Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 04 വസ്ത്രത്തിന്റെ നാൾവഴികൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - വസ്ത്രത്തിന്റെ നാൾവഴികൾ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 04 Clothing through the Ages - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 04: വസ്ത്രത്തിന്റെ നാൾവഴികൾ - ചോദ്യോത്തരങ്ങൾ 
♦ ചിത്രങ്ങൾ നിരീക്ഷിക്കൂ.
ഈ ജീവജാലങ്ങൾ കടുത്ത ചൂട്, അസഹനീയമായ തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നത്?
ആടിന്റെ രോമാവരണവും തത്തയുടെ തൂവലുകളും ആമയുടെ പുറംതോടും പ്രതികൂല കാലാവസ്ഥയിൽ ഒരു വസ്ത്രംപോലെ സംരക്ഷണം ഒരുക്കുന്നു.

♦ മനുഷ്യർ ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിട്ടതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
• മനുഷ്യർക്ക് ആവശ്യമായ വസ്ത്രങ്ങൾ പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങൾ കൊണ്ടുതന്നെ രൂപപ്പെടുത്തേണ്ടിവന്നു.
• വീതിയുളള ഇലകളും മൃഗങ്ങളുടെ തോലും മരത്തോലുകളും ആദ്യകാലങ്ങളിൽ വസ്ത്രങ്ങളായി ഉപയോഗിച്ചു.
• പ്രകൃതിയിലെ വസ്തുക്കൾ തുന്നിച്ചേർത്ത് വസ്ത്രങ്ങളുണ്ടാക്കി.
• സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന നാരുകൾ വസ്ത്രനിർമാണത്തിന് ഉപയോഗിച്ചു.

♦ വസ്ത്രം നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നു? കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കൂ. 
• തണുപ്പിൽ നിന്ന് സംരക്ഷണം
• ചൂടിൽ നിന്ന് സംരക്ഷണം
• ശരീരത്തിലെ ചൂട് നിലനിർത്തുന്നു
• പ്രാണികളിൽ നിന്ന് സംരക്ഷണം
• രോഗാണുക്കളിൽ നിന്ന് സംരക്ഷണം 
• വൃത്തിയുള്ള വസ്ത്രം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു 

♦ ഏതെല്ലാം വസ്തുക്കളാണ് ആദിമ മനുഷ്യർ വസ്ത്രമായി ഉപയോഗിച്ചത് ?
• മരങ്ങളുടെ പുറംതൊലി
• മൃഗങ്ങളുടെ തൊലി 
• വലിയ ഇലകളും പുല്ലും

♦ ആദിമ മനുഷ്യരുടെ വസ്ത്രനിർമ്മാണം ഇന്നത്തേതുപോലെ ആയിരുന്നില്ല. എന്തായിരിക്കും കാരണം?
• ആദിമമനുഷ്യർക്ക് വസ്ത്ര നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികളോ, സാങ്കേതിക വിദ്യകളോ വൈവിധ്യമാർന്ന വസ്തുക്കളോ ലഭ്യമായിരുന്നില്ല. 

♦ ആദിമ മനുഷ്യരുടെ വസ്ത്രനിർമ്മാണത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് സ്വന്തം ചുറ്റുപാടുകളിൽ നിന്ന് ലഭിച്ച വസ്തുക്കളായിരുന്നു മനുഷ്യർ വസ്ത്രമാക്കി ഉപയോഗിച്ചി രുന്നത്. 
• പുല്ല്, ഇലകൾ, മരത്തോൽ (മരവുരി), മൃഗങ്ങളുടെ തോൽ എന്നിവ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണ്ടാക്കി. 
• മൃഗങ്ങളുടെ കൊമ്പ്, എല്ല് എന്നിവ സൂചികളാക്കി വസ്ത്രനിർമ്മാണത്തിനുള്ള ഉപകരണങ്ങളാക്കി. 
• മൃഗങ്ങളുടെ തോൽ, രോമം എന്നിവ വൃത്തിയാക്കിയും മയപ്പെടുത്തിയും അവർ വസ്ത്രമാക്കിയിരുന്നു.

♦ എന്താണ് നെയ്ത്ത്?
നാരുകൾ കൂട്ടിച്ചേർത്ത് പിരിച്ച് നീളമുള്ള നൂലുകളാക്കി. ഇത്തരത്തിലുളള നൂല് ഉപയോഗിച്ച് തുണിയുണ്ടാക്കുന്ന വിദ്യയാണ് നെയ്ത്ത്.

♦ എന്താണ് കൈത്തറിതുണികൾ?
നൂൽ ഉപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിതുണികൾ.

♦ കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ഏതൊക്കെയാണ്?
കണ്ണൂർ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, തൃശൂർ ജില്ലയിലെ കുത്താമ്പുള്ളി, എന്നിവ പ്രധാന കൈത്തറി കേന്ദ്രങ്ങളാണ്.

♦ വസ്ത്രങ്ങളുടെ ആവശ്യകത വർധിച്ചത് എപ്പോഴാണ് ?
ജനസംഖ്യാ വർദ്ധനവ് വസ്ത്രങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചു

♦ നെയ്തു വസ്ത്രങ്ങളുടെ വ്യാപനത്തിന് ഇടയാക്കിയ സാഹചര്യമെന്ത്?
മൃഗങ്ങളുടെ തോലിനേക്കാൾ മെച്ചപ്പെട്ടതാണ് നൂൽകൊണ്ട് നെയ്തെടുത്ത തുണികൾ എന്ന തിരിച്ചറിവാണ് നെയ്തു വസ്ത്രങ്ങളുടെ വ്യാപനത്തിന് ഇടയാക്കിയത്.
♦ വസ്ത്ര നിർമ്മാണത്തിൻ്റെ ചരിത്രത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
• ആദ്യകാലങ്ങളിൽ പരുത്തി, ചണം എന്നിവയിൽ നിന്ന് നിർമ്മിച്ച നൂലുകൾ ഉപയോഗിച്ച് കൈകൊണ്ട് മാത്രമാണ് തുണി നിർമ്മിച്ചിരുന്നത്.
• മരം കൊണ്ട് നിർമ്മിച്ച തറികൾ ഉപയോഗിച്ച് തുണി നിർമ്മിക്കുന്ന രീതി പിന്നീട് വികാസം പ്രാപിച്ചു.
• വസ്ത്രത്തിൻ്റെ ആവശ്യകത വർദ്ധിച്ചത് നെയ്ത്ത് ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു.
• കൈത്തറിയുടെ കണ്ടുപിടുത്തം വസ്ത്ര നിർമ്മാണ രംഗത്ത് മുന്നേറ്റം ഉണ്ടാക്കി.
• നീലം ചെടിയിൽ നിന്ന് ഉണ്ടാക്കിയ ചായം കൊണ്ട് വസ്ത്രങ്ങൾക്ക് നിറം നൽകി. 
• ശാസ്ത്രപുരോഗതി സ്പിന്നിംഗ് ജെന്നി പോലുള്ള പുതിയ യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു
• ജനസംഖ്യാ വർദ്ധനവ് വസ്ത്രങ്ങളുടെ ആവശ്യം വർദ്ധിപ്പിച്ചു.
• കൈത്തറിയുടെ സ്ഥാനത്ത് യന്ത്രത്തറി വന്നു.

♦ യന്ത്രങ്ങളുടെ ഉപയോഗം വസ്ത്രനിർമ്മാണത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാം ?.
• വസ്ത്രഉത്പാദനത്തിലെ വർദ്ധനവ്.
• മനുഷ്യരുടെ അധ്വാനഭാരത്തിലെ കുറവ്
• വസ്ത്രങ്ങളിലെ വൈവിധ്യം
• ഗുണമേന്മയുള്ള വസ്ത്രങ്ങൾ 
• വസ്ത്രങ്ങളുടെ വ്യാപനം
• ഉത്പാദനച്ചിലവ് കുറഞ്ഞു 
• ഉൽപ്പാദനക്ഷമത വർദ്ധിച്ചു 

♦ എന്താണ് പ്രകൃതിദത്ത നാരുകൾ?
ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്ന നാരുകളാണ് പ്രകൃതിദത്ത നാരുകൾ. 
ഉദാ: 
• ജന്തുക്കളിൽ നിന്ന് - ചെമ്മരിയാടിൽ നിന്ന് കമ്പിളി നാരും പട്ടുനൂൽ പുഴുവിൽ നിന്ന് പട്ടിന്റെ നാരും നിർമ്മിക്കുന്നു.
• സസ്യങ്ങളിൽ നിന്ന് - പരുത്തി, ചണം ചെടികളിൽ നിന്നാണ് പരുത്തിനാരും ചണനാരും നിർമ്മിക്കുന്നത്.

♦ എന്താണ് കൃത്രിമ നാരുകൾ?
• പെട്രോളിയം പോലുള്ള രാസവസ്തുക്കളിൽ നിന്നാണ് കൃത്രിമ നാരുകൾ ഉത്പാദിപ്പിക്കുന്നത്.
• പ്രകൃതിദത്ത നാരുകളേക്കാൾ കൃത്രിമ നാരുപയോഗിച്ചുള്ള തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പൊതുവെ ചെലവ് കുറവാണ്. 
• പെട്ടെന്ന് ചുളിവുണ്ടാവില്ല എന്ന മേന്മയും ഇതിനുണ്ട്.
ഉദാ: പോളിസ്റ്റർ, നൈലോൺ, റയോൺ എന്നിവ.

♦ പ്രകൃതിജന്യ നാരുകൾ ഏതൊക്കെ ജീവികളിൽ നിന്നും സസ്യങ്ങളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
• കമ്പിളി - ചെമ്മരിയാട് 
• പട്ട് - പട്ടുനൂൽ പുഴു 
• പരുത്തി - പരുത്തി ചെടി 
• ചണം - ചണച്ചെടി
♦ തന്നിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിച്ച് അവയിലെ വസ്ത്രങ്ങൾ ഓരോന്നും ഏതേത് സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി പട്ടികയിൽ ചിത്രത്തിൻ്റെ നമ്പർ രേഖപ്പെടുത്തുക. (പാഠപുസ്തക പേജ് നമ്പർ: 57)
കാലാ
വസ്ഥ
രോഗ
പ്രതിരോധം
അധികാ-
രം/പദവി
 
തൊഴിൽ
1, 6
4
3
2, 5
♦ വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
കാലാവസ്ഥ, ആചാരങ്ങൾ, അധികാര സ്ഥാനങ്ങൾ, തൊഴിൽ, പ്രാദേശിക വ്യത്യാസങ്ങൾ എന്നിവയെല്ലാം വസ്ത്രധാരണത്തെ സ്വാധീനിക്കുന്നു.

♦ തന്നിരിക്കുന്ന ചിത്രങ്ങളിലെ വസ്ത്രാലങ്കാരങ്ങൾ നിരീക്ഷിച്ച് അവ ഏതേത്  കലാരൂപങ്ങളുടേതാണെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക. (പാഠപുസ്തക പേജ് നമ്പർ: 58)
• കഥകളി 
• തെയ്യം 
• മോഹിനിയാട്ടം 
• കേരള നടനം
• ഒപ്പന 
• ചവിട്ടുനാടകം

♦ 1859-ൽ തിരുവിതാംകൂർ രാജാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ പുറപ്പെടുവിച്ച വിളംബരത്തിൽ നിന്ന് എന്താണ് നിങ്ങൾക്ക് മനസ്സിലാകുന്നത്?
• അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥ ചില വിഭാഗം ജനങ്ങളെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു എന്നാണ് ഈ വിളംബരം നമ്മോട് പറയുന്നത് 
• 1859-ൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ പുറപ്പെടുവിച്ച വിളംബരത്തിൽ തെക്കൻ കേരളത്തിലെ താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള അവകാശം അനുവദിച്ചു.

♦ എങ്ങനെയാണ് ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭത്തിൻ്റെ ആയുധമായി ചർക്കയും ഖാദി വസ്ത്രവും ഉപയോഗിച്ചത്? 
• ഖാദിയും ചർക്കയും നൂൽ നൂൽപ്പും വിദേശ വസ്ത്ര ബഹിഷ്കരണവും ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. 
• ചർക്കയിൽ നൂൽനൂറ്റുണ്ടാക്കുന്ന ഖാദി വസ്ത്രങ്ങൾ ധരിക്കുവാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 
• വസ്ത്രത്തെയും വസ്ത്രധാരണത്തെയും സമരായുധമാക്കിക്കൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ സമരം ഒരു ബഹുജന പ്രക്ഷോഭമാക്കി മാറ്റി. 
• സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകമായി ചർക്ക മാറി. ഖാദിവസ്ത്രം ധരിക്കലും ഖാദിത്തൊപ്പി അണിയലും ദേശാഭിമാനത്തിന്റെ അടയാളമായി.

♦ ഇന്നത്തെ വസ്ത്രധാരണത്തെ ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
• വ്യക്തിപരമായ മുൻഗണനകൾ
• താൽപ്പര്യങ്ങൾ 
• സൗകര്യം 
• സൗന്ദര്യ സങ്കൽപ്പങ്ങളിൽ വന്ന മാറ്റം
• പരസ്യങ്ങൾ 
• സിനിമകൾ 
• സമൂഹമാധ്യമങ്ങൾ 

♦ വസ്ത്ര നിർമ്മാണ രംഗത്തെ വിവിധ തൊഴിൽ മേഖലകൾ ഏതൊക്കെയാണ്?
• നെയ്ത്ത്
• നൂൽനൂൽപ്പ് 
• ചായം മുക്കൽ 
• ഡിസൈനിംഗ്
• എംബ്രോയ്ഡറി
• തുന്നൽ 
• വസ്ത്രാലങ്കാരം 
♦ ഉപയോഗിച്ചതും ആവശ്യമില്ലാത്തതുമായ വസ്ത്രങ്ങളെ എങ്ങനെ ഉപയോഗപ്രദങ്ങളായ സാമഗ്രികളാക്കി മാറ്റാം?
• പഴയ വസ്ത്രങ്ങളിൽ നിന്ന് പരവതാനികൾ ഉണ്ടാക്കാം
• പഴയ വസ്ത്രങ്ങളിൽ നിന്ന് കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കാം
• പഴയ വസ്ത്രങ്ങളിൽ നിന്ന് ബാഗുകൾ ഉണ്ടാക്കാം
• ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കാം
• പൂക്കൾ, ചുമരിൽ തൂക്കിയിടുന്ന വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും.
• കർട്ടനുകൾ, തലയിണ കവറുകൾ, ഹെയർ ബാൻഡുകൾ തുടങ്ങിയവ ഉണ്ടാക്കാം.

♦ ആരാണ് സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത്?
ജെയിംസ് ഹാർഗ്രീവ്സ്.

♦ ആരാണ് യന്ത്രത്തറി കണ്ടുപിടിച്ചത്?
എഡ്മണ്ട് കാർട്ട്‌റൈറ്റ്

♦ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെക്കൻ തിരുവിതാംകൂറിൽ സ്ത്രീകൾ മാറുമറയ്ക്കുന്നതിന് വേണ്ടി നടത്തിയ സമരമാണ് ----------
മേൽമുണ്ട് സമരം 

♦ എന്നാണ് ദേശീയ കൈത്തറി ദിനം?
ഓഗസ്റ്റ് 7




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here