Class 2: കേരള പാഠാവലി Unit 01: എന്റെ കേരളം - ചോദ്യോത്തരങ്ങൾ | Teachers Handbook, Teaching Manual 


2-ാം ക്ലാസ്സിലെ മലയാളത്തിലെ ഒന്നാമത്തെ യൂണിറ്റായ എന്റെ കേരളം എന്ന പാഠവുമായി ബന്ധപ്പെട്ട പാഠപുസ്തക / അധിക  പ്രവർത്തനങ്ങൾ. 
Teachers Handbook, Teaching Manual, Textbooks എന്നിവ ഈ പേജിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്.
• പുതിയ പദങ്ങൾ 
 മോടി  = ഭംഗി 
 കൂടും = വർധിക്കും 
 മലർ = പൂവ് 
 കേരം = തെങ്ങ് 
 മരതകം = പച്ചനിറമുള്ള രത്നം 
 നീളേ = എവിടെയും 
 മേട്  = കുന്ന് 
 അണി  = അലങ്കാരം 
 കാട്ടുചോല = കാട്ടരുവി 
 തോപ്പ് = തോട്ടം 
 മണിമേട്  = മനോഹരമായ കുന്ന് 

• നാടിനെ സുന്ദരമാക്കുന്നത് എന്തെല്ലാമാണ്?
 കാട് 
 പുഴ 
 തോട് 
 വയൽ 
 കായൽ 
 കടൽ 
 തെങ്ങിൻതോപ്പ് 
 കാട്ടുചോലകൾ 

• മുകളിൽ തന്ന വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ പറയാം..
 കാട് കാണാൻ നല്ല രസമാണ്.
 പുഴയിൽ ധാരാളം മീനുകളെ കാണാം 
 തോട്ടിൻ ഞാൻ കുളിക്കാൻ പോകാറുണ്ട്.
 വയലിൽ നിറയെ നെല്ല് വിളഞ്ഞിരിക്കുന്നു.

• വരച്ചു യോജിപ്പിക്കൂ............
 പാടും - പുഴകൾ 
 പീലിനിവർത്തിയാടുന്ന - തെങ്ങിൻതോപ്പ് 
 മോടി കൂടും - മലരണിക്കാട് 
 തുള്ളിക്കളിക്കുന്ന - കടൽ 

• കവിതയിൽ നിന്ന് കണ്ടെത്തി എഴുതാം 
എന്റെ നാട്ടിൽ പാട്ടു പാടിയൊഴുകുന്ന പുഴകളും തോടുകളും ഉണ്ട്. ചന്തമുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാടുകളുണ്ട്.  കളകളം പാടിയൊഴുകുന്ന കാട്ടു ചോലയും മനോഹരമായ പുൽമേടുകൾ നിറഞ്ഞ കുന്നുകളും മലകളും ഉണ്ട്. വെള്ളിയരഞ്ഞാണം ഇട്ടതുപോലെ ചുറ്റും തുള്ളിക്കളിക്കുന്ന കടലും കായലുകളും ഉണ്ട്. കോരിത്തരിക്കുന്ന വയലുകൾ ഉണ്ട്. പീലി നിവർത്തി ആടുന്ന തെങ്ങിൻ തോപ്പുകൾ ഉണ്ട്. ഇതൊക്കെയുള്ള എന്റെ കേരളം എത്ര സുന്ദരമാണ്!

• പറയാം, എഴുതാം 
 ആരൊക്കെയാണ് അമ്മമ്മയുടെ നാട്ടിലേയ്‌ക്ക് പോകുന്നത്?
അഭിനന്ദും നന്ദനയും

 അവിടെ എന്താണ് നടക്കുന്നത്?
ഉത്സവം

 മക്കളേ വേഗം കുളിച്ചോളൂ എന്ന് അഭിനന്ദിനോടും നന്ദനയോടും പറഞ്ഞത് ആരാണ്?
അമ്മ

 അമ്മ മുറിയിൽ എന്തുചെയ്യുകയായിരുന്നു?
വസ്‌ത്രങ്ങൾ അടുക്കുകയായിരുന്നു

 ഏത് വാഹനത്തിലാണ് അമ്മയും അച്ഛനും അഭിനന്ദും നന്ദനയും യാത്രചെയ്യുന്നത്?
കാറിൽ

 റോഡരിയ്ക്കിലെ സിഗ്നൽ പോസ്റ്റിൽ ഏത് നിറം തെളിഞ്ഞതോടെയാണ് അച്ഛൻ കാർ നിർത്തിയത്?
ചുവപ്പ്

 റോഡരിയ്ക്കിലെ സിഗ്നൽ പോസ്റ്റിൽ ഏത് നിറം തെളിഞ്ഞതോടെയാണ് അച്ഛൻ കാർമുൻപോട്ട് എടുത്തത്?
പച്ച

 പുഴയിൽ ആരെയാണ് കണ്ടത്?
മീൻപിടിക്കുന്നവരെ

 തീവണ്ടി ഏതിൽകൂടിയാണ് യാത്ര ചെയ്യുന്നത്?
പാലത്തിൽ കൂടി

 ഏത് നിറത്തിലാണ് പാടങ്ങൾ നിൽക്കുന്നത്?
പച്ചവിരിച്ചു

 പാടത്തിന് നടുവിലൂടെ ഒഴുകുന്നത് എന്താണ്?
തോട്

 വരമ്പിൽ ആരാണ് നിൽക്കുന്നത്?
വെള്ളക്കൊക്കുകൾ

 തെങ്ങിൻതോപ്പും വാഴത്തോട്ടവും പിന്നിട്ട് കാർ എങ്ങോട്ടാണ് തിരിഞ്ഞത്?
ചെമ്മൺ പാതയിലേയ്‌ക്ക്

 അമ്മമ്മയുടെ കണ്ണുകൾ ഓടിച്ചെന്ന് പൊത്തിയത് ആരാണ്?
നന്ദന
• നന്ദനയും അഭിനന്ദും പട്ടണത്തിൽ കണ്ട കാഴ്‌ചകൾ എന്തെല്ലാം?
 വീതിയുള്ള റോഡ് 
 വാഹനങ്ങളുടെ തിരക്ക് 
 റോഡിനിരുവശവും കൂറ്റൻ കെട്ടിടങ്ങൾ 
 റോഡരികിൽ സിഗ്നൽ ലൈറ്റുകൾ 
 ധാരാളം കാൽനടയാത്രക്കാരും വാഹനങ്ങളും 

• നന്ദനയും അഭിനന്ദും നാട്ടിൻപുറത്ത് കണ്ട കാഴ്‌ചകൾ എന്തെല്ലാം?
 ചെമ്മൺ പാത 
 തിരക്കുകുറഞ്ഞ റോഡ് 
 റോഡിനിരുവശവും ധാരാളം മരങ്ങൾ 
 കൊച്ചുകൊച്ചു വീടുകൾ 
 പച്ചവിരിച്ച പാടങ്ങൾ 
 കളകളം ഒഴുകുന്ന തോട് 
 കുന്നും മലകളും 

പറയാം 
• നന്ദനയും അഭിനന്ദും പട്ടണത്തിൽ കണ്ട കാഴ്‌ചകൾ എന്തെല്ലാം?
 വീതിയുള്ള റോഡ് 
 വാഹനങ്ങളുടെ തിരക്ക് 
 റോഡിനിരുവശവും കൂറ്റൻ കെട്ടിടങ്ങൾ 
 റോഡരികിൽ സിഗ്നൽ ലൈറ്റുകൾ 
 ധാരാളം കാൽനടയാത്രക്കാരും വാഹനങ്ങളും 

• നന്ദനയും അഭിനന്ദും നാട്ടിൻപുറത്ത് കണ്ട കാഴ്‌ചകൾ എന്തെല്ലാം?
 ചെമ്മൺ പാത 
 തിരക്കുകുറഞ്ഞ റോഡ് 
 റോഡിനിരുവശവും ധാരാളം മരങ്ങൾ 
 കൊച്ചുകൊച്ചു വീടുകൾ 
 പച്ചവിരിച്ച പാടങ്ങൾ 
 കളകളം ഒഴുകുന്ന തോട് 
 കുന്നും മലകളും 

• പാഠത്തിൽ നിന്ന് കണ്ടെത്തി എഴുതാം...
 വീതിയേറിയ റോഡ്.
 കൂറ്റൻ കെട്ടിടങ്ങൾ 
 നിറഞ്ഞൊഴുകുന്ന പുഴ 
 കളകളം ഒഴുകുന്ന തോട് 
 പച്ചവിരിച്ച പാടങ്ങൾ 
 വിശാലമായ മുറ്റം 
 ഉയർന്ന മലകൾ 

• വാക്യം മാറ്റി എഴുതാം.
1. മൈതാനത്ത് കുട്ടികൾ വിലങ്ങനെയും കുറുങ്ങനെയും ഓടിക്കളിച്ചു.
മൈതാനത്ത് കുട്ടികൾ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.

2. തൊട്ടുതൊട്ടു വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.
നിരനിരയായി വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.
അടുത്തടുത്തായി വച്ചിരിക്കുന്ന ഭരണികൾ കാണാൻ നല്ല ചന്തമുണ്ട്.

3. റോഡരികിൽ കൂറ്റൻ കെട്ടിടങ്ങൾ.
റോഡരികിൽ വലിയ കെട്ടിടങ്ങൾ.
റോഡരികിൽ ആകാശം മുട്ടെ കെട്ടിടങ്ങൾ.

4. നഗരത്തിൽ തൊട്ടുതൊട്ടു വീടുകൾ വച്ചിരിക്കുന്നു.
നഗരത്തിൽ നിരനിരയായി വീടുകൾ വച്ചിരിക്കുന്നു.
നഗരത്തിൽ അടുത്തടുത്തായി വീടുകൾ വച്ചിരിക്കുന്നു.

5. റോഡിന്റെ ഇരുവശവും ധാരാളം മരങ്ങൾ.
റോഡിന്റെ അപ്പുറവും ഇപ്പുറവും ധാരാളം മരങ്ങൾ.

• പാഠത്തിൽ ഉള്ളതുപോലെ ആശയം ക്രമപ്പെടുത്തി എഴുതാം 
നഗരത്തിരക്കിലൂടെ കാർ നീങ്ങി.
മുത്തശ്ശിക്ക് സന്തോഷമായി 
യാത്രയ്ക്ക് തയാറായി.
ഗ്രാമത്തിലെ കാഴ്ചകൾ കണ്ടു.
• ശരിയാണോ എന്ന് പരിശോധിക്കാം.....
യാത്രയ്ക്ക് തയാറായി.
നഗരത്തിരക്കിലൂടെ കാർ നീങ്ങി.
ഗ്രാമത്തിലെ കാഴ്ചകൾ കണ്ടു.
മുത്തശ്ശിക്ക് സന്തോഷമായി 

• എത്ര കളികളുടെ പേരറിയാം 
പലതരം നാടൻകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. അവയിൽ പലതും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. 
 കുട്ടിയും കോലും 
 ഈർക്കിൽ കളി 
 കള്ളനും പോലീസും 
 കൊത്തക്കല്ലുകളി 
 പാമ്പും കോണി 
 കുഴിപ്പന്തുകളി 
 ആകാശം ഭൂമി 
 ഏറു പന്തുകളി 
 കക്കുകളി 
 കണ്ണുകെട്ടിക്കളി 
 കിളിത്തട്ടുകളി 
 ഒളിച്ചുകളി 
 ഗോലികളി 
 കബഡി കളി 
 ചെമ്പഴുക്ക കളി 
 തൂപ്പ് വച്ചുകളി 
 തൊപ്പിക്കളി 
 തീപ്പെട്ടിപ്പടം കളി  
• പലതരം നാടൻകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. അവയിൽ ചിലതിന് ചില ഉപകരണങ്ങൾ വേണം. അവയെ ഒന്ന് തരം തിരിച്ചാലോ? 
ഉപകരണങ്ങൾ വേണ്ട കളികൾ 
 കുട്ടിയും കോലും
 കൊത്തക്കല്ലുകളി 
 പാമ്പും കോണിയും 
 കുഴിപ്പന്തുകളി  
 ഏറുപന്തുകളി 
 കക്കുകളി 
 കസേരകളി 
 ചാക്കിലോട്ടം
 കുഴിപ്പന്തുകളി 
 കിളിത്തട്ടുകളി 
 ഗോലികളി  
 കണ്ണുകെട്ടിക്കളി 
 ഈർക്കിൽ കളി

ഉപകരണങ്ങൾ വേണ്ടാത്ത കളികൾ 
 കള്ളനും പോലീസും
 ആകാശം ഭൂമി 
 ഒളിച്ചുകളി  
 കബഡി കളി 

• ഈ കളികളിൽ ചിലത് സംഘം ചേർന്ന് കളിക്കാവുന്നവയും ചിലത് രണ്ടു പേർക്ക് കളിക്കാവുന്നവയുമാണ് അവയെ ഒന്ന് രണ്ടായി തിരിച്ചാലോ?
രണ്ടുപേർ ചേർന്ന് കളിക്കാവുന്നവ 
 കക്കുകളി 
 ഈർക്കിൽ കളി
 ........................

സംഘം ചേർന്ന് കളിക്കാവുന്നവ 
 ആകാശം ഭൂമി 
 കബഡികളി
 ........................

• എനിക്കിഷ്ടപ്പെട്ട കളി 
• നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയെക്കുറിച്ച് വിവരണമെഴുതു 
 ഒളിച്ചുകളി
ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോട് / ചുമരിനോട് അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു

• പൊതുയിടങ്ങളെ കണ്ടെത്താം എഴുതാം 
• നമ്മുടെ നാട്ടിലെ പൊതു ഇടങ്ങൾ ഏതൊക്കെയാണ്? എഴുതിയാലോ?
 ബസ് കാത്തിരിപ്പുകേന്ദ്രം 
 പുഴയുടെ തീരം 
 കുളക്കടവ് 
 കായൽത്തീരം 
 മൈതാനം 
 പാർക്ക് 
 കടൽത്തീരം 
 ആൽചുവടുകൾ 
 ചന്ത

നമ്മുടെ സ്ഥലത്തെ പൊതു സ്ഥാപനങ്ങൾ 
 വിദ്യാലയം 
 പോലീസ് സ്റ്റേഷൻ 
 ആശുപത്രി 
 പഞ്ചായത്ത് ഓഫീസ്
 വില്ലേജ് ഓഫീസ് 
 ബാങ്ക് 
 റെയിൽവേ സ്റ്റേഷൻ 
 പോസ്റ്റ് ഓഫീസ് 

പൊതുസ്ഥാപനങ്ങളും അവ നൽകുന്ന സേവനങ്ങളും
 സ്‌കൂൾ : കുട്ടികൾക്ക് അറിവ് നൽകുന്നു
 ആശുപത്രി : രോഗികൾക്ക് ചികിത്സ നൽകുന്നു
 ബാങ്ക് : നിക്ഷേപം സ്വീകരിക്കുന്നു, വായ്പ നൽകുന്നു
 പോലീസ് സ്റ്റേഷൻ : ക്രമസമാധാനം നിലനിർത്തുന്നു
 പഞ്ചായത്ത് ഓഫീസ് : സർട്ടിഫിക്കറ്റുകൾ നൽകുന്നു 
• ബോർഡുകൾ എവിടെയൊക്കെ?വാക്കുകൾ എഴുതാം 
• പൊതു ഇടങ്ങളിൽ വയ്‌ക്കാനുള്ള ബോർഡുകൾ തയാറാക്കാം... അവയിൽ എഴുതാനുള്ള വാക്കുകൾ കണ്ടെത്താം..
 ഇവിടെ തുപ്പരുത്.
 പരിസരം വൃത്തിയായി സൂക്ഷിക്കുക.
 ചപ്പുചവറുകൾ ഇവിടെ നിക്ഷേപിക്കരുത്.
 പുഴയിലേക്ക് മാലിന്യം വലിച്ചെറിയരുത്.
 നിശബ്ദത പാലിക്കുക 
 ക്യു പാലിക്കുക.
 മാലിന്യം വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
 പാർക്കും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 
 ചപ്പുചവറുകൾ വലിച്ചെറിയരുത്.

• നിങ്ങളുടെ കൂട്ടുകാരുടെ കുടുംബങ്ങളിൽ ഏതെല്ലാം തൊഴിൽ ചെയ്യുന്നവരുണ്ട് ?
നമ്മുടെ ചുറ്റുപാടും എന്തെല്ലാം തൊഴിലുകളാണ് കാണുന്നത്? ചിത്രം നോക്കൂ ചിത്രത്തിൽ ഉള്ളവർ എന്തൊക്കെയാണ് ചെയ്യുന്നത്?
 പോലീസ് 
 ഓട്ടോഡ്രൈവർ 
 തയ്യൽക്കാരി 
 കൃഷിക്കാരൻ 
 മീൻവില്പനക്കാരൻ 
 അധ്യാപിക 
 മൺപാത്ര വില്പനക്കാരൻ  
ഇവ കൂടാതെ ധാരാളം ജോലികൾ ഉണ്ട് അവയും എഴുതിയാലോ?
 കൽപ്പണി 
 തടിപ്പണി 
 കടക്കാരൻ 
 വിൽപ്പനക്കാരൻ 
 ഓഫീസ് ജോലി 
  ........................

• വാക്കുകൾ എഴുതാം, വായിക്കാം 
 രഥം 
 രാധ 
 പാത
 പാദം 
 ജാഥ  
 ഗദ 
 ഗീത 
 താര 
 ഗീതം 
 കഥ 
 നദി  
 യദു 
• വാക്യങ്ങൾ എഴുതാം 
• കണ്ടെത്തിയ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ ഉണ്ടാക്കാം..
 ഗീത തിരി തെറുത്തു.
 ഗീത പത പറത്തി.
 രഥം പാതയിലൂടെ ഓടിപ്പോയി.
 രാധ ജാഥയിൽ പങ്കെടുത്തു.
 താര നിധി കണ്ടെത്തി.
 താര ദാനം ചെയ്തു.
 യദു കഥ പറഞ്ഞു.
 ഗീത പാദത്തിൽ പാദസരം അണിഞ്ഞു.

• മലനാടിന്റെ പ്രത്യേകതകൾ എഴുതാം 
• പറയാം, എഴുതാം 
• മലനാടിന്റെ എന്തൊക്കെ പ്രത്യേകതകളാണ് കവിതയിൽ - പറഞ്ഞിരിക്കുന്നത്?
 കുളം,തോട്, ചോലകൾ, അരുവികൾ പലതരം പൂക്കൾ, കാട്, മലനിരകൾ, വയലുകൾ, പലതരം പക്ഷിമൃഗങ്ങൾ 

• കവിതയുടെ ആശയം സ്വന്തം വാക്യത്തിൽ പറയൂ... എഴുതൂ...
കുളവും തോടും നല്ല തണുപ്പ് നൽകുന്ന ചോലകളും കളകളം ഒഴുകുന്ന അരുവികളും എല്ലാമുള്ള മനോഹരമായ നാടാണ് മലനാട്. കാറ്റുകളുടെ പാട്ട് കാതോർത്ത് നിൽക്കുന്ന പൂക്കളുണ്ട് ഇവിടെ. കാടുകളും മേടുകളുമുണ്ട്. കതിരുകൾ നിറഞ്ഞു നിൽക്കുന്ന വയലുകളുണ്ട്. നിരനിരയായി നിൽക്കുന്ന തെങ്ങുകളുണ്ട്.പക്ഷികൾ പാടുന്ന പൂന്തോട്ടങ്ങളുണ്ട്. ഇങ്ങനെ വളരെമനോഹരമായ കാഴ്ചകൾ നൽകുന്ന ഒന്നാണ് എന്റെ നാട്.
• എഴുതാം 
കുളവും തോടും , കാടും മേടും - ഇതുപോലെ ഒരുമിച്ചു ചേർക്കാവുന്ന മറ്റേതെല്ലാം പദങ്ങൾ നിങ്ങൾക്കറിയാം? എഴുതൂ.....
 അച്ഛനും അമ്മയും 
 ചക്കയും മാങ്ങയും 
 കുട്ടിയും കോലും 
 കടലും കായലും 
 കാറ്റും മഴയും 
 ഇടിയും മിന്നലും 
 രാവും പകലും 
 വയലും തൊടിയും 
 കാറ്റും കടലും 
 ഓളവും തീരവും 
 തിരയും തീരവും 
 മാനും മയിലും 
 ഇരുളും വെളിച്ചവും 

• പറയാം എഴുതാം 
ഈ കവിതയ്ക്ക് ഒരു തലക്കെട്ട് നൽകൂ...
 മലനാട് 
 എന്റെ സുന്ദരഗ്രാമം 
 എന്റെ സുന്ദരനാട് 

👉 Class 2 മറ്റ് വിഷയങ്ങളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക  


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here