Kerala Syllabus Class 5 അടിസ്ഥാന പാഠാവലി Chapter 02 - കാട്ടിലെ കളികൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 5 അടിസ്ഥാന പാഠാവലി (കളിയല്ല കളി) കാട്ടിലെ കളികൾ | Class 5 Malayalam - Adisthana Padavali Questions and Answers - Chapter 02 Kattilekalikal - കാട്ടിലെ കളികൾ - ചോദ്യോത്തരങ്ങൾ

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കൃഷ്ണഗാഥ - ചെറുശ്ശേരി
15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1375-1475). ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.

ഒന്നിച്ചുചൊല്ലാം - കേൾക്കാം രസിക്കാം 
'കാട്ടിലെ കളികൾ' എന്ന കവിത ചെറു ഗ്രുപ്പുകളായിത്തിരിഞ്ഞ് ചൊല്ലി നോക്കൂ. ഇതേ ഈണത്തിലുള്ള കവിതാഭാഗങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്ന് കണ്ടെത്തി നോട്ട് ബുക്കിൽ എഴുതൂ.
എൻ കുഞ്ഞുറങ്ങിക്കൊൾകെൻ
എന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ കുഞ്ഞുറങ്ങിക്കൊള്‍-
കെന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം
നാളെ പുലര്‍കാലത്തുന്മേഷമിന്നത്തെ-
ക്കാളുമിണങ്ങി ഉണര്‍ന്നെണീപ്പാന്‍

എല്ലാര്‍ക്കും നിദ്രതന്‍ അങ്കത്തില്‍ വിശ്രമി-
ച്ചുല്ലാസം കോലുവാന്‍ കാലമായി
വെള്ളിച്ചാര്‍ ഒത്തു വിളങ്ങും നിലാവിതാ
വെള്ളക്കിടക്ക വിരിച്ചു നീളെ

മാന്തളിര്‍ തിന്നു മദിച്ചോരിളം കുയില്‍
പൂന്തേന്‍ കുഴമ്പാല്‍ നിന്‍ കര്‍ണ്ണയുഗ്മം
പാടെ നിറപ്പാനായ് തന്‍ ഗളനാളത്താല്‍
ഓടക്കുഴലിടയ്ക്കൂതിടുന്നു

സ്വച്ഛസമീരന്‍ എന്നോമനക്കുട്ടന്റെ
നല്‍ ചെങ്കുരുന്നൊളി മെയ് തലോടാന്‍
പിച്ചകമുല്ലപ്പൂം തൊങ്ങല്‍ ചലിപ്പിച്ചു
പിച്ച നടന്നിതാ വന്നീടുന്നു

ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു
കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ
സാമ്പ്രതം നോക്കി നില്‍ക്കുന്നു നഭസ്സിങ്കല്‍
ആമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍ (വള്ളത്തോള്‍)

പദങ്ങളന്വേഷിച്ച് 
കാട്ടിലെ കളികൾ എന്ന കവിതയിൽ നിങ്ങൾക്കറിയാത്ത പദങ്ങൾ ഏതെല്ലാമാണ്? അവയിൽ നമ്മൾ സാധാരണ ഉപയോഗിക്കാത്ത പദങ്ങളുമുണ്ടാവും. അത്തരം പദങ്ങൾ കണ്ടെത്തൂ.
നിഘണ്ടു ഉപയോഗിച്ച് അവയുടെ അർഥം കണ്ടെത്തി എഴുതുമല്ലോ.
 കന്നുകൾ - കന്നുകാലികൾ 
 കന്ന് - പശുക്കുട്ടി
 തനൂജൻ - പുത്രൻ
 നന്ദതനൂജൻ - നന്ദന്റെ മകൻ (ശ്രീകൃഷ്ണൻ)
 കാനനം - കാട്, വനം 
 ഭോജനം - ഭക്ഷണം 
 നണ്ണി - കരുതി, വിചാരിച്ചു 
 ചാലെ - നന്നായി 
 ബാലകന്മാർ - കുട്ടികൾ 
 ലീലകൾ - കളികൾ 
 കേകി - മയിൽ, മയൂരം 
 കോകിലം - കുയിൽ 
 ഛായ - നിഴൽ 
 ആക്കം - തക്കം
 അന്നങ്ങൾ - അരയന്നങ്ങൾ 
 മാറ്റൊലി - പ്രതിധ്വനി, മുഴക്കം 
 പേശുക - പറയുക 
 വാനരം - കുരങ്ങൻ 
 പൈതങ്ങൾ - കുട്ടികൾ 
 ദാനവൻ - അസുരൻ 
 ഹംസം - അരയന്നം 
 കാകൻ - കാക്ക

താരതമ്യം ചെയ്യാം
കാട്ടിൽ പോയ കണ്ണനും കൂട്ടുകാരും അവിടെ ഏതെല്ലാം കളികളിലാണ് ഏർപ്പെട്ടത്? നിങ്ങൾ കളിക്കുന്ന കളികളുമായുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ചചെയ്യൂ.
താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
കണ്ണനും കൂട്ടുകാരും കാട്ടിൽപോയി കുസൃതി നിറഞ്ഞ കളികളാണ് കളിക്കുന്നത്. മയിൽ കൂകുമ്പോൾ ഒപ്പം കൂകിയും കുയിലുകൾ പാടുമ്പോൾ അവയോടൊപ്പം പാടുകയും ചെയ്യുന്നു. പക്ഷികളുടെ നിഴൽ പിടിക്കാനോടുകയും അരയന്നങ്ങളുടെ പിന്നാലെ നടന്ന് അവയെപ്പോലെ കരയുകയും ചെയ്തു. സ്വന്തം നിഴലിനോട് സംസാരിച്ചും ഒച്ചവയ്ക്കുമ്പോഴുള്ള മാറ്റൊലി കേട്ടും, കുരങ്ങന്മാരുടെ  വാലിൽ പിടിച്ചുവലിച്ചും അവർ കളിച്ചു. 
ഇത്തരം കളികളൊന്നും ഞങ്ങൾ കളിക്കാറില്ല. ഓടിക്കളിക്കുന്നത് തന്നെ കുറവാണ്. പണ്ടത്തെ കളികളോടൊക്കെ ഇന്ന് ആർക്കും താല്പര്യമില്ല. എല്ലാവർക്കും മൊബൈൽ ഗെയിമുകളോടാണ് ഇഷ്ടം. എങ്കിലും ക്രിക്കറ്റും ഫുട്ബോളും ഒക്കെ ഞങ്ങൾ കളിക്കാറുണ്ട്. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ കളികളിലും ഉണ്ടായിട്ടുണ്ട്.
കളിയഴക് വരിയഴക്
“കേകികൾ കൂകുമ്പോൾ കൂകിത്തുടങ്ങിനാർ
കോകിലം പാടുമ്പോൾ പാടുകയും.
മുകളിൽ കൊടുത്ത വരികൾ വീണ്ടും വായിക്കൂ.
എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ കണ്ടത്?
ഇതുപോലെയുള്ള കൂടുതൽ സന്ദർഭങ്ങൾ കവിതയിൽനിന്നു കണ്ടെത്തുക.
കുട്ടികൾ മയിൽ കൂകുമ്പോൾ ഒപ്പം കൂകിയും കുയിലുകൾ പാടുമ്പോൾ അവയോടൊപ്പം പാടുകയും ചെയ്യുന്നു.

 "പക്ഷികൾ പാറുമ്പോൾ ഛായ പിടിപ്പാനാ- 
യാക്കമേയെല്ലാരുമോടിയോടി'

• അന്നങ്ങൾ പോലെ നടന്നതിൻ പിന്നാലെ
അന്നത്തെപ്പോലെ കരഞ്ഞുപിന്നെ.

• വാനരം പാഞ്ഞു മരങ്ങളിലേറുമ്പോൾ
വാലേപ്പിടിച്ചു വലിച്ചും പിന്നെ

എന്റെ കളിമോഹങ്ങൾ
നിങ്ങൾ ആഗ്രഹിച്ചിട്ടും കളിക്കാൻ കഴിയാത്ത കളികളുണ്ടോ? ഏതെല്ലാം? എന്തു കൊണ്ടാവും അതിനു കഴിയാത്തത്?
നിങ്ങളുടെ കണ്ടെത്തലുകൾ ഓരോരുത്തരായി ക്ലാസിൽ പറഞ്ഞവതരിപ്പിക്കൂ. "എന്റെ കളിമോഹങ്ങൾ' എന്ന ഒരു കുറിപ്പായി എഴുതൂ.
ക്രിക്കറ്റ് എനിക്കിഷ്ടമാണ്. പാഠഭാഗങ്ങളൊക്കെ നന്നായി പഠിച്ചാൽ ടി.വിയിൽ ക്രിക്കറ്റ് കളികാണാൻ അമ്മ അനുവാദം തരും. എനിക്കൊരു നല്ല ക്രിക്കറ്റ് കളിക്കാരനാകണമെന്നുണ്ട്. എന്നാൽ അതിനുള്ള വലിയ കളിസ്ഥലമോ കളിക്കാനുള്ള ഉപകരണങ്ങളോ ഇല്ല. മാത്രമല്ല നല്ലൊരു കളിക്കാരനാകാൻ മികച്ച പരിശീലനം ആവശ്യമാണ്. ഇപ്പോൾ അതിനുള്ള സൗകര്യമൊന്നും ഇല്ലെങ്കിലും ഞാനെന്റെ മോഹം ഉപേക്ഷിച്ചിട്ടില്ല. എന്നെങ്കിലും എനിക്കത് സാധ്യമാവുമെന്നാണെന്റെ വിശ്വാസം.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here