Kerala Syllabus Class 9 Physics - Chapter 3 ചലനനിയമങ്ങൾ - ചോദ്യോത്തരങ്ങൾ


Questions and Answers for Class 9 ഭൗതികശാസ്ത്രം - ചലനനിയമങ്ങൾ | Text Books Solution Physics (Malayalam Medium) Physics: Chapter 03 Laws of Motion - SAMAGRA Questions Bank

ഒമ്പതാം ക്ലാസ്സ്‌  ഭൗതികശാസ്ത്രം - ചലനനിയമങ്ങൾ എന്ന പാഠം ആസ്പദമാക്കി SAMAGRA തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).

Class 9 Physics ചലനനിയമങ്ങൾ - SAMAGRA ചോദ്യോത്തരങ്ങൾ 
Physics (Malayalam Medium Notes)
1. രണ്ട് ടീമുകൾ F₁, F₂ എന്നീ ബലങ്ങൾ പ്രയോഗിച്ച് വടം വലിക്കുന്നു. വടം F₁ ബലം പ്രയോഗിച്ച ടീമിന്റെ വശത്തേക്ക് നീങ്ങുന്നുവെങ്കിൽ ഏത് ബലമാണ് കൂടുതൽ? (F₁, F₂, F₁ ഉം F₂ ഉം തുല്യം)
ഉത്തരം: F₁ 

2. ഒരു മേശയിൽ ഒരുവശത്ത് നിന്നും 250 N ബലവും അതേ മേശയിൽ നേർരേഖയിൽ എതിർ ദിശയിൽ 300 N ബലം പ്രയോഗിക്കുന്നു. മേശയിൽ അനുഭവപ്പെടുന്ന പരിണതബലം എത്ര?
(550 N, 300 N, 50 N, 250 N)
ഉത്തരം: 50 N

3. ഒരു ട്രോളിയെ 500 N ഉപയോഗിച്ച് കിഴക്കോട്ടും 750 N ബലം ഉപയോഗിച്ച് പടിഞ്ഞാറോട്ടും വലിക്കുന്നു. ട്രോളിയിൽ അനുഭവപ്പെടുന്ന പരിണതബലം എത്ര?
(1250 N കിഴക്കോട്ട്, 1250 N പടിഞ്ഞാറോട്ട്, 250 N കിഴക്കോട്ട്, 250 N പടിഞ്ഞാറോട്ട്)
ഉത്തരം: 250 N പടിഞ്ഞാറോട്ട്

4. ഒരു വണ്ടിയെ A ടീമും B ടീമും കിഴക്ക് ദിശയിലേക്ക് യഥാക്രമം 1500 N, 2000 N എന്നീ ബലങ്ങൾ പ്രയോഗിച്ചു തള്ളുന്നു. വണ്ടിയിൽ അനുഭവപ്പെടുന്ന പരിണതബലം എത്ര?
(1500 N, 2000 N, 500 N, 3500 N)
ഉത്തരം: 3500 N

5. ഒരു മേശയെ 1000 N ബലം ഉപയോഗിച്ച് കിഴക്കോട്ട് തള്ളുന്നു എതിർഭാഗത്തുനിന്നും 300 N ഉപയോഗിച്ചു വലിക്കുന്നു. എങ്കിൽ മേശയിൽ അനുഭവപ്പെടുന്ന പരിണതബലം എത്ര?
(700 N കിഴക്കോട്ട്, 1300 N കിഴക്കോട്ട്, 700 N പടിഞ്ഞാറോട്ട്, 1300 N പടിഞ്ഞാറോട്ട്)
ഉത്തരം: 1300 N കിഴക്കോട്ട്

6. ചുവടെ കൊടുത്തവയിൽ പരിണതബലം പൂജ്യമാകുന്ന സന്ദർഭം ഏത്?
a) 100 N ബലം കിഴക്കോട്ടും 200 N ബലം പടിഞ്ഞാറോട്ടും പ്രയോഗിക്കുന്നു.
b) 100 N ബലം ഉപയോഗിച്ചു തള്ളുന്നു, എതിർ ദിശയിൽ നിന്ന് 100 N ബലം ഉപയോഗിച്ചു വലിക്കുന്നു.
c) കുതിരവണ്ടിയെ കുതിര 400 N ബലം പ്രയോഗിച്ചു മുന്നോട്ട് വലിക്കുന്നു, കുതിരവണ്ടി കുതിരയെ 400 N ബലം പ്രയോഗിച്ചു പിന്നിലേയ്ക്ക് വലിക്കുന്നു.
ഉത്തരം: c

7. നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ അവസ്ഥക്ക് മാറ്റം വരുത്താൻ കഴിയുന്ന ബലം ഏത് ?
(സന്തുലിതബലം, അസന്തുലിതബലം, പരിണതബലം)
ഉത്തരം: അസന്തുലിതബലം

8. അസന്തുലിതബലങ്ങൾക്ക് വസ്തുവിന്റെ ഏതവസ്ഥക്കാണ് മാറ്റം വരുത്താൻ കഴിയാത്തത് ?
(ചലനാവസ്ഥ ,നിശ്ചലാവസ്ഥ , ചലനവേഗം, ഖരാവസ്ഥ)
ഉത്തരം: ഖരാവസ്ഥ

9. ആന്തരികബലങ്ങൾ എല്ലായ്പ്പോഴും ................. ആയിരിക്കും.
(സന്തുലിതബലം, അസന്തുലിതബലം, പരിണതബലം)
ഉത്തരം: സന്തുലിതബലം

10. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിലേക്ക് 100 N ബലം പ്രയോഗിച്ചാൽ സംഭവിക്കാത്തതെന്ത്?
(ചലനവേഗം കൂടും, ചലനവേഗം കുറയും, ചലനദിശ മാറും, ഭാരം കൂടും)
ഉത്തരം: ഭാരം കൂടും

11. കാറിൽ ഇരുന്നുകൊണ്ട് ഒരാൾ കാർ തള്ളുന്നു .
a) കാർ ചലിക്കാത്തതിന്റെ കാരണമെന്താണ്?
b) നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
ഉത്തരം: 
a) കാറിൽ പ്രയോഗിക്കപ്പെട്ടത് സന്തുലിതബലമാണ്.
b) ആന്തരികബലങ്ങളെല്ലാം സന്തുലിതബലങ്ങളാണ്.

12. ഗലീലിയോയുടെ ഗോലിയും ചാനലും പരീക്ഷണത്തിൽ,
a) ഗോലി പരമാവധി ഉയരത്തിൽ എത്താൻ ശ്രമിച്ചതിനു കാരണം എഴുതുക.
b) ഗോലി കുറച്ചു ഉയർന്നശേഷം നിശ്ചലമായത് എന്തുകൊണ്ട് ?
ഉത്തരം: 
a) ജഡത്വം കാരണം
b) ഘർഷണം കാരണം

13. a) അസന്തുലിത ബാഹ്യബലം ആവശ്യമില്ലാത്ത ചലനം ഏത് ?
(സമവേഗത്തിലുള്ള നേർരേഖാചലനം, സമവേഗത്തിൽ ദിശമാറി ചലിക്കുന്നതിന്, വസ്തുവിനെ നിശ്ചലമാക്കാൻ)
b) മുകളിൽ കൊടുത്തിരിക്കുന്ന നിഗമനങ്ങളിൽ എത്തിചേരാൻ നിങ്ങളെ സഹായിച്ചത് ഏതു ശാസ്‌ത്രജ്ഞന്റെ പരീക്ഷണഫലങ്ങൾ ആണ്?
ഉത്തരം: 
a) സമവേഗത്തിലുള്ള നേർരേഖാചലനം
b) ഗലീലിയോ ഗലീലി

14. ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുക.
ഉത്തരം: ന്യൂട്ടന്റെ ഒന്നാം ചലനനിയമം.

15. a) ബലത്തിന്റെ യൂണിറ്റ് എന്ത് ?
b) ബലത്തിന് ഒരു നിർവചനം എഴുതുക
ഉത്തരം: 
a) ന്യൂട്ടൻ (N)
b) ബലം - നിർവചനം
16. ഒരു മേശയിൽ കിഴക്കോട്ട് 400 N  ബലവും പടിഞ്ഞാറോട്ട്‌ 600 N ബലവും നേർരേഖയിൽ പ്രയോഗിക്കുന്നു.
a) മേശയിൽ അനുഭവപ്പെടുന്ന സഫലബലം എത്ര ?
b) സഫലബലവും പരിണതബലവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
c) മേശ ഏതു ദിശയിലാണ് ചലിക്കുക? മേശയുടെ ചലനത്തിന് ഉപയോഗിക്കുന്ന ബലമെത്ര?
ഉത്തരം: 
a) 200 N പടിഞ്ഞാറോട്ട്‌
b) രണ്ടും ഒന്നാണ്
c) പടിഞ്ഞാറോട്ട്‌ 200 N

17. ഒരു ജീപ്പിൽ കയറി നിന്നുകൊണ്ട് 3 പേർ ജീപ്പിനെ തള്ളുന്നു.
a) ജീപ്പ് ചലിക്കുമോ ?
b) ജീപ്പിൽ അനുഭവപ്പെടുന്ന പരിണതബലം എത്ര?
c) a, bചോദ്യങ്ങൾക്ക് നിങ്ങൾ നൽകിയ ഉത്തരം സാധൂകരിക്കുക.
ഉത്തരം: 
a) ഇല്ല
b) പൂജ്യം
c) a- ആന്തരികബലങ്ങളെല്ലാം സന്തുലിതമാണ്, b- സന്തുലിത ബലം ചലനമുണ്ടാക്കില്ല.

18. a) ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെങ്കിൽ    പ്രയോഗിക്കപ്പെട്ട ബലങ്ങൾ ഏതു പേരിൽ അറിയപ്പെടും?
b) ഇത്തരം ബലങ്ങൾക്ക് വസ്തുവിന്റെ ചലനാവസ്ഥക്ക് മാറ്റം വരുത്താൻ കഴിയുമോ? എന്തുകൊണ്ട് ?
ഉത്തരം: 
a) സന്തുലിത ബലം
b) ഇല്ല. സന്തുലിത ബലങ്ങൾ ചലനമുണ്ടാക്കുന്നില്ല. അസന്തുലിതബലങ്ങൾക്ക് മാത്രമേ ചലനമുണ്ടാക്കാൻ കഴിയുകയുള്ളു.

19. a) ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ സ്വയം മാറ്റം വരുത്താൻ കഴിവില്ല. ഈ പ്രത്യേകത ഏതു പേരിൽ അറിയപ്പെടുന്നു?
b) വസ്തുവിന്റെ ഈ പ്രത്യേക അവസ്ഥക്ക് മാറ്റം വരുത്താൻ വസ്തുവിൽ എന്താണ് പ്രയോഗിക്കേണ്ടത്?
c) a, b ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിയമം പ്രസ്താവിക്കുക. ഈ നിയമത്തിന്റെ ഉപജ്ഞാതാവാര് ?
ഉത്തരം: 
a) ജഡത്വം
b) അസന്തുലിത ബാഹ്യബലം
c) ഒന്നാം ചലനനിയമം. ന്യൂട്ടൻ.

20. ഗലീലിയോയുടെ ഗോലിയും ചാനലും പരീക്ഷണത്തിൽ,
a) ഗോലി പരമാവധി ഉയരത്തിൽ എത്താൻ ശ്രമിച്ചതിനു കാരണം എഴുതുക.
b) ഗോലി കുറച്ച് ഉയർന്നശേഷം നിശ്ചലമായത് എന്തുകൊണ്ട് ?
c) ഗലീലിയോയുടെ ഗോലിയും ചാനലും പരീക്ഷണത്തിൽ, നിന്നും നിങ്ങൾ നേടിയ അറിവുകൾ എന്തെല്ലാം?
ഉത്തരം: 
a) ജഡത്വം
b) ഘർഷണം കാരണം
c) ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ ചലനത്തിന്റെ എതിർദിശയിൽ അസന്തുലിത ബാഹ്യബലം പ്രയോഗിക്കണം. ഒരു വസ്തുവിന് സമവേഗത്തിലുള്ള നേർരേഖാ ചലനം നിലനിർത്തുന്നതിന് ഒരു അസന്തുലിത ബാഹ്യബലം ആവശ്യമില്ല.

21. ഒരു വസ്തുവിൽ രണ്ടു ബലങ്ങൾ പരസ്പരം വിപരീതദിശയിൽ ഒരേ സമയം പ്രവർത്തിച്ചാൽ വസ്തുവിൽ അനുഭവപ്പെടുന്ന ബലമാണ് ...............
(പരിണതബലം, പ്രതിബലം, ഘർഷണബലം)
പരിണതബലം

22. സഫലബലത്തിന് പറയുന്ന മറ്റൊരു പേരാണ് ................
(പരിണതബലം, പ്രതിബലം, ഘർഷണബലം)
ഉത്തരം: പരിണതബലം

23. ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെ1ങ്കിൽ വസ്തു .................... ൽ ആയിരിക്കും.
(നിശ്ചലാവസ്ഥയിൽ, ചലനാവസ്ഥയിൽ)
ഉത്തരം: നിശ്ചലാവസ്ഥയിൽ

24. ഒരു വസ്തുവിനെ 200 N ബലം ഉപയോഗിച്ച് തള്ളുന്നു. അതേ വസ്തുവിനെ അതേ അവസരത്തിൽ 150 N ഉപയോഗിച്ച് മറുവശത്തു നിന്നും വലിക്കുന്നു. വസ്തുവിൽ അനുഭവപ്പെടുന്ന പരിണത ബലം ..................... ആയിരിക്കും.
(200N, 50N, 150N, 350N)
ഉത്തരം: 350N

25. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് മൊമെന്റം കൂടുതൽ?
(2 kg മാസുള്ള വസ്തു 24 m/s പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ,
3 kg മാസുള്ള വസ്തു 4 m/s പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ,
4 kg മാസുള്ള വസ്തു 1 m/s പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ,
5 kg മാസുള്ള വസ്തു 2 m/s പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ)
ഉത്തരം: 2 kg മാസുള്ള വസ്തു 24 m/s പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ

26. വളരെ വലിയബലം കുറഞ്ഞ സമയത്തേക്ക് പ്രയോഗിക്കുന്നതിനെ ..................... എന്ന് പറയുന്നു.
(മൊമെന്റം, ആവേഗബലം, സഫലബലം )
ഉത്തരം: ആവേഗബലം

27. ന്യൂട്ടൺസ് ക്രാഡിലിൽ ആകെ 5 ബോളുകളാണ്‌ ഉള്ളത്. അതിൽ 4 ബോളുകൾ ഒരു വശത്തേക്ക്‌ വലിച്ചു നീക്കി അഞ്ചാമത്തെ ബോളിൽ ഇടിപ്പിച്ചാൽ എത്ര ബോൾ തെറിക്കും ?
(1, 5, 4)
ഉത്തരം: 4

28. ചലിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ മൊമെന്റം ................ ആകും.
(പകുതി, നാലിലൊന്ന്, ഇരട്ടി)
ഉത്തരം: ഇരട്ടി

29. നിശ്ചലാവസ്ഥയിലുള്ള 50 kg മാസുള്ള ഒരു വസ്തുവിന്റെ മൊമെന്റം ................ ആയിരിക്കും.
(50 kg m/s, 500 kg m/s, 10 kg m/s, 0)
ഉത്തരം: 0

30. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ അതിന്റെ മൊമെന്റത്തിന് മാറ്റം ഉണ്ടാകാൻ കാരണം ............ ആണ്.
(മാസിൽ മാറ്റം വരുന്നതുകൊണ്ട് , പ്രവേഗത്തിൽ മാറ്റം വരുന്നതുകൊണ്ട്, മാസിലും പ്രവേഗത്തിലും മാറ്റം വരുന്നതുകൊണ്ട്)
ഉത്തരം: പ്രവേഗത്തിൽ മാറ്റം വരുന്നതുകൊണ്ട്
31. ‘m’ മാസുള്ള ചലിക്കുന്ന ഒരു വസ്തുവിൽ പ്രവേഗമാറ്റം ഉണ്ടാക്കാൻ എടുത്ത സമയം 't ' സെക്കന്റാണെങ്കിൽ മൊമെന്റവ്യത്യാസനിരക്ക് .................... ആയിരിക്കും.
( m(v -u )/t , m(v -u )t ,  m(v +u )/t , m(v+u) )
ഉത്തരം: m(v -u )/t

32. ഒരു വസ്തുവിൽ നിശ്ചിത സമയത്തേക്ക് പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് കുറവാണെങ്കിൽ മൊമെന്റവ്യത്യാസത്തിന്റെ നിരക്ക് ...........
(കുറയും, കൂടും, മാറ്റമില്ല)
ഉത്തരം: കുറയും

33. മൊമെന്റം ഒരു ............ അളവാണ്.
(സദിശം, അസദിശം, ഇവ രണ്ടുമാണ്‌ , ഇവയൊന്നുമല്ല)
ഉത്തരം: സദിശം

34. റോക്കറ്റുകളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം .....................
(ന്യൂട്ടന്റെ ഒന്നാം ചലന നിയമം, ന്യൂട്ടന്റെ രണ്ടാം  ചലന നിയമം, ന്യൂട്ടന്റെ മൂന്നാം ചലന നിയമം)
ഉത്തരം: ന്യൂട്ടന്റെ മൂന്നാം ചലന നിയമം

35. പൂഴിമണലിലൂടെ നടന്നു നീങ്ങാൻ പ്രയാസമാണ്. കാരണം.............
(പൂഴിമണൽ തുല്യ പ്രതിബലം തരുന്നില്ല, പൂഴിമണൽ കൂടുതൽ പ്രതിബലം തരുന്നു, കാൽ പൂഴിമണലിൽ താഴ്‌ന്നുപോകുന്നു)
ഉത്തരം: പൂഴിമണലിലൂടെ നടന്നു നീങ്ങാൻ പ്രയാസമാണ്. കാരണം.............
(പൂഴിമണൽ തുല്യ പ്രതിബലം തരുന്നില്ല, പൂഴിമണൽ കൂടുതൽ പ്രതിബലം തരുന്നു, കാൽ പൂഴിമണലിൽ താഴ്‌ന്നുപോകുന്നു)

36. ഐസ് പാളിക്കുമുകളിലൂടെ നടക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
(ഖരാവസ്ഥയിലായതിനാൽ, തണുപ്പായതുകൊണ്ട്, പ്രതിബലം നല്കാൻ ഐസിന് കഴിയാത്തതുകൊണ്ട്, ഇവയൊന്നുമല്ല)
ഉത്തരം: പ്രതിബലം നല്കാൻ ഐസിന് കഴിയാത്തതുകൊണ്ട്

37. ക്രിക്കറ്റ്ബോൾ അടിച്ചുതെറിപ്പിക്കുമ്പോൾ ബോളിൽ അനുഭവപ്പെടുന്ന ബലം
(ആവേഗബലം, ഘർഷണബലം, വലിവുബലം, ആന്തരികബലം)
ഉത്തരം: ക്രിക്കറ്റ്ബോൾ അടിച്ചുതെറിപ്പിക്കുമ്പോൾ ബോളിൽ അനുഭവപ്പെടുന്ന ബലം
(ആവേഗബലം, ഘർഷണബലം, വലിവുബലം, ആന്തരികബലം)

38. ജഡത്വം ചുവടെ കൊടുത്തവയിൽ ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചരിക്കുന്നു ?
(മാസ്, സമയം, മാസിനെയും പ്രവേഗത്തെയും, പ്രവേഗം)
ഉത്തരം: മാസ്

39. ബലത്തിന്റെ ആവേഗം കുറക്കാൻ എളുപ്പമാർഗം ഏത് ?
(സമയം കൂട്ടണം, സമയം കുറയ്ക്കണം, മാസ്‌ കൂട്ടണം, ഇവയൊന്നുമല്ല)
ഉത്തരം: സമയം കൂട്ടണം

40. പരിണതബലം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
ഉത്തരം: ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ് സഫലബലം അഥവാ പരിണതബലം (resultant force).
41. ഒരു ഇരുമ്പ് ദണ്ഡിന്റെ ഒരു അഗ്രത്തിൽ 250 N ബലം പ്രയോഗിച്ച് അതിനെ തള്ളുന്നു. രണ്ടാമത്തെ അഗ്രത്തിൽ 150 N ബലം പ്രയോഗിച്ച് എതിർ ദിശയിൽ തള്ളിയാൽ ദണ്ഡിൽ അനുഭവപ്പെടുന്ന സഫലബലം എത്രയായിരിക്കും?
ഉത്തരം: 100 N

42. ജഡത്വം നിർവചിക്കുക.
ഉത്തരം: ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് ജഡത്വം (inertia).

43. ആന്തരികബലങ്ങൾ സന്തുലിതബലം ആകാൻ കാരണമെന്ത്‌ ?
ഉത്തരം: ബലവും പ്രതിബലവും ഒരേ വസ്തുവിലായതിനാൽ

44. അസന്തുലിതബലങ്ങൾ ബാഹ്യബലങ്ങളാകാം. കാരണമെന്ത് ?
ഉത്തരം: അസന്തുലിതബലങ്ങളിൽ ബലവും പ്രതിബലവും വ്യത്യസ്ത വസ്തുവിലായതിനാൽ

45. ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നോട്ടായുന്നതിന് കാരണം എന്ത് ?
ഉത്തരം: നിശ്ചലജഡത്വം

46. ഓടുന്ന ബസിൽ നിന്നും ഇറങ്ങുന്ന ആൾ കുറച്ച് ദൂരം മുന്നോട്ടോടിയ ശേഷമാണ് നിൽക്കുന്നത്. കാരണം എന്ത് ?
ഉത്തരം: ചലനജഡത്വം

47. ജഡത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
ഉത്തരം: വസ്തുവിന്റെ മാസ്

48. ന്യൂട്ടന്റെ രണ്ടാം ചലനനിയമം പ്രസ്താവിക്കുക.
ഉത്തരം: ഒരു വസ്തുവിനുണ്ടാകുന്ന മൊമെന്റവ്യത്യാസനിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും. മൊമെന്റവ്യത്യാസം ഉണ്ടാകുന്നത് പരിണതബലത്തിന്റെ ദിശയിലായിരിക്കും.

49. നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു വസ്തുവിന്റെ മൊമെന്റം എത്രയെന്ന് കണ്ടെത്തുക?
ഉത്തരം: 0

50. 15 kg മാസുള്ള നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു വസ്തുവിൽ 3 s സമയത്തേക്ക് ബലം പ്രയോഗിച്ചപ്പോൾ അതിന്റെ പ്രവേഗം 20 m/s  ആയി. വസ്തുവിന്റെ മൊമെന്റവ്യത്യാസത്തിന്റെ നിരക്ക് കണക്കാക്കുക.
ഉത്തരം: 100 kg m/s²
51. 6 kg മാസുള്ള ഒരു വസ്തുവിൽ 4 s ബലം പ്രയോഗിച്ചപ്പോൾ  അതിന്റെ പ്രവേഗം 3 m/s ൽ നിന്ന് 15 m/s ആയി മാറി.
a) മൊമെന്റവ്യത്യാസമെത്ര ?
b) പ്രയോഗിച്ച ബലം എത്ര?
c) വസ്തുവിനുണ്ടായ ത്വരണം എത്ര?
d) 5 s സമയത്തേക്ക് ബലം പ്രയോഗിച്ചെങ്കിൽ പ്രവേഗം എത്രയാകും?
ഉത്തരം: 
a) m(v-u) = 6(15 -3) = 72 kg m/s
b) m(v-u)/t = 6(15-3)/4 = 18 kg m/s²
c) (v-u)/t = (15 - 3)/4 = 3 m/s²
d) v = u+at = 3+3x5 = 18 m/s

52. a) നിശ്ചല ജഡത്വത്തിനും ചലന ജഡത്വത്തിനും രണ്ടു വീതം ഉദാഹരണങ്ങൾ എഴുതുക.
b) ന്യൂട്ടന്റെ രണ്ടാം ചലനനിയമം പ്രസ്താവിക്കുക.
c) 8 kg മാസുള്ള ഒരു വസ്തുവിൽ 4 s ബലം പ്രയോഗിച്ചപ്പോൾ അതിന്റെ പ്രവേഗം 2 m/s ൽ നിന്നും 6 m/s ആയി മാറി. എങ്കിൽ പ്രയോഗിച്ച ബലം എത്ര എന്ന് കണക്കാക്കുക. 
ഉത്തരം: 
a) നിശ്ചല ജഡത്വത്തിനും ചലന ജഡത്വത്തിനും ഉദാഹരണങ്ങൾ
b) ന്യൂട്ടന്റെ രണ്ടാം ചലനനിയമം
ഒരു വസ്തുവിനുണ്ടാകുന്ന മൊമെന്റവ്യത്യാസനിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും. മൊമെന്റവ്യത്യാസം ഉണ്ടാകുന്നത് പരിണതബലത്തിന്റെ ദിശയിലായിരിക്കും.
c) m(v-u)/t = 8(6 - 2)/4 = 8 kg m/s²

53. a) ബലത്തിന്റെ ആവേഗം കുറയ്ക്കാൻ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഉപായങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
b) ബലത്തിന്റെ ആവേഗം വർധിപ്പിക്കേണ്ട സാഹചര്യങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
ഉത്തരം: 
a) 
● ക്രിക്കറ്റ് കളിക്കാർ വേഗത്തിൽ വരുന്ന പന്ത് പിടിക്കുന്നതിനൊപ്പം കൈ പുറകോട്ട് ചലിപ്പിക്കുന്നു.
● ഫുട്ബോൾ കളിയിൽ ഗോൾ മുഖത്തേക്ക് വരുന്ന പന്ത് ഗോളി പിടിക്കുമ്പോൾ പന്തിനൊപ്പം കൈകൾ പുറകോട്ട് ചലിപ്പിക്കുന്നു. 
● പോൾവാൾട്ട് പിറ്റിൽ ഫോം ബെഡ് ഇടുന്നു.
● ഗ്ലാസ് പാത്രങ്ങൾ അടുക്കി വച്ചിരിക്കുന്ന പാക്കറ്റുകളിൽ സ്പോഞ്ച് അല്ലെങ്കിൽ വൈക്കോൽ നിറയ്ക്കുന്നു.

b) 
● ക്രിക്കറ്റ് ബാറ്റ് കൊണ്ട് ബോൾ അടിച്ചു തെറിപ്പിക്കുന്നത്.
● ഫുട്ബോൾ കളിക്കുമ്പോൾ പന്ത് കാലുകൊണ്ട് അടിക്കുന്നത്.

54. ഒരേപോലുള്ള രണ്ട് സ്പ്രിങ് ത്രാസുകളെ പരസ്പരം കൊളുത്തി വലിച്ചപ്പോൾ രണ്ടാമത്തെ സ്പ്രിങ്ങിൽ  8 kgwt സൂചിപ്പിച്ചു.
a) A യിൽ എത്ര റീഡിങ് പ്രദർശിപ്പിക്കും?
b) A യിലും B യിലും അനുഭവപ്പെടുന്ന ബലങ്ങളിൽ ഒന്ന് ‘ബലം’ എന്ന പേരിൽ അറിയപ്പെടുന്നുവെങ്കിൽ രണ്ടാമത്തേതിലെ ബലം ഏത് പേരിൽ അറിയപ്പെടും?
c) ഇവ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന നിയമം പ്രസ്താവിക്കുക.
d) ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്റെ പേരെഴുതുക.
ഉത്തരം: 
a) 8 kgwt
b) പ്രതിബലം
c) ഏതൊരു ബലത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിബലം ഉണ്ടായിരിക്കും ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലനനിയമം.
d) റോക്കറ്റ്



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here