Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 02 ആസിഡുകളും ബേസുകളും - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) Acids and Bases | Text Books Solution Basic Science (English Medium) Chapter 02 ആസിഡുകളും ബേസുകളും - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 02 ആസിഡുകളും ബേസുകളും - ചോദ്യോത്തരങ്ങൾ
♦ ജിനുവിന്റെ ഡയറിയിൽ പരാമർശിച്ച് പരീക്ഷണത്തിൽ മഞ്ഞനിറം ലഭിക്കാനായി രണ്ടാമത്തെ ഗ്ലാസിൽ ടീച്ചർ ചേർത്തിരിക്കാൻ സാധ്യതയുള്ള പദാർഥങ്ങൾ താഴെ കൊടുത്തവയിൽ ഏതെല്ലാമാവാം? (പാഠപുസ്തകം പേജ്: 28)
നിങ്ങൾ ചെയ്ത പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായവയ്ക്കുനേരെ ടിക്ക് ()അടയാളം രേഖപ്പെടുത്തു.
 ചാരം കലക്കിയ വെള്ളം
 നാരങ്ങനീര് 
 ഉപ്പുലായനി
 വിനാഗിരി 
 പുളിവെള്ളം 
 അപ്പക്കാരലായനി

♦ പതിമുകവെള്ളത്തിന്റെ നിറം മഞ്ഞയാക്കിയ പദാർഥങ്ങൾക്ക് രുചിയിൽ എന്തെങ്കിലും പൊതുസ്വഭാവം ഉണ്ടോ?
ഉണ്ട്, അവയെല്ലാം പുളിരുചിയുള്ളവയാണ്. ചില ആസിഡുകൾ അടങ്ങിയതുകൊണ്ടാണ് അവയ്ക്ക് പുളിരുചിയുള്ളത്. 

♦ സ്കൂൾ ലബോറട്ടറിയിൽ നിന്ന് നീലയും ചുവപ്പും ലിറ്റ്മസ് പേപ്പറുകൾ എടുക്കുക. ഈ ദ്രാവകങ്ങളിൽ അവ മുക്കിനോക്കുക. നിങ്ങളുടെ നിരീക്ഷണങ്ങൾ ശാസ്ത്രപുസ്തകത്തിൽ പട്ടികപ്പെടുത്തുക.
• സോപ്പുവെള്ളം 
• നാരങ്ങനീര്
• തെളിഞ്ഞ അപ്പക്കാരലായനി
• തെളിഞ്ഞ ചുണ്ണാമ്പുവെള്ളം 
• വിനാഗിരി
• പുളിവെള്ളം
• മോര്
• തെളിഞ്ഞ ചാരവെള്ളം
♦ ഏതെല്ലാം ദ്രാവകങ്ങളാണ് നീല ലിറ്റ്മസിനെ ചുവപ്പാക്കിയത്?
• നാരങ്ങ നീര്
• വിനാഗിരി
• മോര്
• പുളി വെള്ളം

♦ ഏതെല്ലാം ദ്രാവകങ്ങളാണ് ചുവപ്പ് ലിറ്റ്മസിനെ നീലയാക്കി മാറ്റിയത്?
• തെളിഞ്ഞ ചുണ്ണാമ്പുവെള്ളം
• സോപ്പ് വെള്ളം 
• തെളിഞ്ഞ അപ്പക്കാരലായനി
• തെളിഞ്ഞ ചാരവെള്ളം

♦ ആസിഡുകൾ എന്നാലെന്ത് ?
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ആസിഡുകൾ. 

♦ ബേസുകൾ എന്നാലെന്ത് ?
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ബേസുകൾ.

♦ സൂചകങ്ങൾ എന്നാലെന്ത് ?
നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ. ലിറ്റ്മസ് പേപ്പർ ഒരു സൂചകമാണ്.

♦ നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമേ, ലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങളുടെ പേര് എഴുതുക.
ഫിനോൾഫ്താലിൻ, മീഥൈൽ ഓറഞ്ച്.
ഫിനോൾഫ്താലിന്റെ രണ്ടോ മൂന്നോ തുള്ളികൾ ആസിഡ്, ബേസ് സ്വഭാവമുള്ള ദ്രാവകങ്ങളിൽ ചേർത്ത് നിറം മാറുന്നത് നിരീക്ഷിക്കുക. ഇതുപോലെ, മീഥൈൽ ഓറഞ്ചിന്റെ രണ്ടോ മൂന്നോ തുള്ളികളും ഈ ദ്രാവകങ്ങളിൽ ചേർത്ത് നോക്കൂ. നിറം മാറ്റം പട്ടികപ്പെടുത്തുക.
 ഏതൊക്കെ വസ്തുക്കളാണ് ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത് ?
മീഥൈൽ ഓറഞ്ച്

 ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നവ ഏതാണ്?
ഫിനോൾഫ്താലിൻ 

♦ എല്ലാ ആസിഡുകൾക്കും ---------- രുചി ഉണ്ട്.
പുളിരുചി 

♦ എല്ലാ ബേസുകൾക്കും ----------- രുചി ഉണ്ട്.
കാരരുചി 

♦ ശാസ്ത്രകിറ്റിലെ ഓരോ ദ്രാവകത്തിലും ചിത്രത്തിൽ കാണുന്നത് പോലെ കൈവിരലുകൾ മുക്കി കൂട്ടിയുരച്ചുനോക്കുക. (പാഠപുസ്തക പേജ് നമ്പർ: 32)
ഏതെല്ലാം ദ്രാവകങ്ങൾക്കാണ് വഴുവഴുപ്പ് അനുഭവപ്പെടുന്നത്? പട്ടികപ്പെടുത്തുക.
 • സോപ്പ് വെള്ളം
 • അപ്പക്കാരലായനി
 • തെളിഞ്ഞ ചുണ്ണാമ്പുവെള്ളം
 • തെളിഞ്ഞ ചാരവെള്ളം

♦ ആസിഡുകളുടെയും ബേസുകളുടെയും പൊതുസവിശേഷതകൾ തിരിച്ചറിഞ്ഞ് അവ പട്ടികപ്പെടുത്തുക.
ആസിഡുകൾ ബേസുകൾ 
• പുളിരുചി 
• നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു 
• കാരരുചി 
• ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു 
• വഴുവഴുപ്പുണ്ട് 
♦ താഴെപ്പറയുന്ന പദാർത്ഥങ്ങളിൽ നീല ലിറ്റ്മസ് ചുവപ്പാക്കാൻ കഴിയുന്നവ ഏതെല്ലാമാണ്? അവ കണ്ടെത്തി എഴുതൂ.
 • ഓറഞ്ച് നീര് 
 • കഞ്ഞിവെള്ളം 
 • കട്ടൻചായ 
 • ഇരുമ്പൻ പുളിനീര് 
 • മുന്തിരി നീര് 
 • തക്കാളി നീര് 
 • തേങ്ങാവെള്ളം
നീല ലിറ്റമസിനെ ചുവപ്പാക്കിമാറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്ന ദ്രാവകങ്ങൾ കാരണം 
• ഓറഞ്ച് നീര് 
• ഇരുമ്പൻ പുളിനീര്  
• മുന്തിരി നീര് 
• തക്കാളി നീര് 
ഇവയ്ക്ക് പുളിരുചി ഉള്ളതിനാൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആസിഡുകൾ നീല ലിറ്റ്മസിനെ  ചുവപ്പാക്കി മാറ്റുന്നു
♦ ഭക്ഷ്യവസ്തുക്കളിൽ പ്രധാനമായി അടങ്ങിയിട്ടുള്ള ചില ആസിഡുകൾ.
ഭക്ഷ്യവസ്തു അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ്
• മോര്, തൈര്
• വിനാഗിരി
• നാരങ്ങ
• പുളി
• ആപ്പിൾ
• നെല്ലിക്ക
• തക്കാളി
• ലാക്റ്റിക് ആസിഡ്
• അസറ്റിക് ആസിഡ്
• സിട്രിക് ആസിഡ്
• ടാർടാറിക് ആസിഡ്
• മാലിക് ആസിഡ്
• അസ്കോർബിക് ആസിഡ്
• ഓക്സാലിക് ആസിഡ്
♦ പാൽ തൈര് ആകുമ്പോൾ എങ്ങനെയാണ് അതിന് ആസിഡ് സ്വഭാവം വരുന്നത്?
പാലിനെ തൈരാക്കി മാറ്റാൻ അതിൽ അൽപം തൈര് ചേർക്കുന്നു. തൈരിൽ ലാക്ടോബാസിലസ് എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇവ പാലിൽ നിന്ന് പോഷണം നടത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ലാക്‌റ്റിക് ആസിഡാണ് തൈരിന് പുളിരുചി നൽകുന്നത്.

♦ ലബോറട്ടറികളിൽ ഉപയോഗിക്കുന്ന ആസിഡുകളും ബേസുകളും.
ആസിഡുകൾ ബേസുകൾ 
• ഹൈഡ്രോക്ലോറിക് ആസിഡ് 
• നൈട്രിക് ആസിഡ്
• സൾഫ്യൂറിക് ആസിഡ്
• അസറ്റിക് ആസിഡ്
• കാൽസ്യം ഹൈഡ്രോക്സൈഡ് (ചുണ്ണാമ്പ്)
• സോഡിയം ഹൈഡ്രോക്സൈഡ് (കാസ്റ്റിക് സോഡ)
• പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (കാസ്റ്റിക് പൊട്ടാഷ്)
♦ രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ നാം എന്തെല്ലാം ശ്രദ്ധിക്കണം?
• ശരീരഭാഗങ്ങളിൽവീഴാതെ നോക്കണം  
• കൈകൊണ്ട് തൊടരുത്
• മണത്ത് നോക്കാൻ പാടില്ല 
• രുചിച്ചുനോക്കരുത്
• കുപ്പിയിൽ നിന്ന് എടുക്കാൻ ഡ്രോപ്പർ ഉപയോഗിക്കുക
• ടെസ്റ്റ് ട്യൂബ് പിടിക്കാൻ ഹോൾഡർ ഉപയോഗിക്കുക
♦ ആസിഡ് വീണാൽ എന്തുചെയ്യണം?
വീര്യം കൂടിയ ആസിഡുകൾക്ക് ജലാംശം വലിച്ചെടുക്കാനും ചെയ്യാനും താപം പുറത്തുവിടാനും കഴിവുണ്ട്. അവ ശരീരത്തിൽ വീണാൽ പൊള്ളൽ ഉണ്ടാകുന്നു. പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കുറേസമയം ഒഴിക്കുകയാണ് ഇതിനുള്ള പ്രഥമശുശ്രൂഷ. പൊള്ളൽ ഗുരുതരമാണെങ്കിൽ, ആശുപത്രിയിൽ കൊണ്ടുപോകണം.

♦ ആസിഡുകളും ബേസുകളും വെവ്വേറെ ടെസ്റ്റ് ട്യൂബുകളിൽ എടുത്ത് അവയിൽ വിവിധ സൂചകങ്ങൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം മാറ്റങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തുക.
♦ ആസിഡുകളും ലോഹങ്ങളും - പരീക്ഷണം 
• ലക്ഷ്യം - ആസിഡ് ലോഹവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം തിരിച്ചറിയുക. 
• സാമഗ്രികൾ - അസറ്റിക് ആസിഡ്, മഗ്നീഷ്യം, ടെസ്റ്റ് ട്യൂബ്
• പരീക്ഷണരീതി - ഒരു ടെസ്റ്റ് ട്യൂബിൻ്റെ കാൽഭാഗം വിനാഗിരി (നേർപ്പിച്ച അസറ്റിക് ആസിഡ് ) എടുക്കുക. അതിലേക്ക് മഗ്നീഷ്യം റിബണിന്റെ മൂന്നോനാലോ ചെറുകഷ്ണങ്ങൾ ഇടുക. ടെസ്റ്റ് ട്യൂബിൻ്റെ വായ്ഭാഗം നിങ്ങളുടെ തള്ളവിരൽ കൊണ്ട് അൽപനേരം അടച്ചുപിടിക്കുക. ടെസ്റ്റ് ട്യൂബ് അല്പം ചരിച്ച് പിടിക്കുക. കത്തുന്ന ഒരു തീപ്പെട്ടികൊള്ളി ടെസ്റ്റ് ട്യൂബിൻ്റെ വായ്ഭാഗത്ത് കൊണ്ടുവന്നതിന് ശേഷം തള്ളവിരൽ മാറ്റുക.
• നിരീക്ഷണം - നിറമില്ലാത്തതും മണമില്ലാത്തതുമായ ഒരു വാതകം ടെസ്റ്റ് ട്യൂബിൽ നിന്ന് പുറത്തേക്ക് വന്നു. തീ കാണിച്ചപ്പോൾ ഒരു ചെറു ശബ്ദത്തോടെ വാതകം കത്തി.
• നിഗമനം - അസറ്റിക് ആസിഡ് മഗ്നീഷ്യവുമായി പ്രവർത്തിക്കുകയും ഹൈഡ്രജൻ വാതകം ഉണ്ടാകുകയും ചെയ്യുന്നു. 
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ ഉണ്ടാകുന്നു. കത്തുന്ന വാതകമാണ് ഹൈഡ്രജൻ.

♦ ആസിഡുകളുടെ പൊതു സ്വഭാവങ്ങൾ 
• പുളിരുചി ഉണ്ട്
• നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു 
• ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ ഉണ്ടാകുന്നു.

♦ താഴെപ്പറയുന്ന സന്ദർഭങ്ങളുടെ കാരണം വിശദീകരിക്കുക?
• അച്ചാറുകൾ സൂക്ഷിക്കാൻ ലോഹപാത്രങ്ങൾ ഉപയോഗിക്കുന്നില്ല.
അച്ചാറിൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അച്ചാറുകൾ സാധാരണയായി ഗ്ലാസ് ജാറുകളിലാണ് സൂക്ഷിക്കുന്നത്.
• തൈര്, മോര് ഇവ ചേർത്ത കറികൾ ഉണ്ടാക്കാൻ മൺപാത്രങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
തൈരിലും മോരിലും ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ് ലോഹ പാത്രങ്ങളുമായി പ്രവർത്തിച്ച് ലോഹനാശനത്തിന് കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ തൈരും മോരും ചേർത്ത വിഭവങ്ങൾ പാകം ചെയ്യാൻ മൺപാത്രങ്ങളാണ് അനുയോജ്യം.

♦ എന്തെല്ലാം ആവശ്യങ്ങൾക്കാണ് വിനാഗിരി വീട്ടിൽ ഉപയോഗിക്കുന്നത്? 
• അച്ചാറുകളിൽ 
• പാചകാവശ്യങ്ങൾക്ക് 
• ഭക്ഷ്യ സംസ്കരണം 
• കാർപെറ്റ്, അപ്ഹോൾസ്റ്ററി മുതലായവയിൽ നിന്ന് കറകൾ നീക്കം ചെയ്യാൻ
• പശകളെ ലയിപ്പിച്ച് ലേബലുകളും സ്റ്റിക്കറുകളും നീക്കം ചെയ്യാൻ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ ചില ആസിഡുകളും അവയുടെ ഉപയോഗങ്ങളും താഴെ പട്ടികയായി നൽകിയിരിക്കുന്നു. വിട്ടുപോയ ഭാഗങ്ങൾ ചേർത്ത് പട്ടിക പൂർത്തിയാക്കുക
ആസിഡ് ഉപയോഗം 
• അസറ്റിക് ആസിഡ്• അച്ചാറുകളിൽ, പാചകാവശ്യങ്ങൾക്ക്, ഭക്ഷ്യ സംസ്കരണം
• ഫോർമിക് ആസിഡ് • റബ്ബർപാൽ കട്ടിയാക്കുന്നതിന് 
• സിട്രിക് ആസിഡ് • പാനീയങ്ങൾ ഉണ്ടാക്കാൻ 
• സൾഫ്യൂറിക് ആസിഡ്• മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും, രാസവള നിർമ്മാണത്തിനും 
• നൈട്രിക് ആസിഡ് • രാസവളം, പെയിന്റ്, ചായങ്ങൾ എന്നിവ നിർമ്മിക്കാൻ 
• ടാനിക് ആസിഡ് • തുകൽ, മഷി എന്നിവ നിർമ്മിക്കാൻ 
• കാർബോണിക് ആസിഡ് • സോഡയിലും, ശീതളപാനീയങ്ങളിലും 
♦ ബേസുകളുടെ ഉപയോഗങ്ങൾ
ബേസ് ഉപയോഗം 
• കാൽസ്യം ഹൈഡ്രോക്സൈഡ്• ഗ്ലാസ് നിർമ്മാണം, മണ്ണിൻ്റെ അസിഡിറ്റി കുറയ്ക്കാൻ 
• സോഡിയം ഹൈഡ്രോക്സൈഡ്• സോപ്പ്, പേപ്പർ, റയോൺ എന്നിവ ഉണ്ടാക്കാൻ
• പൊട്ടാസ്യം ഹൈഡ്രോക്സൈഡ്• സോഫ്റ്റ് സോപ്പ് ഉണ്ടാക്കാൻ
• അലുമിനിയം ഹൈഡ്രോക്സൈഡ്,
മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
• മരുന്നുകളിൽ
♦ പട്ടിക വിശകലനം ചെയ്ത് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
• സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബേസ് ഏതാണ്?
സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

• മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസുകൾ ഏതെല്ലാമാണ് ? 
അലുമിനിയം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

 സോപ്പ് നിർമ്മിക്കാം
• ആവശ്യമായ സാമഗ്രികൾ (20 സോപ്പ് നിർമ്മിക്കാൻ):
കാസ്റ്റിക് സോഡ 180 ഗ്രാം, വെളിച്ചെണ്ണ ഒരു കിലോഗ്രാം, വെള്ളം 350 മില്ലി ലിറ്റർ, സോഡിയം സിലിക്കേറ്റ് 100 ഗ്രാം, സ്റ്റോൺ പൗഡർ 100 ഗ്രാം, കളർ, പെർഫ്യൂം
 നിർമ്മാണരീതി:
ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കാസ്റ്റിക്സോഡ ലയിപ്പിക്കുക. കാസ്റ്റിക് സോഡ വെള്ളത്തിൽ ലയിക്കുമ്പോൾ വലിയ അളവിൽ താപം പുറത്തുവിടും. ലായനി തണുത്തശേഷം അത് ഒരു പരന്നപാത്രത്തിൽ എടുത്തുവച്ച വെളിച്ചെണ്ണയിലേക്ക് സാവധാനം ചേർത്തിളക്കുക. തുടർന്ന് സോപ്പിന്റെ ഗാഢതയും അളവും കൂട്ടാനായി സോഡിയം സിലിക്കേറ്റും സ്റ്റോൺ പൗഡറും ക്രമമായി ചേർക്കാം. സോപ്പിന് ഭംഗി കൂട്ടാൻ കളറും സുഗന്ധത്തിനായി പെർഫ്യൂമും ചേർക്കാം. മിശ്രിതം കുറുകുന്നതുവരെ തുടരെ ഇളക്കണം. കുറുകിയ മിശ്രിതം മോൾഡിൽ ഒഴിച്ചുവയ്ക്കുക. ഉറച്ചശേഷം മോൾഡിൽനിന്ന് ഇളക്കിയെടുത്ത് രണ്ടാഴ്ച കഴിഞ്ഞ് ഉപയോഗിക്കാം.
♦ നിങ്ങൾക്ക് അറിയാവുന്ന നിറമുള്ള സസ്യഭാഗങ്ങൾ ഏതെല്ലാമാണ് ? അവയെ ലിസ്റ്റ് ചെയ്യൂ.
• ചുവന്ന ചീര
• നീല ശംഖുപുഷ്പം
• ചുവന്ന കാബേജ്
• ബീറ്റ്റൂട്ട്
• മഞ്ഞൾ
• മുന്തിരി നീര് 
• പതിമുഖം
♦ ഇവയോരോന്നും ഉരച്ച പേപ്പർ, ഇവയുടെ ജ്യൂസ്, ഇവ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുമ്പോൾ കിട്ടുന്ന നിറമുള്ള ദ്രാവകങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് തയ്യാറാക്കൂ. വീട്ടിൽ ലഭ്യമായ ആസിഡുകളിൽ ഇവ പരിശോധിക്കൂ. വീട്ടിൽ ലഭ്യമായ ബേസുകളിലും പരീക്ഷണം ആവർത്തിക്കൂ. നിരീക്ഷണങ്ങൾ പട്ടികപ്പെടുത്തു.
സസ്യഭാഗം  സ്വാഭാവികനിറം ആസിഡിലെ നിറം ബേസിലെ നിറം 
നീല ശംഖുപുഷ്പംനീല പിങ്ക് ഇളം പച്ച 
ചുവന്ന കാബേജ്പർപ്പിൾ ചുവപ്പ്ചുവപ്പ് കലർന്ന പിങ്ക്നീലകലർന്ന പച്ച
ബീറ്റ്റൂട്ട്ഇരുണ്ട പിങ്ക്വയലറ്റ്പച്ചകലർന്ന മഞ്ഞ
മഞ്ഞൾമഞ്ഞമഞ്ഞചുവപ്പ്
മുന്തിരി നീര് പർപ്പിൾചുവപ്പ് പച്ചകലർന്ന മഞ്ഞ
പതിമുഖംപിങ്ക്മഞ്ഞപിങ്ക്
വിലയിരുത്താം
1. ആസിഡിന്റെ സൂചകമായി ഉപയോഗിക്കാവുന്നത്?
a. മഞ്ഞൾ
b. പതിമുകം
c. ചുവന്ന ലിറ്റ്മസ് പേപ്പർ
d. ഫിനോഫ്താലീൻ
ഉത്തരം: b. പതിമുകം

2. ഓട്ടോമൊബൈൽ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
a. ഹൈഡ്രോക്ലോറിക് ആസിഡ്
b. നൈട്രിക് ആസിഡ്
c. സൾഫ്യൂറിക് ആസിഡ്
d. ഫോർമിക് ആസിഡ്
ഉത്തരം: c. സൾഫ്യൂറിക് ആസിഡ്

3. മേശപ്പുറത്ത് മൂന്ന് ബീക്കറുകളിൽ ഇരിക്കുന്ന ദ്രാവകങ്ങളിൽ ആദ്യത്തേത് ജലവും രണ്ടാമത്തേത് ആസിഡും മൂന്നാമത്തേത് ബേസുമാണ്. ഇവ ഏതെന്ന് തൊട്ടു നോക്കിയോ രുചിച്ചു നോക്കിയോ മണത്തു നോക്കിയോ തിരിച്ചറിയുന്നത് ശരിയാണോ? എന്തുകൊണ്ട്? ഇവയോരോന്നും തിരിച്ചറിയാനുള്ള മാർഗം നിർദേശിക്കൂ.
ഉത്തരം: അല്ല, രാസവസ്തുക്കൾ തൊടുന്നതും രുചിക്കുന്നതും മണക്കുന്നതും അപകടകരമാണ്. ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് നമുക്ക് ആസിഡുകളും ബേസുകളും തിരിച്ചറിയാം. ആസിഡുകൾ നീല ലിറ്റ്മസിനെ ചുവപ്പാക്കി മാറ്റുന്നു, ബേസുകൾ ചുവന്ന ലിറ്റ്മസിനെ നീലയാക്കി മാറ്റുന്നു. രണ്ടു തരം ലിറ്റ്മസിൻ്റേയും നിറം മാറുന്നില്ലെങ്കിൽ ദ്രാവകം വെള്ളമായിരിക്കും.

4. ലബോറട്ടറികളിൽ ആസിഡുകൾ സൂക്ഷിക്കുന്ന കുപ്പികൾക്ക് ലോഹ അടപ്പുകൾ ഉപയോഗിക്കാറില്ല. ഇതിന്റെ കാരണം വിശദീകരിക്കുക.
ഉത്തരം: ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ നാശനത്തിന് കാരണമാകുന്നു. അതുകൊണ്ട് ആസിഡുകൾ അടങ്ങിയ ഗ്ലാസ് കുപ്പികൾക്ക് ലോഹ അടപ്പുകൾ ഉപയോഗിക്കാറില്ല.

5. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ആസിഡുകൾക്ക് യോജിക്കുന്നവയും ബേസുകൾക്ക് യോജിക്കുന്നവയും തരംതിരിച്ച് പട്ടികപ്പെടുത്തൂ.
a. പുളിരുചിയുണ്ട്
b. ഫിനോഫ്താലീൻ ചേർത്താൽ പിങ്ക് നിറമാകും
c. വഴുവഴുപ്പുണ്ട്
d. മീഥൈൽ ഓറഞ്ച് ചേർത്താൽ ഇളംപിങ്ക് നിറം ലഭിക്കും
e. പതിമുകവെള്ളത്തിന്റെ നിറം മഞ്ഞയാക്കും
f. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കും
g. ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാക്കും 
h. കാരരുചിയുണ്ട്
ഉത്തരം: 
 ആസിഡുകൾക്ക് യോജിക്കുന്നവ
a. പുളിരുചിയുണ്ട്
d. മീഥൈൽ ഓറഞ്ച് ചേർത്താൽ ഇളംപിങ്ക് നിറം ലഭിക്കും
e. പതിമുകവെള്ളത്തിന്റെ നിറം മഞ്ഞയാക്കും
g. ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാക്കും 
 ബേസുകൾക്ക് യോജിക്കുന്നവ
b. ഫിനോഫ്താലീൻ ചേർത്താൽ പിങ്ക് നിറമാകും
c. വഴുവഴുപ്പുണ്ട്
f. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കും
h. കാരരുചിയുണ്ട്

6. ആസിഡ്, ബേസ് എന്നിവയെ തിരിച്ചറിയാനുള്ള വിവിധ സൂചകങ്ങളെക്കുറിച്ച് നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ. സൂചകങ്ങളുമായി ബന്ധപ്പെട്ട് താഴെക്കൊടുത്ത പട്ടിക പൂർത്തിയാക്കൂ.  



👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here