Kerala Syllabus Class 7 Hindi - Unit 1 प्यार - Chapter 01 खुद से प्यार - Questions and Answers


Questions and Answers for Class 7 Hindi - Unit 1 प्यार - Chapter 01 खुद से प्यार | Text Books Solution Hindi: इकाई एक - खुद से प्यार - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई एक: प्यार - Chapter 1 खुद से प्यार  എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.

कक्षा 7 हिंदी - इकाई एक: प्यार - खुद से प्यार - नोट्स
∎ Hindi खुद से प्यार  Notes 
चित्रविवरण (Textbok Page: 7)
प्यार - സ്നേഹം 
इस चित्र में एक बड़ा पेड़, एक लड़का, एक लड़की, एक औरत, दो बंदर, कुछ चिड़ियाँ आदि है। पेड़ पर फल भरे हुए हैं। लड़की और औरत फल चुनती हैं। एक बंदर फल लेकर डाली पर झूलता है। एक बंदर पेड़ की डाली पर बैठता है। चिड़ियाँ भी पेड़ पर बैठती हैं। लड़का सोचता है कि यह पेड़ सबको अपना प्यार देता है। 
(ഒരു പെൺകുട്ടി, ഒരു സ്ത്രീ, രണ്ടു കുരങ്ങുകൾ, കുറച്ചു പക്ഷികൾ തുടങ്ങിയവ ഈ ചിത്രത്തിലുണ്ട്. മരത്തിൽ നിറയെ ഫലങ്ങളുണ്ട്. പെൺകുട്ടിയും സ്ത്രീയും ഫലങ്ങൾ പെറുക്കുന്നു. ഒരു കുരങ്ങ് ഫലവുമായി മരച്ചില്ലയിൽ ആടുന്നു. ഒരു കുരങ്ങ് മരച്ചില്ലയിൽ ഇരിക്കുന്നു. പക്ഷികളും മരത്തിൽ ഇരിക്കുന്നു. ഈ മരം തന്റെ സ്നേഹം എല്ലാവർക്കും നല്കുകയാണല്ലോ എന്ന് ആൺകുട്ടി ചിന്തിക്കുന്നു).

♦ यह चित्र आपसे क्या बता रहा है? (ഈ ചിത്രം നിങ്ങളോട് എന്താണ് പറയുന്നത്?)
पेड़ कितने प्यार से हमें फल देता है। इसी प्रकार हमें भी दूसरों को प्यार करें।
(മരം എത്ര സ്നേഹത്തോടെയാണ് നമുക്ക് ഫലങ്ങൾ നല്കുന്നത്. അതുപോലെ നമുക്കും മറ്റുള്ളവരെ സ്നേഹിക്കാം).

खुद से प्यार (സ്വയമുള്ളതാം സ്നേഹം)
- शोभनाथ यादव
കവിതയുടെ മലയാള പരിഭാഷ
ഇത്രമേൽ പ്രിയമാം
തന്നൂർജ്ജത്തെ ഭാനു 
ലോകത്തിനും കൂടി നൽകുന്നല്ലോ.

ഇത്രമേൽ പ്രിയമാം
തൻ സൂനങ്ങളെ തരു 
ലോകത്തിനും കൂടി നൽകുന്നല്ലോ.

ഇത്രമേൽ പ്രിയമാം
തൻ നീരിനെ മേഘം
ലോകത്തിനും കൂടി നൽകുന്നല്ലോ.

ഇത്രമേൽ പ്രിയമാം
മമ സ്നേഹത്തെ ഞാൻ
ലോകത്തിനും കൂടി നൽകിടട്ടെ.

♦ कविता का सारांश
'खुद से प्यार' शोभनाथ यादव की कविता है। इसमें प्यार के महत्व का वर्णन है ।
सूरज अपने अंदर प्यार से रखी ऊर्जा दुनिया को देता है। पेड़ अपनी शाखा में खिले प्यारे फूलों को बड़े प्यार से हमें देता है। बादल अपने जल से प्यार करता और वह जल हमें देता है। हम भी
खुद सें प्यार करना है फिर अपना प्यार दूसरों को देना है। सब को प्यार करने की प्रेरणा इस कविता से हमें मिलती है।
(ശോദ് നാഥ് യാദവിന്റെ കവിതയാണ് 'खुद से प्यार'  ഇതിൽ സ്നേഹത്തിന്റെ മഹത്വത്തിന്റെ വർണ്ണനയാണുള്ളത്. സൂര്യൻ തന്റെയുള്ളിൽ സ്നേഹത്തോടെ സൂക്ഷിച്ചിട്ടുള്ള ഊർജ്ജം ലോകത്തിന് നല്കുന്നു. മരം തന്റെ ചില്ലകളിൽ വിരിഞ്ഞ പ്രിയപ്പെട്ട പൂക്കളെ വളരെ സ്നേഹത്തോടെ നമുക്കു നല്കുന്നു. മേഘം തന്റെ ജലത്തെ സ്നേഹിക്കുകയും ആ ജലത്തെ നമുക്കു തരികയും ചെയ്യുന്നു. നമ്മളും സ്വയം സ്നേഹിക്കണം എന്നിട്ട് ആ സ്നേഹം മറ്റുള്ളവർക്ക് നല്കണം. എല്ലാവരേയും സ്നേഹിക്കാനുള്ള പ്രേരണ ഈ കവിതയിൽ നിന്ന് നമുക്കു ലഭിക്കുന്നു).

♦ शब्दार्थ
• सूरज - സൂര്യൻ sun
• खुद से - സ്വയം myself
• आग - തീയ് fire
• प्यार - സ്നേഹം love
• देना - തരുക to give
• दुनिया - ലോകം world
• दरख्त - മരം tree
• फूल - പൂവ് flower
• इतना  - ഇത്രയും This much
• जल - വെള്ളം water

♦ पाठ्यपुस्तक के प्रश्न और उत्तर
♦ 'वह दे सके आग' - यहाँ 'आग' से क्या मतलब है? (“അവന് നമുക്ക് തീ തരാൻ കഴിയുന്നുണ്ട്. ' ഇവിടെ 'തീ' എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?)
यह आग का मतलब 'ऊर्जा' है। (ഇവിടെ തീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഊർജ്ജം' ആണ്.)

♦ 'दरख़्त' से आपने क्या समझा ? ('दरख्त' എന്ന വാക്കിൽ നിന്ന് നിങ്ങൾ എന്തു മനസ്സിലാക്കി?)
दरख़्त का अर्थ है पेड़। ('दरख़्त' ന്റെ അർഥം മരം എന്നാണ്)

♦ 'खुद से प्यार करना' से क्या अर्थ निकलता है ? ('സ്വയം സ്നേഹിക്കുക' എന്നതിൽ നിന്ന് എന്ത് അർത്ഥമാണ് ഉണ്ടാകുന്നത്?)
हमारे अंदर प्यार भरकर सब को प्यार करें। (നമ്മുടെ ഉള്ളിൽ സ്നേഹം നിറച്ച് എല്ലാവരേയും സ്നേഹിക്കുക). 

♦ जोड़ें और वाक्य लिखें। (ചേർക്കാം, വാക്യമെഴുതാം)

• सूरज दुनिया को ऊर्जा देता है। (സൂര്യൻ ലോകത്തിന് ഊർജ്ജം നൽകുന്നു).
• पेड़ दुनिया को फूल देता है । (വൃക്ഷം ലോകത്തിന് പൂവ് നൽകുന്നു).
• बादल दुनिया को पानी देता है। (മേഘം ലോകത്തിന് ജലം നൽകുന്നു).

व्याकरण
♦ भविष्यत् काल (ഭാവികാലം)
ഇനി വരാനുള്ള കാലത്തെ സൂചിപ്പിക്കുന്ന ക്രിയാരൂപമാണ് भविष्यत् काल ഇത് രണ്ടുവിധമുണ്ട്.
I. सामान्य भविष्यत् काल (സാമാന്യ ഭാവികാലം)
ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ പറ്റി സൂചിപ്പിക്കുന്നു. ക്രിയാധാതുവിനോടു കൂടി 'एगा' യുടെ വിവിധ രൂപങ്ങൾ ചേർക്കുന്നു. 
जैसे:
• मैं जाऊँगा । -  ഞാൻ പോകും.
• तुम लिखोगे। നിങ്ങൾ എഴുതും.
• वह आएगा। - അവൻ വരും 
• वे जाएँगे। - അവർ പാടും

II. संभाव्य भविष्यत् काल (സംഭാവ്യ ഭാവികാലം). 
സാമാന്യ ഭവിഷ്യത്കാല ക്രിയയിൽ നിന്ന് गा, गे, गी ഇവ മാറ്റിയാൽ സംഭാവ്യഭവിഷ്യത് കാലം ആയി. അനുവാദം, ആജ്ഞ, സംശയം, ആശീർവാദം ഇവ സൂചിപ്പിക്കുന്നത് ഈ ക്രിയാരൂപത്തിലാണ്. 
जैसे:
• क्या में अंदर आऊँ ? - ഞാൻ അകത്തേക്ക് വരട്ടെ? 
• भगवान तम्हारी रक्षा करें । - ദൈവം നിങ്ങളെ രക്ഷിക്കട്ടെ.

♦ पहचानें और लिखें। (മനസ്സിലാക്കാം എഴുതാം)
'जीवन का आधार है।
(ജീവന്റെ അടിസ്ഥാനമാണ്).
उत्तरः जल (ജലം)
♦ आशय पढ़ें और पंक्तियाँ ढूँढें । (ആശയം വായിക്കാം, വരികൾ കണ്ടെത്താം).
• कवि चाहता है (കവി ആഗ്രഹിക്കുന്നു)

• सूरज अपनी ऊर्जा से प्यार करे और संसार को ऊर्जा प्रदान करे | (സൂര്യൻ തന്റെ ഊർജ്ജത്തെ സ്നേഹിക്കുകയും ലോകത്തിന് നല്കുകയും ചെയ്യുന്നു).
सूरज अपनी आग से
इतना प्यार करे कि
वह दे सके आग
दुनिया को भी! 

• मेघ अपने पानी से प्यार करे और प्रकृति की प्यास बुझाए | (മേഘം തന്റെ ജലത്തെ സ്നേഹിക്കുകയും പ്രകൃതിയുടെ ദാഹം അകറ്റുകയും ചെയ്യുന്നു).
बादल अपने जल से
इतना प्यार करे कि
वह दे सके जल
दुनिया को भी !

• ये दुनिया को कैसे प्यार करेंगे? अपने विचार लिखें। (ഇവ ലോകത്തെ എങ്ങനെ സ്നേഹിക്കും? സ്വന്തം അഭിപ്രായം എഴുതാം).
कविता का आशय लिखें। (കവിതയുടെ ആശയം എഴുതാം)
प्यार सबको दें । (സ്നേഹം എല്ലാവർക്കും നല്കാം)
'खुद से प्यार' : शोभनाथ यादव की कविता है। इसमें कवि कहते हैं कि प्यार सबको देना है। सूरज अपनी ऊर्जा को प्यार करता है। वह ऊर्जा सूरज दुनिया को देता है। पेड़ अपने फूलों को प्यार करता है । वह फूलों को पेड़ दुनियावालों को देता है । बादल को अपना जल प्यारा है। वह जल बादल प्यार से हमें देता है। इसलिए कवि कहता है कि हम अपने अंदर प्यार भरकर दूसरों को दें। हम खुद से प्यार करें और दूसरों को प्यार सरल भाषा में लिखी इस कविता का उद्देश्य हम प्रकृति की ओर ध्यान देना है। प्रकृती के समान हम भी दूसरों को प्यार करने की प्रेरणा इस कविता से हमें मिलती है। 
(ശോഭനാഥ് യാദവിന്റെ കവിതയാണ് ''खुद से प्यार'' സ്നേഹം എല്ലാവർക്കും നൽകാനാണ് കവി ഇതിൽ പറയുന്നത്. സുര്യൻ തന്റെ ഊർജ്ജത്തെ സ്നേഹിക്കുന്നുണ്ട് ആ ഊർജ്ജം സൂര്യൻ ലോകത്തിനു നല്കുന്നു. മരം പൂക്കളെ സ്നേഹിക്കുന്നു. ആ പൂക്കളെ മരം ഈ ലോകത്തിലുള്ളവർക്ക് നല്കുന്നു. മേഘത്തിന് തന്റെ ജലം പ്രിയപ്പെട്ടതാണ്. ആ ജലം മേഘം സ്നേഹത്തോടെ നമുക്കു നല്കുന്നു. അതുകൊണ്ട് നമ്മളും നമ്മുടെ ഉള്ളിൽ സ്നേഹം നിറച്ചിട്ട് മറ്റുള്ളവർക്ക് നല്കണമെന്ന് കവി പറയുന്നു. നാം സ്വയം സ്നേഹിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുക.
ലളിതമായ ഭാഷയിൽ എഴുതിയിട്ടുള്ള ഈ കവിതയുടെ ലക്ഷ്യം നാം പ്രകൃതിയിലേക്ക് ശ്രദ്ധിക്കുക എന്നതാണ്. പ്രകൃതിയെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള പ്രേരണ ഈ കവിതയിൽ നിന്ന് നമുക്കു ലഭിക്കുന്നു).

♦ परीक्षाकेंद्रित प्रश्न और उत्तर
1. सूरज किससे प्यार करता है ?(സൂര്യൻ ആരെയാണ് സ്നേഹിക്കുന്നത് ?)
 अपनी आग से । (തന്റെ ഊർജ്ജത്തെ)

2. सूरज दुनिया को क्या दे सका? (സൂര്യൻ ലോകത്തിന് എന്താണ് നല്കുന്നത്?)
अपनी आग। (തന്റെ ഊർജ്ജം)

3. दरख़्त किसको प्यार करता है ?. (മരം ആരെയാണ് സ്നേഹിക്കുന്നത്?) 
अपने फूलों को। (തന്റെ പൂക്കളെ)

4. दरख़्त दुनिया को क्या दे सका? (മരം ലോകത്തിന് നൽകുന്നതെന്താണ്?) 
अपने फूल। തന്റെ പൂവ്)

5. बादल किससे प्यार करता हैं ? (മേഘം ആരെയാണ് സ്നേഹിക്കുന്നത്?) 
जल से । (ജലത്തിനെ)

6. बादल दुनिया को क्या दे सका? (മേഘം ലോകത്തിന് എന്താണ് നൽകുന്നത്?)
जल | (ജലം)

7. हमारे अंदर क्या होना है ? (നമ്മുടെ ഉള്ളിൽ എന്താണുള്ളത്?)
प्यार | (സ്നേഹം)

8. प्यार हम किसको दें ? (സ്നേഹം നമ്മൾ ആർക്കാണ് നൽകുന്നത്?)
दुनिया को । (ലോകത്തിന്)

9. सही मिलान करें। (ശരിയായി യോജിപ്പിക്കാം)
• आग - मेघ
• दरख़्त - ऊर्जा
• बादल - पेड़
उत्तरः
• आग - ऊर्जा
• दरख़्त - पेड़
• बादल - मेघ

10. नीचे दिए आशयवाली पंक्तियाँ चुनें। (താഴെ തന്നിരിക്കുന്ന ആശയം വരുന്ന വരികൾ തിരഞ്ഞെടുക്കാം).
पेड़ अपने फूलों से प्यार करे और प्रकृति को सुंदर बनाए ।
दरख़्त अपने फूलों से 
इतना प्यार करे कि
वह दे सके फूल 
दुनिया को भी !

11. वाक्य लिखें। (വാക്യം എഴുതാം)
• सूरज ऊर्जा से प्यार करता है। (സൂര്യൻ ഊർജ്ജത്തെ സ്നേഹിക്കുന്നു). 
• पेड़ फूल से प्यार करता है। (മരം പൂക്കളെ സ്നേഹിക്കുന്നു). 
• बादल जल से प्यार करता है। (മേഘം ജലത്തെ സ്നേഹിക്കുന്നു).
• मैं खुद से प्यार करता हूँ। (ഞാൻ എന്നെ സ്നേഹിക്കുന്നു).

12. टिप्पणी लिखें। (കുറിപ്പ് എഴുതാം)
'प्यार' के बारे में टिप्पणी लिखें। (സ്നേഹത്തെക്കുറിച്ച് കുറിപ്പ് എഴുതാം).
प्यार (സ്നേഹം)
सभी जीव प्यार चाहते हैं । प्रकृति हमें प्यार से सब कुछ देती है। हमें आपस में प्यार करके जीना चाहिए। प्यार का महत्व सर्वोपरि है।
(എല്ലാ ജീവജാലങ്ങളും സ്നേഹം ആഗ്രഹിക്കുന്നു. പ്രകൃതി നമുക്ക് സ്നേഹത്തോടെ എല്ലാം നൽകുന്നു. നമ്മൾ പരസ്‌പരം സ്നേഹിച്ചു ജീവിക്കണം. സ്നേഹത്തിന്റെ പ്രാധാന്യം എല്ലാറ്റിനും അപ്പുറമാണ്).