Kerala Syllabus Class 5 കേരളപാഠാവലി Chapter 02 - കാട്ടിലെ മഴ - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 5 കേരള പാഠാവലി (ഇത്തിരിപ്പൂവേ കുരുന്നുപൂവേ) കാട്ടിലെ മഴ | Class 5 Malayalam - Keralapadavali Questions and Answers - Chapter 02 Kattile mazha - കാട്ടിലെ മഴ - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ഇലകളിൽ ചോരുന്ന ആകാശം - ഇ.സോമനാഥ്
മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി 'സോമേട്ടൻ' എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ. സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്. രാഷ്ട്രീയ വിഷയങ്ങളിലും പരിസ്ഥിതിയെ കുറിച്ചും ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെതായുണ്ട്. മലയാള മനോരമയിൽ 'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ രാഷ്ട്രീയ പംക്തിയിലൂടെ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു.
കാട്ടിലെ മഴ
പദപരിചയം
• കന്നിമഴ - ആദ്യത്തെമഴ
നീർച്ചാൽ - വെള്ളം ഒഴുകിപ്പോകാനുള്ള ചാല്, ചെറിയ തോട്
മലമുഴക്കി - ഒരിനം വലിയ പക്ഷി (പരുഷമായ ശബ്ദം പുറപ്പെടുവിക്കുന്നത്)
മഴയിരമ്പം - മഴയുടെ ശബ്ദം
ഇലച്ചാർത്തുകൾ - ഇലക്കൂട്ടങ്ങൾ
പ്രതിരോധിച്ചു - തടഞ്ഞു
പ്രതിധ്വനി - മാറ്റൊലി
പിരിച്ചെഴുതുക
• കരിയില - കരി + ഇല
• തലയുയർത്തി - തല + ഉയർത്തി
• ഇലച്ചാർത്ത് - ഇല + ചാർത്ത്
• പുഴയോരം - പുഴ + ഓരം
• പാറക്കെട്ട് - പാറ + കെട്ട്
• മഴയിരമ്പം - മഴ + ഇരമ്പം
• മഴത്തുള്ളികൾ - മഴ + തുള്ളികൾ
• മാറിക്കഴിഞ്ഞു - മാറി + കഴിഞ്ഞു
• പെട്ടന്നായിരുന്നു - പെട്ടന്ന് + ആയിരുന്നു
• കരിഞ്ഞുണങ്ങിയ - കരിഞ്ഞ് + ഉണങ്ങിയ
♦ കണ്ടെത്താം പറയാം എഴുതാം
'പുഴയ്ക് ജിവന്‍ വച്ചുതുടങ്ങിയിരുന്നു'
'മരങ്ങളില്‍ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി'
'കുറുമ്പ് കാട്ടുന്ന ആനക്കൂട്ടംകണക്കു മേഘങ്ങള്‍'
മഴ കാട്ടിലുണ്ടാക്കുന്ന കാഴ്ചകളാണ് ഈ വാക്യങ്ങളിലൂടെ വ്യത്യസ്തമായി അവതരിപ്ചിച്ചിടുള്ളത്. ഇതുപോലെയുള്ള വാക്യങ്ങള്‍ പഠാഭാഗത്തുനിന്ന് കണ്ടെത്തു. അവയുടെ ആശയം ക്ലാസില്‍. പറഞ്ഞവതരിപ്പിക്കൂ. എഴുതിവയ്കുകയും വേണം.
• 'പുഴയ്ക് ജിവന്‍ വച്ചുതുടങ്ങിയിരുന്നു'
കടുത്ത വേനലിൽ പുഴ വറ്റിവരണ്ടുകിടന്നിരുന്നു. എന്നാൽ ആദ്യമഴ പെയ്തതോടെ പുഴയ്ക്ക് ജീവൻവച്ചു. മെലിഞ്ഞുണങ്ങിക്കിടന്ന പുഴയുടെ, വറ്റിവരണ്ട നീർച്ചാലുകൾ മഴ പെയ്തതോടെ ഉയിർത്തെഴുന്നേറ്റു.
• 'മരങ്ങളില്‍ നിലാവ് പെയ്തിറങ്ങിയതോടെ മഴയ്ക്ക് നിറക്കൂട്ടായി'
ഇരുട്ടിൽ മഴ വെറും ശബ്ദം മാത്രമായിരുന്നു. നിലാവുദിച്ചതോടെ ആദ്യമഴയിൽ കലങ്ങിമറിഞ്ഞൊഴുകുന്ന പുഴ നല്ലൊരു കാഴ്ചാനുഭവമായി.
• 'കുറുമ്പ് കാട്ടുന്ന ആനക്കൂട്ടംകണക്കു മേഘങ്ങള്‍'
ആനയ്ക്കും കാർമേഘത്തിനും ഒരേ നിറമാണ്. കാടിളക്കിയെത്തുന്ന ആനക്കൂട്ടങ്ങളെപ്പോലെ, കാർമേഘങ്ങൾ മരച്ചില്ലകളെ ഉലച്ചുകൊണ്ട് പെരുമഴപെയ്യിക്കുന്നു.
• 'കാട്ടിൽ കന്നിമഴ യൗവ്വനമാണ് കൊണ്ടുവരുന്നത്.'
കടുത്ത വേനലിൽ വറ്റിവരണ്ട പുഴയ്ക്ക് ജീവനേകുന്നതും, ഉണങ്ങിക്കരിഞ്ഞ പുൽച്ചെടികൾക്കും, മരങ്ങൾക്കും പുതുനാമ്പുകൾ നൽകുന്നതും കന്നിമഴയാണ്. അതുകൊണ്ടാണ് 'കാട്ടിൽ കന്നിമഴ യൗവ്വനമാണ് കൊണ്ടുവരുന്നത്' എന്നുപറയുന്നത്.
• 'ഇടിമിന്നൽ ചാലുകൾ ഇടയ്ക്ക് കാട്ടിലേക്കു വന്ന് പുഴയിൽ ചിതറിയ ചിത്രങ്ങൾ വരച്ചു'
കാട്ടിൽ മഴയ്‌ക്കൊപ്പമെത്തിയ ഇടിമിന്നലിന്റെ വെളിച്ചം, മരങ്ങൾക്കിടയിലൂടെ കടന്ന് പുഴയിലെ വെള്ളത്തിൽ പ്രതിഫലിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
♦ ഒറ്റയ്ക്കും കൂട്ടായും
• ഇരുള്‍ വീണുതുടങ്ങിയ കാട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടം കണ്ടെത്താന്‍ ഏറെ പണിപ്പെട്ടു
• ഇരുള്‍ വീണുതുടങ്ങിയ കാട്ടില്‍ ഒളിയിടം കണ്ടെത്താന്‍ ഏറെ പണിപ്പെട്ടു. ഈ വാക്യങ്ങള്‍ തമിലുള്ള വ്യത്യാസം എന്താണ്? ചര്‍ച്ചചെയ്യൂ.
കൂടുതല്‍ ഉദാഹരണങ്ങള്‍ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതുക.
ഇവിടെ നൽകിയിരിക്കുന്ന രണ്ട് വാക്യങ്ങൾ തമ്മിൽ അർത്ഥവ്യത്യാസമില്ല. ആദ്യവാക്യത്തിലെ ഒളിച്ചിരിക്കാന്‍ ഒരിടം എന്നതിന് പകരം രണ്ടാമത്തെ വാക്യത്തിൽ ഒളിയിടം എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഒളിയിടം എന്നതിനെ പിരിച്ചെഴുതിയതാണ് ഒളിച്ചിരിക്കാൻ ഒരിടം എന്നത്.
ഒളിച്ചിരിക്കാന്‍ ഒരിടം - ഒളിയിടം
ഇത്തരത്തിൽ ചില പ്രയോഗങ്ങൾ താഴെ നൽകുന്നു.
മഴയുടെ ഇരമ്പം - മഴയിരമ്പം
ഇടിമിന്നലിന്റെ ചാലുകൾ - ഇടിമിന്നൽച്ചാലുകൾ
ഇലയുടെ ചാർത്തുകൾ - ഇലച്ചാർത്തുകൾ
പുഴയുടെ ഓരം - പുഴയോരം
നിലാവിന്റെ നിറം - നിലാനിറം
നീരിന്റെ ചാലുകൾ - നീർച്ചാലുകൾ
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class V Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments