Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 01 പീലിയുടെ ഗ്രാമം - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - പീലിയുടെ ഗ്രാമം - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 01 Peeli’s Village - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 01: പീലിയുടെ ഗ്രാമം - ചോദ്യോത്തരങ്ങൾ 
♦ കൂട്ടത്തിലെ അഞ്ചാമത്തെ ആളായി നിങ്ങളെ സ്വയം പരിചയപ്പെടുത്തുക.
• എന്റെ പേര് ---------------
• ഞാൻ ഒരു ഗ്രാമത്തിലാണ് / പട്ടണത്തിലാണ് താമസിക്കുന്നത്
• എൻ്റെ അച്ഛന്റെ പേര് -----------
• എൻ്റെ അമ്മയുടെ പേര്  ----------
• എനിക്ക് ഒരു സഹോദരൻ/സഹോദരി ഉണ്ട്

♦ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അതിഥിതൊഴിലാളികൾ കുടുംബമായി എത്തുന്നത്?
• അസം 
• ബീഹാർ 
• പശ്ചിമബംഗാൾ 
• ഝാർഖണ്ഡ് 

♦ നിങ്ങൾ സ്വയം പരിചയപ്പെടുത്തിയല്ലോ? നിങ്ങൾ പറഞ്ഞുകഴിഞ്ഞ വിവരങ്ങളോടൊപ്പം നിങ്ങളുടെ ഹോബി, ഒഴിവുസമയം ചെലവഴിക്കുന്ന രീതികൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം ചേർത്ത് വിപുലപ്പെടുത്തിയ വ്യക്തിഗത പ്രൊഫൈൽ (വ്യക്തിഗത വിവരങ്ങൾ) ഉണ്ടാക്കാൻ ശ്രമിക്കുക. 
• എൻ്റെ ഹോബികൾ ചിത്രംവരയ്ക്കുക/കഥകൾ വായിക്കുക/സംഗീതം കേൾക്കുക /ക്രിക്കറ്റ് കളിക്കുക/ നൃത്തം ചെയ്യുക/ ടിവി കാണുക/ക്രാഫ്റ്റ് വർക്ക് ചെയ്യുക തുടങ്ങിയവയാണ്.
• അധ്യാപകൻ/ഡോക്ടർ/പോലീസ് ഓഫീസർ ആകുക എന്നതാണ് എൻ്റെ ആഗ്രഹം
• എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്
• ഞാൻ എന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നു
• എല്ലാ ജീവജാലങ്ങളോടും ഞാൻ ദയയുള്ളവനാണ്
• ഞാൻ പ്രകൃതിയെ സ്നേഹിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

♦ നിങ്ങളും ഇവർക്കൊപ്പം യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയല്ലേ? നിങ്ങൾക്കും ഉണ്ടാവില്ലേ ചില ആശങ്കകൾ? താഴെ നിങ്ങളെ വരച്ചുചേർത്ത് നിങ്ങളുടെ ചിന്തകൾ ഇവിടെ എഴുതിച്ചേർക്കൂ.
• അതെ, യാത്ര പോകാൻ ഞാൻ വളരെ ആവേശത്തിലാണ്.
• മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങാൻ എനിക്ക് നന്നായി ശ്രമിക്കേണ്ടി വന്നു.
• യാത്രയ്ക്കിടെ കഴിക്കാൻ അമ്മ എനിക്ക് ലഘുഭക്ഷണം തന്നുവിട്ടു.
• എൻ്റെ സുഹൃത്തുക്കൾക്കും പീലിക്കും അവളുടെ കുടുംബത്തിനും വേണ്ടി കൂടി അമ്മ തന്നു വിട്ടു.

♦ വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്ന ഇവർ എങ്ങനെയാവും ഇത്ര അടുപ്പമുള്ള കൂട്ടുകാരായത്? ഇവർ സുഹൃത്തുക്കളാകാൻ ഇടയായ സാഹചര്യം സങ്കല്പിച്ച് എഴുതുക.
• ഒരുമിച്ച് സമയം ചിലവഴിക്കാനും പരസ്പരം സഹായിക്കാനും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ സുഹൃത്തുക്കൾ ഇത്രയും അടുപ്പത്തിലായത്. 
 അവർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് വന്നവരാണെങ്കിലും, അവർ പരസ്പരം ബഹുമാനിക്കുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും പരസ്പരം നന്നായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

♦ നിങ്ങൾ എന്തെല്ലാം സാധനങ്ങൾ യാത്രയ്ക്കായി കരുതും? എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ ആലോചിക്കുക? നിങ്ങളുടെ ബാഗും സാധനങ്ങളും വരച്ച് ചിന്തയും എഴുതി അവതരിപ്പിക്കുക.
• ബാഗ്, വസ്ത്രങ്ങൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ലഘുഭക്ഷണം തുടങ്ങിയവ. 
പീലിയുടെ ഗ്രാമത്തിലെ കാഴ്ചകൾ കാണാൻ എനിക്ക് കൊതിയാകുന്നു. എന്റെ കൂട്ടുകാരോടൊപ്പം എനിക്ക് ആ കാഴ്ചകൾ ആസ്വദിക്കണം.

♦ യാത്രാഗാനങ്ങൾ അറിയാമോ? അവ ശേഖരിച്ച് ക്ലാസിൽ സംഘമായി അവതരിപ്പിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യാത്രാഗാനം ഇവിടെ എഴുതിച്ചേർക്കൂ.
ഗാനം - 1
ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ
രണ്ടാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
രണ്ടു ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ
മൂന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ
നാലാം നാൾ ഉല്ലാസയാത്ര പോയപ്പോൾ
നാലു നാരങ്ങ മൂന്നു മുക്കുറ്റി രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ

ഗാനം - 2
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്പ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ

♦ പീലിക്കുള്ള മറുപടി എഴുതിച്ചേർക്കു.
നിങ്ങളുടെ ഗ്രാമത്തിലെ കുളങ്ങളുടെയും പുഴയുടെയും നെൽവയലുകളുടെയും കുന്നുകളുടെയുമൊക്കെ മനോഹാരിതയിൽ മതിമറന്ന് പോയതിനാലാണ് ഞങ്ങൾ വൈകിയത്.
♦ പീലിയുടെ ഗ്രാമത്തെക്കുറിച്ച് നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
• പീലിയുടെ ഗ്രാമം വളരെ സുന്ദരമായിരിക്കും 
• പുഴകളും തോടുകളും വയലുകളും കുന്നുകളുമൊക്കെ ഉണ്ടാകും.
• വാഹനങ്ങളുടെ തിരക്കോ ബഹളമോ ഉണ്ടാകില്ല 
• ആളുകൾ വളരെ നല്ലവരായിരിക്കും.

♦ നമുക്ക് പീലിയുടെ അച്ഛനെ അഭിമുഖം ചെയ്താലോ? അതിനുള്ള ചോദ്യങ്ങൾ തയ്യാറാക്കൂ. 
• ഇത്രയും സ്വാദിഷ്ടമായ മീൻ കറി എങ്ങനെയാണ് പാചകം ചെയ്യുന്നത്?
• ഏത് തരം വിളകളാണ് നിങ്ങൾ കൃഷിചെയ്യുന്നത്?
• ഏതൊക്കെ മൃഗങ്ങളെയാണ് വളർത്തുന്നത് ?
• വിളകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത് ?
• നിങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെയാണ് വിൽക്കുന്നത്?
• പുതിയ തലമുറയ്ക്ക് എന്ത് ഉപദേശമാണ് നിങ്ങൾ നൽകുന്നത്?

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ എന്തുകൊണ്ടാവാം ഒരേ നഗരത്തെ പറ്റി വിക്കിയും അപ്പുവും രണ്ടുതരം അഭിപ്രായം പറഞ്ഞിട്ടുണ്ടാവുക?
വിക്കിക്കും അപ്പുവിനും ഒരേ നഗരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്, കാരണം അവരുടെ സാഹചര്യങ്ങൾ  വ്യത്യസ്തമായിരുന്നു. ഇന്റർനെറ്റും, വൈഫൈയും, മൊബൈൽ ഗെയിമുകളും ഉൾപ്പെടെയുള്ള എല്ലാസൗകര്യങ്ങളും വിക്കിക്ക് ലഭിച്ചിരുന്നതിനാൽ വിക്കി നഗരത്തെയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ അപ്പുവിന് നഗരത്തേക്കാൾ ഗ്രാമമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്, കാരണം ഗ്രാമത്തിന്റെ മനോഹാര്യതയും, ശാന്തതയും അവന് കൂടുതൽ സന്തോഷം നൽകി.

♦ നിങ്ങളുടെ നാട്ടിൽ ആഴ്ചച്ചന്തകൾ, സ്ഥിരം ചന്തകൾ, വൈകുന്നേരച്ചന്തകൾ എന്നിവയൊക്കെ ഉണ്ടാകുമല്ലോ? മുതിർന്നവരുടെ ഒപ്പം അവ സന്ദർശിച്ച് അവിടത്തെ ഇടപാടുകൾ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കൂ.
• ഗ്രാമങ്ങളിൽ ആഴ്ചചന്തകൾ സാധാരണമാണ്.
• തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഗ്രാമവാസികൾ ഇവിടെ എത്തുന്നു.
• ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ, • വീട്ടുപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ ഇത്തരം ചന്തകളിൽ ലഭ്യമാണ്.
• കർഷകർ പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കാൻ കൊണ്ടുവരുന്നു.
♦ നിങ്ങൾക്കൊപ്പം പീലിയുടെ ഗ്രാമത്തിൽ വന്ന കൂട്ടുകാർ അവരുടെ അഭിപ്രായം പങ്കുവച്ചല്ലോ. നിങ്ങൾക്കും പീലിയുടെ ഗ്രാമത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടാവില്ലേ? ഗ്രാമക്കാഴ്ച നിങ്ങളെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് ഇവിടെ എഴുതിച്ചേർക്കു 
• പീലിയുടെ ഗ്രാമം വളരെ ശാന്തവും മനോഹരവുമാണ്. 
• ധാരാളം കുളങ്ങളുണ്ട്, ഈ കുളങ്ങളിൽ കുട്ടികൾ നീന്താൻ പഠിക്കുന്നു. 
• ധാരാളം നെൽപ്പാടങ്ങളുണ്ട്, കൊയ്ത്തിനുശേഷം രണ്ടാംവിളയിറക്കുന്നതിനായി ഉഴുതുമറിച്ച വയലിൽ കാളപൂട്ട് മത്സരങ്ങൾ നടക്കുന്നു. 
• ഗ്രാമത്തിൽ വിവിധ തരത്തിലുള്ള ഉത്സവങ്ങളുണ്ട്.  
• ഗ്രാമവാസികൾക്ക് സാധനങ്ങൾ വാങ്ങാനും അവർ ഉണ്ടാക്കിയവ വിൽക്കാനും ആഴ്ചചന്തകളുണ്ട്.
• പീലിയുടെ ഗ്രാമത്തിലെ ഈ കാഴ്ചകൾ എനിക്കും സുഹൃത്തുക്കൾക്കും നല്ലൊരു അനുഭവമായിരുന്നു. 
• ഗ്രാമത്തിൻ്റെ ഭംഗിയും ശാന്തതയും ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

♦ നാലുപേരും അവരുടെ മുൻധാരണ തിരുത്തി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? പീലിയുടെ ഗ്രാമത്തിലൂടെ നിങ്ങളും സഞ്ചരിച്ചുവല്ലോ. ഈ യാത്രയ്ക്കിടയിൽ നിങ്ങൾക്ക് എന്തെല്ലാം പുതിയ അറിവുകളാണ് ഉണ്ടായത്? നിങ്ങളുടെ അനുഭവം കൂട്ടുകാരോട് പങ്കുവയ്ക്കു.
• നഗരത്തേക്കാൾ മനോഹരമാണ് ഗ്രാമം.
• ശുദ്ധജലവും ശുദ്ധവായുവും വൃത്തിയുള്ള ചുറ്റുപാടും കൊണ്ട് അനുഗ്രഹീതമാണ് ഗ്രാമങ്ങൾ.
• ഗ്രാമങ്ങളിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്.
• ഇവിടെ ധാരാളം ഉത്സവങ്ങളുണ്ട്, എല്ലാവരും ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു.
• ഇൻ്റർനെറ്റും മൊബൈൽ ഫോണും ഇല്ലെങ്കിലും ആളുകൾ ഗ്രാമങ്ങളിൽ സന്തോഷത്തോടെ ജീവിക്കുന്നു.
• കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ധാരാളം കളിസ്ഥലങ്ങളും മറ്റും ഗ്രാമങ്ങളിലുണ്ട്.




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here