Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 11 നിയമവും സമൂഹവും - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 സോഷ്യൽ സയൻസ് - നിയമവും സമൂഹവും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 11 The Law and The Society - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 5: സോഷ്യൽ സയൻസ് - അധ്യായം 11: നിയമവും സമൂഹവും - ചോദ്യോത്തരങ്ങൾ
♦ കുട്ടുകാർ ചേർന്ന് 'കുളം കര' കളിക്കുന്ന ചിത്രമാണ് പാഠപുസ്തകം പേജ് 179 ൽ നൽകിയിരിക്കുന്നത്. ഈ കളി നിങ്ങൾ കളിച്ചിട്ടുണ്ടോ? എന്തൊക്കെയാണ് 'കുളം കര' കളിയുടെ വ്യവസ്ഥകൾ?
• വൃത്തത്തിന് പുറത്ത് ചുറ്റുമായി കുട്ടികൾ നിൽക്കണം.
• വൃത്തത്തിന് നടുവിൽ നിൽക്കുന്ന കുട്ടി കളി നിയന്ത്രിക്കണം.
• വൃത്തത്തിന്റെ ഉൾവശം കുളവും വൃത്തത്തിന് പുറംഭാഗം കരയുമായി സങ്കൽപ്പിക്കണം.
• വൃത്തത്തിന് നടുവിൽ കളി നിയന്ത്രിക്കുന്ന കുട്ടി 'കുളം കര' എന്ന് ആവർത്തിച്ച് പറയുന്നതിനനുസരിച്ച് കുളത്തിലേക്കും കരയിലേക്കും ചുറ്റും നിൽക്കുന്ന കുട്ടികൾ മാറിമാറി ചാടണം.
• ചില സന്ദർഭങ്ങളിൽ കളി നിയന്ത്രിക്കുന്ന കുട്ടി 'കുളം കര' എന്നത് മാറിമാറി പറയുന്നതിന് പകരം ഒരു വാക്ക് തന്നെ ആവർത്തിക്കും.
• ഈ സന്ദർഭത്തിൽ തെറ്റായി ചാടുന്ന കുട്ടികൾ പുറത്താകും.
• കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടിയെ വിജയിയായി പ്രഖ്യാപിക്കുന്നു.
♦ ഇതുപോലെ നമ്മുടെ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് ചില നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ്?
• സമയക്രമം പാലിക്കുക
• സ്‌കൂൾ യൂണിഫോം ധരിക്കുക
• ക്ലാസ്സിൽ അച്ചടക്കം പാലിക്കുക
• പഠനവുമായി ബന്ധപ്പെട്ട് അധ്യാപകർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക
♦ എന്താണ് നിയമം?
സമൂഹത്തിന്റെ നിലനില്പിനും സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടി ഏർപ്പെടുത്തുന്ന അംഗീകരിക്കപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് നിയമം.
♦ സമൂഹത്തിൽ നിയമങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• മനുഷ്യർ സാമൂഹികജീവികളാണ്.
• ഓരോ വ്യക്തിക്കും സമൂഹത്തിൽ മെച്ചപ്പെട്ട ജീവിതവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് നിയമങ്ങൾ അനിവാര്യമാണ്.
• സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയുളളതാണ് നിയമങ്ങൾ.
• ഒരു സാമൂഹികക്കൂട്ടായ്മയിൽ അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേൽ ചില വ്യവസ്ഥകളും നിയന്ത്രണങ്ങളും ആവശ്യമാണ്.
• വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതോടൊപ്പം പൊതുതാല്പര്യങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.
• ഇത്തരം സന്ദർഭങ്ങളിൽ സമൂഹത്തിന് ചില ചിട്ടകൾ ആവശ്യമായിവരുന്നു. ഈ ധർമ്മമാണ് നിയമങ്ങൾ നിർവഹിക്കുന്നത്.
♦ നിയമങ്ങൾ പാലിക്കപ്പെടാതിരുന്നാൽ സമൂഹത്തിൽ എന്താണ് സംഭവിക്കുക?
നിയമങ്ങൾ പാലിക്കപ്പെടാതിരുന്നാൽ സംഘർഷങ്ങളുണ്ടാകുന്നു. ഇത് സമൂഹത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. അതിനാൽ, നിയമലംഘനം ശിക്ഷാർഹമാണ്.
♦ നിയമങ്ങൾ പ്രധാനമായും രണ്ട് രീതിയിലാണ് രൂപപ്പെടുന്നത്. അവ ഏതെല്ലാമാണ്?
• സാമൂഹികവഴക്കങ്ങളിൽക്കൂടി രൂപപ്പെടുന്ന നിയമങ്ങൾ
• വ്യവസ്ഥാപിതമായ സംവിധാനങ്ങൾ വഴി രൂപപ്പെടുത്തുന്ന നിയമങ്ങൾ
♦ സാമൂഹികവഴക്കങ്ങളിൽക്കൂടി രൂപപ്പെടുന്ന നിയമങ്ങൾ
• പ്രാചീനസമൂഹത്തിൽ നിലനിന്നിരുന്ന നിയമങ്ങളെല്ലാം തന്നെ സാമൂഹിക വഴക്കങ്ങളിൽ നിന്ന് രൂപപ്പെട്ടവയാണ്.
• ഇവ പൊതുവെ കൃത്യമായി എഴുതപ്പെടാത്തവയായിരുന്നു.
• സാമൂഹികവഴക്കങ്ങളിൽക്കൂടിയും ആചാരങ്ങളിൽക്കൂടിയുമായിരുന്നു അവ നടപ്പിലാക്കിയിരുന്നത്.
♦ വ്യവസ്ഥാപിതമായ സംവിധാനങ്ങൾ വഴി രൂപപ്പെടുത്തുന്ന നിയമങ്ങൾ
• ആധുനിക കാലഘട്ടത്തിൽ ഓരോ ഗവൺമെന്റും നിയമനിർമ്മാണ സഭകൾ വഴിയാണ് രാഷ്ട്രത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നത്.
• ഗവൺമെന്റുകൾ മുൻകൈയെടുത്ത് നിർമ്മിക്കുന്ന നിയമങ്ങൾക്ക് പുറമെ ശക്തമായ പൊതുജനാഭിപ്രായത്തെ തുടർന്നും നിയമനിർമ്മാണസഭകൾ
നിയമങ്ങൾ നിർമ്മിക്കാറുണ്ട്.
• കോടതിവിധികളും വ്യാഖ്യാനങ്ങളും നിർദേശങ്ങളും പലപ്പോഴും പുതിയ നിയമങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്രകാരം കോടതി ഇടപെടലുകളിൽക്കൂടിയും നിയമങ്ങൾ രൂപപ്പെടാറുണ്ട്.
♦ നിത്യജീവിതത്തിൽ നമുക്ക് പരിചിതമായ നിയമങ്ങൾ ഏതൊക്കെയാണ്?
• ഗതാഗതനിയമങ്ങൾ
• വിദ്യാഭ്യാസ അവകാശനിയമം
• ബാലാവകാശനിയമം
• വിവരാവകാശ നിയമം
• മനുഷ്യാവകാശനിയമം
• പരിസ്ഥിതി സംരക്ഷണനിയമം
• ഉപഭോക്തൃസംരക്ഷണനിയമം
• സ്ത്രീധനനിരോധനനിയമം
• ഗാർഹിക പീഢനനിരോധനനിയമം
♦ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കണ്ടെത്തി എഴുതുക.
(2) കാൽനടയാത്ര പാടില്ല
(3) പാർക്കിംഗ് പാടില്ല
(4) അടുത്ത് സ്‌കൂൾ ഉണ്ട് ശ്രദ്ധിക്കണം
(5) റെയിൽവേഗേറ്റ്
(6) റോഡ് മുറിച്ചുകടക്കാം
(7) സീറ്റ്ബെൽറ്റ് ധരിക്കുക
(8) ഹോൺപാടില്ല
(9) ഹെൽമറ്റ് ധരിക്കുക
♦ റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യമെന്താണ്?
• റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങളാണ് റോഡ് സുരക്ഷാനിയമങ്ങൾ. • കാൽനടയാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
• ഗതാഗതനിയമങ്ങൾ അനുസരിക്കുന്നതിലൂടെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താൻ കഴിയുന്നു.
♦ കാൽനടയാത്രക്കാർക്കുളള സുരക്ഷാ നിർദേശങ്ങൾ
• നമ്മുടെ രാജ്യത്ത് വാഹനഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്. റോഡിന്റെ വലതുവശം ചേർന്നു നടന്നാൽ, എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കും. ഇടതുവശത്തുകൂടിയാണ് നടക്കുന്നതെങ്കിൽ പിന്നിലൂടെ വരുന്ന വാഹനങ്ങൾ നാം കാണില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
• റോഡിന്റെ വശത്ത് നടപ്പാത ഉണ്ടെങ്കിൽ അതിലൂടെ നടക്കുക. നടപ്പാതകളില്ലായെങ്കിൽ റോഡിന്റെ വലതുവശം ചേർന്നുമാത്രം നടക്കുക.
• രണ്ടുപേരിൽ കൂടുതൽ വശം ചേർന്നു നടക്കരുത്.
• കാൽ നടയാത്ര നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ കാൽനടയാത്ര പാടില്ല.
• മൊബൈൽ ഫോൺ, ഹെഡ്സെറ്റ് എന്നിവ ഉപയോഗിച്ചുകൊണ്ട്
റോഡിൽ കൂടി നടക്കരുത്.
• ആദ്യം വലതുവശത്തേക്കും പിന്നീട് ഇടതു വശത്തേക്കും നോക്കി വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം റോഡ് മുറിച്ചുകടക്കുക. സീബ്രാക്രോസിംഗുള്ള സ്ഥലങ്ങളിൽ അതിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക.
• സിഗ്നലുള്ള ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് കടന്നുപോകാനുള്ള
പച്ചവെളിച്ചം തെളിയുന്നതുവരെ കാത്തുനിൽക്കുക.
• കാൽനടയാത്രക്കാർക്കായി നിർമ്മിക്കപ്പെട്ടിരിക്കുന്ന മേല്പാലങ്ങൾ (Foot over Bridge), സ്കൈവാക്ക്, ഭൂഗർഭ പാതകൾ എന്നിവ ഉണ്ടെങ്കിൽ അവ ഉപയോഗിക്കുക.
♦ വിവരസാങ്കേതികവിദ്യാ നിയമം 2000
ഇന്റർനെറ്റ് ഗെയിമുകൾ, മൊബൈൽ ആപ്പുകൾ, ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച നിയമമാണ് 'വിവരസാങ്കേതികവിദ്യാ നിയമം 2000'. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയാണ് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
♦ നിങ്ങൾക്ക് പരിചിതമായ നിയമങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
നിയമങ്ങൾ | ഉദ്ദേശ്യങ്ങൾ |
---|---|
• വിവരാവകാശ നിയമം - (2005) | • പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നു |
• വനസംരക്ഷണ നിയമം - 1980 | • റിസർവ് വനം അങ്ങനെ അല്ലാതാക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം. |
• സേവനാവകാശ നിയമം - 2012 | • ഈ നിയമത്തിലൂടെ സേവനം പൗരരുടെ അവകാശമായി മാറി. ഫലപ്രദവും സമയബന്ധിതവുമായ സേവനം ഈ നിയമം പൗരർക്ക് ഉറപ്പുനൽകുന്നു. |
• ഭക്ഷ്യസുരക്ഷാ നിയമം - 2013 | • ഈ നിയമമനുസരിച്ച് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങളോ ഭക്ഷണമോ വിതരണം ചെയ്യാത്ത സാഹചര്യത്തിൽ അർഹമായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ അലവൻസിനുള്ള വ്യവസ്ഥയുണ്ട്. |
♦ വാർത്താതലക്കെട്ടുകളുടെ കൊളാഷ് ശ്രദ്ധിക്കൂ. ഏതെല്ലാം നിയമങ്ങളാണ് ഇതിൽ സൂചിപ്പിക്കുന്നത്?
• ബാലനീതി നിയമം
• വിദ്യാഭ്യാസ അവകാശനിയമം
• ശൈശവവിവാഹ നിരോധന നിയമം
♦ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിയമങ്ങളും സംവിധാനങ്ങളും നിലവിലുണ്ട്. അവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ബാലവേല നിരോധന നിയമം 1986: 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്.
• വിദ്യാഭ്യാസ അവകാശ നിയമം 2009: 6 മുതൽ 14 വയസ്സ് വരെയുളള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം ഉറപ്പുനൽകുന്നു.
• ബാലനീതി നിയമം 2015
സുരക്ഷിതബാല്യം ഉറപ്പുവരുത്തുന്നതിനായി 2015 ൽ നിലവിൽ വന്ന നിയമമാണ് ബാലനീതി നിയമം
• പോക്സോ നിയമം 2012
ലിംഗപദവി വ്യത്യാസം ഇല്ലാതെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന നിയമമാണ് പോക്സോ ആക്ട്.
• ബാലാവകാശ സംരക്ഷണ കമ്മീഷൻ
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ദേശീയതലത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും സംസ്ഥാനതലത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും പ്രവർത്തിക്കുന്നുണ്ട്.
♦ നിയമവാഴ്ച എന്നത് കൊണ്ട് അർഥമാക്കുന്നതെന്ത് ?
നിയമത്തിനു മുന്നിൽ എല്ലാ പൗരരും തുല്യരാണ്. നിയമം ഉറപ്പാക്കുന്ന തുല്യ സംരക്ഷണം അനുഭവിച്ച് അവയ്ക്ക് വിധേയപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിയമവാഴ്ച.
♦ സമൂഹത്തിൽ തർക്കങ്ങളും കലഹങ്ങളും ഉണ്ടാകുമ്പോൾ നിയമവാഴ്ച ഉറപ്പു വരുത്താനും അവയ്ക്ക് പരിഹാരം കാണാനും ഏതെല്ലാം സംവിധാനങ്ങളെയാണ് നാം സമീപിക്കുന്നത്?
• തദ്ദേശസ്വയംഭരണസ്ഥാപന ജാഗ്രതാസമിതികൾ
• പോലീസ്‌സ്റ്റേഷൻ
• ജനപ്രതിനിധികൾ
• കോടതികൾ
♦ ക്രമസമാധാനപാലനം ആരുടെ ചുമതലയാണ്?
പോലീസ്
♦ തർക്കങ്ങൾ പരിഹരിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനുമുള്ള അധികാരം ആർക്കാണ്?
കോടതികൾക്ക്
♦ കേരള ഹൈക്കോടതി
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി യാണ് ഹൈക്കോടതി. എറണാകുളത്താണ് കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത്.
♦ സുപ്രീംകോടതി
ഇന്ത്യയുടെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. ന്യൂഡൽഹിയിലാണ് സുപ്രീംകോടതി സ്ഥിതിചെയ്യുന്നത്.
♦ കോടതികളുടെ ശ്രേണിഘടന
👉 Std 5 New Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments