Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Unit 03 തിരമുറിച്ച് കനവ്‌നെയ്തവർ Chapter 02 - കൈകോർത്തവർ പറഞ്ഞത് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ  


Study Notes for Class 7 അടിസ്ഥാന പാഠാവലി (തിരമുറിച്ച് കനവ്‌നെയ്തവർ) കൈകോർത്തവർ പറഞ്ഞത്
 | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 02 kaikorthavar paranjath - കൈകോർത്തവർ പറഞ്ഞത് - ചോദ്യോത്തരങ്ങൾ. 
ഏഴാം ക്ലാസ്സ്‌ അടിസ്ഥാന പാഠാവലിയിലെ ''കൈകോർത്തവർ പറഞ്ഞത്'' എന്ന പാഠം ആസ്പദമാക്കി Study mate Group അയച്ചുതന്ന ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കൈകോർത്തവർ പറഞ്ഞത്
കൈകോർത്തവർ പറഞ്ഞത് - സച്ചിദാനന്ദൻ 
1946 മെയ് 28- ന് തൃശൂർ ജില്ലയിലെ പുല്ലൂറ്റ് (കൊടുങ്ങല്ലൂർ) ജനിച്ചു. എം.എ.(ഇംഗ്ലിഷ്), പിഎച്ച്.ഡി. (ഘടനാവാദാനന്തരവിമർശം; കോഴിക്കോട് സർവ്വകലാശാല). ജോലികൾ: ലക്ചറർ, പ്രൊഫസർ (ക്രൈസ്റ്റ് കോളജ്), ഇംഗ്ലിഷ് എഡിറ്റർ, സെക്രട്ടറി (സാഹിത്യ അക്കാദമി), ഭാഷോപദേഷ്ടാവ് (ഇന്ത്യാ ഗവൺമെന്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ്), എഡിറ്റർ (കഥ), ഡയറക്ടർ, സ്‌കൂൾ ഓഫ് ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഇഗ്നൗ, ഡൽഹി). കവിത, ലേഖനം, നാടകം, യാത്രാവിവരണം, ഇവയിൽ അമ്പതോളം സ്വതന്ത്രകൃതികൾ, 18 കാവ്യപരിഭാഷകൾ, 2 നാടകപരിഭാഷകൾ, 4 ഇംഗ്ലിഷ് ലേഖനസമാഹാരങ്ങൾ. എഴുത്തച്ഛൻ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (5 വിഭാഗങ്ങളിൽ), എൻ.ടി. രാമറാവു ദേശീയ പുരസ്‌കാരം, ഗംഗാധർ മെഹെർ ദേശീയ പുരസ്‌കാരം, കുസുമാഗ്രജ് ദേശീയപുരസ്‌കാരം, ആശാൻ അവാർഡ്, വയലാർ അവാർഡ്, ഉള്ളൂർ പുരസ്‌കാരം, പ്രഥമ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, പ്രഥമ കടമ്മനിട്ട അവാർഡ്, ഇറ്റാലിയൻ ഗവൺമെന്റിന്റെ നൈറ്റ് ഹുഡ്, ബിർളാ ഫെല്ലോഷിപ്പ് (താരതമ്യസാഹിത്യം) തുടങ്ങിയ ബഹുമതികൾ. പ്രധാന ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലിഷ്, ഐറിഷ്, ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക് ഭാഷകളിൽ സ്വന്തം കവിതയുടെ വിവർത്തന സമാഹാരങ്ങൾ.

കണ്ടെത്താം എഴുതാം 

♦ എന്തിനാണ് അവർ കൈകോർത്തതെന്ന് കവിത വായിച്ച് കണ്ടെത്തുക.
പ്രളയത്തെ അതിജീവിക്കുന്നതിനും പ്രളയത്തിൽ തകർന്നു പോയ മനുഷ്യർക്കു കൈത്താങ്ങാകുന്നതിനും വേണ്ടിയാണ് അവർ കൈകോർത്തത്.

♦ പ്രളയത്തെ കൈക്കുള്ളിലാക്കിയത് എങ്ങനെ?
ഒരേ മനസോടെയും ഒരേ ലക്ഷ്യത്തോടെയും കൈകോർത്താണ് അവർ പ്രളയത്തെ കൈക്കുള്ളിൽ ആക്കിയത്

♦ എങ്ങനെയാണ് അവർ മരണത്തെ വെന്നത് ?
നൃത്തങ്ങൾ കൊണ്ടണ് മരണത്തെ വെന്നത്

♦ മതിലുകൾ പൊളിച്ചത് എങ്ങനെ?
പാട്ടുകൾ കൊണ്ട് അവർ മതിലുകൾ തകർത്തു

കാവ്യഭംഗി കണ്ടെത്താം

• “ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും.
പ്രാചീനമായ പർവതങ്ങളെപ്പോലെ, 
അക്ഷരങ്ങളെപ്പോലെ,

• “കണ്ണുകൾ കൊണ്ട് ഞങ്ങൾ കപ്പലുകൾ തീർത്തു”.

• “ഞങ്ങൾ ശിരസ്സിൽ വിമാനങ്ങൾ ഇറക്കി”.

• “പാട്ടുകൾ കൊണ്ട് ഞങ്ങൾ മതിലുകൾ പൊളിച്ചു
നൃത്തങ്ങൾകൊണ്ട് ഞങ്ങൾ മരണം വെന്നു”

♦ ആശയഭംഗി, പ്രയോഗഭംഗി, സമകാലികസംഭവങ്ങൾ എന്നിവ പരിഗണിച്ച് മുകളിൽ നൽകിയ വരികളുടെ കാവ്യഭംഗി കണ്ടെത്തി എഴുതുക.
പ്രകൃതിയിലേക്ക് മനുഷ്യന്റെ ക്രൂരമായ കടന്നു കയറ്റവും അടിച്ചമർത്തലും മൂലം പ്രകൃതി അതിന്റെ പ്രതിരോധത്തിലാണ്, പ്രകൃതിയുടെ ഈ പ്രതിഷേധത്തിൽ അകപ്പെട്ടു പോകുന്ന മനുഷ്യരെ അതിജീവനത്തിനു പ്രാപ്തമാക്കുന്നതും മനുഷ്യൻ തന്നെ ആണ്, മനുഷ്യന് മനുഷ്യൻ തന്നെ ആണ് പർവ്വതങ്ങളെപ്പോലെ കരുത്തുള്ള മനസ്സായി അതിജീവിക്കാൻ സഹായിക്കുന്നത്, കണ്ണുകൾ കൊണ്ട് കപ്പലുകൾ തീർത്തും പാട്ടുകൾ കൊണ്ട് അതിജീവനത്തിന്റെ മുറിവുകൾ ഉണക്കിയമാണ് അവർ മുറിവേറ്റ മനുഷ്യരെ കര കയറ്റിയത്. സമീപകാലത്തു നടന്ന എല്ലാ സംഭവങ്ങളും ചൂരൽമലയും, വെള്ളാർമലയും എല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങൾ ആണ്.
താരതമക്കുറിപ്പ് തയ്യാറാക്കാം

ഐക്യമത്യം
ഉണക്കച്ചുള്ളിയൊന്നായ്
ഒടിക്കാമേതു ബാലനും
ഒന്നിച്ചൊരു കെട്ടായാൽ
ആനയ്ക്കും സാധ്യമായിടാ
അതിനാലാദ്യമെല്ലാരും
ഉണക്കച്ചുള്ളിയാകുവിൻ
അത്തൽ വിട്ടിട്ടൊരേ കെട്ടിൽ
അമർന്നോർത്തു കിടക്കുവിൻ
ഐകമത്യം മഹാബലം
മഹാവാക്യം മഹാദ്ഭുതം
           - ഐകമത്യം (കടമ്മനിട്ട രാമകൃഷ്ണൻ)

♦ ‘ഐകമത്യം’ എന്ന കവിതയെ പാഠഭാഗത്തിന്റെ ആശയവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഒരുമിച്ചു നിന്നാൽ എന്തും സാധ്യമായിടും എന്ന തിരിച്ചറിവാണ് ഈ കവിതയിലൂടെ പങ്കുവെയ്ക്കുന്നത്. ഏതൊരു ചെറിയകുട്ടിക്കും തന്നാൽ ആകുന്ന വിധം ഉള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. അണ്ണാൻ കുഞ്ഞും തന്നാൽ ആയതു എന്ന ചൊല്ലുപോലെ തന്നാൽ ആകുന്നതു ചെയ്യുക. നിരന്തരമായ പ്രയത്നം കൊണ്ട് ഏറ്റവും കഠിനമായതും ഏറ്റവും പ്രയാസമേറിയ കാര്യവും നിസാരമായും ഒരു മനസ്സായും ചെയ്യാൻ സാധിക്കും എന്നതാണ്. കൈകോർത്തവർ പറഞ്ഞത് എന്ന കവിതയും ഇത്തരത്തിൽ ഒരു ഒത്തൊരുമയുടെയും കൂട്ടായ പ്രയത്നത്തിന്റെയും ആശയമാണ് ഈ കവിതയിൽ കാണാൻ ആകുക.

കുറിപ്പ് തയ്യാറാക്കാം

♦ പ്രളയകാലത്തെ പതറിപ്പോർട്ടുകൾ ശേഖരിച്ച് വാർത്തകൾ വിശകലനം ചെയ്യുക. വിഷയങ്ങൾ നിശ്ചയിച്ച് കുറിപ്പുകൾ തയ്യാറാക്കുക.?
ജലം കൊണ്ട് മുറിഞ്ഞവർ
പ്രളയകാലത്തെ പത്ര റിപ്പോർട്ടുകൾ ആണ് നാമിവിടെ കാണുന്നത്, പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങൾ കൊണ്ട് സ്വർഗതുല്യമായ ഇടമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നാകട്ടെ ലോകം കണ്ടതിൽ വച്ച് എറ്റവും തീവ്രമായ അവസ്ഥയിലൂടെ ആണ് നാം ഇന്ന് കടന്നു പോകുന്നത്. നിഷ്കളങ്കമായ ഒരുപാടു ജീവനുകളും ഒരു നാടിന്റെ തന്നെ സ്വപ്നങ്ങളും ആണ് ഇത്തരം പ്രകൃതി ദുരന്തങ്ങളിലൂടെ ഇല്ലതാകു ന്നത്. മനുഷ്യന് പ്രകൃതിക്കുമേലുള്ള കടന്നാക്രമണത്തിന്റെയും മനുഷ്യന്റെ അത്യാഗ്രഹങ്ങളുടെയും ഫലമാണിങ്ങനെയുള്ള ദുരന്തങ്ങൾ. പ്രകൃതിയെ തിരിച്ചറിയാനും പ്രകൃതിയുടെ താളത്തിനനുസരിച്ചു ജീവിക്കാനും മനുഷ്യൻ ഇനിയും പഠിക്കേണ്ടതുണ്ട്. നമുക്ക് ചുറ്റുമുള്ള മനുഷ്യർ പരസ്പരം അതിജീവനത്തിന്റെ പാതകൾ ആയതു കൊണ്ടാണ് നമുക്ക് ഇത്രയും എങ്കിലും അതിജീവിക്കാനും കരുത്തകാനും സാധ്യമായത്.
തുടർപ്രവർത്തനം

♦ നിങ്ങളുടെ കണ്മുന്നിൽ അശരണരായ കുരുന്നുകൾക്ക് വേണ്ടി, എല്ലാം നഷ്ട്ടപെട്ട ജനതയ്ക്ക് വേണ്ടി എന്തെല്ലാം നന്മകൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും ?
കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവശ്യ സാധനങ്ങളുടെ ശേഖരണം, പണം, വസ്ത്രങ്ങൾ, മരുന്നുകൾ, എന്നിവ നൽകാനും അവർക്കായി പ്രവർത്തിക്കാനും പാഠപുസ്തകങ്ങളും അദ്ധ്യാപകർ പങ്ക് വെച്ച നോട്ടു കൾ പങ്കുവെയ്ക്കാനും സാധിക്കും.

♦ വെള്ളത്തിൽ മുങ്ങിയ നിലവിളികൾ പടവുകളായി സ്വയം നിവരുന്നു. നമ്മളതിൽ ചവിട്ടിക്കയറുന്നു. ആശയം വിശദം ആക്കുക
പ്രളയത്തിൽ എല്ലാം നഷ്ടപെട്ടുപോയവർ തങ്ങളുടെ നഷ്ടങ്ങളെ ഓർത്ത് നിലവിളിക്കുകയായിരുന്നില്ല. ബാക്കിയായ ജീവൻ കൊണ്ട് മറ്റുള്ളവർക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാൻ ഉള്ള ചവിട്ടു പടികൾ ആക്കുകയായിരുന്നു അവർ. നഷ്ടമായതൊക്കെയും ഒരുമിച്ചു തിരിച്ചു പിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here