Kerala Syllabus Class 9 Physics - Chapter 5 പ്ലവക്ഷമബലം - ചോദ്യോത്തരങ്ങൾ
Questions and Answers for Class 9 ഭൗതികശാസ്ത്രം - പ്ലവക്ഷമബലം | Text Books Solution Physics (Malayalam Medium) Physics: Chapter 05 Buoyant Force - Questions and Answers | SAMAGRA Question Bank
ഒമ്പതാം ക്ലാസ്സ് ഭൗതികശാസ്ത്രം - പ്ലവക്ഷമബലം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).
Class 9 Physics പ്ലവക്ഷമബലം - ചോദ്യോത്തരങ്ങൾ
∎Physics (Malayalam Medium Notes)
1. ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ് ---------------
ഉത്തരം: പ്ലവക്ഷമബലം
2. ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നു പോകുന്നതിനാവശ്യമായ പ്ലവക്ഷമബലം നല്കുന്നതെന്താണ്?
ഉത്തരം: വായു
3. ഇരുമ്പാണി ജലത്തിൽ താഴ്ന്നുപോകുന്നത് അതിന് ജലം നൽകുന്ന പ്ലവക്ഷമബലത്തേക്കാൾ കൂടിയ ..................... ഉള്ളത് കൊണ്ടാണ്.
ഉത്തരം: ഭാരം
4. ചിത്രം നിരീക്ഷിക്കുക. ഒരു പത്രത്തിലെ ജലത്തിലും അതിന് മുകളിലുമായി 4 വസ്തുക്കൾ സ്ഥിതിചെയ്യുന്നു. ഇതിൽ ഏതിലെല്ലാമാണ് ജലം പ്ലവക്ഷമ ബലം പ്രയോഗിക്കുന്നത്?
5. ഒരു സ്പ്രിങ് ബാലൻസ് 10 N ഭാരം തൂക്കിയിട്ട് ജലത്തിൽ താഴ്ത്തുന്നു. ഇപ്പോൾ ബാലൻസ് കാണിക്കുന്ന റീഡിങ് …...... ആയിരിക്കും
(10 N, 12 N, 6 N, 0 N)
ഉത്തരം: 6 N
6. 100 N ഭാരമുള്ള വസ്തുവിന് ജലത്തിലാണോ, ഗ്ലിസറിനിലാണോ കൂടുതൽ ഭാരമുള്ളതായി അനുഭവപ്പെടുക.
ഉത്തരം: ജലത്തിൽ
7. ഒരു ബീക്കറിലെ ജലത്തിൽ കോഴിമുട്ട താഴ്ത്തി വെക്കുക. തുടർന്ന് കോഴിമുട്ട ഉടയാതെ ജലത്തിൽ ധാരാളം കറിയുപ്പ് ലയിക്കുക. കോഴിമുട്ടയുടെ സ്ഥാനത്തിന് എന്ത് മാറ്റം സംഭവിക്കും?
(കൂടുതൽ താഴും, ഉയരും, മാറ്റമില്ല, ഇതൊന്നുമല്ല)
ഉത്തരം: ഉയരും
8. ഒരു കവിഞ്ഞൊഴുകും ജാറിലെ ജലത്തിലേക്ക് ഒരു ഇരുമ്പ്കട്ട താഴ്ത്തുന്നു. അപ്പോൾ അനുഭവപ്പെട്ട ഭാരക്കുറവ് എന്തിന് തുല്യമായിരിക്കും?
ഉത്തരം: പ്ലവക്ഷമബലത്തിന് / കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരത്തിന്
9. അലുമിനിയം തകിട് ഒരു ബോട്ടിന്റെ ആകൃതിയിലാക്കി ജലത്തിലിട്ടപ്പോൾ അത് ജലത്തിൽ പൊങ്ങിക്കിടന്നു. എന്നാൽ അതിനെ ചുരുട്ടി ജലത്തിൽ ഇട്ടപ്പോൾ താഴ്ന്ന് പോയി. കാരണം ഫോയിലിന്റെ ...........ലുണ്ടായ വ്യത്യാസമാണ്.
ഉത്തരം: വ്യാപ്തത്തിൽ
10. യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിന്റെ മാസാണ് ........
ഉത്തരം: സാന്ദ്രത
11. ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതമാണ് .............
ഉത്തരം: ആപേക്ഷിക സാന്ദ്രത
12. ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് .............ആകുന്നു.
ഉത്തരം: യൂണിറ്റില്ല
13. ആപേക്ഷിക സാന്ദ്രത അളക്കാനുള്ള ഉപകരണം ഏത്?
ഉത്തരം: ഹൈഡ്രോമീറ്റർ
14. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണമാണ് .......
ഉത്തരം: ലാക്ടോമീറ്റർ
15. മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ ആപേക്ഷിക സാന്ദ്രത എത്രയാണ്?
ഉത്തരം: 0.81
16. ജലത്തിനുള്ളിൽ നിന്നും ജലം നിറച്ച കപ്പ് മുകളിലോട്ട് ഉയർത്തുമ്പോൾ ജലോപരിതലത്തിൽനിന്നും ഉയരുമ്പോൾ ഭാരക്കൂടുതൽ അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ഉത്തരം: ജലത്തിനുള്ളിൽ ജലത്തിന്റെ പ്ലവക്ഷാമബലം കാരണം ഭാരക്കുറവ് അനുഭവപ്പെട്ടതിനാൽ
17. പ്ലവക്ഷമബലം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഒരു ഉദാഹരണം എഴുതുക.
ഉത്തരം:
• ഒരു വസ്തു പൂർണ്ണമായോ ഭാഗികമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആ വസ്തുവിൽ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം (buoyant force).
• ജലത്തിനുള്ളിൽ ഒരു കല്ലിന് ഭാരക്കുറവ് അനുഭവപ്പെടുന്നു.
18. ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നുപോകാൻ കാരണമെന്ത്?
ഉത്തരം: വായുവിന്റെ പ്ലവക്ഷമ ബലം കാരണം
19. 100 g മാസുള്ള ഒരു വസ്തുവിനെ ജലത്തിനടിയിൽ ഭാരം നിർണ്ണയിച്ചപ്പോഴും, ഗ്ലിസറിനുള്ളിൽ ഭാരം നിർണ്ണയിച്ചപ്പോഴും ഭാര്യ വ്യത്യാസം അനുഭവപ്പെടാൻ കാരണമെന്തെന്ന് വിശദമാക്കുക.
ഉത്തരം: ഗ്ലിസറിന് ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്
20. ശുദ്ധ ജലത്തിൽ കോഴിമുട്ട താഴ്ന്നു പോകുമെങ്കിലും, ഉപ്പുവെള്ളത്തിൽ പൊങ്ങിക്കിടക്കും. കാരണമെന്ത്?
ഉത്തരം: ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതൽ ആയതിനാൽ, കോഴിമുട്ട ആദേശം ചെയ്യുന്ന ജലത്തിന്റെ ഭാരം മുട്ടയുടെ ഭാരത്തിന് തുല്യമായതിനാൽ കോഴിമുട്ട ഉപ്പുവെള്ളത്തിൽ പൊങ്ങിക്കിടക്കും.
21. കടലിൽ നിന്നും ശുദ്ധജലമുള്ള നദിയിലേക്ക് പ്രവേശിക്കുന്ന കപ്പൽ കൂടുതൽ താഴുമോ ഉയരുമോ? വിശദമാക്കുക.
ഉത്തരം: കൂടുതൽ താഴും. ശുദ്ധജലത്തിന്റെ സാന്ദ്രത കുറവായതിനാൽ പ്ലവക്ഷമബലം കുറയും.
22. ഒരേ ഭാരമുള്ള കട്ടിയായ ഇരുമ്പ് ഗോളവും, ഉള്ളു പൊള്ളയായ ഇരുമ്പ് ഗോളവും ജലത്തിലുള്ള ഭാരം നിർണ്ണയിച്ചാൽ ഭാരവ്യത്യാസം ഉണ്ടാകുമോ? എന്തുകൊണ്ട്?
ഉത്തരം: ഉണ്ടാകും, വ്യാപ്തം വ്യത്യാസപ്പെടുന്നതിനാൽ പ്ലവക്ഷമബലം വ്യത്യാസപ്പെടും.
23. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?
ഉത്തരം: വസ്തുവിന്റെ വ്യാപ്തം, ദ്രവത്തിന്റെ സാന്ദ്രത
24. ചന്ദ്രനിൽ ഹീലിയം നിറച്ച ബലൂൺ സ്വതന്ത്രമാക്കിയാൽ അത് ഉയർന്ന് പൊങ്ങുമോ? കാരണമെന്ത്?
ഉത്തരം: ഉയരില്ല, കാരണം ചന്ദ്രനിൽ വായുവില്ലാത്തതിനാൽ വായുവിന്റെ പ്ലവക്ഷമബലം അനുഭവപ്പെടില്ല.
25. ഒരു വസ്തു സ്ഥിതി ചെയ്യുന്ന ദ്രവത്തിന്റ സാന്ദ്രതയിൽ വ്യത്യാസം വരുത്തിയാൽ വസ്‌തുവിനെ തൂക്കിയിട്ടിരിക്കുന്ന സ്പ്രിങ് ബാലൻസിന്റെ റീഡിങിൽ വ്യത്യാസം ഉണ്ടാകുമോ? വിശദമാക്കുക.
ഉത്തരം: ഉണ്ടാകും, ദ്രവത്തിന്റെ സാന്ദ്രതയ്ക്കനുസരിച്ച് പ്ലവക്ഷമബലത്തിൽ മാറ്റം വരും.
26. ആർക്കമിഡീസ് തത്വം പ്രസ്താവിക്കുക.
ഉത്തരം: ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ആർക്കിമിഡീസ് തത്വം.
27. പ്ലവനതത്വം പ്രസ്താവിക്കുക.
ഉത്തരം: ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും. ഇതാണ് പ്ലവനതത്വം.
28. ആപേക്ഷിക സാന്ദ്രത എങ്ങനെ കണക്കാക്കാം? ഇത് അളക്കാനുള്ള ഉപകരണമേത്?
ഉത്തരം: ദ്രവത്തിന്റെ സാന്ദ്രതയെ ജലത്തിന്റെ സാന്ദ്രത കൊണ്ട് ഹരിച്ചാൽ ആപേക്ഷിക സാന്ദ്രത ലഭിക്കും. ഇത് അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റർ.
29. തടാകത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബോട്ട് 6000 kg ജലം ആദേശം ചെയ്യുന്നു. ബോട്ടിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം എത്രയായിരിക്കും?
ഉത്തരം:
ആദേശം ചെയ്യുന്ന ജലത്തിന്റെ ഭാരം = പ്ലവക്ഷമബലം
= 6000 kgwt = 6000 × 9.8 N = 58800 N
30. വായുവിൽ 0.45 kgwt ഭാരമുള്ള ഒരു വസ്തു മുഴുവനായും ജലത്തിൽ മുങ്ങിയിരിക്കുമ്പോഴുള്ള ഭാരം 0.31 kgwt ആണ്. എങ്കിൽ താഴെ
കൊടുത്തവ കണ്ടെത്തുക.
a) വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം
b) പ്ലവക്ഷമബലം
c) ആദേശം ചെയ്ത ജലത്തിന്റെ ഭാരം
ഉത്തരം:
a) വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം = 0.45 kgwt – 0.31 kg wt = 0.14 kg wt
b) പ്ലവക്ഷമബലം = 0.14 kg wt = 0.14 × 9.8 N = 1.372 N
c) ആദേശം ചെയ്ത ജലത്തിന്റെ ഭാരം = 0.14 kg wt = 0.14 × 9.8 N = 1.372 N
31. ചെമ്പിന്റെ സാന്ദ്രത 8900 kg/m³ ആണെങ്കിൽ ആപേക്ഷിക സാന്ദ്രത എത്രയായിരിക്കും?
ഉത്തരം: ചെമ്പിന്റെ ആപേക്ഷിക സാന്ദ്രത = 8900 kg/m³ ÷ 1000 kg/m³ = 8.9
32. മെർക്കുറിയുടെ ആപേക്ഷികസാന്ദ്രത 13.6 ആണെങ്കിൽ അതിന്റെ സാന്ദ്രത എത്രയായിരിക്കും?
ഉത്തരം: മെർക്കുറിയുടെ സാന്ദ്രത = 13.6 × 1000 kg/m³ = 13600 kg/m³
33. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണ മാണ് ഹൈഡ്രോമീറ്റർ. ഒരു ഹൈഡ്രോമീറ്റർ ഉപയോഗിച്ച് ലഭ്യമായ വിവിധ ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത കണ്ടെത്തുക.
നിങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി താഴെ കൊടുത്ത ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
a. ജലത്തിൽ ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം എത്രയായിരിക്കും?
ഉത്തരം: ജലത്തിൽ ഹൈഡ്രോമീറ്റർ ഒന്ന് എന്ന അങ്കനം സൂചിപ്പിക്കും
b. ജലത്തെക്കാൾ സാന്ദ്രതയുള്ള ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ സൂചിപ്പിക്കുന്ന അങ്കനം, 1 എന്ന അങ്കനത്തിന് മുകളിൽ ആയിരിക്കുമോ? താഴെ ആയിരിക്കുമോ?
ഉത്തരം: ജലത്തേക്കാൾ സാന്ദ്രതയുള്ള ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ ജലത്തിൽ താഴുന്ന അത്രയും താഴുകയില്ല. 1 ന്റെ താഴെ ആയിരിക്കും. പക്ഷെ അങ്കനം ചെയ്തിരിക്കുന്നത് ഒന്നിനേക്കാൾ കൂടിയ അക്കമായിരിക്കും. (പാഠപുസ്തകം പേജ് 104, ചിത്രം 5.8 (b) നിരീക്ഷിക്കുക)
34. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാനുള്ള ഉപകരണമേത്?
ഉത്തരം: ലാക്ടോമീറ്റർ
35. പാലിൽ വെള്ളം ചേർത്ത് വിൽക്കുന്നത് കുറ്റകരമാണെന്ന് അറിയാമല്ലോ? പാലിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കും? അതിനുപയോഗിക്കുന്ന ഉപകരണം ഏതാണ്?
ഉത്തരം: ലാക്ടോമീറ്റർ
36. ശുദ്ധമായ പാലിലും ജലം ചേർത്ത പാലിലും ലാക്ടോമീറ്റർ കാണിക്കുന്ന റീഡിങ് തുല്യമായിരിക്കുമോ? എന്തുകൊണ്ട്?
ഉത്തരം: അല്ല. ജലം ചേർത്ത പാലിന്റെ സാന്ദ്രത കുറവായതിനാൽ ലാക്ടോമീറ്റർ കൂടുതൽ താഴും. കുറവ് റീഡിംങ് കാണിക്കും.
37. ശുദ്ധമായ പാലിലാണോ കൊഴുപ്പു മാറ്റിയ പാലിലാണോ ലാക്ടോമീറ്റർ കൂടുതലായി താഴുന്നത്? എന്തായിരിക്കും കാരണം?
ഉത്തരം: കൊഴുപ്പു മാറ്റിയ പാലിന്റെ സാന്ദ്രത കുറവാണ്. അതിനാൽ കൊഴുപ്പ് മാറ്റിയ പാലിൽ കൂടുതൽ താഴും.
38. പാലിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്ന് ലാക്ടോമീറ്റർ ഉപയോഗിച്ച് എങ്ങനെ തിരിച്ചറിയും?
ഉത്തരം: വെള്ളം ചേർത്ത പാലിൽ ലാക്ടോമീറ്റർ കൂടുതൽ താഴുന്നു.
വിലയിരുത്താം
1. ഒരു വസ്തുവിന്റെ വായുവിലെ ഭാരം 0.2 kgwt ഉം പൂർണ്ണമായും ജലത്തിൽ മുങ്ങിയിരിക്കുമ്പോഴുള്ള ഭാരം 0.19 kgwt ഉം ആണെങ്കിൽ
a) വസ്തുവിന് ജലത്തിലുള്ള ഭാരനഷ്ടം എത്രയായിരിക്കും?
b) വസ്തുവിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം എത്ര?
ഉത്തരം:
വായുവിലെ ഭാരം = 0.2 kgwt
ജലത്തിലെ ഭാരം = 0.19 kgwt
a) ഭാരനഷ്ടം = 0.01 kgwt
b) പ്ലവക്ഷമബലം = 0.01 kgwt
2. ഒരേ വ്യാസമുള്ള ഒരു ചെമ്പുഗോളവും ഇരുമ്പുഗോളവും ജലത്തിനടിയിൽ സ്ഥിതി ചെയ്യുന്നു. (ചെമ്പിന്റെ സാന്ദ്രത 8900 kg/m³, ഇരുമ്പിന്റെ സാന്ദ്രത 7800 kg/m³). രണ്ടിലും അനുഭവപ്പെടുന്ന പ്ലവക്ഷമബലം തുല്യമാണോ? ഉത്തരം സാധൂകരിക്കുക.
ഉത്തരം:
പ്ലവക്ഷമബലം തുല്യമാണ് കാരണം
1. ദ്രവം ഒന്നു തന്നെയാണ്
2. വസ്തുക്കളുടെ വ്യാപ്തം തുല്യമാണ്
3. വസ്തുക്കൾ ജലത്തേക്കാൾ സാന്ദ്രത കൂടിയവയാണ്. അതിനാൽ അവ ജലത്തിൽ താഴ്ന്ന് കിടക്കുന്നു. വസ്തുക്കളുടെ സാന്ദ്രത വ്യത്യസ്തമെങ്കിലും വ്യാപ്തം തുല്യമായതിനാൽ ഇവ തുല്യ വ്യാപ്തം ജലത്തെ ആദേശം ചെയ്യുന്നു. അതിനാൽ രണ്ടിലും അനുഭവപ്പെടുന്ന പ്ലവക്ഷമബലം തുല്യമായിരിക്കും.
3. താഴെ കൊടുത്ത പ്രസ്താവനകൾക്ക് കാരണം എഴുതുക.
a) ഹീലിയം വാതകം നിറച്ച കളിപ്പാട്ട ബലൂണുകൾ വായുവിൽ മുകളിലേക്ക് ഉയരുകയും കാർബൺ ഡൈ ഓക്സൈഡ് നിറച്ച ബലൂണുകൾ താഴുകയും ചെയ്യുന്നു.
b) തുറമുഖത്തെത്തി ഭാരം ഇറക്കിക്കഴിയുമ്പോൾ കപ്പൽ ജലത്തിൽ കൂടുതൽ പൊങ്ങുന്നു.
ഉത്തരം:
a) ഹീലിയം നിറച്ച ബലൂണിന് വായുവിനേക്കാൾ സാന്ദ്രത കുറവായതിനാൽ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം കൂടുതലായിരിക്കും. അതുകൊണ്ട് ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നുപോകും. കാർബൺ ഡൈ ഓക്സൈഡ് നിറച്ച ബലൂണിന് വായുവിനേക്കാൾ സാന്ദ്രത കൂടുതലാണ്. അതിനാൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം കുറയും. ബലൂൺ തറയിലേക്ക് വീഴുകയും ചെയ്യും
b) കപ്പലിൽ നിന്ന് ഭാരം ഇറക്കി കഴിയുമ്പോൾ ഭാരം കുറയും. ഇപ്പോൾ കപ്പലിന്റെ തുല്യഭാരം ജലത്തെ മാത്രം ആദേശം ചെയ്താൽ മതി എന്നതു കൊണ്ട് ഭാരം കുറഞ്ഞപ്പോൾ കപ്പൽ ജലത്തിൽ ഉയരുന്നു.
4. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. പ്ലവക്ഷമബലത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
ഉത്തരം: ബോട്ടുകൾ അപകടത്തിൽപ്പെട്ട് യാത്രക്കാർ വെള്ളത്തിൽ വീണു പോയാൽ ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ അത്രയും ഭാഗം ജലത്തിൽ പൊങ്ങിക്കിടക്കും. രക്ഷപ്പെടുത്താൻ സഹായം ലഭിക്കുന്നതുവരെ ജീവൻ നിലനിർത്താം, ലൈഫ് ജാക്കറ്റിലുള്ള വായു അറകൾ വ്യാപ്തം വർധിപ്പിക്കുന്നതിനാൽ പ്ലവക്ഷമബലം കൂടുതൽ ലഭിക്കും.
5. പൂരിത ഉപ്പുലായനിയുടെ സാന്ദ്രത 1025 kg/m³ ആണ്. എങ്കിൽ ആപേക്ഷിക സാന്ദ്രത എത്രയാ യിരിക്കും?
ഉത്തരം:
ആപേക്ഷിക സാന്ദ്രത = വസ്തുവിന്റെ സാന്ദ്രത ÷ ജലത്തിന്റെ സാന്ദ്രത
= 1025 kg/m³ ÷ 1000 kg/m³
= 1.025
6. ഒരേ വസ്തു സ്പ്രിങ് ബാലൻസ് ഉപയോഗിച്ച് വായുവിലും വ്യത്യസ്ത രീതികളിൽ ഒരു ദ്രാവകത്തിലും താഴ്ത്തി വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.
b) നാലാമത്തെ ചിത്രത്തിൽ സ്പ്രിങ് ബാലൻസിലെ റീഡിങ് എത്രയാണ്? എന്തുകൊണ്ട്?
ഉത്തരം:
a) ചിത്രം രണ്ടിൽ വസ്തു പൂർണ്ണമായും ജലത്തിൽ താഴ്ന്നിട്ടില്ല. അതിനാൽ കുറച്ചു ദ്രാവകമേ ആദേശം ചെയ്തിട്ടുള്ളൂ. ആദേശം ചെയ്ത ദ്രാവകത്തിന്റെ ഭാരം അഥവാ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം കുറവായിരിക്കും. മൂന്നാമത്തേതിൽ വസ്തു പൂർണ്ണമായും മുങ്ങിയിരിക്കുന്നു അതിനാൽ കൂടുതൽ ദ്രാവകത്തെ ആദേശം ചെയ്യുന്നു. പ്ലവക്ഷമബലം കൂടുതലായിരിക്കും.
b) 30 N. മൂന്നും നാലും സ്പ്രിങ് ബാലൻസുകളിൽ വസ്തു ജലത്തിൽ പൂർണമായും മുങ്ങിയിരിക്കുന്നു. അതിനാൽ അവയ്ക്കനുഭവപ്പെടുന്ന പ്ലവക്ഷമബലം തുല്യമാണ്.
7. വായുവിൽ 800 N ഭാരമുള്ള ഒരു വസ്തു ജലത്തിൽ പൊങ്ങിക്കിടക്കുന്നു. ആ വസ്തുവിന്റെ ജലത്തിലെ ഭാരം എത്രയായിരിക്കും? വസ്തു ആദേശം ചെയ്ത ജലത്തിന്റെ ഭാരം എത്ര?
ഉത്തരം: ജലത്തിലെ ഭാരം പൂജ്യം. ആദേശം ചെയ്ത ജലത്തിന്റെ ഭാരം = 800 N
കൂടുതൽ ചോദ്യങ്ങൾ
1. ഒരു വസ്തു വായുവിലായിരുന്നാലും ഒരു ദ്രാവകത്തിൽ ഭാഗികമായി മുങ്ങിയിരുന്നാലും അനുഭവപ്പെടുന്ന ഭാരം തുല്യമാണ്. ഈ പ്രസ്താവനയോട് പ്രതികരിക്കുക.
ഉത്തരം: തുല്യമല്ല. വായുവിൽ ആയിരിക്കുമ്പോൾ വായു നൽകുന്ന പ്ലവക്ഷമബലം വളരെ കുറവായിരിക്കും. അതിനാൽ വസ്തുവിന് യഥാർഥ ഭാരത്തിനടുത്ത ഭാരം അനുഭവപ്പെടും. ഭാഗികമായി മുങ്ങിയിരുന്നാൽ കൂടുതൽ പ്ലവക്ഷമബലം ലഭിക്കും. ഭാരക്കുറവ് അനുഭവപ്പെടും. ദ്രാവകത്തിൽ പൊങ്ങിക്കിടന്നാൽ വസ്തുവിന്റെ ഭാരത്തിന് തുല്യമായ പ്ലവക്ഷമ ബലം ലഭിക്കുന്നതിനാൽ വസ്തുവിന് ഭാരം പൂജ്യം ആയിരിക്കും. വായുവിൽ കൂടുതൽ ഭാരം ലഭിക്കും
2. കപ്പൽ കടലിൽ നിന്നും നദിയിലേക്ക് പ്രവേശിക്കുമ്പോൾ പൊങ്ങുമോ അതോ താഴുമോ? ഉത്തരം സാധൂകരിക്കുക.
ഉത്തരം: കടൽ ജലത്തേക്കാൾ സാന്ദ്രത കുറവാണ് നദിയിലെ ജലത്തിന്. അതിനാൽ നദിയിലേക്ക് കടക്കുമ്പോൾ കൂടുതൽ ജലത്തെ ആദേശം ചെയ്താലേ കപ്പലിന് അതിന്റെ ഭാരത്തിന് തുല്യഭാരം പ്ലവക്ഷമബലം ലഭിക്കുകയുള്ളൂ അതിനാൽ നദിയിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴും കൂടുതൽ താഴുമ്പോൾ കൂടുതൽ ജലം ആദേശം ചെയ്യപ്പെടും.
3. കപ്പൽ നദിയിൽ നിന്നും കടലിലേക്ക് പ്രവേശിക്കുമ്പോൾ പൊങ്ങുമോ അതോ താഴുമോ? കാരണം വ്യക്തമാക്കുക.
ഉത്തരം: നദിയിൽനിന്ന് കടലിലേക്ക് കടക്കുമ്പോൾ കപ്പൽ കൂടുതൽ പൊങ്ങും. കാരണം നദിയിലായിരുന്നപ്പോൾ കപ്പലിന്റെ തുല്യഭാരം ജലത്തിന്റെ അളവ് കൂടുതലായിരുന്നു. നദീജലത്തിന് സാന്ദ്രത കുറവായതാണ് കാരണം. കടലിലേക്ക് കടക്കുമ്പോൾ കൂടുതൽ സാന്ദ്രതയുള്ള ജലമായതിനാൽ കുറച്ച് ജലം ആദേശം ചെയ്യുമ്പോഴേക്കും കപ്പലിന്റെ ഭാരത്തിന് തുല്യമാകും. അതിനാണ് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ കൂടുതൽ പൊങ്ങുന്നത്.
4. വായു ശൂന്യമായ സ്ഥലത്തുവച്ചു 1kgwt പഞ്ഞിയും 1 kgwt ഇരുമ്പും തൂക്കിയെടുക്കുന്നു. ഇവയെ വായുവിൽ വച്ച് ഭാരം നിർണയിച്ചാൽ ഭാരത്തിൽ വ്യത്യാസമുണ്ടാകുമോ? കാരണമെന്ത്?
ഉത്തരം: വായുവിൽ തൂക്കുമ്പോൾ ഭാരവ്യത്യാസം ഉണ്ടാകും. കാരണം വായു നൽകുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ ഭാരക്കുറവിന് കാരണമാകും ഇരുമ്പ്, സാന്ദ്രത കൂടിയ വസ്തു ആയതിനാൽ കുറച്ച് വായുവിനെ മാത്രം ആദേശം ചെയ്യുന്നു. അത്രയും ഭാരം പഞ്ഞിക്ക് വ്യാപ്തം വളരെ കൂടുതലായതിനാൽ കൂടുതൽ വായുവിനെ ആദേശം ചെയ്യും. അത്രയും വായുവിന്റെ ഭാരം പ്ലവക്ഷമബലമായി അനുഭവപ്പെടുകയും ഭാരക്കുറവുണ്ടാകുകയും ചെയ്യും
5. ചൂട് വായു നിറച്ച ബലൂണിന് അന്തരീക്ഷത്തിലോട്ട് കൂടുതൽ ഉയരാൻ സാധിക്കുമോ? ഉത്തരം സാധൂകരിക്കുക.
ഉത്തരം: സാധിക്കും. വായുവിനെ ചൂടാക്കുമ്പോൾ അത് വികസിക്കും. സാന്ദ്രത കുറയും. ചൂടു വായു നിറച്ച ബലൂണിന് സ്ഥിതി ചെയ്യാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. അത് കൂടുതൽ വായുവിനെ ആദേശം ചെയ്യും. അതിനാൽ പ്ലവക്ഷമബലം കൂടും. ആ ബലൂൺ അന്തരീക്ഷത്തിൽ ഉയർന്നുപോകും. അതിന്റെ ഭാരത്തേക്കാൾ കൂടിയ പ്ലവക്ഷമബലം ലഭിക്കുന്നതാണ് കാരണം.
6. ഒരേ വസ്തുവിനെ തന്നെ ജലം, മണ്ണെണ്ണ, പാൽ എന്നിവയിൽ താഴ്ത്തി ഭാരനഷ്ട്ടം നിർണ്ണയിച്ചാൽ ഏത് വസ്തുവിലായിരിക്കും ഭാരക്കുറവ്.
a) ഏറ്റവും കൂടുതൽ?
b) ഏറ്റവും കുറവ്?
c) കാരണം വ്യക്തമാക്കുക.
ഉത്തരം:
a) പാൽ
b) മണ്ണെണ്ണ
c) വസ്തുവിന്റെ അതേ വ്യാപ്തം ഉള്ള പാലിന് ഭാരം കൂടുതലും മണ്ണെണ്ണയ്ക്ക് ഭാരം കുറവുമാണ്. കാരണം പാലിന്റെ സാന്ദ്രത ഒന്നിൽ കൂടുതലും മണ്ണെണ്ണയ്ക്ക് 0.81മാണ്.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here



0 Comments