Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 10 ബജറ്റ്: വികസനത്തിന്റെ നേർരേഖ - ചോദ്യോത്തരങ്ങൾ | Teaching Manual
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 10: ബജറ്റ്: വികസനത്തിന്റെ നേർരേഖ - ചോദ്യോത്തരങ്ങൾ
♦ ഈ കുടുംബാംഗങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചല്ലോ ? (പാഠപുസ്തക പേജ്: 152). സംഭാഷണത്തിൽ പരാമർശിക്കപ്പെടുന്ന ചെലവുകൾ ഏതെല്ലാമാണ്?
• കടം വീട്ടൽ
• മരുന്നുകൾ വാങ്ങൽ
• വൈദ്യുതി ബില്ലടയ്ക്കൽ
• വസ്ത്രങ്ങൾ വാങ്ങൽ
• ചിട്ടിക്ക് പണം നൽകുന്നു
♦ എന്തൊക്കെ ചിലവുകൾക്കാണ് നിത്യജീവിതത്തിൽ നാം പണം വിനിയോഗിക്കുന്നത്?
• ഭക്ഷണം
• ആരോഗ്യം
• വിദ്യാഭ്യാസം
• യാത്ര
• വസ്ത്രങ്ങൾ
• വിനോദം
• വൈദ്യുതി
• ഫോൺ
• പത്രം
♦ കുടുംബചെലവ് എന്നാലെന്ത്?
ഒരു കുടുംബം ഭക്ഷ്യ ഉപഭോഗത്തിനും ഭക്ഷ്യേതര ഉപഭോഗത്തിനുമായി ഒരു
നിശ്ചിത കാലയളവിൽ ചെലവഴിക്കുന്ന ആകെ തുകയാണ് കുടുംബ ചെലവ്.
♦ കുടുംബചെലവുകളെ എങ്ങനെ തരംതിരിക്കാം?
i. പ്രതീക്ഷിത ചെലവ്
നിശ്ചിത കാലയളവിനുള്ളിൽ ഒരു കുടുംബത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ചെലവുകളാണ് പ്രതീക്ഷിത ചെലവ്. പ്രതിമാസം, പ്രതിവർഷം എന്നിങ്ങനെ ഇത് കണക്കാക്കാവുന്നതാണ്.
ഉദാഹരണം: ആഹാരം, വൈദ്യുതി ബിൽ തുടങ്ങിയവ
ii. അപ്രതീക്ഷിത ചെലവ്
നിശ്ചിത കാലയളവിനുള്ളിൽ ഒരു കുടുംബത്തിന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതും ആകസ്മികമായി ഉണ്ടാകുന്നതുമായ ചെലവുകളാണ് അപ്രതീക്ഷിത ചെലവുകൾ.
ഉദാഹരണം: പ്രകൃതിക്ഷോഭം, രോഗങ്ങൾ തുടങ്ങിയവ
♦ പ്രതീക്ഷിത ചിലവിനും, അപ്രതീക്ഷിത ചിലവിനും കൂടുതൽ ഉദാഹരണങ്ങൾ എഴുതി പട്ടിക പൂർത്തിയാക്കുക
♦ നിഖിലിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുന്ന വിവിധ പ്രവർത്തന മേഖലകളാണ് ചിത്രത്തിൽ. ഇതിൽ തൊഴിലുകളിൽ ഏർപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. അവർ ആരൊക്കെയെന്ന് നോക്കാം. (പാഠപുസ്തക പേജ്: 154)
• ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനമാണ് കുടുംബവരുമാനം.
• വരുമാനം കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെ സമ്പാദ്യശീലം വളർത്തുന്നതിനും അപ്രതീക്ഷിത ചെലവുകൾ നേരിടുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും കഴിയും.
♦ എന്താണ് കുടുംബ ബജറ്റ്?
• നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖയാണ് കുടുംബ ബജറ്റ്. • പ്രതിമാസത്തിലേക്കോ പ്രതിവർഷത്തിലേക്കോ തയ്യാറാക്കാവുന്ന കുടുംബ ബജറ്റ് കുടുംബത്തിന്റെ വലിപ്പവും വരുമാനവും ആവശ്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
♦ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തെല്ലാമാണ് ?
• വൈദ്യുതി നിരക്ക് വർധനവ്
• പാചകവാതകവില വർദ്ധനവ്
• പെട്രോൾ, ഡീസൽ വില വർദ്ധനവ്
• മരുന്നുകളുടെ വില വർദ്ധനവ്
• പ്രകൃതി ദുരന്തം
• മഹാമാരി
• വിവിധ തരം ബില്ലുകളുടെ വർധനവ്
• വിലവർധനവ്
• നികുതി വർധനവ്
• യുദ്ധം
♦ കുടുംബബജറ്റ് സുസ്ഥിരമാകുന്നത് എപ്പോഴാണ്?
വരവ്, ചെലവിനേക്കാൾ കൂടുതലാകുകയോ, വരവും ചെലവും തുല്യമാവുകയോ ചെയ്യുമ്പോഴാണ് കുടുംബബജറ്റ് സുസ്ഥിരമാകുന്നത്.
♦ കുടുംബചെലവ് എങ്ങനെയൊക്കെ കുറയ്ക്കാം?
• പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുക. • ഭക്ഷ്യവസ്തുക്കൾ സ്വന്തമായി കൃഷി ചെയ്യുക.
• പൊതുവിതരണസംവിധാനവും ന്യായവില വില്പന കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക.
• ചികിത്സക്കും, വിദ്യാഭ്യാസത്തിനും സർക്കാർ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക.
• വീട്ടുസാധനങ്ങൾ പരമാവധി ഒരുമിച്ച് വാങ്ങുക
• വൈദ്യുതി, ടെലഫോൺ, തുടങ്ങിയവ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
♦ ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ബജറ്റിന്റെ മാതൃകയാണ് ചുവടെ നൽകിയിരിക്കുന്നത്.
വരവ് കുറവും ചിലവ് കൂടുതലുമാണ്
ii. ഈ കുടുംബ ബജറ്റിനെ ഒരു മിച്ചബജറ്റാക്കി മാറ്റുവാൻ എന്തൊക്കെ നിർദേശങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയും?
• വരുമാനത്തിന്റെ സ്രോതസ്സ് വർധിപ്പിക്കുക
• ചെലവ് കുറയ്ക്കുക
• ആവശ്യത്തിന് മാത്രം പണം ചെലവിടുക.
• ആഡംബരവും അത്യാവശ്യമല്ലാത്തതുമായ ചെലവുകൾ നിയന്ത്രിക്കുക.
♦ കുടുംബ ബജറ്റ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം? കൂടുതൽ കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
• വിവിധ വരുമാനസ്രോതസ്സുകൾ തിരിച്ചറിയുന്നു
• മിതവ്യയശീലം
• വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നു
• അധികചെലവുകൾ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ സാധിക്കും
• സ്വാശ്രയബോധം
• സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമവും കൈവരിക്കാൻ സാധിക്കും.
♦ എന്തെല്ലാം പ്രവർത്തനങ്ങൾക്കാണ് സർക്കാർ ധനം ചെലവഴിക്കുന്നത്?
• റോഡ് നിർമ്മാണം
• സാമൂഹികപെൻഷൻ
• ഗ്യാസ് പൈപ്പ് ലൈൻ
• കുടിവെള്ള വിതരണം
• ശമ്പളം
• പലിശ
• ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ
• സാമൂഹികസുരക്ഷാപദ്ധതികൾ
• പ്രതിരോധചെലവുകൾ
• ആരോഗ്യസുരക്ഷ
• തുറമുഖ നിർമ്മാണം
• ഊർജോത്പാദനം
• വിമാനത്താവളനിർമ്മാണം
• പരിസ്ഥിതി സംരക്ഷണം
• പൊതുവിതരണസംവിധാനം
♦ എന്താണ് പൊതുചെലവ് ?
• വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനമാണ് പൊതുചെലവുകൾ.
• സർക്കാരിന്റെ പ്രവർത്തനങ്ങൾ വിപുലമാകുന്നതിനനുസരിച്ച് പൊതുചെലവുകളും വർധിക്കും.
• പൊതുചെലവുകളെ വികസനച്ചെലവുകള്‍ വികസനേതര ചെലവുകള്‍ എന്നിങ്ങനെ തരം തിരിക്കാം.
♦ എന്താണ് വികസന ചെലവുകൾ (Developmental Expenditure)?
• രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകളെ വികസന ചെലവുകൾ എന്ന് വിളിക്കുന്നു.
• ഇവ രാജ്യത്തിന്റെ ഉൽപാദനത്തെയും യഥാർഥ സമ്പത്ത് വ്യവസ്ഥയെയും ഉത്തേജിപ്പിച്ച് സാമ്പത്തികവളർച്ചയ്ക്ക് വലിയസംഭാവന നൽകുന്നതിനാൽ ഇവ ഉൽപാദന ചെലവുകൾ എന്നും അറിയപ്പെടുന്നു.
• റോഡ്, പാലം, തുറമുഖം എന്നിവ നിർമ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് വികസനചെലവുകളായി കണക്കാക്കുന്നത്.
♦ എന്താണ് വികസനേതര ചെലവുകൾ (Non-Developmental Expenditure)?
• രാജ്യതാല്പര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകളാണ് വികസനേതര ചെലവുകൾ.
• പ്രതിരോധം, പലിശ, പെൻഷൻ, മഹാമാരി, പ്രകൃതിദുരന്തം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഇതിൽപ്പെടുന്നു.
♦ ചുവടെ നൽകിയിരിക്കുന്ന ചെലവുകളെ വികസന ചെലവുകൾ, വികസനേതര ചെലവുകൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
• പലിശ
• ഊർജോല്പാദനം
• മഹാമാരി
• ക്ഷേമ പെൻഷൻ
• കടബാധ്യത
• സബ്സിഡികൾ
• റോഡ് നിർമ്മാണം
• വിദ്യാലയ നിർമ്മാണം
• യുദ്ധം
• പ്രതിരോധം
• പൊതുഭരണം
• വ്യവസായശാലകൾ
വികസനചെലവുകൾ | വികസനേതര ചെലവുകൾ |
• ഊർജോല്പാദനം • റോഡ് നിർമ്മാണം • വിദ്യാലയ നിർമ്മാണം • വ്യവസായശാലകൾ | • പലിശ • മഹാമാരി • ക്ഷേമ പെൻഷൻ • കടബാധ്യത • സബ്സിഡികൾ • യുദ്ധം • പ്രതിരോധം • പൊതുഭരണം |
♦ എന്താണ് പൊതുവരുമാനം?
• വികസന-ക്ഷേമ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് സർക്കാരിന് ധാരാളം പണം ആവശ്യമായി വരുന്നു.
• ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സ്രോതസ്സുകളിൽ നിന്ന് സർക്കാർ സമാഹരിക്കുന്ന ധനമാണ് പൊതുവരുമാനം.
• ഇത് സർക്കാർ ബജറ്റിന്റെ ഒരു പ്രധാന ഘടകമാണ്.
♦ പൊതുവരുമാനത്തിന്റെ വിവിധ സ്രോതസ്സുകൾ ഏതെല്ലാമാണ്?
പൊതുവരുമാനത്തിന്റെ രണ്ട് പ്രധാന സ്രോതസ്സുകളാണ് നികുതിവരുമാനവും നികുതിയേതര വരുമാനവും
i. നികുതിവരുമാനം
നികുതിയിലൂടെ ലഭിക്കുന്ന വരുമാനമാണ് നികുതിവരുമാനം.
ഉദാ:- ആദായ നികുതി, കെട്ടിട നികുതി, വില്പനനികുതി, വിനോദ നികുതി
ii. നികുതിയേതര വരുമാനം
നികുതിയിലൂടെ അല്ലാതെ മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് നികുതിയേതര വരുമാനം.
ഉദാ: ഫീസ്, പിഴ, ഗ്രാന്റ്, ലാഭം, പലിശ.
♦ എന്താണ് നികുതി?
• ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാല്പര്യത്തിനുവേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് നികുതി.
• നികുതി നൽകുന്ന വ്യക്തിയെ നികുതിദായകനെന്ന് വിളിക്കുന്നു.
♦ പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
i. പ്രത്യക്ഷ നികുതി
നികുതി ആരിലാണോ ചുമത്തിയിരിക്കുന്നത്, ആ വ്യക്തി തന്നെ ഒടുക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി. അതായത് നികുതി ദായകൻ തന്നെ നികുതി ഭാരം വഹിക്കുന്നു എന്നർഥം. ആദായ നികുതി, കെട്ടിട നികുതി എന്നിവ ഉദാഹരണങ്ങളാണ്.
ii. പരോക്ഷ നികുതി
ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ, പൂർണ്ണമായോ മറ്റൊരാൾ നൽകേണ്ടി വരുന്നു. വില്പനനികുതി, വിനോദ നികുതി എന്നിവ ഉദാഹരണങ്ങളാണ്.
♦ പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിവയ്ക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
പ്രത്യക്ഷ നികുതി | പരോക്ഷ നികുതി |
• സ്വത്ത് നികുതി • വസ്തുനികുതി • കെട്ടിടനികുതി • കോർപ്പറേറ്റ് നികുതി • വ്യക്തിഗത ആദായനികുതി • തൊഴിൽ നികുതി | • എക്സൈസ് നികുതി • സർവീസ് നികുതി • ജി.എസ്.ടി • കസ്റ്റംസ് നികുതി • വിനോദനികുതി |
♦ എന്താണ് ചരക്ക് സേവന നികുതി (Goods and Services Tax-GST)?
• രാജ്യത്ത് ഒറ്റ നികുതി എന്ന തത്വം നടപ്പിലാക്കുന്നതിന് ഭരണഘടനയിലെ 101-ാം ഭേദഗതി പ്രകാരം 2017 ജൂലൈ 1 മുതൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്ക് സേവന നികുതി (GST).
• ഒരു സാമ്പത്തികവർഷം വിറ്റുവരവ് സർക്കാർ നിശ്ചയിക്കുന്ന തുകയിൽ കൂടുതലാണെങ്കിൽ വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
♦ ഇന്ത്യയിലെ നിലവിലെ GST നിരക്കുകൾ എന്തൊക്കെയാണ്?
നിലവിൽ 0%, 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നിരക്കുകളിലാണ് ഉപഭോക്താവ് ജി.എസ്.ടി. നൽകേണ്ടത്.
♦ എന്താണ് ബജറ്റ് (Budget)? ഏതൊക്കെയാണ് മൂന്ന് തരം ബജറ്റുകൾ?
• ഒരു സാമ്പത്തികവർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന ചെലവും വരവും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന ധനരേഖയാണ് ബജറ്റ്.
• നമ്മുടെ രാജ്യത്ത് ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു സാമ്പത്തിക വർഷത്തേക്കാണ് ബജറ്റ് തയ്യാറാക്കുന്നത്.
• ധനകാര്യമന്ത്രിയാണ് ബജറ്റ് അവ തരിപ്പിക്കുന്നത്.
• ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 അനുസരിച്ച് രാജ്യത്തിന്റെ വാർഷിക സാമ്പത്തിക ഓഡിറ്റ് കൂടിയാണ് കേന്ദ്ര ബജറ്റ്.
ബജറ്റ് പലതരം
വരവുചെലവുകളുടെ അടിസ്ഥാനത്തിൽ ബജറ്റുകളെ മൂന്നായി തിരിക്കാം.
● മിച്ച ബജറ്റ്: വരവ് കൂടുതൽ, ചെലവ് കുറവ്
● സന്തുലിബജറ്റ്: വരവും ചെലവും തുല്യം
● കമ്മി ബജറ്റ്: വരവ് കുറവ്, ചെലവ് കൂടുതൽ
♦ എന്താണ് പൊതു കടം? രണ്ട് തരത്തിലുള്ള പൊതു കടം എഴുതുക?
• വികസന-ക്ഷേമ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുവാനും, ഭരണപരമായ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും വരുമാനം തികയാതെ വരുമ്പോൾ ഗവൺമെന്റിന് കടമെടുക്കേണ്ടി വരും.
• ഇത്തരത്തിൽ സർക്കാർ വാങ്ങുന്ന വായ്പകളാണ് പൊതുകടം. • രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വായ്പകൾ വാങ്ങാറുണ്ട്. ഇവ യഥാക്രമം ആഭ്യന്തരകടം, വിദേശകടം എന്നിങ്ങനെ അറിയപ്പെടുന്നു.
● ആഭ്യന്തരകടം: രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകളാണ് ആഭ്യന്തരകടം.
● വിദേശകടം: വിദേശ ഗവൺമെന്റുകളിൽ നിന്നും അന്തർദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്പകളാണ് വിദേശകടം.
♦ എന്താണ് ധനനയം (Fiscal Policy)?
• പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സമഗ്രമായ സർക്കാർ നയമാണ് ധനനയം.
• ധനകാര്യവകുപ്പ് തയ്യാറാക്കുന്ന ഈ നയം നടപ്പിലാക്കുന്നത് ബജറ്റിലൂടെയാണ്.
• നിലവിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഗവൺമെന്റിന് മാർഗനിർദേശം നൽകുന്ന ഒരു നയം കൂടിയാണിത്.
♦ ധനനയത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?
• സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക
• തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക
• അധിക ചെലവുകൾ നിയന്ത്രിക്കുക
• വരുമാന വിതരണത്തിലെ അസമത്വം ഇല്ലാതാക്കുക
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments