Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 06 ഊർജസ്രോതസുകൾ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 Basic Science (Malayalam Medium) Sources of Energy | Text Books Solution Basic Science (Malayalam Medium) Chapter 06 ഊർജസ്രോതസുകൾ. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ഊർജസ്രോതസുകൾ - ചോദ്യോത്തരങ്ങൾ
♦ എന്താണ് ഊർജം (Energy)?
• പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്ന് പറയുന്നത്. • ഊർജത്തെ നമുക്ക് കാണാൻ കഴിയില്ല.
• വിവിധ പ്രവർത്തനങ്ങളിലൂടെ അത് പ്രകടമാകുന്നു.
• ചൂട്, പ്രകാശം തുടങ്ങിയവ നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഊർജ്ജ രൂപങ്ങളാണ്.
♦ നിങ്ങളുടെ വീട്ടിൽ ഊർജം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്? എഴുതിനോക്കൂ.
• പാചകം ചെയ്യാൻ
• ലൈറ്റ് പ്രകാശിപ്പിക്കാൻ
• ഫാൻ തിരിയാൻ
• ഇസ്തിരിയിടാൻ
• മോട്ടോർ പ്രവർത്തിപ്പിക്കാൻ
• വസ്ത്രങ്ങൾ അലക്കാൻ
♦ പാചകം ചെയ്യാനുള്ള ഊർജം എന്തിൽ നിന്നെല്ലാമാണ് ലഭിക്കുന്നത്?
• വിറകടുപ്പ്
• മണ്ണെണ്ണയടുപ്പ്
• ഗ്യാസടുപ്പ്
• ചാണകവരളി
• അറക്കപ്പൊടിയടുപ്പ്
• വൈദ്യുതിയടുപ്പ്
• നീരാവി ഉപയോഗപ്പെടുത്തിയുള്ള പാചകം
• സൗരോർജം
♦ ചൂടിൽ നിന്നും ഊർജം ലഭിക്കുമ്പോഴാണ് ആഹാരപദാർഥങ്ങൾ വേവുന്നത്. ഓരോ തരം അടുപ്പിലും കത്തുന്ന വസ്തു ഏതാണ്?
• വിറകടുപ്പ് - വിറക്
• മണ്ണെണ്ണയടുപ്പ് - മണ്ണെണ്ണ
• ഗ്യാസടുപ്പ് - പാചകവാതകം
• ചാണകവരളി - ചാണകം
• അറക്കപ്പൊടിയടുപ്പ് - അറക്കപ്പൊടി
• വൈദ്യുതിയടുപ്പ് - വൈദ്യുതിഉപയോഗിച്ച്
♦ എന്താണ് ഇന്ധനങ്ങൾ?
കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. വിറക്, മണ്ണെണ്ണ, എൽ. പി. ജി., പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങി ധാരാളം വസ്തുക്കൾ ഇന്ധനങ്ങളായി ഉപയോഗിക്കുന്നു.
♦ അടുപ്പിൽ വിറക് എപ്പോഴും നന്നായി കത്താറുണ്ടോ?
വിറകടുപ്പ് നന്നായി കത്താൻ എന്തൊക്കെയാണ് ചെയ്യാറുള്ളത് ?
• കുഴൽ ഉപയോഗിച്ച് ഊതുന്നു.
• വായുസഞ്ചാരം സുഗമമാക്കണം.
• വിറക് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം
• എല്ലാ ദിവസവും അടുപ്പ് വൃത്തിയാക്കുക.
• മാസത്തിലൊരിക്കൽ ചിമ്മിനി വൃത്തിയാക്കുക
• പുക ഒഴിഞ്ഞുപോകാനുള്ള സംവിധാനം ഉണ്ടാവണം.
♦ വിറക് അടുപ്പിലേക്ക് കുഴൽ ഉപയോഗിച്ച് ഊതുന്നത് എന്തിനാണ് ?
വിറക് കത്താൻ ഓക്സിജൻ ആവശ്യമാണ്. അടുപ്പിലേക്ക് കുഴൽ ഉപയോഗിച്ച് ഊതി കൊടുക്കുമ്പോൾ ഓക്സിജൻ ലഭ്യമാക്കുകയും, അടുപ്പ് ശരിയായ രീതിയിൽ കത്തുകയും ചെയ്യുന്നു.
♦ കത്താൻ വായു ആവശ്യമുണ്ടോ? ഒരു പരീക്ഷണ കുറിപ്പ് എഴുതുക.
ലക്ഷ്യം: കത്തുന്നതിന് ഓക്സിജൻ ആവശ്യമാണെന്ന് തെളിയിക്കുക.
ആവശ്യമായ വസ്തുക്കൾ: മെഴുകുതിരികൾ, ഗ്ലാസ്
നടപടിക്രമം: ഒരേ വലുപ്പമുള്ള രണ്ട് മെഴുകുതിരികൾ എടുക്കുക. രണ്ടും കത്തിച്ചുവയ്ക്കുക. ഗ്ലാസ് കൊണ്ട് ഒരു മെഴുകുതിരി മൂടുക. രണ്ടുമെഴുകുതിരികളും നിരീക്ഷിക്കുക.
നിരീക്ഷണം: ഗ്ലാസ് കൊണ്ട് മൂടുമ്പോൾ മെഴുകുതിരി ജ്വാല കെടുന്നു.
അനുമാനം: എല്ലാ പദാർത്ഥങ്ങളും കത്തുന്നതിന് ഓക്സിജൻ ആവശ്യമാണ്. മെഴുകുതിരി ജ്വാല ഗ്ലാസ് കൊണ്ട് മൂടുമ്പോൾ വായു സഞ്ചാരം തടസ്സപ്പെടുകയും മെഴുകുതിരി കത്താൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നത് കൊണ്ടാണ് മെഴുകുതിരി അണഞ്ഞു പോകുന്നത്.
♦ വിറകടുപ്പ് കത്തുമ്പോൾ ഉണ്ടാകുന്ന താപോർജം മുഴുവൻ ഉപയോഗപ്പെടുത്താനാവുന്നുണ്ടോ? താപനഷ്ടം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം?
• പാത്രത്തിനും അടുപ്പിനുമിടയിൽ വിടവ് ഉണ്ടാവരുത്.
• പാഴായിപ്പോകുന്ന ഊർജം ഉപയോഗപ്പെടുത്താൻ ക്രമീകരണം ഉണ്ടായിരിക്കണം.
• നല്ല വായു സഞ്ചാരം ലഭിക്കണം.
• വിറക് കുത്തി നിറയ്ക്കരുത്.
• വിറക് ചെറിയ കഷണങ്ങളാക്കി ഉപയോഗിക്കണം.
• ഉണ്ടാവുന്ന ചൂടു മുഴുവൻ പാത്രത്തിനു ലഭിക്കണം. പാചകം എളുപ്പമാക്കാനും ഇന്ധനം ലാഭിക്കാനും ഇത് സഹായിക്കും.
♦ ഇന്ധനങ്ങളുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
• പാചകത്തിന് - വിറക്, മണ്ണെണ്ണ, എൽപിജി, ബയോഗ്യാസ്
• വാഹനങ്ങൾ ഓടിക്കാൻ - ബസുകൾ, ട്രക്കുകൾ, എക്‌സ്‌കവേറ്ററുകൾ തുടങ്ങിയ ഹെവി വാഹനങ്ങളിൽ ഡീസൽ സാധാരണയായി ഇന്ധനമായി ഉപയോഗിക്കുന്നു. കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ചെറുവാഹനങ്ങളിൽ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ഉപയോഗിക്കുന്നു. വിമാനങ്ങളിൽ ജെറ്റ്ഫ്യുവലാണ് ഉപയോഗിക്കുന്നത്.
• വ്യത്യസ്ത യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ - വ്യവസായശാലകളിൽ കൽക്കരി, പ്രകൃതിവാതകം, നാഫ്ത എന്നിവ ഉപയോഗിക്കുന്നു.
• വൈദ്യുതി ഉൽപ്പാദനത്തിനായി - കൽക്കരി, പ്രകൃതിവാതകം, എണ്ണ എന്നിവ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വൈദ്യുതനിലയങ്ങളിൽ ഉപയോഗിക്കുന്നു.
• കൃഷിആവശ്യത്തിന് - ട്രാക്ടറുകൾ, കൊയ്ത്തു യന്ത്രങ്ങൾ തുടങ്ങിയ കാർഷിക യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഇന്ധനങ്ങൾ ഉപയോഗിക്കുന്നു
♦ പെട്രോൾ, ഡീസൽ തുടങ്ങിയവ ലഭ്യമാകുന്നത് എങ്ങനെ?
ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ക്രൂഡോയിൽ സംസ്കരിച്ചാണ് ഇവ ഉണ്ടാക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ ജൈവവസ്തുക്കളിൽ നിന്നാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയും പാചകത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി യും ക്രൂഡോയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന ചില ഉൽപന്നങ്ങളാണ്.
♦ ക്രൂഡോയിൽ എങ്ങനെയാണ് രൂപപ്പെടുന്നത് ?
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടുപോയ ജൈവവസ്തുക്കളിൽ നിന്നാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്.
♦ എന്താണ് ഫോസിൽ ഇന്ധനങ്ങൾ?
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽനിന്ന് രൂപപ്പെടുന്നതാണ് ഫോസിൽ ഇന്ധനങ്ങൾ .
♦ എന്താണ് പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ (Non-renewable energy sources) ?
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെട്ടത്. ഇവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുകൊണ്ടിരിക്കും. ഇവയെ പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ എന്ന് പറയുന്നു.
♦ ഫ്ലോചാർട്ട് പൂർത്തിയാക്കുക
ഖരം: വിറക്, കൽക്കരി, ചാണകവറളി, അറക്കപ്പൊടി
ദ്രാവകം: ഡീസൽ, പെട്രോൾ, മണ്ണെണ്ണ, ജെറ്റ്‌ഫ്യുവൽ, നാഫ്ത, ബയോഡീസൽ, എഥനോൾ
വാതകം: എൽ.പി.ജി., സി.എൻ.ജി., ഹൈഡ്രജൻ, പ്രകൃതിവാതകം
♦ ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത് എങ്ങനെ?
കെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അതിനുവേണ്ടി വെള്ളത്തെ അണക്കെട്ടുകളിൽ തടഞ്ഞുനിർത്തുന്നു. ഇത് ആവശ്യാനുസരണം താഴേക്ക് പതിപ്പിച്ച് വലിയ ടർബൈനുകൾ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് എങ്ങനെ?
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ്മിൽ. വിന്റ് മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ കറങ്ങുന്നു. ഈ ഊർജ്ജം ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതൊക്കെ സ്ഥലങ്ങളിലാണ്?
കേരളത്തിൽ രാമക്കൽമേട്, കഞ്ചിക്കോട്, അട്ടപ്പാടി എന്നിവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്.
കേരളത്തിൽ രാമക്കൽമേട്, കഞ്ചിക്കോട്, അട്ടപ്പാടി എന്നിവിടങ്ങളിൽ എന്തുകൊണ്ടായിരിക്കും കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചത്?
ഈ പ്രദേശങ്ങളിൽ ശക്തമായതും സ്ഥിരതയുള്ളതുമായ കാറ്റ് അനുഭവപ്പെടുന്നു. നിലയ്ക്കാത്ത ഈ കാറ്റ് ഊർജ്ജ ഉൽപ്പാദനത്തിന് അത്യാവശ്യമാണ്. ഈ പ്രദേശങ്ങളിലെ മലനിരകളും തുറന്ന ഭൂപ്രകൃതിയും കാറ്റാടിപ്പാടങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
♦ ഏതെല്ലാം രീതിയിലാണ് സൂര്യപ്രകാശത്തിലെ ഊർജ്ജം ഉപയോഗപ്പെടുത്തുന്നത്?
• വസ്തുക്കൾ ഉണക്കുന്നതിന്
• വസ്ത്രങ്ങൾ ഉണക്കുന്നതിന്
• വിറക് ഉണക്കുന്നതിന്
• ധാന്യങ്ങൾ ഉണക്കുന്നതിന്
• സുഗന്ധവ്യജ്ഞനങ്ങൾ ഉണക്കുന്നതിന്
• മത്സ്യവും മാംസവും ഉണക്കുന്നതിന്
• കളിമൺപാത്രങ്ങൾ ഉണക്കുന്നതിന്
♦ സൗരോർജ്ജത്തിലെ താപം ഉപയോഗപെടുത്തുന്ന ഉപകരണങ്ങളുടെ പേര് എഴുതുക?
• സോളാർ കുക്കർ
• സോളാർ വാട്ടർ ഹീറ്റർ
• സോളാർ കാൽക്കുലേറ്റർ
• സോളാർ സ്ട്രീറ്റ് ലൈറ്റ്
• സോളാർ എമർജൻസി ലാമ്പ്
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലെ ഉപകരണങ്ങൾ ഏതൊക്കെയാണ്?
• സോളാർ കാൽക്കുലേറ്റർ
• സോളാർ സ്ട്രീറ്റ് ലൈറ്റ്
• സോളാർ എമർജൻസി ലാമ്പ്
♦ സൗരോർജ്ജ ഉപകരണങ്ങൾ പ്രവർത്തിക്കൻ ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് എവിടെ നിന്നാണ് ?
• ഈ ഉപകരണങ്ങളിലെ സൗരോർജ്ജ പാനലുകൾ സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നു.
• സൗരോർജ്ജപാനലിലുള്ള സൗരോർജ്ജസെല്ലുകളിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
♦ പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
• മലിനീകരണം കുറവ്.
• ചെലവ് കുറവ്.
• പരിപാലനച്ചെലവിലെ കുറവ്.
• ശബ്ദക്കുറവ്.
• സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യാം.
♦ നമ്മുടെ നാട്ടിൽ ഏതെല്ലാം വിഭാഗത്തിൽപ്പെട്ട വൈദ്യുത വാഹനങ്ങൾ ഉണ്ടെന്ന് നിരീക്ഷിച്ച് ശാസ്ത്രപുസ്തകത്തിൽ എഴുതുക.
• ഇലക്ട്രിക് കാർ
• ഇലക്ട്രിക് ബസ്
• ഇലക്ട്രിക്ട്രെയിൻ
• ഇലക്ട്രിക് സ്കൂട്ടർ
• ഇലക്ട്രിക് ഓട്ടോറിക്ഷ
♦ പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ (Renewable energy sources) എന്നാലെന്താണ്?
സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ എന്ന് അറിയപ്പെടുന്നു. ഈ ഊർജസ്രോതസ്സുകൾ വായുമലിനീകരണം ഉണ്ടാക്കുന്നില്ല.
♦ പുതുക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ നൽകുക?
• കാറ്റിൽ നിന്നുള്ള ഊർജം
• സൗരോർജ്ജം
• തിരമാലയിൽ നിന്നുള്ള ഊർജം
• ബയോഗ്യാസ്
• ഭൗമതാപോർജം
♦ സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം ഏതാണ്?
കൊച്ചിൻ എയർപോർട്ട്
♦ ബയോഗ്യാസ്
പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനമുണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന വാതക ഇന്ധനമാണ് ബയോഗ്യാസ്.
♦ നമ്മുടെ സ്കൂളിലും വീട്ടിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?
• മാലിന്യനിർമാർജനം.
• ഊർജ്ജ ഉൽപാദനം.
• വളം ലഭ്യത
• മലിനീകരണം കുറയ്ക്കാം.
♦ ഊർജോൽപാദനത്തിനുള്ള വ്യത്യസ്ത വഴികൾ ഏതെല്ലാമാണ് ?
• ജലവൈദ്യുതി
• കാറ്റിൽ നിന്നുള്ള വൈദ്യുതി
• ഡീസൽ, കൽക്കരി താപനിലയങ്ങൾ.
• തിരമാലയിൽ നിന്നുള്ള ഊർജം
• ഭൗമതാപോർജം
• അണുശക്തി
♦ ചൂടാറാപ്പെട്ടി
• ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനും പാതിവെന്ത ഭക്ഷണം പൂർണ്ണമായി വെന്തുകിട്ടാനും ഉപയോഗിക്കുന്ന വളരെ ലളിതമായ ഒരു ഉപകരണമാണ് ചൂടാറാപ്പെട്ടി.
• ചൂട് പുറത്തുപോകാതെ തടഞ്ഞുനിർത്തിയാണ് ഇവിടെ ഊർജം ലാഭിക്കുന്നത്
♦ ഊർജനഷ്ടം തടയുന്ന എന്തെല്ലാം ഉപകരണങ്ങൾ വീടുകളിൽ ഉപയോഗിക്കുന്നുണ്ട്? കണ്ടെത്തിയെഴുതു.
• ചൂടാറാപ്പെട്ടി
• തെർമോസ് ഫ്ലാസ്ക്
• റൈസ് കുക്കർ
• കാസറോൾ
♦ ഫോസിൽ ഇന്ധനങ്ങളുടെ പരിമിതികൾ എന്തെല്ലാമാണ്?
• ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നു.
• പുനഃസ്ഥാപിക്കാൻ കഴിയില്ല
• പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു
♦ ഹൈഡ്രജൻ, ജൈവ ഡീസൽ എന്നീ ഇന്ധനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കൂ.
● ഹൈഡ്രജൻ ഇന്ധനം
• ഹൈഡ്രജൻ ഇന്ധനം കാര്യക്ഷമമായ ഊർജ്ജ സ്രോതസ്സാണ്.
• ഇന്ധന സെല്ലുകളിൽ ഉപയോഗിക്കുമ്പോൾ ഒരു ഉപോൽപ്പന്നമായി ജലം മാത്രമേ ഉണ്ടാകുന്നുള്ളൂ.
• മലിനീകരണം ഇല്ല
• ഹൈഡ്രജൻ എളുപ്പത്തിൽ ലഭ്യമാണ്
● ജൈവഡീസൽ
സസ്യങ്ങൾ, ആൽഗകൾ, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയ ജൈവവസ്തുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഇന്ധനമാണ് ബയോഡീസൽ.
♦ പുനരുപയോഗിക്കാൻ കഴിയാത്ത ഊർജരൂപങ്ങളെക്കുറിച്ചും പുനരുപയോഗിക്കാൻ കഴിയുന്ന ഊർജരൂപങ്ങളെക്കുറിച്ചുമുള്ള ചില പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയെ ശരിയായ കോളത്തിലേക്ക് തിരിച്ചെഴുതു.
• പരിസരമലിനീകരണം ഉണ്ടാക്കുന്നു.
• പരിസര മലിനീകരണം ഉണ്ടാക്കുന്നില്ല.
• ഉപയോഗിച്ചാൽ തീർന്നുപോകുന്നില്ല.
• ഉപയോഗിച്ചാൽ തീർന്നുപോകും.
• പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു.
• ഈയടുത്തകാലത്തായി കൂടുതൽ ഉപയോഗിച്ചു വരുന്നു
• സൂര്യപ്രകാശം, കാറ്റ് എന്നിവയിൽ നിന്നുള്ള ഊർജം ഇതിന് ഉദാഹരണമാണ്.
• പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള ഊർജം ഇതിനുദാഹരണമാണ്.
പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ | പുനരുപയോഗിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ |
---|---|
• പരിസര മലിനീകരണം ഉണ്ടാക്കുന്നില്ല. • ഉപയോഗിച്ചാൽ തീർന്നുപോകുന്നില്ല. • ഈയടുത്തകാലത്തായി കൂടുതൽ ഉപയോഗിച്ചു വരുന്നു • സൂര്യപ്രകാശം, കാറ്റ് എന്നിവയിൽ നിന്നുള്ള ഊർജം ഇതിന് ഉദാഹരണമാണ്. | • പരിസരമലിനീകരണം ഉണ്ടാക്കുന്നു • ഉപയോഗിച്ചാൽ തീർന്നുപോകും. • പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു. • പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള ഊർജം ഇതിനുദാഹരണമാണ്. |
വിലയിരുത്താം
താഴെപ്പറയുന്നവ അനുയോജ്യമായ രീതിയിൽ തരംതിരിക്കുക. എന്ത് അടിസ്ഥാനത്തിലാണ് തരംതിരിച്ചതെന്നും എഴുതുക.
പെട്രോൾ, കൽക്കരി, സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, ജലവൈദ്യുതി, ഡീസൽ
പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ | പുനരുപയോഗിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ |
---|---|
• സൗരോർജം • കാറ്റിൽ നിന്നുള്ള വൈദ്യുതി • ജലവൈദ്യുതി | • പെട്രോൾ • കൽക്കരി • ഡീസൽ |
ആവർത്തിച്ചുള്ള ഉപയോഗത്തിനു ശേഷവും തീർന്നുപോകാത്ത ഊർജസ്രോതസ്സുകളാണ് പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകൾ.
മനുഷ്യരുടെ അനിയന്ത്രിതമായ ഉപയോഗം കാരണം ചില ഊർജസ്രോതസ്സുകൾ തീർന്നുപോകുന്നു. അത്തരം ഊർജസ്രോതസ്സുകളെ പുനരുപയോഗിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ എന്ന് വിളിക്കുന്നു.
2 ക്രൂഡോയിൽ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഉല്പന്നങ്ങളെ ചേർത്ത് ആശയപടം പൂർത്തിയാക്കുക
3. ഇപ്പോഴും ആളുകൾ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടല്ലോ. വിറകടുപ്പിന്റെ കാര്യക്ഷമത കൂട്ടുന്നതിന് എന്തെല്ലാം ചെയ്യാം? നിങ്ങളുടെ നിർദ്ദേശങ്ങൾ എഴുതു.
• വായുസഞ്ചാരം സുഗമമാക്കണം.
• വിറക് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം
• എല്ലാ ദിവസവും അടുപ്പ് വൃത്തിയാക്കുക.
• അനുയോജ്യമായ അളവിലുള്ള പാത്രം ഉപയോഗിക്കുക
• പുക ഒഴിഞ്ഞുപോകാനുള്ള സംവിധാനം ഉണ്ടാവണം.
• ആവശ്യത്തിൽ കൂടുതൽ വിറക് അടുപ്പിൽ കുത്തി നിറയ്ക്കരുത്
• വിറക് പൂർണ്ണമായും ഉപയോഗപ്പെടുത്തണം
• മാസത്തിലൊരിക്കൽ പുകക്കുഴൽ വൃത്തിയാക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments