Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 08 നാടറിയാം - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - നാടറിയാം - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 08 Know Our Land - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 08: നാടറിയാം - ചോദ്യോത്തരങ്ങൾ 
♦ കേരളത്തിലെ വാണിയംകുളം ഗ്രാമ പഞ്ചായത്തിന്റെ രൂപരേഖ താഴെ തന്നിരിക്കുന്നു
♦ കുന്നുകളും നിരപ്പാർന്ന പ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് വാണിയംകുളത്തിനുള്ളത്. രൂപരേഖയിൽ കാണുന്ന പ്രധാന നദി ഏതാണ്?
ഭാരതപ്പുഴ
(വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിർത്തിയിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്.)

♦ ഭാരതപ്പുഴയ്ക്ക് സമാന്തരമായി കടന്നുപോകുന്ന പ്രധാന ഗതാഗത മാർഗമേതാണ്?
റെയിൽവേ 

♦ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ കൃഷി, ജനങ്ങളുടെ ഭക്ഷണരീതി, ഗതാഗതം മുതലായവയെ ഭാരതപ്പുഴ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു?  
• ഭാരതപ്പുഴയുടെ തീരത്തെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്.
• പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭാരതപ്പുഴയുടെ നീർത്തടങ്ങളാണ്. 
• ജലഗതാഗതം, മത്സ്യബന്ധനം എന്നിവയ്ക്കായി പുഴയെ പ്രയോജനപ്പെടുത്തുന്നു. 
• പുഴയുടെ തീരത്തോട് ചേർന്ന വളക്കൂറുള്ള മണ്ണ് കാർഷികാഭിവൃദ്ധിക്ക് കാരണമാകുന്നു.

♦ കേരളത്തിന്റെ ഭൂപടം നിരീക്ഷിച്ച് താഴെപ്പറയുന്നവ കണ്ടെത്തി നോട്ടുബുക്കിൽ കുറിക്കൂ.
● കേരളത്തിലെ മൂന്ന് ഭൂപ്രകൃതി വിഭാഗങ്ങൾ
• മലനാട്
• ഇടനാട് 
• തീരപ്രദേശം 

● ഓരോ ഭൂപ്രകൃതിവിഭാഗത്തിന്റെയും സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 
• മലനാട് - 75 മീറ്ററിന് മുകളിൽ 
• ഇടനാട് - 7.5 മീറ്ററിനും 75 മീറ്ററിനും ഇടയിൽ 
• തീരപ്രദേശം - 7.5 മീറ്ററിൽ താഴെ 

● ലക്ഷദ്വീപ് കടലിനോട് ചേർന്നുകിടക്കുന്ന കേരളത്തിലെ ഭൂപ്രകൃതിവിഭാഗം. 
തീരപ്രദേശം

● തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാന അതിർത്തികളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഭൂപ്രകൃതിവിഭാഗം
മലനാട് 

♦ കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗങ്ങളെക്കുറിച്ച് കുറിപ്പ് തയാറാക്കുക 
• മലനാട്
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതിവിഭാഗമാണിത്. ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ പ്രദേശമാണ് മലനാട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഈ ഭൂപ്രകൃതി വിഭാഗത്തിൽ നിന്നാണ്.

• ഇടനാട്
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗമാണ് ഇടനാട്. സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെയാണ് ഈ പ്രദേശത്തിന്റെ ഉയരം. ചെറുകുന്നുകളും താഴ്‌വരകളും നദീതടങ്ങളുമൊക്കെയാണ് ഇടനാടിന്റെ സവിശേഷതകൾ.

• തീരപ്രദേശം
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന ഭൂപ്രകൃതിവിഭാഗമാണിത്. കടൽത്തീരത്തോട് അടുത്തുസ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെയാണ് ഉയരം.

♦ കേരളത്തിന്റെ ഭൂപ്രകൃതി ഭൂപടം നിരീക്ഷിച്ച് താഴെപറയുന്നവ കണ്ടെത്തൂ.
● ഒരോ ജില്ലയിലും ഉൾപ്പെടുന്ന ഭൂപ്രകൃതിവിഭാഗങ്ങൾ
മലനാട്, ഇടനാട്, തീരപ്രദേശം 

● തീരപ്രദേശമുള്ള ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 

● മൂന്ന് ഭൂപ്രകൃതി വിഭാഗങ്ങളും ഉൾപ്പെടുന്ന ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് 
♦ കേരളത്തിലെ രണ്ട് പ്രധാന മഴക്കാലങ്ങൾ ഏതൊക്കെയാണ്?
• തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം
• വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം

♦ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മഴക്കാലത്താണ്?
തെക്കുപടിഞ്ഞാറൻ മൺസൂൺ.

♦ എങ്ങനെയാണ്  മണ്ണ് രൂപപ്പെടുന്നത്?
•പാറ പൊടിഞ്ഞ് മണ്ണായിമാറുന്ന പ്രക്രിയ ദീർഘകാലം കൊണ്ടാണ് നടക്കുന്നത്.
• ഭൂപ്രകൃതി, കാലാവസ്ഥ, പാറയുടെ ഘടന, കാലപ്പഴക്കം, സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും പ്രവർത്തനം എന്നിവ മണ്ണ് രൂപപ്പെടുന്നതിന് കാരണമാകുന്നു. 
• ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്.

♦ കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ ഏതൊക്കെയാണ്?
• ചെങ്കൽ മണ്ണ് (Laterite Soil)
• ഓണാട്ടുകര മണ്ണ് (Greyish Onattukara soil)
• ചെമ്മണ്ണ് (Red Soil) 
• എക്കൽമണ്ണ് (Alluvial Soil) 
• വനമണ്ണ് (Forest Soil)  
• കറുത്ത മണ്ണ് (Black Soil)
• പീറ്റ് മണ്ണ് (Peat Soil) 

♦ കേരളത്തിലെ പ്രധാന മണ്ണിനങ്ങളുടെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കുറിപ്പ് തയാറാക്കുക.
• ചെങ്കൽമണ്ണ് (Laterite Soil)
കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനമാണിത്. നനയുമ്പോൾ പശിമയും വെയിൽ കൊള്ളുമ്പോൾ കാഠിന്യവും പ്രകടമാകുന്ന ഈ മണ്ണിന് അമ്ലഗുണമാണ് കൂടുതലുള്ളത്. കുമ്മായം ചേർത്ത് കൃഷി ചെയ്യണം. തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, കൈതച്ചക്ക എന്നിവയ്ക്ക് അനുയോജ്യമാണ്.

• ഓണാട്ടുകര മണ്ണ് (Greyish Onattukara Soil)
ചാരനിറത്തിലുള്ളതും ജൈവാംശം കുറവുള്ളതും ലവണാംശം കൂടുതലുള്ളതുമായ മണ്ണ്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും, കരപ്രദേശങ്ങളിൽ തെങ്ങ്, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യാം.

• ചെമ്മണ്ണ് (Red soil)
കേരളത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ കൂടുതലായി കാണുന്നു. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ ചുവപ്പു നിറത്തിൽ കാണുന്നു. സമീകൃത വളപ്രയോഗത്തിലൂടെ തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാം.

• എക്കൽമണ്ണ് (Alluvial Soil)
നദീതീരങ്ങളിൽ കാണപ്പെടുന്നു. വെള്ളപ്പൊക്കത്തിനുശേഷം പുതിയ എക്കൽ അടിയുന്നതിനാൽ വളക്കൂറ് കൂടുതലാണ്. വേമ്പനാട് കായലിന്റെ സമീപപ്രദേശങ്ങളിൽ കൂടുതലായി കാണാം. നല്ല ഫലപുഷ്ടിയുള്ള എക്കൽ മണ്ണിൽ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികൾ എന്നിവ കൃഷിചെയ്യാം.

• വനമണ്ണ് (Forest Soil)
കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ ഇരുപത്തഞ്ച് ശതമാനം വനമണ്ണാണ്. അമ്ലാംശം, ജൈവാംശം, നൈട്രജൻ എന്നിവ അടങ്ങിയിട്ടുണ്ട്. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണൊലിപ്പിലൂടെ വനമണ്ണ് നഷ്ടപ്പെടുന്നുണ്ട്.

• കറുത്ത മണ്ണ് (Black Soil)
കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ മാത്രം കാണപ്പെടുന്ന മണ്ണിനം. നനയുമ്പോൾ കുതിർന്ന് വികസിക്കുകയും വേനൽക്കാലത്ത് വിണ്ടുകീറുകയും ചെയ്യുന്നു. പരുത്തി, കരിമ്പ്, നിലക്കടല എന്നീ വിളകൾക്ക് അനുയോജ്യമാണ്. 

• പീറ്റ് മണ്ണ് (peat soil)
കേരളത്തിലെ ചതുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ മണ്ണിനം കണ്ടൽച്ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്.

♦ ചിത്രങ്ങൾ നിരീക്ഷിക്കുക. 
മണ്ണിൻ്റെ തനത് സവിശേഷതകളെ ദോഷകരമായി ബാധിക്കുന്ന ചില സന്ദർഭങ്ങളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
• അമിത രാസവള-കീടനാശിനി പ്രയോഗം 
• മണ്ണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ 
• അശാസ്ത്രീയ ഖനനപ്രവർത്തനം 
• അശാസ്ത്രീയമായ കാർഷികപ്രവർത്തനങ്ങൾ 
• വനനശീകരണം
• തുടർച്ചയായ കൃഷി
• കുന്നുകൾ ഇടിക്കുന്നത് 
• അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ 

♦ മണ്ണുസംരക്ഷണത്തിന് എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാം? 
• കണ്ടൽക്കാടുകൾ
• കയർ ഭൂവസ്ത്രം 
• കല്ലുകയ്യാല 
• തട്ടുകൃഷി
• പുലിമുട്ട് നിർമ്മാണം 
• വനവത്കരണം 
• വിളപരിവൃത്തി
• തടയണ നിര്‍മ്മാണം
♦ ഭൂമിയിലെ ജലത്തിന്റെ സ്രോതസ്സുകൾ ഏതൊക്കെയാണ്?
• പുഴകൾ 
• നീരുറവകൾ 
• കുളങ്ങൾ
• തടാകങ്ങൾ
• തണ്ണീർത്തടങ്ങൾ

♦ കേരളത്തിലെ നദികളെ കിഴക്കോട്ടൊഴുകുന്നവ പടിഞ്ഞാറോട്ടൊഴുകുന്നവ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
● കിഴക്കോട്ടൊഴുകുന്ന നദികൾ:
• കബനി
• ഭവാനി
• പാമ്പാർ
● പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ:
• പെരിയാർ
• ഭാരതപ്പുഴ
• പമ്പ
• ചാലിയാർ
• ചാലക്കുടി
• കടലുണ്ടിപ്പുഴ
• അച്ചൻകോവിൽ 
• കല്ലട
• മൂവാറ്റുപുഴ
• വളപട്ടണം
• ചന്ദ്രഗിരിപ്പുഴ 
• മണിമലയാർ 
• വാമനപുരം നദി 
• കുപ്പം നദി 
• മീനച്ചിൽ
• കുറ്റ്യാടിപ്പുഴ 
• കരമന നദി 
• ഷിറിയ നദി 
• കരിയങ്കോട് നദി 
• ഇത്തിക്കരയാർ 
• നെയ്യാർ 
• മയ്യഴിപ്പുഴ 
• കീച്ചേരി പുഴ
• പെരുമ്പ നദി 
• ഉപ്പള നദി 
• കരുവന്നൂർ പുഴ 
• അഞ്ചരക്കണ്ടി പുഴ 
• തിരൂർപ്പുഴ 
• നീലീശ്വരം നദി 
• പള്ളിക്കൽ പുഴ
• കല്ലായിപ്പുഴ 
• കോരപ്പുഴ 
• മൊഗ്രാൽപ്പുഴ 
• കവ്വായി പുഴ 
• താണിക്കുടം പുഴ 
• തലശ്ശേരി പുഴ 
• മാമം പുഴ 
• ചിത്താരിപ്പുഴ 
• രാമപുരം പുഴ 
• അയിരൂർ പുഴ 
• മഞ്ചേശ്വരം പുഴ 

♦ ജലസംരക്ഷണ മാർഗ്ഗങ്ങൾ എഴുതുക.
• മഴക്കുഴി 
• തടയിണ 
• പുതയിടൽ 
• തട്ടുകളാക്കിയ ചരിഞ്ഞ ഭൂമി 
• തടമെടുക്കൽ
• മഴവെള്ളസംഭരണി 
• കയ്യാല 
• മഴവെള്ളം കിണറുകളിലേക്ക്
• സിൽപോളിൻ ജലസംഭരണി 

♦ ജലാശയങ്ങൾ മലിനമാകുന്നത് എങ്ങനെ?
• പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
• പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലസ്രോതസ്സുകളിലേക്ക് എറിയുന്നത്.
• മത്സ്യ -മാംസ വിപണികളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നു.
• ഫാക്ടറികളിൽ നിന്ന് മാലിന്യം തള്ളുന്നു.
• മലിനജലം ഒഴുക്കി വിടുന്നതിലൂടെ 
• കൃഷിയിടങ്ങളിലെ കീടനാശിനി തളിക്കൽ

♦ നിലവിലുളള ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുക.
 പദ്ധതി  നിർവഹണം 
 ഇനി ഞാൻ ഒഴുകട്ടെ  ഹരിതകേരളം മിഷൻ
 മാലിന്യമുക്തം നവകേരളം തദ്ദേശ സ്വയംഭരണ വകുപ്പ്
 തെളിനീരൊഴുകും നവകേരളം തദ്ദേശ സ്വയംഭരണ വകുപ്പ് 
 ജൽജീവൻ മിഷൻ കേന്ദ്രസർക്കാർ

♦ മലനാട്, ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളിലെ പ്രധാന കാർഷിക വിളകൾ പട്ടികപ്പെടുത്തൂ.
● മലനാട്
സമുദ്രനിരപ്പിൽ നിന്നുളള ഉയരക്കൂടുതൽ മൂലം അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥ, ചരിവാർന്ന ഭൂപ്രകൃതി എന്നിവ മലനാട് മേഖലയിൽ തേയില, ഏലം, കാപ്പി, കുരുമുളക് മുതലായ വിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.

● ഇടനാട്
ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു. മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളോടൊപ്പം ഇടനാട്ടിൽ വാഴകൃഷിയും റബ്ബർകൃഷിയും വ്യാപകമാണ്. 

● തീരപ്രദേശം
തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്. തെങ്ങ് സമൃദ്ധമായി വളരുന്നതിന് ഇവിടത്തെ ഉപ്പുരസമുള്ള മണ്ണ് സഹായകമാണ്. കായലുകൾ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

♦ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം?
കേരളം 
♦ ഒരു പ്രദേശത്ത് കാർഷികസമൃദ്ധി ഉണ്ടാകണമെങ്കിൽ ഏതെല്ലാം ഘടകങ്ങൾ ഒത്തുചേരണം.
• അനുകൂല ഭൂപ്രകൃതി 
• വളക്കൂറുള്ള മണ്ണ്
• കാലാവസ്ഥ
• ജലസേചന സൗകര്യങ്ങൾ
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
• മഴ

♦ കേരളത്തിലെ പല ആഘോഷങ്ങളും കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഏറെ ബന്ധമുള്ളവയാണ്. കേരളത്തിലെ ചില വിളവെടുപ്പുത്സവങ്ങൾ എഴുതുക? 
• ഓണം 
• വിഷു
• പൊങ്കൽ 
• നിറപുത്തരി  

♦ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തൂ.
• വള്ളംകളി 
• കാളപൂട്ട് (മരമടി) 

♦ ഏതൊക്കെ തൊഴിലുകളാണ് നിങ്ങളുടെ പ്രദേശത്ത് നിലനിൽക്കുന്നത്?
• കൃഷി
• മീൻപിടുത്തം 
• കോഴി വളർത്തൽ
• താറാവ് വളർത്തൽ
• കന്നുകാലി വളർത്തൽ
• തേൻ ശേഖരണം
• റബ്ബർ ടാപ്പിംഗ്
• കയർ വ്യവസായം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കു.
♦ ♦ ചിത്രങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന ഓരോ തൊഴിലും കേരളത്തിലെ ഏതേത് ഭൂപ്രകൃതിവിഭാഗങ്ങളിലാണ് മുഖ്യമായി കാണാൻ കഴിയുകയെന്ന് പട്ടികപ്പെടുത്തുക.
 ഭൂപ്രകൃതിവിഭാഗം  തൊഴിൽ 
 മലനാട്  തേയില, റബ്ബർ 
 ഇടനാട്  റബ്ബർ, മൺപാത്രനിർമ്മാണം, നെൽകൃഷി 
 തീരപ്രദേശം  മീൻപിടുത്തം, നെൽകൃഷി, തൊണ്ട് തല്ലൽ 

♦ ജീവനും, സ്വത്തിനും, പരിസ്ഥിതിക്കും അപായകരമായ പ്രകൃതി ദുരന്തങ്ങൾ ഏതൊക്കെയാണ് ?.
• ചുഴലിക്കാറ്റ് 
• കാട്ടുതീ 
• വെള്ളപ്പൊക്കം
• ഉരുൾപൊട്ടൽ 
• സുനാമി
• ഭൂകമ്പം
♦ എന്താണ് പ്രകൃതി ദുരന്തങ്ങൾ?
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ.

♦ വാർത്താതലക്കെട്ടുകളുടെ കൊളാഷ് നീരീക്ഷിക്കു 
♦ ഈ വാർത്ത കൊളാഷിൽ നിന്ന് നിങ്ങൾ എന്താണ് മനസ്സിലാക്കിയത്?
2018ലെ പ്രളയത്തെ കേരളം എങ്ങനെയാണ് നേരിട്ടതെന്നാണ് വാർത്ത കൊളാഷ് കാണിക്കുന്നത്. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി കേരളം ഒന്നിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയും യുവജനങ്ങൾ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരും ഒത്തോരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഈ വലിയ പ്രകൃതി ദുരന്തത്തിൻ്റെ തീവ്രത കുറയ്ക്കുവാൻ സാധിച്ചു.

♦ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? 
• നീന്തൽ പരിശീലനം നൽകുക 
• സുരക്ഷാവസ്ത്രം (Life jacket) നൽകുക 
• അപായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുക 

♦ പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം എങ്ങനെ നടത്താം? 
• ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക.
• ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും ഉപകരണങ്ങൾ നൽകുക 
• പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരുടെ സേവനം ഓരോ സന്ദർഭത്തിലും ഉറപ്പുവരുത്തുക.
• പുനരധിവാസം ഉറപ്പുവരുത്തുക 




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here