STD 8 സോഷ്യൽ സയൻസ്: Chapter 13 പേമാരി പെയ്തിറങ്ങിയപ്പോൾ - ചോദ്യോത്തരങ്ങൾ
Class 8 Social Science Questions and Answers: Chapter 13: പേമാരി പെയ്തിറങ്ങിയപ്പോൾ
പേമാരി പെയ്തിറങ്ങിയപ്പോൾ - ചോദ്യോത്തരങ്ങൾ
1. പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സമൂഹം കൈക്കൊണ്ട ഇടപെടലുകൾ എന്തെല്ലാം ?
ഉത്തരം:
• അതതിടങ്ങളിലെ നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായികളായി
• നിയന്ത്രണാതീതമായി വെള്ളം കയറിയപ്പോൾ കരസേനയും നാവികസേനയും വ്യോമസേനയും എല്ലാം രംഗത്തുവന്നു.
• കേരള സർക്കാരിന്റെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ അധ്വാനം ചെയ്തു
• കേരളത്തിന്റെ 'സ്വന്തം സൈന്യം' എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ ജനങ്ങളുടെ സജീവരക്ഷകരായി നിലകൊണ്ടു.
• സേവനമനോഭാവം, സന്നദ്ധത, അർപ്പണമനോഭാവം, എന്നിവ പ്രകടിപ്പിച്ച കേരളീയയുവത രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നു.
2. 'പ്രളയദുരിതാശ്വാസക്യാമ്പുകൾ മാനവികതയുടെ ഉദാത്തമായ ഇടമായി മാറി' ഈ പ്രസ്താവനയുടെ സാംഗത്യം പരിശോധിക്കുക.
ഉത്തരം:
• ദുരിതകാലത്ത് അനിവാര്യമാകുന്ന ആശ്വാസപ്രവർത്തനമാണ് താമസിക്കാൻ ക്യാമ്പുകൾ തുറക്കുക എന്നത്
• വൈവിധ്യമാർന്ന ജീവിതസാഹചര്യങ്ങളിൽ നിന്ന് എത്തുന്നവരാണ് ഒരു ക്യാമ്പിൽ താമസിക്കേണ്ടിവരുന്നത്.
• ഇത്തരം വൈവിധ്യങ്ങൾ സാമൂഹികമായതോ, സാമ്പത്തികമായതോ, മതപരമായതോ ആകാം
• ഇത്തരം ഭിന്നതകൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്
3. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളുടെ സജീവരക്ഷകരായി നിലകൊണ്ട് "കേരളത്തിന്റെ സ്വന്തം സൈന്യം" എന്ന വിശേഷണത്തിന് അർഹരായ വിഭാഗം ഏത് ?
ഉത്തരം: മത്സ്യത്തൊഴിലാളികൾ
4. 2018 ലെ പ്രളയം സൃഷ്ടിച്ച ആഘാതങ്ങൾ വിലയിരുത്തുക.
ഉത്തരം:
• മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും വിനാശം
• ശക്തമായ നീരൊഴുക്കിന്റെ ഫലമായി ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നത്.
• മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുടെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾ.
• കാർഷിക മേഖലയുടെ നാശം.
• പ്രളയാനന്തര മാലിന്യങ്ങൾ അടിഞ്ഞുകൂടി ഉണ്ടായ കൃഷിനാശം.
5. 2018 ലെ മഹാപ്രളയത്തിലേക്ക് കേരളത്തെ നയിച്ച പ്രധാന ഘടകങ്ങൾ ഏതെല്ലാം?
ഉത്തരം:
• സധാരണയിൽക്കവിഞ്ഞ മഴ.
• കനത്ത മഴ കാരണം ഉണ്ടായ വെള്ളപ്പൊക്കം.
• നദികളിലെ നീരൊഴുക്കിലുണ്ടായ വർദ്ധനവ്.
• ജലസംഭരണികളിലെ ഉയർന്ന ജലനിരപ്പ്.
6. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്ത് നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏവ?
ഉത്തരം:
• പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
• ദുരിതാശ്വാസ പ്രവർത്തനങ്ങൾ
• മരങ്ങൾ വച്ചുപിടിപ്പിക്കൽ
• ബോധവൽക്കരണം
7. 'ഒരു പ്രദേശത്തിന്റെ ഭൂഘടന, കാലാവസ്ഥ ജീവജാലങ്ങൾ എന്നിവയെ സാരമായി ബാധിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണ് ഭൂകമ്പം'. ഇവ കൂടാതെ മറ്റു പ്രകൃതി പ്രതിഭാസങ്ങളുടെ പട്ടിക തയ്യാറാക്കുക.
ഉത്തരം:
• അഗ്നിപർവ്വത സ്ഫോടനങ്ങൾ
• സുനാമി
• കടൽക്ഷോഭം
• അതിശൈത്യം
8. വെള്ളപ്പൊക്കം ഉരുൾപൊട്ടൽ എന്നിവ ദുരന്തങ്ങളായി മാറാതിരിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തെല്ലാം ?
ഉത്തരം:
• പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം
• ശാസ്ത്രീയമായ ഭൂവിനിയോഗം
• വനസംരക്ഷണം
• ശാസ്ത്രീയമായ പരിസ്ഥിതി വിദ്യാഭ്യാസം നൽകൽ.
9. പ്രകൃതി പ്രതിഭാസങ്ങൾ പലപ്പോഴും ദുരന്തങ്ങളായി പരിണമിക്കുന്നു. ഇതിന് പിന്നിലുള്ള സാഹചര്യങ്ങൾ എന്തെല്ലാം ?
ഉത്തരം:
• നെൽപ്പാടങ്ങൾ, കുളങ്ങൾ തുടങ്ങിയ താഴ്ന്ന ഇടങ്ങൾ മണ്ണിട്ട് നികത്തുന്നത് .
• വ്യാപകമായ കുന്നിടിക്കൽ .
• നദികളിലെ മണലൂറ്റ് .
• പാറപൊട്ടിക്കൽ
• അശാസ്ത്രീയമായ ഭൂവിനിയോഗം
• വനനശീകരണം
• പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ഇടപെടലുകളും നിർമ്മാണപ്രവർത്തനങ്ങളും
• നദീതീരങ്ങൾ കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ
10. കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് കാരണമായ ഭൂമിശാസ്ത്രഘടകങ്ങൾ ഏതെല്ലാം ?
ഉത്തരം:
• കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞ ഭൂപ്രകൃതി .
• ഒട്ടേറെ കുന്നുകളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ ഭൂപ്രദേശം
• നിരവധി പരിസ്ഥിതി ലോലപ്രദേശങ്ങൾ
11. കേരളത്തിലെ പ്രധാന ജലസംഭരണികൾ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ
പേരെഴുതതുക .
ഉത്തരം:
• ഇടുക്കി
• ഇടമലയാർ
• കല്ലട
• കക്കി
12. കേരളത്തിലെ അണക്കെട്ടുകളിൽ തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും 2 അണക്കെട്ടുകളുടെ പേരെഴുതുക ?
ഉത്തരം:
• പറമ്പിക്കുളം
• മുല്ലപ്പെരിയാർ
13. ജലസംഭരണശേഷി ഏറ്റവും കൂടുതലുള്ള കേരളത്തിലെ അണക്കെട്ട് ഏതാണ് ?
ഉത്തരം: ഇടുക്കി
14. പ്രളയകാലത്ത് കേരളത്തിലെ ജലസംഭരണികളിലെ ഷട്ടറുകൾ തുറക്കാനിടയായ സാഹചര്യം വ്യക്തമാക്കുക ?
ഉത്തരം:
• അതിതീവ്ര മഴയെത്തുടർന്ന് ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു .
• ജലസംഭരണികളിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നു.
• സംഭരണികളിലെ ജലനിരപ്പ് ക്രമീകരിക്കാനായി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കാനിടയായി.
15. കേരളത്തിൽ പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴയുടെ അളവ്?
(3000 മി. മീ, 1000 മി. മീ, 2000 മി. മീ)
ഉത്തരം: 3000 മി. മീ
* Social Science Textbooks (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments