Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Unit 03 തിരമുറിച്ച് കനവ്‌നെയ്തവർ Chapter 03 - അവസാനത്തെ ഇല - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
Study Notes for Class 7 അടിസ്ഥാന പാഠാവലി (തിരമുറിച്ച് കനവ്‌നെയ്തവർ) അവസാനത്തെ ഇല | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 03 avasaanathe ila - അവസാനത്തെ ഇല - ചോദ്യോത്തരങ്ങൾ.
ഏഴാം ക്ലാസ്സ് അടിസ്ഥാന പാഠാവലിയിലെ ''അവസാനത്തെ ഇല'' എന്ന പാഠം ആസ്പദമാക്കി Study mate Group അയച്ചുതന്ന ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
അവസാനത്തെ ഇല
അവസാനത്തെ ഇല - ഒ. ഹെന്റി
വില്യം സിഡ്‌നി പോര്‍ട്ടര്‍ എന്നാണ് ഒ ഹെൻറിയുടെ യഥാര്‍ഥ നാമം. തന്റെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ ഭാവനയില്‍ ചാലിച്ചാണ് അദ്ദേഹം കഥകള്‍ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ 400 കൂടുതല്‍ ചെറുകഥകള്‍ അവയിലെ നര്‍മം, കഥാപാത്രങ്ങള്‍, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ എന്നിവ കാരണം ലോകപ്രശസ്തമാണ്. 1862 സെപ്തംബര്‍ 11 ന് ജനിച്ച അദ്ദേഹത്തിന്റെ ബാല്യകാലം യാതനകളുടെയും ദാരിദ്രത്തിന്റേതുമായിരുന്നു. യൗവന കാലത്തും കഷ്ടപ്പാടുകളും ദുരിതങ്ങളും അദ്ദേഹത്തെ വിട്ടുമാറിയില്ല. ഒരു ബാങ്കില്‍ ജോലി ചെയ്യവെ പണം അപഹരിച്ചു എന്ന കുറ്റത്തിന് ജയിലില്‍ കഴിയവെയാണ് അദ്ദേഹം ഒ ഹെൻറി എന്ന പേരില്‍ കഥകള്‍ എഴുതി തുടങ്ങുന്നത്. പിന്നീട് അദ്ദേഹം മുഴുവന്‍ സമയ കഥാകൃത്തായി മാറുകയായിരുന്നു. ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകള്‍ കാബേജസ് ആന്‍ഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഈ കൃതിയിലാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം. ദി ഗിഫ്റ്റ് ഓഫ് ദില മജൈ, ദി ലാസ്റ്റ് ലീഫ്, എ റിട്രീവ് ഇന്‍ഫര്‍മേഷന്‍, ദി കോപ് ആന്റ് ദി ആന്‍തം, ആഫ്റ്റര്‍ ട്വന്റി ഇയേഴ്സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. 1910 ജൂണ്‍ അഞ്ചിന് ഒ. ഹെന്റി അന്തരിച്ചു.
കണ്ടെത്താം എഴുതാം
♦ ന്യുമോണിയയ്ക്ക് മനുഷ്യനുമായി എന്തെല്ലാം സാമ്യങ്ങളാണ് കഥയിലുള്ളത്?
മിസ്റ്റർ ന്യൂമോണിയയെ ഒരു മാന്യനെന്നു വിളിക്കാൻ സാധ്യമല്ല. ചുവന്ന മുഷ്ടിയുള്ള, ബുദ്ധിമുട്ടി ശ്വാസം വലിക്കുന്ന ആ അവലക്ഷണം പിടിച്ചവനോട് ആർക്കും മല്ലിടാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ മനുഷ്യ ലക്ഷണങ്ങളോട് താരതമ്യപ്പെടുത്തിയാണ് ന്യുമോണിയയെ അവതരിപ്പിക്കുന്നത്.
♦ ബെർമാന് ജോൺസിയോടുള്ള സ്നേഹം വെളിവാക്കുന്ന സന്ദർഭം കണ്ടെത്തുക.
ചുവന്ന കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനിടയിൽ ഇത്തരം ബുദ്ധിഹീനമായ സങ്കല്പങ്ങളെക്കുറിച്ചുള്ള തന്റെ അവജ്ഞ ബെർമാൻ ഉച്ചത്തിൽ പ്രകടിപ്പിച്ചു. ഈ സന്ദർഭത്തിലാണ് ബെർമാന് ജോൺസിയോടുള്ള സ്നേഹം വ്യക്തമാകുന്നത്.
♦ ‘കാര്യം തിരക്കിക്കൊണ്ട് ന്യൂ ജനാലയിലൂടെ പുറത്തേക്ക് നോക്കി’ ന്യൂ ജനാലയിലൂടെ കണ്ട കാഴ്ചകൾ എന്തെല്ലാം?
അവിടെയാകെ ഒരു ഉണങ്ങിവരണ്ട് മുറ്റം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ, അകലെ ഒരു ഒഴിഞ്ഞ ഇഷ്ടികച്ചുമരും. വേരുകളും തണ്ടും ദ്രവിച്ച വള്ളിച്ചെടി ആ ചുമരിൽ പകുതിഭാഗം പടർന്നു കയറിയിരുന്നു. ഗ്രീഷ്മത്തിലെ തണുത്ത കാറ്റ് അതിന്റെ ഇലകളെല്ലാം കൊഴിച്ചുകളഞ്ഞിരുന്നതിനാൽ അതിന്റെ ഏറ്റവും ഒടുവിലത്തെ ശാഖകൾ മാത്രം പൊളിഞ്ഞുവീഴാറായ ചുമരിൽ ശേഷിച്ചിരുന്നു. ഇതാണ് ന്യൂ ജനാലയിലൂടെ കണ്ട കാഴ്ചകൾ.
ഭാവാത്മകവായന
♦ കഥ വായിച്ച് ആശയം കണ്ടെത്തിയല്ലോ. ഭാവം ഉൾക്കൊണ്ട് ക്ലാസിൽ വായിച്ചവതരിപ്പിക്കുക. മുകളിൽ നൽകിയ ആശയം നിങ്ങളുടെ ഭാവനയും കൂട്ടിച്ചേർത്ത് അവതരിപ്പിക്കുക
ജീവിതത്തിൽ ഒടുവിലെ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതി ജീവിക്കുന്ന ധാരാളം മനുഷ്യരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ നിമോണിയ ബാധിച്ചു ജീവിതത്തിലെ ദിവസങ്ങൾ എണ്ണി എണ്ണി കഴിയുന്ന ഒരു കുട്ടിയാണ് ജോൺസി. ജോൺസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരിക്കലും കൊഴിയാത്ത ഒരിലയ്ക്കു സാധിക്കും എന്ന തിരിച്ചറിവിൽ നിന്നും ജോൺസിയുടെ വിലപ്പെട്ട ജീവൻ തിരികെ കൊണ്ട് വരികയും, തന്റെ ഉള്ളിൽ തോന്നിയ അശുഭ ചിന്തകളിൽ പശ്ചാത്തപിച്ചു.
അഭിപ്രായം കുറിക്കാം
♦ വള്ളിച്ചെടിയും ന്യുമോണിയയും കഥയിലെ രണ്ടുകഥാപാത്രങ്ങളാണ്. കഥയിൽ ഈ കഥാപാത്രങ്ങളുടെ പ്രസക്തി എന്തെന്ന് വിവരിക്കുക.
ജീവിതത്തിന്റെ രണ്ടു വശങ്ങൾ ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുക ന്യുമോണിയ ജീവിതത്തിലെ പ്രതിസന്ധിയും വള്ളിച്ചെടി ജീവിതത്തിൽ നൽകുന്ന പ്രതീക്ഷയുമാണ്, പ്രതിസന്ധികളെ തരണം ചെയ്യാൻ പഠികേണ്ടതിന്റെ ആവശ്യകതയാണ് ഈ പാഠഭാഗം പങ്കുവെയ്ക്കുന്നത്.
അർഥവ്യത്യാസം കണ്ടെത്താം
♦ “പാവപ്പെട്ട, ക്ഷീണിച്ച ഇലകളിൽ ഒന്നിനെപ്പോലെ എല്ലാറ്റിനോടും ഉള്ള ബന്ധം വിട്ട് എനിക്ക് താഴേക്ക് പറന്നുപോകണം”. ജോൺസി പറഞ്ഞു. ഈ കണക്കിന് ആ ഇല നിന്നെ താഴേക്ക് പറത്തിവിടും. സ്യു വിഷാദം കൊണ്ടു.
ഇവിടെ ‘പറന്നുപോകണം’, ‘പറത്തിവിടണം’ എന്നീ പദങ്ങൾ നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തുക.?
പറന്നു പോകണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഇവിടെ നിന്നും പറന്നു മറ്റൊരിടത്തേക്ക് പോകണം എന്നതാണ്, എന്നാൽ പറത്തി വിടണം എന്നത് നമ്മിൽ നിന്നും അകലേക്ക് വിടണം എന്ന അർത്ഥത്തിൽ ആണ്.
കഥാപാത്രനിരൂപണം തയ്യാറാക്കുക
♦ ‘അവസാനത്തെ ഇല’ എന്ന കഥയിലെ ബെർമാൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ
• ഒരു വിരൂപനായ വൃദ്ധൻ
• ഉപജീവനത്തിനായി മോഡലായി പ്രവർത്തിക്കുന്നു.
• തന്റെ മാസ്റ്റർപീസ് ഒരുനാൾ രചിക്കുമെന്ന് പറയുകയും ഒരു വരപോലും ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
• തന്റെ ജീവൻ രോഗത്താൽ നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ട് ജോൺസിയെ രക്ഷിക്കാൻ രാത്രി മുഴുവൻ മഞ്ഞിൽ കുതിർന്ന് ഇലയുടെ ചിത്രം വരച്ചുചേർത്തു.
ഉത്തരം:
പ്രത്യക്ഷത്തിൽ വിരൂപൻ ആണ് എങ്കിലും വളരെ മനോഹരമായ മനസിന്റെ ഉടമയാണ് അദ്ദേഹം. തന്റെ ജീവൻ നഷ്ടപ്പെടും എന്ന് തിരിച്ചറിഞ്ഞിട്ടും അത്രമേൽ കഷ്ടപ്പെട്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താനായി കൊടും മഞ്ഞിലും പ്രതീക്ഷയുടെ ഒരില തുന്നിച്ചേർത്ത ആ മനുഷ്യൻ ഒരു വലിയ മനസിന്റെ ഉടമയാണ്. ഒടുവിൽ ഒരു മാസ്റ്റർ പീസിലൂടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചാണ് അദ്ദേഹം ഈ ഭൂമിയിൽ നിന്നും യാത്രയായത്.
തലക്കെട്ടിന്റെ ഔചിത്യം കണ്ടെത്തുക
♦ ഒ. ഹെൻറിയുടെ 'അവസാനത്തെ ഇല’ എന്ന കഥയുടെ തലക്കെട്ടിന്റെ ഔചിത്യം കണ്ടെത്തുക. കഥയ്ക്ക് മറ്റൊരു പേര് നിർദേശിക്കാമോ?
അവസാനത്തെ ഇല എന്നത് ഒരു പ്രതീകമാണ്. അവസാനത്തെ ഇല താഴെ വീഴുന്നതും കാത്താണ് ജോൺസി കിടന്നിരുന്നത്. ആ അവസാനത്തെ ഇലയിൽ തന്റെ ജീവനും പോകും എന്ന് അവൾ കരുതിയിരുന്നു, ഇത്തരത്തിൽ അശുഭമായ ഒരു ചിന്ത ജീവിതത്തിൽ അനാവശ്യമാണ് എന്ന് ഒടുവിൽ അവൾ തിരിച്ചറിയുന്നു. ഒടുവിൽ അവളുടെ ജീവൻ നിലനിർത്തുന്നതിനായി കൃത്രിമമായ ഒരില ബാക്കിയാക്കി ബെർമാൻ പോകുന്നു. അവസാനത്തെ ഇല ഒരിക്കലും വീഴാതെ അവശേഷിക്കുന്നു.
കഥയ്ക്ക് മറ്റൊരു പേര്: ജീവന്റെ തുടിപ്പ്, ജീവന്റെ പച്ചപ്പ്
ആസ്വാദനം തയ്യാറാക്കുക
• ആളുകൾ ഇങ്ങനെ ശവസംസ്കാരച്ചടങ്ങ് നടത്തുന്നവന്റെ കൂടെ മനസ്സുകൊണ്ട് ചേരുന്നത് വൈദ്യശാസ്ത്രരംഗത്തെ ബാലിശമായി കാണിക്കുന്നു.
• ‘'ഒരു നശിച്ച വള്ളിച്ചെടിയിൽനിന്ന് ഇലകൾ കൊഴിയുന്നുവെന്നു കരുതി മരിക്കാൻ തയ്യാറാകുന്നത വിഡ്ഢിത്തമുള്ള ആളുകൾ ഈ ഭൂമിയിലുണ്ടോ?"
• പ്രിയേ, അതാണ് ബെർമാന്റെ മാസ്റ്റർപീസ് - അവസാനത്തെ ഇല കൊഴിഞ്ഞ രാത്രിയിൽ അദ്ദേഹം ഇവിടെ മറ്റൊരു ഇല പെയിന്റ് ചെയ്തു.
♦ സൂചനകളും മറ്റു കഥാസന്ദർഭങ്ങളും പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ജീവിതത്തിൽ ശുഭ ചിന്തകൾ നിറയ്ക്കുന്ന മനക്കരുത്താണ് നമ്മളെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതിജീവനത്തിനു നാം മനസ്സുകൊണ്ട് തയ്യാറേക്കേണ്ടതുണ്ട്. അത്തരത്തിൽ ശുഭ ചിന്തകൾ കൊണ്ട് ഉണ്ടാകേണ്ട അതിജീവനത്തെയാണ് ഇവിടെ ഓർമപ്പെടുത്തുന്നത്. നമ്മുടെ മനസിന്റെ ചിന്തകൾ ആണ് നമ്മളെ നന്മയിലേക്കും ജീവിതത്തിന്റെ വിജയത്തിലേക്കും എത്തിക്കുന്നത്. ഓരോ മനുഷ്യരിലും ഇത്തരത്തിൽ ശുഭചിന്ത അനിവാര്യമാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ വരികൾ.
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments