Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - കാൽവിരലിൽ വിരിയും കവിത - ചോദ്യോത്തരങ്ങൾ
Study Notes for Class 7 കേരള പാഠാവലി (അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾ) കാൽവിരലിൽ വിരിയും കവിത | Class 7 Malayalam - Kerala Padavali - Kalviralil viryum kavitha - Questions and Answers - Chapter 01 കാൽവിരലിൽ വിരിയും കവിത - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾ - പ്രവേശക പ്രവർത്തനം
♦ ചിത്രവായന നടത്തി കണ്ടെത്തലുകൾ അവതരിപ്പിക്കുക.
നല്ല മനസ്സുകൾക്കുടമകളായ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ കലകൾക്ക് വലിയ പ്രാധാന്യമുണ്ട്. കലകൾക്ക് ജാതിയില്ല, മതമില്ല. വർഗ്ഗമില്ല, ഭീകരവാദമില്ല. സമഭാവനയോടെ, സ്നേഹത്തോടെ സകലജീവജാലങ്ങളെയും പ്രകൃതിയെയും നോക്കിക്കാണാൻ ഉള്ളിൽ കലയുള്ളവർക്കേ കഴിയൂ. ഏത് പ്രതിസന്ധിയേയും അതിജീവിക്കാനും നന്മയോട് ചേരാനും "മനസ്സിന്റെ സന്തുലനം നിലനിർത്താനും കലകൾ പ്രചോദനമാകുന്നു. പ്രകൃതിയാണ് കലാകാരന്റെ ഗുരു. 'അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾക്ക്' ആമുഖമായി ചിത്രകാരൻ വരച്ച് ചിത്രം ഇതൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നു. രണ്ടു കൈയിലും ചിത്രങ്ങൾ പിടിച്ച് പറന്നു നടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചിത്രശലഭങ്ങൾ എന്ന് കവി എസ്. ജോസഫ് പറയുന്നുണ്ട്. വരയ്ക്കാൻ കൈകളില്ലെങ്കിലും കാലുകൾകൊണ്ട് വർണ്ണക്കവിതകളെഴുതുന്ന, ഇല്ലായ്മകളെ അതിജീവിക്കുന്ന കലാകാരന്മാരുമുണ്ട് നമ്മുടെ ചുറ്റുപാടും. ഈ യൂണിറ്റിലെ മൂന്നുപാഠങ്ങൾക്കും ആമുഖമാകുന്നു തീർച്ചയായും ഈ ആമുഖചിത്രം

കാൽവിരലിൽ വിരിയും കവിത - ക്രിസ്റ്റി ബ്രൗൺ
ക്രിസ്റ്റി ബ്രൗൺ ഒരു ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന് സെറിബ്രൽ പാൾസി ഉണ്ടായിരുന്നു, ഇത് മൂലം ഇടത് കാലിന്റെ വിരലുകൾ ഉപയോഗിച്ച് മാത്രമേ എഴുതാനോ ടൈപ്പ് ചെയ്യാനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ. 1932 ജൂണിൽ ഡബ്ലിനിലെ ഐറിഷ് കുടുംബത്തിലാണ് ബ്രൗൺ ജനിച്ചത്. ബ്രിഡ്ജറ്റ് ഫാഗൻ, പാട്രിക് ബ്രൗൺ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കൗമാരകാലത്ത്, കലയിലും സാഹിത്യത്തിലും അതീവ താല്പര്യം കാണിച്ചതിനാൽ, ഒരു സാമൂഹിക പ്രവർത്തകൻ പതിവായി ക്രിസ്റ്റിയെ സന്ദർശിക്കാൻ തുടങ്ങി, പുസ്തകങ്ങളും പെയിന്റിംഗ് സാമഗ്രികളും കൊണ്ടുവന്നു. ക്രിസ്റ്റി ഇടതുകാൽ ഉപയോഗിച്ച് എഴുതാനും വരയ്ക്കാനും പഠിച്ചു. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ തകിടംമറിക്കുന്ന രോഗത്തിന്റെ ക്രൗര്യത്തിനു കീഴ്‌പ്പെടാതെ പൊരുതാനുറച്ച ക്രിസ്റ്റിയുടെ ജീവിതം മാനവജനതയ്ക്ക് ആകമാനം പ്രചോദനം നല്‍കുന്നതാണ്. ഇടംകാല്‍ മാത്രമാണ് ക്രിസ്റ്റിക്ക് തന്റെ ഇച്ഛാനുസരണം ചലിപ്പിക്കാന്‍ സാധിച്ചിരുന്നത്. ഇടംകാലിന്റെ സഹായത്താല്‍ ക്രിസ്റ്റി എഴുതാനും ചിത്രം വരയ്ക്കാനും ടൈപ്പ് ചെയ്യാനുംവരെ പഠിച്ചെടുത്തു. ഒടുങ്ങാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി ലോകം ക്രിസ്റ്റിയെ കാണുന്നു. 1954-ൽ ഒരു ആത്മകഥാപരമായ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ രോഗാവസ്ഥയാണ്. ആ പുസ്തകത്തിന്റെ പേര് "മൈ ലെഫ്റ്റ് ഫൂട്ട്" എന്നാണ്, 1989-ൽ, ഡാനിയേൽ ഡേ ലൂയിസ് അതേ പേരിൽ തന്നെ അഭിനയിച്ച് അതേ പേരിൽ സിനിമയാക്കി. 1981- സെപ്തംബറിൽ 7 ന് 49 വയസ്സുള്ളപ്പോൾ ക്രിസ്റ്റി ബ്രൗൺ അന്തരിച്ചു.

ക്രിസ്റ്റി ബ്രൗൺ, "മൈ ലെഫ്റ്റ് ഫൂട്ട്" എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം തന്റെ എഴുത്തുജീവിതത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. "ഡൗൺ ഓൾ ദി ഡെയ്‌സ്" അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്നു. ആ പുസ്തകത്തിന് ശേഷം അദ്ദേഹം "എ ഷാഡോ ഓൺ സമ്മർ", "വൈൽഡ് ഗ്രോ ദി ലില്ലീസ്", "ഓർഡിനറി ലൈവ്സ്", "എ പ്രോമിസിംഗ് കരിയർ" എന്നീ നാല് നോവലുകൾ കൂടി രചിച്ചു. "കം സോഫ്റ്റ്‌ലി ടു മൈ വേക്ക്", "ബാക്ക്ഗ്രൗണ്ട് മ്യൂസിക്", "ഓഫ് സ്നൈൽസ് ആൻഡ് സ്കൈലാർക്ക്സ്" എന്നീ രണ്ട് കവിതാസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം "ദി കളക്റ്റഡ് പോയംസ് ഓഫ് ക്രിസ്റ്റി ബ്രൗൺ" എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദപരിചയം
• ആദി - തുടക്കം
• ഹൃദയതാളം - ഹൃദയമിടിപ്പിന്റെ താളം
• വികൃതം - വിരൂപം
• കനത്ത - കനമുള്ള, തടിച്ച
• ശരറാന്തൽ - ചുറ്റും മനോഹരമായ കണ്ണാടിച്ചിലുകൾ തൂക്കിയിട്ടുള്ള ഒരുതരം വിളക്ക്
• പ്രസരിക്കുക - പരക്കുക
• ലയം - കൂടിച്ചേരൽ
• അനുരണനം - മാറ്റൊലി
• അന്തിമം - അവസാനം
• മെനക്കെടുത്തൽ - ജോലി ചെയ്യാതിരിക്കൽ
• ദിവാസ്വപ്നം - പകൽസ്വപ്നം, മനോരാജ്യം
• കൺതടം - കണ്ണിനുചുറ്റും
വായിക്കാം കണ്ടെത്താം
♦ “എന്റെ ഹൃദയതാളം ഉയരുന്നത് ആദ്യമായി ഞാൻ കേട്ടു''- എപ്പോഴാണ് ഹൃദയതാളം ഉയർന്നത്?
കൂട്ടുകാരിയായ ഡെലാഹണ്ട് തന്റെ ചിത്രങ്ങളെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞപ്പോഴും അതിന്റെ ഓരോ വിശദാംശത്തെയും മാസ്റ്റർപീസുകളാക്കി എണ്ണിയപ്പോഴുമാണ് ക്രിസ്റ്റിയുടെ ഹൃദയതാളം ഉയർന്നത്.
♦ സൺഡേ ഇൻഡിപെൻഡന്റ് എന്ന പത്രത്തിൽ ഏത് മത്സരത്തെക്കുറിച്ചുള്ള വാർത്തയാണ് ക്രിസ്റ്റി കണ്ടത്?
പന്ത്രണ്ടിനും പതിനാറിനും ഇടയിലുള്ള കുട്ടികൾക്കു വേണ്ടി നടത്തുന്ന ഒരു പെയിന്റിങ് മത്സരത്തെക്കുറിച്ചുള്ള അറിയിപ്പാണ് സൺഡേ ഇൻഡിപെൻഡന്റ് എന്ന പത്രത്തിൽ ക്രിസ്റ്റി കണ്ടത്.
♦ ''ആ വെള്ളിയാഴ്ച ആരോ കതകിനു മുട്ടി. ആരാണ് വന്നത് ? എന്തിനായിരുന്നു അവർ വന്നത് ?
സൺഡേ ഇൻഡിപെൻഡന്റ് പത്രത്തിലെ ഒരു റിപ്പോർട്ടറും ഫോട്ടോഗ്രാഫറുമായിരുന്നു വെള്ളിയാഴ്ച വന്നത്. ക്രിസ്റ്റിയുടെ ഫോട്ടോയെടുക്കാനും അവനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയാനുമാണ് അവർ എത്തിയത്.
ചർച്ചചെയ്യാം, എഴുതാം
♦ "നോക്ക്! നോക്ക് ! എടാ നീ നേടി, നേടി, നോക്ക്!'' ക്രിസ്റ്റിയുടെ അച്ഛന്റെ വാക്കുകളാണിവ. പരിമിതികളിൽ നിന്നു സാധ്യതകളിലേക്ക് ഉയർന്നുവന്ന കലാകാരനാണ് ക്രിസ്റ്റി ബ്രൗൺ. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയെല്ലാമാണ് നമുക്ക് പ്രചോദനമായിത്തീരുന്നത് ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ശാരീരിക പരിമിതിയുള്ള കുട്ടിയാണ് ക്രിസ്റ്റി. സ്വതന്ത്രമായി അവന് ചലിപ്പിക്കാൻ കഴിയുന്നത് ഇടതുകാൽ മാത്രമാണ്. ആ കാലുകൊണ്ടാണ് ക്രിസ്റ്റി ചിത്രങ്ങൾ വരയ്ക്കുന്നത്. നമ്മളെല്ലാം ചെറിയ കാര്യങ്ങൾക്ക് പരാതിപറയുന്നവരാണ്. എന്നാൽ ക്രിസ്റ്റി പരാതികളില്ലാതെ തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരുന്നു. നമുക്കും വിവിധങ്ങളായ കഴിവുകളുണ്ട്. അത് വികസിപ്പിക്കാൻ നാം ശ്രമിക്കാറില്ല. പരിമിതികൾ പറഞ്ഞ് നാം ഒഴിഞ്ഞുമാറുന്നു. അങ്ങനെയുള്ളവർക്ക് ക്രിസ്റ്റി ഒരു മാതൃകയാണ്. നമുക്കു മടിപിടിച്ചിരിക്കാൻ അവകാശമില്ല എന്നാണ് ക്രിസ്റ്റി നമ്മെ പഠിപ്പിക്കുന്നത്.
ഇ-മെയിൽ തയ്യാറാക്കാം
♦ ബാല്യം മുതൽ മസ്കുലാർ അട്രോഫി എന്ന രോഗത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ച ഒരു
കുട്ടിയാണ് ജസ്ഫർ. ശരീരം എൺപതുശതമാനവും തളർന്ന അവസ്ഥയിൽ ആറാം ക്‌ളാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു. ചിത്രകലയിൽ അതീവതൽപരനായ ജസ്ഫർ കൈകൊണ്ട് എടുക്കേണ്ടവ വായകൊണ്ട് എടുത്തേ പറ്റു എന്ന ബോധത്താൽ വരയുടെ രംഗത്ത് തന്റേതായ ഒരു ശൈലി വികസിപ്പിച്ചു. തുടർന്ന് രാജ്യത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടി. പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവസാന്നിധ്യമാണ്.
- കുറിപ്പ് വായിച്ചല്ലോ. അതിജീവനത്തിലൂടെ സാമൂഹികാംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ജസ്ഫറിനെ അഭിനന്ദിച്ചുകൊണ്ട് ഇ-മെയിൽ സന്ദേശം തയ്യാറാക്കുക.
പ്രിയപ്പെട്ട ജസ്ഫർ, നിങ്ങൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടക്കുന്ന താങ്കൾ സമൂഹത്തിന് നൽകുന്ന സംഭാവനകൾ അമൂല്യമാണ്. പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി ഇടപെടാൻ താങ്കൾക്ക് കഴിയട്ടെ. കൂടുതൽ അംഗീകാരങ്ങൾ ഇനിയും താങ്കളെ തേടി എത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു. കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസകൾ അർപ്പിക്കുന്നു.
അഭിമുഖം നടത്താം
♦ ചിത്രകലാക്യാമ്പിന്റെ ഉദ്ഘാടനത്തിന് സ്കൂളിലെത്തുന്ന പ്രമുഖ ചിത്രകാരനുമായുള്ള അഭിമുഖത്തിന് ഒരു ചോദ്യാവലി തയ്യാറാക്കുക. അഭിമുഖത്തിനുശേഷം റിപ്പോർട്ടും തയ്യാറാക്കുമല്ലോ.
ചിത്രകാരനുമായി അഭിമുഖം നടത്താൻ തയാറാക്കിയ ചോദ്യാവലി
1. ചിത്രകാരനാവാൻ സഹായിച്ച സാഹചര്യങ്ങളെക്കുറിച്ച് പറയാമോ?
2. ആദ്യകാല ചിത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
3. സ്വന്തം ശൈലിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത് എപ്പോൾ മുതലാണ് ?
4. ചിത്രകലയിൽ നിന്ന് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ടോ?
റിപ്പോർട്ട്
കുട്ടിക്കാലത്ത് വീട്ടിൽ അച്ഛൻ മാതൃഭൂമിയടക്കമുള്ള മാസികകളും പുസ്തകങ്ങളുമൊക്കെ വരുത്തിയിരുന്നു. അക്കാലത്തെ പ്രശസ്ത രേഖാചിത്രകാരന്മാരായ എ. എസ്. നായർ, എം. വി. ദേവൻ, നമ്പൂതിരി തുടങ്ങിയവർ അതിൽ അച്ചടിച്ചുവന്ന കഥകൾക്കുവേണ്ടി വരച്ച ചിത്രങ്ങളാണ് ചിത്രകലയിലേക്ക് ആകർഷിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. മാതൃഭൂമിയിലും മറ്റും കണ്ട് ചിത്രങ്ങൾ ചുമരുകളിലും തറയിലുമൊക്കെ കരിക്കട്ടകൾകൊണ്ട് പകർത്തിവരച്ചാണ് അദ്ദേഹം ചിത്രം വരച്ചുതുടങ്ങുന്നത്. ഈ ചിത്രങ്ങൾ കണ്ട ഡ്രോയിങ് മാഷാണ് അദ്ദേഹത്തിന്റെ ചിത്രകലയിലെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞതും വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നതും. ലോകചിത്രകലയിലെ പ്രശസ്തരായ പല ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്.
ചുറ്റുപാടും കാണുന്നതെന്തും - കല്ലും മരവും മലയും മനുഷ്യരുമൊക്കെ - വരച്ച് പഠിക്കുക എന്ന നിർദ്ദേശം നൽകിയതും ഡ്രോയിങ് മാഷാണ്. നിരന്തരമായ അത്തരം വരകളിലൂടെയാണ് അദ്ദേഹം സ്വന്തമായ രചനാ ശൈലി രൂപപ്പെടുത്തിയെടുത്തത്.
സർക്കാർ ജോലിയിൽ പ്രവേശിച്ചെങ്കിലും എന്നും ചിത്രം വരയ്ക്കുന്ന സ്വഭാവം നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ചിത്രകലയുമായി ബന്ധപ്പെട്ട ധാരാളം തൊഴിലുകളിലും അദ്ദേഹം ഏർപ്പെട്ടു. ആത്മസംതൃപ്തിക്കായാണ് ചിത്രങ്ങൾ വരയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിൽനിന്ന് ലഭിക്കുന്ന അധികവരുമാനം ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കി മാറ്റുന്നു എന്നദ്ദേഹം പറയുന്നു. പ്രശസ്തരുടെ ചിത്രങ്ങൾ വാങ്ങി വീട്ടിൽ തൂക്കുന്ന സംസ്കാരം കേരളത്തിൽ ഇപ്പോൾ പ്രചാരം നേടുന്നുണ്ട്. ഇത് പുതുതലമുറയിലെ ചിത്ര കാരന്മാർക്ക് സഹായകരമാകും എന്നദ്ദേഹം പറയുന്നു.
ഓൺലൈനായി ലോകം മുഴുവൻ ചിത്രങ്ങൾ വിൽക്കാനുള്ള സാധ്യതയും ഇന്ന് വളർന്നുവന്നിട്ടുണ്ട്. ചിത്രകലയിൽ പ്രാവീണ്യമുള്ളവർക്ക് വിജയിക്കാവുന്ന ധാരാളം തൊഴിൽമേഖലകൾ ഇന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
ക്ലാസ് മാഗസിൻ
♦ കേരളീയ ചിത്രകലകൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തി ക്ലാസ് മാഗസിൻ തയ്യാറാക്കുക.
സൂചനകൾ • ഗുഹാചിത്രങ്ങൾ • രാജാരവിവർമ്മ • അനുഷ്ഠാനചിത്രകല • ടി. കെ. പത്മിനി • ചുമർചിത്രകല • കെ.സി.എസ്. പണിക്കർ • ആധുനിക ചിത്രകല • ക്ലിന്റ് • • • • |
|---|
ലേഖനം തയ്യാറാക്കാം
♦ ഭിന്നശേഷിക്കാരനായ ക്രിസ്റ്റി ബ്രൗൺ ചിത്രകലയിൽ ഉന്നതസ്ഥാനീയനായി മാറിയതിന്റെ സാഹചര്യം ആർക്കും പ്രചോദനമായിത്തീരുന്നതാണല്ലോ. പാഠഭാഗത്തെക്കൂടി അടിസ്ഥാനമാക്കി 'അതിജീവനം കലകളിലൂടെ' എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കുക.
അതിജീവനം കലകളിലൂടെ
കലകൾ പലതരത്തിലാണ് മനുഷ്യനെ സ്വാധീനിക്കുന്നത്. അവ മനുഷ്യന്റെ വൈകാരിക - വൈചാരിക ലോകങ്ങളെ സമ്പന്നമാക്കുന്നു. ചിത്രകലയിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ച ക്രിസ്റ്റി ബ്രൗണിന്റെ ജീവിതം ഉദാഹരണമാണ്. സെറിബ്രൽ പാൾസി പിടിപെട്ട് കൈകൾ തളർന്നുപോയ ക്രിസ്റ്റി ഇടങ്കാൽകൊണ്ടു ചിത്രം വരച്ചാണ് പ്രശസ്തനായത്. 'മൈ ലെഫ്റ്റ് ഫൂട്ട്' എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
പരിമിതികളെ കലാപരമായ കഴിവുകൾകൊണ്ട് മറികടക്കുകയാണ് ക്രിസ്റ്റി. അപ്പോൾ അവന്റെ ആത്മവിശ്വാസം വർധിക്കും. താനും മറ്റുള്ളവർക്കുകൂടി ഉപയോഗപ്പെടുന്ന വ്യക്തിയാണെന്ന് ചിത്രകലയാണ് അവനെ പഠിപ്പിച്ചത്. കലയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ഇത്തരം ഉദാഹരണങ്ങൾ ധാരാളമുണ്ട്.
കലകൾ മനുഷ്യന്റെ ആന്തരികമായ കഴിവുകൾക്ക് പ്രകാശം നൽകാൻ അവസരം നൽകുന്നു. തങ്ങളുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവർ പരിമിതികൾ മറക്കുന്നു. കേരളത്തിലെ ചേന്ദമംഗലം എന്ന ഗ്രാമം പ്രളയത്തെ അതിജീവിച്ചതിന്റെ അടയാളമായിരുന്നു ചേക്കുട്ടിപ്പാവകൾ. അതിജീവനം കലകളിലൂടെ സാധ്യമാകുന്നു എന്നതിന് ഉദാഹരണമായിരുന്നു ചേക്കുട്ടി പാവകളുടെ നിർമ്മാണം. ഏകാഗ്രതയോടെ, ലക്ഷ്യബോധത്തോടെ പരിശ്രമിച്ച് കുറവുകളെ നിറവുകളാക്കിയാൽ ഉയരങ്ങളിലെത്താൻ എല്ലാവർക്കും കഴിയും എന്നതാണ് യാഥാർത്ഥ്യം.
ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടി
2018ലെ പ്രളയകാലത്ത് തകർന്നുപോകുമായിരുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിൻ്റെ അതിജീവനത്തിൻ്റെ പ്രതീകമാണ് ചേക്കുട്ടിപ്പാവകൾ. പ്രളയത്തിനിടെ ചെളിവെള്ളത്തിൽ മുങ്ങി ഉപയോഗശൂന്യമായിപ്പോയ ചേന്ദമംഗലം കൈത്തറി തുണികള്‍ വൃത്തിയാക്കിയെടുത്ത് നിര്‍മ്മിച്ചതാണ് ചേക്കുട്ടിപ്പാവകള്‍. ഏതാനും നാളുകള്‍കൊണ്ട് കേരളത്തിന്‍റെ പ്രളയ അതിജീവനത്തിന്‍റെ അടയാളം തന്നെയായി ഇത് മാറിയിരുന്നു. ലക്ഷകണക്കിന് ചേക്കുട്ടിപ്പാവകള്‍ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലത്തെ കൈപിടിച്ചു കയറ്റുന്ന മുന്നേറ്റങ്ങളിൽ ഏറ്റവും മനോഹരമായ ആശയമായിരുന്നു ചേക്കുട്ടി പാവകൾ. ഒരുപക്ഷേ, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുളള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്.
പകരംപദങ്ങൾ
• കാല് - കഴൽ, ചരണം
• അമ്മ - ജനനി, വായ, മാതാവ്
• മുഖം - ആനനം, വദനം, ആസ്യം
• കണ്ണ് - നയനം, അക്ഷി, ലോചനം
• അച്ഛൻ - താതൻ, ജനകൻ, ജനയിതാവ്
• കവിൾ - ഗണ്ഡം, കപോലം
പദം വികസിപ്പിക്കാം
• ശരീരഭാഗം - ശരീരത്തിന്റെ ഭാഗം
• ഹൃദയതാളം - ഹൃദയത്തിന്റെ താളം
• കാൽവിരൽ - കാലിന്റെ വിരൽ
• ചലനശേഷി - ചലിക്കാനുള്ള ശേഷി
പദം പിരിക്കാം
• കറുത്തിരുണ്ട് - കറുത്ത് + ഇരുണ്ട്
• നീലക്കടൽ - നീല + കടൽ
• എണ്ണിയപ്പോൾ - എണ്ണി + അപ്പോൾ
• അക്കാര്യം - അ + കാര്യം
• എന്നെയെടുത്ത് - എന്നെ + എടുത്ത്
• അന്നൊരിക്കൽ - അന്ന് + ഒരിക്കൽ
• സഹതാപത്തിന്റെ - സഹതാപം + ഇന്റെ
• മത്സരത്തിൽ - മത്സരം + ഇൽ
• ചിത്രത്തിൽ - ചിത്രം + ഇൽ
• പൊക്കിയെടുത്ത് - പൊക്കി + എടുത്ത്
• കാപ്പിപ്പാത്രം - കാപ്പി + പാത്രം
• കെട്ടിപ്പിടിച്ചു - കെട്ടി + പിടിച്ചു
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments