Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 08 ആകാശവിസ്‌മയങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 7 Basic Science (Malayalam Medium) Wonders of Sky | Text Books Solution Basic Science (English Medium) Chapter 08 ആകാശവിസ്‌മയങ്ങൾ - Teaching Manual | Teachers Handbook
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 7 അടിസ്ഥാന ശാസ്ത്രം: Chapter 08 ആകാശവിസ്‌മയങ്ങൾ - ചോദ്യോത്തരങ്ങൾ
♦ ചിത്രം നിരീക്ഷിക്കൂ.
നിഴലിന് നീളം കൂടും, പടിഞ്ഞാറ് ദിശയിലേക്കായിരിക്കും നിഴൽ വ്യാപിക്കുക
● ഈ മരത്തിന്റെ നിഴൽ വൈകുന്നേരം ഏത് ദിശയിലായിരിക്കും?
നിഴലിന് നീളം കൂടും, കിഴക്ക് ദിശയിലേക്കായിരിക്കും നിഴൽ വ്യാപിക്കുക
● നിഴലിന് ഉച്ചയ്ക്ക് എന്തുമാറ്റമാണ് ഉണ്ടാകുന്നത്?
നിഴലിന് നീളം കുറയും, മരച്ചുവട്ടിലാകും നിഴൽ കാണപ്പെടുക
♦ ഒരു വസ്തുവിന് എപ്പോഴും ഒരേ ആകൃതിയിലുള്ള നിഴലാണോ ഉണ്ടാകുന്നത്? ഒരു ലഘു പരീക്ഷണം ചെയ്തുനോക്കാം
സാമഗ്രികൾ: പേന, ക്രിക്കറ്റ് ബോൾ, ചില്ല്, ഇൻസ്ട്രമെന്റ് ബോക്സ്, പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്, ഫുട്ബോൾ.
ഓരോ വസ്തുവും ചുമരിനുനേരെ പലരീതിയിൽ പിടിച്ച് അവയിലേക്ക് ടോർച്ച് പ്രകാശിപ്പിക്കൂ. നിരീക്ഷണം പട്ടികയിൽ രേഖപ്പെടുത്തൂ.
വസ്തു | നിഴലിന്റെ രൂപം |
---|---|
• പേന | • രൂപം മാറുന്നുണ്ട് |
• ഫുട്ബോൾ. | • രൂപം മാറുന്നില്ല |
• ക്രിക്കറ്റ് ബോൾ | • രൂപം മാറുന്നില്ല |
• ചില്ല് | • നിഴൽ രൂപപ്പെടുന്നില്ല |
• ഇൻസ്ട്രമെന്റ് ബോക്സ് | • രൂപം മാറുന്നുണ്ട് |
• പ്ലേറ്റ് | • രൂപം മാറുന്നുണ്ട് |
• സ്റ്റീൽ ഗ്ലാസ് | • രൂപം മാറുന്നുണ്ട് |
● എല്ലാ വസ്തുക്കളും നിഴൽ ഉണ്ടാക്കുന്നുണ്ടോ?
ഇല്ല, അതാര്യവസ്തുക്കൾ മാത്രമാണ് നിഴൽ സൃഷ്ടിക്കുക.
● നിഴൽ രൂപപ്പെടുന്നത് പ്രകാശസ്രോതസ്സിന്റെ ഏതു വശത്താണ്?
പ്രകാശസ്രോതസ്സിന്റെ എതിർദിശയിലാകും നിഴൽ രൂപപ്പെടുക.
● എപ്പോഴും ഒരേ ആകൃതിയിലുള്ള നിഴൽ രൂപപ്പെട്ടത് ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ചപ്പോഴാണ്?
• ഫുട്ബോൾ, ക്രിക്കറ്റ് ബോൾ
• ഗോളാകൃതിയിലുള്ള വസ്തുക്കൾ എപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് ഉണ്ടാക്കുന്നത്.
♦ ഭൂമിയുടെ നിഴലിന്റെ ആകൃതി എന്താണ്?
കോൺ ഐസ്ക്രീം കപ്പ് പോലെ
♦ ഭൂമിയുടെ നിഴലുമായി ബന്ധപ്പെട്ട് നിങ്ങൾ മനസ്സിലാക്കിയ വസ്തുതകൾ എന്തൊക്കെയാണ്?
• ഭൂമി ഒരു അതാര്യവസ്തു ആയതിനാൽ നിഴൽ രൂപപ്പെടുന്നു.
• സൂര്യന് എതിർദിശയിലായിരിക്കും എപ്പോഴും ഭൂമിയുടെ നിഴൽ രൂപപ്പെടുന്നത്. • അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴൽ ചെറുതായി ചെറുതായി ഇല്ലാതാകുന്നു
♦ ഭൂമിയുടെ നിഴൽ രൂപപ്പെടുന്ന ഭാഗത്ത് പകലായിരിക്കുമോ രാത്രിയായിരിക്കുമോ?
• രാത്രിയായിരിക്കും
• ഒരു ആകാശഗോളത്തിൽ പ്രകാശം പതിയുന്ന ഭാഗത്ത് പകലും നിഴൽ ഉണ്ടാകുന്ന ഭാഗത്ത് രാത്രിയും അനുഭവപ്പെടുന്നു.
♦ എല്ലാ ആകാശഗോളങ്ങളുടെയും നിഴലിന്റെ വലിപ്പം ഒരു പോലെയാണോ? ആകാശഗോളങ്ങളുടെ വലിപ്പവ്യത്യാസം അനുസരിച്ച് അവയുടെ നിഴലിന്റെ വലിപ്പത്തിനും വ്യത്യാസം ഉണ്ടാകുന്നു.
♦ ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരാൻ സാധ്യതയുള്ള സ്ഥാനം താഴെ പറയുന്നവയിൽ ഏതാണ്?
♦ താഴെക്കൊടുത്തിട്ടുള്ള ചിത്രത്തിൽ സൂര്യൻ, ഭൂമി എന്നീ ആകാശഗോളങ്ങളും ചന്ദ്രന്റെ പരിക്രമണ പാതയുമാണുള്ളത്. ചന്ദ്രൻ ഭൂമിക്കുചുറ്റും പരിക്രമണം ചെയ്യുന്ന പാതയിലെ വിവിധ സ്ഥാനങ്ങളാണ് B, C, D എന്നിവ.
ഉത്തരം: ബി
● ഏത് സ്ഥാനത്ത് എത്തുമ്പോഴാണ് ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ വരുന്നത്?
ഉത്തരം: സി
● ചന്ദ്രൻ ഭൂമിയുടെ നിഴലിൽനിന്ന് പൂർണ്ണമായും പുറത്തെത്തുന്ന സ്ഥാനം ഏത്?
ഉത്തരം: ഡി
♦ എന്താണ് ചന്ദ്രഗ്രഹണം (Lunar Eclipse)?
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചില സമയങ്ങളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരുന്നു. ഈ സമയം ഭൂമിയുടെ നിഴലിലായിരിക്കും ചന്ദ്രൻ. ഇതാണ് ചന്ദ്രഗ്രഹണം.
♦ എന്താണ് സൂര്യഗ്രഹണം (Solar Eclipse)
ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചന്ദ്രൻ അപൂർവമായി ഭൂമിക്കും സൂര്യനും ഇടയിൽ നേർരേഖയിൽ വരുന്നു. ഈ സമയം ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുന്നു. ചന്ദ്രന്റെ നിഴൽ വീഴുന്ന പ്രദേശത്തുള്ളവർക്ക് ചന്ദ്രന്റെ മറവ് കാരണം സൂര്യനെ കാണാൻ സാധിക്കുകയില്ല. ഇതാണ് സൂര്യഗ്രഹണം. ചന്ദ്രന്റെ നിഴൽ വീഴുന്ന ഭൂപ്രദേശത്തുള്ളവർക്ക് മാത്രമാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്.
♦ വിവിധ സൂര്യഗ്രഹണങ്ങൾ
● പൂർണ്ണസൂര്യഗ്രഹണം
• ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും.
• സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയും
● വലയസൂര്യഗ്രഹണം
• സൂര്യന്റെ മധ്യഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടുന്നു
• സൂര്യന്റെ പുറംഭാഗം ഒരു വലയമായി കാണപ്പെടുന്നു
● ഭാഗികസൂര്യഗ്രഹണം
• ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു
• സൂര്യൻ്റെ ദൃശ്യഭാഗം ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്നു
♦ സൂര്യഗ്രഹണം എങ്ങനെയെല്ലാം സുരക്ഷിതമായി നിരീക്ഷിക്കാം.
• സൂര്യഗ്രഹണം സുരക്ഷിത മാർഗങ്ങളിലൂടെയല്ലാതെ നിരീക്ഷിക്കുന്നത് കണ്ണിന് ഹാനികരമാണ്.
• ഫിൽട്ടറുകൾ ഉപയോഗിച്ചും വിവിധ രീതിയിൽ സൂര്യരശ്മികൾ പ്രതിപതിപ്പിച്ചും മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.
• ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിൽ ഗുണമേന്മയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കാം.
• അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ഗ്ലിറ്റർ പേപ്പറുകൾ, സുരക്ഷിതമല്ലാത്ത എക്സ്-റേ ഫിലിമുകൾ എന്നിവ സൂര്യഗ്രഹണ നിരീക്ഷണത്തിന് ഉപയോഗിക്കരുത്.
♦ ചന്ദ്രൻ്റെ ശോഭയുടെ കാരണം എന്താണ്?
ചന്ദ്രോപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശം വിസരിതമായി പ്രതിപതിച്ച് ഭൂമിയിലെത്തുന്നതാണ് നാം രാത്രിയിൽ കാണുന്ന നിലാവ്.
♦ ഗോളാകൃതിയിലുള്ള ചന്ദ്രനെ എന്തുകൊണ്ടാണ് വിവിധ ദിവസങ്ങളിൽ വ്യത്യസ്ത ആകൃതിയിൽ കാണുന്നത്?
പരീക്ഷണം
ആവശ്യമായ സാമഗ്രികൾ: മൂന്ന് സ്മൈലിബോളുകൾ, കറുത്ത പെയിന്റ്
പരീക്ഷണരീതി: ബോക്സുകളിലെ കുറിപ്പുകൾ പരിശോധിച്ച് സ്മൈലിബോളുകളുടെ പകുതിഭാഗം കറുത്ത പെയിന്റടിക്കുക.
കറുത്ത പെയിന്റ് ചെയ്തഭാഗം സൂചിപ്പിക്കുന്നത് ചന്ദ്രന്റെ നിഴൽഭാഗവും പെയിന്റ് ചെയ്യാത്ത ഭാഗം സൂചിപ്പിക്കുന്നത് ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗവും ആണ്.
താഴെ ചിത്രത്തിൽ കാണുന്നവിധം ബോളുകൾ ക്ലാസിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുക.

A, C എന്നീ ബോളുകൾക്ക് മധ്യത്തിൽ കുട്ടി ഇരുന്ന് നിരീക്ഷിക്കണം.
നിരീക്ഷണം:
നിഴൽഭാഗം പൂർണ്ണമായും കുട്ടിക്ക് കാണാൻ സാധിക്കുന്നത് A എന്ന ബോളിലാണ്
പകുതി പ്രകാശഭാഗവും പകുതി നിഴൽഭാഗവും കാണുന്നത് B എന്ന ബോളിലാണ്.
പ്രകാശം പതിയുന്ന ഭാഗം പൂർണ്ണമായും കുട്ടിക്ക് കാണാൻ സാധിക്കുന്നത് C എന്ന ബോളിലാണ്.
നിഗമനം:
ചന്ദ്രന്റെ നിഴൽഭാഗം പൂർണ്ണമായും ഭൂമിക്കഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി (കറുത്തവാവ്). ഈ ദിവസം നമുക്ക് ചന്ദ്രനെ കാണാൻ സാധിക്കില്ല. ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണ്ണമായും ഭൂമിക്ക് അഭിമുഖമായി വരുന്നതാണ് പൗർണ്ണമി (വെളുത്ത വാവ്). ചന്ദ്രന്റെ പ്രകാശിത ഭാഗത്തിന്റെ പകുതിയും നിഴൽഭാഗത്തിന്റെ പകുതിയും ഭൂമിക്കഭിമുഖമായി വരുമ്പോൾ കാണുന്നതാണ് അർധചന്ദ്രൻ.
● നിഴൽഭാഗം പൂർണ്ണമായും കുട്ടിക്ക് കാണാൻ സാധിക്കുന്നത് ഏത് ബോളിലാണ്?
ഉത്തരം: A
● പകുതി പ്രകാശഭാഗവും പകുതി നിഴൽഭാഗവും കാണുന്നത് ഏത് സ്ഥാനത്ത് വച്ച ബോളിലാണ്?
ഉത്തരം: B
● പ്രകാശം പതിയുന്ന ഭാഗം പൂർണ്ണമായും കുട്ടിക്ക് കാണാൻ സാധിക്കുന്നത് ഏത് ബോളിലാണ്.
ഉത്തരം: C
♦ അമാവാസി
ചന്ദ്രന്റെ നിഴൽഭാഗം പൂർണ്ണമായും ഭൂമിക്കഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി (കറുത്തവാവ്). ഈ ദിവസം നമുക്ക് ചന്ദ്രനെ കാണാൻ സാധിക്കില്ല.
♦ പൗർണ്ണമി
ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണ്ണമായും ഭൂമിക്ക് അഭിമുഖമായി വരുന്നതാണ് പൗർണ്ണമി (വെളുത്ത വാവ്).
♦ അർധചന്ദ്രൻ
ചന്ദ്രന്റെ പ്രകാശിത ഭാഗത്തിന്റെ പകുതിയും നിഴൽഭാഗത്തിന്റെ പകുതിയും ഭൂമിക്കഭിമുഖമായി വരുമ്പോൾ കാണുന്നതാണ് അർധചന്ദ്രൻ.
♦ ചുവടെ തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ.അമാവാസി മുതൽ പൗർണ്ണമിവരെയും പൗർണ്ണമി മുതൽ അമാവാസിവരെയുമുള്ള ചന്ദ്രന്റെ പരിക്രമണം രണ്ട് ചിത്രങ്ങളിലായി നൽകിയിരിക്കുന്നു.
● ഏത് ചിത്രത്തിലാണ് ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് നോക്കുമ്പോൾ വർധിച്ചു വരുന്നതായി കാണുന്നത്?
ഉത്തരം: ചിത്രം A
● ഏതു ചിത്രത്തിലാണ് പ്രകാശിതഭാഗം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കുറഞ്ഞു വരുന്നതായി കാണുന്നത്?
ഉത്തരം: ചിത്രം B
♦ എന്താണ് ചന്ദ്രന്റെ വൃദ്ധിക്ഷയം?
• ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് കാണുന്നത് കറുത്തവാവ് മുതൽ വെളുത്തവാവ് വരെ കൂടി വരുന്നു. ഈ കാലയളവാണ് വൃദ്ധി അഥവാ വെളുത്തപക്ഷം.
• ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് വെളുത്തവാവ് മുതൽ കറുത്തവാവ് വരെ കുറഞ്ഞുവരുന്നു. ഈ കാലയളവാണ് ക്ഷയം അഥവാ കറുത്തപക്ഷം.
• ഭൂമിയെ പരിക്രമണം ചെയ്യുന്ന ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽ ഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസമാണ് വൃദ്ധിക്ഷയം.
♦ ചന്ദ്രന്റെ അമാവാസി ദിനവും പൗർണ്ണമി ദിനവും സൂചിപ്പിക്കാൻ എന്ത് അടയാളമാണ് കലണ്ടറിൽ ഉപയോഗിക്കാറുള്ളത്?
കലണ്ടറിൽ അമാവാസി രേഖപ്പെടുത്താൻ എന്ന ⚫അടയാളവും പൗർണ്ണമി അടയാളപ്പെടുത്താൻ〇 എന്ന അടയാളവുമാണ് ചേർക്കുന്നത്.
♦ നൽകിയിരിക്കുന്ന കലണ്ടർ നിരീക്ഷിക്കൂ. പൗർണ്ണമിയിൽനിന്ന് അമാവാസിവരെ എത്താൻ ചന്ദ്രന് എത്ര ദിവസം വേണം എന്ന് കലണ്ടർ നോക്കി കണ്ടെത്താമോ?
♦ അടുത്ത മാസത്തെ കലണ്ടർ കൂടി പരിശോധിക്കൂ. പൗർണ്ണമിയിൽനിന്ന് തൊട്ടടുത്ത അമാവാസിയിലേക്ക് എത്താൻ ചന്ദ്രന് എത്രദിവസം വേണം എന്ന് കലണ്ടർ നോക്കി
കണ്ടെത്താമോ?
♦ ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യാൻ ചന്ദ്രന് 27 ⅓ ദിവസമാണ് വേണ്ടത്. എന്നാൽ ഒരു അമാവാസിയിൽ നിന്ന് അടുത്ത അമാവാസിയിലെത്താൻ 30 ദിവസമെടുക്കുന്നു. എന്താണ് ഈ വ്യത്യാസത്തിന് കാരണം?
അമാവാസി മുതൽ അമാവാസി വരെ ഭൂമിക്ക് ഒരുതവണ സൂര്യനെ പരിക്രമണം ചെയ്യാൻ 365 ¼ ദിവസം വേണം. ചന്ദ്രൻ ഭൂമിയെ ഒരുതവണ പരിക്രമണം ചെയ്യുമ്പോൾ ഭൂമി ചന്ദ്രനുമൊത്ത് സൂര്യനുചുറ്റും പരിക്രമണ പാതയിൽ കുറച്ച് ദൂരം സഞ്ചരിച്ചിട്ടുണ്ടാവും. ഭൂമിക്കുണ്ടാകുന്ന ഈ സ്ഥാനമാറ്റം കാരണം ചന്ദ്രക്കലകൾ ആവർത്തിച്ചുകാണാൻ ചന്ദ്രന് അതേ പാതയിൽ കുറച്ചുകൂടി ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഇതിന് രണ്ടുദിവസത്തിലധികം സമയം വേണ്ടിവരും. അതുകൊണ്ടാണ് കറുത്തവാവു മുതൽ അടുത്ത കറുത്തവാവു വരെ 29 ½ ദിവസങ്ങൾ വരുന്നത്.
വിലയിരുത്താം
1. ചിത്രം നിരീക്ഷിക്കൂ. ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ്റെ പരിക്രമണ പാത പരിശോധിച്ച് താഴെക്കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കൂ:
3. ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായവ ടിക്ക് (✔) ചെയ്യുക. • സൂര്യപ്രകാശം പതിക്കുന്ന ചന്ദ്രന്റെ ഭാഗം ഭൂമിയിൽനിന്ന് പൂർണ്ണമായും കാണാൻ കഴിയുന്ന ദിവസമാണ് പൗർണ്ണമി. (✔)
• വൃദ്ധിയിലെ അർദ്ധചന്ദ്രൻ സൂര്യാസ്തമയസമയത്ത് തലയ്ക്കുമുകളിൽ ദൃശ്യമാകും. (✔) • ചന്ദ്രന്റെ പരിക്രമണ കാലയളവും വൃദ്ധിക്ഷയം ദൃശ്യമാകുന്ന കാലയളവും തുല്യമാണ്. (X)
• കറുത്തവാവ് ദിവസം മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ. (✔)
• വെളുത്തവാവ് ദിവസങ്ങളിൽ മാത്രമേ ചന്ദ്രഗ്രഹണം സംഭവിക്കൂ. (✔)
• എല്ലാ പൗർണ്ണമിദിവസങ്ങളിലും ചന്ദ്രഗ്രഹണം ഉണ്ടാകും.(X)
👉 Basic Science TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments