എസ്.എസ്.എൽ.സി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു ഫെബ്രുവരി 


SCERT KERALA SSLC MODEL EXAM TIME TABLE 2025 | എസ്എസ്എൽസി മോഡൽപരീക്ഷ ടൈംടേബിൾ 2025 ഫെബ്രുവരി

 എസ്.എസ്.എൽ.സി മോഡൽ പരീക്ഷ 2025

2025 ഫെബ്രുവരി മാസത്തിൽ നടത്തേണ്ടുന്ന മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തും.
♦ എസ്.എസ്.എൽ.സി പരീക്ഷ 2025

2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയുള്ള  തീയതികളിൽ നടത്തും.

♦ 2025 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു.

• 03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)

• 05/03/2025 ബുധൻ,  രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

• 07/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ  രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ  രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)  

• 10/03/2025 തിങ്കൾ,  രാവിലെ 9.30 മുതൽ 12.15 വരെ - സോഷ്യൽ സയൻസ്

• 17/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - ഗണിതശാസ്ത്രം

• 19/03/2025ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്

• 21/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഊർജ്ജതന്ത്രം

• 24/03/2025 തിങ്കൾ,  രാവിലെ 9.30 മുതൽ11.15 വരെ - രസതന്ത്രം

• 26/03/2025 ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - ജീവശാസ്ത്രം
♦ മൂല്യനിർണ്ണയ ക്യാമ്പുകൾ

2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായി പൂർത്തീകരിയ്ക്കും.  
മൂല്യനിർണ്ണയ ക്യാമ്പുകൾ 2025 ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 

♦ ഫലപ്രഖ്യാപനം

2025 മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷകളുടെ ഫല
പ്രഖ്യാപനം നടത്തുന്നതാണ്.

♦ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷ  മാർച്ച് 2025

2025 ലെ ഹയർ സെക്കന്ററി ഒന്നാം  വർഷ  പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. 

2024  ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.

ഹയർ സെക്കന്ററി രണ്ടാം വർഷ  പൊതു പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

♦ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്

• 2025 മാർച്ച് 6, വ്യാഴം - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി

• 2025 മാർച്ച് 11, ചൊവ്വ - ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്

• 2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 

• 2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, 
മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി. 

• 2025 മാർച്ച് 20, വ്യാഴം - ബയോളജി, 
ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

• 2025 മാർച്ച് 22, ശനി -ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി

• 2025 മാർച്ച് 25, ചൊവ്വ  - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

• 2025 മാർച്ച് 27, വ്യാഴം  - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്

• 2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്

♦ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്

• 2025 മാർച്ച് 3, തിങ്കൾ - പാർട്ട് 1 ഇംഗ്ലീഷ് 

• 2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി

• 2025 മാർച്ച് 7, വെള്ളി - ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ 

• 2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 

• 2025 മാർച്ച് 17, തിങ്കൾ - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

• 2025 മാർച്ച് 19, ബുധൻ - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി

• 2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്

• 2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി. 

• 2025 മാർച്ച് 26, ബുധൻ - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്

♦ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം

ഒന്നാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 6 ന് തുടങ്ങി മാർച്ച്  29 ന് അവസാനിക്കുന്നു.     

രണ്ടാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 3 ന് തുടങ്ങി മാർച്ച് 26 ന് അവസാനിക്കുന്നു. 

രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്.     

രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22  ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും. 

♦ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ
എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും

• 2025 മാർച്ച് 6, വ്യാഴം - ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്

• 2025 മാർച്ച് 11, ചൊവ്വ - വൊക്കേഷണൽ തിയറി

• 2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ് 

• 2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, അക്കൗണ്ടൻസി

• 2025 മാർച്ച് 20, വ്യാഴം - ബയോളജി, മാനേജ്‌മെന്റ്

• 2025 മാർച്ച് 22, ശനി -ഫിസിക്‌സ്

• 2025 മാർച്ച് 25, ചൊവ്വ - ഗണിതം

• 2025 മാർച്ച് 27, വ്യാഴം - ഇക്കണോമിക്‌സ്

• 2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്

♦ രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ
എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും 

• 2025 മാർച്ച് 3, തിങ്കൾ -പാർട്ട് 1 ഇംഗ്ലീഷ്

• 2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്

• 2025 മാർച്ച് 7, വെള്ളി - - ബയോളജി, മാനേജ്‌മെന്റ്

• 2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്

• 2025 മാർച്ച് 17, തിങ്കൾ - ഗണിതം

• 2025 മാർച്ച് 19, ബുധൻ - ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്

• 2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്

• 2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, അക്കൗണ്ടൻസി

• 2025 മാർച്ച് 26, ബുധൻ- വൊക്കേഷണൽ തിയറി 

♦ ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷകൾ

• എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും. 

• എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും. 

• ഹൈസ്‌കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നടത്തും. 

• ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെ നടത്തും. 

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here