Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 06 ജനങ്ങൾ ജനങ്ങളാൽ - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - ജനങ്ങൾ ജനങ്ങളാൽ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 06 People, by the  People - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 06: ജനങ്ങൾ ജനങ്ങളാൽ - ചോദ്യോത്തരങ്ങൾ 
♦ നാടിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏതൊക്കെ ആവശ്യങ്ങളാണ് കുട്ടികൾ പാർലമെന്റിൽ ഉന്നയിച്ചത്? (ടെക്സ്റ്റ്ബുക്ക് പേജ്: 84)
• നടപ്പാതകൾ പണിയുക 
• ഓടകൾക്ക് മൂടി നിർമ്മിക്കുക 
• തെരുവുനായ ശല്യം നിയന്ത്രിക്കുക 
• വഴിവിളക്കുകൾ സ്ഥാപിക്കുക 
• മാലിന്യ നിർമ്മാർജന പദ്ധതികൾ ആവിഷ്കരിക്കുക
• പാർക്കുകൾ സ്ഥാപിക്കുക 

♦ നിങ്ങളുടെ പ്രദേശത്തും ധാരാളം വികസനപ്രവർത്തനങ്ങൾ നടക്കാറുണ്ടല്ലോ. അങ്ങനെയെങ്കിൽ ഇത്തരം വികസനപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതും തീരുമാനമെടുക്കുന്നതും ആരാണ്?
ഗ്രാമസഭ/വാർഡ് സഭ

♦ എന്താണ് ജനാധിപത്യം?
ജനങ്ങൾ നേരിട്ടോ അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികളോ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സംവിധാനമാണ് ജനാധിപത്യം.

♦ നിങ്ങൾ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ഉൾപ്പെടുത്തി ഐ.ഡി.കാർഡ് തയ്യാറാക്കൂ.
(ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനി സിപ്പാലിറ്റി / കോർപ്പറേഷൻ)

പേര് 
ഗ്രാമപഞ്ചായത്ത് ----------------------
ബ്ലോക്ക് പഞ്ചായത്ത് -----------------------   
ജില്ലാപഞ്ചായത്ത് ---------------------
 

പേര്
മുനി സിപ്പാലിറ്റി / കോർപ്പറേഷൻ ----------------------


 
♦ മുകളിൽ കൊടുത്തിരിക്കുന്ന യൂറോപ്പിന്റെ ഭൂപടം ശ്രദ്ധിച്ചുവല്ലോ. യൂറോപ്പിന്റെ രൂപരേഖയിൽ A എന്നും B എന്നും അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടുരാജ്യങ്ങൾ ഏതൊക്കെയാണെന്ന് എഴുതു.
• A. ഏഥൻസ് (ഗ്രീസ്)
• B. ഇംഗ്ലണ്ട് 

♦ ഏഥൻസിലും, ഇംഗ്‌ളണ്ടിലും ജനാധിപത്യം ഉദ്ഭവിച്ചതുമായി ബന്ധപ്പട്ട് കുറിപ്പുതയ്യാറാക്കുക
• പുരാതന ഗ്രീസിലെ ഏഥൻസിലാണ് ജനാധിപത്യത്തിന്റെ ആദ്യരൂപം ഉദയം ചെയ്തത്. 
• ജനാധിപത്യം എന്ന ആശയം സംഭാവന ചെയ്യുന്നതിൽ ഏഥൻസ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
• ഇന്ന് നിലവിലുള്ള ജനാധിപത്യരീതിയുടെ തുടക്കം യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിൽ നിന്നാണ്. 
• തിരഞ്ഞെടുപ്പ്, ജനപ്രതിനിധികളുടെ ഭരണം, പാർലമെന്റ് എന്നീ സംവിധാനങ്ങൾ രൂപം കൊണ്ടത് ഇംഗ്ലണ്ടിലാണ്.

♦ എന്തൊക്കെയാണ് ഗ്രാമസഭ/വാർഡ് സഭകളിൽ ചർച്ച ചെയ്യുന്നത്? 
ഗ്രാമസഭയിൽ ജനങ്ങൾക്ക് നേരിട്ട് ഭരണകാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താനും തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പങ്കാളികളാവാനും അവസരം ലഭിക്കുന്നുണ്ട്.

♦ ആരൊക്കെയാണ് ഗ്രാമസഭയിൽ പങ്കെടുക്കുന്നത്?
ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർ പട്ടികയിൽ പേരുചേർക്കപ്പെട്ട മുഴുവൻ ജനങ്ങളും ഗ്രാമസഭയിൽ അംഗങ്ങളാണ്. 

♦ എന്താണ് പങ്കാളിത്ത ജനാധിപത്യം/പ്രത്യക്ഷ ജനാധിപത്യം?
ജനങ്ങൾ നേരിട്ട് ഭരണകാര്യങ്ങളിൽ പങ്കാളികളാകുന്ന ഭരണവ്യവസ്ഥയാണ് പങ്കാളിത്ത ജനാധിപത്യം അല്ലെങ്കിൽ പ്രത്യക്ഷ ജനാധിപത്യം.
♦ ഗ്രാമസഭയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കണ്ടെത്തൂ.
• ഒരു പ്രദേശത്തിന്റെ ഭരണ-വികസന പ്രക്രിയയിൽ എല്ലാ ജനങ്ങൾക്കും പങ്കാളികളാകാനും തീരുമാനങ്ങൾ എടുക്കാനും അവസരം ലഭിക്കുന്ന വേദികളാണ് ഗ്രാമസഭകൾ. 
• ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർ പട്ടികയിൽ പേരുചേർക്കപ്പെട്ട മുഴുവൻ ജനങ്ങളും ഗ്രാമസഭയിൽ അംഗങ്ങളാണ്. • നഗരങ്ങളിൽ ഇവ വാർഡ് സഭകൾ എന്നറിയപ്പെടുന്നു.

♦ നിയമസഭയിൽ നമുക്ക് വേണ്ടി സംസാരിക്കുന്നത് ആരാണ്?
നിയമസഭയിൽ നമ്മുടെ പ്രതിനിധികളാണ് നമുക്കുവേണ്ടി സംസാരിക്കുന്നത്.
(നിയമസഭാ പ്രതിനിധി (എം.എൽ.എ) എന്നാണ് അവർ അറിയപ്പെടുന്നത്)

♦ നിങ്ങളുടെ നിയമസഭാ മണ്ഡലം ഏതാണ്?
---------------------

♦ നിങ്ങളുടെ നിയമസഭാ പ്രതിനിധി എം എൽ എ ആരാണ്?
--------------------------

♦ എന്താണ് പരോക്ഷ ജനാധിപത്യം / പ്രാതിനിധ്യ ജനാധിപത്യം?
ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതിയാണ് പരോക്ഷ ജനാധിപത്യം അല്ലെങ്കിൽ പ്രാതിനിധ്യ ജനാധിപത്യം.  

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ പ്രത്യക്ഷ ജനാധിപത്യവും പരോക്ഷ ജനാധിപത്യവും താരതമ്യം ചെയ്ത് പട്ടിക
പൂർത്തിയാക്കുക.
പ്രത്യക്ഷ ജനാധിപത്യംപരോക്ഷ ജനാധിപത്യം
• ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ സാധ്യമാകുന്നു
• ഗവൺമെന്റുകളുടെ എല്ലാ നിയമങ്ങളും നയങ്ങളും ഒരു ഇടനിലക്കാരനും ഇല്ലാതെ ജനങ്ങൾ തന്നെ നിർണ്ണയിക്കുന്നു 
• കൂടുതൽ സുതാര്യം
• 
ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങളിൽ സാധ്യമാകുന്നു.
• ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ നിലനിൽക്കുന്നു
• നിയമങ്ങളും നയങ്ങളും മറ്റു സർക്കാർ കാര്യങ്ങളും തീരുമാനിക്കുന്നതിൽ പൗരർ നേരിട്ട് ഇടപെടുന്നില്ല.
• നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിന് ജനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു.
• 
ഭൂവിസ്തൃതി കൂടിയ രാജ്യങ്ങളിൽ പ്രായോഗികം
♦ കൂടുതൽ രാജ്യങ്ങൾ കണ്ടെത്താം. 
മുകളിൽ കൊടുത്തിട്ടുള്ള തലക്കെട്ടുകൾ ശ്രദ്ധിച്ചല്ലോ. ഇവയിൽ നിന്ന് ജനാധിപത്യം ഭരണസംവിധാനം നിലനിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തൂ. കൂടുതൽ ജനാധിപത്യ രാജ്യങ്ങൾ കൂട്ടിച്ചേർക്കൂ.
പ്രത്യക്ഷ ജനാധിപത്യരാജ്യങ്ങൾ പരോക്ഷ ജനാധിപത്യരാജ്യങ്ങൾ 
• സ്വിറ്റ്സർലണ്ട് 
ഉറുഗ്വേ 
• ന്യുസിലാൻഡ് 
ലിച്ചെൻസ്റ്റൈൻ
• ഇന്ത്യ 
• അമേരിക്ക 
• ജർമ്മനി 
• കാനഡ 
• യുണൈറ്റഡ് കിംഗ്‌ഡം 
• ഓസ്‌ത്രേലിയ 
♦ ജനാധിപത്യ ഭരണസംവിധാനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
• ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമമായ അധികാരം
• സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ്
• ഗവൺമെന്റിനെ വിമർശനങ്ങളിലൂടെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രതിപക്ഷം
• നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്ന നിയമവാഴ്ച
• ജനങ്ങളെയും ഭരണകൂടത്തെയും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന സ്വതന്ത്ര വാർത്താമാധ്യമങ്ങൾ
• സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായവ്യവസ്ഥ

♦ എന്തുകൊണ്ടാണ് നിങ്ങൾക്ക് പൊതുതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം ലഭിക്കാത്തത്?
ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള പ്രായം18 വയസ്സാണ്.

♦ എന്താണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം?
• യാതൊരു വിവേചനങ്ങളുമില്ലാതെ, നിശ്ചിതപ്രായം പൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശത്തെയാണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന് പറയുന്നത്. 
• 1989 വരെ ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള പ്രായം 21 വയസ്സ് ആയിരുന്നു. ഇപ്പോൾ അത് 18 വയസ്സാണ്.
♦ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തൊക്കെ വിവരങ്ങളാണ് നോട്ടീസ് ബോർഡിൽ നൽകിയിരിക്കുന്നത്? പട്ടികപ്പെടുത്തൂ.(ടെക്സ്റ്റ്ബുക്ക് പേജ്: 91) 
• തിരഞ്ഞെടുപ്പ് വിജ്ഞാപനം
• നാമനിർദേശപത്രിക സമർപ്പണം 
• നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന
• നാമനിർദേശപത്രിക പിൻവലിക്കൽ 
• സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ്പ്രസിദ്ധീകരിക്കുന്നു 
• വോട്ടെടുപ്പ് 
• വോട്ടെണ്ണലും ഫലപ്രഖ്യാപനവും
• സ്കൂൾ പാർലമെന്റ് ആദ്യയോഗം

♦ നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ്?
• തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കൽ
• തിരഞ്ഞെടുപ്പ് വിജ്ഞാപനം
• നാമനിർദേശപത്രിക സമർപ്പിക്കൽ
• പത്രിക സൂക്ഷ്മപരിശോധന
• നാമനിർദേശപത്രിക പിൻവലിക്കൽ
• തിരഞ്ഞെടുപ്പ് പ്രചരണം
• വോട്ടെടുപ്പ്
• വോട്ടെണ്ണലും ഫലപ്രഖ്യാപനവും

♦ തിരഞ്ഞെടുപ്പിന്റെ ധർമ്മങ്ങൾ എന്തൊക്കെയാണ്?
• ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു 
• ജനാധിപത്യം ശക്തിപ്പെടുത്തുന്നു
• എല്ലാവർക്കും പ്രാധിനിത്യം നൽകുന്നു 
• വോട്ടർമാരെ ബോധവൽക്കരിക്കുന്നു
• ഗവൺമെന്റുകൾ രൂപീകരിക്കുന്നു 

♦ ജനാധിപത്യം കുടുംബത്തിൽ പ്രായോഗികമാകുന്നത് എപ്പോഴാണ്?
എല്ലാവരുടെയെയും അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോഴാണ് ജനാധിപത്യം കുടുംബത്തിൽ പ്രായോഗികമാകുന്നത്

♦ വിദ്യാലയങ്ങളിൽ ജനാധിപത്യം ഉറപ്പാക്കപ്പെടയുന്നത് എപ്പോഴാണ്?
കുട്ടികളുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും പരിഗണിക്കുന്നതിനോടൊപ്പം അവർക്ക് അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുമ്പോഴാണ് വിദ്യാലയങ്ങളിൽ ജനാധിപത്യം ഉറപ്പാക്കപ്പെടയുന്നത്.

♦ ജനാധിപത്യം പൊതു ഇടങ്ങളിൽ പാലിക്കപ്പെടുന്നതിന് ചില ഉദാഹരണങ്ങൾ എഴുതുക.
• പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
• മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക 
• പൊതുനിയമങ്ങൾ അനുസരിക്കുക.




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here