Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 03 ഭരണഘടന: വഴിയും വഴികാട്ടിയും - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 7 സോഷ്യൽ സയൻസ് - ഭരണഘടന: വഴിയും വഴികാട്ടിയും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 03 Constitution: Path and Guiding Light - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 03: ഭരണഘടന: വഴിയും വഴികാട്ടിയും - ചോദ്യോത്തരങ്ങൾ 
♦ ഭാവി ഇന്ത്യയുടെ ഭരണഘടനയിൽ എന്തെല്ലാം ആശയങ്ങൾ ഉണ്ടാകണമെന്നാണ് മഹാത്മജി ആഗ്രഹിച്ചത്?
• പരമാധികാരം
• തുല്യത 
• സാഹോദര്യം
• ലിംഗനീതി
• മതേതരത്വം
• സ്വാതന്ത്ര്യം

♦ ഇന്ത്യൻ സ്വാതന്ത്ര്യസമരമാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറയായി മാറിയത്. വിലയിരുത്തുക.
•1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ജനങ്ങൾക്കിടയിൽ മതസൗഹാർദ്ദത്തിലൂന്നിയുള്ള ദേശീയബോധം വളർത്തുന്നതിന് സഹായകമായി.
• 1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജാതിമത പ്രാദേശിക ചിന്തകൾക്കതീതമായി ജനങ്ങൾക്കിടയിൽ ദേശീയബോധം വളർത്താൻ സഹായകമായി. 
• വിദേശഭരണം അവസാനിപ്പിക്കുക എന്നതു മാത്രമല്ല, മെച്ചപ്പെട്ട സാമൂഹിക രാഷ്ട്രീയ ജീവിതം ഓരോ ഇന്ത്യാക്കാരനും ഉറപ്പാക്കുക എന്നതും സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
• ഗാന്ധിജിയുടെ സ്വാധീനം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ജനാധിപത്യം എന്ന ആവശ്യം ശക്തമാക്കി.
• ദേശീയ പ്രസ്ഥാനം മുന്നോട്ട് വച്ച സ്വാതന്ത്ര്യം, സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമത്വം, സാഹോദര്യം, മതസൗഹാർദം എന്നീ ആശയങ്ങളും മൂല്യങ്ങളുമാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറയായിരിക്കേണ്ടതെന്ന് നേതാക്കൾ ആഗ്രഹിച്ചു. 
• ഈ കാഴ്ചപ്പാടുകളാണ് നമ്മുടെ ഭരണഘടനാനിർമ്മാണത്തെ സ്വാധീനിച്ചത്.

♦ താഴെയുള്ള ചിത്രം നിരീക്ഷിച്ച് നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തെക്കുറിച്ചുള്ള നിങ്ങളുടെ നിഗമനങ്ങൾ രേഖപ്പെടുത്തുക.
• വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം.
• പൗരാവകാശങ്ങൾ ഉറപ്പാക്കണം.
• എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകണം.
• സാമൂഹിക നീതി ഉറപ്പുവരുത്തണം.
• ജനാധിപത്യ ഭരണം ശക്തിപ്പെടുത്തണം.
• നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്ന് ഉറപ്പുവരുത്തുക
• സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിൻ്റെ ഉന്നമനം.
• എല്ലാ പൗരന്മാരുടെയും ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്നു.

♦ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരം ഏതാണ്?. 
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം?
1885

♦ വൈദേശിക ആധിപത്യത്തിനെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രൂപീകൃതമായ പ്രാദേശിക സംഘടനകൾ.
• ഇന്ത്യൻ അസോസിയേഷൻ 
• മദ്രാസ് നേറ്റീവ് അസോസിയേഷൻ 
• പൂനെ സാർവ്വജനിക് സഭ

♦ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന് ?
26 ജനുവരി 1950
♦ സ്വാതന്ത്ര്യം നേടി രണ്ടര വർഷത്തോളം ഇന്ത്യയുടെ ഭരണഘടനയും നിയമവും എന്തായിരുന്നു? 
ബ്രിട്ടീഷുകാർ 1935 ൽ പാസാക്കിയ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് 

♦ 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്
• ആറ് പ്രവിശ്യകളിൽ ദ്വിമണ്ഡലസഭകൾ 
• 321 വിഭാഗങ്ങളും 10 പട്ടികകളും 
• കേന്ദ്രത്തിൽ ദ്വിമണ്ഡലസഭ
• ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക മണ്ഡലങ്ങൾ
• കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു

♦ 1946 ൽ അധികാര കൈമാറ്റം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സന്ദർശിച്ച ദൗത്യ സംഘം?
കാബിനറ്റ് മിഷൻ 

♦ ഇന്ത്യൻ ഭരണഘടന ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചത് എന്ന് ?
1949 നവംബർ 26

♦ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?
ഡോ.ബി.ആർ. അംബേദ്കർ

♦ ഭരണഘടനാ നിർമ്മാണ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ആരായിരുന്നു?
ഡോ രാജേന്ദ്ര പ്രസാദ്

♦ നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പി
ഡോ.ബി.ആർ. അംബേദ്കർ

♦ ഭരണഘടനാ നിർമ്മാണ സഭയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
• നിർമ്മാണ കാലയളവ് - 2 വർഷം 11 മാസം 17 ദിവസം
• ആദ്യ സമ്മേളനം 1946 ഡിസംബർ 9
• ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.ബി.ആർ. അംബേദ്കർ
• തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദ്
• നിലവിൽ വന്നത് 1950 ജനുവരി 26 (ഇന്ത്യ റിപ്പബ്ലിക്കായി)
• ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചത് 1949 നവംബർ 26

♦ ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന. 
ഇന്ത്യൻ ഭരണഘടന

♦ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര ഭാഗങ്ങളും അനുഛേദങ്ങളും പട്ടികകളും ഉണ്ടായിരുന്നു?
1950 ജനുവരി 26 ന് നിലവിൽ വന്ന നമ്മുടെ ഭരണഘടനയിൽ 22 ഭാഗങ്ങളും 395 അനുഛേദങ്ങളും 8 പട്ടികകളും ഉണ്ടായിരുന്നു.
♦ എന്തൊക്കെയാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷതകൾ ?
• പാർലമെൻ്ററി ജനാധിപത്യ ഭരണം - രാജ്യത്തെ ഭരണാധികാരികളെ നിയമനിര്മാണസഭകൾ നിയന്ത്രിക്കുന്നു.
• ജനങ്ങളുടെ പരമാധികാരം - രാഷ്ട്രത്തിൻ്റെ എല്ലാ അധികാരങ്ങളും ഉത്ഭവിക്കുന്നത് ജനങ്ങളിൽ നിന്നാണ് .
• മൗലികാവകാശങ്ങൾ - ഓരോ വ്യക്തിക്കും രാഷ്ട്രം ഉറപ്പുവരുത്തേണ്ട ചില അടിസ്ഥാനാവകാശങ്ങൾ.
• മൗലിക കടമകൾ - ഓരോ വ്യക്തിയും രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ.
• മാർഗനിർദ്ദേശ തത്വങ്ങൾ - സാമൂഹികസാമ്പത്തിക അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രത്തിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.
• നിയമവാഴ്ച - എല്ലാ പൗരന്മാരും നിയമത്തിന് വിധേയരാണ്. ആരും നിയമത്തിന് അതീതരല്ല.
• സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം - നിശ്ചിതപ്രായം പൂർത്തിയായ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം.
• സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ - നിയമനിർമ്മാണ, കാര്യനിർവ്വഹണ വിഭാഗങ്ങളിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട കോടതി സമ്പ്രദായം.
• ഫെഡറലിസം - അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിക്കപ്പെടുന്ന സംവിധാനം.
• ഏക പൗരത്വം - രാജ്യത്ത് ഒരൊറ്റ പൗരത്വമേയുള്ളൂ; സംസ്ഥാനങ്ങൾക്കായി പ്രത്യേക പൗരത്വമില്ല.

♦ താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക. അവയിൽ ശരിയായവയ്ക്ക് നേരെ 😊 എന്നും അല്ലാത്തവയ്ക്ക് നേരെ ☹️ എന്നും വരയ്ക്കുക
സർക്കാരുകളുടെ കീഴിലാണ് നമ്മുടെ കോടതികൾ പ്രവർത്തിക്കുന്നത്  ☹️
സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങളുണ്ട്  😊
18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്. 😊
ആരും നിയമത്തിന് അതീതരല്ല 😊 
ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയപൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും  ☹️
ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ  😊
അവകാശങ്ങൾ ഉള്ളതുപോലെ നമുക്ക് കടമകളും ഉണ്ട് 😊 
 നമ്മുടെ ഭരണാധികാരികൾക്കുമേൽ ആർക്കും നിയന്ത്രണമില്ല. ☹️

♦ നമ്മുടെ രാജ്യത്തിൻ്റെ അടിസ്ഥാന നിയമസംഹിതയാണ് -----------.
ഭരണഘടന 

♦ കൊളാഷിൽ പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങളിൽ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയാണെന്ന് പട്ടികപ്പെടുത്തുക (പാഠപുസ്തക പേജ്: 46).
• ബാലവേല നിരോധന നിയമം
• ബാലനീതി നിയമം
• വിദ്യാഭ്യാസ അവകാശ നിയമം

♦ പോക്സോ നിയമത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലിംഗ ഭേദമില്ലാതെ നടപ്പാക്കുന്നതിനും ബാലസൗഹൃദ നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ടും നിലവിൽ വന്ന നിയമമാണ് പോക്സോ ആക്റ്റ് 2012 (Protection of Children from Sexual Offences Act 2012). 
• 18 വയസ്സിനു താഴെയുള്ള ഏതൊരാളേയും കുട്ടിയായി നിയമം പരിഗണിക്കുന്നു.
•  ലൈംഗികാതിക്രമ കേസുകൾ ഉണ്ടായാൽ അവ റിപ്പോർട്ട് ചെയ്യേണ്ടത് (വകുപ്പ് 19 പ്രകാരം) സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റോ ലോക്കൽ പോലീസോ ആണെന്ന് നിയമത്തിൽ വിവരിക്കുന്നു. 
• പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ (CWPO) എന്നറിയപ്പെടുന്നു.
• കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പോക്സോ നിയമത്തിന്റെ 44-ാം വകുപ്പ് പ്രകാരം നിരീക്ഷണ സംവിധാനം (POCSO Monitoring Cell) ഒരുക്കിയിട്ടുണ്ട്.
• പോക്‌സോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിക്കും കടുത്ത ശിക്ഷ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു 

♦ ഭരണഘടനയുടെ ധർമ്മങ്ങൾ എന്തൊക്കെയാണ്?
• പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു
• ഗവൺമെൻ്റിൻ്റെ അധികാരങ്ങളും പരിമിതികളും വ്യക്തമാക്കുന്നു 
• രാജ്യത്തെ എല്ലാ ഭരണ സംവിധാനങ്ങളും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കുന്നു.
• നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു.
• രാജ്യത്തിന് ദിശാബോധം നൽകുന്ന അടിസ്ഥാന രേഖയായി നിലകൊള്ളുന്നു.
• രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ആദർശങ്ങളും നിർവചിക്കുന്നു.
• സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ സംരക്ഷണകവചമായി പ്രവർത്തിക്കുന്നു.

♦ ഭരണഘടനാധർമ്മങ്ങൾ പ്രതിഫലിപ്പിക്കുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തി റിപ്പബ്ലിക് ദിന റാലിക്കുള്ള പ്ലക്കാർഡുകൾ തയ്യാറാക്കുക.
• ഭരണഘടന: പൗരാവകാശത്തിന്റെ കാവലാൾ 
• ഭരണഘടന: അധികാരദുർവിനിയോഗം തടയുന്ന കവചം 
• ഞങ്ങൾ ജനങ്ങൾ: ഭരണഘടനയുടെ കാവൽക്കാർ
• നിയമത്തിനു മുന്നിൽ തുല്യത: വിവേചനങ്ങളില്ല
• മതേതരത്വം: നാനാത്വത്തിൽ ഏകത്വം

♦ ചിത്രം പരിശോധിച്ച് താഴെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയെഴുതുക. (പാഠപുസ്തക പേജ്: 50)
• 1976-ൽ ഏതെല്ലാം ആശയങ്ങൾ ഭരണഘടനയിൽ പുതുതായി കൂട്ടിച്ചേർത്തൂ 
മതേതരത്വം, സോഷ്യലിസം, അഖണ്ഡത 

• ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന വർഷം ഏത് ?
1950 ജനുവരി 26

• ഭരണഘടനയിൽ ആദ്യമായി വരുത്തിയ മാറ്റം എന്ത്? ഏത് വർഷം?
ഭേദഗതി 1: 1951 
പട്ടികളുടെ എണ്ണം 9 ആയി

• രാജ്യത്ത് സ്വത്തവകാശം എത്രകാലം മൗലികാവകാശമായി നിലനിന്നു?
1978 വരെ

• വിദ്യാഭ്യാസം ഇന്ത്യയിൽ മൗലികാവകാശമാണോ? എന്നുമുതൽ?
അതെ.
2002 മുതൽ വിദ്യാഭ്യാസം ഇന്ത്യയിൽ മൗലികാവകാശമായി മാറി

• ഇതുവരെ എത്ര തവണ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്?
106

♦ എന്താണ് ഭരണഘടനാ ഭേദഗതി?
മാറുന്ന സാമൂഹികാവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണ് ഭരണഘടനാ ഭേദഗതി. 
♦ ഭരണഘടന ഭേദഗതി ചെയ്യാൻ ആർക്കാണ് അധികാരം?
368-ാം വകുപ്പ് പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെൻ്റിനാണ്. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാടുള്ളതല്ല.

♦ പ്രധാനപ്പെട്ട ചില ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടുത്തി ഒരു ടൈംലൈൻ തയ്യാറാക്കുക.
• ഭേദഗതി 1:
1951 - പട്ടികകളുടെ എണ്ണം 9 ആയി

• ഭേദഗതി 42:
1976 - മതേതരത്വം, സോഷ്യലിസം, അഖണ്ഡത എന്നിവ കൂട്ടിച്ചേർത്തൂ 

• ഭേദഗതി 44:
1978 - സ്വത്തവകാശം മൗലികാവകാശം അല്ലാതായി 

• ഭേദഗതി 73, 74:
1992 - പഞ്ചായത്തിരാജ്-നഗരപാലിക നിയമം

• ഭേദഗതി 86:
2002 - വിദ്യാഭ്യാസം മൗലികാവകാശമായി

• ഭേദഗതി 101:
2016 - ചരക്ക് സേവന നികുതി (GST) 

• ഭേദഗതി 106:
2023 - വനിതാ സംവരണ ബിൽ

♦ മുകളിൽ നൽകിയ വാർത്താ തലക്കെട്ടുകൾ വായിച്ചല്ലോ? എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്?
നിയമങ്ങൾ നടപ്പിലാക്കുമ്പോൾ നേരിടുന്ന വിവിധ വെല്ലുവിളികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

♦ എന്തൊക്കെയാകാം അതിന്റെ കാരണങ്ങൾ?
• ജനങ്ങളുടെ വ്യത്യസ്തമായ താൽപ്പര്യങ്ങൾ
• ജനഹിതം പൂർണ്ണമായും ഉൾക്കൊള്ളാത്ത നിയമനിർമ്മാണങ്ങൾ
• നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ 
• രാഷ്ട്രീയ ഇടപെടൽ
 നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അനാസ്ഥ 
 നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്യൽ 




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here