Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 05 നമ്മുടെ ഭൂമി - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 7 സോഷ്യൽ സയൻസ് - നമ്മുടെ ഭൂമി - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 05 Our Earth - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 05: നമ്മുടെ ഭൂമി - ചോദ്യോത്തരങ്ങൾ
♦ ഭൂമിയുടെ ഉള്ളറയുടെ കേന്ദ്രഭാഗത്തെ ചൂട് എത്രയാണ്?
• 5500 ഡിഗ്രി സെൽഷ്യസ്
♦ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് കേന്ദ്രത്തിലേക്കുള്ള ദൂരം എത്രയാണ് ?
• 6371 കി.മീ
♦ എങ്ങനെയാണ് ഭൂമിയുടെ ഉള്ളറയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിച്ചത്?
• അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തില്‍ എത്തിച്ചേരുന്ന വസ്തുക്കൾ പരിശോധിക്കുന്നതിൽ നിന്ന്
• ഖനികളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന്
• ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിൽ നിന്ന്.
♦ ചിത്രം നിരീക്ഷിക്കൂ.
• ഭൂമിയുടെ ഉള്ളറയെ വിവിധ പാളികളായി തിരിച്ചിരിക്കുന്നു.
• ഏറ്റവും പുറമേയുള്ള പാളിയാണ് ഭൂവൽക്കം (Crust).
• ഭൂവൽക്കത്തിന് താഴെയുള്ള ഭാഗമാണ് മാന്റിൽ.
• മാന്റിലിന് താഴെയുള്ള ഭാഗമാണ് കാമ്പ്. കാമ്പിന് പുറക്കാമ്പ്, അകക്കാമ്പ് എന്നീ രണ്ട് ഭാഗങ്ങളുണ്ട്.
♦ ഭൂമിയുടെ ഉള്ളറയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
ഭൂവൽക്കം (Crust)
• ഭൂമിയുടെ ഏറ്റവും പുറമേയുള്ളതും താരതമ്യേന നേർത്തതുമായ പാളിയാണ് ഭൂവൽക്കം.
• ഖരരൂപത്തിലുള്ള പാറകളാൽ നിർമ്മിതമാണ് ഈ പാളി.
• ഭൂവൽക്കത്തിന് വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
• വൻകര ഭൂവൽക്കത്തിന് ശരാശരി 30 കിലോമീറ്ററോളം കനമുണ്ട്.
• വൻകര ഭൂവൽക്കത്തിന് പർവതപ്രദേശത്ത് ഏകദേശം 70 കിലോമീറ്റർ കനമുണ്ട്. എന്നാൽ സമുദ്രഭൂവൽക്കത്തിന് ശരാശരി 5 കിലോമീറ്ററാണ്
കനം.
മാന്റിൽ (Mantle)
• ഭൂവൽക്കത്തിന് താഴെയുള്ള ഭാഗമാണ് മാന്റിൽ. താരതമ്യേന കനമുള്ള ഭാഗമാണിത്.
• ഇത് ഏകദേശം 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു.
• ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെയാണ് ശിലാമണ്ഡലം (Lithosphere) എന്ന് വിളിക്കുന്നത്.
• ശിലാമണ്ഡലത്തിന് താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി (മാഗ്മ) അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ.
• എന്നാൽ അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഖരാവസ്ഥയിലാണ്.
കാമ്പ് (Core)
• മാന്റിലിന് താഴെയുള്ള ഭാഗമാണ് കാമ്പ്.
• കാമ്പിന് പുറക്കാമ്പ്, അകക്കാമ്പ് എന്നീ രണ്ട് ഭാഗങ്ങളുണ്ട്.
• പുറക്കാമ്പ് ദ്രവാവസ്ഥയിലും അകക്കാമ്പ് ഖരാവസ്ഥയിലുമാണ്.
• കാമ്പ് മുഖ്യമായും നിക്കൽ (Ni), ഇരുമ്പ് (Fe) എന്നീ ലോഹങ്ങളാൽ രൂപം കൊണ്ടതാണ്. അതിനാൽ കാമ്പിന് നിഫെ (NIFE) എന്നും പേരുണ്ട്. • അകക്കാമ്പിലെ ചൂട് ഏകദേശം 5500 ഡിഗ്രി സെൽഷ്യസ് ആണ്.
♦ ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത്?
(മാന്റില്‍, പുറക്കാമ്പ്, ഭൂവല്ക്കം, അകക്കാമ്പ്)
• അകക്കാമ്പ്
♦ ഭൂമിയുടെ ഉള്ളറയിലെ വിവിധപാളികളുടെ പേരുകളാണ് ചുവടെ ചേര്‍ക്കുന്നത്. അവയെ ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് എന്ന തരത്തില്‍ ക്രമീകരിച്ചെഴുതുക.
(പുറക്കാമ്പ്, അകക്കാമ്പ്, ഭൂവല്ക്കം, മാന്റില്‍)
• ഭൂവല്ക്കം → മാന്റില്‍ → പുറക്കാമ്പ് → അകക്കാമ്പ്
♦ കാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു. എന്തായിരിക്കാം കാരണം ?
• കാമ്പ് മുഖ്യമായും നിക്കൽ (Ni), ഇരുമ്പ് (Fe) എന്നീ ലോഹങ്ങളാൽ രൂപം കൊണ്ടതാണ്. അതിനാൽ കാമ്പ് നിഫെ എന്നും അറിയപ്പെടുന്നു.
♦ ശിലാ മണ്ഡലം, അസ്തനോസ്ഫിയര്‍ എന്നിവയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
• ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെയാണ് ശിലാമണ്ഡലം (Lithosphere) എന്ന് വിളിക്കുന്നത്.
• ശിലാമണ്ഡലത്തിന് താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി (മാഗ്മ) അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ.
♦ ഭൗമാന്തർഭാഗത്തെ ഓരോ പാളിയുടെയും സവിശേഷതകൾ ഉൾപ്പെടുത്തി തന്നിരിക്കുന്ന ആശയഭൂപടം പൂർത്തിയാക്കുക.
♦ ഭൂമിയുടെ ഉള്ളറയുടെ ഓരോ പാളിയുടെയും സവിശേഷതകൾ പട്ടികയിൽ നൽകിയിരിക്കുന്നു. ശരിയായവയുടെ നേരെ '😊' എന്നും, തെറ്റായവയുടെ നേരെ '☹️' എന്നും വരച്ചു ചേർക്കൂ.
• ഭൂമിയുടെ ഏറ്റവും പുറമേയുള്ള ശിലാനിർമ്മിതമായ ഉറപ്പുള്ള ഭാഗമാണ് ഭൂവൽക്കം. | 😊 |
• ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നതാണ് ശിലാമണ്ഡലം. | 😊 |
• ശിലാപദാർഥങ്ങൾ (മാഗ്മ) ഉരുകി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ. | 😊 |
• പുറക്കാമ്പ് ദ്രവാവസ്ഥയിലാണ്. | 😊 |
• വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിവ ഭൂവൽക്കത്തിന്റെ രണ്ടു ഭാഗങ്ങളാണ്. | 😊 |
• കാമ്പിന് നിഫെ എന്നും പേരുണ്ട്. | 😊 |
♦ എന്താണ് അന്തരീക്ഷം?
ഭൂമിയെ ആവരണം ചെയ്യുന്ന വാതകപുതപ്പാണ് അന്തരീക്ഷം.
♦ ജീവജാലങ്ങൾക്ക് നിലനിൽക്കാൻ കഴിയുന്ന രീതിയിൽ ഭൂമിയും അന്തരീക്ഷവും
മാറിയതെങ്ങനെ?
• ഉദ്ഭവ സമയത്ത് ചുട്ടുപഴുത്ത അവസ്ഥയിലായിരുന്ന ഭൂമി കോടാനുകോടി വർഷങ്ങൾ കൊണ്ട് സാവധാനം തണുത്തു.
• ഈ പ്രക്രിയയിലൂടെ ഭൂമിയുടെ ഉള്ളിലുണ്ടായിരുന്ന വാതകങ്ങൾ പുറത്തേക്ക് വന്നു.
• ക്രമേണ ഭൂമിക്ക് ചുറ്റും നിരവധി വാതകങ്ങളുള്ള വായുവിന്റെ അന്തരീക്ഷം രൂപപ്പെട്ടു.
• സസ്യങ്ങളുടെ ആവിർഭാവത്തോടെ പ്രകാശസംശ്ലേഷണ ഫലമായി അന്തരീക്ഷം ഓക്സിജനാൽ സമ്പന്നമായി.
♦ ഭൂമിയുടെ ഉള്ളറയിൽ ഉണ്ടായിരുന്ന വാതകങ്ങൾ പുറത്തേക്ക് വന്നതെങ്ങനെ?
• ഉദ്ഭവ സമയത്ത് ചുട്ടുപഴുത്ത അവസ്ഥയിലായിരുന്ന ഭൂമി കോടാനുകോടി വർഷങ്ങൾ കൊണ്ട് സാവധാനം തണുത്തു. ഈ പ്രക്രിയയിലൂടെ ഭൂമിയുടെ ഉള്ളിലുണ്ടായിരുന്ന വാതകങ്ങൾ പുറത്തേക്ക് വന്നു.
♦ അന്തരീക്ഷം ഓക്സിജനാൽ സമ്പന്നമായതെങ്ങനെ?
സസ്യങ്ങളുടെ ആവിർഭാവത്തോടെ പ്രകാശസംശ്ലേഷണ ഫലമായി അന്തരീക്ഷം ഓക്സിജനാൽ സമ്പന്നമായി.
♦ ആകെ അന്തരീക്ഷവായുവിന്റെ 97 ശതമാനവും സ്ഥിതിചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം ----------- ഉയരം വരെയാണെന്ന് കണക്കാക്കപ്പെടുന്നു.
29 കിലോമീറ്റർ
♦ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വാതകങ്ങളേതെല്ലാം?
ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്
♦ ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നീ വാതകങ്ങളെ കൂടാതെ മറ്റ് ഏതൊക്കെ വാതകങ്ങളാണ് അന്തരീക്ഷത്തിലുള്ളത് ?
• നൈട്രജൻ
• ആർഗൺ
• നിയോൺ
• ഹീലിയം
• ക്രിപ്റ്റോൺ
• സിനോൺ
• ഹൈഡ്രജൻ
♦ അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള വാതകം ഏതാണ്?
നൈട്രജൻ
♦ നൈട്രജനും ഓക്സിജനും കൂടി ആകെ അന്തരീക്ഷ സംരചനയുടെ എത്ര ശതമാനം ഉൾക്കൊള്ളുന്നു?
99 ശതമാനം
♦ എന്താണ് ബാഷ്പീകരണം?
സൂര്യതാപമേറ്റ് ഭൗമോപരിതലത്തിൽ നിന്നും ജലം നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന പ്രക്രിയയാണ് ബാഷ്പീകരണം (Evaporation).
♦ ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം ----------- കിലോമീറ്റർ വരെ മാത്രമേ ജലബാഷ്പത്തിന്റെ സാന്നിധ്യമുള്ളൂ.
90 കിലോമീറ്റർ
♦ അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ ഘനീകരണമര്‍മം എന്ന് വിശേഷിപ്പിക്കാന്‍ കാരണമെന്ത്
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ ചുറ്റി അന്തരീക്ഷ നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെടുന്നു. അതിനാൽ, അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ ഘനീകരണമർമ്മങ്ങൾ (Hygroscopic nuclei) എന്നു വിളിക്കുന്നു.
♦ ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തിച്ചേരുന്നത് ?
• കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുന്നവ.
• അഗ്നിപർവതങ്ങളിലൂടെ പുറത്തുവരുന്നവ.
• ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്ന ചാരം.
• നിർമ്മാണപ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന പൊടിപടലങ്ങൾ
• കാട്ടുതീയിലൂടെ ഉണ്ടാകുന്ന ചാരവും പൊടിപടലങ്ങളും
♦ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് അന്തരീക്ഷം എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നു?
• കാലാവസ്ഥാപ്രതിഭാസങ്ങൾക്ക് കാരണമാകുന്നു.
• ഹാനികരങ്ങളായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.
• അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്നു
• ജീവജാലങ്ങൾക്കാവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുന്നു
• ഉൽക്കാപതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു
♦ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ താഴെപ്പറയുന്ന ഓരോ ഘടകവും എങ്ങനെയെല്ലാം സഹായകമാകുന്നു എന്ന് എഴുതിനോക്കൂ.
• അന്തരീക്ഷവായു - മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ജീവവായുവായ ഓക്സിജൻ, സസ്യങ്ങളുടെ നിലനിൽപിനാവശ്യമായ കാർബൺഡൈഓക്സൈഡ് എന്നിവ ലഭിക്കുന്നത് അന്തരീക്ഷത്തിൽ നിന്നാണ്.
• അന്തരീക്ഷത്തിലെ ജലാംശം - മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു.
• അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ - അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെടുന്നു.
♦ എന്താണ് അന്തരീക്ഷമലിനീകരണം?
അന്തരീക്ഷവായുവിന്റെ സംരചനയ്ക്ക് മാറ്റം വരുത്തുന്ന രീതിയിൽ പുകയും വിഷവാതകങ്ങളും മറ്റ് രാസപദാർഥങ്ങളും വായുവിൽ കലരുന്നതാണ് അന്തരീക്ഷ മലിനീകരണം.
♦ എന്തെല്ലാം പ്രവർത്തനങ്ങളാണ് അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നത് ?
• വ്യവസായശാലകളിൽ നിന്നുള്ള പുക
• വാഹനങ്ങളുടെ പെരുപ്പം
• പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത്
• കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ
• കരിമരുന്നിന്റെ ഉപയോഗം
• അഗ്നിപർവ്വത സ്ഫോടനം
• രാസകീടനാശിനികളുടെ ഉപയോഗം
♦ വ്യവസായ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂടുതലാകാൻ കാരണമെന്ത്?
വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ, വാഹനങ്ങളുടെ പെരുപ്പം, നിർമ്മാണ പ്രവർത്തനങ്ങൾ, ഉയർന്ന ജനസാന്ദ്രത എന്നിവയെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂടുതലാകാൻ കാരണമാകുന്നു.
♦ അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനായി നമുക്ക് എന്തൊക്കെ ചെയ്യാനാകും ?
• പൊതുവാഹനങ്ങൾ ഉപയോഗിക്കുക
• വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക
• കാൽനടയാത്ര, സൈക്കിൾ യാത്ര എന്നിവ ശീലമാക്കുക
• ഒരാൾ മാത്രം യാത്ര ചെയ്യുമ്പോൾ വലിയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക
• സാധിക്കുമെങ്കിൽ വിറകടുപ്പുകൾ പരമാവധി ഒഴിവാക്കുക
• മാലിന്യങ്ങൾ കത്തിക്കാതിരിക്കുക
• മരങ്ങൾ നട്ടുപിടിപ്പിക്കുക
• ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക
• സൗരോർജ്ജം ഉപയോഗിക്കുക
♦ പുകയും മൂടൽമഞ്ഞും ചേർന്നാണ് ----------- ഉണ്ടാകുന്നത്
പുകമഞ്ഞ്
♦ അന്തരീക്ഷ പാളികൾ ഏതൊക്കെയെന്ന് പട്ടികപ്പെടുത്തുക?
താപവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നു.
• ട്രോപ്പോസ്ഫിയർ
• സ്ട്രാറ്റോസ്ഫിയർ
• മിസോസ്ഫിയർ
• തെർമോസ്ഫിയർ
• എക്സോസ്ഫിയർ
♦ ട്രോപ്പോസ്ഫിയറിന്റെ സവിശേഷതകൾ എന്തെല്ലാം?
• അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണിത്. ഇതിന് ഭൗമോപരിതലത്തിൽനിന്ന് ശരാശരി 13 കിലോമീറ്റർ വരെ ഉയരം വരും.
• ധ്രുവപ്രദേശത്ത് ഏകദേശം 8 കിലോമീറ്ററും ഭൂമധ്യരേഖാ പ്രദേശത്ത് 18 കിലോമീറ്ററും ഉയരമാണുള്ളത്. ഭൂമധ്യരേഖാപ്രദേശത്ത് ചൂട് കൂടുതലായതിനാലാണിത്.
• പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ ഈ പാളിയിലാണുള്ളത്. കൂടാതെ മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളും സംഭവിക്കുന്നത് ഈ പാളിയിൽ തന്നെയാണ്.
• ട്രോപ്പോസ്ഫിയറിൽ ഭൗമോപരിതലത്തിൽ നിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷതാപനില കുറയുന്നു. ഇതിനെ ക്രമമായ താപനഷ്ടനിരക്ക് എന്ന് വിളിക്കുന്നു.
♦ ട്രോപ്പോസ്ഫിയറിനെ അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളി എന്ന് വിശേഷിപ്പിക്കാൻ കാരണമെന്താണ് ?
പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ ഈ പാളിയിലാണുള്ളത്. കൂടാതെ മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളും സംഭവിക്കുന്നത് ഈ പാളിയിൽ തന്നെയാണ്.
♦ ഊട്ടി, മൂന്നാർ, കൊടൈക്കനാൽ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ കാരണമെന്താണ് ?
ട്രോപ്പോസ്ഫിയറിൽ ഭൗമോപരിതലത്തിൽ നിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷതാപനില കുറയുന്നു. അതുകൊണ്ടാണ് ഊട്ടി, മൂന്നാർ, കൊടൈക്കനാൽ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ കാരണം.
♦ സ്ട്രാറ്റോസ്ഫിയറിന്റെ സവിശേഷതകൾ എന്തെല്ലാം?
• ട്രോപ്പോസ്ഫിയറിന് തൊട്ടു മുകളിലുള്ള അന്തരീക്ഷപാളിയാണിത്. • ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെയാണ് ഉയരം. • സ്ട്രാറ്റോസ്ഫിയറിൽ ഒരു നിശ്ചിത ഉയരം കഴിയുമ്പോൾ താപം വർധിച്ചുവരുന്നതായി കാണാം.
• സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളിയുള്ളത്. ഇത് ഉപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്.
♦ ഭൂമിയുടെ രക്ഷാകവചം എന്നറിയപ്പെടുന്ന അന്തരീക്ഷഭാഗം ?
ഓസോൺപാളി
♦ ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ്?
സ്ട്രാറ്റോസ്ഫിയർ
♦ ഓസോൺപാളിയുടെ പ്രാധാന്യമെന്ത്?
• സൂര്യനിൽ നിന്നുള്ള അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ സംരക്ഷിക്കുന്നത് അന്തരീക്ഷത്തിലെ ഓസോൺ വാതകങ്ങളുടെ സാന്നിധ്യമാണ്.
• അൾട്രാവയലറ്റ് രശ്മികൾ വർധിച്ച തോതിൽ ഭൗമോപരിതലത്തിൽ പതിച്ചാൽ അത് ജീവജാലങ്ങൾക്ക് ഹാനികരമാകുകയും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
♦ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിൽ എന്തെല്ലാം ദോഷങ്ങളാണുണ്ടാക്കുക?
• ആഹാരശൃംഖലയുടെ തകർച്ച
• കൃഷിനാശം
• സസ്യവളർച്ച മുരടിക്കൽ
• അകാല വാർധക്യം
• ദോഷങ്ങൾ
• അന്ധത, തിമിരം
• ത്വക്കിലുണ്ടാകുന്ന ക്യാൻസർ
♦ ഓസോൺ ദിനം എന്നാണ്?
സെപ്റ്റംബർ 16
♦ മിസോസ്ഫിയറിന്റെ സവിശേഷതകൾ എന്തെല്ലാം?
• സ്ട്രാറ്റോസ്ഫിയറിനു മുകളിൽ ഏകദേശം 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷപാളിയാണിത്.
• മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപം കുറയുന്നു.
• ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ ഉയരത്തിലെത്തുമ്പോഴേക്കും താപനില മൈനസ് 100 (-100) ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു.
• ഭൗമാന്തരീക്ഷത്തിലേക്ക് കടന്നെത്തുന്ന ഉൽക്കകൾ മിക്കതും കത്തിച്ചാരമാകുന്നത് ഈ പാളിയിൽ വച്ചാണ്.
♦ അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 100 (-100) ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുന്ന അന്തരീക്ഷപാളി ഏതാണ്?
മിസോസ്ഫിയർ
♦ തെർമോസ്ഫിയറിന്റെ സവിശേഷതകൾ എന്തെല്ലാം?
• മിസോസ്ഫിയറിന് മുകളിൽ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളിയാണ് തെർമോസ്ഫിയർ.
• ഉയരം കൂടുന്തോറും താപനില കൂടിവരുന്നു.
• തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെ അയണോസ്ഫിയർ എന്ന് വിളിക്കുന്നു.
♦ അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ്?
തെർമോസ്ഫിയർ
♦ റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി ഏതാണ്?
അയണോസ്ഫിയർ
♦ എക്സോസ്ഫിയറിന്റെ സവിശേഷതകൾ എന്തെല്ലാം?
• അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളിയാണിത്.
• 400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ അന്തരീക്ഷ പാളിയിൽ വായു തന്മാത്രകളുടെ സാന്നിധ്യം ക്രമേണ കുറഞ്ഞ് ബഹിരാകാശത്തിന്റെ ഭാഗമായി മാറുന്നു.
♦ അന്തരീക്ഷ പാളികളും അവയുടെ സവിശേഷതകളുമാണ് ചുവടെ ചേർത്തിട്ടുള്ളത്. അവ ചേരുംപടി ചേർത്തെഴുതുക.
• എക്സോസ്ഫിയർ
- വായുതന്മാത്രകൾ ക്രമേണ കുറഞ്ഞ് ബഹിരാകാശത്തിലേക്ക് ലയിക്കുന്നു
• തെർമോസ്ഫിയർ
- 80 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
• മിസോസ്ഫിയർ
- താപനില ഏറ്റവും കുറഞ്ഞ പാളി
- ഉൽക്കകൾ കത്തിച്ചാരമാകുന്ന പാളി
• സ്ട്രാറ്റോസ്ഫിയർ
- ഉയരം കൂടുന്തോറും താപനില വർധിക്കുന്നു.
- ഓസോൺ വാതക സാന്നിധ്യമുള്ള മേഖല
• ട്രോപ്പോസ്ഫിയർ
- ഉയരക്രമത്തിനനുസരിച്ച് ഒരു നിശ്ചിത തോതിൽ താപം കുറയുന്ന പാളി
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments