STD 5 കേരളപാഠാവലി: കീരി കീരി കിണ്ണം താ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 5 Malayalam - Kerala Padavali - Thanimayude Polima: Keeri Keeri Kinnam thaa - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: കീരി കീരി കിണ്ണം താ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
കുരീപ്പുഴ ശ്രീകുമാർ • ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു. ജാതി-മത വിശ്വാസിയല്ല. ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
പദപരിചയം• കിണ്ണം - ഒരിനം ഓട്ടുപാത്രം• കുടുക്കിയ - കുരുക്കിയ• പൊക്കിത്താ - നീക്കിത്താ• നാമ്പിടുക - മുളയ്ക്കുക• അതിരറ്റ് - വളരെയധികം• നത്ത് - ഒരിനം മൂങ്ങ• കമനീയത - മനോഹാരിത• വർണ്ണനാതീതം - വർണ്ണിക്കാൻ കഴിയാത്ത• കുളിർനീർ - തണുത്ത ജലം• കൗതുകം - താത്പര്യം
വായിക്കാം കണ്ടെത്താം• 'കീരി കീരി കിണ്ണം താ' എന്ന പാട്ട് ഒരു കുഞ്ഞുമനസ്സിൽ പിറന്നതാണ് എന്നു പറയുന്നതെന്തുകൊണ്ട്?- ദാരിദ്ര്യം മുറ്റിനിൽക്കുന്ന വീട്ടിലെ കുഞ്ഞു മനസ്സിന്റെ മോഹങ്ങളും പരാതികളുംആവശ്യങ്ങളും ഈ കവിതയിൽ ദൃശ്യമാവുന്നതുകൊണ്ടാണ്.
• താളത്തിലുള്ള നാടൻ പാട്ടുകൾ മനസ്സിൽ വളരേണ്ട കവിതച്ചെടിക്ക് കുളിർനീരാവുന്നത് എങ്ങനെയാണ്?- ചെറിയ നാടൻപാട്ടുകൾ ലളിതവും കുട്ടികൾക്ക് ചൊല്ലാൻ എളുപ്പവുമാണ്. അവയുടെ ഈണവും താളവും രസകരമായ പദപ്രയോഗങ്ങളുമെല്ലാം കുട്ടികളെ ആകർഷിക്കുന്നു. ഇവ ചൊല്ലി രസിക്കുന്ന കുട്ടികൾ ക്രമേണ കൂടുതൽ നല്ല കവിതകൾ വായിക്കാൻ തുടങ്ങുന്നു. കവിതകളിലേക്കുള്ള ചവിട്ടുപടിയാണ് നാടൻ പാട്ടുകൾ എന്നതിനാലാണ് അവ കുട്ടികളുടെ മനസ്സിൽ വളരേണ്ട കവിതച്ചെടിക്ക് കുളിർനീരാവുന്നത്.
• “കുട്ടിക്കവിതയിലാണെങ്കിലും അനുഭവത്തിന്റെ ചൂടുള്ളപ്പോഴാണ് അത് പ്രകാശമുള്ളതായി മാറുന്നത്.'' 'കീരി കീരി കിണ്ണം താ' എന്ന പാട്ടിൽ അനുഭവങ്ങളുടെ എന്തെല്ലാം സൂചനകളാണുള്ളത്?- വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നീറുന്ന അനുഭവവും, നല്ല അരി കൊണ്ടുള്ള ചോറുണ്ണാനുള്ള കുട്ടികളുടെ ആഗ്രഹവുമാണ് 'കീരി കീരീ കിണ്ണം താ' എന്ന പാട്ടിൽ തെളിയുന്നത്. കല്ലും നെല്ലും നിറഞ്ഞ കല്ലരി വീട്ടിലുള്ള അനുഭവത്തിൽ നിന്നാവാം കുട്ടികൾ ഇത് പാടുന്നത്. കുട്ടികളുടെ ജീവിതത്തിൽ ഇല്ലായ്മകൾ രൂപപ്പെടുത്തുന്ന ഇത്തരം ചൂടുള്ള അനുഭവങ്ങളാണ് ഈ പാട്ടിനെ പ്രകാശമുള്ളതാക്കി മാറ്റുന്നത്.
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Questions and Answers for Class 5 Malayalam - Kerala Padavali - Thanimayude Polima: Keeri Keeri Kinnam thaa - Teachers Handbook | Std 5 Malayalam
Std V കേരളപാഠാവലി: കീരി കീരി കിണ്ണം താ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
കുരീപ്പുഴ ശ്രീകുമാർ
• ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു. ജാതി-മത വിശ്വാസിയല്ല. ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
പദപരിചയം
• കിണ്ണം - ഒരിനം ഓട്ടുപാത്രം
• കുടുക്കിയ - കുരുക്കിയ
• പൊക്കിത്താ - നീക്കിത്താ
• നാമ്പിടുക - മുളയ്ക്കുക
• അതിരറ്റ് - വളരെയധികം
• നത്ത് - ഒരിനം മൂങ്ങ
• കമനീയത - മനോഹാരിത
• വർണ്ണനാതീതം - വർണ്ണിക്കാൻ കഴിയാത്ത
• കുളിർനീർ - തണുത്ത ജലം
• കൗതുകം - താത്പര്യം
വായിക്കാം കണ്ടെത്താം
• 'കീരി കീരി കിണ്ണം താ' എന്ന പാട്ട് ഒരു കുഞ്ഞുമനസ്സിൽ പിറന്നതാണ് എന്നു പറയുന്നതെന്തുകൊണ്ട്?
- ദാരിദ്ര്യം മുറ്റിനിൽക്കുന്ന വീട്ടിലെ കുഞ്ഞു മനസ്സിന്റെ മോഹങ്ങളും പരാതികളും
ആവശ്യങ്ങളും ഈ കവിതയിൽ ദൃശ്യമാവുന്നതുകൊണ്ടാണ്.
• താളത്തിലുള്ള നാടൻ പാട്ടുകൾ മനസ്സിൽ വളരേണ്ട കവിതച്ചെടിക്ക് കുളിർനീരാവുന്നത് എങ്ങനെയാണ്?
- ചെറിയ നാടൻപാട്ടുകൾ ലളിതവും കുട്ടികൾക്ക് ചൊല്ലാൻ എളുപ്പവുമാണ്. അവയുടെ ഈണവും താളവും രസകരമായ പദപ്രയോഗങ്ങളുമെല്ലാം കുട്ടികളെ ആകർഷിക്കുന്നു. ഇവ ചൊല്ലി രസിക്കുന്ന കുട്ടികൾ ക്രമേണ കൂടുതൽ നല്ല കവിതകൾ വായിക്കാൻ തുടങ്ങുന്നു. കവിതകളിലേക്കുള്ള ചവിട്ടുപടിയാണ് നാടൻ പാട്ടുകൾ എന്നതിനാലാണ് അവ കുട്ടികളുടെ മനസ്സിൽ വളരേണ്ട കവിതച്ചെടിക്ക് കുളിർനീരാവുന്നത്.
• “കുട്ടിക്കവിതയിലാണെങ്കിലും അനുഭവത്തിന്റെ ചൂടുള്ളപ്പോഴാണ് അത് പ്രകാശമുള്ളതായി മാറുന്നത്.'' 'കീരി കീരി കിണ്ണം താ' എന്ന പാട്ടിൽ അനുഭവങ്ങളുടെ എന്തെല്ലാം സൂചനകളാണുള്ളത്?
- വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നീറുന്ന അനുഭവവും, നല്ല അരി കൊണ്ടുള്ള ചോറുണ്ണാനുള്ള കുട്ടികളുടെ ആഗ്രഹവുമാണ് 'കീരി കീരീ കിണ്ണം താ' എന്ന പാട്ടിൽ തെളിയുന്നത്. കല്ലും നെല്ലും നിറഞ്ഞ കല്ലരി വീട്ടിലുള്ള അനുഭവത്തിൽ നിന്നാവാം കുട്ടികൾ ഇത് പാടുന്നത്. കുട്ടികളുടെ ജീവിതത്തിൽ ഇല്ലായ്മകൾ രൂപപ്പെടുത്തുന്ന ഇത്തരം ചൂടുള്ള അനുഭവങ്ങളാണ് ഈ പാട്ടിനെ പ്രകാശമുള്ളതാക്കി മാറ്റുന്നത്.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments