സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തി ദിവസം; ആഴ്ചയിൽ 5 മതി 


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മതിയെന്നും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കേണ്ടതില്ലെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം രാവിലെയും വൈകിട്ടും അര മണിക്കൂർ വീതം വർധിപ്പിക്കാമെന്നു നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചകളിൽ പഠനം വേണ്ടെങ്കിലും സ്കൂളുകളിലെ കലോത്സവം പോലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ അന്നു നടത്തിയാൽ പഠനസമയം നഷ്ടമാകുന്നത് ഒഴിവാക്കമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭം പോലുള്ള സാഹചര്യങ്ങളിൽ ഏറെ ക്ലാസ് നഷ്ടമായാൽ മാത്രം ശനിയാഴ്ചകളിൽ ക്ലാസ് നടത്താമെന്നാണ് നിർദേശം. 
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യയന വർഷത്തിൽ 1000 മണിക്കൂർ പഠനം ഉറപ്പാക്കാനാണ് ഹൈസ്കൂളുകളിലെ പഠന സമയം കൂട്ടാനുള്ള ശുപാർശ. നിലവിൽ രാവിലെ 10 മുതൽ 4 വരെയുള്ള പ്രവൃത്തി സമയം 9.30 മുതൽ 4.30 വരെയാക്കാമെന്നാണു നിർദേശം.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് യുപി തലം മുതൽ 220 പ്രവൃത്തി ദിവസമാണ് നിർദേശിക്കുന്നതെങ്കിലും സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 195–200 ദിവസമാണ് വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവൃത്തി ദിനങ്ങൾ. അതിനെതിരെ ഹൈക്കോടതിയിൽ വന്ന ഹർജിയിലെ വിധി അനുസരിച്ച് കഴിഞ്ഞ വർഷം ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 220 പ്രവൃത്തി ദിനങ്ങളാക്കിയിരുന്നു.  ഇതിനെതിരെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയത് ഒഴിവാക്കാനായിരുന്നു വിധി. തുടർന്നാണ് സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ കൗൺസിലർമാർ എന്നിവരുമായുള്ള ആശയവിനിമയത്തിനു ശേഷം തയാറാക്കിയ റിപ്പോർട്ട് ഇന്നലെ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി.  റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നിർദേശങ്ങൾ വരുന്ന അക്കാദമിക് വർഷം തന്നെ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.
 Complete Study Materials
👉STD 1 - Complete Study Materials - Click here
👉STD 2 - Complete Study Materials - Click here
👉STD 3 - Complete Study Materials - Click here
👉STD 4 - Complete Study Materials - Click here
👉STD 5 - Complete Study Materials - Click here
👉STD 6 - Complete Study Materials - Click here
👉STD 7 - Complete Study Materials - Click here
👉STD 8 - Complete Study Materials - Click here
👉STD 9 - Complete Study Materials - Click here
👉STD 10 - Complete Study Materials - Click here


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here