Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - നക്ഷത്രം - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (നീളുമീയാത്രതൻ വിസ്മയങ്ങൾ) നക്ഷത്രം | Class 7 Malayalam - Kerala Padavali - Prapanjam muzhuvan poompattakal - Questions and Answers - Chapter 02 നക്ഷത്രം - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

നക്ഷത്രം - ലളിതാംബിക അന്തർജ്ജനം 
മലയാളത്തില്‍ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുത് തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തര്‍ജനം. കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ പുത്രിയായി 1909 മാര്‍ച്ച് 30 ജനിച്ചു. പിതാവ് പ്രജാസഭാ മെമ്പറും പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരന്‍പോറ്റി ഉള്‍പ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളില്‍ ഒരാളായിരുന്ന എന്‍. മോഹനന്‍ ഇവരുടെ രണ്ടാമത്തെ പുത്രനാണ്. 1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് ലളിതാംബിക രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. അഗ്നിസാക്ഷി എന്ന ഒറ്റ നോവല്‍കൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചിരസ്മരണീയയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം.1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഇവരാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1977-ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ആദ്യത്തെ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു. മൂടുപടത്തില്‍ (1946), കണ്ണീരിന്റെ പുഞ്ചിരി (1955), കാലത്തിന്റെ ഏടുകള്‍ (1949) തുടങ്ങിയ ചെറുകഥകളും അഗ്‌നിസാക്ഷി (1977), മനുഷ്യനും മനുഷ്യരും (1979) എന്നീ നോവലുകളും ആത്മകഥക്ക് ഒരാമുഖം എന്ന പേരില്‍ ആത്മകഥയും രചിച്ചു.
പദപരിചയം
• മാനം - ആകാശം
• കാന - വെള്ളം ഒഴുകിപ്പോകാനുള്ള ഓട
• വഴുത്ത - വഴുവഴുപ്പുള്ള
• സംഭ്രമം - പേടി 
• തലപ്പ് - മുകളിലത്തെ അറ്റം
• ചിണുങ്ങുക - ശാഠ്യം പിടിച്ചു കരയുക
• ചിമ്മുക - കണ്ണിമയ്ക്കുക
• കിനാവ് - സ്വപ്നം
• തലപ്പാവ് - ഒരുതരം തലയിൽക്കെട്ട്  

വായിക്കാം, അറിയാം 
♦ മിന്നാമിനുങ്ങിനെ കണ്ട് കുട്ടിയുടെ തോന്നലുകൾ എന്തെല്ലാം? 
മിന്നാമിനുങ്ങിനെ കണ്ടപ്പോൾ അക്ഷത്രമാണെന്നു കുട്ടിക്കു തോന്നി. നക്ഷത്രം പറക്കുന്നു, എന്തുരസം എന്ന് കുട്ടി അച്ചനോടു പറഞ്ഞു. റോസാച്ചെടിയുടെ മുകളിൽ ഇരുന്നു മിന്നുന്ന മിന്നാമിനുങ്ങിനെ കണ്ടപ്പോൾ അത് അമ്മയുടെ കാതിലെ കമ്മലുപോലെയും തോന്നി. നക്ഷത്രമായും അമ്മയുടെ കമ്മലായും കുട്ടി കരുതിയത് മിന്നാമിനുങ്ങിനെയാണ്. 

♦ കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെടുന്നത് എന്ത്? 
കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെട്ടത് അമ്മയുടെ കണ്ണുകളാണ്. അമ്മ ഉമ്മവച്ചപ്പോൾ കറുത്ത കൺപീലികൾക്കിടയിലുള്ള മിനുങ്ങുന്ന അമ്മയുടെ കണ്ണുകൾ കണ്ടതാണ് അവന് ഓർമ വരുന്നത്.
സമാനപദങ്ങൾ കണ്ടെത്താം
♦ അടിവരയിട്ട് പദങ്ങൾക്ക് സമാനാർഥമുള്ള പദങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എഴുതുക.
• സ്വപ്നത്തിന്റെ പക്ഷങ്ങൾ വീശിവീശി അവൻ ഉയർന്നു. 
• തൈജസകീടത്തിന്റെയും പുഷ്പങ്ങളുടെയും നാട്ടിൽ നിന്ന്
• താരകങ്ങളുടെയും മാരിവില്ലിന്റെയും ഉലകത്തിലേക്ക് കടന്നു.

ഉത്തരം 
• സ്വപ്നത്തിന്റെ പക്ഷങ്ങൾ വീശി വീശി അവൻ ഉയർന്നു. 
കിനാവിന്റെ ചിറകുകൾ വീശി വീശി അവൻ ഉയർന്നു. 

തൈജസകീടത്തിന്റെയും പുഷ്പങ്ങളുടെയും നാട്ടിൽ നിന്ന്
മിന്നാമിനുങ്ങിന്റെയും പൂക്കളുടെയും നാട്ടിൽനിന്ന് 

• താരകങ്ങളുടെയും മാരിവില്ലിന്റെയും ഉലകത്തിലേക്ക് കടന്നു.
നക്ഷത്രങ്ങളുടെയും മഴവില്ലിന്റെയും ലോകത്തിലേക്ക് കടന്നു.

♦ കൂടുതൽ പദങ്ങൾ പാഠഭാഗങ്ങളിൽനിന്ന് പട്ടികപ്പെടുത്തി അതിനു സമാനാർഥമുള്ള പദങ്ങൾ എഴുതുമല്ലോ.
• മാനം - ആകാശം 
• പ്രാണി - ജീവി 
• മൃദുലമായ - മയമുള്ള 
• നക്ഷത്രം - താരകം 
• പുഞ്ചിരി - സ്മിതം 
• അമ്പിളി - ചന്ദ്രൻ 
• ദുഃഖം - സങ്കടം 
• ഉറക്കം - നിദ്ര 
• കണ്ണ് - അക്ഷി
• മുഖം - വദനം 
• അമ്മ - ജനനി 
• പൂവ് - സൂനം 
• തല - ശിരസ്സ് 

വായിക്കാം, എഴുതാം
♦ 'കിനാവിന്റെ ചിറകുകൾ വീശിവീശി അവൻ ഉയർന്നു'' ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത് ?
പക്ഷികൾ ചിറകുവീശിയാണ് പറക്കുന്നത്. ചിറകുകളില്ലാത്ത മനുഷ്യർ കിനാവിന്റെ ചിറകിലേറിയാണ് പറക്കുന്നത്. കിനാവ് അഥവാ സ്വപ്നം ചിറകായി മാറുകയാണ്. കിനാവിന്റെ ചിറകുകൾ വീശിവീശി നമുക്ക് ഇഷ്ടമുള്ള ഏതു ലോകത്തും പറന്നുചെല്ലാം ഏതു കാഴ്ചയും കാണാം. കഥയിലെ കുട്ടി കിനാവിന്റെ ചിറകിൽ ഉയർന്നുപറക്കുന്നത് നക്ഷത്രങ്ങളുടെയും അമ്പിളിമാമന്റെയും മഴവില്ലിന്റെയും ഒക്കെ നിറമുള്ള ലോകത്തേക്കാണ്.

♦ കുട്ടി എത്തിച്ചേർന്ന സ്വപ്നലോകത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
മിന്നാമിനുങ്ങിന്റെയും പൂക്കളുടെയും നാട്ടിൽനിന്നു നക്ഷത്രങ്ങളുടെയും മഴവില്ലിന്റെയും ലോകത്തിലേക്കാണ് കുട്ടി ചെന്നത്. അമ്മയുടെ നീലപ്പട്ടുസാരി നിവർത്തിവിരിച്ചതുപോലെയാണ് ആകാശം. അവിടെ നരച്ചതാടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ അരിമണികൾ എണ്ണിപ്പെറുക്കുന്നു. അങ്ങുദൂരെ ഒരു ചുവന്ന കൊട്ടാരം. അതിനകത്തുനിന്ന് തുടുത്ത തലപ്പാവും വച്ച് തിളങ്ങുന്ന വാളുമെടുത്ത് ഒരു രാജാവ് പടപുറപ്പെട്ടുവരികയാണ്. ഏഴു കുതിരകളെ പൂട്ടിയ തേര്, ഏഴുനിറമുള്ള വില്ല്, ഏഴു കൊടിക്കൂറകൾ, അമ്മ പറയും പോലെ എല്ലാം ഏഴു്. കഥകളിയിലെ ചുവന്നതാടിയുടെ വേഷം പോലെ. ഇതൊക്കെയായിരുന്നു കുട്ടി എത്തിച്ചേർന്ന സ്വപ്നലോകത്തിന്റെ സവിശേഷതകൾ.

♦ സ്വപ്നലോകത്തെത്തിയ കുട്ടിക്ക് ചിരിവന്നതെന്തുകൊണ്ടാവാം?
കുട്ടിയുടെ സ്വപ്നത്തിൽ അമ്മ കടന്നുവരുന്നു. പേടിച്ചു പനിപിടിച്ചപ്പോൾ മരുന്നു കുത്തിവച്ചതും കയ്പ്പുകഷായം കുടിച്ചതും അവൻ ഓർത്തു. കരയുന്ന തന്നെ അമ്മ മാറോടുചേർത്ത് മുടിയിൽ തലോടി ഉമ്മവയ്ക്കും. ആ ഉമ്മയ്ക്ക് വലിയ മധുരമായിരുന്നു. നെറ്റിക്ക് നല്ല മിനുസം. കറുത്ത മുടികൾക്കിടയിൽ മിനുങ്ങുന്ന കമ്മൽ. നക്ഷത്രമാണോ അമ്മയുടെ കമ്മലാണോ കൂടുതൽ മിനുങ്ങുന്നത് എന്ന് കുട്ടിക്കു സംശയം തോന്നി. കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും തിളങ്ങുന്നത് അമ്മയുടെ കണ്ണുകളാണെന്ന തിരിച്ചറിവ് കുട്ടിക്ക് ഉണ്ടാകുന്നു. ആ കണ്ണുകളുടെ അരികിൽ നിന്നാണല്ലോ താൻ നക്ഷത്രത്തെ തേടിപോന്നതെന്നോർത്തപ്പോൾ അവനു ചിരിവന്നു. അമ്മയെക്കുറിച്ചുള്ള മധുരസ്മരണകളായിരിക്കാം കുട്ടിയെ ചിരിക്കാൻ പ്രേരിപ്പിച്ചത്.
ചർച്ചാക്കുറിപ്പ് തയ്യാറാക്കാം
♦ നക്ഷത്രങ്ങളുടെ ലോകത്തെവിടെയും 'അമ്മയെവിടെ? തന്റെ അമ്മ?" എന്നതായിരുന്നു കുട്ടിയുടെ ചിന്ത - കുട്ടിയുടെ ഈ ചിന്തയിൽ പ്രകടമാകുന്നതെന്ത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
കിനാവിന്റെ ചിറകു വീശി നക്ഷത്രങ്ങളുടെ ലോകത്ത് എത്തുന്ന കുട്ടി അവിടുത്തെ മനോഹരമായ കാഴ്ചകൾ കണ്ട് സന്തോഷിക്കുന്നു. എന്നാൽ അവസാനം അമ്മയുടെ മുഖമാണ് അവന്റെ കാഴ്ചയിൽ തെളിഞ്ഞുവരുന്നത്. നക്ഷത്രത്തെക്കാൾ, സൂര്യനെക്കാൾ, മിന്നാമിനുങ്ങിനെക്കാൾ തിളക്കം അമ്മയുടെ മുഖത്തിനായിരുന്നു. മനോഹരമായ ആ കാഴ്ചകൾക്കിടയിലും കുട്ടി അന്വേഷിച്ചത് അമ്മയുടെ മുഖമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇവിടെ നമുക്കു കാണാൻ കഴിയുന്നത്. അമ്മയുടെ മുഖം കിനാവിൽ തെളിഞ്ഞപ്പോഴാണ് അവൻ ചിരിച്ചത്. മറ്റെല്ലാറ്റിനെക്കാളും അവൻ അമ്മയെ സ്നേഹിച്ചിരുന്നു എന്നാണ് ഈ കഥയിൽ നിന്ന് നാം മനസ്സിലാക്കുന്നത്. അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾ നോക്കാൻ വേണ്ടിയാണ് അവസാനം അവൻ അടുക്കളയിലേക്ക് ഓടിയത്. അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധമാണ് ഇവിടെ പ്രകടമാകുന്നത്.

♦ കുട്ടികൾക്ക് എത്ര മനോഹരമായ കാഴ്ചയെക്കാളും മറ്റെന്തിനേക്കാളും വലുത് അമ്മയാണ്. പാഠഭാഗം വിലയിരുത്തി കുറിപ്പാക്കു
തൊടിയിലൂടെ പറന്ന മിന്നാമിനുങ്ങുകളെ കണ്ട് നക്ഷത്രമാണെന്ന് തെറ്റിദ്ധരിച്ച കുട്ടി നക്ഷത്രം വേണമെന്ന് ശാഠ്യം പിടിച്ചു. അവനെ സമാധാനിപ്പിക്കാൻ ഒരു മിന്നാമിനുങ്ങിനെ പിടിച്ചു കൊടുത്തപ്പോൾ അത് അമ്മയുടെ കാതിലെ കമ്മലുപോലെയാണെന്ന് കുട്ടിക്ക് തോന്നുന്നു. അതുനോക്കിക്കിടന്ന് ഉറങ്ങിപ്പോയ കുട്ടി നക്ഷത്രങ്ങളുടെയും സൂര്യന്റെയും അമ്പിളിമാമന്റെയുമൊക്കെ ലോകത്ത് എത്തിയതായി സ്വപ്നം കണ്ടു. ഇടയ്ക്ക് സ്വപ്നം കണ്ട് കുട്ടി ഭയന്ന് കരഞ്ഞപ്പോൾ ആദ്യം അന്വേഷിച്ചത് അമ്മയെയാണ്. സൂര്യനെക്കാളും ചന്ദ്രനെക്കാളും മുഖ സൗന്ദര്യം തന്റെ അമ്മയ്ക്കാണെന്ന് കുട്ടിക്കു തോന്നി. നക്ഷത്രത്തിളക്കത്തേക്കാൾ ഭംഗിയും തിളക്കവും തന്റെ അമ്മയുടെ കണ്ണുകൾക്കാണെന്ന് അവൻ തിരിച്ചറിഞ്ഞു. ഏതു സുന്ദരവസ്തുവിനെക്കാളും കുട്ടിക്ക് പ്രിയം അമ്മയാണ്. അതുകൊണ്ടാണ് ഉറക്കമുണർന്നയുടൻ അവൻ അമ്മയെ തിരക്കി അടുക്കളയിലേക്കോടിയത്. കുഞ്ഞുങ്ങൾ എന്തിനും ഏതിനും ആദ്യം ഓടിയെത്തുന്നത് അമ്മയുടെ അരികിലേക്കാണ്. അവർക്ക് വേണ്ട അറിവുകളും സ്നേഹവും കരുതലും എല്ലാം അവിടെ നിന്നും ലഭിക്കും എന്ന വിശ്വാസത്തിലാണ് അവർ ഓടിയെത്തുന്നത്.

ഇടരൂപങ്ങൾ തിരിച്ചറിയാം
ഇരുട്ട് നക്ഷത്രങ്ങൾ 
തെളിഞ്ഞിരുന്നു.
ഇൽ ഇരുട്ടിൽ നക്ഷത്രങ്ങൾ 
തെളിഞ്ഞിരുന്നു.
കിനാവ് ചിറകുകൾ
വീശി വീശി
ന്റെകിനാവിന്റെ ചിറകുകൾ വീശി വീശി
അച്ഛൻ കുട്ടി
പറഞ്ഞു
ഓട് അച്ഛൻ കുട്ടിയോട് പറഞ്ഞു. 
റോസാച്ചെടി തലപ്പിൽ 
ചെന്നിരുന്നു
ഉടെ റോസാച്ചെടിയുടെ തലപ്പിൽ ചെന്നിരുന്നു മിനുങ്ങുന്നു
കുട്ടി ബോധമായില്ലക്ക് കുട്ടിക്ക് ബോധമായില്ല
അമ്മ നീലപ്പട്ടുസാരി 
നിവർത്തി വിരിച്ചതുപോലെ ഉണ്ട്
ആകാശം
ഉടെ അമ്മയുടെ നീലപ്പട്ടുസാരി നിവർത്തി വിരിച്ചതുപോലെയുണ്ട് ആകാശം
♦ ഇടരൂപങ്ങൾ ചേർത്തും ചേർക്കാതെയും പറയുമ്പോൾ വാക്യങ്ങളിൽ വരുന്ന വ്യത്യാസമെന്ത് ? ചർച്ച ചെയ്യുക.
ഇടരൂപങ്ങൾ (വിഭക്തിപ്രത്യയങ്ങൾ) ചേർത്തുപറയുമ്പോഴും എഴുതുമ്പോഴുമാണ് അർത്ഥം വ്യക്തമാകുന്നത്. അതാണ് മലയാളത്തിന്റെ വ്യാകരണനിയമം.
 
♦ ഇടരൂപങ്ങൾ ചേർന്നുവരുന്ന കൂടുതൽ പദങ്ങൾ
• ഇരുട്ട് + ഇൽ - ഇരുട്ടിൽ
• കിനാവ് + ന്റെ - കിനാവിന്റെ
• അച്ഛൻ + ഓട് - അച്ഛനോട്
• റോസാച്ചെടി + ഉടെ - റോസാച്ചെടിയുടെ 
• കുട്ടി + ക്ക് - കുട്ടിക്ക്
• നക്ഷത്രം + എ - നക്ഷത്രത്തെ 
കഥയെഴുതാം
♦ 'നക്ഷത്രം' എന്ന കഥയിലെ കുട്ടിയുടെ സ്വപ്നയാത്ര വായിച്ചല്ലോ. നിങ്ങൾക്കും സങ്കല്പയാത്രകൾ നടത്താം. നിങ്ങളുടെ സങ്കല്പയാത്ര കഥയായി എഴുതുക. എഴുതിയ കഥ ഗ്രൂപ്പിൽ വായിച്ച് മെച്ചപ്പെടുത്തുക.

പദം പിരിക്കാം
• ചിണുങ്ങിത്തുടങ്ങി - ചിണുങ്ങി + തുടങ്ങി 
• മിന്നുകയല്ലാതെ - മിന്നുക + അല്ലാതെ
• വെള്ളപ്പൊട്ട് - വെള്ള + പൊട്ട് 
• മൂളിപ്പറക്കുന്നു - മൂളി + പറക്കുന്നു 
• എണ്ണിപ്പെറുക്കുക - എണ്ണി + പെറുക്കുക 
• കൊടിക്കൂറ - കൊടി + കൂറ 
• വിങ്ങിക്കരയുക - വിങ്ങി + കരയുക 
• കുത്തിയിറക്കുക - കുത്തി + ഇറക്കുക
• മുഖത്തെ - മുഖം + എ

പകരം പദങ്ങൾ
• നക്ഷത്രം - താരം, താരകം, ഉഡു 
• മിന്നാമിനുങ്ങ് - നിശാമണി, തൈജസകീടം, പ്രഭാകീടം 
• ഇല - പത്രം, ദലം, പരണം
• കുട്ടി - അർഭകൻ, ശിശു, പോതം
• അച്ഛൻ - പിതാവ്, താതൻ, ജനകൻ
• ചിറക് - പക്ഷം, പത്രം, ഛദം
• ആകാശം - വാനം, നഭസ്സ്, വിഹായസ്സ് 
• മഴവില്ല് - രോഹിതം, ഇന്ദ്രചാപം, ശക്രധനുസ്
• അമ്പിളി -ചന്ദ്രൻ, മതി, പനിമതി
• രാജാവ് - അരചൻ, നൃപൻ, ഭൂപതി
• കണ്ണ് - അക്ഷീ. നയനം, നേത്രം
• സൂര്യൻ - ആദിത്യൻ, ദിനകരൻ, ദിവാകരൻ

മാറ്റിയെഴുതാം
• വെള്ളപ്പൊട്ട് - വെള്ളനിറമുള്ള പൊട്ട്
• നക്ഷത്രക്കണ്ണുകൾ - നക്ഷത്രം പോലുള്ള കണ്ണുകൾ 
• നീലപ്പട്ടുസാരി - നീലനിറമുള്ള പട്ടുസാരി

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here