിക്കുന്ന ദേശീയ ദുഃഖാചരണവാരം തുടങ്ങുന്നത് ഇന്നാണ്. സത്യാഗ്രഹി 1: ആ കൂട്ടക്കൊലയിൽ വീരമൃത്യുയടഞ്ഞ ഓരോ ഭാരാതപൗരനും നമ്മുടെയുള്ളിൽ കൊളുത്തിയ കെടാദീപമാണ് ഉപ്പു കുറുക്കാനുള്ള പ്രചോദനം.(ഗാന്ധിജി കടലിലിറങ്ങി മൂന്നുവട്ടം മുങ്ങുന്നു. കയറി വരുമ്പോൾ തീരത്തെ ഉപ്പുപൊടികൾ വാരി യെടുക്കുന്നു.)ഗാന്ധിജി: ബ്രിട്ടീഷുകാരുടെ ഉപ്പുനിയമത്തെ നാം ലംഘിച്ചിരിക്കുന്നു. വന്ദേമാതരം!സത്യഗ്രഹികൾ (ഒരുമിച്ച്): വന്ദേമാതരം! (അവർ ചിറകൾ നിർമിച്ച് കടൽജലം അതിൽ കടത്തിവിടുന്നു. അണിയറയിൽ പോലീസിന്റെ വിസിൽശബ്ദം ഉയരുന്നു.)ഗാന്ധിജി: ഒരാൾപോലും പിൻവാങ്ങരുത്. അവർ നമ്മെ തല്ലും, തള്ളിമറിച്ചിടും, പിടിച്ചിഴയ്ക്കും. ചിലപ്പോൾ കൊല്ലാനും മടിക്കില്ല.സത്യാഗ്രഹി 2: ഇല്ല, ഒരു നിയമത്തിനും നമ്മൾ വഴങ്ങില്ല. നാം ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കും.(സത്യഗ്രഹികൾ ഉത്സാഹത്തോടെ ജോലി തുടരുന്നു.)സത്യാഗ്രഹി 3: നാം കൊണ്ടുവന്ന ചാക്കുകളിൽ ഈ ഉപ്പെല്ലാം നിറയ്ക്കണം. അവ സൗജന്യമായി നമ്മുടെ ജനങ്ങൾക്ക് വിതരണം ചെയ്യണം.(ഗാന്ധിജിയോടൊപ്പം സത്യഗ്രഹികൾ ഉപ്പു ശേഖരിക്കുകയാണ്. പെട്ടെന്ന് പോലീസുകാർ കടന്നു വരുന്നു. മേധാവി ഉറക്കെ വിളിച്ചുപറയുന്നു.) പോലീസ് മേധാവി: നിർത്ത്(ഗൗനിക്കാതെ ജോലിയിൽ മുഴുകുന്ന സത്യഗ്രഹികൾ)മേധാവി: ചാർജ്ജ്(പോലീസുകാർ സത്യഗ്രഹികളെ ആക്രമിക്കുന്നു. മറിഞ്ഞുവീഴുന്ന അവരുടെ മുഷ്ടികൾ വായുവിലേക്കുയരുമ്പോൾ ഒരു കോറസ്സായി ശബ്ദം ഇടി വെട്ടുംപോലെ പൊങ്ങി).സത്യഗ്രഹികൾ: വന്ദേമാതരം!- കർട്ടൻ -
കുറിപ്പ് തയാറാക്കാം• “ഉപ്പുസത്യഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയിരുന്നത്കേ ളപ്പജിയായിരുന്നു. കേരള ഗാന്ധി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദണ്ഡിയാത്രയുടെ മാതൃകയിലാണ് കേളപ്പജി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്''. - (നാം ചങ്ങല പൊട്ടിച്ച കഥ)പയ്യന്നൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയാറാക്കുക. - കേരളഗാന്ധി എന്ന പേരിൽ പ്രസിദ്ധനാണ് കേളപ്പജി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിൽ അരങ്ങേറിയ ഉപ്പുസത്യഗ്രഹത്തിന്റെ മാതൃകയിൽ കേളപ്പജിയും നമ്മുടെ ദേശത്ത് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം കൊടുത്തു. അന്ന് അദ്ദേഹം മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്നു. കോഴിക്കോട് നിന്നാണ് കേളപ്പനും സംഘവും കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കാൻ പുറപ്പെട്ടത്. ഒപ്പം റ്റി.ആർ. കൃഷ്ണസ്വാമി, കെ. മാധവൻ നായർ, റ്റി.ഇ. സുന്ദരയ്യർ, പി. അച്യുതൻ കൊണ്ടോട്ടിൽ രാമൻ മേനോൻ എന്നീ ധീരദേശാഭിമാനികളും അണി നിരന്നു. പയ്യന്നൂരിലേക്കുള്ള യാത്രാവേളയിൽ കേളപ്പജിയെയും അനുയായികളെയും പോലീസുകാർ അടിച്ചമർത്താൻ ശ്രമിച്ചു. എങ്കിലും അവർ സധൈര്യം മുന്നോട്ടുപോവുകയും പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പ് കുറുക്കി പരിപാടി വിജയിപ്പിക്കുകയും ചെയ്തു.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
കെ തായാട്ട് (1927 - 2011)
• കുഞ്ഞനന്തൻ തായാട്ട് എന്നാണ് യഥാർഥനാമം. നാടകകൃത്ത്, കഥാകൃത്ത്, ബാല സാഹിത്യകാരൻ എന്നീ നിലകളിൽ പ്രസിദ്ധൻ. കണ്ണൂർ ജില്ലയിലെ പാനൂരാണ് സ്വദേശം. അധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവാണ്. നാം ചങ്ങല പൊട്ടിച്ച കഥ, ജനുവരി മുപ്പത് എന്നീ ചരിത്രാഖ്യായികകൾക്കും പുത്തൻ കനി, നീലക്കണ്ണുകൾ എന്നീ കഥാസമാഹാരങ്ങൾക്കും പുറമെ നിരവധി ബാലസാഹിത്യകൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
പുതിയ പദങ്ങൾ
• സന്തതം - എല്ലായ്പ്പോഴും
• പ്രവാഹം - ഒഴുക്ക്
• നിരക്ഷരൻ - അക്ഷരം അഭ്യസിക്കാത്തവൻ
• നിർധനർ - ധനമില്ലാത്തവർ
• അനുസ്മരിക്കുക - ഓർമ്മിക്കുക
പദം വേർതിരിക്കുക
• ശാന്തരായിരിയ്ക്കാൻ - ശാന്തരായ് + ഇരിയ്ക്കാൻ
• തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു - തിരഞ്ഞെടുക്കപ്പെട്ടവർ + ആയിരുന്നു.
സമാനപദം
• പുത്രൻ - മകൻ, തനയൻ, സുതൻ
• യാത്ര - ഗമനം, യാനം, അയനം
• വാക്ക് - വചസ്സ്, ഉദിതം, വാണി
വാങ്മയ ചിത്രം
• യാത്രയ്ക്ക് ഒരുങ്ങിയ ഗാന്ധിജിയുടെ വാങ്മ യചിത്രം പാഠഭാഗത്തുനിന്ന് കണ്ടെത്തി സ്വന്തം വാക്യത്തിൽ അവതരിപ്പിക്കുക.
- ദണ്ഡിയാത്രയ്ക്കൊരുങ്ങിയ ഗാന്ധിജിയുടെ കൈയിൽ എപ്പോഴും കാണുന്ന മുളവടി ഉണ്ടായിരുന്നു. അത്യാവശ്യസാധനങ്ങൾ നിറച്ച ഒരു കൊച്ചു ഭാണ്ഡവുമായി, ഒറ്റമുണ്ടുമുടുത്ത് അദ്ദേഹം പുഞ്ചിരിയോടെ ആശ്രമത്തിൽ മുൻവാതിലിൽ ഇറങ്ങി നിന്നു. ആ മുഖത്ത് സ്വയം ഏറ്റെടുത്ത പ്രവൃത്തിയുടെ ദൃഢനിശ്ചയം നിഴലിച്ചിരുന്നു.
വായിക്കാം പറയാം
• യാത്രാസംഘത്തെ ഗ്രാമീണർ എങ്ങനെയാണ് വരവേറ്റത്?
- മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് വല്ലഭായി പട്ടേൽ മുന്നിൽ നടന്നു. അപ്പോൾ ഒട്ടനവധി ആളുകൾ അദ്ദേഹത്തെ എതിരേൽക്കാൻ വഴിയരികിൽ കാത്തുനിന്നു. ആദരവോടെ നിന്ന അവർ അദ്ദേഹത്തിന്റെ വഴിത്താരയിൽ പൂക്കൾ വിതറി, പച്ചിലമെത്ത വിരിച്ചു. വീട്ടുപടിക്കൽ ദീപങ്ങൾ കത്തിച്ചു, പൂജാദ്രവ്യങ്ങളൊരുക്കി. പാതകൾ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. വാദ്യവും ശംഖനാദവും ഉയർന്നു പൊങ്ങി.
• “സ്വാതന്ത്ര്യസമരഭടന്റെ മുഷ്ടിക്കുള്ളിലെ ഉപ്പ് അജയ്യതയുടെ പ്രതീകമായി മാറി" - എങ്ങനെ?
- ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ എഴുപത്തൊൻപത് സന്നദ്ധ അനുയായികൾ ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയെടുക്കാൻ ഇറങ്ങി. ഇംഗ്ലീഷ് അധികാരികൾ സത്യാഗ്രഹികളെ തല്ലിച്ചതച്ചു അപ്പോഴും അവർ കൈപ്പത്തിക്കുള്ളിലെ ഉപ്പുതരികൾ അമർത്തിപ്പിടിച്ചു. സ്വന്തം രാജ്യത്തെ ഉപ്പു വാരാനും അത് കൈപ്പിടിയിലമർത്താനും, അതിക്രമിച്ചുവന്ന അന്യരാജ്യക്കാർ എത്രതടഞ്ഞാലും ഉപദ്രവിച്ചാലും തോറ്റുകൊടുക്കില്ല എന്ന നിശ്ചയ ദാർഢ്യമാണ് ഓരോ സത്യഗ്രഹിയുടെയും ഉള്ളിൽ നിറഞ്ഞുനിന്നിരുന്നത്. വന്ദേമാതരത്തോടൊപ്പം അവരുടെ മനസ്സിൽ തിളച്ചു മറിഞ്ഞത് തങ്ങളെ ജയിക്കാൻ ആർക്കും സാദ്ധ്യമല്ലെന്നാണ്.
നിശ്ചലദൃശ്യം
• ദണ്ഡിയാത്രയുടെ നിശ്ചലദൃശ്യം സംഘങ്ങളായി അവതരിപ്പിക്കുക, പരസ്പരം വിലയിരുത്തുമല്ലോ.
(എ ഗ്രൂപ്പ്) അനിൽ: ഒറ്റമുണ്ടെടുത്ത് അനേകം അനുയായികളുമായി ബഹുദൂരം താണ്ടുകയാണ് നമ്മുടെ രാഷ്ട്രപിതാവ്.
(ബി ഗ്രൂപ്പ്) അജിത്: ആ മുളവടിയൂന്നി വേഗതയിൽ പോകുന്ന അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയോടൊപ്പം ദൃഢനിശ്ചയമുണ്ട്.
(സി ഗ്രൂപ്പ്) ശാരിക: വിവിധ പ്രായത്തിലുള്ള സത്യഗ്രഹികളിൽ നിരക്ഷരരും വിദ്യാസമ്പന്നരും നിർധനരും സമ്പന്നരും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ശിഖനുമുണ്ട്. മകൻ മണിലാലും പതിനെട്ടു വയസ്സുള്ള പൗത്രൻ കാന്തിലാലും അദ്ദേഹത്തിന് പിന്നാലെയുണ്ട്.
(ഡി ഗ്രൂപ്പ്): സന്തോഷ് : ഹൊ! എന്തൊരു ആരവമാണ് ഉയരുന്നത്. പിന്നാലെ ജനസാഗരമല്ലേ ഇക്കാണുന്നത്. ഒരുപക്ഷേ ഇത്രയുംപേർ ഒന്നിച്ചു ശ്രമിച്ചാൽ നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം കൈ അകലത്തിലായിരിക്കും.
(എ ഗ്രൂപ്പ്) ആര്യ: ഉപ്പു സത്യാഗ്രഹത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം മഹാത്മാവിന്റെ മുമ്പിൽ മുട്ടു കുത്തും.
(ബി ഗ്രൂപ്പ്) അജിത്: ശത്രു അദ്ദേഹത്തെയും കൂട്ടരേയും വേട്ടയാടുമായിരിക്കും. പക്ഷേ ഒരിക്കലും അദ്ദേഹം തളരില്ല.
(രംഗത്ത് നിന്ന് ജയഘോഷം)
വേർതിരിച്ചെഴുതാം
• ജയഘോഷം - ജയത്തിന്റെ ഘോഷം
സത്യഗ്രഹം - സത്യത്തെ മുറുകെ പിടിക്കൽ
രക്തസാക്ഷിദിനം - രക്തസാക്ഷിയുടെ ദിനം
ദേശാഭിമാനി - ദേശത്തിന്റെ അഭിമാനി
ദൃഢനിശ്ചയം - ദൃഢമായ നിശ്ചയം
ലഘുനാടകരചന
• ഉപ്പുസത്യഗ്രഹത്തിലെ സംഭവങ്ങൾ ഉൾപ്പെടുത്തി ലഘുനാടകം രചിക്കുക, ക്ലാസിൽ ചെറു സംഘങ്ങളായി അവതരിപ്പിക്കുകയും ചെയ്യുമല്ലോ.
- രംഗത്ത് സത്യഗ്രഹികളും ഗാന്ധിജിയും കടലിന് അഭിമുഖമായി നില്ക്കുന്നു. പിന്നിൽ തിരയടിക്കുന്ന കടലിന്റെ ദൃശ്യം.
ഗാന്ധിജി : ഇന്നത്തെ ദിവസങ്ങളിൽ പ്രത്യേകത അറിയാമല്ലോ. ജാലിയൻ വാലാബാഗിലെ ക്രൂരമായ നരഹത്യയെ അനുസ്മരിക്കുന്ന ദേശീയ ദുഃഖാചരണവാരം തുടങ്ങുന്നത് ഇന്നാണ്.
സത്യാഗ്രഹി 1: ആ കൂട്ടക്കൊലയിൽ വീരമൃത്യുയടഞ്ഞ ഓരോ ഭാരാതപൗരനും നമ്മുടെയുള്ളിൽ കൊളുത്തിയ കെടാദീപമാണ് ഉപ്പു കുറുക്കാനുള്ള പ്രചോദനം.
(ഗാന്ധിജി കടലിലിറങ്ങി മൂന്നുവട്ടം മുങ്ങുന്നു. കയറി വരുമ്പോൾ തീരത്തെ ഉപ്പുപൊടികൾ വാരി യെടുക്കുന്നു.)
ഗാന്ധിജി: ബ്രിട്ടീഷുകാരുടെ ഉപ്പുനിയമത്തെ നാം ലംഘിച്ചിരിക്കുന്നു. വന്ദേമാതരം!
സത്യഗ്രഹികൾ (ഒരുമിച്ച്): വന്ദേമാതരം! (അവർ ചിറകൾ നിർമിച്ച് കടൽജലം അതിൽ കടത്തിവിടുന്നു. അണിയറയിൽ പോലീസിന്റെ വിസിൽശബ്ദം ഉയരുന്നു.)
ഗാന്ധിജി: ഒരാൾപോലും പിൻവാങ്ങരുത്. അവർ നമ്മെ തല്ലും, തള്ളിമറിച്ചിടും, പിടിച്ചിഴയ്ക്കും. ചിലപ്പോൾ കൊല്ലാനും മടിക്കില്ല.
സത്യാഗ്രഹി 2: ഇല്ല, ഒരു നിയമത്തിനും നമ്മൾ വഴങ്ങില്ല. നാം ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കും.
(സത്യഗ്രഹികൾ ഉത്സാഹത്തോടെ ജോലി തുടരുന്നു.)
സത്യാഗ്രഹി 3: നാം കൊണ്ടുവന്ന ചാക്കുകളിൽ ഈ ഉപ്പെല്ലാം നിറയ്ക്കണം. അവ സൗജന്യമായി നമ്മുടെ ജനങ്ങൾക്ക് വിതരണം ചെയ്യണം.
(ഗാന്ധിജിയോടൊപ്പം സത്യഗ്രഹികൾ ഉപ്പു ശേഖരിക്കുകയാണ്. പെട്ടെന്ന് പോലീസുകാർ കടന്നു വരുന്നു. മേധാവി ഉറക്കെ വിളിച്ചുപറയുന്നു.)
പോലീസ് മേധാവി: നിർത്ത്
(ഗൗനിക്കാതെ ജോലിയിൽ മുഴുകുന്ന സത്യഗ്രഹികൾ)
മേധാവി: ചാർജ്ജ്
(പോലീസുകാർ സത്യഗ്രഹികളെ ആക്രമിക്കുന്നു. മറിഞ്ഞുവീഴുന്ന അവരുടെ മുഷ്ടികൾ വായുവിലേക്കുയരുമ്പോൾ ഒരു കോറസ്സായി ശബ്ദം ഇടി വെട്ടുംപോലെ പൊങ്ങി).
സത്യഗ്രഹികൾ: വന്ദേമാതരം!
- കർട്ടൻ -
കുറിപ്പ് തയാറാക്കാം
• “ഉപ്പുസത്യഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയിരുന്നത്കേ ളപ്പജിയായിരുന്നു. കേരള ഗാന്ധി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദണ്ഡിയാത്രയുടെ മാതൃകയിലാണ് കേളപ്പജി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്''. - (നാം ചങ്ങല പൊട്ടിച്ച കഥ)
പയ്യന്നൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ഒരു കുറിപ്പ് തയാറാക്കുക.
- കേരളഗാന്ധി എന്ന പേരിൽ പ്രസിദ്ധനാണ് കേളപ്പജി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിൽ അരങ്ങേറിയ ഉപ്പുസത്യഗ്രഹത്തിന്റെ മാതൃകയിൽ കേളപ്പജിയും നമ്മുടെ ദേശത്ത് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം കൊടുത്തു. അന്ന് അദ്ദേഹം മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്നു. കോഴിക്കോട് നിന്നാണ് കേളപ്പനും സംഘവും കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കാൻ പുറപ്പെട്ടത്. ഒപ്പം റ്റി.ആർ. കൃഷ്ണസ്വാമി, കെ. മാധവൻ നായർ, റ്റി.ഇ. സുന്ദരയ്യർ, പി. അച്യുതൻ കൊണ്ടോട്ടിൽ രാമൻ മേനോൻ എന്നീ ധീരദേശാഭിമാനികളും അണി നിരന്നു. പയ്യന്നൂരിലേക്കുള്ള യാത്രാവേളയിൽ കേളപ്പജിയെയും അനുയായികളെയും പോലീസുകാർ അടിച്ചമർത്താൻ ശ്രമിച്ചു. എങ്കിലും അവർ സധൈര്യം മുന്നോട്ടുപോവുകയും പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പ് കുറുക്കി പരിപാടി വിജയിപ്പിക്കുകയും ചെയ്തു.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments