Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 01 ഒറ്റയല്ലൊരു ജീവിയും - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 Basic Science (Malayalam Medium) The Chain of Life | Text Books Solution Basic Science (Malayalam Medium) Chapter 01 ഒറ്റയല്ലൊരു ജീവിയും. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ഒറ്റയല്ലൊരു ജീവിയും - ചോദ്യോത്തരങ്ങൾ
1. പലതരം ആഹാരം കഴിക്കുന്ന ജീവികൾ നമുക്ക് ചുറ്റുമുണ്ട്. ആടിന്റെ പ്രധാന ആഹാരമെന്താണ് ?
• പ്ലാവില
• പഴത്തൊലി

2. സസ്യഭാഗങ്ങൾ ആഹാരമാക്കുന്ന ജീവികൾക്കുദാഹരണങ്ങൾ കണ്ടെത്തുക.
മാൻ, പുൽച്ചാടി, മുയൽ, പശു, ആട്, ആന 

3. ചിത്രത്തിലുള്ള ജീവികൾ ഏതെല്ലാമെന്ന് കണ്ടെത്തിയെഴുതുക.
തവള, പാമ്പ്, പുഴു, ഞണ്ട്, കാക്ക, ആമ, പുൽച്ചാടി, കൊക്ക്, ഒച്ചുകൾ, തുമ്പി 
i. ഇവയിൽ സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികൾ ഏതെല്ലാമാണ്?
ചെറുമീനുകൾ, പുൽച്ചാടി, പുഴു, ഒച്ച്, ആമ, തുമ്പി

ii. ഇവയിൽ ചെറുമീനുകളെ ആഹാരമാക്കുന്ന ജീവികൾ ഏതെല്ലാമാണ്?
വലിയ മീനുകൾ, തവള, കൊക്ക്, പക്ഷി, ഞണ്ട്, നീർക്കോലി

4. വലിയ മീനുകൾ ചെറുമീനുകളെ ആഹാരമാക്കുന്നു. കൊക്കുകൾ മീനുകളെ ആഹാരമാക്കുന്നു. വയലിലുള്ള മറ്റു ജീവികളെയും ഉൾപ്പെടുത്തി ചിത്രീകരണം പൂർത്തിയാക്കൂ.
5. മാൻ, മുയൽ, പുൽച്ചാടി തുടങ്ങിയ ജീവികൾ സസ്യങ്ങളെ ആഹാരമാക്കുന്നവയാണല്ലോ. ഇവയെ ആഹാരമാക്കുന്ന മറ്റു ജീവികളെക്കൂടി ഉൾപ്പെടുത്തി ആഹാരബന്ധം പൂർത്തിയാക്കൂ.
6. കൂടുതൽ ജീവികളെ ഉൾപ്പെടുത്തി ആഹാരബന്ധം വിപുലീകരിച്ച് ശാസ്ത്രപുസ്തകത്തിൽ ചിത്രീകരിക്കൂ.
• പുല്ല് —> മാൻ —> സിംഹം
• പുല്ല് —> മുയൽ —> കടുവ
• പുല്ല് —> ആട് —> കടുവ
• പുല്ല് —> മാൻ —> കടുവ
• പുല്ല് —> മുയൽ —> മനുഷ്യൻ
• പുല്ല് —> ആട് —> മനുഷ്യൻ
• പുല്ല് —> പുഴു —> കോഴി —> മനുഷ്യൻ
• പുല്ല് —> പുൽച്ചാടി —> കോഴി —> മനുഷ്യൻ
• പുല്ല് —> പുഴു —> തവള —> പാമ്പ് —> കഴുകൻ
• പുല്ല് —> പുൽച്ചാടി —> തവള —> പാമ്പ് —> കഴുകൻ
• പുല്ല് —> പുഴു —> ഓന്ത് —> പാമ്പ്—> കഴുകൻ
• പുല്ല് —> പുൽച്ചാടി —> കോഴി —> പാമ്പ് —> കഴുകൻ
• പുല്ല് —> പുൽച്ചാടി —> ഓന്ത് —> പാമ്പ് —> കഴുകൻ
• പുല്ല് —> പുഴു —> കോഴി —> പാമ്പ് —> കഴുകൻ

7. ആഹാരശൃംഖലാജാലം എന്നാലെന്ത്?
ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് ആഹാരശൃംഖലാജാലം (food web).

8. പ്ലവകങ്ങൾ എന്നാലെന്ത് ?
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് പ്ലവകങ്ങൾ. സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉത്പാദകരാണിവ.

9. ചുവടെ നൽകിയ പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് ഈ ജീവികളെ ഉൾപ്പെടുത്തി ഒരു ആഹാരശൃംഖലാജാലം ചിത്രീകരിക്കൂ.
• പ്ലവകങ്ങൾ —> ചെറുമത്സ്യങ്ങൾ —> മത്തി 
• പ്ലവകങ്ങൾ —> മത്തി —> സ്രാവ്
• പ്ലവകങ്ങൾ —> ചെറുമത്സ്യങ്ങൾ —> കണവ —> സ്രാവ്
• പ്ലവകങ്ങൾ —> മത്സ്യങ്ങൾ —> കടലാമ —> സ്രാവ്

10. മത്സ്യത്തിന് നിലനിൽക്കാൻ എന്തെല്ലാം ഘടകങ്ങൾ ആവശ്യമാണ്?
● സൂര്യപ്രകാശം
● ജലസസ്യങ്ങൾ
● ജലം 
● ഓക്സിജൻ 
● സൂക്ഷ്മാണുക്കൾ
● വിരകൾ
● അനുയോജ്യമായ താപനില

11. കുളത്തിലെ ഘടകങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
12. എന്താണ് ആവാസം ?
ജീവികൾക്ക് നിലനില്പിനാവശ്യമായ എല്ലാഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടിനെ ആവാസം എന്ന് വിളിക്കുന്നു.

13. നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച് വിവിധതരം ആവാസ വ്യവസ്ഥകൾ കണ്ടെത്തു.
• വയൽ 
• കുളം 
• കാവുകൾ 
• തോടുകൾ 
• പുഴകൾ 
• കായൽ 
• പുൽമേടുകൾ
• മരുഭുമികൾ 
• കണ്ടൽക്കാടുകൾ
• ധ്രുവപ്രദേശം
 സമുദ്രങ്ങൾ 

14. ഈ ആവാസവ്യവസ്ഥയിൽ നിന്ന് കടുവകൾ ഇല്ലാതായാൽ എന്ത് സംഭവിക്കും?
ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലാണ് കടുവകൾ. കടുവകൾ ഇല്ലാതായാൽ, കടുവയുടെ ഭക്ഷണമായ മാൻ, കുറുക്കൻ, കാട്ടുപോത്ത് എന്നിവയുടെ എണ്ണം വർദ്ധിക്കും.
15. നമ്മുടെ നാട്ടിലെ കുളത്തിലേക്ക് ആഫ്രിക്കൻ മുഷി എത്തിയാൽ ആവാസത്തിന് എന്തു സംഭവിക്കും?
ആഫ്രിക്കൻ ഭൂകാണ്ഡത്തിൽ കാണുന്നതും വളരെ പെട്ടെന്ന് പെരുകുന്നതുമായ ഒരു മത്സ്യമാണ് ആഫ്രിക്കൻ മുഷി. നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ ഇവ എത്തിയാൽ നാടൻ മത്സ്യങ്ങളെയെല്ലാം അവ തിന്നു തീർക്കും. എന്നാൽ ആഫ്രിക്കൻ മുഷിയെ ഇരയാക്കുന്ന ജലജീവികൾ നമ്മുടെ ജലാശയങ്ങളിൽ ഇല്ല. ഇത് ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമാണ്.

16. എന്താണ് ആഹാര ശൃംഖല?
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാര ബന്ധമാണ് ആഹാരശൃംഖല.
● ഇത്തരത്തിലുള്ള കൂടുതൽ ശ്രേണികൾ കണ്ടെത്തി എഴുതുക.
• പുല്ല് —> പുൽച്ചാടി —> തവള —> പാമ്പ് —> കഴുകൻ
• പുല്ല് —> അണ്ണാൻ —> പാമ്പ് 
• പുല്ല് —> അണ്ണാൻ —> പൂച്ച 
• പുല്ല് —> അണ്ണാൻ —> കുറുക്കൻ

● നിങ്ങൾ എഴുതിയ ഭക്ഷണ ശൃംഖലകൾ താരതമ്യം ചെയ്ത് നിങ്ങളുടെ സയൻസ് ഡയറിയിൽ പട്ടികപ്പെടുത്തുക.
● എല്ലാ ആഹാരശൃംഖലകളും ആരംഭിക്കുന്നത് 
ഏത് ജീവിവിഭാഗത്തിൽ നിന്നാണ്?
സസ്യങ്ങൾ

17. സസ്യങ്ങൾക്ക് ആഹാരനിർമ്മാണത്തിന് ആവശ്യമായ പ്രധാന ഘടകങ്ങൾ ഏതെല്ലാം ?
• കാർബൺ ഡൈ ഓക്സൈഡ്
• സൂര്യപ്രകാശം
• വെള്ളം
• ഹരിതകം 

18. നിങ്ങളുടെ പരിസരത്തിലെ ചെടികൾ നിരീക്ഷിച്ച് ഒരേരീതിയിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നവയെ കൂട്ടങ്ങളാക്കു.
19. നിങ്ങളുടെ പരിസരത്തുനിന്നും വ്യത്യസ്ത നിറങ്ങളിലുള്ള ഇലകൾ ശേഖരിക്കുക. ശേഖരിച്ച ഇലകൾ ബ്ലോട്ടിംഗ് പേപ്പറിൽ ഉരച്ചുനോക്കുക. നിങ്ങളുടെ നിരീക്ഷണം പട്ടികയിൽ എഴുതുക. ഗോൾഡൻ പോത്തോസ്‌ 
20. എന്താണ് വര്‍ണകങ്ങൾ?
• ഇലകള്‍ക്കും തണ്ടുകള്‍ക്കും പൂക്കള്‍ക്കും പഴങ്ങള്‍ക്കും നിറം നല്‍കുന്നത്‌ വര്‍ണകങ്ങളാണ്‌.

21. എന്താണ് ഹരിതകം?
ഇലകളിലെ പച്ചനിറമുള്ള വർണ്ണകമാണ് ഹരിതകം 

22. നിങ്ങളുടെ സ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനം നിരീക്ഷിക്കു. വിവിധനിറങ്ങളിലുള്ള പൂക്കളും ഇലകളും കാണുന്നില്ലേ? പച്ചനിറത്തിന് കാരണം ഹരിതകമാണെന്ന് കണ്ടല്ലോ, മറ്റ് നിറങ്ങൾക്ക് കാരണമായ വർണകങ്ങൾ ഏതെല്ലാമാണ്? പട്ടിക നോക്കി കണ്ടെത്തു. 

23. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന് ഉപയോഗിക്കുന്ന വാതകം?
കാർബൺ ഡൈ ഓക്സൈഡ്

24. ജീവജാലങ്ങൾ ശ്വസനത്തിനായി ഉപയോഗിക്കുന്ന വാതകം?
ഓക്സിജൻ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

25. കണ്ണുകൾ കൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്.
മൈക്രോസ്കോപ്പ്

26. സ്റ്റോമാറ്റ എന്നാലെന്ത് ?
ഇലകളിലെ സൂക്ഷ്മ സുഷിരങ്ങൾ സ്റ്റോമറ്റ എന്നറിയപ്പെടുന്നു. ഈ സുഷിരങ്ങളിലൂടെയാണ് അന്തരീക്ഷ വായു സസ്യങ്ങളിലേക്ക് പ്രവേശിക്കുന്നത്. പ്രകാശസംശ്ലേഷണത്തിൻ്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.
27. എപ്പിഫൈറ്റുകൾ എന്താണ്?
വാസസ്ഥലത്തിനായി മാത്രം ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളെ എപ്പിഫൈറ്റുകൾ എന്ന് വിളിക്കുന്നു. 
ഓർക്കിഡുകൾ എപ്പിഫൈറ്റുകൾക്ക് ഉദാഹരണങ്ങളാണ്.

28. എപ്പിഫൈറ്റുകൾ വളരുന്നത്കൊണ്ട് ആതിഥേയ സസ്യത്തിന് ദോഷമുണ്ടാകുമോ? എപ്പിഫൈറ്റുകളുടെ വേരുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ഇല്ല, ചെറിയ വേരുകൾ മരത്തിൽ പറ്റിപ്പിടിച്ച് വളരാൻ എപ്പിഫൈറ്റുകളെ സഹായിക്കുന്നു. കട്ടികൂടിയ വേരുകൾ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നു.

29. എന്താണ് അർദ്ധ പരാദങ്ങൾ?
ആതിഥേയ സസ്യത്തിൽ നിന്ന് ജലവും ലാവണവും വലിച്ചെടുത്ത്  സ്വയം ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളെ അർദ്ധ പരാദങ്ങൾ എന്നുവിളിക്കുന്നു.
ഉദാ: ഇത്തിൾക്കണ്ണി 

30. പൂർണപരാദങ്ങൾ എന്നാലെന്ത് ?
ആതിഥേയ സസ്യത്തിൽ നിന്ന് പോഷകഘടകങ്ങൾ വലിച്ചെടുക്കാൻ കഴിയുന്ന വേരുകളുള്ള സസ്യങ്ങളെ പൂർണപരാദങ്ങൾ എന്ന് വിളിക്കുന്നു.
ഉദാ; മൂടില്ലാത്താളി 

വിലയിരുത്താം 

31. ചുവപ്പ് നിറത്തോടുകൂടിയ ഇലകളുള്ള സസ്യങ്ങൾക്ക് സ്വയം ആഹാരം നിർമ്മിക്കാൻ കഴിയില്ല. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? എന്തുകൊണ്ട്?
ഇല്ല, ഞാൻ അഭിപ്രായത്തോട് യോജിക്കുന്നില്ല. ചുവന്ന നിറമുള്ള ഇലകളിൽ ഹരിതകം അടങ്ങിയിട്ടുണ്ട്. ചുവന്ന നിറമുള്ള ഇലകളുള്ള ചെടികൾക്ക് ഹരിതകം ഉള്ളതിനാൽ പ്രകാശസംശ്ലേഷണം വഴി സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ കഴിയും.

32. ഈ ആഹാരശൃംഖലയിൽ തവളകളുടെ എണ്ണം കുറഞ്ഞാൽ എന്ത് സംഭവിക്കും?
തവളകളുടെ എണ്ണം കുറഞ്ഞാൽ കൊതുകുകളുടെയും പുൽച്ചാടികളുടെയും എണ്ണത്തിൽ വർദ്ധനവുണ്ടാകും, ഇത് ആവാസവ്യവസ്ഥയ്ക്ക് കാര്യമായ നാശമുണ്ടാക്കും.

👉Chapter 01 ഒറ്റയല്ലൊരു ജീവിയും - Teaching Manual - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here