Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 02 ഭക്ഷണവും മനുഷ്യരും - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - ഭക്ഷണവും മനുഷ്യരും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 02 Food and Human - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 01: ഭക്ഷണവും മനുഷ്യരും - ചോദ്യോത്തരങ്ങൾ 
♦ സിബി എന്ന വിദ്യാർത്ഥി എഴുതിയ ഡയറിക്കുറിപ്പ് വായിച്ചല്ലോ?. ഏതൊക്കെ വിഭവങ്ങളെക്കുറിച്ചാണ് ഈ കുറിപ്പിൽ സൂചിപ്പിക്കുന്നത് ?
• പായസം
• ലഡ്ഡു 
• ഹൽവ
• കേക്കുകൾ 
• മിഠായികൾ 
• ഉപ്പിലിട്ടത് 

♦ ലോക ഭക്ഷ്യദിനം
ഒക്ടോബർ 16

♦ ആദിമമനുഷ്യരുടെ ഭക്ഷണസമ്പാദനത്തെ സൂചിപ്പിക്കുന്ന ചില ചിത്രങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്.  ഇതിൽ ഇന്ന് അക്കാലത്തെ  മനുഷ്യരുടെ ഭക്ഷണസമ്പാദനത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ്  നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത് ? (പാഠപുസ്തക പേജ് നമ്പർ: 28)
• ഭക്ഷണം ശേഖരിച്ചിരുന്നു
• മൃഗങ്ങളെ വേട്ടയാടുന്നു
• മീൻപിടുത്തം 
• കല്ലുകളും കമ്പുകളും ആയുധങ്ങളായി ഉപയോഗിച്ചിരുന്നു 
• കൂട്ടമായി വേട്ടയാടിയിരുന്നു 
• അവർ ശേഖരിച്ച ഭക്ഷണം പങ്കിട്ടിരുന്നു 
• കാട്ടിൽ ജീവിച്ചിരുന്നു.

♦ വേട്ടയാടലിലൂടെയും ശേഖരണത്തിലൂടെയും അവർക്ക് എന്തെല്ലാം ഭക്ഷ്യവസ്തുക്കളായിരിക്കാം ലഭിച്ചിട്ടുണ്ടാകുക? 
• കായ്കനികൾ 
• വേരുകളും കിഴങ്ങുകളും
• മത്സ്യങ്ങൾ
• ഭക്ഷ്യയോഗ്യമായ ഇലകൾ 
• മൃഗങ്ങളുടെ മാംസം

♦ പ്രാചീന മനുഷ്യൻ എന്തൊക്കെ ആവശ്യങ്ങൾക്കായിരിക്കാം തീ ഉപയോഗിച്ചിരുന്നത്?
• ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിന് 
• മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ 
• തണുപ്പ് അകറ്റാൻ 
• ഗുഹകളിലെ ഇരുട്ടകറ്റാൻ 

♦ എന്തൊക്കെ സാഹചര്യങ്ങളായിരിക്കാം ആദിമമനുഷ്യരെ ഭക്ഷണസമ്പാദനത്തിനായി മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്താൻ നിർബന്ധിതരാക്കിയത്?
• ഭക്ഷണത്തിൻ്റെ ദൗർലഭ്യം.
• ജനസംഖ്യാ വർദ്ധനവ്
• ഭക്ഷണം സംഭരിച്ചു വയ്ക്കാനുള്ള സംവിധാനങ്ങളില്ലാതിരുന്നത് 
• കാലാവസ്ഥാ മാറ്റം 
• കാട്ടുതീ
• പ്രകൃതി ദുരന്തങ്ങൾ
• പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ

♦ മൃഗങ്ങളെ ഇണക്കിവളർത്താനും സസ്യങ്ങളെ പരിപാലിക്കാനും ആരംഭിച്ചതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് മനുഷ്യജീവിതത്തിലുണ്ടായത്?
• മൃഗങ്ങളെയും സസ്യങ്ങളെയും വളർത്തുന്നതിലൂടെ കൂടുതൽ ഭക്ഷണം ഉത്പാദിപ്പിക്കാൻ സാധിച്ചു 
• ഒരിടത്ത് സ്ഥിരമായി താമസിക്കാനും വീടുകൾ നിർമ്മിക്കാനും കഴിഞ്ഞു.
• മൃഗങ്ങളെ വളർത്തുന്നത് കൃഷിപ്പണി എളുപ്പമാക്കാൻ സഹായിച്ചു.
• ഒരിടത്ത് സ്ഥിരതാമസമാക്കിയത് ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും 
വികാസത്തിന് കാരണമായി.

♦ ആദിമമനുഷ്യർ എങ്ങനെയാണ് സസ്യങ്ങളെ പരിപാലിച്ചത്?
• ഭക്ഷ്യയോഗ്യമായ ചെടികൾ, വേരുകൾ, തൈകൾ എന്നിവ തിരഞ്ഞെടുത്ത് നടുവാനും കൃഷി ചെയ്യുവാനും തുടങ്ങി. 
• ഗോതമ്പ്, ബാർലി, ചാമ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യകാലങ്ങളിൽ കൃഷി ചെയ്തിരുന്നത്. 
• കൃഷിക്ക് അവശ്യമായ ജലവും വളക്കൂറുള്ള മണ്ണും ലഭ്യമായിരുന്ന നദീതീരങ്ങളിലാണ് മനുഷ്യർ പ്രധാനമായും കൃഷി ആരംഭിച്ചത്.

♦ കൃഷിയിടങ്ങൾക്ക് സമീപത്ത് സ്ഥിരവാസമാക്കിയതുകൊണ്ട് അവർക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം ?
• കൃഷിയിടങ്ങൾ സംരക്ഷിക്കാൻ സാധിച്ചു.
• ഭക്ഷണം തേടി അലഞ്ഞുതിരിയേണ്ടി വന്നില്ല.
• ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർധിച്ചു.
• കൂടുതൽ വിശ്രമസമയം കിട്ടി.
• മൃഗങ്ങളെ ഇണക്കിവളർത്താൻ തുടങ്ങി 
• സാമൂഹിക ജീവിതം ആരംഭിച്ചു
♦ ആദിമ മനുഷ്യർക്ക് സ്ഥിരവാസമുറപ്പിക്കാൻ നദീതടങ്ങൾ എങ്ങനെയെല്ലാം സഹായകമായിട്ടുണ്ടാകാം? 
 നദീതീരങ്ങളിൽ കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നു.
• ജലലഭ്യത 
• വളക്കൂറുള്ള മണ്ണ്
• അനുകൂലമായ കാലാവസ്ഥ 
• മൃഗങ്ങളെ ഇണക്കി വളർത്താൻ സാധിച്ചു 
• ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ടുണ്ടായില്ല 
• ഗതാഗതസൗകര്യം 
• ശത്രുക്കളിൽ നിന്നുള്ള സംരക്ഷണം

♦ ബാക്കിയായ ഭക്ഷ്യവസ്തുക്കൾ എന്തിലൊക്കെയായിരിക്കും അവർ സൂക്ഷിച്ചിട്ടുണ്ടാവുക?
• മൺപാത്രങ്ങൾ
• മൃഗത്തോൽ കൊണ്ട് നിർമ്മിച്ച സഞ്ചികൾ
• ഈറ കൊണ്ട് നിർമ്മിച്ച കുട്ടകൾ
• മരപ്പാത്രങ്ങൾ 
• ധാന്യപ്പുരകൾ 
• പത്തായം പോലുള്ളവ 
• കളിമൺ ഭരണികൾ 
• നിലത്ത് നിർമ്മിച്ച കുഴികൾ 
• ജീവികളുടെ പുറന്തോടുകൾ 

♦ ആഹാരം പാകം ചെയ്യുന്നതിനും സംഭരിക്കുന്നതിനും ഏതൊക്കെ പാത്രങ്ങളാണ് നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്നത്?
• മൺപാത്രങ്ങൾ
• കളിമൺ പാത്രങ്ങൾ
• അലുമിനിയം 
• സ്റ്റീൽ 
• ഗ്ലാസ്
 ചെമ്പ് 
• വെങ്കലം

♦ ആദിമമനുഷ്യർ ആവശ്യത്തിലധികം വന്ന ഭക്ഷ്യവസ്തുക്കൾ പിൽക്കാല ഉപയോഗത്തിനായി സൂക്ഷിച്ചുവയ്ക്കുക മാത്രമാണോ ചെയ്തിരുന്നത്?
അധികം വന്ന ഭക്ഷ്യവസ്തുക്കൾ പിന്നീടുള്ള ഉപയോഗത്തിനായി സംഭരിക്കുക മാത്രമല്ല, അവ ആവശ്യക്കാർക്ക് കൈമാറ്റം നടത്തുകയും ചെയ്തിരുന്നു.

♦ അന്ന് എങ്ങനെയായിരിക്കാം ഇത്തരം കൈമാറ്റങ്ങൾ നടന്നിട്ടുണ്ടാവുക?
തനിക്ക് ആവശ്യമുളള വസ്തുക്കൾ നേടുന്നതിനായി ഓരോരുത്തരും സംഭരിച്ചിരുന്ന വസ്തുക്കൾ മറ്റുള്ളവർക്ക് കൈമാറിയിരുന്നു.

♦ എന്താണ് ബാർട്ടർ സമ്പ്രദായം?
നാണയവ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ്, സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ കൈമാറ്റ രീതിയാണ് 'ബാർട്ടർ സമ്പ്രദായം' എന്നറിയപ്പെടുന്നത്.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ നഗരങ്ങളുടെ രൂപീകരണത്തെ സൂചിപ്പിക്കുന്ന ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.
സാധനങ്ങളുടെ കൈമാറ്റം
       ⇩
• കച്ചവടം 
       ⇩
• ചന്തകൾ 
       ⇩
• കച്ചവട കേന്ദ്രങ്ങൾ
       ⇩
• നഗരങ്ങൾ

♦ ചിത്രത്തിൽ കാണുന്ന സുഗന്ധവ്യഞ്ജനങ്ങൾ തിരിച്ചറിഞ്ഞ് അവ ഓരോന്നിനെയും കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
കുരുമുളക്
• സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു.
• കുരുമുളകിന്റെ ജന്മദേശം ദക്ഷിണേന്ത്യയിലാണ്. 
• പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. 
• കുരുമുളകിന് എരിവ് നൽകുന്നത് പെപ്പറിൻ എന്ന ഘടകമാണ്.
• ഭക്ഷണപദാർഥങ്ങൾക്ക് രുചിയും മണവും നൽകാനും ഔഷധമായും കുരുമുളക് ഉപയോഗിക്കുന്നു. 
• അന്തർദേശീയ വിപണിയിൽ ഒന്നാം സ്ഥാനമുളള സുഗന്ധവ്യഞ്ജനമാണ് കുരുമുളക്.

കറുവപ്പട്ട
• മരങ്ങളുടെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. 
• ഭക്ഷണം രുചികരമാക്കാൻ ഇത് ഉപയോഗിക്കുന്നു
• ലോകത്തിലെ ഏറ്റവും പഴക്കമേറിയ കറുവപ്പട്ട മരങ്ങളുടെ കൃഷിത്തോട്ടം കേരളത്തിലാണുള്ളത്. 
• കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഈ പുരാതന കറുവത്തോട്ടം സ്ഥിതി ചെയ്യുന്നത്.

ഏലം
• സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്.
• കേരളത്തിലും ആസാമിലും ധാരാളമായി കൃഷി ചെയ്തുവരുന്നു. 
• ഇന്തോനേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലാണ് ഏലത്തിന്റെ ജന്മദേശം.

ജാതി
• ഔഷധഗുണം നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക.
• കർണാടകയിലും കേരളത്തിലെ പശ്ചിമഘട്ടത്തോട് ചേർന്ന പ്രദേശങ്ങളിലും ജാതിമരം സമൃദ്ധമായി വളരുന്നു. 
• മധ്യകാലഘട്ടത്തിൽ അറബികൾ ഇന്ത്യയിൽ നിന്ന് വൻതോതിൽ ജാതിക്ക വാങ്ങിക്കൊണ്ടുപോയിരുന്നതായി ചരിത്രരേഖകൾ ഉണ്ട് 
• ഭക്ഷ്യവസ്തുക്കൾക്ക് സ്വാദ് ലഭിക്കുന്നതിനും സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ജാതിയ്ക്ക ഉപയോഗിച്ച് വരുന്നു.

ഗ്രാമ്പൂ
• അന്തർദേശീയ വിപണിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുളള രണ്ടാമത്തെ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. 
• മസാലകളിൽ ധാരാളമായി ഉപയോഗിക്കുന്നു. 
• കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും ഗ്രാമ്പൂ കൃഷി ചെയ്യുന്നത്.
• ചൈനാക്കാരാണ് ആദ്യമായി ഗ്രാമ്പൂ സുഗന്ധ വ്യഞ്ജനമായി ഉപയോഗിച്ചു തുടങ്ങിയത്. 
• ഗ്രാമ്പൂവിന്റെ പൂമൊട്ടുകൾ ഉണക്കിയെടുത്താണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. 
• പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി
 ഇഞ്ചി ഔഷധമായും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. 
 ഇഞ്ചിയുടെ ജന്മദേശം ഇന്ത്യയോ മലേഷ്യയോ ആണെന്ന് കരുതപ്പെടുന്നു. 
 ഏഷ്യയിലാണ് പ്രധാനമായും ഇഞ്ചി കൃഷി ചെയ്യുന്നത്. 
 ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഇഞ്ചിയുടെ പകുതിയിലേറെയും കൃഷി ചെയ്യുന്നത് കേരളത്തിലാണ്.

♦ ഏത് സുഗന്ധവ്യഞ്ജനമാണ് 'കറുത്ത പൊന്ന്' എന്നറിയപ്പെടുന്നത്?
കുരുമുളക്

♦ നിങ്ങളുടെ പ്രദേശത്ത് കൃഷി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾ കണ്ടെത്തുക.
• കുരുമുളക്
• ഏലം
• കറുവപ്പട്ട
• ഗ്രാമ്പൂ
• ജാതിക്ക 
• മഞ്ഞൾ
• ഇഞ്ചി
• വാനില
• പുളി
• സർവ്വസുഗന്ധി 

♦ ചിത്രത്തിൽ കാണുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളും നിങ്ങൾക്ക് പരിചിതമല്ലേ? 
ഈ ഭക്ഷ്യവിഭവങ്ങളുടെ ഉദ്ഭവം നമ്മുടെ നാട്ടിൽ തന്നെയാണോ? അന്വേഷിക്കൂ. 
♦ തിരിച്ചറിയൽ കാർഡ് നിർമിക്കാം.
♦ ഇത് പോലെ മറ്റ് ഭക്ഷ്യവിഭവങ്ങളുടെ ജന്മദേശം കണ്ടെത്തി തിരിച്ചറിയൽ കാർഡ് തയ്യാറാക്കൂ. നിങ്ങൾ തയ്യാറാക്കിയ തിരിച്ചറിയൽ കാർഡുകൾ ക്ലാസിൽ പ്രദർശിപ്പിക്കൂ.

മരച്ചീനി
 ജന്മദേശം: തെക്കേ അമേരിക്ക
 തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്ന ഒരു ഹ്രസ്വകാല വിളയാണ് മരച്ചീനി എന്ന് അറിയപ്പെടുന്ന കപ്പ 
 മരച്ചീനി കേരളത്തിലേക്ക് കൊണ്ടുവന്ന് പ്രചരിപ്പിച്ചത് തിരുവിതാംകൂർ ഭരിച്ചിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു. 
 തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രം ആദ്യമായി കണ്ടുപിടിച്ച അത്യുൽപാദനശേഷിയുള്ള മരച്ചീനിയ്ക്ക് ശ്രീ വിശാഖം എന്ന പേര് നൽകിയത് ശ്രീ വിശാഖം തിരുന്നാളിന്റെ സ്മരണ നിലനിർത്താനായിരുന്നു.

പപ്പായ
 ജന്മദേശം: അമേരിക്ക
 ഇന്ന് മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും പപ്പായ കൃഷി ചെയ്തുവരുന്നു. 
 പോഷക മൂല്യങ്ങളുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പഴമാണ് പപ്പായ. 
 ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി, സി തുടങ്ങിയവ പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

കൈതച്ചക്ക
 ജന്മദേശം: ബ്രസീൽ
 സ്വർഗ്ഗീയ ഫലം എന്ന് വിശേഷിപ്പിക്കുന്നു. 
 ഇന്ത്യയിൽ കൈതച്ചക്ക പ്രചരിപ്പിച്ചത് പോർച്ചുഗീസുകാരാണ്. 
 ദഹനത്തിന് വളരെ അനുയോജ്യമായ ഫലമാണ് കൈതച്ചക്ക.

കശുവണ്ടി
 ജന്മദേശം: ബ്രസീൽ
 പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ കശുവണ്ടി പ്രചരിപ്പിച്ചത്. 
 കേരളത്തിൽ ഏറ്റവും കൂടുതൽ കശുമാവ് കൃഷി ചെയ്യുന്നത് കണ്ണൂരിലാണ്. 
 എന്നാൽ കശുവണ്ടിയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾ കൂടുതലുളളത് കൊല്ലം ജില്ലയിലാണ്. 
 കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം നാരുകൾ തുടങ്ങിയവ കശുവണ്ടിപ്പരിപ്പിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഉരുളക്കിഴങ്ങ്
 ജന്മദേശം: പെറു 
 നമുക്ക് ഏറെ പരിചയമുളളതും ഭക്ഷ്യയോഗ്യവുമായ കിഴങ്ങുവിളയാണ് ഉരുളക്കിഴങ്ങ്. 
 പ്രോട്ടീൻ, അന്നജം എന്നിവ ധാരാളമടങ്ങിയ ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്.
♦ കച്ചവടത്തിന്റെ വ്യാപനം വിദൂരദേശങ്ങൾ തമ്മിലുള്ള ഭക്ഷ്യവസ്തുക്കളുടെ കൈമാറ്റത്തിലേക്ക് നയിച്ചതെങ്ങനെ?
 ഭക്ഷ്യവസ്തുക്കളുടെ കൈമാറ്റം ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല.
 ദേശങ്ങൾ കടന്നും ഈ കൈമാറ്റം വ്യാപിച്ചിരുന്നു.
 ഭക്ഷ്യവിഭവങ്ങളുടെ കൈമാറ്റം ഇപ്പോഴും തുടരുന്നുണ്ട്. 
 കച്ചവടത്തിന് പുറമേ തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും വിനോദത്തിനും മറ്റുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മനുഷ്യർ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ വിനിമയം കൂടുതൽ വ്യാപകമാക്കുന്നു.
 കച്ചവടത്തിന്റെ വ്യാപനമാണ്, പിൽക്കാലത്ത് വിദൂരദേശങ്ങൾ തമ്മിലുള്ള ഭക്ഷ്യ വസ്തുക്കളുടെ കൈമാറ്റത്തിലേക്ക് നയിച്ചത്.

♦ മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെഎത്തിച്ചേർന്ന് നമുക്കിടയിൽ പ്രചരിച്ച  ഭക്ഷ്യവിഭവങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. അവയുടെ ജന്മദേശങ്ങൾകൂടി കണ്ടെത്തുക 
• ഷവർമ, ഹമ്മൂസ്, കബ്സ, കുനാഫ, പത്തിരി
ജന്മദേശം: അറേബ്യൻ

• ബിരിയാണി, ഹലീം, കബാബ്
ജന്മദേശം: പേർഷ്യ 

• ഫലാഫെൽ
ജന്മദേശം: മിഡിൽ ഈസ്റ്റ് (ഈജിപ്ത്)

• ബ്രോസ്റ്റ് ചിക്കൻ, ബ്രൗണി
ജന്മദേശം: അമേരിക്കൻ 

• പാസ്ത, പിസ്സ, സ്പാഗെട്ടി
ജന്മദേശം: ഇറ്റലി

• മഞ്ചൂറിയൻ, ഫ്രൈഡ് റൈസ്, നൂഡിൽസ്, ഹക്ക നൂഡിൽസ്
ജന്മദേശം: ചൈനീസ് 

• കട്ലറ്റ്, പാൻകേക്ക് 
ജന്മദേശം: യൂറോപ്യൻ 

• സുഷി
ജന്മദേശം: ജപ്പാൻ

• മുട്ടമാലയും മുട്ട സുർക്കയും
ജന്മദേശം: പോർച്ചുഗീസ്

♦ 'ഭക്ഷണത്തിലെ അസമത്വങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഒരു കുറിപ്പ്
തയ്യാറാക്കുക.
 ഭക്ഷണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പലതരത്തിലുളള അസമത്വങ്ങളും നിലനിന്നിരുന്നു. 
 സാമൂഹികമായ അസമത്വങ്ങൾ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിൽ തടസ്സമുണ്ടാക്കി. 
 ഈ വിവേചനത്തിനെതിരെ സാമൂഹികപരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ എറണാകുളത്തെ ചെറായിയിൽ മിശ്രഭോജനം നടത്തുകയുണ്ടായി.
• ഇത്തരത്തിലുളള വിവേചനങ്ങൾ നമ്മുടെ രാജ്യത്ത് നിയമത്തിലൂടെ നിരോധിച്ചിട്ടുണ്ട്.
• സാമൂഹികമായ വിവേചനം മാത്രമല്ല, സാമ്പത്തികമായ വിവേചനവും ഭക്ഷണരംഗത്തെ സമത്വത്തിന് വെല്ലുവിളിയാകുന്നു.

♦ ഈ വാർത്തകളുടെ തലക്കെട്ടുകൾ ശ്രദ്ധിക്കൂ.
♦ എന്തെല്ലാം വിവരങ്ങളാണ് ഈ വാർത്തകളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്?
• ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പട്ടിണി നിലനിൽക്കുന്നുണ്ട്.
• കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം രാജ്യങ്ങളിൽ പട്ടിണി വർധിക്കുന്നു
• യുദ്ധം ദാരിദ്ര്യവും പട്ടിണിയും ഉണ്ടാക്കുന്നു.
• പ്രകൃതി ദുരന്തങ്ങൾ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു

♦ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (National Food Security Act) ത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക 
 ഇന്ത്യയിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 ൽ നിലവിൽ വന്നു. 
 'എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക' എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. 
 ഈ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ശക്തമായ ഒരു പൊതുവിതരണ സംവിധാനം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.

♦ പട്ടിണിയില്ലാത്ത ലോകം സൃഷ്ടിക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും എന്തെല്ലാം ചെയ്യാൻ കഴിയും? ചർച്ചചെയ്തു.
• മനുഷ്യരുടെ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. 
• ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ട്.
 ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എല്ലാ പൗരരുടെയും നിയമപരമായ അവകാശമാണ്. 
 നമുക്ക് ലഭിക്കുന്ന ഭക്ഷണം കരുതലോടെ ഉപയോഗിക്കണം. 
 ഭക്ഷണം പാഴാക്കുന്നത് ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവരോട് നാം ചെയ്യുന്ന ക്രൂരതയാണ്. 
 മറ്റുളളവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നാം പാഴാക്കുന്നത് എന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാവണം.

♦ 'അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലീ രോഗങ്ങളും' എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
• പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.
• അനാരോഗ്യകരമായ ഭക്ഷണശീലം പല ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
• നമ്മുടെ ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണത്തെയാണ് പോഷകസമൃദ്ധമായ ഭക്ഷണം എന്നത് കൊണ്ടർത്ഥമാക്കുന്നത്. 
• പോഷകസമൃദ്ധമായ ഭക്ഷണത്തിന് ധാരാളം ഗുണങ്ങളുണ്ട്.
• ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്തുന്നു. 
• പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ, രോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയുന്നു. 
• പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയെ ചെറുക്കാനും പോഷകസമൃദ്ധമായ ഭക്ഷണം സഹായിക്കുന്നു.
• അനാരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്. 
• ജങ്ക് ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, എണ്ണകൾ എന്നിവയും മറ്റും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. 
• പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. 
• അതുകൊണ്ട്, നാം ജങ്ക് ഫുഡ് കൂടുതൽ കഴിക്കരുത്, പോഷകസമൃദ്ധമായ ഭക്ഷണം ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം.

♦ ലോക ഭക്ഷ്യദിനം
ഒക്ടോബർ 16

♦ മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ആദ്യത്തെ മൃഗം
നായ

♦ എറണാകുളം ജില്ലയിലെ ചെറായിയിൽ മിശ്രഭോജനം സംഘടിപ്പിച്ചത് ആരാണ്?
സഹോദരൻ അയ്യപ്പൻ

♦ എപ്പോഴാണ് മിശ്രഭോജനം നടന്നത്?
1917 മെയ് 29

♦ ബംഗാൾ ക്ഷാമം ഉണ്ടായത് എപ്പോഴാണ്?
1943

♦ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഇന്ത്യയിൽ നിലവിൽ വന്നത് -----------
2013

♦ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ച വർഷം?
2023

♦ അന്താരാഷ്ട്ര ചെറുധാന്യ വര്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം ----------
'ചെറുധാന്യങ്ങളുടെ ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക'. 

♦ ചെറുധാന്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കണോ?
• പുല്ലുവർഗത്തിൽപ്പെടുന്ന ധാന്യവിളകളാണ് ചെറുധാന്യങ്ങൾ. 
• ജോവർ, റാഗി, വരക്, തിന, ബാർലി, ബജ്‌റ തുടങ്ങിയവ ചെറുധാന്യങ്ങളിൽ ഉൾപ്പെടുന്നു. 
• ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും മറ്റ് ജീവിതശൈലീ രോഗങ്ങളെയും നിയന്ത്രിക്കാൻ ചെറുധാന്യങ്ങൾക്ക് കഴിയും. 
• അതിനാൽ പോഷകസമൃദ്ധമായ ചെറുധാന്യങ്ങൾ നമ്മുടെ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തണം. 

 



👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here