Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 10 സുരക്ഷിത ഭക്ഷണം - ചോദ്യോത്തരങ്ങൾ
Questions and Answers for Class 7 Basic Science (Malayalam Medium) Safe Food | Text Books Solution Basic Science (English Medium) Chapter 10 സുരക്ഷിത ഭക്ഷണം - Teaching Manual | Teachers Handbook
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 7 അടിസ്ഥാന ശാസ്ത്രം: Chapter 10 സുരക്ഷിത ഭക്ഷണം - ചോദ്യോത്തരങ്ങൾ
♦ നമ്മൾ എന്തിനാണ് ആഹാരം കഴിക്കുന്നത്?
• ആരോഗ്യകരമായ വളർച്ചയ്ക്ക്.
• പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കാൻ
• ശാരീരിക പ്രവർത്തനങ്ങൾ നടക്കാൻ
♦ സുരക്ഷിതമായ ഭക്ഷണം ലഭിക്കാൻ ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ് മുതൽ ഭക്ഷിക്കുന്നതുവരെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
• ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പ്
• വൃത്തിയാക്കലും പാചകത്തിന് അനുയോജ്യമായ രീതിയിൽ മുറിക്കലും.
• ശ്രദ്ധാപൂർവമായ പാചകം
• പാകം ചെയ്തവ സൂക്ഷിക്കൽ
• സുരക്ഷിതമായ വിളമ്പൽ
• ഭക്ഷണം കഴിക്കൽ
♦ പാകം ചെയ്യാനായി മത്സ്യം തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പട്ടികപ്പെടുത്തു.
തിരഞ്ഞെടുക്കേണ്ടത് | ഒഴിവാക്കേണ്ടത് |
---|---|
• വിരൽകൊണ്ട് അമർത്തുമ്പോൾ കുഴിഞ്ഞു പോകുന്നഭാഗം പൂർവസ്ഥിതിയിലാകുന്നത്. | • വിരൽകൊണ്ട് അമർത്തുമ്പോൾ കുഴിഞ്ഞു പോകുന്നഭാഗം പൂർവസ്ഥിതിയിലാകാത്തത്. |
• പുറംതൊലിയിൽ ചെറിയ തോതിൽ ഈർപ്പമുള്ളതും തിളക്കമുള്ളതും | • മാംസം അസ്ഥിയിൽനിന്ന് വിട്ടുപോകുന്നത്. |
• ചെകിളപ്പൂക്കൾ തിളങ്ങുന്നതും പിങ്ക് നിറമുള്ളതും | • ചാരനിറമോ നേർത്ത പച്ചനിറമോ ആയ ചെകിളപ്പൂക്കൾ |
• കണ്ണുകൾ യഥാസ്ഥാനത്തുള്ളതും സ്വാഭാവികനിറമുള്ളതും | • കുഴിഞ്ഞ കണ്ണുകളുള്ളത് |
• ദുർഗന്ധമില്ലാത്തത് | • ദുർഗന്ധമുള്ളത് |
♦ കടകളിൽനിന്ന് പാലോ പാലുൽപന്നങ്ങളോ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കൂ. ഉചിതമായതിന് നേരെ (✔) അടയാളം ചേർക്കൂ.
• കവറിൽ ലോഗോ ഉള്ള പാൽ (✔)
• നിറംമാറ്റമുള്ള പാൽ (X)
• പായ്ക്ക് ചെയ്യാത്ത പാലും പാലുൽപന്നങ്ങളും (X)
• പായ്ക്ക് ചെയ്ത തീയതിയും കാലാവധിയും കവറിൽ അടയാളപ്പെടുത്തിയത് (✔)
• ലഭ്യമാകുന്ന സ്രോതസ്സിന്റെ ഗുണനിലവാരം (✔)
• ചീസ്, പനീർ എന്നിവ പാക്ക് ചെയ്തതും സീലുള്ളതും (✔)
♦ നിങ്ങൾ കടയിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങാറില്ലേ. ഇവ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്? പട്ടിക പൂർത്തിയാക്കൂ.
തിരഞ്ഞെടുക്കേണ്ടത് | ഒഴിവാക്കേണ്ടത് |
---|---|
• പുറന്തോട് കേടില്ലാത്തത് • പുതിയതും, പഴക്കമില്ലാത്തതും • ജൈവരീതിയിൽ ഉത്പാദിപ്പിച്ചത് | • പുറന്തോട് കേടുള്ളത് • അഴുകിത്തുടങ്ങിയത് • ദുർഗന്ധമുള്ളത് |
♦ പായ്ക്കറ്റിലുള്ള ഭഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ
ശ്രദ്ധിക്കേണ്ടതുണ്ട്?
• ഭക്ഷ്യവസ്തുവിന്റെ പേര്
• ചേരുവകളുടെ പട്ടിക
• പോഷകഘടകങ്ങൾ സംബന്ധിച്ച വിവരം
• കലോറിക മൂല്യം
• വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ അടയാളങ്ങൾ
• അളവ്, തൂക്കം
• നിർമ്മിച്ച തീയതി, കാലാവധി കഴിയുന്ന തീയതി
• ഉൽപാദിപ്പിച്ച സ്ഥലം, നിർമ്മാതാവിന്റെ വിലാസം
• ഉപയോഗിച്ച പ്രിസർവേറ്റീവുകൾ
• നിറം കൊടുക്കാൻ ഉപയോഗിച്ച വസ്തുക്കൾ
• ലൈസൻസ് നമ്പറും fssai ലോഗോയും
• ഉപയോഗിക്കേണ്ട രീതി
♦ ശർക്കരയിൽ എന്തിനാണ് റൊഡോമിൻ ബി ചേർക്കുന്നത്?
നിറം നൽകുന്നതിന്
♦ ശർക്കരയിൽ റൊഡോമിൻ ബി ചേർക്കുന്നതുകൊണ്ടുള്ള ദോഷമെന്ത്?
റൊഡോമിൻ ബി ചെറിയ അളവിൽപ്പോലും ശരീരത്തിനുള്ളിലെത്തിയാൽ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകും.
♦ എന്താണ് മായം ചേർക്കൽ (Adulteration)?
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതാണ് മായം ചേർക്കൽ. ഒരു പദാർഥത്തിൽ നിന്ന് ഗുണമേന്മയുള്ള ഘടകങ്ങൾ നീക്കം ചെയ്തശേഷം വിൽക്കുന്നതും ഗുണനിലവാരം ഉണ്ടെന്ന് തോന്നിപ്പിക്കാൻ അനധികൃതമായി നിറങ്ങൾ ചേർക്കുന്നതും മായം ചേർക്കൽ തന്നെ.
♦ തേനിലെ മായം ചേർക്കൽ എങ്ങനെ കണ്ടെത്താം?
ഒരു കോട്ടൺ തിരി തേനിൽ മുക്കി കത്തിക്കുക. അത് നന്നായി കത്തുന്നുണ്ടെങ്കിൽ മായം ചേരാത്ത തേനാണ്. എന്നാൽ കത്തിക്കുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കിൽ ആ തേൻ മായം ചേർന്നതാണ്. തേനിൽ ചേർത്ത പഞ്ചസാര / ശർക്കര ലായനിയിലെ ജലാംശമാണ് തിരി കത്തുമ്പോൾ ഇങ്ങനെ പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നത്. ശുദ്ധമായ തേൻ വെള്ളത്തിലേക്ക് ഒഴിച്ചാൽ നേരെ താഴേക്ക് പോവും. മായം ചേർത്ത തേനാണെങ്കിൽ ഉടനെ വെള്ളത്തിൽ ലയിക്കും.
♦ മഞ്ഞൾപ്പൊടിയിലെ മായം ചേർക്കൽ എങ്ങനെ കണ്ടെത്താം?
ഒരു ഗ്ലാസ് ടംബ്ലറിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി
വിതറുക. കൃത്രിമനിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം താഴേക്ക് പടരും. ഇല്ലെങ്കിൽ നിറം
ഇളകാതെ മഞ്ഞൾപ്പൊടി താഴേക്ക് അടിയും.
♦ വെളിച്ചെണ്ണയിലെ മായം ചേർക്കൽ എങ്ങനെ കണ്ടെത്താം?
അരഗ്ലാസ്സ് വെളിച്ചെണ്ണ മുപ്പത് മിനുട്ട് ഫ്രീസറിൽ വച്ചശേഷം നിരീക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ മുഴുവനും കട്ടിയായിട്ടുണ്ടാവും. മറ്റേതെങ്കിലും എണ്ണകൾ ചേർത്തിട്ടുണ്ടങ്കിൽ വെളിച്ചെണ്ണയ്ക്കുമുകളിൽ ദ്രാവക രൂപത്തിൽ പൊങ്ങിനിൽക്കും.
♦ കായത്തിലെ മായം ചേർക്കൽ എങ്ങനെ കണ്ടെത്താം?
ഒരു കഷണം കായം സ്പൂണിലെടുത്ത് കത്തിച്ചു നോക്കിയാൽ കർപ്പൂരം കത്തുന്നതു പോലെ നന്നായി കത്തുന്നില്ലെങ്കിൽ മായം ചേർത്തിട്ടുണ്ടെന്ന് അനുമാനിക്കാം.
♦ പാത്രത്തിൽ സൂക്ഷിക്കുന്ന അരി ദീർഘനാൾ കേടുവരാതിരിക്കാനും ചോറ് ഒരുദിവസം കഴിയുമ്പോൾ കേടുവരാനുമുള്ള കാരണം എന്തായിരിക്കും?
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ നടത്തുന്ന വിഘടന പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ കേടുവരുന്നത്. ഉയർന്ന താപനിലയിലും വളരെ താഴ്ന്ന താപനിലയിലും സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും. കൂടാതെ ഈർപ്പം തീരെയില്ലാത്ത സാഹചര്യങ്ങളിലും സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. വായു കടക്കാൻ കഴിയാത്തവിധം പായ്ക്കുചെയ്ത ആഹാരപദാർഥങ്ങളിലും സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാനാവില്ല.
♦ പട്ടികപ്പെടുത്തുക
ഭക്ഷ്യവസ്തു | സൂക്ഷിക്കുന്ന രീതി | കേടാകാത്തതിന് കാരണം |
---|---|---|
• മുളക് | • ഉണക്കി സൂക്ഷിക്കുന്നു | • ഈർപ്പം തീരെയില്ലെങ്കിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല |
• ചെറി | • പഞ്ചസാര ലായനിയിൽ | • സൂക്ഷ്മജീവികൾക്ക് നിലനിൽക്കാൻ കഴിയില്ല |
• നെല്ലിക്ക | • ഉപ്പു ലായനിയിൽ | • സൂക്ഷ്മജീവികൾക്ക് നിലനിൽക്കാൻ കഴിയില്ല |
• പൈനാപ്പിൾ | • ജാം ഉണ്ടാക്കുന്നു • ഉപ്പു ലായനിയിൽ | • സൂക്ഷ്മജീവികൾക്ക് നിലനിൽക്കാൻ കഴിയില്ല |
• ചിപ്സ് | • വായുനിബദ്ധമായി അടച്ചുസൂക്ഷിക്കുക | • ഈർപ്പം തീരെയില്ലെങ്കിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല |
• പാനീയങ്ങൾ | • റഫ്രിജറേറ്ററിൽ | • വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാനാകില്ല |
• പച്ചക്കറികൾ | • റഫ്രിജറേറ്ററിൽ | • വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാനാകില്ല |
♦ ഓരോ രീതിയിലും സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക വിപുലീകരിക്കൂ.
ഉണക്കി സൂക്ഷിക്കുന്നവ | ഉപ്പു ലായനിയിൽ സൂക്ഷിക്കുന്നവ | പഞ്ചസാര ലായനിയിൽ സൂക്ഷിക്കുന്നവ | കുറഞ്ഞ താപനിലയിൽസൂക്ഷിക്കുന്ന | വായുനിബദ്ധമായി അടച്ചുസൂക്ഷിക്കുന്നവ |
---|---|---|---|---|
• അരി • മുളക് • ചെറുപയർ | • നെല്ലിക്ക • മാങ്ങ • നാരങ്ങ | • ചെറി • പൈനാപ്പിൾ • പപ്പായ | • പാൽ • പച്ചക്കറികൾ • പഴങ്ങൾ | • ബിസ്ക്കറ്റ് • ചിപ്സ് • കശുവണ്ടിപ്പരിപ്പ് |
♦ ഉപ്പ് ലായനി, ഉപ്പുലായനി എന്നിവയിൽ സൂക്ഷ്മജീവികൾക്ക് നിലനിൽക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് അങ്ങനെ?
ഉപ്പിലിട്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് ജലാംശം ഉപ്പ് ലായനിയിലേക്ക് വരുന്നു. ഭക്ഷണസാധനങ്ങളിൽ നിന്ന് മാത്രമല്ല, അവയോടൊപ്പമുള്ള സൂക്ഷ്മജീവികളുടെ കോശങ്ങളിലുള്ള ജലാംശവും ഉപ്പുവലിച്ചെടുക്കുന്നു. സൂക്ഷ്മജീവികളുടെ കോശങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുമ്പോൾ അവ നശിച്ചുപോകുന്നു. ഭക്ഷ്യവസ്തുക്കൾ പഞ്ചസാര ലായനിയിൽ സൂക്ഷിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
♦ ചക്ക ജാം തയ്യാറാക്കുന്നതെങ്ങനെ?
പഴുത്ത് പാകമായ ചക്കച്ചുള ഒരുകിലോ അരച്ചെടുക്കുക. ഇത് വേവിച്ച് കുറുക്കിയെടുക്കുക. അതിലേക്ക് 500ഗ്രാം പഞ്ചസാര ചേർത്ത് 10 മിനുട്ട് ഇളക്കുക. അൽപ്പം തണുത്തശേഷം ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക. നന്നായി തണുത്ത ശേഷം ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ വായു കടക്കാത്തവിധം ഭദ്രമായി അടച്ചുവയ്ക്കുക.
♦ എന്താണ് പാസ്ചറൈസേഷൻ?
പാല് കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് പാസ്ചറൈസേഷൻ. 70°C ൽ 30 സെക്കന്റുവരെ പാൽ ചൂടാക്കിയശേഷം 10°C ലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നു. പെട്ടെന്നുള്ള ഈ താപവ്യതിയാനം മൂലം പാലിലെ സൂക്ഷ്മജീവികളുടെ കോശസ്തരം പൊട്ടുകയും അവ നശിക്കുകയും ചെയ്യുന്നു. ഈ രീതി ആവിഷ്കരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ ആണ്. അതുകൊണ്ടാണ് ഈ രീതിക്ക് പാസ്ചറൈസേഷൻ എന്ന പേര് ലഭിച്ചത്. വൈൻ, പഴച്ചാറുകൾ എന്നിവയും പാസ്ചറൈസേഷൻ നടത്തി സൂക്ഷിക്കാറുണ്ട്.
♦ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരപദാർഥങ്ങൾ കേടുകൂടാതിരിക്കുന്നത് എന്തുകൊണ്ട് ?
വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മജീവികൾക്ക് പ്രവർത്തിക്കാനാകില്ല. അതു കൊണ്ടാണ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരപദാർഥങ്ങൾ കേടുകൂടാതിരിക്കുന്നത്
♦ ഭക്ഷണപദാർഥങ്ങൾ റഫ്രിജറേറ്ററിൽ നിന്ന് പുറത്തെടുത്തുവച്ചാൽ എന്തുസംഭവിക്കും?
സൂക്ഷ്മജീവികൾ പ്രവർത്തിച്ചു തുടങ്ങുകയും ഭക്ഷണം കേടാകുകയും ചെയ്യും.
വിലയിരുത്താം
1. കുരുമുളകിൽ ചേർക്കാൻ സാധ്യതയുള്ള മായം ഏത്?
a. ചെറുപയർ
b. പുളിങ്കുരു
c. പപ്പായക്കുരു
d. കടല
ഉത്തരം: c. പപ്പായക്കുരു
2. മത്സ്യമാർക്കറ്റിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ ശീതളപാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാമോ? എന്തുകൊണ്ട്?
ഐസ് നിർമ്മിക്കുമ്പോൾ വെള്ളം വേഗം ഘനീഭവിക്കുന്നതിനും അലിഞ്ഞു പോവാതിരിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി അമോണിയം ക്ലോറൈഡ് എന്ന രാസ വസ്തു ചേർക്കാറുണ്ട്. അമോണിയം ക്ലോറൈഡ് നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അതിനാൽ മത്സ്യമാർക്കറ്റിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ ശീതളപാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കരുത്.
3. കടയിൽ നിന്ന് പഴവർഗങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ എന്തെല്ലാം ശ്രദ്ധിക്കും?
• പുറന്തോട് കേടില്ലാത്തത്
• പുതിയതും, പഴക്കമില്ലാത്തതും
• ജൈവരീതിയിൽ ഉത്പാദിപ്പിച്ചത്
• പുതിയതും, പഴക്കമില്ലാത്തതും
• ജൈവരീതിയിൽ ഉത്പാദിപ്പിച്ചത്
4. പാൽ, തക്കാളി, മത്സ്യം, വെള്ളരി, വെണ്ട, മാംസം എന്നിവ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. ഇവയിൽ ഫ്രീസറിൽ വയ്ക്കേണ്ടവ ഏതെല്ലാം?
പാൽ, മത്സ്യം, മാംസം
• റഫ്രിജറേറ്ററിന്റെ ഫ്രീസർ ഒഴികെയുള്ള ഭാഗങ്ങളിൽ വയ്ക്കേണ്ടത് ഏതെല്ലാം?
തക്കാളി, വെള്ളരി, വെണ്ട
👉 Basic Science TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments