Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ) ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം | Class 7 Malayalam - Kerala Padavali Questions and Answers - Chapter 01 ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം - ചോദ്യോത്തരങ്ങൾ
ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ
ജി.കുമാരപിള്ള 
കവി, അധ്യാപകൻ, ഗാന്ധിയൻ, മദ്യനിരോധന സമിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജി കുമാരപിള്ള. 1923 ഓഗസ്റ്റ്‌ 22ന്‌ തിരുവല്ല പെരിങ്ങര നെടുമ്പ്രത്തു പടിഞ്ഞാറ്റു മുറിയിൽ പി ഗോപാല പിള്ളയുടെയും കോട്ടയം വെന്നിമല പഴയടത്തു വീട്ടിൽ പി ജി പാർവതിയമ്മയുടെയും മകനായി ജനിച്ചു.
കോളജ്‌ പഠനത്തിനുശേഷം ബോംബെയിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1944 ൽ തിരുവിതാംകൂർ സെക്രട്ടേറിയറ്റിൽ ക്ലാർക്കായി. പിന്നീട്‌ തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ ട്യൂട്ടർ, പെരിങ്ങര പ്രിൻസ്‌ മാർത്താണ്ഡവർമ്മ സ്കൂൾ അധ്യാപകൻ, മഹാത്മാഗാന്ധി കോളജ്‌, യൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ ലക്ചറർ, കോഴിക്കോട്‌ സർവകലാശാല തലശ്ശേരി കേന്ദ്രത്തിൽ ഇംഗ്ലീഷ്‌ പ്രൊഫസർ എന്നീ നിലകളിലും ജോലി നോക്കി.
കൊച്ചി പ്രജാമണ്ഡലം പ്രവർത്തകൻ, ദീനബന്ധു പത്രാധിപ സമിതി അംഗം, ഗാന്ധി വിചാരപരിഷത്തിന്റെ കാര്യദർശി, ഗാന്ധിപീസ്‌ ഫൗണ്ടേഷൻ ഉപദേശക സമിതി അധ്യക്ഷൻ, ഗാന്ധി സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേശക സമിതി അംഗം, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, സർവോദയ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌, കേരള മദ്യനിരോധന സമിതി അധ്യക്ഷൻ എന്നീ പദവികളും വഹിച്ചു.
സ്കൂൾ വിദ്യാർഥി ആയിരിക്കുമ്പോഴാണ്‌ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്‌. 1946 ൽ പുറത്തിറങ്ങിയ ‘മൗലാന അബ്ദുൾകലാം ആസാദ്‌’ എന്ന ജീവചരിത്രമാണ്‌ ആദ്യഗ്രന്ഥം. 1950 ൽ പ്രസിദ്ധീകരിച്ച “അരളിപ്പൂക്കൾ” ആദ്യ കവിതാ സമാഹാരമാണ്‌. പാരമ്പര്യ കവിതയുടേയും ആധുനിക കവിതയുടേയും സംഗമവേദിയാണ്‌ കുമാരപിള്ള കവിതകൾ.
ആചാര്യ നരേന്ദ്രദേവ്‌ (ജീവചരിത്രം), തിരഞ്ഞെടുത്ത ലേഖനങ്ങൾ, ഇന്നും ഇന്നലെയും നാളെയും (ലേഖനം), മരുഭൂമിയുടെ കിനാവുകൾ, ഓർമയുടെ സുഗന്ധം, കവിത, സപ്തസ്വരം, സ്വന്തം, ചുവപ്പിന്റെ ലോകം, കായംകുളം (കവിത), ലോകചരിത്ര സംഗ്രഹം എന്നിവയാണ്‌ മറ്റ്‌ പ്രധാന കൃതികൾ. 1984 ൽ ഓടക്കുഴൽ അവാർഡും 85 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ജി അരവിന്ദന്റെ ഉത്തരായനം സിനിമയിലെ ‘ഹൃദയത്തിൽ രോമാഞ്ചം’ എന്ന ഗാനം രചിച്ചത്‌ കുമാരപിള്ളയാണ്‌. 2000 ആഗസ്റ്റ് 16ന്‌ അന്തരിച്ചു. 

 “കവിതയിലെ ആശയം തന്നെയാണോ ചിത്രത്തിലുള്ളത് ? മഴത്തുള്ളി തൊട്ടപ്പോഴുണ്ടായ ഇന്ദ്രജാലം എന്തായിരുന്നു. ചർച്ച ചെയ്യുക. (പാഠപുസ്തകം - പേജ്: 7)
- കവിതയിലെ ആശയം തന്നെയാണ് ചിത്രത്തിലും കാണുന്നത്. ഉണങ്ങിയ്ക്കരിഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകളിൽ ആകാശത്തിൽ നിന്ന് മഴത്തുള്ളികൾ വന്നു പതിക്കുന്നു. ഉണങ്ങിയ മരത്തിന്റെ ചില്ലകളിൽ ജീവന്റെ സ്പർശമായി ജലത്തുള്ളികൾ പതിക്കുമ്പോൾ പുതിയ തളിരിലകൾ മുളച്ച് വരുന്ന ഇന്ദ്രജാലമാണ് കവി തന്റെ വാക്കുകളിൽ വരച്ചിടുന്നത്. ''മരിക്കാനിരിക്കും മരക്കൊമ്പുതോറും കുനുത്തു കുരുത്തു മുളപ്പായ് പൊടിപ്പായ്'' എന്ന് കവി എഴുതിയത് അതുകൊണ്ടാണ്. അങ്ങനെ ചിത്രവും കവിതയിലെ ആശയവും ഒന്ന് ചേർന്ന് നിൽക്കുന്നു.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം
കവയിത്രി : സുഗതകുമാരി
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും ഊഷ്മളതയും സുഗതകുമാരിയുടെ കവിതകളുടെ പ്രത്യേകതയായിരുന്നു. പ്രകൃതിയെ തച്ചു തകർക്കുന്ന ചൂഷണങ്ങൾ മനുഷ്യന്റെ ഭാഗത്തു നിന്ന് ഉണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ.
1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

പദപരിചയം 
 ലാവണ്യം - സൗന്ദര്യം 
 പന്തീരാണ്ട് - പന്ത്രണ്ടുവർഷം 
 മനോജ്‌ഞം - മനോഹരം 
 അനിർവചനീയം - വിവരിക്കാനാവാത്തത്, നിർവചിക്കാനാവാത്തത് 
 നിറഞ്ഞുലാവി - നിറഞ്ഞുവിലസി 
 മന്ദ്രസ്ഥായി - പതിഞ്ഞ സ്വരത്തിലുള്ള  

കുട്ടികളോടു സ്‌നേഹവും കാരുണ്യവും കരുതലും എന്നും പ്രകടിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ, മുൻമൊഴി എന്ന ലേഖനസമാഹാരത്തിൽ നിന്നെടുത്തതാണ്  ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം എന്ന പാഠഭാഗം. 

വായിക്കാം, കണ്ടെത്താം

1. മൂന്നാർ മലനിരകളിലെ പൂക്കളുടെ നൃത്തത്തിൽ എന്തെല്ലാമാണുള്ളത് ?
ഉത്തരം: തിരയടിച്ചിളകുന്നപോലെയുള്ള പൂക്കളുടെ നൃത്തത്തിന് സംഗീതമുണ്ട്. ആയിരക്കണക്കിന് വണ്ടുകളുടെയും തേനീച്ചകളുടെയും പതിഞ്ഞ ശബ്ദത്തിലുള്ള മൂളലുണ്ട്. തുമ്പികളുടെയും ചിത്ര ശലഭങ്ങളുടെയും ചെറുകിളികളുടെയും ചിറകിളക്കങ്ങളുടെ താളമുണ്ട്. ഇളംകാറ്റിന്റെ തഴുകലുണ്ട്. ആരുടെയോ മധുരസ്വരത്തിലുള്ള ചിരികളുണ്ട്.

2. എഴുത്തുകാരി എല്ലാം മറന്നു നിന്നുപോയത് എന്തെല്ലാം കണ്ടിട്ടായിരുന്നു?
ഉത്തരം: കുറിഞ്ഞിത്തേൻ നുകർന്ന് ലഹരിപിടിച്ച വണ്ടുകൾ ആ ഇതളുകളിൽത്തന്നെ ചേർന്നുറങ്ങുന്നതു കാണാം. അവയുടെ നീലക്കറുപ്പു മെയ്യാകെ മഞ്ഞപൂമ്പൊടി പൂശിയിരിക്കുന്നു. വായുവിൽ അനിർവചനീയമായൊരു സുഗന്ധം നിറഞ്ഞു വിലസുന്നു. ആ വലിയ മലഞ്ചരിവുകൾ മുഴുവൻ വസന്തം വന്നുനിന്ന് ആഹ്ലാദനൃത്തം ചവിട്ടുന്നപോലെ എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു. എഴുത്തുകാരി കണ്ണുകൾ കൂമ്പി ആ സൗന്ദര്യലോകത്തിൽ എല്ലാം മറന്ന് ഏറെനേരം നിന്നുപോയി.

3. കുറിഞ്ഞിച്ചെടികൾ നീണ്ട തപസ്സിലാണ് എന്നുപറയാൻ കാരണമെന്ത്?
ഉത്തരം: ഒരു പുഷ്പോത്സവം കഴിഞ്ഞാൽ കുറിഞ്ഞിപ്പൂക്കളെല്ലാം മറഞ്ഞുപോകുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഊരിവച്ച് ഉണങ്ങിനിൽക്കുന്നു. മലഞ്ചരിവുകൾ ശൂന്യമായിത്തീരുന്നു. എല്ലാം നിശ്ചലവും നിശ്ശബ്ദവുമാകുന്നു. എന്നാൽ നാമറിയാതെ ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽ അവയെല്ലാം കാത്തുകിടക്കുന്നു. ഇനിയൊരു പന്തീരാണ്ട് കാലം കഴിയണം പൂക്കൾ വിരിയാൻ. അതുവരെ നീണ്ട തപസ്സിലാണ് കുറിഞ്ഞിച്ചെടികൾ.
4. “ഈ മനോഹാരിത നമുക്കുവേണ്ടി യല്ല” - പിന്നെ ആർക്കൊക്കെ വേണ്ടിയാണ്? 
ഉത്തരം: എല്ലാം നശിപ്പിക്കുന്നവർക്കുവേണ്ടിയല്ല, പ്രകൃതിയെ പൂജിക്കുന്നവർക്കുവേണ്ടിയാണ് ഈ മനോഹാരിത എന്നാണ് സുഗതകുമാരി കുറിക്കുന്നത്. തേനീച്ചകൾക്കുവേണ്ടി, ശലഭങ്ങൾക്കും വണ്ടുകൾക്കും തുമ്പികൾക്കും കണ്ണുകൾ കൊണ്ട് കാണാനാവാത്ത കോടിക്കണക്കിനു പ്രാണികൾക്കും വേണ്ടി, ഭൂമിയെന്ന അമ്മയ്ക്കുവേണ്ടിയുമൊക്കെയാണ് ഈ ലാവണ്യദൃശ്യോത്സവം എന്നാണ് എഴുത്തുകാരി പറയുന്നത്. 

ചർച്ച ചെയ്യാം, എഴുതാം

5. “ആ മനോഹരദൃശ്വം കാണാൻ നിങ്ങൾ ഒരിക്കൽ പോകണം.'' എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ അവിടെ കാണാൻ ആഗ്രഹിക്കുന്നത് ? 
ഉത്തരം: മൂന്നാറിലെ മഞ്ഞുമൂടിയ മലഞ്ചെരിവുകൾ കാണാനും ആ തണുപ്പ് അനുഭവിക്കാനും ഒരിക്കലെങ്കിലും പോകണമെന്നാണ് എഴുത്തുകാരി പറയുന്നത്. കുറിഞ്ഞിപ്പൂക്കൾ നീലക്കടൽപോലെ വിരിഞ്ഞു നിൽക്കുന്നതും, കാറ്റു വീശുമ്പോൾ നീലക്കുറുഞ്ഞി പൂക്കൾ തിരയടിച്ചിളകുന്നതു പോലെ ഒന്നിച്ചു നൃത്തം വയ്ക്കുന്നതും എനിക്ക് കാണണം. സുന്ദരമായ ഭൂപ്രകൃതിയുള്ള മൂന്നാറിൻ്റെ പ്രകൃതിഭംഗി സമാനതകളില്ലാത്തതാണ്. വരയാടുകളും തേയിലത്തോട്ടങ്ങളാൽ പരവതാനി വിരിച്ച കുന്നുകൾ മുതൽ വെള്ളച്ചാട്ടങ്ങളും, മൂടൽമഞ്ഞുള്ള താഴ്‌വരകളും വരെ മൂന്നാറിനുണ്ട്. ഇവയൊക്കെ കാണുന്നത് എത്ര അവിസ്മരണീയമായിരിക്കും.  

6. ''പുഷ്പോത്സവം കഴിഞ്ഞാൽ പൂക്കളെല്ലാം മറഞ്ഞുപോകുന്നു''. പിന്നീട് എന്തൊക്കെയാണ് സംഭവിക്കുന്നത്.
ഉത്തരം: പുഷ്പോത്സവം കഴിഞ്ഞാൽ പൂക്കളെല്ലാം മറഞ്ഞുപോകുന്നുവെന്നാണ് സുഗതകുമാരി പറയുന്നത്. തുമ്പികളും ശലഭങ്ങളും വണ്ടുകളുമെല്ലാം പറന്നകലുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഊരിവച്ച് ഉണങ്ങിനിൽക്കുന്നു. മലഞ്ചരിവുകൾ ശൂന്യമായിത്തീരുന്നു. എല്ലാം നിശ്ചലവും നിശ്ശബ്ദവുമാകുന്നു. പക്ഷേ ഒന്നും അവസാനിച്ചിട്ടില്ല. ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞു കഴിഞ്ഞു. മണ്ണിനടിയിൽ ഇനിയൊരു പുഷ്‌പോത്സവത്തിനായി അവ കാത്തുകിടക്കുന്നു.

7. “പ്രകൃതിയൊരുക്കുന്ന ഈ മനോഹാരിത” ആസ്വദിക്കാൻ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?
ഉത്തരം: പ്രകൃതിയുടെ മനോഹാരിതകൾ ആസ്വദിക്കണമെങ്കിൽ നാം പ്രകൃതിയെ സംരക്ഷിക്കണം. നീലക്കുറിഞ്ഞിയെയും അതിൻ്റെ ആവാസവ്യവസ്ഥയെയും സമ്പൂർണ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ബോധവൽക്കരണം നടത്തുകയും വേണം. ജീവന്റെ നിലനിൽപ്പിന് സസ്യജന്തുജാലങ്ങളും കാടുകളും മേടുകളും പുഴകളുമെല്ലാം അനിവാര്യമാണെന്നും മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. എങ്കിൽ മാത്രമേ പ്രകൃതിയൊരുക്കുന്ന ഈ മനോഹാരിത നമുക്കും ഇനിവരുന്ന തലമുറകൾക്കും ആസ്വദിക്കാൻ കഴിയൂ. 

ചേർത്തു ചേർത്തുവയ്ക്കുമ്പോൾ

8. ''അവയുടെ നീലക്കറുപ്പുമെയ്യാകെ മഞ്ഞ പൂമ്പൊടി പൂശിയിരിക്കുന്നു''.
• മെയ്യാകെ
• കറുപ്പു മെയ്യാകെ
• നീലക്കറുപ്പു മെയ്യാകെ
വണ്ടിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്ന പദങ്ങളാണല്ലോ കറുപ്പും നീലക്കറുപ്പും.
ഭാഷാപ്രയോഗത്തിൽ ഇത്തരം വിശേഷണ പദങ്ങൾ നൽകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: വണ്ടുകൾ പല നിറത്തിലുണ്ട്. കറുപ്പ് വണ്ടിന്റെ ഒരു നിറമാണ്. കറുത്ത മെയ്യ് (ശരീരം) ആണ് വണ്ടിന്റേത്. നീലക്കറുപ്പുമെയ്യ് എന്നു പ്രയോഗിക്കുമ്പോൾ വണ്ടിന്റെ കറുപ്പിൽ നീല കലർന്നിരിക്കുന്നുവെന്ന് മനസ്സിലാകുന്നു. മെയ്യ് എന്ന പദം കറുപ്പ്, നീല കറുപ്പ്എന്നീ വിശേഷണങ്ങൾ ചേർത്ത് പറയുമ്പോൾ ആ വസ്തുവിന്റെ പ്രത്യേകതകൾ നമുക്ക് വ്യക്തമാകും. പൂമ്പൊടിയെ മഞ്ഞ എന്ന പദം കൊണ്ടും വിശീശിപ്പിച്ചിരിക്കുന്നു.
വിശേഷണം 
ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം അഥവാ ഭേദകം എന്ന് പറയുന്നു. എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്നു പറയുന്നു.
ഉദാ: കറുപ്പ് മെയ്യ് 
• മെയ്യ് - വിശേഷ്യം 
• കറുപ്പ് - വിശേഷണം 
പുഷ്പോത്സവം സംഘടിപ്പിക്കാം
9. പാഠപുസ്തകം പേജ് 10 ൽ കൊടുത്തിരിക്കുന്ന വാർത്ത വായിക്കുക. ഈ വാർത്തയെക്കുറിച്ച് ചർച്ച ചെയ്യുക. ഇത്തരം ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായക്കുറിപ്പ് എഴുതുക.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരത്തിൽ പുഷ്പോത്സവം ഒരുക്കും. നഗരവസന്തം പതിവ് പുഷ്പമേളക്കാഴ്ചകളില്‍ നിന്നും വ്യത്യസ്ഥമായാണ് സംഘടിപ്പിക്കുന്നത്. രാത്രിയിലെ ആഘോഷങ്ങള്‍ നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമാക്കി മാറ്റും. സൗന്ദര്യം നിറയുന്ന പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും ബോണ്‍സായ് വൃക്ഷങ്ങളുടെയും പ്രദര്‍ശനം കണ്ടുകൊണ്ട് പുതുവര്‍ഷം പിറക്കുന്നതുവരെ ജനസാഗരം നഗര വസന്തവേദിയില്‍ത്തുടരും. പ്രകൃതിയെയും, മണ്ണിനെയും, മരങ്ങളെയും, ചെടികളേയും കുറിച്ച് അറിയാനും അവയെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള താല്പര്യം ജനങ്ങളിൽ വളർത്താനും ഇത്തരം പുഷ്‌പോത്സവങ്ങൾ സഹായിക്കും. ഭൂമിയുടെ പച്ചപ്പ് നിലനിർത്താനും, പൂക്കളേയും ചെടികളേയും സ്നേഹിക്കാനും അതിലൂടെ മാത്രമേ ഭൂമിയെ സുന്ദരവും വാസയോഗ്യവുമായി നിലനിർത്താനുമാവു എന്നുള്ള തിരിച്ചറിവ് ജനങ്ങളിൽ സൃഷ്ടിക്കാനും ഇത്തരം പുഷ്‌പോത്സവങ്ങൾ സഹായിക്കും.

👉Malayalam - Teaching Manual ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here