Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 04 പ്രകാശം പ്രതിപതിക്കുമ്പോൾ - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) When Light Reflects | Text Books Solution Basic Science (English Medium) Chapter 04 പ്രകാശം പ്രതിപതിക്കുമ്പോൾ - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 04 പ്രകാശം പ്രതിപതിക്കുമ്പോൾ - ചോദ്യോത്തരങ്ങൾ
♦ ഉരച്ച ഗ്ലാസ് ഷീറ്റ്, ചില്ലുഗ്ളാസ്സിൽ എടുത്ത ശുദ്ധജലം, മരക്കട്ട, തുണി, വെള്ള പേപ്പർ, കറുത്ത ചാർട്ട് പേപ്പർ, ബട്ടർ പേപ്പർ, ജനൽചില്ല്, നാണയം, കണ്ണാടി, കണ്ണടച്ചില്ല്, മാർബിൾ, പോളിത്തീൻ കവർ, നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ എടുത്ത് അവയിലേക്ക് ടോർച്ച് പ്രകാശിപ്പിച്ച് നോക്കൂ.
എന്താണ് കാണുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ പട്ടികപ്പെടുത്തുക.
പ്രകാശം കടത്തിവിടുന്ന വസ്തുക്കൾ പ്രകാശം കടത്തിവിടാത്ത വസ്തുക്കൾ 
• ജനൽചില്ല്
• ഉരച്ച ഗ്ലാസ് ഷീറ്റ്
• ചില്ലുഗ്ളാസ്സിൽ എടുത്ത ശുദ്ധജലം
• തുണി
• വെള്ള പേപ്പർ, ബട്ടർ പേപ്പർ
• കണ്ണടച്ചില്ല്
• പോളിത്തീൻ കവർ
• നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ
 മരക്കട്ട
• കറുത്ത ചാർട്ട് പേപ്പർ
• നാണയം
• കണ്ണാടി
• 
മാർബിൾ
♦ ബട്ടർ പേപ്പർ, ജനൽചില്ല്, ഉരച്ചചില്ല്, എണ്ണപുരട്ടിയ പേപ്പർ, ചില്ലുകഷണം, പോളിത്തീൻ കവർ, ചില്ലുഗ്ളാസ്സിൽ എടുത്ത ശുദ്ധജലം, നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക. 
പരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ, പ്രകാശത്തെ നന്നായി കടത്തിവിടുന്ന വസ്തുക്കൾ, ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ എന്നിങ്ങനെ പട്ടികപ്പെടുത്തുക.
പ്രകാശം നന്നായി കടത്തിവിടുന്നവപ്രകാശം ഭാഗികമായി കടത്തിവിടുന്നവ
• ജനൽചില്ല്
• ചില്ലുകഷണം
• ചില്ലുഗ്ളാസ്സിൽ എടുത്ത ശുദ്ധജലം
• നിറമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിൽ
• ബട്ടർ പേപ്പർ
• ഉരച്ച ഗ്ലാസ് ഷീറ്റ്
• എണ്ണപുരട്ടിയ പേപ്പർ
• പോളിത്തീൻ കവർ
♦ എന്താണ് സുതാര്യവസ്തുക്കൾ?
പ്രകാശം നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് സുതാര്യമായ വസ്തുക്കൾ.

♦ എന്താണ് അർദ്ധതാര്യ വസ്തുക്കൾ?
പ്രകാശം ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ് അർദ്ധതാര്യ വസ്തുക്കൾ. 

♦ എന്താണ് അതാര്യവസ്തുക്കൾ?
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ് അതാര്യവസ്തുക്കൾ.

♦ സുതാര്യമായ ഒരു ഗ്ലാസ് ഷീറ്റ് അർദ്ധതാര്യമോ അതാര്യമോ ആക്കാൻ സാധിക്കുമോ? എങ്ങനെ?
- സാധിക്കും 
• പെയിൻ്റ് ഉപയോഗിച്ച് 
• ലോഹം പൂശൽ വഴി
• ഗ്ലാസ്സിനെ കരിപിടിപ്പിക്കുന്നതിലൂടെ 
• ഫ്രോസ്റ്റഡ് സ്പ്രേ ഉപയോഗിച്ച് 

♦ ശുദ്ധജലവും വായുവും അർദ്ധതാര്യമാക്കാൻ നമുക്ക് കഴിയുമോ? എങ്ങനെ?
- കഴിയും 
• നമുക്ക് ശുദ്ധജലം അർദ്ധതാര്യമാക്കി മാറ്റാം:
- മഷി ചേർത്തുകൊണ്ട്
- പാൽ ചേർത്തുകൊണ്ട്
- കളിമണ്ണ് ചേർത്തുകൊണ്ട്
- കളർ ചേർത്തുകൊണ്ട്
- രാസവസ്തുക്കൾ ചേർത്തുകൊണ്ട്

• നമുക്ക് വായുവിനെ അർദ്ധതാര്യമാക്കി മാറ്റാം: 
- ചന്ദനത്തിരി ഉപയോഗിച്ച്
- പുകയ്ക്കുന്നതിലൂടെ

♦ റീഫിൽ പേനയിൽ മഷി തീർന്നോ എന്ന് നിങ്ങൾ മനസ്സിലാക്കുന്നത് എങ്ങനെയാണ്? 
പേനയുടെ റീഫിൽ സുതാര്യമാണ്. അതിനാൽ ഉള്ളിൽ അവശേഷിക്കുന്ന മഷിയുടെ അളവ് നമുക്ക് കാണാൻ കഴിയും.

♦ കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക
സുതാര്യവസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ • കണ്ണട, കോൺടാക്റ്റ് ലെൻസുകൾ
• ലബോറട്ടറി ഉപകരണങ്ങൾ, അക്വേറിയങ്ങൾ
• 
മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് ലെൻസുകൾ
അർദ്ധതാര്യവസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ • ലാമ്പ്ഷെയ്ഡുകൾ
ജനൽചില്ലുകൾ 
• 
എണ്ണപുരട്ടിയ പേപ്പർ
• 
പ്ലാസ്റ്റിക് ബോട്ടിലുകൾ 
അതാര്യവസ്തുക്കൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ • മതിലുകൾ
• കണ്ണാടികൾ
• 
കതകുകൾ
• 
വസ്ത്രങ്ങൾ
• ബ്ലാക്ക്ബോർഡ്
♦ വാതിലുകളും ജനലുകളും അടച്ച് നിങ്ങളുടെ ക്ലാസ് മുറിയിലെ വെളിച്ചം മങ്ങിക്കുക. ഭിത്തിക്ക് അഭിമുഖമായി ഒരു കണ്ണാടി പിടിക്കുക, ടോർച്ചിൽ നിന്നുള്ള വെളിച്ചം അതിൽ വീഴട്ടെ. വെളിച്ചത്തിന് എന്ത് സംഭവിക്കും? കണ്ണാടിയിൽ തട്ടിയ ശേഷം പ്രകാശകിരണങ്ങൾ ഭിത്തിയിൽ പതിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? താഴെപ്പറയുന്ന വസ്തുക്കളെ ചുമരിനോട് ചേർത്ത് പിടിച്ച് ടോർച്ചിൽ നിന്നുള്ള പ്രകാശം ഓരോന്നിലും വീഴാൻ അനുവദിച്ചുകൊണ്ട് പരീക്ഷണം ആവർത്തിക്കുക. 
ക്ലാസ് മുറിയുടെ ജനലും വാതിലും അടച്ച് പ്രകാശം കുറയ്ക്കൂ. ഒരു കണ്ണാടി ചുമരിനഭിമുഖമായി പിടിച്ച് ടോർച്ചിൽ നിന്നുള്ള പ്രകാശം അതിൽ പതിപ്പിച്ച് നോക്കൂ. പ്രകാശത്തിന് എന്ത് സംഭവിക്കുന്നു? പ്രകാശരശ്മികൾ കണ്ണാടിയിൽ തട്ടി ചുവരിൽ വന്നു പതിച്ചതുകണ്ടില്ലേ. താഴെപ്പറയുന്ന വസ്തുക്കൾ ചുമരിന് അഭിമുഖമായി പിടിച്ച് ടോർച്ച് ഉപയോഗിച്ച് പ്രകാശം പതിപ്പിച്ച് പരീക്ഷണം ആവർത്തിക്കൂ.
ആവശ്യമായ സാമഗ്രികൾ: മിനുസമുള്ള ടൈൽ, പുതിയ സ്റ്റീൽ പ്ലേറ്റ്, ഓട്,
ഹാർഡ് ബോർഡ്, പേപ്പർ, മരക്കട്ട
നിരീക്ഷണം താഴെ പട്ടികയിൽ രേഖപ്പെടുത്തു.
പ്രകാശം പതിച്ച വസ്തു പ്രകാശം വസ്തുവിൽത്തട്ടി തിരിച്ചുവരുന്നതിലുള്ള വ്യത്യാസം 
മുഖം നോക്കുന്ന കണ്ണാടി പ്രകാശം നന്നായി തിരിച്ചുപോകുന്നു 
പേപ്പർ പ്രകാശം വളരെ കുറച്ചുമാത്രം തിരിച്ചുപോകുന്നു 
മിനുസമുള്ള ടൈൽപ്രകാശം നന്നായി തിരിച്ചുപോകുന്നു 
പുതിയ സ്റ്റീൽ പ്ലേറ്റ്പ്രകാശം നന്നായി തിരിച്ചുപോകുന്നു 
ഓട്പ്രകാശം നന്നായി തിരിച്ചുപോകുന്നു 
ഹാർഡ് ബോർഡ്പ്രകാശം തിരിച്ചു പോകുന്നില്ല 
മരക്കട്ടപ്രകാശം തിരിച്ചു പോകുന്നില്ല
♦ എന്താണ് പ്രകാശത്തിൻ്റെ പ്രതിപതനം?
പ്രകാശം വസ്തുക്കളിൽ തട്ടി തിരിച്ചുവരുന്നതാണ് പ്രകാശത്തിന്റെ പ്രതിപതനം.

♦ ചുമരിലേക്ക് പ്രകാശം നന്നായി പ്രതിപതിപ്പിക്കുന്ന വസ്തുക്കളുടെ പ്രതലം സ്പർശിച്ചു നോക്കൂ. എന്താണ് അനുഭവപ്പെടുന്നത്? 
മിനുസമുള്ള വസ്തുക്കൾ പ്രകാശം നന്നായി ചുമരിലേക്ക് പ്രതിപതിപ്പിക്കുന്നു.

♦ ചുമരിലേക്ക് പ്രകാശം നന്നായി പ്രതിപതിപ്പിക്കാത്ത വസ്തുക്കളുടെ പ്രതലം എങ്ങനെയുള്ളതായിരിക്കും?
പരുപരുത്ത പ്രതലങ്ങൾക്ക് പ്രകാശത്തെ ചുമരിലേക്ക് നന്നായി പ്രതിഫലിപ്പിക്കാൻ കഴിയില്ല
♦ മുഖം നോക്കുന്ന കണ്ണാടിയിലും സാൻഡ് പേപ്പറിലും പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനമാണ് താഴെ ചിത്രങ്ങളിൽ കൊടുത്തിട്ടുള്ളത്.
ചിത്രങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങൾ രൂപീകരിക്കു.
• മുഖം നോക്കുന്ന കണ്ണാടിയിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു. 
• സാൻഡ്പേപ്പറിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു.

♦ എന്താണ് ക്രമപ്രതിപതനം? 
മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു. ഇതാണ് ക്രമപ്രതിപതനം. പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.

♦ എന്താണ് വിസരിത പ്രതിപതനം?
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു. ഇതാണ് വിസരിത പ്രതിപതനം.

♦ ശാസ്ത്രകിറ്റിൽ നിന്നും സാമഗ്രികൾ എടുത്ത് ഒരു പരീക്ഷണം ചെയ്യുക.
ആവശ്യമായ സാമഗ്രികൾ : ചെറിയ കണ്ണാടിക്കഷണം, ചിത്രത്തിൽ കാണുന്നതുപോലെ നിർമ്മിച്ച ഒരു പ്രൊട്രാക്ടർ, സുതാര്യമായ പ്ലാസ്റ്റിക് പെട്ടി, ഡബിൾ സൈഡ് ടേപ്പ്, ലേസർ ടോർച്ച്, ചന്ദനത്തിരി, തീപ്പെട്ടി.
സുതാര്യമായ പ്ലാസ്റ്റിക് പെട്ടിയുടെ ഒരു വശത്ത് ചെറിയ കണ്ണാടിക്കഷണം ഡബിൾ സൈഡ് ടേപ്പ് ഉപയോഗിച്ച് ഉറപ്പിക്കുക. ചന്ദനത്തിരി ഉപയോഗിച്ച് പെട്ടിയിൽ പുക നിറയ്ക്കുക.
നിങ്ങൾ നിർമ്മിച്ച പ്രൊട്രാക്ടർ ചിത്രത്തിൽ കാണുന്നതുപോലെ പ്ലാസ്റ്റിക്ക് പെട്ടിക്ക് താഴെ ക്രമീകരിക്കുക. ഈ പ്രൊട്രാക്ടറിൽ 90 ഡിഗ്രി കോണിൽ കണ്ണാടിയിലേക്ക് ഒരു ലംബരേഖ വരയ്ക്കുക. പ്രൊട്രാക്ടറിന്റെ വിവിധ കോണിലൂടെ ലേസർ ടോർച്ച് ലംബരേഖ ദർപ്പണത്തിൽ സ്പർശിക്കുന്ന ബിന്ദുവിലേക്ക് പ്രകാശിപ്പിക്കുക. പ്രകാശരശ്മി തിരിച്ചു വരുന്നത് നിരീക്ഷിക്കുക. ടോർച്ചിൽ നിന്ന് വരുന്ന പ്രകാശരശ്മിക്കും ലംബത്തിനും ഇടയിലുള്ള കോൺ അളക്കുക. അതുപോലെ തിരിച്ചുവരുന്ന പ്രകാശരശ്മിക്കും ലംബത്തിനും ഇടയിലുള്ള കോണും അളന്ന് പട്ടികയിൽ രേഖപ്പെടുത്തൂ.
ടോർച്ചിൽ നിന്നുവരുന്ന പ്രകാശരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണളവ്തിരിച്ചു വരുന്ന പ്രകാശരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണളവ്
 40° 40°
 55° 55°
 70° 70°
 60° 60°
♦ ദർപ്പണത്തിൽ പതിച്ച പ്രകാശരശ്മിയും പ്രതിപതിച്ച രശ്മിയും കണ്ടല്ലോ. ഇവയുടെ രേഖാചിത്രം നിരീക്ഷിക്കൂ.
• പതനരശ്മി: ദർപ്പണത്തിൽ പതിക്കുന്ന പ്രകാശ രശ്മിയാണ് പതനരശ്മി (Incident Ray). 
• പതനബിന്ദു: പതനരശ്മി ദർപ്പണത്തിൽ പതിക്കുന്ന ബിന്ദുവാണ് പതനബിന്ദു. • ലംബം: പതനബിന്ദുവിൽ ദർപ്പണത്തിന് ലംബമായി വരയ്ക്കുന്ന രേഖയാണ് ലംബം (Normal). 
• പ്രതിപതനരശ്മി: പ്രകാശം പതനബിന്ദുവിൽ തട്ടി തിരിച്ചുവരുന്ന രശ്മിയാണ് പ്രതിപതനരശ്മി (Reflected Ray).

♦ എന്താണ് പതനകോൺ ? 
പതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പതനകോൺ. 

♦ എന്താണ് പ്രതിപതനകോൺ?
പ്രതിപതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പ്രതിപതനകോൺ.

♦ എന്താണ് പ്രതിപതനനിയമങ്ങൾ?
• പതനകോണും പ്രതിപതനകോണും തുല്യമായിരിക്കും.
• പതനരശ്മിയും പ്രതിപതനരശ്മിയും പതനബിന്ദുവിലേക്കുള്ള ലംബവും ഒരേ തലത്തിൽ ആയിരിക്കും.
♦ ചിത്രം നിരീക്ഷിക്കൂ. ബൾബിൽ നിന്നുള്ള പ്രകാശം കണ്ണിലും പുസ്തകത്തിലും എത്തുന്നുണ്ട്. പുസ്തകം കാണാൻ പ്രകാശം എങ്ങനെയാണ് കണ്ണിലെത്തുന്നത്? ബൾബിൽ നിന്നുള്ള പ്രകാശം പുസ്തകത്തിൽത്തട്ടി കണ്ണിലെത്തുന്ന പ്രകാശപാതയുടെ ചിത്രീകരണം നിരീക്ഷിച്ച് ഫ്ലോചർട്ട് പൂർത്തിയാക്കൂ.
♦ 
നാം വസ്തുക്കളെ കാണുന്നത് എങ്ങനെ? 
ഏതെങ്കിലും ഒരു പ്രകാശസ്രോതസ്സിൽനിന്ന് വരുന്ന പ്രകാശം വസ്തുക്കളിൽത്തട്ടി പ്രതിപതിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് നാം ആ വസ്തുവിനെ കാണുന്നത്. എന്നാൽ പ്രകാശസ്രോതസ്സുകളെ കാണുന്നത് അവയിൽ നിന്നുള്ള പ്രകാശം നേരിട്ട് നമ്മുടെ കണ്ണിലെത്തുമ്പോഴാണ്.

♦ ചിത്രീകരണം നോക്കി പ്രകാശം സഞ്ചരിച്ച പാത മനസ്സിലാക്കൂ. ഫ്ലോ ചാർട്ട് പൂർത്തിയാക്കുക
♦ കണ്ണാടി കൂടാതെ മറ്റേതെല്ലാം പ്രതലങ്ങളിൽ നിങ്ങൾക്ക് മുഖം കാണാൻ സാധിക്കും?
• പുതിയ സ്റ്റീൽ പ്ളേറ്റ് 
• തെളിഞ്ഞ നിശ്ചലമായ ജലം 
• പോളിഷ് ചെയ്ത ടൈൽ

♦ സമതലദർപ്പണം 
ഉപരിതലം നിരപ്പായ ദർപ്പണമാണ് സമതല ദർപ്പണം.

♦ പാർശ്വിക വിപര്യയം
സമതല ദർപ്പണത്തിൽ വസ്തുവിൻ്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസമാണ് പാർശ്വിക വിപര്യയം.

♦ വാഹനത്തിൻ്റെ മുൻവശത്ത് "AMBULANCE" എന്ന് റിവേഴ്‌സ് ആയി എഴുതാനുള്ള കാരണം എന്തായിരിക്കും?
വാഹനത്തിൻ്റെ മുൻവശത്ത് "AMBULANCE" എന്ന വാക്ക് വിപരീതമായി എഴുതിയിരിക്കുന്നതിനാൽ മറ്റൊരു വാഹനത്തിൻ്റെ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ, പാർശ്വിക വിപര്യയം കാരണം അത് ശരിയായി വായിക്കാൻ സാധിക്കുന്നു.

♦ സമതലദർപ്പണത്തിലെ പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം? • പ്രതിബിംബത്തിന് പാർശ്വികവിപര്യയം സംഭവിച്ചിരിക്കും.
• സമതലദർപ്പണത്തിൽ വസ്തുവിൽനിന്ന് ദർപ്പണത്തിലേക്കുള്ള ദൂരവും ദർപ്പണത്തിൽനിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരവും തുല്യമായിരിക്കും.
• സമതലദർപ്പണത്തിൽ വസ്തുവിന്റെ വലിപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും.

♦ അഭിമുഖമായി വച്ച രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ ഒരു മെഴുകുതിരി കത്തിച്ചുവച്ചാൽ എത്ര പ്രതിബിംബം കാണാൻ സാധിക്കും?
അനന്തമായ എണ്ണം പ്രതിബിംബങ്ങൾ 

♦ ആവർത്തനപ്രതിപതനം (Multiple Reflection)
അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചത് പ്രകാശത്തിന്റെ ആവർത്തിച്ചുള്ള പ്രതിപതനം മൂലമാണ്.

♦ നിത്യജീവിതത്തിൽ ആവർത്തനപ്രതിപതനം ഉപയോഗപ്പെടുത്തുന്ന കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തു.
• ബാർബർഷോപ്പ്
• ജൂവലറി 
• ബ്യുട്ടിപാർലർ 

♦ ഒരു പ്രൊട്ടക്റ്റർ നിർമ്മിച്ച് കണ്ണാടികൾക്ക് താഴെ വച്ച് നോക്കൂ. കണ്ണാടികൾ തമ്മിലുള്ള കോണളവും പ്രതിബിംബങ്ങളുടെ എണ്ണവും കണ്ടെത്തി പട്ടിക പൂർത്തിയാക്കുക. (പാഠപുസ്തക പേജ് നമ്പർ: 76)
കോണളവ്പ്രതിബിംബങ്ങളുടെ എണ്ണം 
 30° 11
 60° 5
 90° 3
 120° 2
♦ ദർപ്പണങ്ങൾക്കിടയിലെ കോണളവും പ്രതിബിംബങ്ങളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 
കോണളവ് x ആണെങ്കിൽ പ്രതിബിംബങ്ങളുടെ എണ്ണം 
ആകുന്നു

♦ കോണളവ് കൂടുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണത്തിൽ എന്ത് വ്യത്യാസമാണ് വരുന്നത്?
പ്രതിബിംബങ്ങളുടെ എണ്ണം കുറയുന്നു

♦ കോണളവ് കുറയുമ്പോഴോ? 
പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു 

♦ കാലിഡോസ്കോപ്പ് നിർമ്മിക്കുന്ന വിധം 
• ആവശ്യമായ സാമഗ്രികൾ: 6 ഇഞ്ച് × 2 ഇഞ്ച് വലിപ്പമുള്ള മൂന്നു സമതലദർപ്പണങ്ങൾ, ഇൻസുലേഷൻ ടേപ്പ്, സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ്

• നിർമാണരീതി: മൂന്നു സമതല ദർപ്പണങ്ങൾ ത്രികോണാകൃതിയിൽ ചിത്രത്തിൽ കാണുന്നതുപോലെ ഇൻസുലേഷൻ ടേപ്പ് ചുറ്റി ഉറപ്പിക്കുക. തുറന്നിരിക്കുന്ന അഗ്രങ്ങളിൽ ഒന്ന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ഇൻസുലേഷൻ ടേപ്പ് ചുറ്റുക. നിറമുള്ള ചെറിയ വളപ്പൊട്ടുകൾ മുത്തുകൾ ഉപകരണത്തിലിട്ട് നിരീക്ഷിക്കുക.
ഉപകരണം തിരിച്ചു നോക്കൂ. കാഴ്ചകൾ ആസ്വദിക്കൂ.
♦ പെരിസ്കോപ്പ് നിർമ്മിക്കുന്ന വിധം 
• ആവശ്യമായ സാമഗ്രികൾ: 25 സെന്റീമീറ്റർ × 30 സെന്റീമീറ്റർ വലിപ്പത്തിൽ ഒരു കാർഡ്ബോർഡ് കഷണം, 3 ഇഞ്ച് × 2.5 ഇഞ്ച് വലിപ്പമുള്ള രണ്ട് സമതല ദർപ്പണങ്ങൾ (കാർഡ്ബോർഡ് കഷണത്തിനുപകരം സൺപാക് ഷീറ്റ് ഉപയോഗിക്കാം)
• നിർമ്മാണരീതി
ഘട്ടം - 1 : ഒരു കാർഡ്ബോർഡ്/സൺപാക്ക് ഷീറ്റ് 25 സെന്റീമീറ്റർ × 30 സെന്റീമീറ്റർ വലിപ്പത്തിൽ മുറിച്ചെടുക്കുക.
ഘട്ടം - 2 : ചിത്രം 1 ൽ കാണുന്ന അളവിൽ അതിൽ വരകളിടുക.
ഘട്ടം - 3 : ചിത്രത്തിലെ ഷെയ്ഡ് ചെയ്യാത്ത ഭാഗങ്ങൾ വരകളിലൂടെ മുറിച്ചു മാറ്റുക. ഇപ്പോൾ ചിത്രം 2 പോലുള്ള ഒരു രൂപം കിട്ടിയില്ലേ.
ഘട്ടം - 4 : ഈ രൂപം ചിത്രം 3 ൽ കാണുന്നതുപോലെ മടക്കി ഒട്ടിക്കുക.
ഘട്ടം - 5 : നിർമ്മിച്ച ഉപകരണത്തിന്റെ ചരിഞ്ഞ അഗ്രഭാഗങ്ങളിൽ പ്രതിപതനതലം ഉള്ളിൽ വരുന്നരീതിയിൽ 3 ഇഞ്ച് × 2.5 ഇഞ്ച് വലുപ്പമുള്ള രണ്ട് സമതല ദർപ്പണങ്ങൾ ഒട്ടിക്കുക.

♦ ആഴക്കടലിൽ സഞ്ചരിക്കുന്ന മുങ്ങിക്കപ്പലുകളിലെ നാവികർക്കും യുദ്ധമുഖത്തെ ട്രഞ്ചിനുള്ളിലിരുന്ന് ശത്രുക്കളെ നിരീക്ഷിക്കുന്ന പട്ടാളക്കാർക്കും പെരിസ്കോപ്പ് എങ്ങനെ പ്രയോജനപ്പെടുന്നു. 
• മുങ്ങിക്കപ്പലുകൾ ശത്രുവിന്റെകണ്ണിൽപ്പെടാതെ ജലത്തിൻ്റെ ഉപരിതലം നിരീക്ഷിക്കാൻ പെരിസ്കോപ്പുകൾ ഉപയോഗിക്കുന്നു. ശത്രു കപ്പലുകൾ, വിമാനങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു.
• ട്രഞ്ചിനുള്ളിലിരിക്കുന്ന പട്ടാളക്കാർക്ക് ശത്രുക്കളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പെരിസ്കോപ്പുകൾ സഹായിക്കുന്നു. ഇത് വെടിയേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

♦ രാത്രിയിലെ അമിതമായ പ്രകാശം മൂങ്ങകളെ എങ്ങനെയാണ് ബാധിക്കുന്നത്? 
രാത്രിയിലെ അമിതമായ പ്രകാശം കാരണം മൂങ്ങകൾക്ക് ഒന്നും കാണാൻ കഴിയില്ല. അമിതമായ പ്രകാശം കാരണം ഇവയ്ക്ക് ഇരപിടിക്കാൻ പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇത് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനും വംശനാശത്തിനും ഇടയാക്കും.

♦ പ്രകാശമലിനീകരണം
• ഇരുട്ടിനെ ഇല്ലാതാക്കുംവിധം പ്രകാശം വിതറുന്ന ഒട്ടേറെ സ്രോതസ്സുകൾ ഇന്ന് നാം ഉപയോഗിക്കാറുണ്ട്. 
• നഗരങ്ങളിലും പാർക്കുകളിലും രാത്രി മുഴുവൻ പ്രകാശിച്ചു നിൽക്കുന്ന നിയോൺ ബൾബുകളും മറ്റും ഇരുട്ടിൽ ഇരതേടുന്ന ഒട്ടേറെ ജീവികൾക്ക് ദോഷമാകുന്നുണ്ട്. 
• തെളിഞ്ഞ രാത്രികളിൽ മാത്രം കാണാവുന്ന പല ആകാശക്കാഴ്ചകളും മനുഷ്യർക്ക് നഷ്ടമാകുന്നതിനും രാത്രിയിലെ തീവ്രമായ പ്രകാശം കാരണമാകുന്നുണ്ട്.
• രാത്രിയിലെ അമിതമായ പ്രകാശം മനുഷ്യർക്കും മൃഗങ്ങൾക്കും പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്
 
വിലയിരുത്താം 

1. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് കൂട്ടത്തിൽപ്പെടാത്തവ കണ്ടെത്തുക.
സുതാര്യ വസ്തുക്കൾ - കൂട്ടത്തിൽപ്പെടാത്തവ
• പുക നിറച്ച പെട്ടി

അർദ്ധസുതാര്യമായ വസ്തുക്കൾ - കൂട്ടത്തിൽപ്പെടാത്തവ
• കലങ്ങിയ വെള്ളം

അതാര്യമായ വസ്തു - കൂട്ടത്തിൽപ്പെടാത്തവ
• തെളിഞ്ഞ ജലം 

2. ചിത്രങ്ങൾ നിരീക്ഷിക്കു. പ്രകാശത്തിന്റെ ഏതുതരം പ്രതിപതനങ്ങളാണ് ഇവിടെ കാണുന്നത്?
പ്രതിപതനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കാഴ്ചകളേയും വിശദീകരിക്കുക

• ചിത്രം 1 - ക്രമപ്രതിപതനം 
മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു. ഇതാണ് ക്രമപ്രതിപതനം.

• ചിത്രം 2 - വിസരിത പ്രതിപതനം 
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു. ഇതാണ് വിസരിത പ്രതിപതനം.

3. താഴെ പറയുന്ന സന്ദർഭങ്ങൾ നോക്കൂ. ഓരോന്നിലും പ്രകാശത്തിന്റെ ഏതുതരം പ്രതിപതനമാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തു.
സന്ദർഭം  പ്രതിപതനം 
• ആഭരണങ്ങൾ തിളങ്ങുന്നു ക്രമപ്രതിപതനം 
• പകൽസമയം വീടിനകത്ത് വെളിച്ചം കാണുന്നുവിസരിത പ്രതിപതനം
• പോളിഷ് ചെയ്ത ഫർണീച്ചർ തിളങ്ങുന്നുക്രമപ്രതിപതനം 
• നിശ്ചലമായ ജലോപരിതലത്തിൽ മരത്തിന്റെ
പ്രതിബിംബം കാണുന്നു 
ക്രമപ്രതിപതനം 



👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here