Kerala Syllabus Class 9 കേരള പാഠാവലി Chapter 03: പ്രകൃതി പാഠങ്ങള്‍ - ചോദ്യോത്തരങ്ങൾ
Study Notes for Class 9 കേരള പാഠാവലി - ഭൂമിയാകുന്നു നാം: പ്രകൃതി പാഠങ്ങള്‍ | Class 9 Malayalam - Kerala Padavali - Pulimavu vetti - Questions and Answers - Chapter 01 ഭൂമിയാകുന്നു നാം - പ്രകൃതി പാഠങ്ങള്‍ - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - ഭൂമിയാകുന്നു നാം: പ്രകൃതി പാഠങ്ങള്‍ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു.
കേരള പാഠാവലി - ഭൂമിയാകുന്നു നാം: പ്രകൃതി പാഠങ്ങള്‍
∎Samagra Malayalam Notes
1. 'സഹ്യകാനനത്തിൽ വിരിഞ്ഞ കവിത' എന്ന കൃതി എഡിറ്റ് ചെയ്തത് ആര്?
• കെ. എസ്. രവികുമാർ
• പി കെ ഹരികുമാർ
• വൈലോപ്പിള്ളി ശ്രീധരമേനോൻ
• കെ എസ് ഹരികുമാർ
ഉത്തരം: പി കെ ഹരികുമാർ
2. മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു
ഇലകൾക്കൊപ്പം നമ്മളും.
ഈ വരികൾ തെളിയുന്നത്?
• മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നു ജീവിക്കണം
• മനുഷ്യന് വേണ്ടി മാത്രം പ്രകൃതിയെ ഉപയോഗിക്കാം
• മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം
ഉത്തരം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം
3. ചെറുകഥ വാക്കും വഴിയും എന്ന കൃതി എഴുതിയതാര് ?
• പി കെ ഹരികുമാർ
• കെ എസ് രവികുമാർ
• എം അച്യുതൻ
• കെ എസ് ഹരികുമാർ
ഉത്തരം: കെ എസ് രവികുമാർ
4. സഹ്യ കാനനത്തിൽ വിരിഞ്ഞ കവിത എന്ന ഗ്രന്ഥം ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
• കവിത
• സാഹിത്യ നിരൂപണം
• കവിതാ സമാഹാരം
• കാവ്യ നാടകം
ഉത്തരം: സാഹിത്യ നിരൂപണം
5. വൈലോപ്പിള്ളി കവിതകളുടെ അടിയാധാരമായി വർത്തിക്കുന്നത് എന്ത്?
ഉത്തരം: മാനവികതാബോധം
6. ഉൻമിഷത്ത് എന്ന പദത്തിന്റെ അർത്ഥസൂചന എന്ത് ?
• ഉന്മത്തൻ
• ഉപനിഷത്ത്
• തുറന്ന
• അടച്ച
ഉത്തരം: തുറന്ന
7. 'എന്റെ ഗ്രാമം 'എന്ന കവിതയിൽ പരാമർശിക്കുന്ന ഗ്രാമം ഏത് ?
• കൊച്ചി
• ഇടപ്പള്ളി
• എറണാകുളം
• തൃപ്പൂണിത്തറ
ഉത്തരം: ഇടപ്പള്ളി
8. ആലാഹയുടെ പെൺമക്കൾ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
• കവിത
• നോവൽ
• നാടകം
• ചെറുകഥ
ഉത്തരം: നോവൽ
9. മൃതസഞ്ജീവനി ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
• കവിത.
• കാവ്യ നാടകം
• നോവൽ
• ചെറുകഥ
ഉത്തരം: നോവൽ
10. വൈലോപ്പിള്ളി കവിതകളുടെ രണ്ട് പ്രത്യേകതകൾ എഴുതുക
ഉത്തരം:
• മാനവികതാബോധം
• മനുഷ്യന്റെ അജയ്യതയിലുള്ള വിശ്വാസം
11. 'മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു
ഇലകൾക്കൊപ്പം നമ്മളും'
ഈ വരികൾ നൽകുന്ന രണ്ട് സൂചനകൾ കണ്ടെത്തി എഴുതുക
ഉത്തരം:
• മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം
• പ്രകൃതിയുടെ മാറ്റങ്ങൾ മനുഷ്യർക്ക് ആഹ്ലാദം പകരുന്നവയാണ്
12. ഇരുപതാം നൂറ്റാണ്ടിൽ കേരളീയ സമൂഹത്തെ മാറ്റിമറിച്ച മാനവികത ബോധത്തിന്റെ രണ്ട് സവിശേഷതകൾ ?
ഉത്തരം:
• മനുഷ്യന്റെ കർമ്മ ശേഷിയിലുള്ള വിശ്വാസം
• ലോകത്തെ മാറ്റിപ്പണിയാനുള്ള ഇച്ഛാശക്തി
13. വൈലോപ്പിള്ളി കവിതയുടെ കൊടിപ്പടമായി കരുതുന്നത് എന്ത് ?
ഉത്തരം: മനുഷ്യജീവിത മഹത്വവും മാനവികതാബോധവും
14. മനുഷ്യപുരോഗതിയുടെ ആവി വണ്ടി എന്ന പ്രയോഗം നൽകുന്ന സൂചനകൾ എന്തെല്ലാം?
ഉത്തരം:
• തീവണ്ടി വേഗതയുടെയും മുന്നേറ്റത്തിന്റെയും പ്രതീകമാണ്.
• ഇരുപതാം നൂറ്റാണ്ടിലെ ചിന്താഗതികൾ മനുഷ്യ പുരോഗതിയെ വേഗത്തിലാക്കിയിട്ടുണ്ട്.
15. കൊളോണിയൽ ആധുനികതയുടെ രണ്ടു പ്രത്യേകതകൾ കണ്ടെത്തുക.
ഉത്തരം:
• മനുഷ്യന് കീഴടക്കാൻ ഉള്ളതാണ് പ്രകൃതി
• മനുഷ്യന്റെ ഭൗതിക ജീവിതം സമൃദ്ധമാക്കുമ്പോൾ കടന്നുവരുന്ന ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ മനുഷ്യന് കഴിയും.
16. യൂറോ കേന്ദ്രീകൃതമായ മാനവികതാ സങ്കല്പത്തിന്റെ രണ്ട് സവിശേഷതകൾ കണ്ടെത്തുക
ഉത്തരം:
• മനുഷ്യന് പ്രകൃതിയുടെയും ഭൂമിയുടെയും മേൽ സവിശേഷ അധികാരം ഉണ്ട്.
• ഭൂമിയിലെ മറ്റു ജീവികളെ തന്റെ ഭൗതിക ജീവിത സമൃദ്ധിക്കായി ചൂഷണം ചെയ്യാം.
17. കാളവണ്ടി യുഗത്തിൽ നിന്നും സ്ഫൂട്നിക് യുഗത്തിലേക്കുള്ള കുതിപ്പ് എന്ന പ്രയോഗം നൽകുന്ന അർത്ഥസൂചനകൾ എന്തെല്ലാം ?
ഉത്തരം:
• കാളവണ്ടി യുഗം എന്നത് വേഗത കുറഞ്ഞ മനുഷ്യന്റെ പ്രാചീന ജീവിതത്തെ പ്രതിഫലിപ്പിക്കുമ്പോൾ
• സ്ഫൂട് നിക് യുഗം നിര്‍മ്മിത ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് പോലും അയച്ച മനുഷ്യന്റെ വേഗതയേറിയ പുരോഗതിയെ സൂചിപ്പിക്കുന്നു.
18. സാറ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് വൈലോപ്പിള്ളിയുടെ എന്റെ ഗ്രാമം എന്ന കവിതയുമായി ചില സാമ്യതകൾ കണ്ടെത്താം എന്ന് കെ .എസ് രവികുമാർ പറയുന്നതിന്റെ പൊരുൾ കണ്ടെത്തുക.
ഉത്തരം:
• കൊച്ചി നഗരം ഇടപ്പള്ളി എന്ന സമീപ ഗ്രാമത്തെ നഗരവൽക്കരണത്തിന്റെ പേരിൽ മലിനീകരിക്കുന്നതും പാർശ്വവൽക്കരിക്കുന്നതും ചിത്രീകരിക്കുന്ന കവിതയാണ് എന്റെ ഗ്രാമം.
• തൃശ്ശൂർ ജില്ലയിലെ കോക്കാഞ്ചിറ ഗ്രാമം വികസനത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുന്നതും ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതും ആണ് ആലാഹയുടെ പെൺമക്കൾ എന്ന നോവലിന്റെ പ്രമേയം.
19. പ്രകൃതിയെ സംബന്ധിച്ച് വൈലോപ്പിള്ളി കവിതയിൽ രണ്ടു മുഖങ്ങൾ ഉണ്ട് എന്ന നിരീക്ഷണത്തിന്റെ യുക്തി കണ്ടെത്തുക.
ഉത്തരം: യൂറോ കേന്ദ്രീകൃതമായ മാനവികത ബോധത്തിന് പ്രകൃതിയെ കീഴടക്കാനും സ്വന്തം ജീവിത പുരോഗതിക്കായി പ്രകൃതിയെ ചൂഷണം ചെയ്യാനും അമിതാധികാരം ഉള്ളതായി കരുതിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് മലതുരക്കൽ, സർപ്പക്കാട്, ജലസേചനം എന്നീ കവിതകളിൽ കാണുന്നത്.എന്നാൽ വികസനത്തിന്റെ മറുപുറം മനുഷ്യന് ഈ ഭൂഗോളത്തിൽ ജീവിതം തന്നെ ഇല്ലാതാക്കും എന്ന് തിരിച്ചറിവ് കവിക്ക് പിന്നീട് ഉണ്ടാകുന്നു . ഇത് പ്രതിഫലിക്കുന്ന വൈലോപ്പിള്ളിയുടെ രചനകളാണ് യുഗ പരിവർത്തനം, എന്റെ ഗ്രാമം, വിഷുക്കണി എന്നീ കവിതകൾ'.
20. പാരിസ്ഥിതിക വിവേകത്തിന്റെ പ്രതിഫലനമാണ് വൈലോപ്പിള്ളിയുടെ മൃതസഞ്ജീവനി എന്ന കാവ്യ നാടകം. പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: പ്രകൃതിയെ കീഴ്പ്പെടുത്തതിനു പകരം പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ് പാരിസ്ഥിതിക വിവേകം. ഈ ദർശനം ഉൾക്കൊള്ളുന്ന കാവ്യ നാടകമാണ് മൃതസഞ്ജീവനി. കാടും കാട്ടാറും കുറവനും കുറത്തിയും അവരുടെ ജീവിതവും പുരോഗമനത്തിന്റെ പേരിൽ പരിഷ്കാരികളായ അപരിഷ്കൃതർ ചവിട്ടി മെതിക്കുന്നതാണ് ഈ കാവ്യ നാടകത്തിലെ പ്രമേയം . ഇതിലൂടെ കവി പാരിസ്ഥിതിക വിവേകം ആണ് ആസ്വാദകർക്ക് പകർന്നു നൽകുന്നത്.
21. എല്ലാം മനുഷ്യനുവേണ്ടി എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയുടെ നിലനിൽപ്പ് മനുഷ്യന്റെയും നിലനിൽപ്പിന് അനിവാര്യമാണ് എന്ന പ്രകൃതി ബോധമാണ് വൈലോപ്പിള്ളി കവിതകളിൽ കാണുന്നത്. ഈ നിരീക്ഷണം വിശകലനം ചെയ്ത് മാനവികതയും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക
ഉത്തരം:
വൈലോപ്പിള്ളി ശ്രീധരമേനോൻ- ശാസ്ത്ര അധ്യാപകൻ
ശാസ്ത്രയുക്തി കവിതാരചനകളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
പ്രകൃതി മനുഷ്യന് കീഴടക്കാനുള്ളതാണെന്നും തന്റെ സുഖഭോഗങ്ങൾക്കായി ആവോളം ചൂഷണം ചെയ്യാനാവുമെന്നുമുള്ള ധാരണ ആദ്യഘട്ടത്തിൽ വൈലോപ്പിള്ളി കവിതകളിൽ കാണാൻ കഴിയുന്നു.ഇതിന് ഉദാഹരണമാണ് മലതുരക്കൽ പോലുള്ള അദ്ദേഹത്തിന്റെ കവിതകൾ.
നഗരവൽക്കരണവും മനുഷ്യൻെറ ആർത്തിയും സൃഷ്ടിക്കുന്ന മനുഷ്യ വിരുദ്ധത മനുഷ്യമനസ്സിനേയും പ്രകൃതിയെയും മലിനമാക്കുമെന്നും ഈ ഭുവനജീവിതം തന്നെ അസാധ്യമാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് എന്റെ ഗ്രാമം, യുഗപരിവർത്തനം എന്നീ കവിതകൾ രൂപംകൊള്ളുന്നത്.
ഇവിടെ കവി ഊന്നിപ്പറയുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയാണ്.
22. മനുഷ്യന് ഭൂമിയുടെയും പ്രകൃതിയുടെയും മേൽ ചില സവിശേഷ അധികാരങ്ങൾ ഉണ്ട്. മനുഷ്യൻ ഭൂമിയെയും ഇതര ജീവജാലങ്ങളെയും എല്ലാം തന്റെ ഭൗതിക സൗകര്യത്തിനു വേണ്ടി വിനിയോഗിക്കുന്ന ഒരതിമാനുഷനാണ്. യൂറോ കേന്ദ്രീകൃതമായ ഈ ജീവിത ദർശനത്തെ അംഗീകരിക്കേണ്ടതുണ്ടോ? സമകാലിക അവസ്ഥകൾ വിലയിരുത്തി വിശകലന കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: മനുഷ്യനും അവന്റെ ഭൗതിക സുഖങ്ങളും എങ്ങിനെയും സംരക്ഷിക്കപ്പെടണം. അതിനായി പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാം എന്നതാണ് യൂറോ കേന്ദ്രീകൃതമായ ജീവിത ദർശനം. എന്നാൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലേ സുസ്ഥിരമായ ജീവിതവും പ്രകൃതിയും നിലനിൽക്കുകയുളളു. അല്ലെങ്കിൽ ഈ ഭൂഗോളം മനുഷ്യൻറെ ആർത്തിയുടെ കുപ്പത്തൊട്ടിയാവും.ഇത് സർവ്വനാശത്തിലേക്ക് നമ്മെ നയിക്കും.ഈ തിരിച്ചറിവ് അനിവാര്യമാണ്.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
0 Comments