Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - ഒരു ദിനാന്ത സഞ്ചാരം - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ) ഒരു ദിനാന്ത സഞ്ചാരം | Class 7 Malayalam - Kerala Padavali - Oru dinantha sancharam - Questions and Answers - Chapter 02 ഒരു ദിനാന്ത സഞ്ചാരം - ചോദ്യോത്തരങ്ങൾ
ഒരു ദിനാന്ത സഞ്ചാരം
വള്ളത്തോൾ നാരായണമേനോൻ
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രങ്ങളില്‍ ഒരാളായിരുന്നു
അദ്ദേഹം. “കേരള വാലമീകി'യെന്നും 'കേരള ടാഗോര്‍" എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 16ന്  മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനിച്ചു. 1908 ല്‍ ഒരു രോഗബാധയെത്തുടർന്ന് ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത ഇദ്ദേഹം രചിച്ചത്. 
എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചുസീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്രയോഗം തുടങ്ങിയവ പ്രധാന കൃതികളാണ്.
കവിതിലകന്‍, തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 1958 മാർച്ച് 13ന് 79 -ാം വയസ്സിൽ അന്തരിച്ചു.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

പദപരിചയം 
 ചക്രവാളം - വൃത്താകൃതിയിൽ പരന്നുകിടക്കുന്ന ആകാശമണ്ഡലം 
 പൂവല്ലി - പൂത്തുനിൽക്കുന്ന വള്ളിച്ചെടി 
 ക്രമാൽ - ക്രമമായി 
 പ്രായേണ - മിക്കവാറും 
 പത്രം - ഇല
 വല്ലി - വള്ളി 
 തരു - വൃക്ഷം 
 വർണ്ണം - നിറം 
 ശില്പജ്ഞർ - ശിൽപികൾ, ശില്പത്തെക്കുറിച്ച് അറിവുള്ളവർ 
 പല്ലവം - തളിര് 
 പോക്കുവെയിൽ - വൈകുന്നേരത്തെ വെയിൽ 
 ആച്ഛാദനം - മറയ്ക്കൽ 
 ആച്ഛാദനശൂന്യം - മറവില്ലാത്തത് 
 മുകിൽ - മേഘം 
 നാനാപ്രകാരം - പലവിധത്തിൽ 
 ശൈലം - കുന്ന്, പർവതം 
 ലത - വള്ളി 
 ഗാനം - കൂട്ടം 
 അംബരം - ആകാശം 
 ആഴി - കടൽ, സമുദ്രം  

വായിക്കാം, പറയാം

♦ കുന്ന് കണ്ണിന് കുളിരേകുന്നത് എങ്ങനെയാണ്?
ഇലകൾ നിറഞ്ഞ മരങ്ങളും വള്ളികളും കൊണ്ട് കുന്ന് നല്ല പച്ചനിറത്തിൽ കാണപ്പെടുന്നു. ഈ മനോഹരമായ കാഴ്ചയാണ് കണ്ണിന് കുളിരേകുന്നത്. 

♦ കുന്നിന് വിചിത്രവർണം ലഭിക്കുന്നത് എപ്രകാരമാണ്?
മരങ്ങളുടെ പച്ചിലകൾ, തളിരിലകൾ, പൂക്കൾ, പുല്ലുകൾ എന്നിവയിലെല്ലാം പോക്കുവെയിലിന്റെ കിരണങ്ങളേൽക്കുമ്പോഴാണ് കുന്നിന് വിചിത്രവർണ്ണം ലഭിക്കുന്നത്. 

♦ ആഴിപോലെ കാണപ്പെടുന്നത് എന്താണ്?
ഇളകുന്ന ഇലകൾക്കും മരങ്ങൾക്കും വള്ളികൾക്കും ഇടയിലൂടെ നോക്കുമ്പോൾ കാണുന്ന ഇളങ്കറുപ്പുള്ള ചക്രവാളമാണ് ആഴിപോലെ കാണപ്പെടുന്നത്. സന്ധ്യാനേരത്തെ ആകാശം കാണുമ്പോൾ കടൽപോലെ തോന്നുന്നു എന്നാണ് കവി പറയുന്നത്.
സാദൃശ്യഭംഗി കണ്ടെത്താം

♦ കാവ്യഭാഗത്ത് കുന്നിനെയും കോട്ടയെയും 'പോലെ' എന്ന പ്രയോഗംകൊണ്ട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ഈ രീതിയിൽ 'പോലെ' ഉപയോഗിച്ച് സാദ്യശ്യപ്പെടുത്തിയ കൂടുതൽ വരികൾ കവിതയിൽ നിന്ന് കണ്ടെത്തി വിശദീകരിക്കുക. നിങ്ങൾ കണ്ടെത്തിയ വരികളുടെ സാദൃശ്യ ഭംഗിയെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
“ക്രമേണ മേല്പോട്ടു പടുത്തു, ചക്ര-
വാളത്തിൽ മുട്ടിച്ചൊരു കോട്ടപോലെ''
കിഴക്കുഭാഗത്ത് ഉയർന്നുനിൽക്കുന്ന കുന്നിനെ, മേലോട്ടു പടുത്തുയർത്തി ആകാശം മുട്ടിനിൽക്കുന്ന കോട്ടയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. കുന്ന് കോട്ട പോലെ ഉയർന്നു നിൽക്കുന്നു എന്ന സാദൃശ്യകല്പന കാവ്യഭംഗിയുള്ളതാണ്.

കൂടുതൽ വരികൾ
 ആദ്യത്തിലാരാൽപ്പുകപോലെ കണ്ട
ത,ടുത്തിടും നമ്മുടെ കാഴ്ചയിങ്കൽ
ആദ്യം നോക്കുമ്പോൾ പുകപോലെ അവ്യക്തമായി കാണുന്ന കാഴ്ചകൾ അടുത്തുചെല്ലുമ്പോൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നു എന്നു സൂചന.

 ഇപ്പച്ചവർണ്ണത്തിനിടയ്ക്കിടയ്ക്ക
ശില്പജ്ഞർ ചായപ്പണി ചെയ്തപോലെ, 
കാണപ്പെടുന്നുണ്ടു ചുകന്ന മണ്ണും
ശില്പികൾ ചായപ്പണി ചെയ്തപോലെ മരങ്ങളുടെ പച്ചനിറത്തിനിടയിൽ ചുകന്നമണ്ണ് കാണപ്പെടുന്നു. പ്രകൃതിയിലെ സുന്ദരമായ കാഴ്ചയെ ശില്പിയുടെ കരവിരുതിനോടാണ് കവി സാദൃശ്യപ്പെടുത്തിയിരിക്കുന്നത്.

 ഇളങ്കറുപ്പേന്തിടുമംബരാന്തം 
കാണുന്നിതങ്ങേപ്പുറമാഴിപോലെ
ഇളം കറുപ്പു നിറമുള്ള ആകാശം മരങ്ങളുടെ ഇലകൾക്കിടയിലൂടെ കാണുമ്പോൾ കടൽപോലെ തോന്നുന്നു എന്നാണ് കവി പറയുന്നത്. സന്ധ്യാസമയത്തെ കറുപ്പു കലർന്ന ആകാശത്തെ കടലിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. പ്രകൃതിദൃശ്യങ്ങളെ സാദൃശ്യകല്പനയിലൂടെ ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഈ കല്പനകൾ കവിതയെആസ്വാദ്യമാക്കുന്നു.
വിശകലനം ചെയ്യാം.
♦ ''ഇപ്പോക്കുവെയ് ലേൽക്കുകയാൽ വിചിത്ര- 
വർണ്ണം വഹിക്കുന്നിതു കുന്നിതേറ്റം.
സൂര്യപ്രകാശം കുന്നിലേൽക്കുമ്പോഴുള്ള മാറ്റം എങ്ങനെയാണ് കവി വർണ്ണിച്ചിരിക്കുന്നത്?
കവിതയിലെ വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 
പോക്കുവെയിൽ ഏൽക്കുമ്പോൾ കുന്ന് പലനിറങ്ങൾ വഹിക്കുന്നു എന്നാണ് കവിപറയുന്നത്. മരങ്ങളിലെ പച്ചിലയിലും തളിരുകളിലും പൂക്കളിലും പുല്ലിലുമെല്ലാം പോക്കുവെയിൽ ഏൽക്കുന്നതു കൊണ്ടാണ് കുന്നിന് ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. പോക്കുവെയിലിന്റെ നിറമാണ് ചെടികളിലും മറ്റും പല നിറമായി കാണപെടുന്നത്. വള്ളത്തോൾ സന്ധ്യാസമയത്തെ കുന്നിന്റെ മനോഹാരിതയെ കാവ്യാത്മകമായി വർണിച്ചിരിക്കുന്നു. 

ആസ്വാദനക്കുറിപ്പ് തയാറാക്കാം 
♦ പാഠപുസ്തകം പേജ് 14 ലെ കവിത വിശകലനം ചെയ്ത് ആശയഭംഗി, പ്രയോഗഭംഗി തുടങ്ങിയവ ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. നിങ്ങൾ തയ്യാറാക്കിയ കുറിപ്പ് സഹപാഠികളുടെ രചനകളുമായി ഒത്തുനോക്കി ചർച്ച ചെയ്ത് അധ്യാപകരുടെ സഹായത്തോടെ മെച്ചപ്പെടുത്തുക.
മലയാളഭാഷയെയും കേരളത്തെയും വാഴ്ത്തുന്നതാണ് സത്യചന്ദ്രൻ പൊയിൽക്കാവിന്റെ 'മലയാളം കേൾക്കാൻ വായോ' എന്ന കവിത. മലയാളം കേൾക്കാനും മാമലകൾ കാണാനും കവി ക്ഷണിക്കുന്നു. മഴപെയ്ത് നിറഞ്ഞൊഴുകുന്ന പുഴയുടെ മയിലാട്ടം കാണാനും, സുന്ദരമായ ഈ നാട്ടിലെ വസന്തകാലം കാണാനും കവി ക്ഷണിക്കുന്നു. മനസ്സിന്റെ തീരത്ത് മനോഹരമായ കാവ്യങ്ങൾ തീർക്കാൻ വായോ എന്നും പറയുന്നു. പൊന്നോണക്കാലത്ത് വയലിൽ വീശുന്ന കാറ്റിൽ ഒന്നിച്ചുനടക്കാനും കവി ക്ഷണിക്കുന്നു. 
സ്വന്തം നാടിനെയും, മലയാളഭാഷയെയും സ്നേഹിക്കുന്ന കവിയെ നമുക്കീ കവിതയിൽ കാണാം. സ്വന്തം നാടും, ഭാഷയും മറക്കുന്നവരോട് മലയാളം കേൾക്കാനും, നാടുകാണാനും, നാടിന്റെ ഭംഗികൾ കാണാനും കവി വിളിക്കുന്നു. പിറന്നനാടും, മാതൃഭാഷയും ശ്രേഷ്ഠമാണ് എന്ന സന്ദേശം കവിത പകർന്നു നൽകുന്നുണ്ട്. ആശയഭംഗിയിലും പ്രയോഗഭംഗിയിലും ശ്രദ്ധേയമാണ് മലയാളം കേൾക്കാൻ വായോ എന്ന കവിത. ഒത്തുചേരലിന്റെയും ഒരുമയുടെയും മഹത്തായ സന്ദേശം കൂടി കവിത നൽകുന്നു.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here