Kerala Syllabus Class 9 സോഷ്യൽ സയൻസ് II Chapter 01 ലോകത്തിന്റെ നിറുകയിൽ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 9th Social Science II ലോകത്തിന്റെ നിറുകയിൽ | Text Books Solution Social Science II (Malayalam Medium) Geography: Chapter 01 On The Roof of the World
👉ഈ അദ്ധ്യായം English Medium Notes Click here
Questions and Answers for Class 9th Social Science II ലോകത്തിന്റെ നിറുകയിൽ | Text Books Solution Social Science II (Malayalam Medium) Geography: Chapter 01 On The Roof of the World
👉ഈ അദ്ധ്യായം English Medium Notes Click here
Class 9 Social Science - ലോകത്തിന്റെ നിറുകയിൽ - ചോദ്യോത്തരങ്ങൾ
1. ഉത്തര പര്‍വതമേഖല ഭൂപ്രകൃതിസവിശേഷതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ അഞ്ച് ഭൂപ്രകൃതി വിഭാഗങ്ങളായി തിരിക്കാം. അവ ഏതെല്ലാമാണ്?
ഉത്തരം:
1. ഉത്തര പര്‍വതമേഖല
2. ഉത്തരേന്ത്യൻ സമതലം
3. ഉപദ്വീപീയ പീഠഭൂമി
4. ഇന്ത്യൻ മരുഭൂമി
5. തീരസമതലങ്ങളുംദ്വീപുകളും
2. ഇന്ത്യയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗം?
ഉത്തരം: ഉത്തര പര്‍വതമേഖല
3. ഉത്തര പര്‍വതമേഖല എന്നറിയപ്പെടുന്ന ഭൂഭാഗം ഏതാണ്?
ഉത്തരം: "ലോകത്തിന്റെ മേൽക്കൂര'' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുകിഴക്കൻ അതിരായ ഉത്തരപർവതമേഖല
4. 'ലോകത്തിൻ്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പർവതനിര?
ഉത്തരം: പാമീർ പർവതക്കെട്ട്
5. പാമീര്‍ പീഠഭൂമി - ലോകത്തിന്റെ മേല്‍ക്കൂര
ഉത്തരം: മധ്യേഷ്യയില്‍ സ്ഥിതിചെയുന്ന പാമീര്‍ പീഠഭൂമി അറിയപ്പെടുന്നത് ലോകത്തിന്റെ മേല്‍ക്കൂര എന്നാണ്. ഹിന്ദുക്കുഷ്, സുലൈമാന്‍, ടിയാന്‍ഷാന്‍, കു൯ലുന്‍, കാറകോറം മുതലായ പര്‍വതനിരകള്‍ പാമീര്‍ പര്‍വതക്കെട്ടില്‍ നിന്നു വിഭിന്ന ദിശകളിലേക്ക് പിരിഞ്ഞുപോകുന്നു. കാറകോറം പര്‍വതനിരയുടെ തുടര്‍ച്ചയാണ് ടിബറ്റിലെ കൈലാസ പര്‍വതനിരകള്‍.
6. പാമീര്‍ പീഠഭൂമി നിന്ന് ഉത്ഭവിക്കുന്ന മറ്റ് പർവതനിരകൾ ഏതൊക്കെയാണ് ?
ഉത്തരം:
● കുൻലുൻ
● ടിയാൻ ഷാൻ
● ഹിന്ദുകുഷ്
● സുലൈമാന്‍
● കാരക്കോരം
7. ഉത്തര പര്‍വതമേഖല സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
• താരതമ്യേന പ്രായം കുറഞ്ഞതും ഉയര മേറിയതുമാണ് ഈ പർവതനിരകൾ. ശിലാ പാളികൾക്ക് വലനം സംഭവിച്ച് രൂപപ്പെട്ട മടക്കുപർവതങ്ങളാണിവ.
• പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഏകദേശം 2400 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഉത്തരപർവതമേഖലയ്ക്ക് 150 മുതൽ 400 കിലോമീറ്റർ വരെ വീതിയുണ്ട്.
8. ഭൂപ്രകൃതിയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി, ഉത്തര പര്‍വതമേഖലയെ മൂന്നായി തരം തിരിക്കാം. അവ ഏതാണ്?
ഉത്തരം:
1. ട്രാൻസ് ഹിമാലയം
2. ഹിമാലയം
3. കിഴക്കൻ കുന്നുകൾ
9. എന്താണ് പർവതങ്ങൾ?
ഉത്തരം: സമുദ്രനിരപ്പിൽ നിന്നും ശരാശരി 900 മീറ്ററിനുമുകളിൽ ഉയരമുള്ള ഭൂരൂപ ങ്ങൾ പൊതുവെ പർവതങ്ങൾ എന്നാണ് അറിയപ്പെടുന്നത്.
10. മടക്കുള്ള പർവതങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്? ഉദാഹരണങ്ങൾ എഴുതുക. ഹിമാലയവും ആൽപ്‌സും എങ്ങനെയാണ് രൂപപ്പെട്ടത് ?
ഉത്തരം: ഭൂവൽക്കത്തിലെ ശിലാപാളികൾ സമ്മർദ ബലത്താൽ മടങ്ങി മടക്കുപർവതങ്ങൾ രൂപ പ്പെടാറുണ്ട്. വലനം (Folding) എന്ന ഈ പ്രക്രിയയിലൂടെയാണ് മടക്കുപർവതങ്ങൾ രൂപപ്പെടുന്നത്. ഹിമാലയം, ആൽപ്സ് തുടങ്ങിയ പർവതനിരകൾ ഇത്തരത്തിൽ രൂപപ്പെട്ടവയാണ്.
11. ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെട്ടിരിക്കുന്ന പർവതനിരകൾ ഏതാണ്?
ഉത്തരം: കാറകോറം, ലഡാക്ക്, സസ്കര്‍ എന്നീ പര്‍വതനിരകള്‍ ചേര്‍ന്നതാണ് ട്രാന്‍സ് ഹിമാലയം.
12. ഉത്തരപർവതമേഖലയിലെ മൂന്നുവിഭാഗങ്ങളിൽ ഉൾപ്പെടുന്ന പർവത നിരകൾ ഏതെല്ലാമെന്ന് ഭൂപടം (ചിത്രം 1.2) നിരീക്ഷിച്ചുകണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
ഉത്തരം:
13. ട്രാൻസ് ഹിമാലയത്തിൻ്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഭാഗം ................... എന്നും അറിയപ്പെടുന്നു.
ഉത്തരം: ടിബറ്റൻ ഹിമാലയം
14. ട്രാൻസ് ഹിമാലയത്തിൻ്റെ തെക്കായി കിഴക്കോട്ട് വ്യാപിച്ച് കിടക്കുന്ന മൂന്ന് സമാന്തര പർവ്വതനിരകൾ ഏതെല്ലാമാണ്?
ഉത്തരം: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക്
15. ട്രാൻസ് ഹിമാലയത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക
ഉത്തരം: ഉത്തരപർവതമേഖലയിൽ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയം ടിബറ്റൻ ഹിമാലയം എന്നും അറിയപ്പെടുന്നു. ശരാശരി 3000 മീറ്റർ ഉയരമുള്ള ട്രാൻസ് ഹിമാലയത്തിന് ഏകദേശം 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവുമുണ്ട്. കാരക്കോറംനിര ഹിമാലയപർവതത്തെ പാമീർ പർവതക്കെട്ടുമായി ബന്ധിപ്പിക്കുന്നു.
16. ഹിമാലയത്തെ പാമീർ പർവ്വതക്കെട്ടുമായി ബന്ധിപ്പിക്കുന്ന പർവ്വതനിരയേത്?
ഉത്തരം: കാരക്കോറം
17. ഹിമാലയത്തിന്റെ മൂന്ന് നിരകൾ ഉൾപ്പെടുത്തി ഫ്ലോ ചാർട്ട് തയ്യാറാക്കുക
ഉത്തരം:
18. ലോകത്തിലെ ഉയരമേറിയ പർവതനിരകളിലൊന്നായ ഹിമാലയം ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടായിരിക്കും?
ഉത്തരം: ഭൗമശിലാപാളികളുടെ ചലനം
19. ശിലാമണ്ഡലത്തിൽ മൂന്നുതരം ഫലക അതിരുകളാണുള്ളത്. അവ ഏതെല്ലാം?
ഉത്തരം:
● സംയോജകസീമ - ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ
● വിയോജക സീമ - ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ
● ഛേദകസീമ - ഫലകങ്ങൾ തിരശ്ചീനമായി ഉരസി മാറുന്ന അതിരുകൾ
20. എന്താണ് അസ്തനോസ്ഫിയർ?
ഉത്തരം: ശിലാമണ്ഡലത്തിന് താഴെയായി ഉയർന്ന താപത്താൽ ശിലകൾ ഉരുകി അർധദ്രാവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗമാണ് അസ്തനോസ്ഫിയർ.
21. എന്താണ് മടക്കു പർവതങ്ങൾ?
ഉത്തരം: സംയോജകസീമകളിൽ ശിലാമണ്ഡലഫലകങ്ങളുടെ സമ്മർദഫലമായി ശിലാപാളികൾക്ക് വലനം (Folding) സംഭവിച്ച് രൂപപ്പെടുന്ന പർവതനിരകളാണ് മടക്കു പർവതങ്ങൾ
22. ഹിമാലയ പർവതം രൂപംകൊണ്ടതെങ്ങിനെ?
ഉത്തരം: ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയപ്പോൾ ഇവയ്ക്കിടയിൽ സ്ഥിതിചെയ്തിരുന്ന തെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് സമ്മർദത്താൽ മടങ്ങി ഉയർന്നാണ് ഹിമാലയ പർവത നിരകൾ രൂപപ്പെട്ടത്.
23. ഹിമാലയപർവതം രൂപംകൊണ്ടിട്ടുള്ളത് ഏതുതരം ഫലകാതിരിലാണ്?
ഉത്തരം: സംയോജകസീമ
24. പർവതനിരകൾക്ക് കുറുകെ ഒഴുകുന്ന നദികളെ അടിസ്ഥാനപ്പെടുത്തിയാണ് ഹിമാലയത്തെ പ്രാദേശിക വിഭാഗങ്ങളായി വേർതിരിക്കുന്നത്. ഇവ ഏതെല്ലാം?
ഉത്തരം:
● പടിഞ്ഞാറൻ ഹിമാലയം
● മധ്യഹിമാലയം
● കിഴക്കൻ ഹിമാലയം
25. ഹിമാലയത്തിന്റെ മൂന്ന് പ്രാദേശികമേഖലകളും അവയെ വേർതിരിക്കുന്ന നദികളും ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുക.
ഉത്തരം:
ഉത്തരം: ആഴമേറിയതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ താഴ്‌വരകളാണ് ഗിരികന്ദരങ്ങൾ
27. പടിഞ്ഞാറൻ ഹിമാലയത്തെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നതെങ്ങിനെ?
ഉത്തരം:
• കാശ്മീർ ഹിമാലയം
• ഹിമാചൽ ഹിമാലയം
• ഉത്തരാഖണ്ഡ് ഹിമാലയം
28. കാശ്മീർ ഹിമാലയത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം:
• ജമ്മുകാശ്മീർ, ലഡാക്ക് പ്രദേശത്ത് ഏകദേശം 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു
• ഏകദേശം 700 കിലോമീറ്റർ നീളവും 500 കിലോമീറ്റർ വീതിയുമുണ്ട്.
• മഞ്ഞുമൂടിയ കൊടുമുടികളും താഴ്വരകളും മലനിരകളും നിറഞ്ഞതാണ്
• സിയാച്ചിൻ, ബോൽടോരോ തുടങ്ങിയവ പ്രധാന ഹിമാനികളാണ്.
29. കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവതനിരകൾ ഏതെല്ലാം?
ഉത്തരം: കാരക്കോറം, സസ്കർ, ലഡാക്ക്, പീർപഞ്ചാൽ
30. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയേത്? സ്ഥിതിചെയ്യുന്ന പർവതനിരയേത്?
ഉത്തരം: മൗണ്ട് K2 (Godwin Austin) കാരക്കോറം പർവ്വതനിരയിൽ സ്ഥിതിചെയ്യുന്നു.
31. എന്താണ് ചുരങ്ങൾ?
ഉത്തരം:
• പർവതനിരകൾ മുറിച്ചുകടക്കാൻ സഹായകമായ സ്വാഭാവിക ഇടങ്ങളാണ് ചുരങ്ങൾ.
• പർവതങ്ങളുടെ ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് ഗതാഗതം സാധ്യമാക്കുന്നത് പർവതങ്ങളിലെ ചുരങ്ങളാണ്
32. ജമ്മു പ്രദേശത്തെ കാശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
ഉത്തരം: പീർപഞ്ചാൽ പർവതനിരയ്ക്ക് കുറുകെയുള്ള ബനിഹാൽ ചുരം
33. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്ന ഹിമാനി?
ഉത്തരം: സിയാച്ചിൻ ഹിമാനി
34. ഹിമാലയൻ നദികൾ വർഷം മുഴുവൻ ജലസമൃദ്ധമായിരിക്കാൻ കാരണമെന്തായിരിക്കും?
ഉത്തരം: മഴയിൽ നിന്നും മഞ്ഞുരുകിയും ജലം ലഭിക്കുന്നതിനാൽ ഇവ വർഷം മുഴുവൻ നീരൊഴുക്കുള്ള നദികളാണ്.
35. കാശ്മീർ ടൂറിസത്തിൽ ദാൽ തടാകത്തിന്റെ പ്രധാന്യം?
ഉത്തരം:
• പ്രധാന ശുദ്ധജലതടാകം
• ഈ തടാകത്തിന്റെ കരയിലാണ് ശ്രീനഗർ പട്ടണം സ്ഥിതിചെയ്യുന്നത്.
• കാശ്മീരിലെ ഒരു പ്രധാന വിനോദസഞ്ചാര വാണിജ്യ കേന്ദ്രം കൂടിയാണിത്.
• ദാൽ തടാകത്തിലെ ശികാര തോണികളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും (തോണികളിലെ വിപണികൾ) കാശ്മീർ ടൂറിസത്തിന്റെ മുഖമുദ്രകളാണ്.
36. എന്താണ് 'മർഗുകൾ'
ഉത്തരം: പർവതച്ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടുകളാണ് 'മർഗുകൾ'.
- സോൺ മർഗ്, ഗുൽമർഗ്
37. ഹിമാചൽ ഹിമാലയത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം:
• പ്രധാനമായും ഹിമാചൽപ്രദേശ് സംസ്ഥാനം ഉൾപ്പെടുന്ന ഹിമാലയ ഭാഗമാണ് ഹിമാചൽ.
• ഈ പർവത പ്രദേശത്തെ പ്രധാന നദികളാണ് ചിനാബ്, രവി, ബിയാസ്
• പ്രധാന പർവതനിരകൾ ധൗളാധർ, പീർപഞ്ചാൽ എന്നിവയാണ്
• ശുദ്ധജലതടാകങ്ങളാണ് ചന്ദ്രതാൽ, സൂരജ് താൽ എന്നിവ
• ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ബാരാലച്ചാലാ ചുരവും കുളുതാഴ്വരയെ ലാഹുൽ, സ്പിതി എന്നീ താഴ്‌വരകളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരവുമാണ് ഹിമാചലിൽ പ്രധാന ചുരങ്ങൾ
• മനോഹര താഴ്‌വരകളായ കുളു, കംഗ്ര, ലാഹുൽ എന്നിവയും സുഖവാസ കേന്ദ്രങ്ങളായ ഷിംല, മണാലി എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
• ശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന ഇവിടെ പലയിടങ്ങളിലായി ചുടുനീരുറവകൾ കാണപ്പെടുന്നുണ്ട്.
38. എന്താണ് ചുടുനീരുറവകൾ ?
ഉത്തരം: മഴവെള്ളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമായ ഇടങ്ങളിൽ ഭൗമോപരിതലത്തിനടിയിലെ ശിലാപാളികൾ ചൂടുപിടിക്കുകയും ഈ ശിലകൾ ഭൂഗർഭജലത്തെ ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുപിടിച്ച ഭൂഗർഭജലം ഭൗമോപരിതലത്തിൽ ഉറവകളായെത്തുന്നതാണ് ചുടുനീരുറവകൾ.
പർവത ഭാഗങ്ങളിൽ ധാരാളം ചുടുനീരുറവകൾ കാണാം. ഉദാ: നുബ്രതാഴ്വര, മണികരൺ, ഖീർഗംഗ.
39. ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം: സത്ലജ് നദി മുതൽ കാളീനദി വരെയുള്ള ഹിമാലയപ്രദേശമാണ് ഉത്തരാഖണ്ഡ് ഹിമാലയം. ഇതിന്റെ പടിഞ്ഞാറുഭാഗം ഗഢ് വാൾ ഹിമാലയം എന്നും കിഴക്കൻ ഭാഗം ഹിമാലയം എന്നും അറിയപ്പെടുന്നു. നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർ നാഥ് തുടങ്ങി ഉയരമേറിയ കൊടു മുടികൾ ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നു. ഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഹിമാനികളും നൈനിതാൽ, ഭീംതാൽ തുടങ്ങിയ ശുദ്ധജല തടാകങ്ങളും ഈ മേഖലയിലുണ്ട്.
40. എന്താണ് ദൂണുകൾ (Duns)?
ഉത്തരം: ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്‌വരകളാണ് ദൂണുകൾ. ഉത്തരാഖണ്ഡ് സംസ്ഥാനംത്തിലെ ദേരാദൂൺ (Dehradun) ഇതിൽ പ്രസിദ്ധമാണ്.
41. എന്താണ് 'ബുഗ്യാൽ'
ഉത്തരം: ഉയർന്ന പർവതച്ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകളാണ് 'ബുഗ്യാൽ'. ശൈത്യകാലത്ത് മഞ്ഞിനടിയിലാകുന്ന ബുഗ്യാലുകൾ പലയിടങ്ങളിലും വിനോദസഞ്ചാരത്തിനായി പ്രയോജനപ്പെടുത്തുന്നു.
42. നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്ന ഹിമാലയ മേഖലയേത്?പ്രത്യേകതകൾ എന്തെല്ലാം?
ഉത്തരം:
• മധ്യഹിമാലയമാണ് നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്നത്. കാളീനദി മുതൽ ടീസ്ത നദി വരെയുള്ള ഈ പ്രദേശം ഭൂരിഭാഗവും നേപ്പാളിലാണ്.
• മധ്യഹിമാലയത്തിന്റെ പടിഞ്ഞാറൻ സിക്കിം, ഡാർജിലിംഗ് പ്രദേശങ്ങൾ മാത്രമാണ് ഇന്ത്യയിലുൾപ്പെടുന്നത്.
• ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റും, കാഞ്ചൻജംഗ പർവതവും നാഥുല ചുരവും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
• ടീസ്തനദിയും അതിൻറെ നദീതീരത്തട്ടുകളും സിക്കിം ഹിമാലയ മേഖലയിലുൾപ്പെടുന്നു.
• ഡാർജിലിംഗ് തേയില അന്താരാഷ്ട്രതലത്തിൽ ഏറെ പ്രസിദ്ധമാണ്.
43. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയേത്?
ഉത്തരം: മൗണ്ട് എവറസ്റ്റ് (Mount Everest) നേപ്പാളിലാണ്.
44. ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്‌വരകളാണ് ----------------
ഉത്തരം: ദൂണുകൾ.
45. കിഴക്കൻ ഹിമാലയത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം:
• പടിഞ്ഞാറൻ ഹിമാലയത്തെ അപേക്ഷിച്ച് ഉയരംകുറഞ്ഞ മലനിരകളാണ്
• ടീസ്ത നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ കാണപ്പെടുന്നു.
• അസം ഹിമാലയം എന്നും അറിയപ്പെടുന്ന ഈ മേഖലയിലെ പ്രധാന കൊടുമുടിയാണ് നംച്ച ബർവ (7756 M).
• ബ്രഹ്മപുത്ര, കാമെങ്, ലോഹിത്, സുബൻ സിരി എന്നിവയാണ് പ്രധാന നദികൾ
• അരുണാചൽപ്രദേശിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ബോം ഡിലാ, മ്യാൻമറുമായി ബന്ധിപ്പിക്കുന്ന ദിഫു തുടങ്ങിയവ പ്രധാന ചുരങ്ങളാണ്
46. പൂർവാചൽ കുന്നുകൾ എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെയാണ്?
ഉത്തരം:
• ബ്രഹ്മപുത്രാ താഴ്‌വരയ്ക്ക് കിഴക്ക് ഹിമാലയ പർവതം വടക്ക്-തെക്ക് ദിശയിൽ അരുണാചൽപ്രദേശ് മുതൽ മിസോറാം വരെ ഉയരംകുറഞ്ഞ കുന്നുകളായാണ് കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള ഈ കുന്നുകൾ പൂർവാചൽ കുന്നുകൾ എന്നറിയപ്പെടുന്നു.
• പട്കായ്ബും, നാഗാ കുന്നുകൾ, മിസോ കുന്നുകൾ, മണിപ്പൂർ കുന്നുകൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
• ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിൻറം എന്നീ പ്രദേശങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
47. മേഘാലയ ഉൾപ്പെടുന്ന പൂർവാചൽ പ്രദേശത്തെ ജനങ്ങൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണെന്ന് പറയാൻ കാരണം?
ഉത്തരം: നദികൾ മുറിച്ചുകടക്കുന്നതിനായി മരങ്ങളുടെ വേരുകൾ (Root Bridges) ചേർത്ത് നിർമ്മിക്കുന്ന പാലങ്ങളാണ് ഈ പ്രദേശത്തെ മനുഷ്യർ ഉപയോഗിക്കുന്നത്.
48. എന്താണ് കാലാവസ്ഥാ വിഭാജകം?
ഉത്തരം: ഇന്ത്യയുടെ വടക്കൻ അതിരായ ഹിമാലയപർവതവും തുടർപർവതങ്ങളും ചേർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും മധ്യേഷ്യയ്ക്കുമിടയിൽ തീർക്കുന്ന ഒരു കാലാവസ്ഥാ അതിരാണ് കാലാവസ്ഥാ വിഭാജകം (Climatic divide)
49. ഹിമാലയ പർവത പ്രദേശത്ത് ധാരാളം സുഖവാസകേന്ദ്രങ്ങൾ രൂപം കൊണ്ടിട്ടുള്ളത് എന്തുകൊണ്ടായിരിക്കും?
ഉത്തരം:
• തണുത്ത അന്തരീക്ഷ സ്ഥിതി.
• മനോഹരമായ ദൃശ്യകാഴ്ചകൾ
• ഭൂപ്രദേശത്തിന്റെ കിടപ്പ്
50. ഹിമാലയ പർവത പ്രദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
ഉത്തരം:
• പ്രദേശത്തിന്റെ ഉയരം
• ഭൂപ്രകൃതി
51. മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്നത് ഏതൊക്കെഭാഗങ്ങളിലാണ്?
ഉത്തരം: താരതമ്യേന ഉയരം കുറഞ്ഞ പർവതച്ചരിവുകളിലും സിവാലിക് മലയടിവാരങ്ങളിലും മിതോഷ്ണ കാലാവസ്ഥയായിരിക്കും
52. ശൈത്യ കാലാവസ്ഥ അനുഭവപ്പെടുന്നത് ഏത് ഭാഗത്താണ്?
ഉത്തരം: ഉയരംകൂടിയ പർവതഭാഗങ്ങളിൽ
53. ധ്രുവ സമാനമായ തീവ്ര ശൈത്യ കാലാവസ്ഥ അനുഭവപ്പെടുന്നത് എവിടെ?
ഉത്തരം: ഉയർന്ന പർവതഭാഗങ്ങളിലും ലഡാക്ക് മേഖലയിലും
54. തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴ ലഭിക്കുന്നത് ഏതൊക്കെഭാഗങ്ങളിലാണ്?
ഉത്തരം: സിവാലിക് മലനിരകളുടെ തെക്കൻ ചരിവുകളിലും വടക്കുകിഴക്കൻ ഇന്ത്യയിലും
55. വടക്കു കിഴക്കൻ ഇന്ത്യയിൽ പ്രത്യേകിച്ച് മേഘാലയ പിഠഭൂമിയിൽ ഉയർന്നുതോതിൽ മഴ ലഭിക്കുന്നത് എങ്ങനെ?
ഉത്തരം: ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന മൺസൂൺ കാറ്റുകൾ അസം ഹിമാലയത്തിനും പൂർവാചൽകുന്നുകൾക്കുമിടയിൽ എത്തുമ്പോൾ ഏറെകുറെ മുഴുവൻ നീരാവിയും ഈ പ്രദേശത്ത് പെയ്തൊഴിയുന്നു. അതിനാൽ വടക്കുകിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് മേഘാലയ പീഠഭൂമിയിൽ ഉയർന്നതോതിൽ മഴ ലഭിക്കുന്നു.
56. ഏതൊക്കെ നദികൾ ചേർന്നാണ് ഹിമാലയൻ നീരൊഴുക്കു വ്യൂഹം സൃഷ്ടിക്കുന്നത്?
ഉത്തരം: സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ പോഷകനദികളും ചേർന്നാണ്
57. ഹിമാലയൻ നദികൾ സൃഷ്ടിക്കുന്ന ഭൂരൂപങ്ങൾ ഏതെല്ലാം?
ഉത്തരം:
ഉത്തരം: 'V' രൂപതാഴ്വരകൾ, ഗിരികന്ദരങ്ങൾ, വെള്ളച്ചാട്ടങ്ങൾ
58. വേനൽക്കാലത്തും വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ് ഹിമാലയൻ നദികൾ. എന്തുകൊണ്ട്?
ഉത്തരം:
ഉത്തരം: ഹിമാലയൻ പ്രദേശത്തെ മഞ്ഞ് വേനൽക്കാലത്ത് ഉരുകുന്നതിനാൽ നദികളിൽ ധാരാളം വെള്ളം എത്തുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു.
59. പ്രധാന ഹിമാലയന്‍ നദികൾ, അവ ഒഴുകുന്ന സംസ്ഥാനങ്ങള്‍, പോഷക നദികൾ എന്നിവ ചുവടെ നൽകിയ ഭൂപടത്തിന്റെ സഹായത്തോടെ കണ്ടെത്തി
പട്ടിക തയ്യാറാക്കുക.
60 ഹിമാലയൻ നദികൾ അവയുടെ പോഷകനദികൾ, ഉദ്ഭവസ്ഥാനം, പതനസ്ഥാനം എന്നിവ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുക.
ഉത്തരം:
ഉത്തരം: പർവതമണ്ണും, വനമണ്ണും
62. ഉയർന്ന ചെരിവുകളിലും താഴ്‌വരകളിലും കാണപ്പെടുന്ന മണ്ണിനങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം:
• ഉയർന്ന ചരിവുകളിൽ വലിയ തരികളോടു കൂടിയ ജൈവാംശം കുറഞ്ഞ മണ്ണായിരിക്കും കാണാൻ സാധിക്കുക.
• താഴ്‌വരകളിൽ നേർത്ത തരികളോട് കൂടിയതും ജൈവാംശം കുടുതലുള്ളതുമായ എക്കൽമണ്ണിന്റെ നിക്ഷേപം കാണപ്പെടുന്നു.
63. കരേവാസ് എന്നാൽ എന്ത്? ഇതിൻറെ പ്രത്യേകതയെന്ത്?
ഉത്തരം: കാശ്മീർ താഴ്‌വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങളാണ് കരേവാസ് (Karewas) നേർത്ത മണലും ജൈവാംശങ്ങളും നിറഞ്ഞ മണ്ണാണിത്.
64. ഏത് കൃഷിക്കാണ് കരേവാസ് ഗുണകരമാകുന്നത്?
ഉത്തരം: കുങ്കുമപ്പൂ കൃഷിക്ക് (Saffron/ Kesar) അനുയോജ്യമാണ്.
65. പർവതനിരകൾക്കിടയിലെ താഴ്‌വരകളിൽ എക്കൽ മണ്ണ് കാണപ്പെടാൻ കാരണമെന്ത്?
ഉത്തരം: പർവ്വത പ്രദേശങ്ങളിൽ നിന്നും നദി ഒഴുക്കി കൊണ്ടുവരുന്ന ശിലാപദാർത്ഥങ്ങളാണ് താഴ്‌വരകളിൽ എക്കൽ നിക്ഷേപണത്തിന് കാരണമായിത്തീരുന്നത്
66. സസ്യജാലങ്ങൾ - വർക്ക് ഷീറ്റ്
ഹിമാലയത്തിലെ സസ്യജാലങ്ങളുടെ വൈവിധ്യങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ | ഉയരം, ഭൂപ്രകൃതി, മണ്ണിനം, കാലാവസ്ഥ |
ഹിമാലയം മേഖലയിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ ഏതെല്ലാം? | ഉയരത്തിനനുസരിച്ച് നിത്യഹരിതവനങ്ങൾ മുതൽ ശൈത്യമേഖല സസ്യജാലങ്ങളായ തുന്ദ്ര (Tundra) വരെയുള്ള സസ്യജാലങ്ങൾ |
ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ കാണപ്പെടുന്നത് | കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും |
അർധ നിത്യഹരിത വനങ്ങൾ കാണപ്പെടുന്നത് | താഴ്‌വരകളിലും ഉയരംകുറഞ്ഞ പർവതച്ചരിവുകളിലും |
1000 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന സസ്യജാലം | ആർദ്രമിതോഷ്ണവനങ്ങൾ |
സ്‌തൂപികാഗ്രവൃക്ഷങ്ങൾക്ക് ഉദാഹരണങ്ങൾ | പൈൻ, ദേവദാരു |
പ്രദേശത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് സസ്യജാലങ്ങളുടെ ഉയരത്തിൽ ഉണ്ടാകുന്ന മാറ്റമെന്ത്? | സസ്യങ്ങളുടെ ഉയരം കുറയുന്നു. |
ഉയരം കൂടുന്നതിനനുസരിച്ച് ഉയരം കുറഞ്ഞ സസ്യങ്ങൾ രൂപം കൊള്ളുന്നു. അവയ്ക്ക് ഉദാഹരണങ്ങൾ എഴുതുക. | ജൂനിപെർ, റോഡോഡെൻഡ്രോൺ |
67. ഹിമാലയ പര്‍വത മേഖലയിലെ സസ്യജാലങ്ങളെക്കുറിച്ച് ലഘുവിവരണം തയാറാക്കുക.
ഉത്തരം:
• കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ശരാശരി വാർഷികമഴ 200 സെന്റിമീറ്ററിന് മുകളിലായി ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നു.
• ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നതിനാൽ നിത്യഹരിതവനങ്ങൾ മുതൽ ശൈത്യമേഖല സസ്യജാലങ്ങളായ തുന്ദ്ര (Tundra) വരെയുള്ള സസ്യജാലങ്ങളുടെ തുടർച്ച ഇവിടെ കാണാം.
• താഴ്‌വരകളിലും ഉയരംകുറഞ്ഞ പർവതച്ചരിവുകളിലും അർധനിത്യഹരിതവനങ്ങളും ഇലപൊഴിയും വനങ്ങളും കാണപ്പെടുന്നു. 1000 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ ആർദ്രമിതോഷ്ണവനങ്ങൾ കാണാം.
• പൈൻ, ദേവദാരു തുടങ്ങിയ സ്തൂപികാഗ്രവൃക്ഷങ്ങൾ പർവതച്ചരിവുകളിൽ കൂടുതലായി വളരുന്നു. പ്രദേശത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ഉയരം കുറഞ്ഞ സസ്യങ്ങളായ ജൂനിപർ, റോഡോഡെൻഡ്രോൺ എന്നിവയും ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആൽപൈൻ പുൽമേടുകളും കാണാം.
68. വന്യജീവി സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യം വയ്ക്കുന്ന സ്ഥാപനങ്ങൾ ഏതെല്ലാം?
ഉത്തരം:
• ജൈവമണ്ഡല റിസർവുകൾ (Biosphere Reserve)
സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സംരക്ഷിത മേഖലകളാണ് ജൈവമണ്ഡല റിസർവുകൾ. പരിസരത്ത് താമസിക്കുന്ന ആദിവാസികളുടെ പരമ്പരാഗത ജീവിതം പുനഃസ്ഥാപിക്കുകായും ചെയ്യുന്നു. അവർ ആ പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നു.
• ദേശീയോദ്യാനങ്ങൾ (National Park)
പരിസ്ഥിതിയുടെ സംരക്ഷണത്തിനായി കേന്ദ്ര ഗവൺമെന്റ് നീക്കിവച്ചിരിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം. അവ സസ്യങ്ങളെയും മൃഗങ്ങളെയും അവയുടെ സ്വാഭാവിക അവസ്ഥയിൽ സൂക്ഷിക്കുന്നു.
• വന്യജീവിസങ്കേതങ്ങൾ (Wildlife Sanctuary)
വന്യജീവിസങ്കേതങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥയാണ്. ഈ പ്രദേശങ്ങളിൽ മൃഗങ്ങളെ പിടിക്കുന്നതും കൊല്ലുന്നതും വേട്ടയാടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
69. ഹിമാലയമേഖലയിലെ പ്രധാന ദേശീയോദ്യാനങ്ങൾ പട്ടികപ്പെടുത്തുക.
ഉത്തരം:
ഉത്തരം: പർവതച്ചരിവുകൾ തട്ടുകളായിത്തിരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ കൃഷിചെയ്യുന്നു. നെല്ല്, പയറുവർഗങ്ങൾ ഉരുളക്കിഴങ്ങ് എന്നിവ മഴക്കാലത്തും ഗോതമ്പ്, മിതോഷ്ണ പഴവർഗങ്ങൾ എന്നിവ വസന്തകാലത്തും കൃഷി ചെയ്യുന്നു. കിഴക്കൻ ഹിമാലയത്തിന്റെ ചരിവുകളും താഴ്‌വരകളും ഉൾപ്പെടുന്ന അസം, ഡാർജിലിംഗ് മേഖലകളിൽ തേയിലക്കൃഷിയാണ് കൂടുതലായി ഉള്ളത്. വടക്കുകിഴക്കൻ ഇന്ത്യയിലെ കുന്നുകളിൽ തദ്ദേശീയ ഗോത്രജനത സ്ഥാനമാറ്റകൃഷി (Shifting Cultivation) പോലുള്ള പരമ്പരാഗത കൃഷിരീതികൾ പിന്തുടരുന്നു.
71. ഉത്തരപർവ്വതമേഖലയിലെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം?
ഉത്തരം: നെല്ല്, പയറുവർഗങ്ങൾ ഉരുളക്കിഴങ്ങ് ,ഗോതമ്പ്, മിതോഷ്ണ പഴവർഗങ്ങൾ, തേയില
72. ഉത്തരപർവ്വതമേഖലയിലെ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചുള്ള കൃഷികൾ ഏതെല്ലാം?
ഉത്തരം: നെല്ല്, പയറുവർഗങ്ങൾ ഉരുളക്കിഴങ്ങ് എന്നിവ മഴക്കാലത്തും ഗോതമ്പ്, മിതോഷ്ണ പഴവർഗങ്ങൾ എന്നിവ വസന്തകാലത്തും കൃഷി ചെയ്യുന്നു.
73. ഉത്തരപർവ്വതമേഖലയിലെ കൃഷിക്ക് പ്രതികൂലമായ ഘടകങ്ങൾ ഏതെല്ലാം?
ഉത്തരം: ഉയരം, ചെങ്കുത്തായ ചരിവ്. പാകമാകാത്ത മണ്ണ് (Immature Soil), കുറഞ്ഞതാപനില തുടങ്ങിയവ
74. ഉത്തരപർവ്വതമേഖലയിലെ ഭൂപ്രദേശത്തിന്റെ ഉയരക്രമം അനുസരിച്ചുള്ള മൃഗവൈവിധ്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: പ്രദേശത്തിന്റെ ഉയരക്രമമനുസരിച്ച് കാലാവസ്ഥയിൽ മാറ്റം വരുന്നതിനാൽ വളർത്തുമൃഗങ്ങളുടെ ഇനത്തിലും മാറ്റം വരുന്നു. താഴ്‌വാരങ്ങളിൽ ആട്, പശു തുടങ്ങിയ മൃഗങ്ങളും ഉയരം കൂടിയ പർവതഭാഗങ്ങളിൽ ചെമ്മരിയാട്, കുതിര തുടങ്ങിയവയും ഹിമാചൽ, ലഡാക്ക് മേഖലകളിൽ തണുപ്പിനെ അതിജീവിക്കാൻ ശേഷിയുള്ള 'യാക്ക്' പോലുള്ള മൃഗങ്ങളെയും വളർത്തുന്നു.
75. ഹിമാചൽ, ലഡാക്ക് മേഖലകളിലെ മൃഗവൈവിധ്യത്തിന്റെ പ്രത്യേകതയെന്ത്?
ഉത്തരം: തണുപ്പിനെ അതിജീവിക്കാൻ ശേഷിയുള്ള 'യാക്ക്' പോലുള്ള മൃഗങ്ങളെ വളർത്തുന്നു.
76. ആരാണ് ഗുജ്ജറുകൾ?
ഉത്തരം: പടിഞ്ഞാറൻ ഹിമാലയത്തിലെ പർവതപ്പുൽമേടുകളിൽ മൃഗപരിപാലനം നടത്തുന്ന ഇടയ ജനവിഭാഗമാണ് ഗുജ്ജറുകൾ.
77. ഭൂപ്രകൃതിസവിശേഷതകൾ അനുകൂലമായതിനാൽ ഹിമാലയപ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള ഒരു വരുമാനദായക മേഖലയാണ്. സമർത്ഥിക്കുക
ഉത്തരം:
• തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രകളാണ് ഹിമാലയപർവ്വത മേഖലയിലെ ആദ്യഘട്ട ടൂറിസം വികസനത്തിന് തുടക്കമിട്ടത്. കൈലാസം, മാനസസരോവരം, അമർനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങി നിരവധി തീർത്ഥാടനകേന്ദ്രങ്ങൾ ഇവിടെയുണ്ട്.
• പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സുഖവാസകേന്ദ്രങ്ങൾ വികസിപ്പിച്ചതോടെയാണ് ടൂറിസം വികസനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്.
ഷിംല, ഡാർജിലിംങ്, ഷില്ലോങ്, അൽമോറ, റാണി കേറ്റ് മുസോറി, നൈനിതാൽ തുടങ്ങിയ റിസോർട്ട് പട്ടണങ്ങൾ പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങളാണ്.
• 1953 മെയ് 29 ന് ഷെർപ്പ ടെൻസിംഗ് നോർഗെയും എഡ്‌മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു ശേഷമാണ് ടൂറിസം വികസനത്തിന്റെ മൂന്നാംഘട്ടമായ ആധുനിക ടൂറിസം സാധ്യതകൾ വികസിച്ചത്. പർവതാരോഹണം, പാരാഗ്ലൈഡിംഗ്, സ്കീയിംഗ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാരമേഖലയും ഏറെ വികസിച്ചിട്ടുണ്ട്.
78. പർവതങ്ങൾ പ്രതിബന്ധങ്ങളല്ല മറിച്ച്, പുറംലോകത്തിലേക്കുള്ള കവാടങ്ങളാണ്. ഈ വാക്കുകൾ ആരുടേതാണ്?
ഉത്തരം: ടെൻസിംഗ് നോർഗെ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments