Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 07 ഗതാഗത - ആശയവിനിമയ സംവിധാനങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - ഗതാഗത - ആശയ വിനിമയ സംവിധാനങ്ങൾ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 07 Transport and Communication Systems - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 07: ഗതാഗത - ആശയ വിനിമയ സംവിധാനങ്ങൾ - ചോദ്യോത്തരങ്ങൾ 
♦ തിരുവനന്തപുരത്ത് നിന്ന് എത്രയും പെട്ടെന്ന് ഹൃദയം കൊച്ചിയിൽ എത്തിക്കാൻ കഴിഞ്ഞത് എങ്ങനെ?
• എയർ ആംബുലൻസിൽ

♦ തീരദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയത് എങ്ങനെയെല്ലാമായിരിക്കും?
• ആശയവിനിമയ സംവിധാനങ്ങളായ, പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, 
ഓൺലൈൻ മാധ്യമങ്ങൾ, സാമുഹ്യമാധ്യമങ്ങൾ തുടങ്ങിയവ വഴി 

♦ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം പെട്ടെന്ന് സാധ്യമായതെങ്ങനെ? 
ഗതാഗത-ആശയവിനിമയ സംവിധാനങ്ങളുടെ സഹായത്താൽ 

♦ നീനുവിന്റെ തപാൽ സ്റ്റാമ്പ് ആൽബത്തിലെ ഒരു പേജാണ് മുകളിൽ നൽകിയിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഗതാഗത വികാസത്തെക്കുറിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളാണിവ. സ്റ്റാമ്പുകളിൽ കാണുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തൂ.
• പല്ലക്ക് 
• സ്‌കൂൾ റിക്ഷ 
• സൈക്കിൾ റിക്ഷ 
• ബസ് 
• ഡബിൾഡക്കർ ബസ് 
• കാർ 

♦ എന്തെല്ലാം ആവശ്യങ്ങൾക്കാണ് മനുഷ്യർ ഇന്ന് വാഹനങ്ങൾ ഉപയോഗിക്കുന്നത്?
• സഞ്ചാരത്തിന്
• ചരക്കുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന്
• അടിയന്തിരസേവനങ്ങൾ 
• വിനോദം 
• നിർമ്മാണപ്രവർത്തനങ്ങൾ 
• കൃഷി 
• സാഹസികവിനോദം 
• യുദ്ധം 

♦ വാഹനങ്ങളുടെ കണ്ടുപിടിത്തത്തിന് മുമ്പ് ഈ ആവശ്യങ്ങൾ എങ്ങനെ ആയിരിക്കാം നിറവേറ്റിയിട്ടുണ്ടാവുക?
• കാൽനടയായി
• തലച്ചുമടായി
• മൃഗങ്ങളുടെ പുറത്ത്

♦ ഇത്തരം മാർഗങ്ങൾക്ക് എന്തെല്ലാം പരിമിതികൾ ഉണ്ടായിരുന്നു?
• വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല 
• മനുഷ്യാധ്വാനം കൂടുതലായിരുന്നു 
• കാലതാമസം നേരിട്ടിരുന്നു 
• യാത്രകൾ ദുഷ്കരമായിരുന്നു 

♦ ചക്രങ്ങൾ മുൻകാലങ്ങളിൽ ഗതാഗതത്തിന് എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. 
ഇവയിൽ നിന്ന് എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത്?
• ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികൾ മനുഷ്യർ വലിച്ചുകൊണ്ടുപോയിരുന്നു.
• ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികൾ മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചുകൊണ്ടു പോയിരുന്നു.
• ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികളിൽ മനുഷ്യർ യാത്ര ചെയ്തിരുന്നു 
• ചക്രങ്ങൾ ഘടിപ്പിച്ച വണ്ടികളിൽ മനുഷ്യർ യാത്ര ചെയ്തിതോടൊപ്പം സാധനങ്ങളും കൊണ്ടുപോയിരുന്നു 

♦ ചക്രങ്ങളുടെ കണ്ടെത്തൽ മനുഷ്യജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി.
• സഞ്ചാരം വേഗത്തിലായി
• കൂടുതൽ ദൂരം സഞ്ചരിക്കാം
• അധ്വാനഭാരം കുറഞ്ഞു
• ഭാരനീക്കം എളുപ്പത്തിലായി
• കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാം.
♦ ചക്രത്തിൽ നിന്നും വാഹനത്തിലേക്കുള്ള ഗതാഗത പുരോഗതിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• ആദ്യകാലങ്ങളിൽ മനുഷ്യർ വലിച്ചു കൊണ്ടുപോകുന്നതും മൃഗങ്ങൾ വലിച്ചുകൊണ്ടുപോകുന്നതുമായ ചക്രവണ്ടികളാണ് വിവിധ ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. 
• ചരക്കുകൾ കൊണ്ടുപോകുന്നതിനും മനുഷ്യർക്ക് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനും ഇത്തരം ചക്രവണ്ടികൾ ഉപയോഗപ്പെടുത്തിയിരുന്നു. 
• പിൽക്കാലത്ത് ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചു. 
• യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനങ്ങളുടെ വരവോടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.
• ഇതോടെ മനുഷ്യരെയും ചരക്കുകളും ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക്  വളരെവേഗത്തിൽ എത്തിക്കാൻ സാധ്യമായി 

♦ പ്രധാന ഗതാഗത മാർഗങ്ങൾ ഏതെല്ലാം?
• കരഗതാഗതം 
• ജലഗതാഗതം 
• വ്യോമഗതാഗതം 

♦ പ്രധാന കരഗതാഗതമാർഗങ്ങൾ ഏതെല്ലാം?
• റോഡ് ഗതാഗതം 
• റെയിൽ ഗതാഗതം 

♦ പ്രധാന ജലഗതാഗതമാർഗങ്ങൾ ഏതെല്ലാം?
• ഉൾനാടൻ ജലഗതാഗതം 
• കടൽ/സമുദ്ര ഗതാഗതം 

♦ പ്രധാന വ്യോമഗതാഗതമാർഗങ്ങൾ ഏതെല്ലാം?
• ദേശീയ വ്യോമഗതാഗതം 
• അന്തർ ദേശീയ വ്യോമഗതാഗതം

♦ സഞ്ചാരപാതകൾ രൂപംകൊണ്ടതുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. കണ്ടെത്തലുകൾ എഴുതുക 
ഒറ്റയടിപ്പാതകളും മൺപാതകളുമാണ് പണ്ടുകാലത്ത് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. കാലക്രമത്തിൽ കല്ല് പാകിയ പാതകളും കോൺക്രീറ്റ് പാതകളും ടാർ ചെയ്ത പാതകളും നിലവിൽ വന്നു.

♦ നമ്മുടെ രാജ്യത്തെ പ്രധാന റോഡുകൾ ഏതെല്ലാമാണ്?
• ഗ്രാമീണപാതകൾ 
• സംസ്ഥാനപാതകൾ 
• ദേശീയപാതകൾ 
• എക്സ്‌പ്രസ് ഹൈവേകൾ 

♦ ലോകത്തിലെ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യം?
ഇന്ത്യ

♦ ചക്രങ്ങൾ ഉപയോഗിച്ചുളള വാഹനങ്ങളുടെ വികാസപരിണാമം സൂചിപ്പിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് റോഡുഗതാഗതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കൂ. 
• ആദ്യകാലത്ത് മനുഷ്യർ വലിക്കുന്ന വാഹനങ്ങളായിരുന്നു.
• പിന്നീട് മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. 
• മനുഷ്യപ്രയത്നം ആവശ്യമുള്ള സൈക്കിളിന്റെ ഉപയോഗം.
• സ്കൂട്ടർ (ഇരുചക്രവാഹനങ്ങൾ) ഓട്ടോറിക്ഷ, കാർ മുതലായ വാഹനങ്ങളുടെ ഉപയോഗം. 
• ചരക്ക് നീക്കത്തിനുപയോഗിക്കുന്ന വാഹനങ്ങൾ.
• പൊതുഗതാഗതത്തിന്റെ ഭാഗമായ വാഹനങ്ങൾ.
• വാഹനങ്ങളുടെ വികാസത്തോടൊപ്പം സഞ്ചാരപാതകളിലും പുരോഗതിയുണ്ടായി.

♦ റോഡ് ഗതാഗതത്തിന്റെ മേന്മകൾ എന്തെല്ലാം?
• താരതമ്യേന ചെലവ് കുറവ്
• എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്നു 
• ഹ്രസ്വദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യം
• സൗകര്യപ്രദം 
• വിവിധോദ്ദേശ്യ സേവനം
• ഉൾപ്രദേശങ്ങളിലേക്കുള്ള ഗതാഗതമാർഗം
♦ കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനം ഏതാണ്?
റെയിൽഗതാഗതം

♦ റെയിൽവേ സംവിധാനം ആരംഭിച്ചത് എവിടെ?
ബ്രിട്ടനിൻ 

♦ ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് എന്ന് ?
1825-ൽ 

♦ മറ്റുള്ള ഗതാഗതമാർഗത്തിൽ നിന്ന് റെയിൽ ഗതാഗതത്തിനുള്ള വ്യത്യാസം എന്ത്? 
• വേഗത
• കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നു
• മെട്രോറെയിൽ സംവിധാനം റോഡ്ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നില്ല.

♦ വിവിധ കാലഘട്ടങ്ങളിലെ തീവണ്ടികളുടെ ചിത്രങ്ങൾ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ എഴുതുക (പാഠപുസ്തക പേജ് നമ്പർ- 118).
1. കൽക്കരികൊണ്ടുപോകുന്ന വണ്ടി 
2. പ്രത്യേക ട്രാക്കിലൂടെ കുതിരകൾ വലിച്ച് കൊണ്ടുപോകുന്ന വണ്ടി.
3. യാത്രയ്ക്കുപയോഗിക്കുന്ന കൽക്കരി തീവണ്ടി.
4. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വണ്ടി.
5. ഇലക്ട്രിക് ട്രെയിൻ.
6. ബുള്ളറ്റ് ട്രെയിൻ 

ഇന്ത്യയിലെ ആദ്യ റെയിൽപാത ഏത്?
ബോംബെ (ഇപ്പോഴത്തെ മുംബൈ) മുതൽ താനെ വരെ-1853

♦ കേരളത്തിലെ ആദ്യ റെയിൽപാത ഏത്?
ബേപ്പൂർ മുതൽ തിരൂർ വരെ - 1861

♦ റെയിൽഗതാഗതത്തിന്റെ മേന്മകൾ എന്തെല്ലാം?
• കൂടുതൽ പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗം
• കൂടുതൽ ചരക്കുനീക്കത്തിന് സാധിക്കുന്നു
• സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു
• കാർഷികവിപണി വ്യാപകമാക്കി കാർഷികമേഖലയെ സഹായിക്കുന്നു.
• വ്യാപാരത്തിന്റെ വികാസം
• മാനവവിഭവശേഷിയുടെ ചലനാത്മകത വർധിപ്പിക്കുന്നു.

♦ കേരളത്തിൽ റെയിൽ ഗതാഗതം ഇല്ലാത്ത ജില്ലകൾ കണ്ടെത്തി എഴുതുക.
ഇടുക്കി, വയനാട് 

♦ ഏതൊക്കെ ആവശ്യങ്ങൾക്കാണ് മനുഷ്യർ ജലഗതാഗതത്തെ ആശ്രയിക്കുന്നത്?
• സഞ്ചാരം
• സാധനങ്ങൾ കൊണ്ടുപോകുന്നതിന്
• മത്സരങ്ങൾക്ക്
• വിനോദസഞ്ചാരത്തിന്
• മത്സ്യബന്ധനത്തിന്

♦ ജലഗതാഗത മാർഗങ്ങൾ കണ്ടെത്താൻ മനുഷ്യരെ പ്രേരിപ്പിച്ച സാഹചര്യങ്ങൾ എന്തെല്ലാമായിരിക്കാം?
മനുഷ്യർക്കും മൃഗങ്ങൾക്കും ജലാശയങ്ങൾ മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യമാണ് ജലഗതാഗത മാർഗങ്ങൾ കണ്ടെത്താൻ മനുഷ്യരെ പ്രേരിപ്പിച്ചത്.

♦ ജലഗതാഗതത്തിനായി ആദ്യകാലത്ത് മനുഷ്യർ എന്തെല്ലാം ഉപയോഗിച്ചിരുന്നു?
• ഒറ്റത്തടിയും ചങ്ങാടങ്ങളും ഉപയോഗിച്ചിരുന്നു 
• മരത്തടിയുടെ മധ്യഭാഗം തീയിട്ട് കരിച്ച് പൊള്ളയാക്കിയാണ് ആദ്യകാലത്ത് തോണികൾ നിർമ്മിച്ചിരുന്നത്. 
• പിന്നീട് പലതരത്തിലുള്ള വള്ളങ്ങളും പായ്ക്കപ്പലുകളും നിർമ്മിച്ചു. 
♦ വിവിധ ജലഗതാഗത മാർഗങ്ങളെയും, അവയുടെ പ്രത്യേകതകളെയും കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ജലഗതാഗതത്തെ ഉൾനാടൻ ജലഗതാഗതം, സമുദ്ര ജലഗതാഗതം എന്നിങ്ങനെ രണ്ടായി തിരിക്കാം.
● ഉൾനാടൻ ജലഗതാഗതം
• റെയിൽവേയുടെ കടന്നുവരവിന് മുൻപുള്ള പ്രധാനമാർഗമായിരുന്നു ഉൾനാടൻ ജലഗതാഗതം. 
• നദികളും കായലുകളും ധാരാളമുള്ള പ്രദേശത്ത് പുരോഗതി പ്രാപിച്ചു. 
• പിൽക്കാലത്ത് ഇതിനായി കനാലുകൾ നിർമ്മിച്ചു. 
● സമുദ്ര ജലഗതാഗതം
• മുൻകാലങ്ങളിൽ രാജ്യാന്തര യാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗത്തെ ആയിരുന്നു.
• സമുദ്രഗതാഗതം സാധ്യമാകുന്നത് തീരദേശജലപാതയിലൂടെയും അന്താരാഷ്‌ട്ര ജലപാതയിലൂടെയുമാണ്.

♦ ജലഗതാഗതത്തിന്റെ മേന്മകൾ എന്തെല്ലാം?
• താരതമ്യേന ചെലവ് കുറവ്
• മലിനീകരണം കുറവ് 
• ചരക്ക് സംവഹനശേഷി
• വിദേശവ്യാപാരം

♦ കേരളത്തിൽ നിർമ്മിക്കപ്പെട്ട പ്രധാന കനാലുകൾ ഏതെല്ലാം?
• കനോലി കനാൽ
• പാർവതി പുത്തനാർ  

♦ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
ആലപ്പുഴ 

♦ സമുദ്രതീരത്ത് കപ്പൽ അടുപ്പിക്കുന്ന സ്ഥലമാണ് തുറമുഖം. കേരളത്തിലെ പ്രധാന തുറമുഖങ്ങൾ ഏതൊക്കെയാണ്?
• വിഴിഞ്ഞം (തിരുവനന്തപുരം)
• കൊച്ചി (എറണാകുളം) 

♦ നിങ്ങൾക്ക് പരിചയമുള്ള ജലഗതാഗത വാഹനങ്ങൾ ഏതാണ്?
• വള്ളം 
• ബോട്ട്
• ഫെറി ബോട്ട്
• സ്പീഡ് ബോട്ട് 
• ഹൗസ് ബോട്ട്
• പായ്ക്കപ്പൽ 
• കപ്പൽ

♦ മനുഷ്യൻ ആകാശയാത്രക്ക് ആദ്യമായി ഉപയോഗിച്ചത് എന്തെല്ലാം? 
• ചൂടുവായു നിറച്ച ബലൂണുകൾ 
• സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ആകാശക്കപ്പലുകൾ നിർമ്മിച്ചു. 
• പാരച്യൂട്ടുകൾ 

♦ ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആരാണ് ?
അമേരിക്കക്കാരായ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് എന്നീ സഹോദരന്മാരാണ് (റൈറ്റ് സഹോദരന്മാർ). 

റൈറ്റ് സഹോദരന്മാർ നിർമ്മിച്ച വിമാനത്തിൻ്റെ പേര്?
ഫ്ലെയർ-1

♦ ഫ്ലെയർ-1 എപ്പോഴാണ് പറന്നുയർന്നത്?
അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 1903 ഡിസംബർ 17-നാണ്
ഫ്ലെയർ-1 പറന്നുയർന്നത്.

♦ ഏതൊക്കെ തരം വിമാനങ്ങളാണ് ഇന്ന് ഉപയോഗിക്കുന്നത്?
ഹെലികോപ്റ്ററുകൾ, ജെറ്റ് വിമാനങ്ങൾ, യാത്രാവിമാനങ്ങൾ, സൂപ്പർസോണിക് വിമാനങ്ങൾ 

♦ ഏറ്റവും വേഗതയേറിയ ഗതാഗത മാർഗ്ഗം ഏതാണ്?
വ്യോമഗതാഗതം
♦ വ്യോമഗതാഗതത്തിന്റെ മേന്മകൾ എന്തെല്ലാം?
• ഏറ്റവും വേഗതയേറിയ ഗതാഗതമാർഗം
• വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുകയും ഭൂമിയെ ഒരു
ആഗോളഗ്രാമമാക്കുകയും ചെയ്യുന്നു.
• ദേശീയ പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നു.
• വിനോദസഞ്ചാരം 
• വാണിജ്യത്തിന്റെ വ്യാപനം 
• പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം 

♦ ഈ വാർത്ത ശ്രദ്ധിച്ചില്ലേ. എന്തുകൊണ്ടായിരിക്കാം ജീവനക്കാർ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശമുണ്ടായത്? (പാഠപുസ്തക പേജ്: 125).
വാഹനങ്ങളുടെ എണ്ണം വർധിച്ചതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം. അതിനാലാണ് അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശമുണ്ടായത്.

♦ വാഹനങ്ങളുടെ പെരുപ്പം എന്തൊക്കെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്?
• വർധിച്ച ഗതാഗതക്കുരുക്ക്
• വായുമലിനീകരണം
• ശബ്ദമലിനീകരണം
• ആരോഗ്യപ്രശ്നങ്ങൾ
• ഉയർന്നതോതിലുളള വാഹനാപകടങ്ങൾ
• പരിമിതമായ പാർക്കിങ് സൗകര്യം കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ കുറയ്ക്കുന്നു.
• കാലാവസ്ഥാവ്യതിയാനം 

♦ എന്താണ് ആശയവിനിമയം?
ഒരിടത്തുനിന്നോ ഒരു വ്യക്തിയിൽ നിന്നോ വിവരങ്ങൾ മറ്റൊരിടത്തേക്കോ മറ്റൊരാളിലേക്കോ കൈമാറുന്നതാണ് ആശയവിനിമയം. 

♦ ആശയവിനിമയം നടത്തുന്നത് എങ്ങനെയെല്ലാമാണ്?
• സംഭാഷണത്തിലൂടെ
• എഴുത്തിലൂടെ
• ഫോണിലൂടെ
• വർത്തമാന പത്രങ്ങളിലൂടെ 
• റേഡിയോയിലൂടെ
• ടെലിവിഷനിലൂടെ
• ഇൻ്റർനെറ്റ് വഴി

♦ ഭാഷയോ ചിഹ്നങ്ങളോ എഴുത്തുവിദ്യയോ ഇല്ലാതിരുന്ന കാലത്ത് ഒരു ആശയം എങ്ങനെയായിരിക്കാം ഒരാൾ മറ്റൊരാളുമായി കൈമാറിയിരുന്നത്?
• ആംഗ്യങ്ങളിലൂടെ
• പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ച്
• ശരീര- മുഖചലനങ്ങളിലൂടെ
• തീയും പുകയും അടയാളങ്ങളായി ഉപയോഗിച്ച് 
• ചിഹ്നങ്ങൾ ഉപയോഗിച്ച് 
• ചിത്രങ്ങളിലൂടെ 

♦ ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത് ആരാണ്? 
സുമേറിയക്കാർ 

♦ സുമേറിയക്കാർ വികസിപ്പിച്ച ലിപിയുടെ പേരെന്തായിരുന്നു?
ക്യൂണിഫോം. 

♦ ഈജിപ്തിൽ രൂപംകൊണ്ട ലിപിയുടെ പേര്.
ഹൈറോഗ്ലിഫിക്സ്
♦ വാർത്തകളും സന്ദേശങ്ങളും കൈമാറുന്നതിന് വിവിധ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന മാർഗങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
ഇന്നത്തെക്കാലത്ത് വാർത്തകളും സന്ദേശങ്ങളും കൈമാറുന്നതിന് ഉപയോഗിക്കുന്ന മാർഗങ്ങൾ ഏതെല്ലാം?
• പത്രം
• കത്ത്
• റേഡിയോ
• ഫോൺ
• ടെലിവിഷൻ
• ഓൺലൈൻ സംവിധാനങ്ങൾ

♦ വാർത്തകളും സന്ദേശങ്ങളും കൈമാറ്റം ചെയ്യുന്നത് മുഖ്യമായും രണ്ടു രീതികളിലാണ്. അവ ഏതെല്ലാം?
• വ്യക്തിഗത ആശയവിനിമയം
• ബഹുജന ആശയവിനിമയം

♦ വ്യക്തിഗത ആശയവിനിമയം
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് വ്യക്തിഗത ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന ഉപാധികളാണ് വ്യക്തിഗത ആശയവിനിമയോപാധികൾ.
ഉദാ: ഇൻലൻഡ്, ടെലഗ്രാഫ്, ടെലിഫോൺ, ഫാക്സ് മെഷീൻ, ഇന്റർനെറ്റ്, ഇ-മെയിൽ, മൊബൈൽ ഫോൺ

♦ ബഹുജന ആശയവിനിമയം
ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ബഹുജന ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളാണ് ബഹുജന ആശയവിനിമയോപാധികൾ.
ഉദാ: വർത്തമാന പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സെമിനാർ, പൊതുയോഗങ്ങൾ, തെരുവ് നാടകം




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here