Kerala Syllabus Class 9 Physics - Chapter 2 ചലനസമവാക്യങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 9 ഭൗതികശാസ്ത്രം - ചലനസമവാക്യങ്ങൾ | Text Books Solution Physics (Malayalam Medium) Physics: Chapter 02 Equations of Motion - SAMAGRA Questions Bank
ഒമ്പതാം ക്ലാസ്സ് ഭൗതികശാസ്ത്രം - ചലനസമവാക്യങ്ങൾ എന്ന പാഠം ആസ്പദമാക്കി SAMAGRA തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).
Class 9 Physics ചലനസമവാക്യങ്ങൾ - SAMAGRA ചോദ്യോത്തരങ്ങൾ
∎Physics (Malayalam Medium Notes)
1. താഴെ കൊടുത്തിരിക്കുന്നവയിൽ സദിശ അളവ് ഏത്?
(ദൂരം, സ്ഥാനാന്തരം, സമയം, മാസ്)
ഉത്തരം: സ്ഥാനാന്തരം
2. നെഗറ്റീവ് ത്വരണം ഏതു പേരിൽ അറിയപ്പെടുന്നു?
ഉത്തരം: മന്ദീകരണം
3. അളവിനോടൊപ്പം ദിശ കൂടി സൂചിപ്പിക്കുന്ന അളവുകളാണ് ----------------
ഉത്തരം: സദിശ അളവുകൾ
4. സമയം ഒരു ----------- അളവ് ആണ്. (സദിശ / അദിശ)
ഉത്തരം: അദിശ
5. ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ്, സഞ്ചരിച്ച ദൂരത്തിന് തുല്യമോ, ----------------, ---------------- ആകാം.
ഉത്തരം: കുറവോ, പൂജ്യമോ
6. ഒരു വസ്തു നേർരേഖാ പാതയിലൂടെ --------------------- ൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് സ്ഥാനാന്തരത്തിന്റെയും ദൂരത്തിന്റെയും അളവ് തുല്യം ആകുന്നത്.
ഉത്തരം: ഒരേ ദിശയിൽ
7. പ്രവേഗം ഒരു --------------- അളവ് ആണ്. (സദിശ / അദിശ)
ഉത്തരം: സദിശ
8.സ്ഥാനാന്തരത്തിന്റെയും പ്രവേഗത്തിന്റെയും -------------- ഒന്നുതന്നെയാണ്. (ദിശ / യൂണിറ്റ്)
ഉത്തരം: ദിശ
9. സമവേഗത്തിൽ വർത്തുള പാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ --------- എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. (ദിശ/ മാസ്)
ഉത്തരം: ദിശ
10. സമവേഗത്തിലുള്ള ഒരു വസ്തുവിന്റെ ചലനദിശ മാറിക്കൊണ്ടിരുന്നാൽ ആ വസ്തുവിന്റെ ----------- മാറിക്കൊണ്ടിരിക്കും. (പ്രവേഗം / വേഗം)
ഉത്തരം: പ്രവേഗം
11. പ്രവേഗ - സമയ ഗ്രാഫിൽ നിന്നും എന്തെല്ലാം കണ്ടെത്താം?
ഉത്തരം: സ്ഥാനാന്തരം, ത്വരണം, പ്രവേഗം, സമയം. (ഏതെങ്കിലും രണ്ടെണ്ണം)
12. ----------------- ൽ ചലിക്കുന്ന വസ്തുക്കൾക്ക് മാത്രമേ ചലന സമവാക്യങ്ങൾ ബാധകം ആകുന്നുള്ളൂ
ഉത്തരം: സമത്വരണം
13. മങ്ങിയ വെളിച്ചത്തിൽ റോഡിലൂടെ നടക്കേണ്ട സാഹചര്യങ്ങളിൽ ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് അഭികാമ്യം?
ഉത്തരം: ഇളം നിറം
14. ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
ഉത്തരം:
ദൂരം | സ്ഥാനാന്തരം |
---|---|
• സഞ്ചരിച്ച പാതയുടെ ആകെ നീളം | • രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം |
• പൂജ്യം ആകില്ല | • പൂജ്യവും ആകാം |
• അദിശം | • സദിശം |
15. 320 m ഉയരമുള്ള ഒരു ടവറിനു മുകളിൽ നിന്നും തറയിലേക്ക് വീണ ഒരു വസ്തു തറയിൽ തട്ടിയ ശബ്ദം ടവറിനു മുകളിൽ ഇരിക്കുന്ന ആൾ എത്ര സമയത്തിന് ശേഷം കേൾക്കും? (g = 10 m/s², വായുവിലെ ശബ്ദവേഗം = 320 m/s)
ഉത്തരം:
u = 0, s = 320 m, a = 10 m/s², t = ?
s = ut + ½ at²
320 = (0 X t) + (½ x 10 x t²)
t² = 64
t = 8 s
അതായത് ടവറിന് മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വസ്തുവിന് തറയിലെത്താൻ 8 s സമയം വേണ്ടി വരും. ശബ്ദത്തിന്റെ വേഗത 320 m/s ആയതിനാൽ തറയിൽ നിന്നും 320 m ഉയരത്തിലേക്ക് ശബ്ദത്തിനു സഞ്ചരിക്കാൻ 1 s വേണ്ടി വരും. അതുകൊണ്ട് മുകളിലിരിക്കുന്നയാൾക്ക് ശബ്ദം കേൾക്കണമെങ്കിൽ ആകെ 8 + 1 = 9 s വേണ്ടി വരും.
16. റോഡ് സുരക്ഷ ഉറപ്പാക്കാൻ കാൽനടയാത്രക്കാർ, ഡ്രൈവർമാർ എന്നിവർ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ എഴുതുക. (ഓരോന്നും രണ്ടു വീതം)
ഉത്തരം:
കാൽനടയാത്രക്കാർ:
റോഡിന്റെ അരികിൽ ഫുട്പാത്ത് ഉണ്ടെങ്കിൽ അതിലൂടെ വേണം യാത്ര ചെയ്യാൻ.
ഫുട്പാത്ത് ഇല്ലെങ്കിൽ കാൽനടയാത്രികർ റോഡിന്റെ വലതുവശം ചേർന്ന് നടക്കണം.
ഡ്രൈവർമാർ:
വാഹനം ഇടതു വശം ചേർന്ന് ഓടിക്കണം.
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
17. സദിശ അളവ് എന്നാൽ എന്ത്? ഒരു ഉദാഹരണം എഴുതുക.
ഉത്തരം: അളവിനോടൊപ്പം ദിശ കൂടി പ്രതിപാദിക്കേണ്ട അളവുകളാണ് സദിശ അളവുകൾ (vector quantities). സദിശ അളവുകൾക്ക് അളവും ദിശയും ഉണ്ടാകും.
ഉദാ: സ്ഥാനാന്തരം
18. അദിശ അളവ് എന്നാൽ എന്ത്? ഒരു ഉദാഹരണം എഴുതുക.
ഉത്തരം: ദിശ ആവശ്യമില്ലാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantities).
ഉദാ: ദൂരം
19. 5mനീളമുള്ള ഒരു ബസ് 19m നീളമുള്ള ഒരു പാലം 3 m/s പ്രവേഗത്തോടെ കടക്കുന്നു എങ്കിൽ ബസ് പാലം കടക്കാൻ എടുത്ത സമയം കണക്കാക്കുക.
ഉത്തരം:
s = 19 m + 5 m = 24 m,
v = 3 m/s
v = s / t
t = s / v = 24 / 3 = 8 s
20. 10 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാറിന് 2 മിനുട്ട് കൊണ്ട് ഉണ്ടാകുന്ന സ്ഥാനാന്തരം കണക്കാക്കുക.
ഉത്തരം:
v = 10m/s,
t = 2 മിനുട്ട് = 2 x 60 = 120 s
v = s / t
s = v x t = 10 x 120 = 1200 m
21. ഒരു ബുള്ളറ്റ് ട്രെയിനിന് 2 മണിക്കൂർ കൊണ്ട് 800 കിലോമീറ്റർ സ്ഥാനാന്തരമുണ്ടായെങ്കിൽ ട്രെയിനിന്റെ പ്രവേഗം കണക്കാക്കുക.
ഉത്തരം:
s = 800 km,
t = 2 hr
v = s / t = 800 / 2 = 400 km/hr
OR
s = 800 km = 800 x 1000 = 800000 m,
t = 2 hr = 2 x 60 x 60 = 7200 s
v = s / t = 800000 / 7200 = 111.11 m/s
22. താഴെ കൊടുത്തിരിക്കുന്നവയെ സമപ്രവേഗം, അസമപ്രവേഗം എന്നിങ്ങനെ തരംതിരിക്കുക.
a. നേർരേഖയിൽ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ
b. സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ചലനം
c. ഒരേ മാധ്യമത്തിലുള്ള പ്രകാശത്തിന്റെ സഞ്ചാരം
d. തിരക്കുള്ള റോഡിലൂടെയുള്ള ഒരു കാറിന്റെ ചലനം
ഉത്തരം:
സമപ്രവേഗം: a, c
അസമപ്രവേഗം: b, d
23. 20 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാറിന്റെ പ്രവേഗം 4 s കൊണ്ട് 40 m/s ആയിമാറുന്നു. കാറിന്റെ ത്വരണം കണക്കാക്കുക.
ഉത്തരം:
u = 20 m/s,
v = 40m/s,
t = 4 s
a = (v – u)/t = (40 – 20) / 4 = 5 m/s²
24. നിശ്ചലാവസ്‌ഥയിലായിരുന്ന ഒരു കാർ നേർരേഖയിൽ യാത്ര ആരംഭിച്ചു. കാറിന്റെ ത്വരണം 4 m/s² ആണെങ്കിൽ 10 s ന് ശേഷം അതിന്റെ പ്രവേഗം എത്രയായിരിക്കും?
ഉത്തരം:
u = 0,
a = 4 m/s²,
t = 10 s
v = u + at = 0 + 4 x 10 = 40 m/s
25. 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്ന മോട്ടോർ ബൈക്ക് 5 s കൊണ്ട് നിശ്ചലാവസ്ഥയിലെത്തുന്നു. ബൈക്കിന്റെ ത്വരണം കണക്കാക്കുക.
ഉത്തരം:
u = 5 m/s,
v = 0 m/s,
t = 5 s
a = (v -u) / t = (0 – 5) / 5 = -1 m/s²
26. നിശ്ചലാവസ്ഥയിൽ നിന്നും ചലനം ആരംഭിച്ച ഒരു ബസിന്റെ പ്രവേഗം 6 s കൊണ്ട് 10 m/s ആയി വർദ്ധിക്കുന്നു. ബസിന്റെ ത്വരണം കണക്കാക്കുക.
ഉത്തരം:
u = 0 m/s,
v = 10 m/s,
t = 6 s
a = (v -u) / t = (10 – 0)/6 = 1.66 m/s²
27. 5 m/s വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ ത്വരണം 2m/s² ആണ്. 5 s ശേഷം വാഹനത്തിന്റെ പ്രവേഗം എത്രയായിരിക്കും?
ഉത്തരം:
u = 5 m/s,
a = 2 m/s²,
t = 5 s
v = u + at = 5 + 2 x 5 = 15 m/s
28. വസ്തുക്കൾക്ക് പോസിറ്റീവ് ത്വരണം, നെഗറ്റീവ് ത്വരണം എന്നിവ ഉണ്ടാകുന്ന സന്ദർഭങ്ങൾ പട്ടികപ്പെടുത്തുക?
ഉത്തരം:
ദൂരം | സ്ഥാനാന്തരം |
---|---|
• സഞ്ചരിച്ച പാതയുടെ ആകെ നീളം | • രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം |
• പൂജ്യം ആകില്ല | • പൂജ്യവും ആകാം |
• അദിശം | • സദിശം |
29. 15 m/s വേഗതയിൽ സഞ്ചരിക്കുന്ന മോട്ടോർ ബൈക്കിന് 2 m/s² മന്ദീകരണം സംഭവിക്കുന്നു എങ്കിൽ ബൈക്ക്നിശ്ചലാവസ്ഥയിൽ എത്താൻ എത്ര സമയം വേണ്ടിവരും?
ഉത്തരം:
u = 15 m/s,
v = 0 m/s,
a = 2 m/s²
a = (v - u) / t
t = (v – u) / a = (0 – 15) / (-2) = 7.5 s
30. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകളിൽ വൃത്തം, ത്രികോണം, ചതുരം തുടങ്ങിയ അടയാളങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇവ ഓരോന്ന് നൽകുന്ന മുന്നറിയിപ്പുകൾ ഏവ?
b) കോഷനറി സൈനുകൾ
c) ഇൻഫോമേറ്ററി സൈനുകൾ
31. 20 m/s പ്രവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ബസ് 10 s കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തുന്നു. എങ്കിൽ ബസ്സിന്റെ ത്വരണം കണക്കാക്കുക? മന്ദീകരണം എത്ര?
ഉത്തരം:
u = 0 m/s, v = 20 m/s, t = 10 s
a = (v -u) / t = (0 – 20) / 10 = -20 / 10 = -2 m/s²
മന്ദീകരണം = 2 m/s²
32. ഒരു ബൈക്കിന്റെ ചലനവുമായി ബന്ധപ്പെട്ട രേഖാ ചിത്രം നൽകിയിരിക്കുന്നു. ചിത്രത്തിൽ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് പ്രവേഗ-സമയ പട്ടിക പൂർത്തിയാക്കി, പ്രവേഗ-സമയ ഗ്രാഫ് ചിത്രീകരിക്കുക.
33. പട്ടിക നിരീക്ഷിക്കുക.
b) ഈ ഗ്രാഫ് ഏതു പേരിലറിയപ്പെടുന്നു?
c) ലഭിച്ച ഗ്രാഫിന്റെ ആകൃതിയിൽ നിന്ന് വസ്തുവിന്റെ പ്രവേഗത്തിന്റെ പ്രത്യേകത എഴുതുക?
ഉത്തരം:
a) ഗ്രാഫ് ചിത്രീകരിക്കുന്നു
b) സ്ഥാന - സമയ ഗ്രാഫ്
c) സമപ്രവേഗം
34. ഗ്രാഫ് നിരീക്ഷിക്കുക
b) 2 s നും 6 s നും ഇടയിലുള്ള പ്രവേഗം കണ്ടെത്തുക.
c) 50 m സഞ്ചരിക്കാൻ എടുത്ത സമയം എത്ര?
ഉത്തരം:
a) 20 m
b) 5 m/s
c) 10 s
35. A യിൽ നിന്നും ഒരു കുട്ടി B യിലേക്കും തുടർന്ന് C യിലേക്കും സഞ്ചരിക്കുന്നു.
b) തുടർന്ന് കുട്ടി C യിൽ നിന്നും D യിലേക്കു സഞ്ചരിക്കുന്നു എങ്കിൽ കുട്ടിയുടെ സ്ഥാനാന്തരത്തിന് വ്യത്യാസമുണ്ടാകുമോ? ദൂരത്തിനോ?
c) A യിൽ നിന്നും B യിലൂടെ C യിൽ എത്തിയപ്പോൾ കുട്ടിയുടെ സ്ഥാനാന്തരം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ?
ഉത്തരം:
a) സ്ഥാനാന്തരം = 20 m + 20 m = 40 m, ദൂരം = 20 m + 20 m = 40 m
b) ദൂരത്തിനും സ്ഥാനാന്തരത്തിനും വ്യത്യാസം ഉണ്ടാകും.
c) പോസിറ്റീവ്
36. ഒരു ബൈക്കിന്റെ ചലനവുമായി ബന്ധപ്പെട്ട ഗ്രാഫ് നൽകിയിരിക്കുന്നു.
b) ഈ ബൈക്കിന്റെ ചലനം സമത്വരണമോ, അസമത്വരണമോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
ഉത്തരം:
a) എല്ലാ ഇടവേളകളിലും ത്വരണം 10 m/s² ആണ്.
Eg: - A to B: ത്വരണം, a = v / t = 10 / 1 = 10 m/s²
b) സമത്വരണം. ത്വരണം തുല്യ ഇടവേളകളിൽ തുല്യമാണ്.
37. 80 m ഉയരമുള്ള ഒരു ഫ്ലാറ്റിനു മുകളിൽ നിന്നും 30 m/s വേഗത്തിൽ ഒരു വസ്തു മുകളിലേക്ക് തൊടുത്തുവിട്ടു. (g = 10 m/s²).
a) തറയിൽ നിന്നും വസ്തു എത്തുന്ന പരമാവധി ഉയരം എത്ര?
b) വസ്തു തറയിലെത്താൻ എത്ര സമയമെടുക്കും?
ഉത്തരം:
a) u = 30 m/s, v = 0 m/s , a = -10 m/s²
v² = u² + 2 as
s = (v² - u²) / 2a = (0² - 30²) / (2 x -10) = 45 m
പരമാവധി ഉയരം = 45 m + 80 m = 125 m
b) ഫ്ലാറ്റിനു മുകളിൽ നിന്നും പരമാവധി ഉയരത്തിലെത്താൻ
u = 30 m/s, v = 0 m/s, a = -10 m/s²
v = u + at
t = (v – u)/a = (0 – 30)/-10 = 3 s
t1 = 3 s
പരമാവധി ഉയരത്തിൽ നിന്നും തറയിലെത്താൻ
u = 0 m/s, s = 125 m, a = 10 m/s²
s = ut + ½ at²
125 = 0 + (½) x 10t²
t² = 25
t₂ = 5 s
ആകെ സമയം t = t₁ + t₂ = 2 + 5 = 7 s
38. 200 മീറ്റർ നീളമുള്ള ട്രാക്കിലൂടെ ഓടുന്ന കുട്ടി 30 s കൊണ്ട് ആദ്യസ്ഥാനത്ത് തിരിച്ചെത്തുന്നു.
a) കുട്ടി സഞ്ചരിച്ച ആകെ ദൂരം എത്ര?
b) കുട്ടിക്കുണ്ടായ സ്ഥാനാന്തരം എത്ര?
c) കുട്ടിയുടെ വേഗം എത്ര?
d) കുട്ടിയുടെ പ്രവേഗം എത്ര?
ഉത്തരം:
a) 200 m
b) 0
c) വേഗം = ദൂരം/സമയം = 200/30 = 6.67 m/s
d) പ്രവേഗം = 0
39. a) ദൂരത്തിനും സ്ഥാനാന്തരത്തിനും നിർവചനം രൂപീകരിക്കുക.
b) ഒരു വസ്തുവിന്റെ സ്ഥാനാന്തരം പൂജ്യം ആകുന്ന സന്ദർഭം ഏത്?
c) ദൂരവും സ്ഥാനാന്തരവും തുല്യമാകുന്ന സന്ദർഭം ഏത്?
ഉത്തരം:
a) നിർവ്വചനങ്ങൾ എഴുതുന്നു.
b) വസ്തു ആദ്യ സ്ഥാനത്തു തന്നെ തിരിച്ചെത്തുമ്പോൾ
c) വസ്തു നേർരേഖയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ
40. X എന്ന പട്ടണത്തിൽ നിന്നും ഒരാൾ Y എന്ന പട്ടണത്തിലേക്ക് കാറിൽ 100 കിലോമീറ്റർ യാത്ര ചെയ്യുന്നു. മറ്റൊരാൾ X ൽ നിന്ന് Y ലേക്ക് നേർരേഖയിലുള്ള റയിൽ വഴി ട്രെയിനിൽ 60 കിലോമീറ്റർ യാത്ര ചെയ്യുന്നു.
a) കാർ സഞ്ചരിച്ച ദൂരം എത്ര?
b) കാറിനുണ്ടായ സ്ഥാനാന്തരം എത്ര?
c) ട്രെയിൻ സഞ്ചരിച്ച ദൂരമെത്ര?
d) ട്രെയിനിനുണ്ടായ സ്ഥാനാന്തരം എത്ര?
ഉത്തരം:
a) 100 km
b) 60 km
c) 60 km
d) 60 km
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments