Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 03 വൈദ്യുതിയുടെ ലോകം - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) The World of Electricity | Text Books Solution Basic Science (English Medium) Chapter 03 വൈദ്യുതിയുടെ ലോകം - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 03 വൈദ്യുതിയുടെ ലോകം - ചോദ്യോത്തരങ്ങൾ
♦ രാത്രി വൈദ്യുതി ഇല്ലാതാകുമ്പോൾ വെളിച്ചം ലഭിക്കാൻ നാം സാധാരണയായി എന്താണ് ചെയ്യുന്നത്?
 • മെഴുകുതിരികൾ ഉപയോഗിക്കുന്നു
 • എമർജൻസി ലാമ്പുകൾ ഉപയോഗിക്കുന്നു 
 • മണ്ണെണ്ണ വിളക്കുകൾ ഉപയോഗിക്കുന്നു

♦ എമർജൻസി ലാമ്പ് ഉണ്ടാക്കാൻ എന്തെല്ലാം സാമഗ്രികൾ ആവശ്യമാണ് ? 
• ഫ്രെയിം
• ചാർജ് ചെയ്യാവുന്ന ബാറ്ററി
• വയറുകൾ
• സ്വിച്ച് 
• എൽ.ഇ.ഡി. മൊഡ്യൂൾ

♦ വൈദ്യുതിയുടെ സ്രോതസുകൾ എന്നാലെന്ത് ?
വൈദ്യുത സെല്ലുകൾ, ജനറേറ്റർ, സോളാർ സെല്ലുകൾ തുടങ്ങി വൈദ്യുതി നൽകുന്ന സംവിധാനങ്ങളാണ് വൈദ്യുത സ്രോതസ്സുകൾ. 

♦ എന്താണ് വൈദ്യുത സെല്ലുകൾ?
• രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണ് വൈദ്യുത സെല്ലുകൾ. 
• ഇവയിൽ വൈദ്യുതോർജം രാസോർജ്ജമായി സംഭരിച്ചിരിക്കുന്നു. നാം ഉപയോഗിക്കുമ്പോൾ രാസോർജം വൈദ്യുതോർജ്ജമായി മാറുന്നു.

♦ സെല്ലുകളും ബാറ്ററികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒന്നിലധികം സെല്ലുകൾ ഗ്രുപ്പായി ഘടിപ്പിച്ച് നിർമ്മിക്കുന്ന സംവിധാനമാണ് ബാറ്ററി.

♦ മൂന്ന് രീതിയിൽ സെല്ലുകളെ ബന്ധിപ്പിച്ച ചിത്രങ്ങൾ (A, B, C) നൽകിയിരിക്കുന്നത് നിരീക്ഷിക്കുക.
• ഇവ മൂന്നും ബാറ്ററി ഉണ്ടാക്കുന്നതിനുള്ള ശരിയായ രീതിയാണോ?
ഉത്തരം: അല്ല

• ഏതാണ് തെറ്റായ രീതി? 
ഉത്തരം: B

• ഏതിൽ നിന്നാണ് കൂടുതൽ വൈദ്യുതി ലഭിക്കുന്നത്?
ഉത്തരം: C
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കു.
• ഈ രണ്ട് ഉപകരണങ്ങളിലും വൈദ്യുതി ലഭിക്കുന്നത് ഏത് സ്രോതസ്സിൽ നിന്നാണ് ?
ഉത്തരം: ബാറ്ററി

• ഈ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിസ്രോതസുകൾ തമ്മിൽ എന്താണ് വ്യത്യാസം ?
ഉത്തരം: ക്ലോക്കിൽ സാധാരണയായി ഉപയോഗിക്കുന്ന സെല്ലിലെ ചാർജ് തീർന്നാൽ ആ സെല്ല് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ മൊബൈൽ ഫോണിലെ ബാറ്ററിയുടെ ചാർജ് കുറയുമ്പോൾ അവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

♦ റീചാർജ് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയുമായ സെല്ലുകൾ നിങ്ങളുടെ വീട്ടിലെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ടല്ലോ. അവ തരാം തിരിച്ച് പട്ടികപ്പെടുത്തുക.  
റീചാർജ് ചെയ്യാവുന്ന സെല്ലുകൾ:
• മൊബൈൽ ഫോണുകൾ
• എമർജൻസി ലാമ്പുകൾ
• ലാപ്ടോപ്പുകൾ
• പവർ ബാങ്കുകൾ
• ശ്രവണസഹായികൾ 
• ക്യാമറകൾ 
• സ്മാർട്ട് വാച്ചുകൾ 

റീചാർജ് ചെയ്യാനാവാത്ത സെല്ലുകൾ:
• ഫ്ലാഷ് ലൈറ്റുകൾ
• കളിപ്പാട്ടങ്ങൾ 
• അലാറം ക്ലോക്കുകൾ
• റിമോട്ട് കൺട്രോൾ 
• വാച്ചുകൾ

♦ എന്താണ് LED ഉപയോഗിക്കുന്നത് കൊണ്ടുള്ള മേന്മകൾ? 
• എൽ ഇ ഡി (ലൈറ്റ് എമിറ്റിംഗ് ഡയോഡ്) ഊർജ്ജലാഭത്തിന് ഗണ്യമായി സഹായിക്കുന്നു.
• CFL-നേക്കാൾ കുറഞ്ഞ ഊർജ്ജം മതി LED ബൾബുകൾക്ക്. 

♦ എന്താണ് LED മൊഡ്യൂൾ?
ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് എൽഇഡി മൊഡ്യൂൾ.  

♦ എന്താണ് വൈദ്യുതസെർക്കീട്ട് ?
വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്നു പോവുന്നതിനുള്ള ക്രമീകരണമാണ് വൈദ്യുതസെർക്കീട്ട്. ഒരു സെർക്കീട്ടിൽ ചുരുങ്ങിയത് വൈദ്യുത സ്രോതസ്സ്, ചാലകക്കമ്പി, ഒരു വൈദ്യുതോപകരണം എന്നിവ ഉണ്ടായിരിക്കും.
♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക. ചില സെർക്കീട്ടുകളുടെ ഭാഗങ്ങളാണ് ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
♦ ഈ സെർക്കീട്ടുകളിൽ ബൾബ് പ്രകാശിക്കുമോ? എന്തുകൊണ്ട്? 
ഇല്ല, സെർക്കീട്ടു പൂർത്തിയായിട്ടില്ലെങ്കിൽ, അത് തുറന്ന സെർക്കീട്ട് ആണ്. അടഞ്ഞ സെർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു.

♦ അടഞ്ഞ സെർക്കീട്ടും, തുറന്ന സെർക്കീട്ടും തമ്മിലുള്ള വ്യത്യാസമെന്ത് ?
ഒരു സെർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സെർക്കീട്ട് ആണ്. സെർക്കീട്ടു പൂർത്തിയായിട്ടില്ലെങ്കിൽ, അത് തുറന്ന സെർക്കീട്ട് ആണ്. അടഞ്ഞ സെർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കു.

♦ ചുവടെ നൽകിയിരിക്കുന്ന സെർക്കീട്ടുകൾ അടഞ്ഞതാണോ, തുറന്നതാണോ? എന്തുകൊണ്ട്?
• സർക്യൂട്ട് ഒന്ന് - തുറന്ന സെർക്കീട്ട്
• സർക്യൂട്ട് രണ്ട് - അടഞ്ഞ സെർക്കീട്ട്
രണ്ടാമത്തെ സെർക്കീട്ട് അടഞ്ഞതായത് കൊണ്ടാണ് ബൾബ് പ്രകാശിക്കുന്നത്. 

♦ എന്താണ് സ്വിച്ച്?
ആവശ്യമുള്ളപ്പോൾ ഒരു സെർക്കീട്ട് അടഞ്ഞതോ, തുറന്നതോ ആക്കി മാറ്റാനുള്ള ഉപകരണമാണ് സ്വിച്ച്. സ്വിച്ച് ഓൺ ആക്കുമ്പോൾ സെർക്കീട്ട് അടഞ്ഞതാകുന്നു. സ്വിച്ച് ഓഫാക്കുമ്പോൾ സെർക്കീട്ട് തുറന്നതാകുന്നു. 

♦ ശാസ്ത്രകിറ്റിൽ നിന്ന് 9 V ബാറ്ററി, ചാലകക്കമ്പി, LED മൊഡ്യൂൾ എന്നിവയെടുത്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ക്രമീകരിക്കുക. 
വിവിധ വസ്തുക്കൾ ഉപയോഗിച്ച് A, B എന്നിങ്ങനെ അടയാളപ്പെടുത്തിയ അഗ്രങ്ങൾ പരസ്പരം യോജിപ്പിക്കു.

ആവശ്യമായ സാമഗ്രികൾ: സേഫ്റ്റി പിൻ, മരക്കഷ്ണം, കടലാസ്, സ്റ്റീൽ സ്കെയിൽ, കരിക്കട്ട, പെൻസിൽ ഗ്രാഫൈറ്റ്, പ്ലാസ്റ്റിക് വള, ലോഹ വള, നനഞ്ഞ കടലാസ്, ചെമ്പുകമ്പി. നിങ്ങളുടെ നിരീക്ഷണങ്ങൾ പട്ടികപ്പെടുത്തുക.
ഉപയോഗിച്ച വസ്തു  നിരീക്ഷണം നിഗമനം 
കടലാസ്LED മൊഡ്യൂൾ പ്രകാശിച്ചില്ല വൈദ്യുതി കടത്തിവിടുന്നില്ല
സേഫ്റ്റി പിൻLED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു 
മരക്കഷ്ണംLED മൊഡ്യൂൾ പ്രകാശിച്ചില്ല  വൈദ്യുതി കടത്തിവിടുന്നില്ല
സ്റ്റീൽ സ്കെയിൽLED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു
കരിക്കട്ടLED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു
പെൻസിൽ ഗ്രാഫൈറ്റ്LED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു
പ്ലാസ്റ്റിക് വളLED മൊഡ്യൂൾ പ്രകാശിച്ചില്ല വൈദ്യുതി കടത്തിവിടുന്നില്ല
ലോഹ വളLED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു 
നനഞ്ഞ കടലാസ്LED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു
ചെമ്പുകമ്പിLED മൊഡ്യൂൾ പ്രകാശിച്ചുവൈദ്യുതി കടത്തിവിടുന്നു
♦ നനഞ്ഞ കൈകൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കരുത് എന്ന് പറയുന്നതിന്റെ കാരണം എന്ത് ?
വൈദ്യുതിയുടെ നല്ല ചാലകമാണ് ജലം. കൈകൾ നനഞ്ഞിരിക്കുമ്പോൾ, വൈദ്യുതാഘാതത്തിനുള്ള സാധ്യത വളരെ കുടുതലാണ്. അതിനാലാണ്, നനഞ്ഞ കൈകൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കരുത് എന്നുപറയുന്നത്.

♦ ചാലകങ്ങളും ഇൻസുലേറ്ററുകളും 
• ചാലകങ്ങൾ 
വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ. ഇരുമ്പ്, സ്വർണ്ണം, ചെമ്പ്, സ്റ്റീൽ, ഗ്രാഫൈറ്റ്, ജലം തുടങ്ങിയവ വൈദ്യുതചാലകങ്ങളാണ്. 

• ഇൻസുലേറ്ററുകൾ 
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണ് ഇൻസുലേറ്ററുകൾ. ഉണങ്ങിയ മരക്കഷ്ണം, കടലാസ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ഇൻസുലേറ്ററുകളാണ്. 
♦ ചാലകങ്ങളും ഇൻസുലേറ്ററുകളും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക
ചാലകങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾഇൻസുലേറ്ററുകൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ
• വീട്ടിൽ വൈദ്യുതി എത്തിക്കുന്നതിന് അലുമിനിയം/ ചെമ്പ് കമ്പി ഉപയോഗിക്കുന്നു 
• ഉപകരണങ്ങളിൽ വൈദ്യുതി കടന്നുപോവേണ്ട ഭാഗം ലോഹങ്ങൾകൊണ്ട് നിർമ്മിക്കുന്നു.
• ഫ്യൂസ് കമ്പികൾ ചാലകംകൊണ്ട് നിർമ്മിക്കുന്നു.
• വയറുകൾ യോജിപ്പിക്കുമ്പോൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിക്കുന്നു.
• സ്വിച്ചിൽ നാം സ്പർശിക്കുന്ന ഭാഗം പ്ലാസ്റ്റിക്കുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.
• വൈദ്യുതോപകരണങ്ങളിൽ നാം സ്പർശിക്കുന്ന ഭാഗം ഇൻസുലേറ്റർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.


♦ ഇരുമ്പാണി, ചെമ്പ് കമ്പി, വെള്ളിയാഭരണം, സ്വർണ്ണാഭരണം, അലുമിനിയം കമ്പി, സിങ്ക് കഷണം, ലെഡ് കമ്പി, മഗ്നീഷ്യം റിബൺ, ടിൻ ഷീറ്റ് കഷ്ണം.

എല്ലാ വസ്തുക്കളും വൈദ്യുതി കടത്തുന്നുണ്ടോ? 
കടത്തിവിടുന്നു 

* ഈ വസ്തുക്കൾക്ക് പൊതുവായ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ?
• അവയെല്ലാം ലോഹങ്ങളാണ്.
• എല്ലാ ലോഹങ്ങളും വൈദ്യുതചാലകങ്ങളാണ്.

♦ ഇലക്‌ട്രിക് ലൈനുകളിലൂടെ വൈദ്യുതി കടന്നുപോവാൻ ഏത് ലോഹമാണ് നാം സാധാരണയായി ഉപയോഗിക്കുന്നത് ? 
അലുമിനിയം

♦ ഇലക്ട്രിക് ലൈനുകളിൽ ചെമ്പ് കമ്പി ഉപയോഗിക്കാത്തതിൻ്റെ കാരണം എന്തായിരിക്കും?
• ചെമ്പിന് അലൂമിനിയത്തേക്കാൾ വില കൂടുതലാണ്
• ചെമ്പ് അലൂമിനിയത്തേക്കാൾ സാന്ദ്രതയും ഭാരവുമുള്ളതാണ്. 
• വായു, ഈർപ്പം എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോൾ ചെമ്പ് നാശനത്തിന് വിധേയമാകുന്നു.
• ഈ കാരണങ്ങളാൽ ഇലക്ട്രിക് ലൈനുകൾക്ക് ചെമ്പ് കമ്പി ഉപയോഗിക്കുന്നില്ല:
• താരതമ്യേന വിലകുറഞ്ഞതും ഭാരം കുറഞ്ഞതുമായ അലുമിനിയം ഇലക്ട്രിക് ലൈനുകൾക്ക് ഉപയോഗിക്കുന്നു.

♦ താഴെ നൽകിയിരിക്കുന്ന ഉപകരണങ്ങൾ ഓരോന്നും ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കണ്ടെത്തുക.
• കട്ടിംഗ് പ്ലയർ - വയർ മുറിക്കുന്നതിന്
• സ്ട്രിപ്പർ - ഇൻസുലേഷൻ കളയാൻ ഉപയോഗിക്കുന്നു 
• സ്ക്രൂഡ്രൈവർ - സ്ക്രൂകൾ മുറുക്കാനും, അഴിക്കാനും 
• ടെസ്റ്റർ - വൈദ്യുത പ്രവാഹം പരിശോധിക്കാൻ 

♦ സെർക്കീട്ടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചില ചിഹ്നങ്ങൾ ചുവടെ നൽകിയിരിക്കുന്നു
♦ തന്നിരിക്കുന്ന സെർക്കീട്ടുകൾ നിരീക്ഷിക്കുക. ഇവയിൽ A, B, C, D എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങൾ ഏതാണ്?.
• സെർക്കീട്ട് 1  
A. പ്രകാശിക്കാത്ത ബൾബ് 
B. സെൽ
C. സ്വിച്ച് ഓഫ് 
D. ചാലകക്കമ്പി 

• സെർക്കീട്ട് 2  
A. പ്രകാശിക്കുന്ന ബൾബ്
B. സെൽ
C. സ്വിച്ച് ഓൺ 
D. ചാലകക്കമ്പി 

♦ രണ്ട് സെർക്കീട്ടുകളും തമ്മിലുൽ എന്തെല്ലാം വ്യത്യാസങ്ങലുണ്ട് ?
• സെർക്കീട്ട് 1 - തുറന്ന സെർക്കീട്ട് 
• സെർക്കീട്ട് 2 - അടഞ്ഞ സെർക്കീട്ട് 

♦ എമർജൻസി ലാമ്പ് നിർമ്മിക്കാൻ 9 V ബാറ്ററിയാണ് നമ്മൾ ഉപയോഗിച്ചത്. ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്പർശിച്ചാൽ ഷോക്കേൽക്കുമോ?
ഇല്ല

♦ വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതി ഏതെങ്കിലും വിധത്തിൽ ശരീരത്തിലൂടെ കടന്നുപോയാൽ ഷോക്കടിക്കുമല്ലോ. എന്താണ് കാരണം?  
നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതി 230 V ആണ്.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ വൈദ്യുത ഷോക്ക്
• ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോക്കേൽക്കുന്നു. 
• ജീവനുള്ള കോശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാൽ ശരീരം വൈദ്യുതചാലകമാണ്. 
• പൊട്ടിയ വൈദ്യുതിലൈനോ ഇൻസുലേഷൻ ഇല്ലാത്ത സെർക്കീട്ടുപോലുള്ള ഒരു ബാഹ്യ വൈദ്യുതസ്രോതസ്സോ ശരീരവുമായി സമ്പർക്കത്തിലെത്തുമ്പോൾ, വൈദ്യുതാഘാതം സംഭവിക്കുന്നു. 
• ഇത് ചില സമയങ്ങളിൽ ഗുരുതരമായ പൊള്ളലേല്പിക്കുന്നു. 
• വൈദ്യുതാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ പ്രധാനകാരണം ഹൃദയാഘാതമാണ്.

♦ തന്നിരിക്കുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കൂ. ഷോക്കേൽക്കാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി അതതു കോളങ്ങളിൽ ടിക്ക് (√) അടയാളം ചേർക്കൂ.
ഗുണനിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.  സ്വിച്ച് ഓഫാക്കാതെ പ്ലഗ് പിൻ ഊരുന്നു
സ്വിച്ച് ഓണായിരിക്കുമ്പോൾ
ബൾബ് മാറ്റുന്നു.
 ഇൻസുലേഷൻ പോയ വയറുകൾ ഉപയോഗിക്കുന്നു
നനഞ്ഞ കൈകൊണ്ട് സ്വിച്ച്
ഓൺ ചെയ്യുന്നു.
√ സ്വിച്ച് ഓൺ ചെയ്ത് ഉപകരണ
ങ്ങൾ റിപ്പയർ ചെയ്യുന്നു
മെയിൻ സ്വിച്ച് ഓഫ് ചെയ്തശേഷം
ഫാൻ അഴിച്ചെടുക്കുന്നു
 വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ചെരുപ്പ് ഉപയോഗിക്കുന്നു
♦ വൈദ്യുതാഘാതം ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തുക?
• സ്വിച്ച് ഓണായിരിക്കുമ്പോൾ ബൾബ് മാറ്റുന്നു
• നനഞ്ഞ കൈകൊണ്ട് സ്വിച്ച് ഓണാക്കുന്നു
• സ്വിച്ച് ഓഫാക്കാതെ പ്ലഗ് പിൻ ഊരുന്നു
• ഇൻസുലേഷൻ പോയ വയറുകൾ ഉപയോഗിക്കുന്നു
• സ്വിച്ച് ഓൺ ചെയ്ത് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നു

♦ വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
• വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നിർമ്മാതാവിൻ്റെ നിർദ്ദേശങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും വായിക്കുക.
• ഉപയോഗിക്കാത്തപ്പോൾ വൈദ്യുതോപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പിൻ ഊരുകയും ചെയ്യുക.
• എളുപ്പം തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളിൽ നിന്ന് വൈദ്യുതോപകരണങ്ങൾ സുരക്ഷിത അകലത്തിൽ വയ്ക്കുക.
• നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യരുത്.
• പൊട്ടിയ വയറുകളോ, പ്ലഗുകളോ ഉള്ള വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുത്.
• വീട്ടുപകരണങ്ങൾ ഉപയോഗിക്കാത്തപ്പോഴോ, വൃത്തിയാക്കുന്നതിന് മുമ്പോ എപ്പോഴും സ്വിച്ചോഫ്  ചെയ്യുകയും പ്ലഗ് പിൻ ഊരുകയും ചെയ്യുക.
• വൈദ്യുതോപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കുക.
♦ ഷോക്കേറ്റുകിടക്കുന്ന വ്യക്തിയെ രക്ഷിക്കാൻ നാം ഉടനടി ചെയ്യേണ്ടത് എന്തെല്ലാം?
• വൈദ്യുതബന്ധം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്യൂസ് ഊരിമാറ്റുകയോ ചെയ്യാം. ഇത് സാധ്യമല്ലാത്ത സന്ദർഭത്തിൽ ഉണങ്ങിയ മരക്കമ്പോ ചാലകമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ഷോക്കേറ്റയാളെ സെർക്കീട്ടിൽ നിന്ന് തള്ളി മാറ്റണം.
• ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ഷോക്കേറ്റയാളുടെ നെഞ്ചിൽ കൈകൾ മേൽക്കുമേൽ വച്ച് തുടർച്ചയായി അമർത്തുക. ഹൃദയം പ്രവർത്തിക്കുന്നതുവരെ ഇത് ചെയ്യണം.
• സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. ശരീരം തിരുമ്മി ചൂടാക്കണം.
• ഷോക്ക് ഗുരുതരമാണെങ്കിൽ ഷോക്കേറ്റ വ്യക്തിയെ ഉടനെ ആശുപത്രിയിലെത്തിക്കണം.

♦ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് ?
പെട്രോൾ, മണ്ണെണ്ണ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജം ഉപയോഗിച്ചാണ് ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 

♦ ജലവൈദ്യുത നിലയത്തിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
അണകെട്ടി ഉയരത്തിൽ നിർത്തിയ വെള്ളം താഴേക്ക് പതിക്കുമ്പോഴുണ്ടാവുന്ന ഊർജം ഉപയോഗിച്ചാണ് ജലവൈദ്യുത നിലയങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്.

♦ ജലവൈദ്യുത നിലയങ്ങളിൽ എങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
• അണകെട്ടി ഉയരത്തിൽ നിർത്തിയ വെള്ളം താഴേക്ക് പതിക്കുമ്പോഴുണ്ടാവുന്ന ഊർജം ഉപയോഗിച്ചാണ് ജലവൈദ്യുത നിലയങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്. 
• വെള്ളം പൈപ്പിലൂടെ കൊണ്ടുവന്ന് ജനറേറ്ററുമായി ബന്ധിപ്പിച്ച ടർബൈനിലേക്ക് വീഴ്ത്തുന്നു. 
• ടർബൈൻ തിരിയുന്നതോടെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാകുന്നു. 
• ഈ വൈദ്യുതി ഇലക്ട്രിക് ലൈനുകളിലൂടെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു.

♦ നമ്മുടെ രാജ്യത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ എന്തൊക്കെയാണ്? കണ്ടെത്തി എഴുതൂ. 
• ജലവൈദ്യുത നിലയം
• താപവൈദ്യുത നിലയം 
• ആണവോർജ നിലയം
• കാറ്റാടിപ്പാടം 
• സോളാർ പാനൽ 

♦ കേരളത്തിൽ ലഭിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ഏത് വൈദ്യുത നിലയത്തിൽ നിന്നാണ്? 
ഇടുക്കിയിലെ ജലവൈദ്യുത നിലയം.

♦ എന്താണ് സോളാർ സെൽ?
സൂര്യനിൽ നിന്നുള്ള ഊർജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിനുള്ള സംവിധാനമാണ് സോളാർ സെൽ. 

♦ എന്താണ് സോളാർ പാനൽ?
ഒന്നിലധികം സോളാർ സെല്ലുകൾ ചേർന്നതാണ് സോളാർ പാനൽ.

♦ വൈദ്യുതി പാഴാക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാം?
• ആളില്ലാത്ത മുറിയില്‍ ബള്‍ബ്‌ പ്രകാശിക്കുന്നു; ഫാന്‍ പ്രവര്‍ത്തിക്കുന്നു.
• ടി.വി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ആരും കാണുന്നില്ല.
• പകല്‍ സമയത്തും ബള്‍ബുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
• റ്രഫിജറേറ്റര്‍ തുറന്നുവച്ചിരിക്കുന്നു.
• കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് 
• വൈദ്യുതോപകരണങ്ങൾ പൂർണ്ണമായി ചാർജ്ജ് ചെയ്തതിന് ശേഷം സ്വിച്ചോഫ് ചെയ്യാതിരിക്കുക.
• ഉപയോഗത്തിലില്ലാത്തപ്പോൾ ചാർജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്ലഗിൽ കുത്തിവച്ചിരിക്കുന്നു 

♦ വൈദ്യുതി പാഴാകാതിരിക്കുന്നതിനും ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്‌?
• ആവശ്യം കഴിഞ്ഞാൽ ലൈറ്റ് ഓഫ് ചെയ്യുക; പകൽ സമയത്ത് കഴിവതും ലൈറ്റുകൾ ഉപയോഗിക്കുന്നത് കുറയ്ക്കുക 
• LED ലൈറ്റുകൾ ഉപയോഗിക്കുക 
• വീട്ടുപകരണങ്ങൾ ഉപയോഗിക്കാത്തപ്പോൾ പ്ലഗ് ഊരിയിടുക.
• പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
• വൈദ്യുതോപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ നക്ഷത്ര അടയാളങ്ങള്‍ ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

വിലയിരുത്താം 

1. ബാറ്ററി ഉപയോഗിച്ച് എമർജൻസി ലാമ്പ് പ്രകാശിപ്പിക്കുമ്പോൾ നടക്കുന്ന ഊർജ മാറ്റം എന്ത്?
a. വൈദ്യുതോർജം പ്രകാശോർജമാകുന്നു.
b. പ്രകാശോർജം രാസോർജമാകുന്നു.
c. രാസോർജം ആദ്യം വൈദ്യുതോർജവും പിന്നീട് പ്രകാശോർജവുമാകുന്നു.
d. രാസോർജം വൈദ്യുതോർജമാകുന്നു. 
ഉത്തരം: c. രാസോർജം ആദ്യം വൈദ്യുതോർജവും പിന്നീട് പ്രകാശോർജവുമാകുന്നു.

2. തന്നിരിക്കുന്നതിൽ ഏതാണ് തുറന്ന സെർക്കീട്ട്?
a. ഫാൻ കറങ്ങുന്നു.
b. കേടായ ബെല്ലിന്റെ സ്വിച്ച് ഓൺ ചെയ്യുന്നു.
c. മിക്സി പ്രവർത്തിക്കുന്നു.
d. ബൾബ് പ്രകാശിക്കുന്നു
ഉത്തരം: b. കേടായ ബെല്ലിന്റെ സ്വിച്ച് ഓൺ ചെയ്യുന്നു.

3. കൃത്രിമ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണ്?
a. സോളാർപാനൽ
b. ഡീസൽ
c. പെട്രോൾ
d. കൽക്കരി
ഉത്തരം: a. സോളാർപാനൽ
4. കേരളത്തിൽ വേനൽക്കാലത്ത് ചിലപ്പോൾ വൈദ്യുതിക്ഷാമം ഉണ്ടാകാറുണ്ട്. എന്തുകൊണ്ട്?
• കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ജലവൈദ്യുത നിലയങ്ങളിൽ നിന്നാണ്.
• വേനൽക്കാലത്ത്, ജലസംഭരണികളിലെയും നദികളിലെയും ജലനിരപ്പ് കുറയുന്നു, ഇത് ജലവൈദ്യുത ഉത്പാദനത്തിനുള്ള ശേഷി കുറയ്ക്കുന്നു.

5. ജലാശയത്തിലേക്ക് വൈദ്യുതക്കമ്പി പൊട്ടിവീഴുമ്പോൾ വെള്ളത്തിൽ നിൽക്കുന്നവർക്ക് ഷോക്കേൽക്കാൻ സാധ്യതയുണ്ടോ? എന്തുകൊണ്ട്?
• ഉണ്ട്. ജലാശയത്തിലേക്ക് വൈദ്യുതക്കമ്പി പൊട്ടിവീഴുമ്പോൾ വെള്ളത്തിൽ നിൽക്കുന്നവർക്ക് ഷോക്കേൽക്കാൻ സാധ്യതയുണ്ട്. 
• വെള്ളം വൈദ്യുതിയുടെ നല്ല ചാലകമാണ്, അതിനാൽ വൈദ്യുതി ജലത്തിലൂടെ പെട്ടെന്ന് വ്യാപിക്കുകയും, ആ വെള്ളത്തിൽ നിൽക്കുന്നവർക്കും സമീപം ഉള്ളവർക്കും വൈദ്യുതാഘാതം ഉണ്ടാകുകയും ചെയ്യും. 

6. തുറന്ന സെർക്കീട്ടിന്റെ ചിത്രം നിരീക്ഷിക്കൂ. ഇതിനെ അടഞ്ഞ സെർക്കീട്ടാക്കി മാറ്റി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കു.
ഉത്തരം:




👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here