Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - പെയ്തുതീരാത്ത സ്വപ്നം പോലെ - ചോദ്യോത്തരങ്ങൾ
Study Notes for Class 7 കേരള പാഠാവലി (ചെറുതിരയിൽ തെളിയും വലിയൊരു ലോകം) പെയ്തുതീരാത്ത സ്വപ്നം പോലെ | Class 7 Malayalam - Kerala Padavali - Peythutheeratha Swapnam pole - Questions and Answers - Chapter 01 പെയ്തുതീരാത്ത സ്വപ്നം പോലെ - ചോദ്യോത്തരങ്ങൾ. ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ചെറുതിരയിൽ തെളിയും വലിയൊരു ലോകം - പ്രവേശക പ്രവർത്തനം
♦ പാഠപുസ്തകം പേജ് 81 ൽ നൽകിയിരിക്കുന്ന കൊളാഷിനെ വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങിയ ലോകത്തെയാണ് കൊളാഷിൽ കാണുന്നത്. കമ്പ്യൂട്ടറും മൊബൈൽ ഫോണും റോബോട്ടും മനുഷ്യരുമെല്ലാം ചേർന്നു പ്രവർത്തിക്കുന്ന ഒരു ലോകമാണിത്. വിവരങ്ങളുടെ, അറിവുകളുടെ വിശാലമായ ലോകം വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്തിന്റെ സൂചനയും കൊളാഷിലുണ്ട്. മനുഷ്യ ജീവിതത്തെ സമഗ്രമായി മാറ്റിമറിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഒരുക്കുന്ന പ്രപഞ്ചമാണിത്. സാങ്കേതികവിദ്യകളെ വേണ്ടവിധം പ്രയോജനപെടുത്തിയാൽ മനുഷ്യന് വിശാലമായ ലോകം സ്വന്തമാകും. ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, നവമാധ്യമങ്ങൾ, സിനിമ എന്നിവയൊന്നും മാറ്റിനിർത്തിയുള്ള ഒരു സാമൂഹിക ജീവിതം ഇന്ന് സാധ്യമല്ലാതായിരിക്കുന്നു.പെയ്തുതീരാത്ത സ്വപ്നം പോലെ - വി.കെ.ജോസഫ്
ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ ശ്രദ്ധേയൻ, വിവിധ ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് കമ്മിറ്റികളിലും ജൂറിയായി പ്രവർത്തിച്ചു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദനങ്ങൾ,കോഴ്സുകൾ എന്നിവയിൽ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റും ഡയറക്ടറായും അധ്യാപകനായും പ്രാസംഗികനായും പങ്കെടുത്തു. വിവിധ എഡ്യൂക്കേഷൻ ഡോക്കുമെന്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, കവിത, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി ഏഴോളം പുസ്തകങ്ങൾ ഇതിനോടകം രചിച്ചു. 'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ', 'കാഴ്ച്ചയുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ. 2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണകമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബുദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു. 'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ( IFFK ) ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചു. വിഷ്വൽ മീഡിയ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.പദപരിചയം
• അങ്ങോളമിങ്ങോളം - എല്ലായിടവും
• ദുരിതം - കഷ്ടപ്പാട്
• അതിദാരിദ്ര്യം - കഠിനമായ ദാരിദ്ര്യം
• ദൈന്യം - ദീനത
• ദൃശ്യം - കാഴ്ച
• സ്ഥിതി - അവസ്ഥ
• അനുധാവനം - പിന്തുടരൽ
വായിക്കാം പറയാം♦ ഓട്ടമത്സരത്തിൽ അലി മൂന്നാം സ്ഥാനം ആഗ്രഹിക്കാൻ കാരണമെന്ത്?ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനത്തിന് ലഭിക്കുന്ന സമ്മാനം ഒരു ജോഡി ഷൂസാണ്. അത് കിട്ടുന്നതിനുവേണ്ടിയാണ് അവൻ മത്സരത്തിനു ചേർന്നത്. ഷൂസ് സമ്മാനമായി ലഭിച്ചാൽ അത് സാറയ്ക്ക് നൽകാമല്ലോ എന്നു കരുതിയാണ് അവൻ മത്സരിച്ചത്.
♦ ''മറ്റു കുട്ടികൾ ആരും അറിയരുത്. അത് അവൾക്ക് മാനക്കേടുണ്ടാക്കും" അലി ഇങ്ങനെ പറയാനിടയായ സാഹചര്യം എന്ത്?ഒരു ദിവസം സാറ തന്റെ നഷ്ടപ്പെട്ട ഷൂസ് ക്ലാസിലെ മറ്റൊരു പെൺകുട്ടിയുടെ കാലിൽ കണ്ടു. ഈ വിവരം സാറ അലി യോടു പറഞ്ഞപ്പോൾ 'മറ്റുകുട്ടികൾ ആരും അറിയരുത്, അത് അവൾക്ക് മാനക്കേടുണ്ടാക്കും' എന്നാണ് അലി പറയുന്നത്. ആ പെൺകുട്ടിക്ക് വിഷമമുണ്ടാകരുത് എന്ന കരുതൽ അലിയുടെ വാക്കുകളിൽ കാണാം.
കാഴ്ചയിലേക്ക്♦ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചലച്ചിത്രത്തിൽ നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച ഒരു രംഗം വിശകലനം ചെയ്ത് അഭിപ്രായം പങ്കുവയ്ക്കുക.'സ്വർഗത്തിലെ കുട്ടികൾ' എന്ന സിനിമയിൽ ഏറെ സ്വാധീനിച്ച രംഗം അലിയും സാറയും ഷൂസ് അന്വേഷിച്ച് ഒരു പെൺകുട്ടിയുടെ വീട്ടിലെത്തുന്നതാണ്. വളരെ ദയനീയമായ ആ കുട്ടിയുടെ സാഹചര്യം കാണുമ്പോൾ അവർക്ക് സങ്കടമാകുന്നു. ആ കുട്ടിയുടെ പിതാവ് അന്ധനായ ഒരു യാചകനാണ്. സ്വന്തം ജീവിതാവസ്ഥയേക്കാൾ ദയനീയമായ അവസ്ഥ കണ്ടിട്ട് അവർ ഷൂസ് തിരികെ വാങ്ങാതെ, സഹപാഠിയെ അപമാനിക്കാതെ തിരികെപ്പോരുന്ന രംഗം ഹൃദയസ്പർശിയാണ്. നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന രംഗമാണിത്.
♦ ഈ ചലച്ചിത്രത്തിൽ നിങ്ങളെ ഏറ്റവും ആകർഷിച്ച കഥാപാത്രം ആരാണ്? അതിനുള്ള കാരണങ്ങൾ വിവരിച്ച് ഒരു കുറിപ്പു തയ്യാറാക്കുക.ഈ ചലച്ചിത്രത്തിൽ ഏറ്റവും ആകർഷിച്ച കഥാപാത്രം ഒൻപതുവയസ്സുകാരനായ അലി എന്ന കുട്ടിയാണ്. സാറയുടെ ഷൂസ് അവന്റെ കൈയിൽ നിന്നാണ് നഷ്ടമാകുന്നത്. തുടർന്ന് അവർ ഒരു ജോടി ഷൂസുകൊണ്ടാണ് സ്കൂളിൽ പോകുന്നത്. സാറ വരുന്നതും കാത്ത് അലി നിൽക്കുന്നതും തുടർന്ന് ക്ലാസ്സിലേക്കുള്ള ഓട്ടവും വിഷമമുണ്ടാക്കുന്ന കാഴ്ചയാണ്. ക്ലാസ്സിൽ എന്നും വൈകുമ്പോൾ അവന് വഴക്ക് കിട്ടുന്നുണ്ട്. ഷൂസ് നഷ്ടപ്പെട്ടത് വീട്ടുകാർ അറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നു. കാരണം അവർ ജീവിക്കുന്നത് ദാരിദ്ര്യാവസ്ഥയിലാണ്. മറ്റൊരു ഷൂസ് വാങ്ങാൻ തന്റെ മാതാപിതാക്കൾക്ക് സാമ്പത്തികശേഷിയില്ല എന്ന് തിരിച്ചറിയുന്ന കുട്ടിയാണ് അലി. ഷൂസ് നഷ്ടപ്പെട്ട കാര്യം അവൻ മറച്ചുവയ്ക്കുന്നത് അതു കൊണ്ടാണ്. സാറയുടെ ഷൂസ് മറ്റൊരു പെൺകുട്ടിയുടെ കാലിൽ കാണുമ്പോൾ ആ കുട്ടിയെ അപമാനിക്കരുതെന്നാണ് അലി പറയുന്നത്. അവന്റെ മനസ്സിന്റെ നന്മയാണ് ഇത് സൂചിപ്പിക്കുന്നത്. പെൺകുട്ടിയെ പിന്തുടർന്ന് അവളുടെ അവസ്ഥ കണ്ട് അലിയും സഹോദരിയും അവളെ അപമാനിക്കാതെ മടങ്ങിപ്പോരുകയാണ് ചെയ്യുന്നത്. മനുഷ്യമനസ്സുകളിൽ നന്മയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റിയിട്ടില്ലെന്ന് ഈ കഥാപാത്രത്തിലൂടെ സംവിധായകൻ പങ്കുവയ്ക്കുന്നു. തങ്ങളുടെ ജീവിതം തീർത്തും പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങൾ കൂടി ഉൾക്കൊള്ളാൻ അവന് കഴിയുന്നു. ഏതു സാഹചര്യത്തിലും നന്മയും സ്നേഹവും കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് അലി എന്ന കഥാപാത്രം തെളിയിക്കുന്നു.
ഇടരൂപങ്ങൾ തിരിച്ചറിയാം♦ ഷൂസ് നഷ്ടപ്പെട്ട വിവരം അലി സാറ പറഞ്ഞു.പൂർണ്ണമായ ആശയം കിട്ടുന്ന രീതിയിൽ വാക്യം ശരിയാക്കി എഴുതുക. വാക്യം പൂർത്തീകരിക്കാൻ നിങ്ങൾ ഉപയോഗിച്ച ഇടരൂപം ഏത്? ഇതുപോലെ കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.• ഷൂസ് നഷ്ടപ്പെട്ട വിവരം അലി സാറയോട് പറഞ്ഞു. വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച് ഇടരൂപം 'ഓട്' എന്നതാണ്കൂടുതൽ ഉദാഹരണങ്ങൾ• സാറ കീറിപ്പോയ ഷൂസ് തുന്നിച്ചു.സാറയുടെ കീറിപ്പോയ ഷൂസ് തുന്നിച്ചു.വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ട് '
• പിതാവ് ദാരിദ്ര്യവും ദൈന്യവും അറിഞ്ഞുജീവിക്കുന്ന കുട്ടികൾ.പിതാവിന്റെ ദാരിദ്ര്യവും ദൈന്യവും അറിഞ്ഞു ജീവിക്കുന്ന ' കുട്ടികൾ.വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ന്റെ' • അലി പക്കൽനിന്ന് അത് നഷ്ടപ്പെട്ടു. അലിയുടെ പക്കൽനിന്ന് അത് നഷ്ടപ്പെട്ടു. വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരും - 'ടെ'
• ഒരു പഴക്കം കുട്ടകൾ മറിഞ്ഞുവീഴുന്നതിനിടയിൽ അതിന്റെ അടിയിലെവിടെയോ ഷൂസുകൾ നഷ്ടമാകുന്നു. ഒരു പഴക്കടയിൽ കുട്ടകൾ മറിഞ്ഞുവീഴുന്നതിനിടയിൽ അതിന്റെ അടിയിലെവിടെയോ ഷൂസുകൾ നഷ്ടമാകുന്നു. വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ഇൽ'.
അവൾ ഉച്ചയ്ക്ക് മുമ്പും അവൻ ഉച്ചയ്ക്കുശേഷവുമാണ് ക്ലാസ്.അവൾക്ക് ഉച്ചയ്ക്ക് മുമ്പും അവന് ഉച്ചയ്ക്കുശേഷവു മാണ് ക്ലാസ്.വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപങ്ങൾ 'ക്ക്', 'ന്'
ചർച്ചചെയ്യാം കണ്ടെത്താം♦ ചലച്ചിത്രത്തിലെ അലിയും സാറയും ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് ? ചർച്ചയിലെ ആശയങ്ങൾ ക്രോഡീകരിച്ച് ക്ലാസിൽ അവതരിപ്പിക്കുക.വളരെ ദരിദ്രമായ കുടുംബത്തിലെ അംഗമാണ് അലിയും സാറയും സാറയുടെ കീറിപ്പോയ ഷൂസ് തുന്നിച്ചുകൊണ്ടുവരുമ്പോൾ അലിയുടെ കൈയിൽനിന്ന് അത് നഷ്ടപ്പെടുന്നു. ഷൂസ് നഷ്ടമായ വിവരം അവർ മാതാപിതാക്കളെ അറിയിക്കുന്നില്ല. മാതാപിതാക്കൾ ദരിദ്രരായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അലിയുടെ ഷൂസ് സാറയ്ക്ക് നൽകുന്നു. അവൾക്ക് ഉച്ചയ്ക്ക് മുൻപും അവന് ഉച്ചയ്ക്കു ശേഷവുമാണ് കാസ്. അനിയത്തി തന്റെ ഷൂസ് തരുമ്പോൾ അതുമിട്ട് അലി സ്കൂളിലേക്കോടും. എന്നും സ്കൂളിൽ വൈകി എത്തുന്നതിന് അവന് ശിക്ഷ കിട്ടും അനിയത്തിയുടെ നഷ്ടപ്പെട്ട ഷൂസിനുപകരം മറ്റൊരു ഷൂസ് നൽകാൻവേണ്ടി അലി ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നു. മൂന്നാം സമ്മാനമായ ഒരു ജോഡി ഷൂസ് നേടാനാണ് അവൻ മത്സരിച്ചത്. എന്നാൽ അവന് ഒന്നാം സ്ഥാനമാണ് കിട്ടിയത്. അതുകൊണ്ട് ഷൂസ് സമ്മാനമായി കിട്ടിയില്ല. അവന് വലിയ സങ്കടമായി. വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് അലിയും സാറയും വളരുന്നത്. അതുകൊണ്ടാണവർ ഷൂസ് നഷ്ടപ്പെട്ട വിവരം ആരോടും പറയാതെ കഷ്ടപ്പാടുകളെല്ലാം സഹിച്ചത്. നഷ്ടപെട്ടുപോയ ഷൂസ് ക്ലാസിലെ ഒരു പെൺകുട്ടിയുടെ കാലിൽ കാണുന്ന സന്ദർഭത്തിൽ, അവളെ അപമാനിക്കാതിരിക്കണമെന്ന് അലി സഹോദരിയെ പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വന്തം വിഷമങ്ങൾക്കിടയിലും അവർ നന്മ കാത്തുസൂക്ഷിക്കുന്നതിന്റെ അടയാളമാണിത്. നനഞ്ഞ ഷൂസുമിട്ടുള്ള സാറയുടെയും അലിയുടെയും ഓട്ടം ദയനീയമാണ്. കഷ്ടപ്പാടുകൾക്കിടയിലാണ് അവരുടെ ജീവിതമെങ്കിലും നന്മയുടെ, സ്നേഹത്തിന്റെ പ്രകാശം അവർ പ്രസരിപ്പിക്കുന്നു. തങ്ങളേക്കാൾ ദുരിതം അനുഭവിക്കുന്നവരോട് കരുതലും സ്നേഹവും പുലർത്താൻ അവർ ശ്രമിക്കുന്നു. സിനിമയുടെ പേരുപോലെ തന്നെ 'സ്വർഗത്തിലെ കുട്ടികൾ' എന്ന വിശേഷണം ആ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമാണ്. അലിയും സാറയും പ്രകാശം പരത്തുന്ന കഥാപാത്രങ്ങളായി ജ്വലിച്ചുനിൽക്കുന്നു.
👉ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
പകരം പദങ്ങൾ • സ്വപ്നം - കിനാവ്, കനവ് • സ്വർഗം - നാകം, സുരലോകം, വിണ്ണ്• ജലം - സലിലം, തോയം, പയസ്സ് • മനസ്സ് - മനം, മാനസം, ചിത്തം • മഴ - മാരി, വർഷം, വ്യഷ്ടി
പദം പിരിച്ചെഴുതുക • സിനിമയായിരിക്കും - സിനിമ + ആയിരിക്കും• ജീവിതത്തിന്റെ - ജീവിതം + ഇന്റെ• എങ്ങനെയാണ് - എങ്ങനെ + ആണ് • അപൂർവവും - അപൂർവം + ഉം • അവനറിയാം - അവന് + അറിയാം• ഓട്ടത്തിൽ - ഓട്ടം + ഇൽ• കുട്ടിയുടെ - കുട്ടി + ഉടെ• ഓട്ടവും - ഓട്ടം + ഉം• ദൈന്യവും - ദൈന്യം + ഉം
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 👉Class VII Malayalam Textbook (pdf) - Click here
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 7 കേരള പാഠാവലി (ചെറുതിരയിൽ തെളിയും വലിയൊരു ലോകം) പെയ്തുതീരാത്ത സ്വപ്നം പോലെ | Class 7 Malayalam - Kerala Padavali - Peythutheeratha Swapnam pole - Questions and Answers - Chapter 01 പെയ്തുതീരാത്ത സ്വപ്നം പോലെ - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ചെറുതിരയിൽ തെളിയും വലിയൊരു ലോകം - പ്രവേശക പ്രവർത്തനം
♦ പാഠപുസ്തകം പേജ് 81 ൽ നൽകിയിരിക്കുന്ന കൊളാഷിനെ വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങിയ ലോകത്തെയാണ് കൊളാഷിൽ കാണുന്നത്. കമ്പ്യൂട്ടറും മൊബൈൽ ഫോണും റോബോട്ടും മനുഷ്യരുമെല്ലാം ചേർന്നു പ്രവർത്തിക്കുന്ന ഒരു ലോകമാണിത്. വിവരങ്ങളുടെ, അറിവുകളുടെ വിശാലമായ ലോകം വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്തിന്റെ സൂചനയും കൊളാഷിലുണ്ട്. മനുഷ്യ ജീവിതത്തെ സമഗ്രമായി മാറ്റിമറിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഒരുക്കുന്ന പ്രപഞ്ചമാണിത്. സാങ്കേതികവിദ്യകളെ വേണ്ടവിധം പ്രയോജനപെടുത്തിയാൽ മനുഷ്യന് വിശാലമായ ലോകം സ്വന്തമാകും. ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, നവമാധ്യമങ്ങൾ, സിനിമ എന്നിവയൊന്നും മാറ്റിനിർത്തിയുള്ള ഒരു സാമൂഹിക ജീവിതം ഇന്ന് സാധ്യമല്ലാതായിരിക്കുന്നു.
മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങിയ ലോകത്തെയാണ് കൊളാഷിൽ കാണുന്നത്. കമ്പ്യൂട്ടറും മൊബൈൽ ഫോണും റോബോട്ടും മനുഷ്യരുമെല്ലാം ചേർന്നു പ്രവർത്തിക്കുന്ന ഒരു ലോകമാണിത്. വിവരങ്ങളുടെ, അറിവുകളുടെ വിശാലമായ ലോകം വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്തിന്റെ സൂചനയും കൊളാഷിലുണ്ട്. മനുഷ്യ ജീവിതത്തെ സമഗ്രമായി മാറ്റിമറിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഒരുക്കുന്ന പ്രപഞ്ചമാണിത്. സാങ്കേതികവിദ്യകളെ വേണ്ടവിധം പ്രയോജനപെടുത്തിയാൽ മനുഷ്യന് വിശാലമായ ലോകം സ്വന്തമാകും. ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, നവമാധ്യമങ്ങൾ, സിനിമ എന്നിവയൊന്നും മാറ്റിനിർത്തിയുള്ള ഒരു സാമൂഹിക ജീവിതം ഇന്ന് സാധ്യമല്ലാതായിരിക്കുന്നു.
പെയ്തുതീരാത്ത സ്വപ്നം പോലെ - വി.കെ.ജോസഫ്
ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ ശ്രദ്ധേയൻ, വിവിധ ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് കമ്മിറ്റികളിലും ജൂറിയായി പ്രവർത്തിച്ചു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദനങ്ങൾ,കോഴ്സുകൾ എന്നിവയിൽ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റും ഡയറക്ടറായും അധ്യാപകനായും പ്രാസംഗികനായും പങ്കെടുത്തു. വിവിധ എഡ്യൂക്കേഷൻ ഡോക്കുമെന്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, കവിത, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി ഏഴോളം പുസ്തകങ്ങൾ ഇതിനോടകം രചിച്ചു. 'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ', 'കാഴ്ച്ചയുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ. 2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണകമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബുദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു. 'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ( IFFK ) ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചു. വിഷ്വൽ മീഡിയ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ ശ്രദ്ധേയൻ, വിവിധ ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് കമ്മിറ്റികളിലും ജൂറിയായി പ്രവർത്തിച്ചു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദനങ്ങൾ,കോഴ്സുകൾ എന്നിവയിൽ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റും ഡയറക്ടറായും അധ്യാപകനായും പ്രാസംഗികനായും പങ്കെടുത്തു. വിവിധ എഡ്യൂക്കേഷൻ ഡോക്കുമെന്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, കവിത, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി ഏഴോളം പുസ്തകങ്ങൾ ഇതിനോടകം രചിച്ചു. 'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ', 'കാഴ്ച്ചയുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ. 2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണകമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബുദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു. 'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ( IFFK ) ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചു. വിഷ്വൽ മീഡിയ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
പദപരിചയം
• അങ്ങോളമിങ്ങോളം - എല്ലായിടവും
• ദുരിതം - കഷ്ടപ്പാട്
• അതിദാരിദ്ര്യം - കഠിനമായ ദാരിദ്ര്യം
• ദൈന്യം - ദീനത
• ദൃശ്യം - കാഴ്ച
• സ്ഥിതി - അവസ്ഥ
• അനുധാവനം - പിന്തുടരൽ
• അങ്ങോളമിങ്ങോളം - എല്ലായിടവും
• ദുരിതം - കഷ്ടപ്പാട്
• അതിദാരിദ്ര്യം - കഠിനമായ ദാരിദ്ര്യം
• ദൈന്യം - ദീനത
• ദൃശ്യം - കാഴ്ച
• സ്ഥിതി - അവസ്ഥ
• അനുധാവനം - പിന്തുടരൽ
വായിക്കാം പറയാം
♦ ഓട്ടമത്സരത്തിൽ അലി മൂന്നാം സ്ഥാനം ആഗ്രഹിക്കാൻ കാരണമെന്ത്?
ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനത്തിന് ലഭിക്കുന്ന സമ്മാനം ഒരു ജോഡി ഷൂസാണ്. അത് കിട്ടുന്നതിനുവേണ്ടിയാണ് അവൻ മത്സരത്തിനു ചേർന്നത്. ഷൂസ് സമ്മാനമായി ലഭിച്ചാൽ അത് സാറയ്ക്ക് നൽകാമല്ലോ എന്നു കരുതിയാണ് അവൻ മത്സരിച്ചത്.
♦ ''മറ്റു കുട്ടികൾ ആരും അറിയരുത്. അത് അവൾക്ക് മാനക്കേടുണ്ടാക്കും" അലി ഇങ്ങനെ പറയാനിടയായ സാഹചര്യം എന്ത്?
ഒരു ദിവസം സാറ തന്റെ നഷ്ടപ്പെട്ട ഷൂസ് ക്ലാസിലെ മറ്റൊരു പെൺകുട്ടിയുടെ കാലിൽ കണ്ടു. ഈ വിവരം സാറ അലി യോടു പറഞ്ഞപ്പോൾ 'മറ്റുകുട്ടികൾ ആരും അറിയരുത്, അത് അവൾക്ക് മാനക്കേടുണ്ടാക്കും' എന്നാണ് അലി പറയുന്നത്. ആ പെൺകുട്ടിക്ക് വിഷമമുണ്ടാകരുത് എന്ന കരുതൽ അലിയുടെ വാക്കുകളിൽ കാണാം.
കാഴ്ചയിലേക്ക്
♦ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചലച്ചിത്രത്തിൽ നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച ഒരു രംഗം വിശകലനം ചെയ്ത് അഭിപ്രായം പങ്കുവയ്ക്കുക.
'സ്വർഗത്തിലെ കുട്ടികൾ' എന്ന സിനിമയിൽ ഏറെ സ്വാധീനിച്ച രംഗം അലിയും സാറയും ഷൂസ് അന്വേഷിച്ച് ഒരു പെൺകുട്ടിയുടെ വീട്ടിലെത്തുന്നതാണ്. വളരെ ദയനീയമായ ആ കുട്ടിയുടെ സാഹചര്യം കാണുമ്പോൾ അവർക്ക് സങ്കടമാകുന്നു. ആ കുട്ടിയുടെ പിതാവ് അന്ധനായ ഒരു യാചകനാണ്. സ്വന്തം ജീവിതാവസ്ഥയേക്കാൾ ദയനീയമായ അവസ്ഥ കണ്ടിട്ട് അവർ ഷൂസ് തിരികെ വാങ്ങാതെ, സഹപാഠിയെ അപമാനിക്കാതെ തിരികെപ്പോരുന്ന രംഗം ഹൃദയസ്പർശിയാണ്. നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന രംഗമാണിത്.
♦ ഈ ചലച്ചിത്രത്തിൽ നിങ്ങളെ ഏറ്റവും ആകർഷിച്ച കഥാപാത്രം ആരാണ്? അതിനുള്ള കാരണങ്ങൾ വിവരിച്ച് ഒരു കുറിപ്പു തയ്യാറാക്കുക.
ഈ ചലച്ചിത്രത്തിൽ ഏറ്റവും ആകർഷിച്ച കഥാപാത്രം ഒൻപതുവയസ്സുകാരനായ അലി എന്ന കുട്ടിയാണ്. സാറയുടെ ഷൂസ് അവന്റെ കൈയിൽ നിന്നാണ് നഷ്ടമാകുന്നത്. തുടർന്ന് അവർ ഒരു ജോടി ഷൂസുകൊണ്ടാണ് സ്കൂളിൽ പോകുന്നത്. സാറ വരുന്നതും കാത്ത് അലി നിൽക്കുന്നതും തുടർന്ന് ക്ലാസ്സിലേക്കുള്ള ഓട്ടവും വിഷമമുണ്ടാക്കുന്ന കാഴ്ചയാണ്. ക്ലാസ്സിൽ എന്നും വൈകുമ്പോൾ അവന് വഴക്ക് കിട്ടുന്നുണ്ട്. ഷൂസ് നഷ്ടപ്പെട്ടത് വീട്ടുകാർ അറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നു. കാരണം അവർ ജീവിക്കുന്നത് ദാരിദ്ര്യാവസ്ഥയിലാണ്. മറ്റൊരു ഷൂസ് വാങ്ങാൻ തന്റെ മാതാപിതാക്കൾക്ക് സാമ്പത്തികശേഷിയില്ല എന്ന് തിരിച്ചറിയുന്ന കുട്ടിയാണ് അലി. ഷൂസ് നഷ്ടപ്പെട്ട കാര്യം അവൻ മറച്ചുവയ്ക്കുന്നത് അതു കൊണ്ടാണ്. സാറയുടെ ഷൂസ് മറ്റൊരു പെൺകുട്ടിയുടെ കാലിൽ കാണുമ്പോൾ ആ കുട്ടിയെ അപമാനിക്കരുതെന്നാണ് അലി പറയുന്നത്. അവന്റെ മനസ്സിന്റെ നന്മയാണ് ഇത് സൂചിപ്പിക്കുന്നത്. പെൺകുട്ടിയെ പിന്തുടർന്ന് അവളുടെ അവസ്ഥ കണ്ട് അലിയും സഹോദരിയും അവളെ അപമാനിക്കാതെ മടങ്ങിപ്പോരുകയാണ് ചെയ്യുന്നത്. മനുഷ്യമനസ്സുകളിൽ നന്മയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റിയിട്ടില്ലെന്ന് ഈ കഥാപാത്രത്തിലൂടെ സംവിധായകൻ പങ്കുവയ്ക്കുന്നു. തങ്ങളുടെ ജീവിതം തീർത്തും പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങൾ കൂടി ഉൾക്കൊള്ളാൻ അവന് കഴിയുന്നു. ഏതു സാഹചര്യത്തിലും നന്മയും സ്നേഹവും കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് അലി എന്ന കഥാപാത്രം തെളിയിക്കുന്നു.
ഇടരൂപങ്ങൾ തിരിച്ചറിയാം
♦ ഷൂസ് നഷ്ടപ്പെട്ട വിവരം അലി സാറ പറഞ്ഞു.
പൂർണ്ണമായ ആശയം കിട്ടുന്ന രീതിയിൽ വാക്യം ശരിയാക്കി എഴുതുക. വാക്യം പൂർത്തീകരിക്കാൻ നിങ്ങൾ ഉപയോഗിച്ച ഇടരൂപം ഏത്? ഇതുപോലെ കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
• ഷൂസ് നഷ്ടപ്പെട്ട വിവരം അലി സാറയോട് പറഞ്ഞു.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച് ഇടരൂപം 'ഓട്' എന്നതാണ്
കൂടുതൽ ഉദാഹരണങ്ങൾ
• സാറ കീറിപ്പോയ ഷൂസ് തുന്നിച്ചു.
സാറയുടെ കീറിപ്പോയ ഷൂസ് തുന്നിച്ചു.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ട് '
• പിതാവ് ദാരിദ്ര്യവും ദൈന്യവും അറിഞ്ഞുജീവിക്കുന്ന കുട്ടികൾ.
പിതാവിന്റെ ദാരിദ്ര്യവും ദൈന്യവും അറിഞ്ഞു ജീവിക്കുന്ന ' കുട്ടികൾ.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ന്റെ'
• അലി പക്കൽനിന്ന് അത് നഷ്ടപ്പെട്ടു.
അലിയുടെ പക്കൽനിന്ന് അത് നഷ്ടപ്പെട്ടു.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരും - 'ടെ'
• ഒരു പഴക്കം കുട്ടകൾ മറിഞ്ഞുവീഴുന്നതിനിടയിൽ അതിന്റെ അടിയിലെവിടെയോ ഷൂസുകൾ നഷ്ടമാകുന്നു.
ഒരു പഴക്കടയിൽ കുട്ടകൾ മറിഞ്ഞുവീഴുന്നതിനിടയിൽ അതിന്റെ അടിയിലെവിടെയോ ഷൂസുകൾ നഷ്ടമാകുന്നു.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപം - 'ഇൽ'.
അവൾ ഉച്ചയ്ക്ക് മുമ്പും അവൻ ഉച്ചയ്ക്കുശേഷവുമാണ് ക്ലാസ്.
അവൾക്ക് ഉച്ചയ്ക്ക് മുമ്പും അവന് ഉച്ചയ്ക്കുശേഷവു മാണ് ക്ലാസ്.
വാക്യം പൂർത്തിയാക്കാൻ ഉപയോഗിച്ച ഇടരൂപങ്ങൾ 'ക്ക്', 'ന്'
ചർച്ചചെയ്യാം കണ്ടെത്താം
♦ ചലച്ചിത്രത്തിലെ അലിയും സാറയും ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് ? ചർച്ചയിലെ ആശയങ്ങൾ ക്രോഡീകരിച്ച് ക്ലാസിൽ അവതരിപ്പിക്കുക.
വളരെ ദരിദ്രമായ കുടുംബത്തിലെ അംഗമാണ് അലിയും സാറയും സാറയുടെ കീറിപ്പോയ ഷൂസ് തുന്നിച്ചുകൊണ്ടുവരുമ്പോൾ അലിയുടെ കൈയിൽനിന്ന് അത് നഷ്ടപ്പെടുന്നു. ഷൂസ് നഷ്ടമായ വിവരം അവർ മാതാപിതാക്കളെ അറിയിക്കുന്നില്ല. മാതാപിതാക്കൾ ദരിദ്രരായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അലിയുടെ ഷൂസ് സാറയ്ക്ക് നൽകുന്നു. അവൾക്ക് ഉച്ചയ്ക്ക് മുൻപും അവന് ഉച്ചയ്ക്കു ശേഷവുമാണ് കാസ്. അനിയത്തി തന്റെ ഷൂസ് തരുമ്പോൾ അതുമിട്ട് അലി സ്കൂളിലേക്കോടും. എന്നും സ്കൂളിൽ വൈകി എത്തുന്നതിന് അവന് ശിക്ഷ കിട്ടും അനിയത്തിയുടെ നഷ്ടപ്പെട്ട ഷൂസിനുപകരം മറ്റൊരു ഷൂസ് നൽകാൻവേണ്ടി അലി ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നു. മൂന്നാം സമ്മാനമായ ഒരു ജോഡി ഷൂസ് നേടാനാണ് അവൻ മത്സരിച്ചത്. എന്നാൽ അവന് ഒന്നാം സ്ഥാനമാണ് കിട്ടിയത്. അതുകൊണ്ട് ഷൂസ് സമ്മാനമായി കിട്ടിയില്ല. അവന് വലിയ സങ്കടമായി. വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് അലിയും സാറയും വളരുന്നത്. അതുകൊണ്ടാണവർ ഷൂസ് നഷ്ടപ്പെട്ട വിവരം ആരോടും പറയാതെ കഷ്ടപ്പാടുകളെല്ലാം സഹിച്ചത്. നഷ്ടപെട്ടുപോയ ഷൂസ് ക്ലാസിലെ ഒരു പെൺകുട്ടിയുടെ കാലിൽ കാണുന്ന സന്ദർഭത്തിൽ, അവളെ അപമാനിക്കാതിരിക്കണമെന്ന് അലി സഹോദരിയെ പ്രത്യേകം ഓർമിപ്പിക്കുന്നു. സ്വന്തം വിഷമങ്ങൾക്കിടയിലും അവർ നന്മ കാത്തുസൂക്ഷിക്കുന്നതിന്റെ അടയാളമാണിത്. നനഞ്ഞ ഷൂസുമിട്ടുള്ള സാറയുടെയും അലിയുടെയും ഓട്ടം ദയനീയമാണ്. കഷ്ടപ്പാടുകൾക്കിടയിലാണ് അവരുടെ ജീവിതമെങ്കിലും നന്മയുടെ, സ്നേഹത്തിന്റെ പ്രകാശം അവർ പ്രസരിപ്പിക്കുന്നു. തങ്ങളേക്കാൾ ദുരിതം അനുഭവിക്കുന്നവരോട് കരുതലും സ്നേഹവും പുലർത്താൻ അവർ ശ്രമിക്കുന്നു. സിനിമയുടെ പേരുപോലെ തന്നെ 'സ്വർഗത്തിലെ കുട്ടികൾ' എന്ന വിശേഷണം ആ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമാണ്. അലിയും സാറയും പ്രകാശം പരത്തുന്ന കഥാപാത്രങ്ങളായി ജ്വലിച്ചുനിൽക്കുന്നു.
| 👉ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക |
|---|
പകരം പദങ്ങൾ
• സ്വപ്നം - കിനാവ്, കനവ്
• സ്വർഗം - നാകം, സുരലോകം, വിണ്ണ്
• ജലം - സലിലം, തോയം, പയസ്സ്
• മനസ്സ് - മനം, മാനസം, ചിത്തം
• മഴ - മാരി, വർഷം, വ്യഷ്ടി
പദം പിരിച്ചെഴുതുക
• സിനിമയായിരിക്കും - സിനിമ + ആയിരിക്കും
• ജീവിതത്തിന്റെ - ജീവിതം + ഇന്റെ
• എങ്ങനെയാണ് - എങ്ങനെ + ആണ്
• അപൂർവവും - അപൂർവം + ഉം
• അവനറിയാം - അവന് + അറിയാം
• ഓട്ടത്തിൽ - ഓട്ടം + ഇൽ
• കുട്ടിയുടെ - കുട്ടി + ഉടെ
• ഓട്ടവും - ഓട്ടം + ഉം
• ദൈന്യവും - ദൈന്യം + ഉം
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments