Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 10 വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 സോഷ്യൽ സയൻസ് - വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 10 Wonders in the Sky and Splendours on the Earth - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 5: സോഷ്യൽ സയൻസ് - അധ്യായം 10: വിണ്ണിലെ വിസ്മയങ്ങളും മണ്ണിലെ വിശേഷങ്ങളും - ചോദ്യോത്തരങ്ങൾ
♦ രാത്രിയിലെ മനോഹരമായ ആകാശക്കാഴ്ചകൾ പകൽ നമുക്ക് ദൃശ്യമാകാത്തത് എന്തുകൊണ്ട്?
സൂര്യന്റെ സാന്നിധ്യമാണ് ഇതിന് കാരണം
♦ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം?
സൂര്യൻ
♦ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ വളരെ ചെറുതായി കാണുന്നില്ലേ. എന്തുകൊണ്ട്?
ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നത്.
♦ നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
• സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.
• നക്ഷത്രങ്ങൾ വലിയ അളവിൽ താപവും പ്രകാശവും പുറത്തുവിടുന്നു.
• സൂര്യൻ ഒരു നക്ഷത്രമാണ്. സൂര്യനേക്കാൾ വലിപ്പമുളള മറ്റനേകം നക്ഷത്രങ്ങളുമുണ്ട്.
♦ എന്താണ് ഗാലക്സികൾ (Galaxies)?
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് ഗാലക്സികൾ
♦ എന്താണ് ഗ്രഹങ്ങൾ?
• സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ.
• ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല. • സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്.
• ഭൂമി ഒരു ഗ്രഹമാണ്.
♦ സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾ ഏതെല്ലാമെന്നും അവ ഓരോന്നിന്റെയും പ്രത്യേകതകൾ എന്തെല്ലാമെന്നും പട്ടികപെടുത്തുക.
ഗ്രഹങ്ങളെ കൂടാതെ കുള്ളൻഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും സൂര്യനെ വലംവയ്ക്കുന്നുണ്ട്
♦ എന്താണ് സൗരയൂഥം?
• സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് സൗരയൂഥം.
• സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്.
♦ എന്താണ് ക്ഷീരപഥം അഥവാ ആകാശഗംഗ (Milky Way)?
• സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ ആകാശഗംഗ.
• ഇതിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്.
♦ എന്താണ് പ്രപഞ്ചം (Universe)?
കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്നതാണ് പ്രപഞ്ചം.
♦ എന്താണ് ഉപഗ്രഹങ്ങൾ (Satellites)?
• ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ.
• ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ.
♦ ഗ്രഹങ്ങളുടെ സഞ്ചാരപാതയായുടെ പ്രത്യേകത എന്താണ് ?
• സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാതയാണ് അവയുടെ ഭ്രമണപഥം.
• ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്.
♦ ഗ്രഹങ്ങൾ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുന്നതെന്തുകൊണ്ട്?
• ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് ഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലമാണ്. • സൂര്യനെ വലംവയ്ക്കുന്നതോടൊപ്പം ഗ്രഹങ്ങളെല്ലാം അവയുടെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു.
♦ ഭൂമിയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
• സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി.
• ഭൂമിയ്ക്ക് സവിശേഷമായ ഒരു ഗോളാകൃതിയാണുളളത്.
• ധ്രുവങ്ങൾ അല്പം പരന്നതും ഭൂമധ്യരേഖാഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണിത്. ഈ ആകൃതിയാണ് ജിയോയിഡ് (Geoid).
• ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% ജലമാണ്
• ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നു
• ഭൂമിയുടെ അന്തരീക്ഷം ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നു
• ചൂടിനെയും തണുപ്പിനെയും ക്രമീകരിച്ച് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം നിർണ്ണായകമായ പങ്കുവഹിക്കുന്നു.
♦ ജിയോയിഡ് എന്ന പദത്തിന്റെ അർഥം എന്താണ് ?
ഭൂമിയുടെ ആകൃതി
♦ ബഹിരാകാശത്തുനിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഈ ചിത്രങ്ങളിൽ ഭൂമി ഒരു നീലഗോളമായല്ലേ കാണപ്പെടുന്നത്? എന്തുകൊണ്ടാണിങ്ങനെ?
ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% ജലമായതിനാലാണ് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നത്.
♦ ഭൂമിയുടെ മാതൃകയായ ഗ്ലോബിൽ ഏത് നിറമാണ് കൂടുതൽ കാണപ്പെടുന്നത്?
നീല
♦ എന്താണ് അന്തരീക്ഷം? ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം വഹിക്കുന്ന പങ്കിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൂ.
• ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം.
• ഭൂമിയുടെ അന്തരീക്ഷമാണ് ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യ സ്തമാക്കുന്ന സവിശേഷത.
• വാതകങ്ങൾ, പൊടിപടലങ്ങൾ, ജലാംശം എന്നിവ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുണ്ട്.
• ഭൂമിയിൽ ചൂടിനെയും തണുപ്പിനെയും ക്രമീകരിച്ച് ജീവൻ നിലനിർത്തുന്നതിൽ അന്തരീക്ഷം നിർണ്ണായകമായ പങ്കുവഹിക്കുന്നു.
♦ ഗ്ലോബ് നിരീക്ഷിച്ച് കാനഡയുടെയും ഇന്ത്യയുടെയും സ്ഥാനം കണ്ടെത്തൂ. എന്തുകൊണ്ടായിരിക്കാം ഈ രണ്ട് സ്ഥലങ്ങളിൽ ഒരിടത്ത് പകലും മറ്റൊരിടത്ത് രാത്രിയുമായിരിക്കുന്നത്?
• ഭൂമിക്ക് ഗോളാകൃതി ആയതിനാൽ ഭൂമിയുടെ ഒരു പകുതിയിൽ മാത്രമേ ഒരു സമയത്ത് സൂര്യപ്രകാശം ലഭിക്കുന്നുള്ളു. മറ്റേ പകുതിയിൽ ഇരുട്ടാണ് അനുഭവപ്പെടുന്നത്.
• സൂര്യന് അഭിമുഖമായി വരുന്ന ഭൂമിയുടെ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അവിടെ പകൽ അനുഭവപ്പെടുന്നു. മറുഭാഗത്ത് സൂര്യപ്രകാശം എത്താത്തതിനാൽ രാത്രിയായിരിക്കും.
♦ ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഭൂമിയുടെ ഭ്രമണം മൂലമാണ് ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത്
♦ എന്താണ് ഭ്രമണം (Rotation)?
• ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ഭ്രമണം.
• ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ് സമയം ആവശ്യമാണ്. ഇതാണ് ഒരു ദിവസം.
♦ സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. അതിനാലാണ് സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
♦ എന്താണ് പരിക്രമണം (Revolution)?
• ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഇതാണ് പരിക്രമണം.
• ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക് 365 ¼ ദിവസം വേണം. ഇതിനെ ഒരു വർഷമായി കണക്കാക്കുന്നു.
♦ പരിക്രമണത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായാണ് വ്യത്യസ്ത ഋതുക്കൾ (Seasons) അനുഭവപ്പെടുന്നത്.
♦ വർഷം മുഴുവൻ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് ?
• മഴ
• ചൂട്
• വരൾച്ച
• തണുപ്പ്
• പൂത്തുലഞ്ഞ് നിൽക്കുന്ന മരങ്ങൾ
• മരങ്ങൾ ഇലപൊഴിക്കുന്നത്.
♦ താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാം കാലങ്ങളെയാണ് സൂചിപ്പിക്കുന്നത്?
• മഞ്ഞുകാലം
• വേനൽക്കാലം
♦ വ്യത്യസ്തകാലങ്ങളിൽ നിങ്ങളുടെ ചുറ്റുപാടും കാണുന്ന കാഴ്ചകൾ എന്തെല്ലാം?
വേനൽക്കാലം | മഴക്കാലം | മഞ്ഞുകാലം |
---|---|---|
• ജലാശയങ്ങൾ വറ്റുന്നു | • പുഴകൾ നിറഞ്ഞൊഴുകുന്നു | • ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച |
• അന്തരീക്ഷ താപനില വർദ്ധിക്കുന്നു | • കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും | • നിങ്ങളുടെ The atmosphere become cooler |
• ജലക്ഷാമം ചില സ്ഥലങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്നു | • മഴ ചെടികൾക്കും മരങ്ങൾക്കും പുതുജീവൻ പകരുന്നു. | • ചില മരങ്ങൾ ഇലകൾ പൊഴിക്കുന്നു |
♦ ഋതുഭേദങ്ങൾക്ക് കാരണങ്ങൾ എന്തൊക്കെയാണ്?
ഭൂമിയുടെ പരിക്രമണവും ഭൂമിയിൽ ലഭിക്കുന്ന സൗരോർജത്തിന്റെ ഏറ്റക്കുറച്ചിലുകളുമാണ് ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്.
♦ ഭൂമിയുടെ രണ്ട് പ്രധാന ചലനങ്ങളായ ഭ്രമണവും പരിക്രമണവും അടിസ്ഥാനമാക്കി ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി (Weather). നിശ്ചിത സമയത്തെ അന്തരീക്ഷത്തിലെ ഈർപ്പം, ചൂട്, മഴ, കാറ്റ്, മേഘം തുടങ്ങിയവ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്നു.
♦ കാലാവസ്ഥ (Climate) എന്നാലെന്ത്?
ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയാണ് കാലാവസ്ഥ (Climate).
♦ കൃത്യവും ശാസ്ത്രീയവുമായ ദിനാന്തരീക്ഷ മുന്നറിയിപ്പുകൾ നിത്യജീവിതത്തിൽ എത്രത്തോളം സഹായകമാണ്?
• മുൻകൂട്ടി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാം
• മുൻകരുതലുകൾ എടുക്കാം
• അപകടസാധ്യതകൾ കുറയ്ക്കാം
♦ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാടിന്റെ "പാതിരാസൂര്യന്റെ നാട്ടിൽ' എന്ന കൃതിയിൽ മഞ്ഞുമൂടിയ പ്രദേശത്തെ ജനജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തിൽ നിങ്ങൾ വായിച്ചത്. എന്തൊക്കെ പ്രത്യേകതകളാണ് ഈ പ്രദേശത്തിനുള്ളത്?
• വർഷത്തിൽ അധികകാലവും മഞ്ഞ് മൂടിക്കിടക്കുന്നു.
• ഹേമന്തകാലത്ത് നിലമെല്ലാം ധവളാഭമായ ഹിമത്താൽ മൂടിയിരിക്കും
• ആറുമാസക്കാലം നീണ്ട രാത്രി
• പകൽവെളിച്ചം ഒന്നോ രണ്ടോ മണിക്കൂർ മാത്രം
♦ "പാതിരാസൂര്യന്റെ സൂര്യൻ്റെ നാട്" എന്നറിയപ്പെടുന്ന രാജ്യം?
നോർവേ
♦ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെ സവിശേഷതകൾ എന്താണ് ?
• തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മിതമായ വസ്ത്രങ്ങളുമാണ് ഇവിടത്തെ ജനങ്ങൾ ധരിക്കുന്നത്.
• തദ്ദേശീയരായ ഇന്യുട്ട്, വളർത്തു നായകൾ വലിക്കുന്ന പരന്ന സ്ലെഡ്ജുകളിൽ സഞ്ചരിക്കുന്നത് സാധാരണ കാഴ്ചയാണ്.
• പന്നൽ, പായൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യസസ്യവർഗങ്ങൾ.
• തിമിംഗലം, മത്സ്യങ്ങൾ, ഹിമമൂങ്ങ, സീൽ, ഹിമക്കരടി തുടങ്ങിയവയാണ് പ്രധാന ജന്തുവർഗങ്ങൾ.
• വേട്ടയാടലും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.
♦ ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം ഏതാണ്?
വേട്ടയാടലും മീൻപിടുത്തവും
♦ ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന തദ്ദേശവാസികൾ ആരാണ്?
ഇന്യുട്ട് അഥവാ എസ്കിമോസ്
♦ ഇന്യുട്ട് അഥവാ എസ്കിമോസ് മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിക്കുന്ന വീടുകൾ.
ഇഗ്ലൂ
♦ ഉഷ്ണമേഖലാ മരുഭൂമികളുടെ പൊതുവായ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
ഉഷ്ണമേഖലാ മരുഭൂമികളിൽ പകൽ താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണ്. മഴ തീരെ കുറവായ ഈ പ്രദേശങ്ങളിൽ ഉയർന്ന താപവും വരണ്ടകാറ്റും ജലദൗർലഭ്യവും അനുഭവപ്പെടുന്നു.
♦ മരുഭൂമി പ്രദേശത്തിന്റെ മറ്റ് സവിശേഷതകൾ എഴുതി ചാർട്ട് പൂർത്തിയാക്കുക (പാഠപുസ്തക പേജ്: 173).
• മണൽക്കൂനകൾ
• രാത്രി താപം കുറവ്
• വിശാലമായ മണൽപ്പരപ്പ്
• തുടർച്ചയായ വരൾച്ചയും മണൽക്കാറ്റും
• മഴ തീരെക്കുറവ്
• പകൽ താപം വളരെ കൂടുതൽ
♦ എങ്ങനെയാണ് കാലാവസ്ഥ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത്?
ഒരു പ്രദേശത്തെ കൃഷി, തൊഴിൽ, ആഹാരം, വസ്ത്രധാരണരീതി, വീട് നിർമാണം, ആഘോഷങ്ങൾ, തുടങ്ങിയവയെല്ലാം അവിടത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്
♦ എലിസബത്ത് വത്ത്റ്റി ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രധാന വിഷയം എന്തായിരുന്നു?
കാലാവസ്ഥാ വ്യതിയാനം
♦ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം നമുക്ക് എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുന്നത് ?
അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാ വ്യതിയാനമായി കണക്കാക്കുന്നത്. കാലാവസ്ഥാ മാറ്റം ഭൂമിയിൽ സാവധാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കാലാവസ്ഥയിൽ നേരിയതോതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലും പ്രകൃതിയെ സാരമായി ബാധിക്കുന്നു.
♦ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?
• ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം
• വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ
• അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും അവയുടെ വലിച്ചെറിയാലും
• ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങൾ
• കൃഷിയിടങ്ങളിലെ അശാസ്ത്രീയമായ രാസവളപ്രയോഗവും കീടനാശിനിപ്രയോഗവും
• വനനശീകരണം
♦ ചിത്രങ്ങൾ നിരീക്ഷിക്കു. കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളാണ് ചിത്രങ്ങളിൽ നൽകിയിട്ടുള്ളത്. ഏതൊക്കെയാണവ?
• കാട്ടുതീ
• വരൾച്ച
• ചുഴലിക്കാറ്റ്
• വെള്ളപ്പൊക്കം
♦ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
• ആഗോള താപനില ഉയരുന്നു
• സമുദ്രനിരപ്പിലെ ഉയർച്ചയും സുനാമി ദുരന്തങ്ങളും
• കാലം തെറ്റിയ മഴയും, മഴയുടെ തോതിലുള്ള ഏറ്റക്കുറച്ചിലും
• വരൾച്ച
• ധ്രുവീപ്രദേശങ്ങളിലെ മഞ്ഞുരുകൽ
♦ മനുഷ്യരുടെ അശാസ്ത്രീയ പല പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകാറുണ്ട്. അവ ഏതെല്ലാമെന്ന് ചിത്രത്തിൽ നിന്ന് കണ്ടെത്തി എഴുതൂ.
• അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗവും അവയുടെ വലിച്ചെറിയാലും
• ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങൾ
• കൃഷിയിടങ്ങളിലെ അശാസ്ത്രീയമായ രാസവളപ്രയോഗവും കീടനാശിനിപ്രയോഗവും
• വനനശീകരണം
♦ ഹരിതകേരളം മിഷൻ
മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷൻ. ഹരിത കർമ്മസേന, പച്ചത്തുരുത്ത് തുടങ്ങിയവ ഹരിതകേരളം മിഷന്റെ ശ്രദ്ധേയമായ കർമ്മപരിപാടികളാണ്.
♦ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പാരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം?
• അന്തരീക്ഷ മലിനീകരണം കുറയ്ക്കുക
• വനനശീകരണം തടയുക
• പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക
• ജൈവ വളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക
• പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുക
• ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം പാലിക്കുക
• പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ, തുണി, ചണം എന്നിവ കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കുക.
• മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക
👉 Std 5 New Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments