Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 09 പരിസ്ഥിതിയെ നോവിക്കാതെ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 7 Basic Science (Malayalam Medium) Hurt not the Environment | Text Books Solution Basic Science (English Medium) Chapter 09 പരിസ്ഥിതിയെ നോവിക്കാതെ - Teaching Manual | Teachers Handbook
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 7 അടിസ്ഥാന ശാസ്ത്രം: Chapter 09 പരിസ്ഥിതിയെ നോവിക്കാതെ - ചോദ്യോത്തരങ്ങൾ
♦ താഴെക്കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കൂ. എന്തൊക്കെ കാഴ്ചകളാണ് നിങ്ങൾ കാണുന്നത്?

• പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും വലിച്ചെറിഞ്ഞത് മൂലം ഒഴുക്കുനിലച്ച ജലാശയങ്ങൾ.
♦ വായു മലിനീകരണം കുറയ്ക്കുന്നതിനായി മാലിനികൾ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും നല്ല മാർഗ്ഗം ഏതാണ്?
റീസൈക്ലിംഗ്
♦ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറപ്പെടുന്ന പ്രധാന വിഷവാതകം ഏതാണ്?
ഡയോക്സിൻസ്
♦ ഇതുപോലുള്ള കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടുള്ള ഇത്തരം സന്ദർഭങ്ങളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളും പട്ടികപ്പെടുത്തൂ.
സന്ദർഭം | പ്രശ്നങ്ങൾ |
---|---|
• പ്ലാസ്റ്റിക് കത്തിക്കുന്നു | • പുകമൂലം വായു മലിനമാകുന്നു. രൂക്ഷ ഗന്ധം ഉണ്ടാകുന്നു |
• ഉണങ്ങിയ ഇലകൾ കൂട്ടിയിട്ട് കത്തിക്കുന്നു. | • പുകയുണ്ടാകുന്നു. ചുമ, ശ്വാസം മുട്ട് എന്നിവ അനുഭവപ്പെടുന്നു |
• ഗാർഹിക മാലിന്യങ്ങൾ കത്തിക്കുന്നു | • പുകയുണ്ടാകുന്നു. ചുമ, ശ്വാസം മുട്ട് എന്നിവ അനുഭവപ്പെടുന്നു |
• റോഡുകളിൽ മാലിന്യങ്ങൾ കത്തിക്കുന്നു | • കരിയും പുകയും ഉണ്ടാകുന്നു |
• ഹോട്ടലുകളിൽ നിന്നുള്ള മലിനജലം നദികളിലേക്ക് തുറന്നുവിടുന്നു | • ജലമലിനീകരണം. ജലസസ്യങ്ങളെയും ജലജീവികളെയും ബാധിക്കുന്നു |
♦ താഴെക്കൊടുത്തി രിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ എഴുതൂ.
• പുകയിൽ വായു മലിനീകരണത്തിന് കാരണമാകുന്ന ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
• മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ജലാശയങ്ങളിൽ അടിഞ്ഞുകൂടുകയും അവയെ മലിനമാക്കുകയും ചെയ്യും.
• മലിനമായ ജലം ജലജീവികളെയും മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നു.
• കത്തിക്കാത്ത അവശിഷ്ടങ്ങളും ചാരവും മണ്ണിൽ അടിഞ്ഞുകൂടുകയും മണ്ണിന്റെ മലിനീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
• മലിനമായ മണ്ണ് ചെടികളുടെ വളർച്ചയെ ബാധിക്കുകയും മണ്ണിൻ്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും ചെയ്യുന്നു.
• മാലിന്യങ്ങൾ കത്തിക്കുന്നത് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
• പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുകയും കത്താത്ത അവശിഷ്ടങ്ങളും വായു, മണ്ണ്, ജലം, ജീവജാലങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
♦ മാലിന്യങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തർ ദേശീയ പ്രശ്നം എന്ത്?
ആഗോളതാപനം
♦ മാലിന്യങ്ങൾ കത്തിക്കുന്നതിൽ നിന്ന് ഏറ്റവും കൂടുതലായി പുറത്തുവരുന്ന വായു മലിനീകരണ ഘടകം ഏതാണ്?
കാർബൺ മോണോക്സൈഡ്
♦ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
• ജലമലിനീകരണം,
• വായു മലിനീകരണം
• മണ്ണ് മലിനീകരണം
♦ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന രാസവസ്തുക്കൾ ഏതൊക്കെയാണ്? ഇവ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾ | മനുഷ്യർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ |
---|---|
• കാർബൺ മോണോക്സൈഡ് | • കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾ തലവേദന, ക്ഷീണം, കാഴ്ച മങ്ങൽ, ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണ ത്തിന് കാരണമാകുന്നു. |
• സൾഫർ ഡൈഓക്സൈഡ് | • ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്നു |
• നൈട്രജൻ ഡൈഓക്സൈഡ് | • ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു |
• പദാർഥങ്ങളുടെ സൂക്ഷ്മ കണി കകൾ (Particulate Matter) | • ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടയ്ക്കും കണ്ണുകൾക്കും ചൊറിച്ചിൽ, അലർജി, ആസ്ത്മ, ശ്വാസ കോശ കാൻസർ എന്നിവയ്ക്ക് കാരണമാകുന്നു. |
• ഡയോക്സിനുകൾ | • പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന രാസവസ്തുക്കൾ ഏതൊക്കെയാണ്? ഇവ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്? ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ. |
♦ അന്തരീക്ഷ വായുവിൽ ഏതെല്ലാം ഘടകങ്ങളുണ്ട് ?
• നൈട്രജൻ
• ഓക്സിജൻ
• കാർബൺ ഡൈ ഓക്സൈഡ്
• മറ്റുള്ളവ (ആർഗൺ, ഓസോൺ, നിയോൺ, ഹീലിയം, ക്രിപ്റ്റൻ, ഹൈഡ്രജൻ, സെനോൺ)
♦ ഏറ്റവും കൂടുതൽ കാണുന്ന ഘടകം ഏതാണ്?
നൈട്രജൻ
♦ വായുവിലെ ഓക്സിജൻ്റെ അളവ് എത്രയാണ്?
21%
♦ പൈ ഡയഗ്രം വിശകലനം ചെയ്ത്, ഓരോ ഘടകത്തിന്റെയും അളവ് രേഖപ്പെടുത്തി പട്ടിക പൂർത്തിയാക്കുക. (പാഠപുസ്തക പേജ്: 164)
വായുവിലെ ഘടകങ്ങൾ | അളവ് |
---|---|
• നൈട്രജൻ | • 78% |
• ഓക്സിജൻ | • 21% |
• കാർബൺ ഡൈ ഓക്സൈഡ് | • 0.04% |
• മറ്റുള്ളവ | • 0.96% |
♦ വായു മലിനീകരണം മൂലം വായുവിലെ ഘടകങ്ങൾക്ക് മാറ്റം ഉണ്ടാകുമോ?
അന്തരീക്ഷവായുവിൽ രാസവസ്തുക്കൾ കലരുമ്പോൾ വായുവിലെ സ്വാഭാവികഘടകങ്ങളുടെ അളവുകൾക്ക് മാറ്റം വരുന്നു.
♦ എന്താണ് വായുമലിനീകരണം?
• അന്തരീക്ഷവായുവിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലമാണ് വായുമലിനീകരണം സംഭവിക്കുന്നത്.
• അഗ്നിപർവത സ്ഫോടനം, ഭൂകമ്പം, തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളും കാട്ടുതീയും വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
• മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം.
♦ ഏതെല്ലാം രീതിയിൽ വായുമലിനീകരണം നടക്കുന്നുണ്ട്?
• പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത്
• മാലിന്യ നിക്ഷേപം കത്തിക്കുന്നത്
• ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോൾ
• വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക
• കാട്ടുതീ
• ഖനനം
• വ്യവസായശാലകളിനിന്നുള്ള വിഷമയമായ പുക
• കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ
• കരിമരുന്നിന്റെ ഉപയോഗം
• നിർമ്മാണ പ്രവർത്തനങ്ങൾ
• അഗ്നിപർവ്വതസ്ഫോടനം
• ഭൂകമ്പം
• രാസകീടനാശിനികളുടെ ഉപയോഗം
♦ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
• ശ്വാസകോശ സംബന്ധമായത്
• ഹൃദയസംബന്ധം
• പ്രജനനസംബന്ധം
• ചർമ്മ രോഗങ്ങൾ
♦ ഹരിതമാലിന്യങ്ങൾ സംസ്കരിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിക്ക് ഉദാഹരണം
കമ്പോസ്റ്റിങ്
♦ വായുവിലെ ഓക്സിജന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താൽ എന്ത് സംഭവിക്കും?
• വായുവിലെ ഓക്സിജന്റെ അളവ് കൂടുന്നതും കുറയുന്നതും മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സാരമായി ബാധിക്കും. സാധാരണയായി ശ്വസിക്കുന്ന വായുവിൽ ഏകദേശം 21% ഓക്സിജൻ ഉണ്ടായിരിക്കണം.
• ഓക്സിജന്റെ അളവ് കൂടുമ്പോൾ: തീപിടുത്ത സാധ്യത, ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയും നശിപ്പിക്കും
• ഓക്സിജന്റെ അളവ് കുറയുമ്പോൾ: വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും
♦ ഓരോന്നിലും ഉപയോഗിക്കുന്ന ഇന്ധനംഏതാണ്
സന്ദർഭം | പ്രശ്നങ്ങൾ |
---|---|
• വിറകടുപ്പ് | • വിറക് |
• മണ്ണെണ്ണ സ്റ്റൗ | • മണ്ണെണ്ണ |
• ഗ്യാസ് സ്റ്റൗ | • എൽ.പി.ജി, സി.എൻ.ജി., ബയോഗ്യാസ് |
♦ വിറക്, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ പുറത്തുവരുന്ന രാസവസ്തുക്കൾ ഏതെല്ലാമാണ്?.
വിറക്, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, പദാർഥങ്ങളുടെ സൂക്ഷ്മകണികകൾ തുടങ്ങിയ രാസ വസ്തുക്കളാണ് പ്രധാനമായും പുറത്തുവരുന്നത്.
♦ പാചക ഇന്ധനങ്ങൾ കത്തുന്നതു മൂലം അടുക്കളയിൽ ഉണ്ടാകുന്ന വായുമലിനീകരണം നിയന്ത്രിക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം?
• ചിമ്മിനി നിർമ്മിക്കൽ
• മതിയായ വെന്റിലേഷൻ
• ദിവസവും അടുപ്പ് വൃത്തിയാക്കണം
♦ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഇന്ധനങ്ങൾ ഏതൊക്കെയാണ്?
• പെട്രോൾ
• ഡീസൽ
• സി.എൻ.ജി
• എൽ.പി.ജി
♦ പെട്രോൾ / ഡീസൽ വാഹനങ്ങളുടെ വർധനവ് എങ്ങനെയാണ് വായു മലിനീകരണത്തിന് കാരണമാകുന്നത്?
പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, പദാർഥങ്ങളുടെ സൂക്ഷ്മ കണികകൾ എന്നിവ പുറത്തു വരുന്നുണ്ട്. ഇവ വായുവിൽ കലരുന്നത് വായു മലിനീകരണത്തിന് ഇടയാക്കുന്നു.
♦ കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ 2013-മുതൽ ഉണ്ടായ മാറ്റമാണ് താഴെ ബാർ ഡയഗ്രത്തിൽ നല്കിയിരിക്കുന്നത്.
80 ലക്ഷം
• 2023 - ൽ വാഹനങ്ങളുടെ എണ്ണം എത്രയായി?
1 കോടി 63 ലക്ഷം
• 2013 - ൽ നിന്ന് 2023 ആയപ്പോഴേക്കും വാഹനങ്ങളുടെ എണ്ണത്തിൽ എന്തുമാറ്റമാണ് വന്നത്?
വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചു
♦ വാഹനങ്ങൾ വഴിയുള്ള വായുമലിനീകരണം നമുക്ക് എങ്ങനെ കുറയ്ക്കാം?
• ഒരാൾ മാത്രം യാത്ര ചെയ്യുമ്പോൾ വലിയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക
• പൊതുവാഹനങ്ങൾ ഉപയോഗിക്കുക
• കാൽനടയാത്ര, സൈക്കിൾ യാത്ര എന്നിവ ശീലമാക്കുക
• വാഹനം നന്നായി പരിപാലിക്കുക
• വാഹനം കൂടുതൽ നേരം നിർത്തിയിടേണ്ടിവരുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യുക
♦ പുകപരിശോധന എങ്ങനെയാണ് വായുമലിനീകരണം കുറയ്ക്കാൻ സഹായകമാകുന്നത്?
• വാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുകപരിശോധന നടത്തുന്നത്.
• എഞ്ചിൻ തകരാർ, കാലപ്പഴക്കം, ഇന്ധനങ്ങളിലെ മായം തുടങ്ങിയവ കൊണ്ട് വാഹനപുകയിൽ കൂടുതൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് പുക പരിശോധിക്കുന്നതിലൂടെ കണ്ടെത്താം.
♦ ഇലക്ട്രിക് വാഹനങ്ങളുടെ മെച്ചമെന്താണ്?
• പെട്രോൾ/ഡീസൽ വാഹനങ്ങളെപ്പോലെ ഇവ കരിയോ പുകയോ പുറത്ത് വിടുന്നില്ല.
• വാഹനങ്ങൾ മൂലമുള്ള വായുമലിനീകരണത്തിന് ഒരു പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ.
♦ ഏതെല്ലാം രീതികളിലാണ് വായു മലിനീകരണം സംഭവിക്കുന്നത്? പൈ ഡയഗ്രം അടിസ്ഥാനമാക്കി, ഒരു കുറിപ്പ് തയ്യാറാക്കുക.
• പൊടിപടലങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ (45%): അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ പൊടിപടലങ്ങൾ എത്തുന്നത് നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ്
• മാലിന്യങ്ങൾ കത്തിക്കൽ (17%): പ്ലാസ്റ്റിക്, പേപ്പർ, ജൈവവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ളവ കത്തിക്കുന്നത് വായു മലിനീകരണം ഉണ്ടാക്കുന്നു.
• വാഹനങ്ങൾ (14%): വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ പുറത്തുവരുന്ന സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, പദാർഥങ്ങളുടെ സൂക്ഷ്മ കണികകൾ എന്നിവ വായു മലിനീകരണം ഉണ്ടാക്കുന്നു.
• ഡീസൽ ജനറേറ്റർ (9%): ഡീസൽ ജനറേറ്ററുകൾ വായു മലിനീകരണത്തിന് കാരണമാകുന്ന സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, പദാർഥങ്ങളുടെ സൂക്ഷ്മ കണികകൾ തുടങ്ങിയ വസ്തുക്കളെ പുറന്തള്ളുന്നു.
• വ്യവസായങ്ങൾ (8%): വ്യാവസായശാലകൾ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ മലിനീകരണ വസ്തുക്കളെ പുറത്തുവിടുന്നു.
• ഗാർഹിക പാചകം (7%): വിറക്, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു.
♦ ഭൂമിയിൽ ജലം ഏതൊക്കെ രൂപത്തിലാണ് കാണപ്പെടുന്നത് ?
• മഞ്ഞുപാളികൾ, ഹിമാനികൾ മുതലായവ.
• നീരാവി
• ഭൂഗർഭജലം
• സമുദ്രങ്ങൾ
• തടാകങ്ങൾ
• നദികൾ
♦ ജലാശയങ്ങൾ എങ്ങനെയൊക്കെയാണ് മലിനീകരിക്കപ്പെടുന്നത്?
• പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയൽ
• രാസവസ്തുക്കൾ ഒഴുകിയെത്തൽ
• മലിനജലം ഒഴുകിയെത്തൽ
• ജൈവമാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയാൽ
• പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
• ഫാക്ടറികളിൽ നിന്ന് മാലിന്യം തള്ളുന്നു.
• കൃഷിയിടങ്ങളിലെ കീടനാശിനി തളിക്കൽ
• മത്സ്യ -മാംസ വിപണികളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നു.
♦ പായലും ആൽഗകളും നിറഞ്ഞ് മലിനമായ ഒരു ജലാശയത്തിന്റെ ചിത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്.
♦ എന്താണ് ജലാശയത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം?
ജലാശയങ്ങളിൽ ആൽഗപോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചയ്ക്ക് യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസമാണ് കാരണം.
♦ എന്താണ് യൂട്രോഫിക്കേഷൻ?
ജലാശയങ്ങളിൽ ആൽഗകൾ പോലെയുള്ള ജലസസ്യങ്ങൾ അമിതമായി വളരുന്ന പ്രതിഭാസത്തെ യൂട്രോഫിക്കേഷൻ എന്നറിയപ്പെടുന്നു.
♦ യൂട്രോഫിക്കേഷൻ്റെ കാരണം എന്താണ്?
നൈട്രജൻ കലർന്ന രാസവളങ്ങളും മറ്റും ഒഴുകിയെത്തുന്ന ജലാശയങ്ങളിലാണ് യൂട്രോഫിക്കേഷൻ സംഭവിക്കുന്നത്. ഇങ്ങനെ ഒഴുകിയെത്തുന്ന അധിക പോഷകഘടകങ്ങൾ ജല സസ്യങ്ങളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്നു.
♦ ജലാശയങ്ങളിൽ പായൽ, ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ച ജലത്തിലെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കും?
ഈ ജലസസ്യങ്ങൾ ജലത്തിൽ ലയിച്ചു ചേർ ന്നിരിക്കുന്ന ഓക്സിജൻ അമിതമായി ഉപയോഗിക്കുന്നു. ഇതുമൂലം ജലത്തിലെ മറ്റ് സസ്യങ്ങളും ജന്തുക്കളും ഓക്സിജൻ ലഭിക്കാതെ നശിക്കുകയും ജലാശയത്തിൽ നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടംമറിയുകയും ചെയ്യുന്നു.
♦ താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ വിശകലനം ചെയ്തും നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചും ജലമലിനീകരണത്തിന് കാരണമാകുന്ന സന്ദർഭങ്ങൾ കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
• രാസകീടനാശിനികളുടെ അമിതോപയോഗം.
• മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടൽ.
• അറവുശാലകളിലെ മാലിന്യം മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത്.
• വ്യവസായശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്.
• ജൈവമാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയാൽ
• പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
♦ ജലമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ് ?.
• കുടിവെള്ളം മലിനമാകുന്നു.
• കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം ജലജന്യരോഗങ്ങൾക്ക് കാരണമാകുന്നു.
• യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസം ഉണ്ടാകുന്നു.
• ആവാസവ്യവസ്ഥകൾ നശിക്കുന്നു.
• ജലത്തിൽ ഒഴുകി എത്തിച്ചേരുന്ന രാസവസ്തുക്കൾ സസ്യങ്ങൾ, ജലജീവികൾ എന്നിവയിലൂടെ ആവാസവ്യവസ്ഥയിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ ബാധിക്കുന്നു.
• ജലത്തിൽ ഒഴുകി എത്തുന്ന രാസവസ്തുക്കൾ മണ്ണിനെയും മലിനമാക്കുന്നു.
♦ ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം?
• ജലാശയങ്ങൾ മലിനമാക്കുന്നത് ഒഴിവാക്കുക.
• മാലിന്യം നീക്കം ചെയ്ത് എല്ലാ ജലാശയങ്ങളും വൃത്തിയാക്കുക.
• ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണം.
• മത്സ്യ -മാംസ മാർക്കറ്റുകളിൽ നിന്ന് മാലിന്യം ജലാശയങ്ങളിൽ തള്ളുന്നത് ഒഴിവാക്കുക.
♦ കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം?
• തെളിഞ്ഞ ജലം.
• നിറവും മണവും ഇല്ലാതിരിക്കുക.
• രോഗാണുക്കൾ ഇല്ലാതിരിക്കുക.
• അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാതിരിക്കുക.
• ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ഉണ്ടായിരിക്കുക.
• ആസിഡ് ഗുണമോ ബേസ്ഗുണമോ ഇല്ലാതിരിക്കുക.
♦ താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കുടിവെള്ളത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾക്ക് നേരെ ടിക് (✔) അടയാളം രേഖപ്പെടുത്തുക.
• തെളിഞ്ഞ ജലം. ✔
• നിറവും മണവും ഇല്ലാതിരിക്കുക. ✔
• രോഗാണുക്കൾ ഇല്ലാതിരിക്കുക.✔
• അപകടകാരികളായ രാസവസ്തുക്കൾ ഇല്ലാതിരിക്കുക.✔
• ആവശ്യത്തിനുള്ള ധാതുലവണങ്ങൾ ഉണ്ടായിരിക്കുക. ✔
• ഉപ്പുരസം ഉണ്ടായിരിക്കുക. X
• ആസിഡ് ഗുണമോ ബേസ്ഗുണമോ ഇല്ലാതിരിക്കുക. ✔
♦ കുടിവെള്ളത്തിൽ മാലിന്യങ്ങൾ കലർന്നാൽ ശുദ്ധീകരിക്കുന്നതിനുള്ള ഏതൊക്ക മാർഗങ്ങൾ നിങ്ങൾക്കറിയാം? ലിസ്റ്റ് ചെയ്യൂ.
• തിളപ്പിക്കൽ
• അരിക്കൽ
• അടിയിക്കൽ
• ക്ലോറിനേഷൻ
• ഡിസ്റ്റിലേഷൻ
♦ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മാർഗങ്ങളുടെ മേന്മകളും പരിമിതികളും എഴുതുക.
• തിളപ്പിക്കൽ: കുറഞ്ഞത് ഒരുമിനിറ്റ് നേരമെങ്കിലും തിളപ്പിച്ചാൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ നിലനിൽക്കും.
• അരിക്കൽ: ജലത്തിലുള്ള അലേയമാലിന്യങ്ങളെ അരിപ്പകൾ ഉപയോഗിച്ച് വേർതിരിക്കുന്നു. എന്നാൽ സൂക്ഷ്മജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുന്നില്ല.
• അടിയിക്കൽ: ജലത്തിലുള്ള അലേയമാലിന്യങ്ങളെ അടിയാൻ അനുവദിക്കുന്നു. മുകളിൽ തെളിയുന്ന ജലത്തെ വേർതിരിച്ച് ഉപയോഗിക്കാം. സൂക്ഷ്മ ജീവികൾ, ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങൾ എന്നിവയെ ഈ രീതി ഉപയോഗിച്ച് പൂർണമായി മാറ്റാൻ കഴിയില്ല.
• ക്ലോറിനേഷൻ: ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മജീവികൾ നശിക്കും. എന്നാൽ ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ല.
• ഡിസ്റ്റിലേഷൻ: ജലം തിളപ്പിച്ച് നീരാവിയാക്കുകയും അതിനെ തണുപ്പിച്ച് ശുദ്ധജലം ശേഖരിക്കുകയും ചെയ്യുന്ന മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങൾ ഉണ്ടാകില്ല.
♦ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ എന്തെല്ലാം ?
• അൾട്രാവയലറ്റ് റേഡിയേഷൻ
• റിവേഴ്‌സ് ഓസ്മോസിസ്
• നാനോ ഫൈബറുകൾ ഉപയോഗിച്ച് നിർമ്മിച്ച ഫിൽറ്ററുകൾ ഉപയോഗിച്ച് അരീക്കൽ
• മൈക്രോ ഫിൽട്രേഷൻ
♦ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ എന്തൊക്കെയാണ്? അവയുടെ ഒരു പട്ടിക തയ്യാറാക്കുക.
• പഴത്തൊലി
• പച്ചക്കറി മാലിന്യങ്ങൾ
• പ്ലാസ്റ്റിക് കവറുകൾ
• ചെരിപ്പുകൾ
• പ്ലാസ്റ്റിക് കുപ്പികൾ
• ഉപയോഗിച്ച വസ്ത്രങ്ങൾ
• പേപ്പർ
• ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ്
• ഉപയോഗിച്ച ബ്രഷുകൾ
• കേടായ സി.എഫ്.എൽ
♦ എന്താണ് ജൈവമാലിന്യങ്ങൾ?
മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി വിഘടിച്ച് മണ്ണിൽ അലിഞ്ഞുചേരുന്ന മാലിന്യങ്ങളാണ് ജൈവമാലിന്യങ്ങൾ.
♦ എന്താണ് അജൈവമാലിന്യങ്ങൾ?
പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചില്ലുകഷണങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, തെർമോകോൾ, തുടങ്ങിയവയെ വിഘടിപ്പിക്കാൻ മണ്ണിലെ സൂക്ഷ്മജീവികൾക്ക് കഴിയില്ല. ഇവയാണ് അജൈവമാലിന്യങ്ങൾ.
♦ മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ, അജൈവമാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തൂ.
ജൈവമാലിന്യങ്ങൾ | അജൈവമാലിന്യങ്ങൾ |
---|---|
• പഴത്തൊലി • ഭക്ഷണാവശിഷ്ടങ്ങൾ • പേപ്പർ • മത്സ്യമാംസാവശിഷ്ടങ്ങൾ • പച്ചക്കറി മാലിന്യം • പരുത്തിതുണി • കരിയില | • പ്ലാസ്റ്റിക് കവറുകൾ • സി.എഫ്.എൽ • ബാറ്ററി • ചെരിപ്പുകൾ • ടൂത്ത് പേസ്റ്റ് ട്യൂബ് • ഉപയോഗിച്ച ബ്രഷുകൾ • പ്ലാസ്റ്റിക് കുപ്പികൾ |
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയ അജൈവമാലിന്യങ്ങൾ മണ്ണിനെ മലിനീകരിക്കുന്നു. സി.എഫ് ലാമ്പുകൾ, കംപ്യൂട്ടർ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള മെർക്കുറി, കാഡ്മിയം പോലുള്ള ലോഹങ്ങളും മണ്ണിന്റെ മലിനീകരണത്തിനു കാരണമാകുന്നുണ്ട്.
♦ വീടുകളിൽ ഉണ്ടാകുന്ന ചില മാലിന്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.
ബൾബുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, സി.എഫ്. ലാമ്പുകൾ, കടലാസ്, പേപ്പർകപ്പ്, ചെരിപ്പുകൾ, ബാഗുകൾ, തുണികൾ, കീടനാശിനിയുടെ പാത്രം, പെയിന്റ് പാത്രം, പ്ലാസ്റ്റിക്‌ബാഗ്, പച്ചക്കറി മാലിന്യം, കാർഡ്ബോർഡ് പാക്കിംഗ്, പ്ലാസ്റ്റിക്ക്കപ്പ്, മൊബൈൽ ഫോൺ ബാറ്ററി, പ്ലാസ്റ്റിക് കുപ്പികൾ, സ്ഫടികക്കുപ്പികൾ, ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ്, മത്സ്യമാംസാവശിഷ്ടങ്ങൾ.
ഇവയെ ചിത്രത്തിൽ നല്കിയിട്ടുള്ള അനുയോജ്യമായ ബിന്നുകളിൽ നിക്ഷേപിക്കാൻ സഹായകമായ രീതിയിൽ തരംതിരിച്ച് ഒരു പട്ടിക തയ്യാറാക്കൂ.
ജൈവമാലിന്യം | അജൈവമാലിന്യം | അപകടകരമായ മാലിന്യം |
---|---|---|
• ഭക്ഷണാവശിഷ്ടങ്ങൾ • പേപ്പർ • പേപ്പർകപ്പ് • പച്ചക്കറി മാലിന്യം • കാർഡ്ബോർഡ് പാക്കിംഗ് • മത്സ്യമാംസാവശിഷ്ടങ്ങൾ | • ബൾബുകൾ • ചെരിപ്പുകൾ • ബാഗുകൾ • തുണികൾ • പെയിന്റ് പാത്രം • പ്ലാസ്റ്റിക്‌ബാഗ് • പ്ലാസ്റ്റിക്ക്കപ്പ് • പ്ലാസ്റ്റിക് കുപ്പികൾ • സ്ഫടികക്കുപ്പികൾ • ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് | • സി.എഫ്. ലാമ്പുകൾ • കീടനാശിനിയുടെ പാത്രം • മൊബൈൽ ഫോൺ ബാറ്ററി |
♦ എന്താണ് ഉറവിടമാലിന്യ സംസ്കരണം?
• മാലിന്യങ്ങളെ അവ ഉണ്ടാകുന്ന സ്ഥലത്തുതന്നെ സംസ്കരിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. ഇത് ഉറവിടമാലിന്യ സംസ്കരണം എന്നറിയപ്പെടുന്നു.
• മാലിന്യങ്ങളെ ഉറവിടത്തിൽത്തന്നെ തരംതിരിക്കുക എന്നതാണ് ഇതിന്റെ ആദ്യഘട്ടം
• തരംതിരിച്ച മാലിന്യങ്ങളിൽ ചിലത് ജൈവവളം നിർമ്മിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും
♦ ജൈവവളങ്ങൾ
ജൈവമാലിന്യങ്ങളെ സൂക്ഷ്മാണുക്കളുടെ സഹായത്തോടെ ചെറുരാസ സംയുക്തങ്ങളായി വിഘടിപ്പിക്കാൻ കഴിയും. ഇവ ജീർണ്ണിച്ചുണ്ടാകുന്ന നൈട്രേറ്റ്, ഫോസ്ഫേറ്റ്, സൾഫേറ്റ് എന്നിവ സസ്യങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണ്. അതിനാൽ ഇവയെ വളമായി ഉപയോഗിക്കാൻ കഴിയുന്നു.
♦ ഗാർഹികതലത്തിൽ ജൈവമാലിന്യ സംസ്കരണത്തിന് പ്രധാനമായും മൂന്നു രീതികളാണ് ഉള്ളത്. അവ ഏതെല്ലാം?
• മണ്ണിര കമ്പോസ്റ്റിങ്
• വായുസമ്പർക്ക് കമ്പോസ്റ്റിങ്
• ജൈവവാതക (Biogas) നിർമ്മാണം
♦ വെർമി കമ്പോസ്റ്റിങ് നടത്താൻ ഉപയോഗിക്കുന്ന പ്രധാന ജീവികൾ ഏതാണ് ?
മണ്ണിര
♦ മണ്ണിരകമ്പോസ്റ്റ്
മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ് മണ്ണിരകമ്പോസ്റ്റ്. ഇതൊരു മാലിന്യനിർമ്മാർജനരീതി കൂടിയാണ്. പ്ലാസ്റ്റിക് പാത്രം, വലിയ ചട്ടി, സിമന്റ് കൊണ്ടുണ്ടാക്കിയ ടാങ്ക് എന്നിവ മണ്ണിരകമ്പോസ്റ്റിംഗ് നടത്തുന്നതിന് ഉപയോഗിക്കുന്നു. മണ്ണിര ജൈവാംശങ്ങൾ സ്വീകരിക്കുകയും അതിന്റെ വിസർജ്യം വളമായി മാറുകയും ചെയ്യുന്നു. മണ്ണിര കമ്പോസ്റ്റിങ് വഴി ലഭിക്കുന്ന വളം മറ്റ് കമ്പോസ്റ്റ് വളത്തെക്കാൾ മികച്ചതാണ്.
♦ വായുസമ്പർക്ക് കമ്പോസ്റ്റിങ്
ജൈവസംസ്കരണത്തിന് ഉതകുന്നവിധം പ്രത്യേകം രൂപകല്പന ചെയ്ത പാത്രങ്ങൾ തട്ടുകളായി അടുക്കിവച്ചിട്ടുള്ള സംവിധാനമാണ് ബയോകമ്പോസ്റ്റർ ബിൻ. ഇതിൽ മൂന്ന് പാത്രങ്ങൾ ഉണ്ടാകും. ഇതിൽ നടക്കുന്നത് വായുസമ്പർക്ക് കമ്പോസ്റ്റിംഗ് പ്രക്രിയയാണ്. വീടുകളിലെ മാലിന്യ നിർമാർജനത്തിനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണിത്.
♦ വായുസമ്പർക്ക കമ്പോസ്റ്റിങ് പ്രക്രിയയുടെ പ്രത്യേകതകൾ എന്തെല്ലാം ?
• ദുർഗന്ധം കുറവാണ്.
• വേഗത്തിൽ മാലിന്യങ്ങൾ പൊടിയാകുന്നു.
• ഉൽപ്പന്നം ഗുണമേന്മയുള്ളതാണ്.
• കൃത്യമായ വായുപ്രവാഹം ഉറപ്പാക്കുന്നു.
♦ ജൈവമാലിന്യസംസ്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്താണ് ?
പുനരുപയോഗത്തിന് അനുയോജ്യമായ ആവിഷ്ക്കാരങ്ങൾ നിർമ്മിക്കുക
♦ ജൈവവാതകനിർമ്മാണം (Biogas Production)
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. ഇതിൽ മാലിന്യസംസ്കരണം നടക്കുന്നതിനോടൊപ്പം പാചകവാതകം ഉൽപന്നമായി ലഭിക്കുകയും ചെയ്യുന്നു.
♦ കടലാസും കടലാസ് നിർമ്മിത ഉൽപന്നങ്ങളും പുനഃചംക്രമണത്തിനു വിധേയമാക്കാൻ കഴിയും. എന്നാൽ അജൈവമാലിന്യങ്ങൾ എല്ലാം ഒരുപോലെ സംസ്കരിക്കാൻ പ്രയാസം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
• മണ്ണിൽ അലിഞ്ഞു ചേരാൻ പ്രയാസം
• ഒരു ഉപകരണത്തിൽ ഒന്നിലധികം നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നത്
• ജീവന് ഭീഷണി ആയിട്ടുള്ള രാസവസ്തുക്കൾ
• സംസ്കരിക്കുന്നതിനുള്ള വർധിച്ച ചെലവ്
♦ ബയോഗ്യാസ് പ്ലാന്റിന്റെ ഗുണമേന്മകൾ എഴുതുക.
• ബയോഗ്യാസ് പ്ലാന്റ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നു.
• ബയോഗ്യാസ് പ്ലാന്റ് ഉപയോഗിക്കുന്നത് മണ്ണിലും ജലത്തിലും വായുവിലും മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു.
• ബയോഗ്യാസ് പ്ലാന്റ് ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നു.
• ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ജൈവവളം മണ്ണിന്റെ പോഷകഗുണം വർദ്ധിപ്പിക്കുന്നു.
♦ വെർമി കമ്പോസ്റ്റിങ് കൊണ്ടുള്ള ഗുണങ്ങൾ പട്ടികപ്പെടുത്തുക.
• മണ്ണിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു.
• സസ്യവളർച്ചക്ക് ഉത്തമം.
• പരിസ്ഥിതി സംരക്ഷണം.
• രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാം.
• മണ്ണിലെ ജൈവജീവികൾ വർദ്ധിക്കുന്നു.
• സൗജന്യവും ചിലവുകുറഞ്ഞതുമായ വളം.
♦ കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനവും വിതരണവും തടയുന്നതിന്റെ കാരണം എന്തായിരിക്കും?
കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പുനഃചംക്രമണത്തിനു വിധേയമാക്കാൻ കഴിയില്ല. അതുകൊണ്ടാണ് കനം വളരെ കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനവും വിതരണവും തടയുന്നത്.
♦ 3R's എന്ന് കേട്ടിട്ടില്ലേ? ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
• ഉപയോഗം കുറയ്ക്കുക - Reduce
• പുനരുപയോഗം വർധിപ്പിക്കുക - Reuse
• പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കുക - Recycle
അജൈവമാലിന്യങ്ങളുടെ അളവിൽ കുറവുവരുത്തുന്നതിനായി ലോകമാകെ സ്വീകരിച്ചിട്ടുള്ള തന്ത്രമാണിത്.
R- Reduce (ഉപയോഗം പരമാവധി കുറക്കേണ്ടവ) |
R- Reuse (Reusable) (പുനരുപയോഗിക്കേണ്ടവ, കൂടിയ ഗ്രേഡ് ഉള്ളവമാത്രം) |
R- Recycle (പുനഃചംക്രമണം ചെയ്യാവുന്നവ) |
---|---|---|
• പ്ലാസ്റ്റിക് കപ്പുകൾ | • പ്ലാസ്റ്റിക് സഞ്ചികൾ | • ലോഹനിർമ്മിത വസ്തുക്കൾ |
• പ്ലാസ്റ്റിക്, തെർമോക്കോൾ പ്ലേറ്റുകൾ | • പ്ലാസ്റ്റിക് ഭരണികൾ | • പ്ലാസ്റ്റിക് വസ്തുക്കൾ |
• മിനറൽ വാട്ടർ ബോട്ടിൽ | • പ്ലാസ്റ്റിക് പാത്രങ്ങൾ | • സ്ഫടികക്കുപ്പികൾ |
• പ്ലാസ്റ്റിക് കവറുകൾ | • പ്ലാസ്റ്റിക് കുപ്പികൾ | • പേപ്പർ |
♦ ഹരിത കർമ്മ സേന
അജൈവ മാലിന്യങ്ങളെ സംസ്‌കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ നമ്മുടെനാട്ടിൽ ഹരിത കർമ്മ സേന വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഹരിത കർമ്മ സേന നിർവഹിക്കുന്ന സേവനങ്ങൾ
• ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു.
• ഹരിത കർമ്മ സേന അംഗങ്ങൾ മാലിന്യം പുനരുപയോഗിക്കാവുന്നതും പുനരുപയോഗം ചെയ്യാത്തതുമായി വേർതിരിക്കുന്നു.
• കമ്പോസ്റ്റിംഗ് രീതി സ്വീകരിക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും മാസത്തിലൊരിക്കൽ അസംസ്കൃത വസ്തുക്കൾ എത്തിക്കുക.
• ഹരിത കർമ്മ സേന അംഗങ്ങൾ മാലിന്യം വേർതിരിക്കുക, പുനരുപയോഗം ചെയ്യൽ, മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നു.
♦ ബയോകമ്പോസ്റ്റ് ഉപയോഗിച്ച് ലഭിക്കുന്ന വളത്തിന്റെ ഗുണം എന്താണ് ?
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നു
♦ ബയോകമ്പോസ്റ്റ് നിമ്മാണത്തിൽ ഉപയോഗിക്കുന്ന മൈക്രോഓർഗാനിസങ്ങൾ ഏതാണ് ?
ബാക്ടീരിയ, ഫംഗസ്
♦ ബയോകമ്പോസ്റ്റ് നിമ്മാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന മാലിന്യങ്ങൾ ഏതാണ് ?
പച്ചക്കറി മാലിന്യങ്ങൾ
വിലയിരുത്താം
1. താഴെക്കൊടുത്തിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിക്കൂ. ഓരോ സന്ദർഭത്തിലും വായു മലിനപ്പെടുന്നത് എങ്ങനെയെന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
സന്ദർഭം | വായു മലിനമാകുന്ന രീതി | ഉണ്ടാകുന്ന പ്രശ്നങ്ങൾ |
---|---|---|
• നിർമ്മാണ പ്രവർത്തനങ്ങൾ | • പൊടിപടലങ്ങൾ ഉണ്ടാകുന്നു | • ശ്വസന പ്രശ്നങ്ങൾ |
• കെട്ടിടം പൊളിക്കൽ | • വലിയ അളവിലുള്ള പൊടിപടലങ്ങളും, കെട്ടിട അവശിഷ്ടങ്ങളും | • ശ്വസന പ്രശ്നങ്ങൾ |
• ഡീസൽ എഞ്ചിൻ്റെ പ്രവർത്തനം | • പുക പുറന്തള്ളുന്നു | • ആരോഗ്യ പ്രശ്നങ്ങൾ • ആഗോള താപനം |
• ഫാക്ടറിയുടെ പുകക്കുഴൽ | • പുക പുറന്തള്ളുന്നു | • ആസിഡ് മഴ |
• വാഹനങ്ങളുടെ പെരുപ്പം | • ഹാനികരമായ വാതകങ്ങളുടെ പുറന്തള്ളൽ | • കാലാവസ്ഥാ വ്യതിയാനം • ആഗോള താപനം |
3. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
a. കനംകുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിച്ചു കളയണം.
b. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യണം.
c. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി പുനരുപയോഗിക്കണം.
d. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
ശരിയായ പ്രസ്താവനകൾ:
b. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യണം.
c. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി പുനരുപയോഗിക്കണം.
d. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
4. സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കാൻ സ്വീകരിക്കാവുന്ന ശുദ്ധീകരണ മാർഗം ഏത് ?
a) അരിക്കൽ
b) ക്ലോറിനേഷൻ
c) ഡിസ്റ്റിലേഷൻ
d) അടിയിക്കൽ
ഉത്തരം: c) ഡിസ്റ്റിലേഷൻ
👉 Basic Science TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments