Kerala Syllabus Class 5 കേരളപാഠാവലി Chapter 03 - ഡെയ്‌സിച്ചെടി - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 കേരള പാഠാവലി (ഇത്തിരിപ്പൂവേ കുരുന്നുപൂവേ) ഡെയ്‌സിച്ചെടി | Class 5 Malayalam - Keralapadavali Questions and Answers - Chapter 02 Deyisichedi - ഡെയ്‌സിച്ചെടി - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ആൻഡേഴ്‌സൺ കഥകൾ - ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ
ഡാനിഷ് എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍ ബാലസാഹിത്യ രചനയില്‍ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ പല കഥകളും അനിമേറ്റഡ് സിനിമകളായിമാറി. ലോകത്തെമ്പാടുമുള്ള വായനാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ് ഹാന്‍സ് ക്രിസ്റ്റ്യ‌ന്‍ ആന്റേഴ്സണിന്റെ കഥകള്‍. നാടോടികഥാകളുടെ ശൈലിയില്‍ എഴുതപ്പെട്ട ഈ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. 1805 ഏപ്രിൽ 2 ന് ഡെൻമാർക്കിലെ ഒഡെൻസിലാണ് ആൻഡേഴ്സൻ ജനിച്ചത്. 1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ആൻഡേഴ്സൻ്റെ ഏറ്റവും പ്രശസ്തമായ യക്ഷിക്കഥകളിൽ ചിലത് "ദി ലിറ്റിൽ മെർമെയ്ഡ്," ദി അഗ്ലി ഡക്ക്ലിംഗ്, "ദി സ്നോ ക്വീൻ" എന്നിവ ഉൾപ്പെടുന്നു.
ഡെയ്‌സിച്ചെടി
പദപരിചയം 
 പാതയോരം - വഴിയരിക് 
 അഭിമുഖം - മുഖത്തിനുനേരെ 
 അഹന്ത - അഹങ്കാരം 
 മാർദ്ദവം - മിനുസം 
 വിലാപം - കരച്ചിൽ 
 അനുഗൃഹീത - അനുഗ്രഹം ലഭിച്ചവൾ 

♦ വരികൾക്കിടയിൽ

♦ “ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്''.
ആരാണിങ്ങനെ പറഞ്ഞത് ? ഏതു സന്ദർഭത്തിൽ?
ഈ വാക്യങ്ങളിൽ നിന്ന് നിങ്ങൾക്കു മനസ്സിലായതെന്തെല്ലാം? എഴുതിനോക്കൂ. ഇത്തരം വാക്യങ്ങൾ ഈ പാഠത്തിൽ ഇനിയുമുണ്ട്. കണ്ടെത്തി അവയെക്കുറിച്ചും എഴുതു...
കൂട്ടിൽ തടവിലാക്കപ്പെട്ട വാനമ്പാടിയാണ് ഇപ്രകാരം പറഞ്ഞത്. വാനമ്പാടിയുടെ അടുത്തുണ്ടായിരുന്ന ഡെയ്സിപൂവിനോടാണ് ഇങ്ങനെ പറഞ്ഞത്. സ്വതന്ത്രമായി പറന്ന് നടന്നിരുന്ന വാനമ്പാടി കൂട്ടിനകത്ത് അകപ്പെട്ടതോടെ പുറത്തെ വിശാലമായ ലോകവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. പകരം പുൽത്തകിടിയോടൊപ്പം കൂട്ടിലെത്തിയ ഡെയ്സിച്ചെടിയും പൂവും മാത്രമായി കൂട്ടിന്. 'ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്. എനിക്കു നഷ്ടപ്പെട്ടതിന്റെ വില ഞാൻ ഇപ്പോൾ അറിയുന്നു' എന്ന് വാനമ്പാടി ഡെയിസിച്ചെടിയോട് പറയുന്നു. തനിക്കിനി ഒരിക്കലും പഴയതുപോലെ ആകാശത്ത് സ്വതന്ത്രമായി പാറിപ്പറക്കാനാവില്ലെന്നും, ആഹ്ലാദത്തോടെ പാട്ടുപാടാനാവില്ലെന്നും മനസ്സിലാക്കിയ വാനമ്പാടി ഈ വാക്കുകളിലൂടെ സ്വയം ആശ്വാസം കണ്ടെത്തുന്നു.
പ്രകൃതിപാഠങ്ങൾ
♦ “മണ്ണിന്റെ കിനാവുകൾ' എന്ന കവിതയിലൂടെ നമ്മൾ പരിചയപ്പെട്ടത് പ്രകൃതിയുടെ സൗന്ദര്യമാണ്. “കാട്ടിലെ മഴ' എന്ന അനുഭവക്കുറിപ്പിലൂടെ മഴയുടെ സൗന്ദര്യവും ഡെയ്സിച്ചെടി എന്ന പാഠത്തിൽ പരസ്പരസ്നേഹത്തിന്റെ മനോഹരമായ ആവിഷ്കാരവും കാണാം.
ഈ മൂന്നു പാഠങ്ങളെ അടിസ്ഥാനമാക്കി "പ്രകൃതിപാഠങ്ങൾ' എന്ന ഒരു ലഘു ഉപന്യാസം തയ്യാറാക്കൂ...
എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അടിസ്ഥാനമായിട്ടുള്ളതാണ് പ്രകൃതി. പൂക്കളും ചെടികളും കിളികളും മരങ്ങളും മലയും മണ്ണും കാറ്റും നിലാവും എല്ലാം ചേർന്നൊരുക്കുന്നതാണ് പ്രകൃതിപാഠങ്ങൾ ഓരോന്നും. പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും ഒന്നുചേർന്നു നിൽക്കുമ്പോഴാണ് ഭൂമി മനോഹരമാകുന്നതെന്ന പാഠമാണ് പി. മധുസൂദനന്റെ 'മണ്ണിന്റെ കിനാവുകൾ' എന്ന കവിതയിലും ഇ. സോമനാഥിന്റെ 'കാട്ടിലെ മഴ' എന്ന കുറിപ്പിലും ‘ഡെയ്‌സിച്ചെടി' എന്ന ആൻഡേഴ്സൻ കഥയിലും ഉള്ളത്.
മണ്ണിന്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ പലതരം പൂക്കളെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ പൂക്കൾക്കും നിറവും, ആകൃതിയും, മണവും നൽകുന്നത് പ്രകൃതി തന്നെയാണ്. മക്കളെക്കുറിച്ച് മണ്ണ് കിനാവ് കാണുന്നു. ആരിലും സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കാൻ പൂക്കൾക്കു കഴിയും. 
വേനൽമഴയുടെ ഭംഗിയേയും അത് പ്രകൃതിയിലുണ്ടാക്കുന്ന മാറ്റത്തെയും സൂക്ഷ്മമായി അവതരിപ്പിക്കുന്ന കുറിപ്പാണ് കാട്ടിലെ മഴ. കടുത്ത വേനലിൽ വറ്റിവരണ്ട പുഴകൾക്കും, ചുട്ടുപൊള്ളുന്ന കുന്നുകൾക്കും വെയിലേറ്റ് കരിഞ്ഞുപോയ കാടുകൾക്കും മുകളിൽ പെയ്തിറങ്ങുന്ന പുതു മഴ പ്രകൃതിക്ക് പുതുജീവൻ നൽകുന്നു. കന്നിമഴയോടെ കാടിനും പുഴയ്ക്കും അവയുടെ ശബ്ദങ്ങൾ തിരിച്ചുകിട്ടി. വറ്റിവരണ്ട പുഴയ്ക്ക് ജീവൻവച്ചു, കരിഞ്ഞുണങ്ങിയ കുന്നിൻപുറങ്ങളിൽ പുൽനാമ്പ് കിളിർത്തു. നഷ്ടപ്പെട്ട് പോയ കാടിന്റെ യൗവ്വനത്തെ, ഭംഗിയെ, ജീവനെ വേനൽ മഴ എങ്ങനെ തിരികെ കൊണ്ടുവരുന്നു എന്ന് ഈ കുറിപ്പ് നമ്മോട് പറയുന്നു. 
വാനമ്പാടിയും പൂവും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ് 'ഡെയ്സിച്ചെടി'.  സ്വതന്ത്രമായി പാറിപ്പറന്ന്  നടന്ന വാനമ്പാടിയെ ചിലർ പിടികൂടി തടവിലാക്കുന്നു. കൂട്ടിൽ കിടന്ന് വിലപിക്കുന്ന വാനമ്പാടിയെ ആശ്വസിപ്പിക്കാൻ പോലുമാവാതെ ഡെയ്സിച്ചെടി നിസ്സഹായയായി നിൽക്കുന്നു. ഒടുവിൽ വാനമ്പാടിയോടൊപ്പം ഡെയ്സിച്ചെടിയും വാടിക്കൊഴിഞ്ഞ് ഇല്ലാതാകുന്നു. പ്രകൃതിയിലുള്ള ഓരോ ജീവിക്കും സ്വാതന്ത്ര്യം എന്നത് എത്ര വിലപ്പെട്ടതാണെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ മൂന്ന് പാഠങ്ങളും പ്രകൃതിയുടെ മൂന്ന് വ്യത്യസ്തമായ മുഖങ്ങളാണ് നമുക്ക് കാണിച്ചു തരുന്നത്. പരസ്പരസ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ, സംരക്ഷണത്തിന്റെ, കരുതലിന്റെ പാഠങ്ങളാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ പ്രകൃതി വളരെ സുന്ദരവും അമൂല്യവുമാണ്. ആ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിയിലുള്ള ഓരോ ജീവജാലങ്ങൾക്കും അവയുടേതായ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നിനെയും നാം നശിപ്പിക്കരുത്. പ്രകൃതിയുടെ നാശം നമ്മുടെയും നാശത്തിനു കാരണമാകും. നമ്മെ പോലെത്തന്നെ പ്രകൃതിയിലെ ഓരോന്നിനും അവരുടേതായ സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യവും നാം ഇല്ലാതാക്കരുത്. പ്രകൃതിയിലെ ഒന്നിനെയും വിലകുറച്ചു കാണാതെ, അവയെ സംരക്ഷിക്കാനാണ് നാം ശ്രമിക്കേണ്ടത്. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here