STD 6 കേരളപാഠാവലി: സാധ്യമെന്ത് ?- പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - prakruthibhavangal - saadhyamenthu | Std 6 Malayalam കേരളപാഠാവലി: Unit 05 പ്രകൃതി ഭാവങ്ങൾ:
 സാധ്യമെന്ത് ?- ചോദ്യോത്തരങ്ങൾ | Teachers Handbook

മാധവൻ അയ്യപ്പത്ത് 
• മലയാള കാവ്യലോകത്ത് ആധുനികതയെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചതില്‍ പ്രധാന പേരുകാരിലൊരാളാണ് മാധവന്‍ അയ്യപ്പത്ത്. കാല്പനികതയുടെ ചെടിപ്പിക്കുന്ന പുനരാവര്‍ത്തനങ്ങളില്‍ നിന്ന് മലയാള കവിതയെ മോചിപ്പിച്ച് ആധുനികതയെ അനുഭവിപ്പിച്ച കവിയായി സാഹിത്യചരിത്രങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തുന്നു. 1934 ഏപ്രില്‍ 24-നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം.തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുമാണ് മാതാപിതാക്കള്‍. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബി എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.ഭാര്യ: ടി.സി. രമാദേവി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021 ഡിസംബർ 25 ന് അന്തരിച്ചു. 

സാധ്യമെന്ത്?
തൃശൂർ കുന്നംകുളം സ്വദേശിയായ മാധവൻ അയ്യപ്പത്തിൻ്റെ കവിതയണ് സാധ്യമെന്ത് എന്ന കവിത. സാധ്യമെന്ത് എന്ന കവിതയിൽ മാധവൻ അയ്യപ്പത്ത് നമുക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങൾ തുറന്നു കാണിക്കുന്നു. എന്തെല്ലാം മനോഹരമായ കാഴ്ചകളും നിമിഷങ്ങളും ആണ് നമ്മൾ കാണാതെ പോകുന്നത് എന്ന് കവി ഓർമപ്പെടുത്തുകയാണ് ഇവിടെ.

പദപരിചയം
• ഉഷസ്സ് - പ്രഭാതം
• വനി - തോപ്പ്
• പൊളി - തുണ്ട്
• നീരദം - മേഘം
• നിന്ദ - ആക്ഷേപം
• അല്ല് - രാത്രി
• മരീചി - രശ്മി
• ഫുല്ലം - വിടർന്നത്
• കാന്തി - ശോഭ
• കാമ്യം - ആഗ്രഹിക്കത്തക്ക
• തെല്ല് - അൽപം
• ഹൃദന്തം - ഉള്ള്

കണ്ടെത്താം, പറയാം
1. “ജീവിതത്തോടൊരുമ്മ യാചിക്കെ” - ആരൊക്കെയാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്?
- പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവനവുമെല്ലാമാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്.

2. “കണ്ണടച്ചു ജപിച്ചുനടന്നു 
വിണ്ണിലെന്തു കൊതിക്കുന്നു നമ്മൾ'' കണ്ണടച്ചു നടക്കുന്നവർക്ക് നഷ്ടപ്പെടുന്ന കാഴ്ചകൾ എന്തെല്ലാം?
- മഞ്ഞുതുള്ളികളേന്തി നിൽക്കുന്ന കാട്ടുപുല്ലുകൾ, അമ്പല നടയിൽ വിടർന്നാടി നിൽക്കുന്ന ചെമ്പകങ്ങൾ, അമ്മമാരുടെ കൈവിരൽത്തുമ്പിൽ ഉമ്മ വെച്ച് നടക്കുന്ന കിടാങ്ങൾ എന്നിങ്ങനെയുള്ള കാഴ്ചകളാണ് കണ്ണടച്ചു നടക്കുന്നവർക്ക് നഷ്ടമാവുന്നത്.

ആര്.. ആരെ?
3. കളത്തിലുള്ള വാക്കുകൾ ഉചിതമായി ബന്ധിപ്പിക്കൂ.
 താഴ്‌വര  പുല്ലുപായ വിരിച്ചു വിളിക്കുന്നു.
 താമരക്കുളം എന്നെ താലോലിച്ചീടുക എന്നു മാടിവിളിക്കുന്നു
 കാലികൾ നിൽക്കാതെയുള്ള നമ്മുടെ പാച്ചിൽ നോക്കിനിൽക്കുന്നു 
 അന്തിക്കതിര് നീരദത്തുണ്ടിൽ മാരിവില്ല് വരച്ചു കളിക്കുന്നു
  കിളികൾ നിൽക്കാതോടുന്ന നമ്മളെ കണ്ട് നിന്ദിച്ചു ചിരിക്കുന്നു

കണ്ടെത്താം, എഴുതാം
4. “അമ്പലത്തിൻ നടയിലനേകം 
ചമ്പകങ്ങൾ വിടർന്നാടി നിൽക്കേ 
പൂങ്കവിളിൽ പവിഴപൊളിയിൽ 
പൂങ്കിനാക്കളൊളി വിതറുമ്പോൾ
ഇതുപോലെ വേറെയും മനോഹരരംഗങ്ങൾ ഈ കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്.
കണ്ടെത്തി എഴുതൂ.
നീരദത്തുണ്ടിലന്തിക്കതിർകൾ 
മാരിവില്ലു വരച്ചു കളിക്കെ
ആടുമേയ്ക്കുന്ന പെൺകിടാവെങ്ങോ 
പാടും പാട്ടിൽ വെയിലലിയുമ്പോൾ
അല്ലിൽ പോലും സുഗന്ധം പരത്തി 
മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ, 
ലോലലോലമരീചികൾ നീട്ടി
ശീലതാരകൾ നോക്കിച്ചിരിക്കെ,
അല്ലലാണു നമുക്കുള്ളിലെങ്കിൽ, 
ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ, 
ഉത്സവത്തിൻ വിലാസങ്ങൾ പോലും 
മത്സരത്തിനു മാത്രമാണെങ്കിൽ, 
ഫുല്ലസൗന്ദര്യകാന്തികൾ പുൽകാൻ 
ഇല്ല തെല്ലും നമുക്കിടയെങ്കിൽ, 
അന്തമറ്റൊരീ ജീവിതമേതോ
പന്തയമെങ്കിൽ, എന്തതിൽ കാമ്യം?

കാവ്യഭംഗി ആസ്വദിക്കാം
5. “ലോലലോലമരീചികൾ നീട്ടി 
ശ്രീലതാരകൾ നോക്കിച്ചിരിക്കെ
അങ്ങകലെയുള്ള നക്ഷത്രങ്ങൾ ഭൂമിയിലേക്കു നീണ്ടുവരുന്നതു കണ്ട് മനുഷ്യരെ ആശ്വസിപ്പിക്കാനായി തന്റെ കിരണങ്ങളാൽ മെല്ലെമെല്ലെ നീട്ടിത്തലോടി ചിരിക്കുകയല്ലേ എന്നു സംശയിക്കുന്നു.
ഇതുപോലെ ചുവടെ കൊടുത്ത വരികളുടെ ആശയം വിശദീകരിക്കു.
“നീരദത്തുണ്ടിലന്തിക്കതിർകൾ 
മാരിവില്ലു വരച്ചു കളിക്കെ''
- സന്ധ്യാസമയത്ത് ആകാശത്തിലെ മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിക്കുമ്പോൾ അത് മഴവില്ലിന്റെ ഏഴു നിറങ്ങളായി മാറുന്നതിനെയാണിവിടെ കവി മനോഹരമായി വർണ്ണിച്ചിരിക്കുന്നത്.

താരതമ്യക്കുറിപ്പ് തയാറാക്കാം
5. താഴെ കൊടുത്ത വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
“കാഴ്ചവയ്ക്കുവാൻ മുത്തുകളേന്തി 
കാട്ടുപുല്ലുകൾ നീളവേ നിൽക്കേ” (സാധ്യമെന്ത്?) 

“പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്ന 
കൽമുടി ചൂടിന റാണിമാരായ് ”(മഞ്ഞുതുള്ളി) 
- പ്രഭാതത്തിലെ മനോഹരമായ ദൃശ്യങ്ങളെയാണ് ഇരു കാവ്യഭാഗങ്ങളിലും വർണ്ണിക്കുന്നത്. മഞ്ഞുതുള്ളികൾ ഏന്തി നിൽക്കുന്ന കാട്ടുപുല്ലുകളുടെ സൗന്ദര്യമാണിവിടെ കവികൾ പറയുന്നത്. നമുക്ക് ദൃശ്യഭംഗി ഒരുക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നതെന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ കവി സങ്കൽപ്പിക്കുന്നത്. പുല്ല് തന്റെ രഭംഗി എല്ലാവരെയും കാണിക്കാനായാണ് നിൽക്കുന്നത്. മഞ്ഞുതുള്ളി എന്ന കവിതയിൽ രത്നകിരീടം അണിഞ്ഞ റാണിമാരെ പോലെയാണ് മഞ്ഞുതുള്ളികൾ പുൽക്കൊടിത്തലപ്പത്ത് തിളങ്ങുന്നതെന്നാണ് ഉള്ളൂർ സങ്കൽപ്പിക്കുന്നത്. മഞ്ഞുതുള്ളികൾ അണിഞ്ഞു നിൽക്കുന്ന പുല്ലിന്റെ ഭംഗിയാണിവിടെ ഇരുകവികളും വർണ്ണിക്കുന്നത്.

ആസ്വാദനക്കുറിപ്പ്
6. കവിതയുടെ ആശയം, പ്രയോഗവിശേഷങ്ങൾ, മനസ്സിലുണർത്തുന്ന വികാരങ്ങൾ എന്നിവ പരിഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതൂ.
- മാധവൻ അയ്യപ്പത്തിന്റെ മനോഹരമായ കവിതയാണ് സാധ്യമെന്ത്? ഇതിൽ പ്രകൃതിസൗന്ദര്യത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയെ മാടിവിളിക്കുകയാണ് കവി.
എപ്പോഴും വേവലാതിയാണെങ്കിൽ ഈ ജീവിതം കൊണ്ട് എന്തർത്ഥമാണുള്ളതെന്ന് കവി ചോദിക്കുന്നു. പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞവനിയുമെല്ലാം മനോഹരമായ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. പക്ഷേ അതൊന്നും കാണാൻ താൽപര്യം കാണിക്കാതെ നമ്മളെപ്പോഴും വേവലാതിയിലാണ്. ഈ ഓട്ടത്തിനിടയിൽ നമുക്കുള്ള തലോടൽ നാം അറിയാതെ പോകുന്നു. പക്ഷേ കുട്ടികളെല്ലാം ആസ്വദിക്കുന്നു. പുല്ലുപായ വിരിച്ചു വിളിക്കുന്ന താഴ് വരയും തലോടാൻ മാടി വിളിക്കുന്ന താമരക്കുളവും കാഴ്ചയുടെ ഉത്സവങ്ങളാണ് സമ്മാനിക്കുന്നത്. മേഘതുണ്ടുകളിൽ അസ്തമയ സൂര്യൻ മഴവില്ല് വരച്ചു കളിക്കുമ്പോഴും ആട് മേയ്ക്കുന്ന പെൺകിടാവിന്റെ പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോഴും കുന്നിൻ ചെരിവിലെ പാറ നമ്മെ വിളിക്കുകയാണ്. നിൽക്കാതെ ഓടുന്ന നമ്മളെ കണ്ടിട്ടാണ് കിളികൾ കളിയാക്കി ചിരിക്കുന്നത്. സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും രശ്മികൾനീട്ടി നക്ഷത്രങ്ങൾ നമ്മെനോക്കി ചിരിക്കുമ്പോഴും നമുക്ക് ഒട്ടും ശാന്തിയില്ലെങ്കിൽ നമുക്കീ ഭംഗി ആസ്വദിക്കാൻ കഴിയില്ല. പിന്നെയെന്താണ് ഈ ജീവിതംകൊണ്ട് സാധ്യമാവുക എന്ന് കവി ചോദിക്കുന്നു.

7. ചേരുംപടി ചേർക്കാം.
 വലിയ  ചിരിക്കുന്നു
 തനിയെ  കുന്ന്  
 വേഗം  കല്ല് 
 ചെറിയ  പോയി  
 മെല്ലെ  കുട്ടി 
 വെളുത്ത  നടന്നു 
 പതുക്കെ  കുപ്പായം  
 കറുത്ത  സംസാരിച്ചു 
ഉത്തരം:
 വലിയ  കുന്ന് 
 തനിയെ  ചിരിക്കുന്നു 
 വേഗം  പോയി  
 ചെറിയ  കല്ല് 
 മെല്ലെ  നടന്നു 
 വെളുത്ത  കുട്ടി  
 പതുക്കെ  സംസാരിച്ചു 
 കറുത്ത  കുപ്പായം 
എല്ലാപദങ്ങളും എല്ലാറ്റിനോടും ചേരുന്നില്ല. എന്തുകൊണ്ട്? ചർച്ച ചെയ്യുക.
- നാമത്തോടും, ക്രിയയോടും ഒപ്പം വിശേഷണ പദങ്ങൾ ചേർത്തെഴുതുന്ന രീതിയാണിത്. ഓരോ നാമത്തോടും ഓരോ ക്രിയയോടും അതാത് വിശേഷണപദങ്ങൾ മാത്രമേ ചേരുകയുള്ളൂ. 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here